Thursday, October 29, 2020

കേരളത്തിൽ വിവേകാനന്ദൻ വന്നാൽ ഇപ്പോൾ എന്ത് പറയും.?

  •  

പലപ്പോഴും പലർക്കും കക്ഷി രാഷ്ട്രീയ ബാധ തലക്ക് പിടിച്ചു അതിനു അപ്പുറമുള്ളതിനെയെല്ലാം വെറുപ്പോടെ കാണുന്ന സ്ഥിതിയിലെക്കാണ് കാര്യങ്ങൾ.
കക്ഷി രാഷ്ട്രീയ തിമിരം മൂത്ത് പലരും അടിസ്ഥാന പരസ്പര ബഹുമാനമില്ലതെയാണ് സാമൂഹിക മാധ്യമങ്ങളിൽ വാക്കുകൾ കൊണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ ആക്രമിക്കുന്നത്.
അതിൽ തന്നെ ഏറ്റവും കൂടുതൽ വാക്കുകളാൽ ആക്രമിക്കപ്പെടുന്നത് സ്ത്രീകൾ.
എല്ലാവർക്കും രാഷ്ട്രീയ വിചാരങ്ങളും കക്ഷി രാഷ്ട്രീയ ആഭിമുഖ്യങ്ങളും ഉണ്ടാകും. അതു ഒരു പ്രശ്നം അല്ല. പക്ഷെ അതു തലക്ക് പിടിച്ചു ഒരൊറ്റ ലെൻസിൽ കൂടെ മാത്രം എല്ലാം കാണുമ്പോഴാണ് പ്രശ്നം.
സാമൂഹിക മാധ്യമങ്ങളിൽ കക്ഷി രാഷ്ട്രീയ പോർ വിളികൾ കൊണ്ട് സത്യത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് സംശയമാണ് . പ്രത്യേകിച്ച് പരസ്പരം ചെളി വാരി എറിയുന്ന സാമൂഹിക മാധ്യമ ചേരിതിരിവുകൾ.വോട്ട് കുറയാനാണ് സാധ്യത.
പലപ്പോഴും അതാതു കക്ഷി രാഷ്ട്രീയ പ്രോപഗണ്ട /കാപ്സ്യൂൾ പോസ്റ്റുകൾക്കു ലൈക്ക് അടിച്ചു, പ്രതികരിക്കുന്നത് അവരുടെ സമൂഹ മാധ്യമ പോരാളികൾ മാത്രമാണ്. .An incestuous echo chamber
പലപ്പോഴും അങ്ങനെയുള്ള നെഗറ്റീവ് കമ്മ്യുണികേഷൻ മോഡിൽ പലരും വ്യക്തി ബന്ധങ്ങൾ പോലും ഹനിച്ചു മുറിക്കുന്നത് പോലെയായിരിക്കുന്നു.
24x7 ഏതെങ്കിലും കക്ഷി രാഷ്ട്രീയ പ്രോപഗണ്ട യും, ട്രോളും, ക്യാപ്‌സൂള്കളും, തല്ലുകൂടലുനുമായി മാത്രം ഫേസ് ബുക്ക് ഉപയോഗിക്കുന്നവരെ അവഗണിക്കുക എന്നതാണ് നയം. അതു ഏത് പാർട്ടിക്കാരായാലും.
അങ്ങനെ 24x7 പ്രോപ്പഗണ്ട മാത്രം എഴുതിയാൽ ഇവർക്കൊന്നും സ്വയം ബോറടിക്കില്ലേ?!

No comments: