പലപ്പോഴും
ഇൻഡോനേഷ്യയിൽ ചെല്ലുമ്പോൾ അവിടെകാണുന്ന ഇന്ത്യയുടെ ബഹു സ്വര വൈവിധ്യങ്ങൾ
അതിശയിപ്പിക്കും. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ഇന്ത്യയുടെ ആത്മാവിലെ
വൈവിദ്ധ്യങ്ങളാണ്. ഇൻഡോനേഷ്യ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനങ്ങൾ
ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഇസ്ലാമും ഇന്തോനേഷ്യയിലെത്തിയത് ഇന്ത്യയിൽ
നിന്നാണ്. മത -ഭാഷ -സംസ്കാര വൈവിധ്യങ്ങൾ അംഗീകരിക്കുന്ന രാജ്യമാണ്
ഇൻഡോനേഷ്യ. ചരിത്രപരമായി ഇന്ത്യയിലെ വൈവിധ്യം ആഗീകരിച്ച ഇന്തോനേഷ്യയിൽ
നിന്ന് ഇപ്പോഴത്തെ ഇന്ത്യക്ക് ജനാധിപത്യത്തെകുറിച്ചും വൈവിധ്യത്തെകുറിച്ചും
നിന്നും ഒരുപാട് പഠിക്കാനുണ്ട്.
Saturday, December 28, 2019
നിങ്ങൾ മൊബ് ലിഞ്ചിങിനോട് യോജിക്കുന്നുണ്ടോ?
ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗവും ബലാൽസംഗ കൊലപാതകവും. ഏറ്റവും കൂടുതൽ ശിക്ഷ കിട്ടേണ്ട കുറ്റകൃത്യമാണ് എന്നതിന് സംശയമില്ല. ഇന്ത്യയിൽ പ്രതിവർഷം ഏതാണ്ട് 25000 ബലാൽസംഗങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിൽ തന്നെ ബഹു ഭൂരിപക്ഷത്തിലേയും പ്രതികൾ അടുത്ത ബന്ധുക്കളാണ്. ഇതിൽ തന്നെ നാലിൽ ഒന്നു പേർക്കെ ശിക്ഷ കിട്ടുന്നു എന്നുള്ളത് നമ്മളിൽ കോപമുണ്ടാക്കുന്ന വിഷയമാണ്.
2012 ലെ നിർഭയ കേസും സൗമ്യയുടെ കേസും ഇപ്പോൾ ഹൈദരാബാദിൽ പ്രിയങ്ക റെഡ്ഢിയെ നിഷ്ടൂരമായി ബലാൽസംഗം ചെയ്തു കൊന്നു കരിച്ചത് നമ്മുടെ മനസാക്ഷിയെ നടുക്കി. അത് കൊണ്ട് തന്നെ വൈകാരിക തലത്തിൽ ബലാൽസംഗം നടത്തി എന്നു കരുതുന്ന കശ്മലൻമാരെ രാത്രി മൂന്നരക്ക് പോലീസ് വെടിവച്ചു ഉടനടി നീതി (instant justice ) നടപ്പാക്കിയതിൽ പലരും പോലീസിനെ അനുമോദിക്കുന്നു.
എന്നാൽ വൈകാരിക പ്രതീകരണത്തിന് അപ്പുറം ചിന്തിച്ചാൽ ഇതിന്റ അപകടം മനസ്സിലാക്കാം. ഒന്നാമത്തെ ചോദ്യം പോലീസ് അറസ്റ്റ് ചെയ്തവരാണ് കുറ്റവാളികൾ എന്ന് എങ്ങനെ അറിയാം?. ഇങ്ങനെ പല കേസുകളിലും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ പോലീസ് വേറൊരാളെ തട്ടി കേസ് ക്ളോസ് ചെയ്ത ചരിത്രമുണ്ട്.
സാധാരണ ജനത്തിന് ബലാത്സംഗ കശ്മലൻമാരോടുള്ളത് പോലെ ചിലർക്ക് 'തീവ്ര വാദിക' ളോടും മറ്റു ചിലർക്ക് 'രാജ്യദ്രോഹികളോടും ' മറ്റു ചിലർക്ക്' ' ബീഫ് ' കഴിക്കുന്നവരോടുമൊക്കെ അസഹിഷ്ണുതയും വിദ്വെഷവും പകയും വെറുപ്പും തോന്നും. അവരെയൊക്കെ ഉടൻ തീർക്കണം എന്ന് തോന്നും. അങ്ങനെയാണ് അവരെ കല്ലെറിയുക. ക്രൂശിക്കുക എന്ന് ജനം ആർത്തു വിളിക്കുന്നത്. അങ്ങനെ 'ഉടനടി നീതി ' നടപ്പാക്കി അടിച്ചു കൊല്ലും. അതിനെയാണ് മൊബ് ലിഞ്ചിങ് എന്ന് പറയുന്നത്. അതെ മനോഭാവമാണ് പോലീസ് കുറ്റവാളികൾ എന്ന് പൊതുവെ കരുതുന്നവരെ 'ഉടനടി നീതി ''നടപ്പാക്കി രാത്രിയിൽ വെടി വച്ചു കൊല്ലുന്നതിനെ ന്യായീകരിക്കുന്നത്
ഉടനടി നീതി നടത്താൻ കുറ്റവാളി എന്ന് സംശയിക്കുന്നവരെ പൊലീസിന് വെടിവച്ചു കൊല്ലാം എന്നു വന്നാൽ രാജൻ കൊലപാതകം മുതൽ എല്ലാ പോലീസ് അതി ക്രമങ്ങളും കൊലയും ന്യായീകരിക്കാം. നമ്പീ നാരായണനെ 'ദേശ ദ്രോഹി ' എന്നാണ് പോലീസ് വിളിച്ചത്. അങ്ങനെ 'രാജ്യദ്രോഹികളെയും ''തീവ്ര വാദികളെയും ' എല്ലാം പോലീസ് വെടിവച്ചു കൊന്നാൽ പിന്നെ ഇവിടെ കോടതിയും നിയമവും നിയമ വ്യവസ്ഥക്കും എന്തെങ്കിലും കാര്യമുണ്ടോ?
കൂടത്തായി തൊട്ട് എല്ലാം കൊലക്കേസും ഒറ്റ രാത്രി കൊണ്ട് മൂന്ന് ബുള്ളറ്റിൽ പരിഹരിക്കാം.
ഇന്ത്യയിൽ 2016 ഇൽ 42, 678 പേർ കൊലപാതകം ചെയ്യപെട്ടു എന്നാണ് കണക്ക്. ഇതിൽ പെട്ട പ്രതികളെ പിടിച്ചു അപ്പോൾ തന്നെ എൻകൗണ്ടർ നടത്തി കൊന്നാൽ പിന്നെ ഇന്ത്യയിൽ ജുഡീഷ്യറിയുടെയും ഭരണഘടനയും നിയമ വ്യവസ്ഥയും ഒന്നും ആവശ്യമില്ലല്ലോ?
ഇന്ത്യയിൽ നടക്കുന്ന സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും ബലാത്സംഗ കൊലകളും നമ്മളെ അത്യന്തം കോപാകുലരാക്കും. അതിനെതീരെ നമ്മളുടെ രക്തം തിളക്കും. ചില സിനിമ കഥകളിലെ പോലീസ് ഹീറോകളെപ്പോലെ ഉടനടി നീതി നടപ്പാക്കാൻ പ്രതികളെ വെടിവച്ചു കൊല്ലണം എന്ന് തോന്നും.
നീചവും നിഷ്ടൂരവവുമായ കുറ്റകൃത്യങ്ങളെ സമയ ബന്ധിതമായി അതി വേഗം വിചാരണ ചെയ്യുവാൻ പ്രത്യക കോടതികളുണ്ടാകണം. കുറ്റവാളികൾക്ക് ഏറ്റവും കഠിന ശിക്ഷയുണ്ടാകണം. ഇന്ന് കോടതി വ്യവഹാരങ്ങളുടെ മെല്ലെപൊക്കും നീതി നടപ്പാക്കുന്നതിലുള്ള കാല താമസവും പണവും രാഷ്ട്രീയ സ്വാധീനവുമുള്ള കുറ്റവാളികൾ രക്ഷപ്പെടുന്നതും ജനങ്ങൾക്കു പലപ്പോഴും നീതി ന്യായ സംവിധാനത്തിൽ വിശ്വാസ്യത കുറച്ചിട്ടുണ്ട്. പലപ്പോഴും കുറ്റവാളികളും അവരുടെ രാഷ്ട്രീയ സ്പോൺസർമാരും തിരിഞുപ്പിൽ വിജയിച്ചു ഭരണ അധികാരികളാകുന്നതും ഒരുപാടു പേരെ അസ്വസ്ഥരാക്കുന്നുണ്ട്. പാവപ്പെട്ടവന് ഒരു നീതി. ഐ എ എസ്സ് കാരന് വേറൊന്ന് എന്നതും സാധാരണ ജനങ്ങളുടെ ഭരണ -നിയമ നിർവഹണ സംവിധാനത്തിലുള്ള വിശ്വാസ്യത കുറച്ചിട്ടുണ്ട്. പക്ഷെ എലിയെ തോൽപ്പിച്ചു ഇല്ലം ചുടുന്നത് പോലെയാണ് കുറ്റാരോപിതരെ പോലീസ് ഭാഷ്യമായ 'എൻകൗണ്ടർ കില്ലിംഗ് ' നടത്തുന്നതിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്.
കാരണം മസാല ക്രൈം ത്രില്ലർ സിനിമ കഥയല്ല ജനാധിപത്യ സംവിധാനം.. അതിന്റ ഏറ്റവും പ്രധാന ഘടകമാണ് നീതി ന്യായ വ്യവസ്ഥ. അതില്ലെങ്കിൽ കൈയൂക്ക് ഉള്ളവർ കാര്യക്കാരായി ആരെയും കൊല്ലാം എന്ന സ്ഥിതി വരും.
പോലീസ് നിയമ പാലകരാണ്. അല്ലതെ നിയമം കൈയിലെടുത്തു ഉടനടി ആയുധം കൊണ്ട് ആളെ കൊല്ലുന്നത് അവരുടെ 'ഉടനടി നീതി നിർവഹണം ' എന്ന് കരുതി തോക്കിന്റെ മുനയിൽ 'ഉടനടി നീതി ' നടപ്പാക്കാം എന്നു വന്നാൽ പിന്നെ ഇന്ത്യൻ ഭരണഘടനക്കും നിയമ വ്യവസ്ഥയ്ക്ക് അത് ഉറപ്പാക്കുന്ന ജനാധിപത്യ സംവിധാനത്തിനും മനുഷ്യ അവകാശങ്ങൾക്കും വിലയില്ലാതാകും.
നിങ്ങൾ 'ഉടനടി നീതി 'നടപ്പാക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും അത് പോലെ കുറ്റാരോപിതരേ വെടി വച്ചു കൊല്ലുന്നതിനെ അംഗീകരിക്കുന്നുവോ?
അങ്ങനെഎങ്കിൽ നിങ്ങൾ ഇന്ത്യൻ ഭരണഘടനയിലും നീതി ന്യായ വ്യവസ്ഥയിലും ജനാധിപത്യ സംവിധാനത്തിലും വിശ്വസിക്കുവാനുള്ള സാധ്യത കുറവാണ്.
അങ്ങനെയുള്ള ആളുകൾ കൂടുമ്പോഴാണ് ഏകാധിപത്യ ഭരണകൂടങ്ങളുണ്ടാകുന്നത്.
ജെ എസ് അടൂർ
GWK cultural park, Bali
Watched
an excellent cultural performancene of the legend of Garuda-Vishnu -
Kanchana at the famous GWK cultural park. Janal Bali. Windows to Bali.
49Incredible Indonesia. Art, culture and legends GWK cultural park, Bali. An enchanting evening of art, culture, dance, music in one of the most natural settings.
എന്ത് കൊണ്ടാണ് മനുഷ്യഅവകാശങ്ങൾ എല്ലാം മനുഷ്യർക്കും ഉള്ളത്?
ഇന്ന് ലോക മനുഷ്യ അവകാശ ദിനമാണ്. 1948 December 10 ന്നാണ് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓൺ ഹ്യൂമൻ റൈറ്സ് ഐക്യ രാഷ്ട്ര സഭ പാസ്സാക്കിയത്. ലോകത്തു എല്ലാ മനുഷ്യർക്കും എല്ലായിടത്തും സ്വാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും (dignity )ജീവിക്കുവാനുള്ള അവകാശമാണ് മനുഷ്യ അവകാശത്തിന്റെ കാതൽ. അതു കൊണ്ടു തന്നെ അത് എല്ലാവിധ വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും അനീതികൾക്കും എതിരാണ്.
പലപ്പോഴും പലർക്കും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇന്ത്യയിൽ താരതമ്യേന സ്വാതന്ത്ര്യവും എല്ലാവർക്കും വോട്ട് അവകാശവുമൊക്കെഉള്ളത് ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത് ' we the people ' ലും ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞ മൂല്യങ്ങളും എല്ലാ മനുഷ്യ അവകാശങ്ങളും ഭരണഘടനയിൽ ആർട്ടിക്കിൾ 14 മുതലുള്ള മൗലീക അവകാശങ്ങളിലുണ്ട്. അത് കൊണ്ടു തന്നെ മനുഷ്യ അവകാശ സമരങ്ങൾ ഇന്ത്യയിൽ തുടങ്ങിയത് ഇരുപതാം നോറ്റാണ്ടിന്റ തുടക്കം മുതൽ ജനകീയമായികൊണ്ടിരുന്ന സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചാണ്.
കാരണം സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്. വിവേചനം അനുഭവിക്കുമ്പോഴാണ് സ്വാഭിമാനത്തിന്റെ വില അറിയുന്നത്. എന്തിനും ഏതിനും ആരെയും ജയിലിൽ അടക്കുകയോ കൊല്ലുകയോ ചെയ്യാം എന്ന് വരുമ്പോഴാണ് നീതി ന്യായ വ്യവസ്ഥയും നിയമ വാഴ്ച്ചയും നിയമ പരിപാലനവും എല്ലാവർക്കും വേണം എന്ന് തോന്നുന്നത്.
ഇതെല്ലാം ഇന്ത്യക്കാർക്ക് നിഷേധിക്കപ്പെട്ടത് കൊണ്ടാണ് സ്വാതന്ത്ര്യ സമരം ഉണ്ടായത്. ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് 1926 ഇത് മോത്തിലാൽ നെഹ്റു കമ്മറ്റിയെ മനുഷ്യ അവകാശങ്ങളുടെ രൂപ രേഖയുണ്ടാക്കുവാൻ അവശ്യപ്പെട്ടു. 1931 ലെ എ ഐ സി സി സമ്മേളനത്തിൽ എല്ലാ ഇന്ത്യക്കാർക്കും വേണ്ട മൗലീക അവകാശങ്ങൾ അംഗീകരിച്ചു. അതു കഴിഞ്ഞു വളരെ ചർച്ചകൾക്ക് ശേഷം കോൺസ്റ്റീന്റ് അസംബ്ലിയിലെ വിശദ ചർച്ചക്ക് ശേഷം ഉരുത്തിരിഞ്ഞതാണ് ഭരണഘടന നൽകുന്ന മൗലിക മനുഷ്യ അവകാശങ്ങൾ. മഹാനായ അംബേദ്ക്കറും നെഹ്രുവും പട്ടേലും ഗാന്ധിയും എല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് എല്ലാ ഇന്ത്യക്കാർക്കും ഇവിടെ സ്വാഭിമാനത്തോടും സുരക്ഷയോടും സ്വാതന്ത്ര്യത്തോടും നീതി ന്യായ വ്യവസ്ഥയോടും ജീവിക്കുവാനുള്ള ജനായത്ത അവകാശങ്ങള്ക്കാണ്.ചുരുക്കം പറഞ്ഞാൽ ഇന്ത്യയിൽ മനുഷ്യ മൗലീക അവകാശ ചർച്ചകളും അവകാശങ്ങളും ഉണ്ടായത് 1948 ഡിസംബറിൽ ഐക്യം രാഷ്ട്ര സഭ യൂണിവേഴ്സൽ ഡിക്ക്ളറേഷൻ പാസാക്കുന്നതിന് വളരെ മുമ്പാണ്.
ആർ എസ് എസ് ഇന്റെ കോർ ഐഡിയോളജി ജാതി മത വിവേചനത്തിലാണ്. അത് കൊണ്ടാണ് അവർ മനുഷ്യ അവകാശങ്ങൾ പറയുന്നവരെ ഊശിയാക്കുന്നത്. അത് കൊണ്ടാണ് അവർ മനുഷ്യ അവകാശങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് എന്ന കള്ളം പറഞ്ഞു പരത്തുന്നത്. കാരണം അവർക്കു മനുഷ്യ അവകാശത്തെക്കാൾ പ്രധാനം മനുസ്മൃതി ബ്രഹ്മണ്യമാണ്. അവരുടെ രാഷ്ട്രീയ ഫിലോസഫി പേഷ്വാ ബ്രമ്മിണിക്കൽ അധിനിവേശ അധികാരമാണ്. അവർ സ്ത്രീ പുരുഷ തുല്യതയിൽ വിശ്വസിക്കുന്നില്ല. അത് കൊണ്ടു തന്നെ ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന തുല്യ മൗലീക അവകാശങ്ങളിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ വിശ്വാസം ഇല്ല.
1948 ഇൽ മനുഷ്യ അവകാശ ചാർട്ടറിനെ എതിർത്തത് വിവേചനം സർക്കാർ പോളിസിയാക്കിയ പഴയ സൌത്ത് ആഫ്രിക്കയും സ്ത്രീ പുരുഷ തുല്യതയിൽ വിശ്വാസമില്ലാത്ത സൗദി അറേബ്യയൂമായിരുന്നു.
കഴിഞ്ഞ ആഴ്ച്ച വിദ്യാഭ്യാസം ഉള്ളവർ പോലും പറഞ്ഞത് ഇരക്ക് ഇല്ലാത്ത മനുഷ്യവകാശം എന്തിനാണ് കൊന്നവർക്കുള്ളത് എന്നാണ്. ഇതു പറയാൻ ഒരു കാരണം അവർക്കു മനുഷ്യ അവകാശങ്ങളെകുറിച്ച് ധാരണയില്ലാത്തതിനാലാണ്. ആദ്യമായി മനസ്സിലാക്കണ്ടത് മനുഷ്യ അവകാശങ്ങൾ ഉറപ്പാക്കേണ്ട ബാധ്യത ആർക്കെന്നതാണ്? മനുഷ്യ അവകാശങ്ങൾ അന്തർദേശീയ നിയമങ്ങളാണ്. അതിൽ ഒപ്പ് വയ്ക്കുന്ന രാജ്യങ്ങളിൽ അത് സംരക്ഷിക്കുവാൻ ബാധ്യസ്ഥരാണ്.
ഇന്ത്യയിൽ ഭരണ ഘടന സംരക്ഷിക്കുവാനും പാലിക്കുവാനും എല്ലാ സർക്കാർ ഘടകങ്ങളും ഉദ്യോഗസ്ഥരും തിരെഞ്ഞെടുക്കപെട്ടവരും ബാധ്യസ്ഥരാണ്. അത് കൊണ്ടാണ് അവർ ഭരണ ഘടന സംരക്ഷിക്കും എന്നതിന്റെ പേരിൽ സത്യ പ്രതിജ്ഞ ചെയ്യുന്നത് സർക്കാർ ജോലി കരസ്തമാക്കുന്നത്. ചുരുക്കത്തിൽ it is the obligation of the state to respect, protect and fulfill human rights for all. അത് ആണ് മനുഷ്യ അവകാശത്തിന്റ പ്രധാന വശം.
ഇതു എന്ത് കൊണ്ടാണ്? കാരണം ഒരു രാജ്യത്തു ഏറ്റവും കൂടുതൽ ആയുധ ബലത്തിന്റ മോണോപ്പളി ഉള്ളത് സർക്കാരിനാണ്. പോലീസും പട്ടാളവും തോക്കും ജയിലും സർക്കാർ ഭരണ അധികാരങ്ങളുടെ കീഴലാണ്. അത് കൊണ്ടു തന്നെ അത് ദുരുപയോഗപ്പെടുത്തുവാൻ സാധ്യത കൂടുതലാണ്. അത് 1857 ലെ അടിച്ചമർത്തലും ബ്രിട്ടീഷ് പോലീസ് നടത്തിയ നിരവധി കൊലപാതകങ്ങളിലും ജാലിയൻവാല ബാഗ് കൂട്ട കൊലയിലും ആരെയും പിടിച്ചു ജയിലിൽ ഇടാമെന്ന അവസ്ഥയലായിരുന്നു. അത് ഹിട്ലരുടെ പൊലീസിന് യഹൂദന്മാരെ തടാങ്കിലാക്കി ഗ്യാസ് ചേമ്പറിൽ ഇട്ടു ലക്ഷക്കണക്കിന് ആളുകളെ കൊല്ലുവാൻ ഇട നൽകി. അത് പൊലെ മുസ്സോളിനിക്ക് ആരെയും ജയിലിൽ അറ്റാക്കുകയോ കൊല്ലുകയോ ചെയ്യാം എന്ന നിലയിലായി. സ്റ്റാലിൻ എതിരാളികളെയും ചോദ്യം ചെയ്യന്നവരെയും എതിർക്കുന്നവരെയും സൈബീരിയിലെ ജയിലുകളിൽ തള്ളുകയോ കൊല്ലുകയോ ചെയ്തു. പോൾപൊട്ട് പതിനായിരങ്ങളെ കൊന്നു തള്ളി.
അടിയന്തര അവസ്ഥ കാലത്താണ് ഞാൻ മനുഷ്യ അവകാശങ്ങയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കാരണം അറിയാവുന്ന പലരെയും പോലീസ് ജയിലിൽ അടച്ചു ക്രൂരമായി പീഡിപ്പിച്ചു. രാജനെ ഉരുട്ടി കൊന്നും. അന്ന് പീപ്പിൾ യൂണിയൻ ഓഫ് സിവിൽ ലിബേർറ്റീസ് എന്ന PUCL നെ പിന്തുണച്ചാണ് ആദ്യം മനുഷ്യ അവകാശ പ്രവർത്തകനായത് . അത് കഴിഞ്ഞാണ് ഇന്ത്യൻ ഭരണഘടനയും മനുഷ്യ അവകാശങ്ങളും പഠിച്ചത്. അത് കഴിഞ്ഞു ഗുജറാത്തിൽ അടക്കമുള്ള മനുഷ്യ അവകാശ ധ്വസനങ്ങളുടെ അന്വേഷണത്തിൽ പങ്കാളിയായി. പല രാജ്യങ്ങളിലെ എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെകുറിച്ച് അന്വേഷണം നടത്തി. അത് കൊണ്ടു തന്നെയാണ് ആരൊക്കെ കൈയടിച്ചാലും പോലീസ് കഥ അപ്പാടെ വിഴുങ്ങി എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെ പിന്താങ്ങാത്തത്.
കാരണം അങ്ങനെയുള്ള എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെ മാധ്യമങ്ങളുടെ സഹായത്തോടെ കൈയടിപ്പിച്ചു പ്രോൽത്സാഹിപ്പിച്ചാണ് പല രാജ്യത്തു ഫാസിസവും പട്ടാള ഭരണവും ഏകാധിപത്യവും വന്നത്. എക്സ്ട്രാ ജുഡീഷ്യൽ കില്ലിങിനെ പിന്താങ്ങാത്തത് അത് ചെയ്യുന്നവർ സ്ലോ പോയിസണിൽ കൂടി ഭരണഘടന മൂല്യങ്ങളും മനുഷ്യ അവകാശങ്ങളും എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങളും ഹനിക്കാൻ വെമ്പന്ന ഭരണ അധികാരത്തിന്റെ ആൾകൂട്ടങ്ങളാണ് എന്ന രാഷ്ട്രീയ ബോധ്യങ്ങൾ ഉള്ളതിനാലാണ്.
Human Rights are inalienable , universal and indivisible .Hence human rights for all human beings , irrespective of gender , class , colure, creed , caste , nationality , religion, age , language , ethnicity or geography .
ജെ എസ് അടൂർ
ഇൻക്രെഡിബിൾ ഇൻഡ്യ ഇൻഡീഡ് !
ഇങ്ങനെപോയാൽ ഇനിയും ഗോൾവാൽക്കർജിയെ രാഷ്ട്രപിതാവാക്കി ബഞ്ച് ഓഫ് തോട്സ് പാഠപുസ്തകമാക്കി അമിട്ട് ഷാജിയെ ഉരുക്കു മനുഷ്യനും മോഡിജിയെ യുഗപുരുഷനുമാക്കി ഭരണഘടന ഫ്രീസറിൽ വക്കും .ജനങ്ങളുടെ നിശബ്ദത നിറഞ്ഞ ഭയവും പ്രതിപക്ഷത്തിന്റ റബർ നട്ടെല്ലും ശിഥിലാവസ്ഥയുമാണ് അവരുടെ ബലം .
ഞങ്ങൾക്ക് സൗകര്യമുള്ളത് ചെയ്യും സൗകര്യം പോലെ ഭരിക്കും .മാനം മര്യാദക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ നിങ്ങള്ക്ക് കൊള്ളാം വേണെങ്കിൽ അത്യാവശ്യം ജനാധിപത്യ വായുവും തരാം എന്നതാണ് ഭരണ തേരിലുള്ള ഗുജറാത്തിലെ സാറുമാരുടെ നിലപാട് .അത് പറയുന്നതിന് അനുസരണയോടെയുള്ള മാധ്യമങ്ങളും ശുഭാപ്തി വിശ്വാസത്തോടെ മാനം മര്യാദക്ക് മുന്നോട്ട് പോകു എന്ന് ഉദ്ബോധിപ്പിക്കുന്ന, 'ജനാധിപത്യ വിശ്വാസികളും ' .!!
അങ്ങനെയുള്ള ശുഭാപ്തി 'ജനാധിപത്യ വിശ്വാസികളിൽ ' ചിലർ മനുഷ്യവകശങ്ങളും
ഭരണഘടനയുമെല്ലാം വേറെ പണിയില്ലാത്തവർക്കാണ് എന്ന് പറഞ്ഞു എക്സ്ട്രാ
ജുഡീഷ്യൽ കൊലകൾക്ക് കൈയ്യടിക്കുന്നു . ഇൻക്രെഡിബിൾ ഇന്ത്യ ഇൻഡീഡ് !
ഇപ്പോഴുള്ള ഒരു ചോദ്യം ഭരണഘടന പറയുന്ന 'വീ ദി പീപ്പിൾ ' ആരൊക്കെയാണെന്നതാണ് ?
ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .
ഓർമ്മവച്ചപ്പോൾ തൊട്ട് പറഞ്ഞതാണ് .അതിന് വിരുദ്ധമായതിനെ എതിർക്കും .എന്നായാലും .
ഇപ്പോഴുള്ള ഒരു ചോദ്യം ഭരണഘടന പറയുന്ന 'വീ ദി പീപ്പിൾ ' ആരൊക്കെയാണെന്നതാണ് ?
ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .
ഓർമ്മവച്ചപ്പോൾ തൊട്ട് പറഞ്ഞതാണ് .അതിന് വിരുദ്ധമായതിനെ എതിർക്കും .എന്നായാലും .
കേരളത്തിന് ഫിൻലന്റിനെപ്പോലെയാകാൻ പറ്റാത്തത് എന്ത് കൊണ്ട് ?
ഇവിടെ ചിലർ പറയാറുണ്ട് കേരളത്തിന് എന്ത് കൊണ്ട് ഫിൻലന്റിനെയും നോർവെയും പോലെയായിക്കൂടാ ? .അവിടെ സ്കൂളിൽ കൊമ്പറ്റീഷൻ ഇല്ല . നല്ല വിദ്യാഭ്യസം നല്ല ആരോഗ്യം .ഹാപ്പിനെസ്സ് ഇൻഡക്സിൽ മുന്നിൽ . ദൂരെകാഴ്ച്ചയിൽ മനോഹരം .പിന്നെ നമ്മൾക്ക് എന്ത് കൊണ്ട് നോർവെയും ഫിൻലന്റും പോലെ ആയിക്കൂടാ എന്ന ചോദ്യം ന്യായമായി ഒറ്റകാഴ്ചയിൽ തോന്നും . കാരണം നമ്മുടെ നാട്ടിൽ ഒരുപാട് കാര്യം മെച്ചപ്പെടണമെന്ന് ആഗ്രഹമുള്ള ഒരുപാട് മലയാളികൾ സ്വദേശത്തും വിദേശത്തുമുണ്ട് .
എന്നാൽ ചില വസ്തുതകൾ പരിശോധിച്ചാൽ കേരളവും നോർഡിക് രാജ്യങ്ങളുമായുള്ള വെത്യാസം മനസ്സിലാക്കാം .
കേരളത്തിൽ ജനസാന്ദ്രത 859. ഫിൻലന്റിൽ 18. നോർവേയിൽ 15
നോർവെയുടെ പ്രതിശീർഷ വരുമാനം ഏകദേശം 93000 USD. ഫിൻലണ്ടിന്റേത് ഏകദേശം 50, 000 USD .ഇന്ത്യയുടേത് ഏകദേശം 1650 .USD.കേരളത്തിലേത് 2900 USD
എന്തെളുപ്പമാണ് ചോദിക്കാൻ ! കേരളത്തിന് ഫിൻലാൻഡിനെയും നോർവെയും പോലെ ആയിക്കൂടെയെന്ന് !!
ഫിൻലണ്ടിലെ പുതിയ പ്രധാനമന്ത്രി 34 വയസ്സുള്ള സന്നാ മറീനും കൂട്ട് മന്ത്രി സഭയും ചെറുപ്പക്കാരായ മന്ത്രിമാരും പുതിയ രാഷ്ട്രീയം എന്നെങ്കിലും വരുമെന്ന് ആശക്ക് വക നൽകുന്നുണ്ട്. ന്യൂസിലൻഡിലെ ജസീന്തയാണ് ഏറ്റവും ഇൻസ്പയറിങ് ആയ പ്രധാനമന്ത്രി . കൂടുതൽ സ്വാതന്ത്ര്യ ചിന്തയുള്ള സ്ത്രീകൾ കേരളത്തിലും ഇന്ത്യയിലും നേത്രത്വത്തിൽ വരണമെന്നാണാഗ്രഹം . കേരളത്തിൽ നിയമ സഭയിലുള്ള സ്ത്രീകളെ വിരലിൽ എണ്ണാൻ കഴിയും.
നോർഡിക് രാജ്യങ്ങളിൽ നിന്ന് ജനാധിപത്യ സാമൂഹികവൽക്കരണത്തെകുറിച്ചും ലിംഗ സമത്വത്തെകുറിച്ചും പരിസ്ഥിതി സംരക്ഷണത്തെകുറിച്ചും ആരോഗ്യ വിദ്യാഭ്യാസകാര്യങ്ങളെകുറിച്ചും പഠിക്കാനുണ്ട് .അതുപോലെ പല രാജ്യങ്ങളിൽ നിന്നും പലതും പഠിക്കാനുണ്ട് .
പക്ഷെ നോർഡിക് രാജ്യങ്ങളെ കേരളവുമായി സാമ്പത്തികവും സാമൂഹികമായും താരതമ്യപെടുത്താനാവില്ല . കേരളത്തിന്റെ അവസ്ഥയും ചരിത്രവും തികച്ചും വ്യത്യസ്തമാണ് .
സത്യത്തിൽ ജനസാന്ദ്രത വച്ച് കണക്കാക്കിയാൽ കേരളത്തിന്റെ സോഷ്യൽ ഇക്കോണമിക് ഡവലപ്പ്മെന്റ് ലോക നിലവാരത്തിൽ മതിപ്പുണ്ടാക്കുന്നതാണ് .കേരളം പോക്കാണ് എന്ന മനോഭാവം മാറണം .നോർവെയും ഫിൻലണ്ടിനെയും ഒന്നും താരതമ്യം ചെയ്യാതെ നമ്മുടെ സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേരളത്തിൽ വേണ്ടത്
കേരളത്തിന്റ എട്ട് ഇരട്ടിയുള്ള നോർവേയിൽ 50 ലക്ഷത്തിൽ താഴെ ജനങ്ങൾ .യൂറോപ്പിൽ ഏറ്റവും കൂടുതൽ എണ്ണയും അതുപോലെ ഹൈഡ്രോ ഇലട്രിക് പവർ ഉൽപ്പാദിപ്പിക്കുന്ന രാജ്യം .കേരളത്തിന്റ പത്തിരട്ടിയുള്ള ഫിൻലണ്ടിൽ ഉള്ളത് ഏതാണ്ട് 50 ലക്ഷം ആളുകൾ . ഇത് രണ്ടും സ്വതന്ത്ര രാജ്യങ്ങളാണ് .കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം . സ്വന്തമായി ടാക്സ് പിരിക്കാനുള്ള സാധ്യതപോലും GST വന്നതിന് ശേഷം കുറവ് . മുക്കാലും മുച്ചൂടും കടംവാങ്ങി ജീവിച്ചു പോകുന്ന സർക്കാർ .!ചിലർ ചോദിക്കും കേരളത്തിന് എന്ത് കൊണ്ട് സിംഗപ്പൂരായിക്കൂടാ ? അല്ലെങ്കിൽ ജപ്പാനെപ്പോലെയായിക്കൂടാ ?
കടലും കടലാടിയും ഒന്നല്ലന്നറിയുക .ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനവും വളരെ ജന സാന്ദ്രത കുറഞ്ഞ ഒരു രാജ്യവും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല . ഇവിടെയും ചെറുപ്പക്കാർ മന്ത്രിമാരും മുഖ്യമന്ത്രി മാരുമായിട്ടുണ്ട് . പ്രായത്തിന്റ കാര്യം പറയുകയാണെങ്കിൽ 37 വയസ്സിൽ എ കെ ആന്റണി മുഖ്യ മന്ത്രിയായി .29 വയസ്സിൽ രമേശ് ചെന്നിത്തല മന്ത്രി .അത് പോലെ ഉദാഹരണങ്ങൾ പലതും ഇന്ത്യയിലും ഉണ്ട് . രാജീവ് ഗാന്ധി 40 വയസ്സിൽ പ്രധാനമന്ത്രി . പ്രായം വച്ച് മാത്രം ഡെമോക്രസിയെ അളക്കാനൊക്കില്ല .നോർഡിക് രാജ്യങ്ങളിലും തീവ്ര വലതുപക്ഷം വളരുകയാണ് എന്നതാണ് അവസ്ഥ.
നോർഡിക് രാജ്യങ്ങളും ഇന്ത്യയും കേരളവുമായി ഒരുപാട് അന്തരമുണ്ട് .ഞാൻ അവിടെ താമസിക്കുകയും ജോലി ചെയ്യുകയും കഴിഞ്ഞ 25കൊല്ലമായി സ്ഥിരമായി പോയിട്ടും പഠിച്ചിട്ടുമുള്ള രാജ്യങ്ങളാണ് .അവരിൽ ബഹു ഭൂരി പക്ഷം ഒരേ ഭാഷ ഒരേ മതം ഒരേ എത്നിസിറ്റി എന്ന നാഷണൽ കോൺഷ്യസ് ഉള്ളവരാണ് . ജീവിക്കാനാവശ്യമായ ജോലി പഠിച്ച ഉടനെകിട്ടുന്നു .ടാക്സ് കൂടുതലും ജനസംഖ്യ കുറവും ആയതിനാൽ രണ്ടു വയസ്സ് മുതൽ വിദ്യാഭ്യസവും ആരോഗ്യവും സർക്കാരിൻറെ ഉത്തരവാദിത്തമാണ് .മരിക്കുന്നത് വരെ .67 വയസ്സ് വരെ ജോലി ചെയ്താൽ ശമ്പളത്തിന് തുല്യമായ പെൻഷൻ .പിന്നെ എന്തിന് കോംപെറ്റീഷൻ .? ഇന്ത്യയിലെ സ്ഥിതി അതല്ല .
മലയാളിക്ക് കേരളത്തിൽ ജോലി കിട്ടാത്തത് കൊണ്ടാണ് വെളിയിൽ പോയി ജോലി ചെയ്യുന്നത് .അതിന് കാരണം നമ്മുടെ ജനസാന്ദ്രത ഇതേ രാജ്യങ്ങളുടെ അമ്പത് ഇരട്ടിയോളമാണ് .ജോലി സാധ്യത കുറവും ജനങ്ങൾ കൂടുതലുമായാൽ കോംപറ്റീഷൻ എവിടെയും കൂടും .
കേരളത്തിൽ 20 ലക്ഷം ജനങ്ങളെ ഉണ്ടായിരുന്നുവെങ്കിൽ കേരളം ഫിൻലാൻഡിനെക്കാളിൽ ഭേദമാകും .എന്നാലും അത് പ്രയാസമാകുമെന്നതിന്റെ ഒരു കാരണം ഫിൻലണ്ടിലും നോർഡിക് രാജ്യങ്ങളിലും ഇല്ലാത്ത ജാതി മത വേർതിരുവുകൾ ഇവിടെ ജനനം മുതൽ മരണം വരെയുണ്ടെന്നതാണ് .അതാണ് ഇന്ത്യയുടെ ചരിത്രവും സമൂഹവും സാമ്പത്തികവും രാഷ്ട്രീയവും ഒരു വലിയ പരിധിവരെ നിയന്ത്രിക്കുന്നത് .
ഇന്ത്യപോലെ വൈവിധ്യങ്ങളും ജന സംഖ്യയും ഉള്ള രാജ്യം ഇന്ത്യ മാത്രമാണ് .കേരളത്തെപ്പോലെ കേരളവും .അത് കൊണ്ട് ഗാന്ധിജി പറഞ്ഞതാണ് നിലപാട് .
I want the cultures of all lands to be blown about my house as freely as possible. But I refuse to be blown off my feet by any.
ജെ എസ് അടൂർ
ഇത് പൗരത്വ അമെൻഡ്മെന്റ് ബില്ലിന്റെ പ്രശ്നം മാത്രമല്ല .
ഇവിടെ ചിലർ പറയുന്നത് ഈ പൗരത്വ ബില്ലിൽ ഇവിടെ ഇന്ത്യയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്കെതീരെ ഒന്നും ഇല്ല എന്നാണ് . പക്ഷെ എന്താണ് പ്രശ്നം .?.പ്രശ്നം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടേതാണ് .പ്രശ്നം വളരെ നാൾ പൊരുതി നേടിയ സ്വാതന്ത്യത്തിന്റെ ഭാവിയാണ് . പ്രശ്നം ഇന്ത്യ എന്ന വൈവിധ്യ സാംസ്കാരികതയുടെ ഭാവിയാണ് . പ്രശ്നം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചേരാതെ പേഷ്വാ ബ്രമ്മിണിക്കൽ അജണ്ടമാത്രമുണ്ടായിരുന്നവർ മതേതര ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റ അതിരു തിരിച്ചു അധീനതയിലാക്കാനുള്ള ശ്രമത്തിലാണ് . അത് കൊണ്ട് ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നം അല്ല എന്ന് തിരിച്ചറിയുക .
പ്രധാന പ്രശ്നം മത വിവേചനം ' എന്ന ത്വത്വത്തിന് ഈ ബില്ലിലൂടെ സാധുത നൽകി ഭരണഘടനയുടെ ഏറ്റവും പ്രധാനമായ ആർട്ടിക്കിൾ 14 നൽകുന്ന equality before law എന്ന ബേസിക് പ്രിൻസിപ്പളിനെ തുരങ്കം വച്ച് പൊള്ളയാക്കുന്നു എന്നതാണ് . ഭരണഘടനയുടെ മൂല്യങ്ങളിൽ പ്രധാനമായ സെക്കുലറിസം എന്നതിനെ ഇല്ലായ്മ ചെയ്യാനുള്ള ആദ്യപടി .
അത് മാത്രമല്ല .ഈ ബില്ലിനെകാണണ്ടത് ആസ്സാമിൽ NRC ഇൽ പെടാത്തവരുടെകൂടി പശ്ചാത്തലത്തിലാണ് . ഇന്ത്യയിൽ ആകമാനം NRC നടപ്പാക്കും എന്ന സർക്കാർ പ്ലാൻ ചെയ്യുന്നതിന്റ പശ്ചാത്തലത്തിലാണ്.
ഇത് വളരെ കൃത്യമായ പ്ലാനിങ്ങോടെ ഇന്ത്യയിലെ വിവിധ ന്യൂന പക്ഷങ്ങളെ വരുതിയിൽ നിർത്തി അവരുടെ അവകാശങ്ങളെ കണ്ടീഷനലിറ്റി വച്ച് തരം തിരിച്ചു ഇന്ത്യയെ ഗോൾവാൾക്കർ വിഭാവനം ചെയ്യുന്ന ഹിന്ദുവത്വ അജണ്ടയിൽ ഭരിക്കുക എന്ന് മെജോറൊട്ടേറിയൻ ഭരണാധിപത്യത്തിന്റ ഭാഗമാണ് .അത്പ്രവർത്തിക്കുന്നത് പല തരത്തിലാണ് .ഗുജറാത്തിൽ പരീക്ഷിച്ചത് വേണമെങ്കിൽ മൊബ് ലിഞ്ചിങ്ങും കൊലയും നടത്തി ഭയത്തിന്റെ നിശബ്ദ സൃഷ്ട്ടിച്ചു അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന അധീശ ഹിംസ രാഷ്ട്രീയം . അതുപോലെ എങ്ങനെ കോടതിയെയും പോലീസിനെയും സ്റ്റേറ്റ് പവറിനെയും ഉപയോഗിച്ച് അടിച്ചൊതുക്കി നിശബ്ദമാക്കാം എന്നത് .
അതോടൊപ്പം കഴിഞ്ഞ എട്ട് കൊല്ലമായി കൃത്യമായി ശിങ്കിടി മുതാളിത്വ കൂട്ട് കെട്ടിലൂടെ മീഡിയയെ വിലക്കെടുത്തു his master voice ആക്കി മധ്യ വര്ഗങ്ങള്ക്കിടയിൽ ഒരു മെജോറിറ്റിയൻ കോമൺസെൻസ് നിർമ്മിച്ച് നോം ചോംസ്കി പറഞ്ഞത് പോലെ നിരന്തരംകോൺസെന്റ് മാനുഫാക്ച്വർ ചെയ്ത് ഇന്ത്യയിൽ ഒരു സവർണ്ണ മേൽജാതി വിഭാഗത്തെ സർക്കാർ എന്ത് ചെയ്താലും ന്യായീകരിക്കുന്ന മനസ്ഥിതിയിലാക്കുക . എന്നിട്ട് സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ അല്ലെങ്കിൽ അർബൻ നക്സൽ ആക്കുക .മനുഷ്യ അവകാശങ്ങളെ പുച്ഛിച്ചു മനുഷ്യ അവകാശം പറയുന്നവരെ ഒറ്റപ്പെടുത്തുക . അങ്ങനെ ഒരു മൊബ് മനസ്ഥിതി മീഡിയയിൽ കൂടി പകരുമ്പോഴാണ് എക്സ്ട്രാ ജുഡീഷ്യൽ കൊലകൾക്കു മധ്യവർഗം കൈയടിക്കുന്നത് .
ഇവിടെ സംഭവിക്കുന്നത് എന്താണ് ? വര്ഷങ്ങളായി ശിങ്കിടി മീഡിയയുടെ സഹായത്തിൽ ഒരുതരം ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ചു അത് കോമൺസെന്സാക്കാനുള്ള ഒരു ബ്രാമ്മിണിക്കൽ അജണ്ടയാണ് .അത് മാത്രമല്ല സ്റ്റേറ്റ് വയലന്സിനെ സാധുത നൽകുന്ന മധ്യവർഗ്ഗ മനസ്ഥിതി .അതുകൊണ്ടാണ് ഹൈദരാബാദിലെ ബലാൽസംഗ കൊലപാതക കേസിൽ ഒരു പ്രതിയുടെ പേര് പരസ്യപ്പെടുത്തി മറ്റ് മൂന്ന് പ്രതികളുടെ പേര് പല 'മുഖ്യ ധാര ' മാധ്യമങ്ങളും പറയാഞ്ഞത് .
സർക്കാർ കുട്ടിച്ചോറാക്കി തകർന്ന് തരിപ്പണമാക്കിയ സാമ്പത്തിക വ്യവസ്ഥിതിയിൽ ജോലി നഷ്ട്ടപ്പെടുന്ന പതിനായിരങ്ങളെ കുറിച്ച് വർത്തയില്ല . നിത്യോപക സാധനങ്ങളുടെ തീ വിലയെ കുറിച്ച് സർക്കാർ ശിങ്കിടി മാധ്യമങ്ങൾ മിണ്ടില്ല .ദളിത് സ്ത്രീകൾ ബലാത്സംഗപെട്ടാലോ കൊല്ലപ്പെട്ടാലോ വാർത്തയല്ല . കർഷകർ കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്താൽ അത് വാർത്തയല്ല .
അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരു സംസ്ഥാനത്തെ ഒരു സുപ്രഭാതത്തിൽ അടിച്ചൊതുക്കി യൂനിയൻ ടെറിറ്ററിയാക്കി മാസങ്ങളായി അവിടുത്തെ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കിലാക്കി ഇന്റർനെറ്റ് ഫോൺ വിച്ഛേദിച്ചു തോക്കിൻ മുനയിൽ നിശ്ശബ്ദരാക്കി ഒരു നാടിനെ മൊത്തം തടവറയാക്കി ' പട്ടാള സമാധാനം സാധിച്ചു എന്ന് അവകാശപ്പെടുന്നത് . രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും ശിങ്കിടി മാധ്യമങ്ങൾ എല്ലാം ഭദ്രം സമാധാനം എന്ന് പറയുമ്പോൾ അധീശത്വത്തിന്റ ആശ്രിതർ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു .
മിക്ക രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും വാചക കസർത്തുകൾക്കപ്പുറം പോകാത്തത് അവരുടെ ഏക അജണ്ട ഭരണ അധികാര സ്വപ്നങ്ങൾ മാത്രമായി എന്നതിനാലാണ് .അടുത്ത തിരഞ്ഞെടുപ്പിനപ്പുറം കാഴ്ച്ച നഷ്ടപ്പെട്ടവർ .കരിയർ പൊളിറ്റിക്സ് ഒരു ബിസിനസ് ഓപ്ഷനായാടത്തോളം ആരെയൊക്കെ കാശുകൊടുത്തു വാങ്ങാമെന്നും ആരൊയൊക്കെ വിരട്ടി നിശ്ശബ്ദമാക്കാമെന്നും ഭരണ അധികാരത്തിന്റെ ഹോൾസെയിൽ വ്യവഹാരികൾക്കും അവരുടെ സ്പോണ്സര്മാരായ ശിങ്കിടി മുതലാളിമാർക്കും അറിയാമെന്ന ഒരു ഗുജറാത്ത് അപാരതയുടെ സിനിക്കൽ രാഷ്ട്രീയമാണിവിടെ കളിക്കുന്നത് .
അതെ സമയം ഭരണ അധികാര സുഖങ്ങൾക്കപ്പുറം രാഷ്ട്രീയം മറന്നു പോയ അധികാര പാരസൈറ്റുകളായ രാഷ്ട്രീയക്കാരെ പാർട്ടി വെത്യാസമേന്യ വിലക്കെടുത്തു സിനിക്കലായി ഭരണം പിടിച്ചു ജനാധിപത്യം ഒരു ദലാലി ബിസിനസ്സ് ആക്കിയാളാണ് പുതിയ നിയമങ്ങൾ എല്ലാം അവതരിപ്പിക്കുന്നത് .
മെസേജ് ക്ലിയറാണ്. അഞ്ചേക്കർ ദാക്ഷണ്യത്തിൽ ഞങ്ങൾ പറയുന്നത് നിശ്ശബ്ദമായി അംഗീകരിച്ചാൽ നിങ്ങൾക്ക് കൊള്ളാം .
ഇന്നലെ ആംഗ്ലോ ഇന്ത്യൻ പാർലമെന്റ് അംഗ്വത്വം റദ്ദാക്കാനുള്ള നടപടി ചർച്ചപോലുമായില്ല .ഇനിയും യൂണിയൻ സിവിൽ കോഡ് .അത് കഴിഞ്ഞു അടിയന്തരാവസ്ഥയെയും കോൺഗ്രെസ്സിനെയും കുറ്റപ്പെടുത്തി ഭരണഘടനയിലെ സെക്കുലറിസം വെട്ടും .പിന്നെ ആർട്ടിക്കിൾ 30- 31 .
ചുരുക്കത്തിൽ എൻ ആർ സി യും പൗര അമൻറ്മെൻറ് ബില്ലും എല്ലാം ഭരണഘടനയെ ഉള്ളിൽ നിന്ന് ടോർപിഡോ ചെയ്യുക എന്നതിന്റെ ഭാഗമാണ് .
അധികാര ഭരണത്തിൽ ഇരുന്ന് മേദസ്സ് പിടിച്ചു ചന്തിക്ക് തഴമ്പു വീണു വാതരോഗത്താൽ കഷ്ട്ടപ്പെടുന്ന പഴയ നേതാക്കൾക്ക് റോഡിലിറങ്ങി സമരം ചെയ്യാനോ ജയിലിൽ പോകാനോ സാധികാത്ത അവസ്ഥയിൽ ജനം നിശബ്ദം അനുസരിക്കും എന്നാണ് ഭരണത്തിലുള്ളവരുടെ കണക്കുകൂട്ടൽ .
ഒരു നാൾ ജനം ഇളകുമെന്നും പുതിയ നേതാക്കൾ ഉദയം ചെയ്യും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത് . അധികാരം എന്ന് അധികം ദുർവിനിയോഗം ചെയ്തിട്ടുണ്ടോ അന്ന് ജനങ്ങൾ ഇളകും അവരിൽ നിന്ന് നേതാക്കളും .ഇത് ഇന്ത്യയാണ് .ഞങ്ങളുടെയും രാജ്യം .ഇങ്ങനെയുള്ള അവസരത്തിൽ നിശ്ശബ്ദരായിക്കരുത് .
മാർട്ടിൻ ലൂതർകിംഗ് പറഞ്ഞതാണ് കാര്യം
There comes a time when silence is betrayal." "Our lives begin to end the day we become silent about things that matter." "In the end, we will remember not the words of our enemies, but the silence of our friends."
ജെ എസ് അടൂർ .
പുര കത്തുമ്പോൾ വീണ്ടും വാഴവെട്ടരുത്
ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാനമായ ഭരണഘടനേയെ കൃത്യമായ തയ്യാറാടെപ്പോടെ ഭരണ അധികാരത്തിന്റെ അഹങ്കാരത്തിൽ ഇല്ലായ്മ ചെയ്യുമ്പോൾ കേരളത്തിൽ സ്ഥിരം വാചക കസർത്തുകൾക്കപ്പുറം എന്തെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കോ സംയുക്തമായോ കേരളമാകെ എന്തെങ്കിലും ജനകീയ പ്രധിഷേധം തെരുവിൽ നടത്തിയോ എന്ന് ഇനിയും കണ്ടറിയണം. ഇവിടുത്തെ കക്ഷികൾ ക്ക് ഒരുമിച്ചു നിയമസഭയിൽ പ്രമേയം പാസ്സാക്കുവാൻ ഒരുമിക്കാൻ സന്നദ്ധത കാട്ടുമോ?
കേരളത്തിലാകേ ജനകീയ പ്രധിഷേധങ്ങൾ നടത്താൻ കഴിവുള്ള രണ്ടു മുന്നണികളും വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഇതുവരെ ചെയ്തോ എന്ന് സംശയമാണ്. അവിടെയും ഇവിടേയും പലരും ചില പ്രതിഷേധങ്ങൾ നടത്തി. പക്ഷേ കേരളത്തിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾ വാചക കസർത്തിന് അപ്പുറം പോകുമോ എന്ന് കണ്ടറിയണം.
അതിന് ഒരു കാരണം കേരളത്തിലുള്ളവരെ പൗര ഭേദഗതി ബിൽ ബാധിക്കില്ല എന്ന ധാരണയാണ്. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും അകലെയാണ് നമ്മൾ. പിന്നെ നമ്മൾക്കെന്ത് പ്രശ്നം എന്ന് പലരും ചോദിക്കുന്നു. കാശ്മീരിനെ ഒറ്റ രാത്രി കൊണ്ടു യൂണിയൻ ടെറിട്ടറിയാക്കി ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയപ്പോഴും പലരും ചോദിച്ചു അതിനു നമ്മൾക്കെന്താ? നമ്മൾക്ക് ഒരു പ്രശ്നവും ഇല്ല. ഇപ്പോൾ തൃപുരയിലും ആസ്സാമിലും ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു. അതിനു നമ്മൾകെന്താണ്? എന്നാണ് പല 'നല്ല മനുഷ്യരും ' ചോദിക്കുന്നത്
ഇവിടെയും ഗൾഫിലും അമേരിക്കയിലും സന്തോഷമായി കഴിയുന്ന മധ്യവർഗ സമാധാന പ്രാവുകൾ നമ്മളോട് 'പോസിറ്റീവ് ആയി ചിന്തിക്കൂ ' എന്ന് ഉത്ബോധിപ്പിക്കും. മറ്റു ചിലർ ആശ്വസിക്കും ' ഇതു ഒരു പാസിങ് ഫേസ് ആണ്. കാര്യങ്ങൾ എല്ലാം ശരിയാകും '. പരസ്യ സന്ഘികൾ പരസ്യമായും ഭരിക്കുന്ന പാർട്ടിയിലും പ്രതി പക്ഷ പാർട്ടികളിലും രഹസ്യ സന്ഘികൾ രഹസ്യസമായും പറയും ' അവരെ (മുസ്ലിങ്ങളെ ) നിലക്ക് നിർത്തണം '
വേറെ ചില കേരള ഭരണപാർട്ടി വിശ്വാസികളുടെയും ആശ്രിതർക്കും വിഷമം കേരളത്തിലെ ജനങ്ങൾ ചെയ്ത് മണ്ടത്തരത്തിലാണ്. കാരണം കേരള ഭരണ പാർട്ടിയുടെ ഇരുപത് എം പി മാർ ഉണ്ടായിരുന്നു എങ്കിൽ പാർലിമെന്റ് തിരിച്ചു വച്ചേനെ എന്നാണ് വാദം. ഭരണഘടന പ്രകാരമുള്ള ഇന്ത്യൻ ജനാധിപത്യ പുര കത്തുമ്പോൾ വാഴവെട്ടുന്നത് പല തരത്തിലാണ്.
ഒന്നു. എന്തിനും ഏതിനും രാഹുൽ ഗാന്ധിയെ ട്രോളും. വയനാട് പ്രധാനമന്ത്രിയെന്ന് വിളിച്ചു വയനാട്ടിൽ വന്നില്ലെങ്കിൽ പ്രശ്നം വന്നാൽ പ്രശ്നം. വയനാട്ടിൽ നിന്ന് ബില്ലിനെതിരെ പ്രസ്താവന ഇറക്കിയപ്പോൾ എന്തെ ഡൽഹിയിലും പാർലിമെന്റിലും ഇല്ല എന്ന ചോദ്യം. ഇവരാരും ശശി തരൂരോ, പ്രേമ ചന്ദ്രനോ, കുഞ്ഞാലികുട്ടിയോ സംസാരിച്ചത് കേട്ട് എന്ന് പോലും ഭാവിക്കില്ല. ബാക്കിയുള്ളവർ എന്ത് ചെയ്തു എന്നാണ്. എല്ലാ പാർട്ടികളിലെയും ചില അംഗങ്ങൾക്ക് മാത്രമേ ഒരു ബില്ലിൽ സംസാരിക്കാൻ ഒക്കുകയുളൂ എന്നതാണ് പാര്ലമെന്ററി ചട്ടങ്ങൾ.
പ്രശ്നം അതൊന്നും അല്ല. പാർലമെന്റിലും വെളിയിലും കോൺഗ്രസ്സും ഇടതു പക്ഷപാർട്ടികളും ഒരുമിച്ചു സംഘ പരിവാർ അജണ്ടയെ നേരിടേണ്ടതിന് പകരം പരസ്പരം ചെളിവാരിയെറിന്നതാണ് കേരളത്തിൽ അമിത് ഷാക്ക് ഇഷ്ട്ടം. കാരണം സ്വന്തം കണ്ണിലെ കോൽ നോക്കാതെ അന്യന്റെ കണ്ണിലെ കരട് കാട്ടുന്ന പണി.
കേരള ഭരണപാർട്ടി ശിങ്കിടികളും ബി ജെ പി യും ഒരു കാര്യത്തിൽ യോജിക്കും ' എല്ലാത്തിനും കാരണം കോൺഗ്രെസ്സാണ്. കൊണ്ഗ്രെസ്സ് വിമുക്ത ഭാരതവും കേരളവും മാത്രമാണ് വഴി. അത് കൊണ്ടു രണ്ടു വശത്തു നിന്നും കൊണ്ഗ്രെസ്സിന്റെ എന്തെങ്കിലും ക്രെഡിബിലിറ്റിയുണ്ടെങ്കിൽ തകർക്കുക.
ഇതിന് ഒരു കാരണം തിരെഞ്ഞെടുപ്പ് രാഷ്ട്രീയ കണക്കുകൂട്ടലാണ്. കൊണ്ഗ്രെസ്സിന്റെയും പ്രശ്നം അത് തന്നെയാണ്. വോട്ട് എങ്ങോട്ടു പോകും എന്ന് തിട്ടമില്ലാത്തത് കൊണ്ടു ഒരു വിഷയത്തിൽ ഏത്രമാത്രം ഗാഢമായി ഇടപെടണം എന്ന് തിട്ടമില്ലാത്ത അവസ്ഥ. ഓരോ നേതാക്കളും അവരുടെ മൂഡ് അനുസരിച്ചു പ്രതികരിക്കും. എക്സ്ട്രാ ജുഡിഷ്യൽ കില്ലിങിനെ കൊണ്ഗ്രെസ്സ് നേതൃത്വം അപലപിച്ചപ്പോൾ. അതിനു ഏറ്റവും കൂടുതൽ കൈയ്യടിച്ചത് കൊണ്ഗ്രെസ്സ്കാരിൽ പലരും. അത് പൊലെ ഈ ബില്ലിനെ രഹസ്യമായും ഒട്ടൊക്കെ പരസ്യമായും സപ്പോർട് ചെയ്യുന്നവർ കോൺഗ്രസിൽ ഉണ്ട്. പലപ്പോഴും കൊണ്ഗ്രെസ്സ് നയമെന്തന്നു കൊണ്ഗ്രെസ്സ്കാർക്ക് പോലും അറിയാത്ത അവസ്ഥ ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥ. മുസ്ലിംങ്ങളെ പിന്താങ്ങിയാൽ ഹിന്ദ് വോട്ട് പോകുമോ ബി ജെ പി യെ വിമർശിച്ചല്ലെങ്കിൽ മുസ്ലിം വോട്ട് പോകുമോ എന്നൊക്ക ആലോചിച്ചു തലപുകച്ചു ഒക്കത്തിരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടിയതും ഇല്ല എന്നെ അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും. ന്യൂന പക്ഷങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും ലിബറലുകൾക്കും പൂർണ്ണമായി വിശ്വസിക്കുവാനാവാത്ത അവസ്ഥ.
പ്രതിപക്ഷ പാർട്ടികൾ അവരവർ ഭരണത്തിൽ ഉള്ളിടത്തെ തിരെഞ്ഞെടുപ്പിന് അപ്പുറം ചിന്തിക്കുന്നില്ല എന്നതും അവരവരുടെ പാർട്ടികളുടെ തിരെഞ്ഞെടുപ്പ് താല്പര്യങ്ങൾക്ക് അപ്പുറമുള്ള ജനാധിപത്യം വ്യവഹാരങ്ങൾ സെക്കണ്ടറി പൊളിറ്റിക്സാണ്. അടുത്ത തിരെഞ്ഞെടുപ്പു വരെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് അപ്പുറം ഇന്ത്യൻ ജനാധിപത്യത്തെകുറിച്ചും ഭരണഘടനയെകുറിച്ചും വാചക കാസർത്തുകൾക്കപ്പുറം ജനകീയ സമരങ്ങൾക്ക് ആരും തെരുവിൽ ഇറങ്ങില്ല.
അടുത്ത തിരെഞ്ഞെടുപ്പു വരെ പരസ്പരം ചെളി വാരിഎറിഞ്ഞു പരസ്പരം ഇല്ലായ്മ ചെയ്തു ഇടങ്ങളിലാണ് ബി ജെ പി വേര് ഉറപ്പിച്ചത്.
കേരളം സേഫാണ് എന്ന തെറ്റിധാരണയിലാണ് ഒരുപാടുപേർ. പരസ്പരം ട്രോളി ബി ജെ പി യുടെ വികസിപ്പിക്കുകയാണ് എന്ന് പലരും അറിയുന്നില്ല. പുര കത്തുമ്പോൾ പരസ്പരം വാഴവെട്ടികളിക്കുന്നവർ സ്വന്തം കുഴി തോണ്ടുകയാണ് എന്ന് തിരിച്ചറിഞ്ഞാൽ അവർക്കു കൊള്ളാം.
ഇടതു വിരോധം മൂത്തു ബി ജെ പി ക്ക് വഴി വെട്ടുന്ന കോൺഗ്രെസ്സ്കാരും കൊണ്ഗ്രെസ്സ് വിരോധം മൂത്തു ബി ജെ പി ക്ക് വഴി ഒരുക്കുന്നവരും. ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഇസ്ലാമോഫൊബിയ ഉള്ളിൽ ഉള്ളവരും അത് തന്നെയാണ് ചെയ്യുന്നത്.
കേരളം സേഫ് ആണെന്ന ധാരണ മാറണം. ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളും എൻകൗണ്ടർ കില്ലിങ്ങും ഉള്ള നാടാണ്. പൊലീസിന് ഒരാളെ മാവോയിസ്റ്റോ രാജ്യ ദ്രോഹിയോ തീവ്രവാദിയോ ആക്കി ജയിലടക്കുകയോ തട്ടികളയുകയോ ചെയ്താൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ കൂടി വരുമ്പോൾ കേരളത്തിന്റെ ഭാവിയെ കുറിച്ചും ഓർക്കുക .
പുര കത്തുമ്പോൾ പരസ്പരം മത്സരിച്ചു വാഴവെട്ടി സ്വയം നശിക്കാതിരിക്കുക. മകൻ ചത്താലും മരുമകളുടെ കരച്ചിൽ കണ്ടാൽ മതിയെന്നത് അവസാനിപ്പിച്ചാൽ അവരവർക്ക് കൊള്ളാം.
ഇപ്പോൾ പ്രതിപക്ഷമൊന്നാകെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റി വച്ചു ഭരണഘടനക്ക് വേണ്ടി നിലകൊള്ളുകയും മെജോറിട്ടേറിയൻ രാഷ്ട്രീയ അധിനിവേശത്തിന് തടയിടേണ്ട സമയമാണ്. രാജ്യം ഒരു അടിയന്തരവസ്തയിലേക്ക് നീങ്ങുകയാണ്. അതുകൊണ്ടു യഥാർത്ഥ രാജ്യസ്നേഹികൾ ഒരുമിക്കണം.
പറഞ്ഞന്നേയുള്ളൂ.
ചെവിയുള്ളവർ കേൾക്കട്ടെ കണ്ണുള്ളവർ കാണട്ടെ.
ജെ എസ് അടൂർ
ഇന്ത്യയെന്ന ഇക്വലിബ്രിയം
ലോകത്തിൽ ഏറ്റവും വൈവിദ്ധ്യപൂർണമായ രാജ്യമാണ് ഇന്ത്യ. ഇത്രെയേറെ ഭാഷകളും ഭക്ഷണ രീതികളും ചരിത്ര വൈവിധ്യങ്ങളും സാമൂഹിക വൈവിധ്യങ്ങളും ഭാഷ ജാതി മത വർണ്ണ വർഗ്ഗ സ്വത്വങ്ങളുമുള്ള രാജ്യങ്ങൾ ലോകത്ത് ഇല്ല. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭാഷകളും വായ്മൊഴികളും ആയിരത്തിലേറെയാണ്. അത് കൊണ്ട് തന്നെ ഇന്ത്യ എന്ന ആശയം ഒരു ഇക്വിലിബ്രിയമാണ് ആ ഇക്വിലിബ്രിയം വിട്ടു ഇന്ത്യ ആരൊക്ക ഭരിക്കാൻ ശ്രമിച്ചിട്ടുണ്ടോ അത് വൻ നഷ്ട്ടങ്ങളാണ് രാജ്യത്തു സൃഷ്ടിച്ചത്. അത് 1975 ജൂൺ മുതൽ കാണുന്നതാണ്.
അധികാരത്തിന്റെ പ്രയോഗത്തിന് ഒരു ഒപ്ടിമൽ സ്വഭാവമുണ്ട്. താരതമേന്യ അധികാരം
കുറിച്ചു ഫോസിൽ ഉപയോഗിച്ചാൽ അത് കൂടുതൽ നിലനിൽക്കും. അത് അമിതമായി
ഉപയോഗിച്ചാൽ അത് ആപത്താകും. അധികാരം തീയേ പോലെയാണ്. സൂക്ഷിച്ചു ഉപയോഗിച്ചാൽ
അത് പോലെ വെളിച്ചവും ചൂടും മനുഷ്യനാവശ്യമായ ഭക്ഷണം പാകം ചെയ്യുന്ന
ഉപാധിയും ഇല്ല. കൂട്ടിയാൽ അതുപോലെ അപകടകാരിയായ പ്രകൃതി ശക്തിയില്ല.
വെള്ളവും അഗ്നിയും അത്യാവശ്യം കൂട്ടിയാൽ ഇത്പോലെ അപകടമുള്ള ചുട്ടു
കരിക്കുന്ന മുക്കി കൊല്ലുന്ന ഒന്നില്ല.
ഇന്ത്യയുടെ വൈവിധ്യ ഇക്വിലിബ്രിയമാണ് നമ്മുടെ ആണിക്കല്ല്. അത് ഇളകില്ല എന്ന് പ്രത്യാശിക്കാം. അമിതാധികാര അഹങ്കാരം ഉപയോഗിച്ചാൽ അത് അധികം നിലനിൽക്കില്ല എന്നതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം.
ജെ എസ് അടൂർ
ഇന്ത്യയുടെ വൈവിധ്യ ഇക്വിലിബ്രിയമാണ് നമ്മുടെ ആണിക്കല്ല്. അത് ഇളകില്ല എന്ന് പ്രത്യാശിക്കാം. അമിതാധികാര അഹങ്കാരം ഉപയോഗിച്ചാൽ അത് അധികം നിലനിൽക്കില്ല എന്നതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം.
ജെ എസ് അടൂർ
നല്ല കാര്യം കണ്ടാൽ അഭിനന്ദിക്കണം
നല്ല
കാര്യം കണ്ടാൽ അഭിനന്ദിക്കണം. ഇന്നു രാവിലെ നടക്കാൻ പോയത് എറണാകുളം സുഭാഷ്
ബോസ് പാർക്കിലാണ്. എന്റെ തായ് സഹപ്രവർത്തകനുമായാണ് നടക്കാൻ പോയത്. അദ്ദേഹം
പറഞ്ഞു ' very clean and very nice '. ഇതിന് മുമ്പ് കുറഞ്ഞത് പത്തു തവണ
അവിടെ നടക്കാൻ പോയിട്ടുണ്ട്. എന്നാൽ ഇന്ന് പോയപ്പോൾ വളരെ വെടിപ്പും
വൃത്തിയുമുള്ള പാർക്ക്. അതി രാവിലെ പോലും ചപ്പും ചവറും പ്ലാസ്റ്റിക്
കുപ്പികളുമില്ല. കൊച്ചി കോർപ്പറേഷന് അഭിനന്ദനങ്ങൾ. കാരണം പാർക്ക് മൈന്റയിൻ ചെയ്യുന്നത് geojit ന്റെയും ഭാരത് പെട്രോളിയത്തിന്റയും സി എസ്
ആർ സഹായത്തോടെയാണ്. ഗാർഡനിംഗും, ക്ളീനിംഗും അതുപോലെ സെക്യൂരിറ്റിയും
ഔട്സോഴ്സ് ചെയ്തിരിക്കുകയാണ്. അത് കൊണ്ടു രാവിലെ ആറുമണി മുതൽ എല്ലാം സജീവം.
ഇങ്ങനെയുള്ള പാർക്കുകൾ ഹെറിറ്റേജ് ഒക്കെ പബ്ലിക് -പ്രൈവറ്റ് സഹകരണത്തോടെ
മെയ്ടൈൻ ചെയ്താൽ ഇവിടെ വരുന്ന ടൂറിസ്റ്റുകൾ പറയും ' very clean and nice
'.
നേരത്തെ കോർപ്പറേഷൻ
ജീവനക്കാർ എങ്ങനെയൊക്കെയോ കാട്ടികൂട്ടിയപ്പോൾ അവിടെ ചിതറികിടന്ന
മാലിന്യത്തെകുറിച്ചും പ്ലാസ്റ്റിക് കുപ്പികളെകുറിച്ചും എഴുതിയിട്ടുണ്ട്. ആ
അവസ്ഥ മാറിയതിൽ സന്തോഷം
ആറന്മുള സ്ത്രീ സംരഭക പദ്ധതിയുടെ ഉൽഘാടനം
,ഇന്നലെ
ഗ്രാമങ്ങളിലായിരുന്നു. ആറന്മുള സ്ത്രീ സംരഭക പദ്ധതിയുടെ ഉൽഘാടനം ആറന്മുള
എം ൽ എ വീണ ജോർജ് നിർവഹിച്ചു. . ഏതാണ്ട് 25000 പേരുടെ ജീവനോപാധിയും
വരുമാനവും ഉയർത്തുവാനുള്ള പദ്ധതി. ബോധിഗ്രാമിലെയും ഐ എസ് ഡി ജി
സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
98
Subscribe to:
Posts (Atom)