Friday, December 14, 2018

ബാഡ് ഗവര്ണൻസും ശിങ്കിടി വികസനവും


ഡെവലപ്പ്മെന്റും 'ഗുഡ് 'ഗവര്ണൻസും വാഗ്ദാനം ചെയ്താണ് മോഡി സാർ ഭരണത്തിൽ കയറിയത്.. ഏതാണ്ട് അഞ്ചു കൊല്ലത്തെ ബാലൻസ് ഷീറ്റിൽ ലാഭവും വികസനവുമുണ്ടായത് അംബാനി -അഡാനി കുടുംബങ്ങൾക്കും അമിത് ഷാക്കും കുടുംബത്തിനും അത് പോലെയുള്ള ശിങ്കിടി മുതലാളിമാർക്കും.
ഗുഡ് ഗവര്ണസിന് പകരം കിട്ടിയത് ബാഡ് ഗവര്ണൻസ്. ആദ്യം നശിപ്പിച്ചത് പ്ലാനിങ് കമീഷൻ. പകരം ഉണ്ടാക്കിയ നീതി ആയോഗ് ചക്കയാണോ മാങ്ങയാണോ എന്നുപോലും അറിയില്ല. വിവര അവകാശ കമീഷനെ നിയമിക്കുവാൻ ഒരു പാട് കാലം. എന്നാൽ വിവരങ്ങൾ കൊടുക്കുകയുമില്ല.
പിന്നെ നശിപ്പിക്കാൻ തുടങ്ങിയത് യൂണിവേഴ്സിറ്റികൾ. യൂണിവേഴ്സിറ്റിയുടെ പടിവാതിൽ കാണാത്ത സ്‌മൃതി ഇറാനി വിദ്യാഭ്യസ മന്ത്രിയായി കലിപ്പ് തീർത്തത് യൂ ജി സി യെയും കേന്ദ്ര സർവകലാശാലകളെയും നശിപ്പിച്ചു. നെഹ്രുവിനോട് പകയും അസൂയമുള്ള ഫെയ്ക്ക് ഡിഗ്രിക്കാർ ആദ്യം നശിപ്പിച്ചത് ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റി. പിന്നെ സുപ്രീംകോടതിയെ പണിയാൻ തുടങ്ങി. ഇലക്ഷൻ കമീഷനിൽ ശിങ്കിടി ഉദ്യോഗസ്ഥരെ കയറ്റി. റിസേർവ് ബാങ്കിൽ നിന്ന് ഗവർണർമാരെ പുകച്ചു പുറത്തു ചാടിച്ചു. സി ബി ഐ പ്പോലും വെറുതെ വിട്ടില്ല.. കള്ളപ്പണം ഇപ്പം തീർക്കുമെന്ന് പറഞ്ഞു നോട്ട് നിരോധനം നടത്തി പാവം കർഷകരുടെയും ചെറു കിടക്കാരുടെടെയും ജീവിതം കുട്ടിച്ചോറാക്കി കള്ള പ്പണം ഇഷ്ട്ടം പോലെ തിരെഞ്ഞെടുപ്പിൽ ഒഴുക്കി. ജി എസ് റ്റി കുളമാക്കി. ബാഡ് ഗവൺസിനെ കുറിച്ച് ഒരു പുസ്തകമെഴുതാം.
കോടി കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാമെന്നു പറഞ്ഞു പറ്റിച്ചു പണി കൊടുത്തു. സാമ്പത്തിക പ്രതിസന്ധി വാതുക്കൽ. ഏറ്റവും കൂടുതൽ വിദേശയാത്രക്ക് പോയ ആൾ അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കുളം തോണ്ടി.സി ബി ഐയെ പ്പോലും വെറുതെ വിട്ടില്ല. സ്വന്തത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും ആളുകളെ പറഞ്ഞു പറ്റിച്ചു ബാഡ് ഗവര്ണൻസ് നടത്തിയ ഒരു പ്രധാന മന്ത്രിയുണ്ടോ എന്ന് സംശയം?
ഇന്ത്യ ഡെവലപ്പ് ആകുക എന്നാൽ ഇന്ത്യയിലെ എല്ലാം സാധാരണക്കാർക്ക് ആരോഗ്യവും വിദ്യാഭ്യസവും വരുമാനവും ഭരണഘടന പറയുന്ന അവകാശവും ഉറപ്പാക്കുക എന്നതാണ് . അതു ചെയ്യാം എന്ന ഉറപ്പിലാണ് ഭരിക്കാൻ കേറിയത് . ഈ പറഞ്ഞത് ഒന്നും ചെയ്തില്ലന്ന് മാത്രമല്ല
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ഏറ്റവും താഴെ .അതു ഡോളറിന് 40 രൂപ ആക്കുമെന്നു പറഞ്ഞാണ് കയറിയത് . ക്രൂഡ് ഓയിലിന് ലോകത്തേക്കും ഏറ്റവും വില കുറവ് ഇൻഡിയിൽ പെട്രോളിന് ഏറ്റവും വില കൂടുതൽ ..ജി എസ് റ്റി ഫലത്തിൽ 28%!!! പട്ടിണി ഇന്ഡക്സിൽ ഇന്ത്യ ലോകത്തിൽ ഏറ്റവും കൂടുതൽ പരിതാപകരം . ചെറുപ്പക്കാർക്ക് ജോലി കിട്ടുന്നില്ല .സ്ത്രീകളും ദളിതരും മുസ്ലീങ്ങളും അക്രമിക്കപ്പെട്ടിട്ടും മോഡി സാർ നിശബ്ദൻ . വികസനം നടന്നത് അംബാനിക്ക് ..ലാഭം 65% കൂടി ..അദാനിക്കും ..ലളിത് മോഡി കോടി കണക്കിന് ബി ജെ പി ക്കു സംഭാവന കൊടുത്തിട്ട് കൂളായി മുങ്ങി .
സ്വന്തം മുഖം പരസ്യപെടുത്താൻ ചില വഴിച്ചത് 5000 കോടി. അത്രയുമുണ്ടായിരുന്നെങ്കിൽ എത്ര ലക്ഷം പാവങ്ങൾക്ക് വീട് വെയ്ക്കാമായിരുന്നു? 3500 കോടി ഗംഗയിൽ ഒഴുകിയിട്ടും ഗംഗ മലിനമയം. ഇന്ത്യയിൽ അസാമാനത കൂടി അരക്ഷിതത്വവും സമാധാനം കുറഞ്ഞു ആരുടെ വികസനമാണ് ? ആരുടെ ഡെവെലപ്മെന്റ്റ് ആണ് ഇന്ത്യയിൽ നടന്നത് ?
നല്ല ഗവണൻസിന് വേണ്ടത്. ട്രാൻസ്പെരൻസി. അകൗണ്ടബിലിറ്റി. റൂൾ ഓഫ് ലോ. സേഫ്റ്റി ആൻഡ് സെകയ്യൂരിറ്റി. Responsive ഗവേര്ണൻസ്. സുസ്ഥിര വികസനം ഇവയൊക്കയാണ് . ഇത് അവലോകനം ചെയ്‌താൽ നെഗറ്റിവ് റേറ്റിങ് ആണ് മോഡി സർക്കാരിനുള്ളത്.. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങും താഴെപ്പോയി.
ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രമാത്രം ബാഡ് ഗവര്ണൻസ് നടന്നു കാണില്ല. ശിങ്കിടി മുതലാളികൾക്ക് വേണ്ടി ശിങ്കിടികളും അവരുടെ മാധ്യമ വായാടികളും കൂടി ജനങ്ങളുടെ കണ്ണിൽ മണ്ണ് വാരിയിടുക മാത്രമാണ് ചെയ്തത് . ഇന്ത്യയിലെ ജനങ്ങളോട് ചെയ്‌തത്‌ വല്ലാത്ത ചെയ്ത്തായിപ്പോയി മോഡി സാർ !!!
ജെ എസ് അടൂർ

No comments: