Friday, December 14, 2018

കേരളത്തിലെ ആൺകോയ്‌മ

ഒരൊറ്റ സ്ത്രീകൾ പോലും പങ്കെടുക്കാത്ത ഒരു സർക്കാർ മീറ്റിംഗിൽ പുരുഷ കിങ്കര സാമുദായിക ഉദ്ധാരകർ തീരുമാനിക്കുന്നു കേരളത്തിൽ ഒരു വനിതാ മതിൽ തീർക്കണമെന്ന് . പുരുഷ കേസരി മേശിരിമാർ വനിതാ മതിൽ പണിയുന്ന പുരുഷ മേധാവിത്ത രക്ഷകർത്ര ആചാര രാഷ്ട്രീയത്തിനെ നവോത്‌ഥാനം എന്നൊക്ക വിളിച്ചാൽ നവോത്‌ഥാനം എന്ന വാക്ക് അറബി കടലിൽ ചാടി ചാവും
ഇത് ഒരു സർക്കാരിന്റയോ സമുദായ സംഘടനയുടെയോ പാർട്ടിയുടെയെ പ്രശ്നം മാത്രമല്ല .കേരളത്തിലെ ആൺകോയ്‌മ രാഷ്ട്രീയത്തിന്റെയും സമുദായ സംഘടനകളുടെയും നേർ കാഴ്ച്ചയാണ് .കേരളത്തിൽ സ്ത്രീകളോട് കാണിക്കുന്ന ഇരട്ട താപ്പു സാമൂഹിക മനസ്ഥിതിയുടെ പ്രശ്നമാണ് . കേരളത്തിന്റ ചരിത്രത്തിൽ എം എൽ എ മാരിൽ 10% പോലും സ്ത്രീകൾ ഇല്ലാത്തത് ഇത് കൊണ്ടാണ് ഈ കാര്യത്തിൽ ഇടതും വലതും നടുവും എല്ലാം കണക്കാണ് .
ആദ്യം ആചാര വെടിക്കാർ ആർത്തവ ലഹള എന്നു പറഞ്ഞു സ്ത്രീകളെ തെരുവിൽ ഇറക്കി ചെവിയിൽ പൂടയുള്ള ആൺകോയ്‌മ പ്രകടനം നടത്തി . ഇപ്പോൾ അതിന് ബദൽ എന്ന പേരിൽ ആൺകോയ്‌മയുടെ പുതിയ നവോദ്ധാരണ മതില് കൊണ്ട് ഇവിടെ ആർക്ക് എന്ത് മാറ്റം ഉണ്ടാകും .cynical patriarchal patronizing politics at its worst .അതിനെയൊക്കെ നവോത്ഥാനം എന്ന് വിളിക്കുന്നത് രാഷ്ട്രീയ നൈതീകതയുടെ പ്രശ്നമാണ് . രാഷ്ട്രീയ അടവ് നയങ്ങൾ ആയിക്കോട്ടെ . പക്ഷെ അതിനെ നവോത്‌ഥാനം എന്ന് വിളിച്ച് ചരിത്രത്തെയും സമൂഹത്തെയും കബളിപ്പിക്കരുത് 

No comments: