Saturday, December 28, 2019

ഇൻക്രെഡിബിൾ ഇൻഡ്യ ഇൻഡീഡ് !


ഇങ്ങനെപോയാൽ ഇനിയും ഗോൾവാൽക്കർജിയെ രാഷ്ട്രപിതാവാക്കി ബഞ്ച് ഓഫ് തോട്സ് പാഠപുസ്തകമാക്കി അമിട്ട് ഷാജിയെ ഉരുക്കു മനുഷ്യനും മോഡിജിയെ യുഗപുരുഷനുമാക്കി ഭരണഘടന ഫ്രീസറിൽ വക്കും .ജനങ്ങളുടെ നിശബ്ദത നിറഞ്ഞ ഭയവും പ്രതിപക്ഷത്തിന്റ റബർ നട്ടെല്ലും ശിഥിലാവസ്ഥയുമാണ് അവരുടെ ബലം .
ഞങ്ങൾക്ക് സൗകര്യമുള്ളത് ചെയ്യും സൗകര്യം പോലെ ഭരിക്കും .മാനം മര്യാദക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ നിങ്ങള്ക്ക് കൊള്ളാം വേണെങ്കിൽ അത്യാവശ്യം ജനാധിപത്യ വായുവും തരാം എന്നതാണ് ഭരണ തേരിലുള്ള ഗുജറാത്തിലെ സാറുമാരുടെ നിലപാട് .അത് പറയുന്നതിന് അനുസരണയോടെയുള്ള മാധ്യമങ്ങളും ശുഭാപ്തി വിശ്വാസത്തോടെ മാനം മര്യാദക്ക് മുന്നോട്ട് പോകു എന്ന് ഉദ്‌ബോധിപ്പിക്കുന്ന, 'ജനാധിപത്യ വിശ്വാസികളും ' .!!
അങ്ങനെയുള്ള ശുഭാപ്തി 'ജനാധിപത്യ വിശ്വാസികളിൽ ' ചിലർ മനുഷ്യവകശങ്ങളും ഭരണഘടനയുമെല്ലാം വേറെ പണിയില്ലാത്തവർക്കാണ് എന്ന് പറഞ്ഞു എക്സ്ട്രാ ജുഡീഷ്യൽ കൊലകൾക്ക് കൈയ്യടിക്കുന്നു . ഇൻക്രെഡിബിൾ ഇന്ത്യ ഇൻഡീഡ് !
ഇപ്പോഴുള്ള ഒരു ചോദ്യം ഭരണഘടന പറയുന്ന 'വീ ദി പീപ്പിൾ ' ആരൊക്കെയാണെന്നതാണ് ?
ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .
ഓർമ്മവച്ചപ്പോൾ തൊട്ട് പറഞ്ഞതാണ് .അതിന് വിരുദ്ധമായതിനെ എതിർക്കും .എന്നായാലും .

No comments: