Saturday, December 28, 2019

ഇന്ത്യയെന്ന ഇക്വലിബ്രിയം


ലോകത്തിൽ ഏറ്റവും വൈവിദ്ധ്യപൂർണമായ രാജ്യമാണ് ഇന്ത്യ. ഇത്രെയേറെ ഭാഷകളും ഭക്ഷണ രീതികളും ചരിത്ര വൈവിധ്യങ്ങളും സാമൂഹിക വൈവിധ്യങ്ങളും ഭാഷ ജാതി മത വർണ്ണ വർഗ്ഗ സ്വത്വങ്ങളുമുള്ള രാജ്യങ്ങൾ ലോകത്ത് ഇല്ല. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭാഷകളും വായ്മൊഴികളും ആയിരത്തിലേറെയാണ്. അത് കൊണ്ട് തന്നെ ഇന്ത്യ എന്ന ആശയം ഒരു ഇക്വിലിബ്രിയമാണ് ആ ഇക്വിലിബ്രിയം വിട്ടു ഇന്ത്യ ആരൊക്ക ഭരിക്കാൻ ശ്രമിച്ചിട്ടുണ്ടോ അത് വൻ നഷ്ട്ടങ്ങളാണ് രാജ്യത്തു സൃഷ്ടിച്ചത്. അത് 1975 ജൂൺ മുതൽ കാണുന്നതാണ്.
അധികാരത്തിന്റെ പ്രയോഗത്തിന് ഒരു ഒപ്ടിമൽ സ്വഭാവമുണ്ട്. താരതമേന്യ അധികാരം കുറിച്ചു ഫോസിൽ ഉപയോഗിച്ചാൽ അത് കൂടുതൽ നിലനിൽക്കും. അത് അമിതമായി ഉപയോഗിച്ചാൽ അത് ആപത്താകും. അധികാരം തീയേ പോലെയാണ്. സൂക്ഷിച്ചു ഉപയോഗിച്ചാൽ അത് പോലെ വെളിച്ചവും ചൂടും മനുഷ്യനാവശ്യമായ ഭക്ഷണം പാകം ചെയ്യുന്ന ഉപാധിയും ഇല്ല. കൂട്ടിയാൽ അതുപോലെ അപകടകാരിയായ പ്രകൃതി ശക്തിയില്ല. വെള്ളവും അഗ്നിയും അത്യാവശ്യം കൂട്ടിയാൽ ഇത്പോലെ അപകടമുള്ള ചുട്ടു കരിക്കുന്ന മുക്കി കൊല്ലുന്ന ഒന്നില്ല.
ഇന്ത്യയുടെ വൈവിധ്യ ഇക്വിലിബ്രിയമാണ് നമ്മുടെ ആണിക്കല്ല്. അത് ഇളകില്ല എന്ന് പ്രത്യാശിക്കാം. അമിതാധികാര അഹങ്കാരം ഉപയോഗിച്ചാൽ അത് അധികം നിലനിൽക്കില്ല എന്നതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം.
ജെ എസ് അടൂർ

No comments: