ജനങ്ങളുടെ മൂഡ് അനുസരിച്ചു 2019 ലെ തിരെഞ്ഞെടുപ്പിൽ മാറ്റം സംഭവിക്കും.. എന്നാൽ കോൺഗ്രസിന് എത്ര സീറ്റുകൾ കിട്ടും?. ഇപ്പോൾ തിരെഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും കൊണ്ഗ്രെസ്സ് നില മെച്ചപ്പെടുത്തുകയാണെങ്കിൽ ഒരു 40 മുതൽ 50വരെ. പിന്നെയുള്ളത് പഞ്ചാബ്, മഹാരാഷ്ട, ഗുജറാത്ത്. അവിടെ എല്ലാം കൂടി 40 സീറ്റ് കിട്ടിയാലും നൂറ് തികയില്ല. സൗത്തിൽ എല്ലായിടവും കൂടി ഏറിയാൽ 30 -35. ബാക്കി അവിടെയും ഇവിടെയുമായി 10. ഇപ്പോഴത്തെ നിലവാരമനുസരിച്ചു കോൺഗ്രസിന് കിട്ടാവുന്ന ഏറ്റവും നല്ല പെർഫോമൻസ് 115 നും 130 ഇനും ഇടക്കായിരിക്കും. ബാക്കി പ്രതി പക്ഷ കക്ഷികളിൽ ഏറ്റവും കൂടുതൽ സീറ്റുള്ളത് മമത, എസ് ജെ പി, ബി എസ പി, ഡി എം കെ, .ആർ ജെ പി എന്നിവക്കായിരിക്കും. ഇവക്കെല്ലാം കൂടി 150 സീറ്റ്. ബാക്കി കക്ഷികൾ എല്ലാം കൂടി 30സീറ്റ്. പ്രതിപക്ഷ ഐക്യമുണ്ടെങ്കിൽ അവർക്ക് 260 ഇനും 290ഇനും ഇടക്ക് സീറ്റ്. ബിജെപി ക്കു ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു 80 തൊട്ട് 120 സീറ്റ് വരെ കുറയും.
പക്ഷെ ഇന്ന് ഏറ്റവും ശക്തമായ പാർട്ടി സംവിധാനവും മറ്റുള്ള പാർട്ടികളേക്കാൾ പൈസയും ജയിക്കാൻ വേണ്ടി എത്ര തരികിടയും അവർ കാണിക്കും. ബി ജെ പി 190 കടന്നാൽ അവർ സർക്കാരുണ്ടാക്കാൻ എന്ത് പണിയും കാണിക്കും. പക്ഷെ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ബി ജെ പി ക്കു 100 സീറ്റുപോകും. 160 ഇനും 180ഇനും ഇടയിൽ തട്ടി നിൽക്കും അതും എല്ലാ തരികിടയും കാണിച്ചാൽ. പ്രതിപക്ഷ ഐക്യമുണ്ടെങ്കിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപി ക്കു നഷ്ട്ടപ്പെടുവാൻ പോകുന്നത് യു പി ബീഹാർ, രാജസ്ഥാൻ, എന്നിവിടങ്ങളിൽ. ദേശീയ തലത്തിൽ വടക്കേ ഇന്ത്യയിലും കൊണ്ഗ്രെസ്സ് ബി എസ് പി ധാരണ രണ്ടു പാർട്ടികൾക്കും നല്ലതാണ്. എന്തായാലും മോഡി ഇനി എത്ര തലകുത്തി മറിഞ്ഞാലും രണ്ടാമൂഴത്തിന് സാധ്യത വളരെകുറവ്.
No comments:
Post a Comment