Saturday, December 28, 2019

എന്താണ് പുതിയ പൗരത്വ നിയമത്തിന്റെയും രാജ്യ വ്യാപക എൻ ആർ സി യുടെയും പ്രശ്നം?


ഇന്ത്യ ഇപ്പോൾ നേരിടുന്ന വൻ പ്രതി സന്ധി സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക വളർച്ചയും എല്ലാവർക്കും തൊഴിലും രാജ്യത്തു സൽഭരണത്തിന്റെയും സമാധാനത്തിന്റെയും നല്ല നാളുകൾ വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോഡി വോട്ട് പിടിച്ചു ഭരണത്തിൽ വന്നത്. കൊണ്ഗ്രെസ്സിനെയും നെഹ്‌റുതൊട്ട് ഇങ്ങോട്ട് ഉള്ളവരെയും തെറി പറഞ്ഞു അഴിമതി ഇല്ലാത്ത ഭരണം പറഞ്ഞു.
എന്നാൽ രാജ്യത്തിന്റെ ഇപ്പൊഴത്തെ അവസ്ഥയെന്താണ്? സാധനങ്ങൾക്ക് തീപിടിച്ച വില. ഉള്ളിയും ഉപ്പും കർപ്പൂരവും തൊട്ട് തീ വില. ജി എസ് റ്റി യിലെ പ്രശ്നംങ്ങൾകൊണ്ടും അല്ലാതെയും നമ്മൾ സാധനം വാങ്ങിക്കുമ്പോൾ ശരാശരി പല തരത്തിൽ ടാക്സ് വാങ്ങുന്നത് 30% ശതമാനം. അത് കൊണ്ടു തന്നെ എല്ലാ സാധനങ്ങൾക്കും ഇപ്പോൾ ഏതാണ്ട് 30% കൂടുതൽ നൽകുന്നു. അത് കൂടാതെ തീ വില. അതും കൂടാതെ പല ടാകസ്. ചുരുക്കത്തിൽ സാധാരണക്കാരൻ ഏറ്റവും കൂടുതൽ ടാക്സ് നൽകുന്നു. എന്നാൽ കോർപ്പറേറ്റ് ടാക്സ് കുറച്ചു. ഇന്ത്യയിൽ ഏറ്റവും സാമ്പത്തികശക്തിയുള്ള ഒരു ശതമാനം രാജ്യത്തിന്റെ 73% സമ്പത്തു കയ്യടിക്കി വച്ചിരിക്കുന്നു.
പക്ഷേ സാധാരണക്കാർക്ക് ജോലിയില്ല. കൂലിയില്ല. ഇതു കേരളത്തിലെ ഗ്രാമങ്ങളിലെപ്പോലും അവസ്ഥയാണ്. ചെറുപ്പക്കാർക്ക് ജോലി അവസരങ്ങൾ ഇല്ല. കർഷകകാർക്ക് വില കിട്ടുന്നില്ല. എന്നാൽ അവർക്കു തീ വിലക്ക് വാങ്ങണം.
ഇന്ത്യയുടെ കഴിഞ്ഞ മുപ്പതു കൊല്ലത്തിൽ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ച നിരക്ക്. സർക്കാർ വ്യാജ ഡേറ്റ വച്ചു പച്ചകള്ളം പറഞ്ഞാലും സുബ്രമണ്യ സ്വാമി തന്നെ പറയുന്നത് വളർച്ച ഇപ്പോൾ 1.5% ആയെന്നാണ്. ചുരുക്കത്തിൽ ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ മോഡിയും അയാളുടെ ശിങ്കിടി മുതലാളിമാരും കൂടെ ഏറ്റവും ദാരുണമായ അവസ്ഥയിലാക്കി.
ഏറ്റവും ലാഭം ഉണ്ടായത് അംബാനിക്കും അദാനിക്കും അത് പൊലെ മോഡി ബിജെപി തിരഞ്ഞെടുപ്പിന് ആയിരകണക്കിന് കോടികൾ തെളിഞ്ഞും ഒളിഞ്ഞും പൈസ കൊടുത്തവർ. ഉദ്ദിഷ്ട്ടകാര്യത്തിന് ഉപകാര സ്മരണ എന്നത് പൊലെ അവർക്കു സർക്കാർ കോണ്ട്രാക്റ്റ്. ഇഷ്ട്ടം പൊലെ ബാങ്ക് വായ്പ്പ. നികുതി ഇളവ്. പ്രധാനമന്ത്രിയുടെ കൂടെ വിമാനത്തിൽ പോയി വിദേശ ബിസിനസ്. അങ്ങനെ കിട്ടിയ കോടികൾ കൊണ്ടു രാജ്യത്തെ ദൃശ്യ മാധ്യമങ്ങളെ ഭൂരിപക്ഷം വാങ്ങുന്നു. റിപ്ലബിക് ചാനലുൾപ്പെടെയുള്ള സംഘി ചാനലുകളിലൂടെ നുണ ഫാക്ടറികളുണ്ടാക്കുന്നു. അവരുടെ പണം കൊണ്ടു ബി ജെ പി ലോകത്തുള്ള എല്ലാം രാഷ്ട്രീയ പാർട്ടികളിലും വച്ചു വമ്പൻ കോർപ്പറേറ്റ് ഓഫിസ് വയ്ക്കുന്നു. ആയിരകണക്കിന് ആളുകളെ വച്ചു വാട്ട്സ ആപ്പിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നുണ പരത്തുന്നു.
ബാങ്കുകൾ പ്രതി സന്ധിയിൽ. ബാങ്ക് കൊള്ളയടിച്ചു ലോൺ വാങ്ങി ബി ജെ പി ഇലക്ഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്ത നീരവ് മോഡി അടക്കമുള്ളവർ വിദേശത്തു സുഖവാസം. ബാങ്കുകൾക്ക് കിട്ടാക്കടം ഏതാണ്ട് പത്തു കോടി ലക്ഷം. ബാങ്കുകൾ പലതും പൊട്ടി. പല ബാങ്കുകളുടെയും അവസ്ഥ നല്ലതല്ല. സാമ്പത്തിക പ്രതി സന്ധി കൊണ്ടു എയർ ഇന്ത്യയും നവ രത്ന കമ്പനികളും വിറ്റ് തുലക്കാൻ ഉള്ള ശ്രമം. ചുരുക്കത്തിൽ സാമ്പത്തിക അവസ്ഥയുടെ ഏറ്റവും മോശം നാളുകൾ.
അംബാനിക്കും അദാനിക്കും അമിത് ഷായുടെ മോനും ഭരണ ശിങ്കിടികൾക്കും അച്ഛാ ദിൻ. സാധാരണക്കാർക്ക് ബഹുത് ബുര ദിൻ.
അങ്ങനെയുള്ള സമയത്ത് കുളം കലക്കി ശ്രദ്ധതിരിക്കാനാണ് അധികാരം നിയന്ത്രിക്കുന്ന ഗുജറാത്തി ബനിയ കമ്പിനി നോക്കുന്നത്. അവരുടെ ഏറ്റവും വലിയ മസിൽമാനായ അമിത് ഷായും കൂട്ടരും പട്ടാളത്തെയും പോലീസിനെയും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെയും വച്ചു പ്രതിപക്ഷത്തെയും ജനങ്ങളെയും വിദ്യാർത്ഥികളെയും അടിച്ചൊതുക്കി അകത്തിട്ട് വിരട്ടാനാണ് ശ്രമം. അതിന്റെ കർട്ടൻ റൈസർ ആയിരുന്നു ചിദംബരത്തെയും ഡി കെ യും അകത്തിട്ടത്.
ഇന്ന് യെച്ചൂരിയും രാജയും അടക്കം അനേക രാഷ്ട്രീയ നേതാക്കളും ജനാധിപത്യപ്രവർത്തകരെയും രാം ഗുഹ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു അകത്തിടാൻ മാറ്റിയില്ലന്നത് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഉള്ള മുന്നറിയിപ്പാണ്.
ഏറ്റവും വലിയ അഴിമതി കാട്ടി കർണാടകയിൽ എം എൽ എ മാരെ നൂറു കണക്കിന് കോടി രൂപക്ക് വാങ്ങി അഴിമതിക്ക് ജയിലിൽപ്പോയ യെഡ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയത് അമിത് ഷായും മൈനിങ് ലോബിയും. അയാൾ ഒരേ സമയം പാർട്ടി പ്രസിഡന്റ്‌ ആഭ്യന്തര മന്ത്രി. അധികാരം മോഡി -ഷാ അച്ചുതണ്ടിലേക്ക് മാത്രം കേന്ദ്രീകരിച്ചു.
എല്ലാ തരത്തിലും പരാജയം മറച്ചു വയ്ക്കാനുള്ള മറുമരുന്നാണ് ഇപ്പൊഴത്തെ പൗരത്വ ബിൽ. തിരഞ്ഞെടുപ്പിന് മുമ്പ് പാക്കിസ്ഥാനിൽ കയറി പൈൻ മരങ്ങൾക്ക് സർജിക്കൽ സ്ട്രൈക്ക് കൊടുത്തിട്ട് മുന്നൂറു പേരെ കൊന്നുവെന്ന് കള്ളം പറഞ്ഞു പരത്തി കുളം കലക്കി തിരെഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്താണ് 2019ഇൽ പാർലിമെന്റ് ഭൂരിപക്ഷം. അത് ഉപയോഗിച്ചു ജൂൺ മുതൽ അമിട്ട് ഷാജി പണി തുടങ്ങിയതാണ്.
എന്താണ് കളി? പണ്ട് ബ്രിട്ടീഷ്കാർ ഉപയോഗിച്ച ഡിവൈഡ് ആൻഡ് റൂൾ. വെള്ളം കലക്കി ആളുകളെ ഇളക്കി വിഘടിപ്പിച്ചു പണ്ട് ഗുജറാത്തിൽ പ്രയോഗിച്ച അതെ ഫോർമുല.
എന്താണ് പ്രശ്നം? ഇന്ത്യയിൽ തന്നെ 49.49 കോടി ജനങ്ങൾക്ക് ഭൂമിയില്ല. ഏതാണ്ട് 2 കോടി ജനങ്ങൾക്ക് തല ചായ്ക്കാൻ ഇടമില്ല.
വീടില്ല. തെരുവിൽ ജീവിക്കുന്നത് ഏതാണ്ട് 18 ലക്ഷം കുട്ടികളാണ്. ആദിവാസികൾ, ദളിത് വിഭാഗത്തിൽ ഉള്ളവർ, ഇന്ത്യയിൽ ജനിച്ചു വളർന്ന മുസ്‌ലീങ്ങളിൽ ഒരു വലിയ വിഭാഗം എന്നി വിഭാഗത്തിൽ ഉള്ളവരാണ് ഏറ്റവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നത്. ഇവിടെ ഉള്ള കോടി ക്കണക്കിന് ആളുകൾക്ക് വീടും ഭൂമിയും ജോലിയും ഇല്ല.
പാകിസ്ഥാൻ ബംഗ്ളദേശ് അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഏതാണ്ട് മൂന്നരകൊടിയിലധികം ന്യൂന പക്ഷ വിഭാഗങ്ങളുടെ. അതായത് കേരളത്തിലെ ജന സംഖ്യക്ക് തുല്യം. തിയറിട്ടിക്കലി ഇവർക്ക് എല്ലാവർക്കും പൗരത്വം നൽകിയാൽ അവർക്കു എവിടെ താമസിക്കും? അവർക്കു ജോലിയും കൂലിയും വീടും ആരു എവിടെ കൊടുക്കും. അവർക്കു ഇവിടെ ഡോക്ക്മെന്റില്ലെങ്കിൽ സർക്കാർ ഡോക്ക്മെന്റ് കൊടുത്തു സാധൂകരിച്ചു എൻ ആർ സി ക്ക് അകത്തു.
അതെ സമയം രാജ്യം മുഴുവൻ എൻ ആർ സി അടിച്ചേല്പിച്ചാൽ ഭൂമിയും വീടും അഡ്രസ്സും ഇല്ലാത്ത അല്ലെങ്കിൽ അത് പൊലെ ഡോക്കുമെന്റ് ഇല്ലാത്തവർ എൻ ആർ സി ക്ക് പുറത്ത്. അപ്പോൾ എൻ ആർ സി ക്ക് പുറത്താകാൻ സാധ്യതയുള്ള ആളുകളെ മോഡി -ഷാ എങ്ങോട്ട് വിടും.? മറ്റുള്ളിടത്തു പീഡിപ്പിക്കപ്പെടുന്നു (ബംഗ്ളദേശിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ബുദ്ധ മതക്കാരോ പീഡിപ്പിക്കപ്പെടുന്നില്ല )വർ ഇവിടെ അഭയം നൽകും എന്ന് പറയുന്നവർ ഇന്ത്യയിൽ ന്യൂന പക്ഷങ്ങളിൽ ഭയ പീഡനങ്ങൾ ഉളവാക്കുന്ന വിരോധാഭാസ അശ്ലീല രാഷ്ട്രീയമാണ് മോഡി -ഷാ അധികാര അഹങ്കാര കൂട്ട് കമ്പിനി കളിക്കുന്നത്.
ഇവർ ഇവിടുത്തെ ജനങ്ങളെ വിഘടിപ്പിച്ചു കുളം കലക്കി ഭരണ പരാജയം കൊണ്ടുളവായ വൻ സാമ്പത്തിക പ്രതി സന്ധിയെ ഇരുട്ടു കൊണ്ടു ഓട്ടയടിച്ചു മറക്കാനുള്ള ശ്രമത്തിലാണ്.
ഒരു വശത്തു ഗോള്വാക്കരുടെ ബ്രാഹ്മണ മേധാവിത്ത ഹിന്ദുത്വ ഫാസിസ്റ്റു അജണ്ട നടപ്പാക്കി ഗാന്ധജിയും അംബേദ്കറും നെഹ്രുവും പട്ടേലും ആസാദും വിഭാവനം ചെയ്ത എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ഉള്ള സെക്കുലർ ഭരണഘടനയെയും ജനാധിപത്യ ഇന്ത്യയെയും അകത്തു നിന്ന് ടോർപിഡോ ചെയ്യാനുള്ള ശ്രമം. മറു ഭാഗത്തു ഇന്ത്യയെ വിഴുങ്ങികൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതി സന്ധിയിൽ നിന്നും ശിങ്കിടി മീഡിയയുടെ സഹായത്തോടെ കുളം കലക്കി വിഘടിപ്പിച്ചു വോട്ട് കൂട്ടാൻ ഉള്ള ശ്രമം.
ആസ്സാമിന്റെ സാഹചര്യത്തിൽ പഴയ ആസ്സാം അക്കോർഡിനെ ഫലത്തിൽ ഇല്ലാതാക്കി. അതാണ് ആസാം വീണ്ടും കത്തുവാൻ തുടങ്ങിയത്. ആസാമിലെ വിഘടന വാദത്തിന് തടയിടാൻ രാജീവ്‌ ഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ ആസാം അക്കോഡ് ഇല്ലാതാകുന്നതോടെ അവിടെ വീണ്ടും പ്രശ്നം തുടങ്ങി.
ഈ അപകട കപട രാഷ്ട്രീയം തിരിച്ചറിഞ്ഞു പ്രതിഷേധിക്കുന്നവരെ ജയിലിൽ അടച്ചു ഇന്റർനെറ്റ്‌ പൂട്ടി മൊബൈൽ അടച്ചു അടിയന്തര അവസ്ഥയുടെ ഭീകരത സൃഷ്ടിച്ചു ജനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും വിരട്ടി നിർത്തുവാനുള്ള അമിട്ടിന്റ ശ്രമം.
ഇന്ത്യ എല്ലാവരും ഭയപ്പെട്ടത്പൊലെ അതിന്റെ ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകളിലേക്ക് തള്ളിവിടുകയാണ് അമിട്ടും കൂട്ടരും. ഇന്ത്യയുടെ ചരിത്രത്തിൽ എന്തും ചെയ്യാൻ മടിക്കാത്ത ഒരു രാഷ്ട്രീയ ധാർമികതയൂമില്ലാത്ത മസിൽഫുൾ ആണധികാരമാണ് ഇവിടെ പ്രയോഗിക്കുന്നത്.
അത് കൊണ്ടാണ് ഈ അപകട കപട അധികാര അഹങ്കാര അമിട്ടിനും കൂട്ടർക്കും എതിരെ പ്രതിഷേധിക്കണ്ടത്.
ഇവിടെ ജനങ്ങൾക്ക് വേണ്ടത് ജോലിയും കൂലിയുമാണ്. ചെറുപ്പക്കാർക്ക് വേണ്ടത് തൊഴിലാണ്. കർഷകർക്ക് ന്യായ വില. സാധാരണക്കാർക്ക് ന്യായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ. ഭൂമി ഇല്ലാത്തവർക്ക് ഭൂമി. വീടില്ലാത്തവർക്ക് വീട്. എല്ലാവർക്കും സുരക്ഷിതമായും സമാധാനമായും തുല്യ അവകാശങ്ങളോടെ ജീവിക്കുവാനുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുണ്ടാകണം.
അതിൽ പരാജയപെട്ടു സർക്കാർ കുളം കലക്കി വിഘടിപ്പിച്ചു ചെറുപ്പക്കാരെ ലാത്തിക്കും തോക്കിനും ഇരയാക്കി ജയിലിൽ അടച്ചു അടിയന്തര അവസ്ഥ സൃഷ്ടിച്ചു അടക്കി ഭരിക്കുവാൻ നോക്കുകയാണ്. അത് ഇവിടെ നടപ്പില്ല.
ജെ എസ് അടൂർ

No comments: