കേരളത്തിൽ യൂണിവേഴ്സിറ്റികളുടെ എണ്ണവും വണ്ണവും ബജറ്റും കൂടുന്നതല്ലാതെ ഗുണമേന്മ കൂടുന്നുണ്ടോ?
ഇത്രയും യൂണിവേഴ്സിറ്റികൾ ഇവിടെ ഉണ്ടായിട്ടും ആ യുണിവേർസിറ്റികളിൽ പഠിപ്പിക്കുന്നവരുടെ/വൈസ് ചാൻസലർമാരുടെ /മന്ത്രിമാരുടെ മക്കൾ പോലും കേരളത്തിനു വെളിയിൽ പഠിക്കാൻ പോകുന്നത് എന്ത് കൊണ്ടാണ്?
ഇപ്പോൾ കേരളത്തിൽ യഥാർത്ഥത്തിൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആവശ്യം ഉണ്ടോ? കേരള സർക്കാർ കടത്തിൽപെട്ട് നട്ടം തിരിയുകയാണ്.
ഇന്ദിരഗാന്ധി ഓപ്പൺയൂണിവേഴ്സിറ്റിക്കു കേരളത്തിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സെന്ററുകളുണ്ട്. കേരളത്തിൽ തന്നെ ഓപ്പൺ രെജിസ്റ്ററേഷന് പല യൂണിവേഴ്സിറ്റികളിലും സംവിധാനങ്ങൾ ഉണ്ട്. പിന്നെ ആർക്ക് വേണ്ടിയാണ് ഇപ്പോൾ കോവിഡ് കാല കടത്തിൽ നട്ടം തിരിയുമ്പോൾ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി?
ഉള്ള യൂണിവേഴ്സിറ്റികൾ നന്നാക്കാൻ നോക്കാതെ വീണ്ടും കടം വാങ്ങി ഇപ്പോൾ ഒരു യൂണിവേഴ്സിറ്റിയുടെ ആവശ്യം ഉണ്ടായിരുന്നോ?
ഇങ്ങനെയുള്ള സർക്കാർ യൂണിവേഴ്സിറ്റികളിലും നിഷ്ഫല സർക്കാർ 'ഗവേഷണ' സംരഭങ്ങളിലും ജാതി മത അടിസ്ഥാനത്തിൽ അതത് ഭരണപാർട്ടിയുടെയും മന്ത്രി മാരുടെയും പെട്രേനേജ് വിതരണമാണ് നടക്കുന്നത്. അതു ആരു ഭരിച്ചാലും.
കേരളം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും മിക്കവാറും സർക്കാർ /ഭരണ പാർട്ടി (ആരായാലും )ജാതി -മത പരിഗണനയില്ലാത്ത തീരുമാനങ്ങൾ എത്രയുണ്ട് എന്നതറിയണമെങ്കിൽ ഒരു മൈക്രോസോപ്പ് വേണം..
ജെ എസ് അടൂർ
No comments:
Post a Comment