കേരളത്തിൽ സാമൂഹിക സാമ്പത്തിക മാറ്റത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് കേരളത്തിൽ നിന്നാൽ ഗതി കിട്ടില്ല എന്നു ഉറപ്പില്ലാത്തതിനാൽ ആളുകൾ സാമ്പത്തിക അഭയാർഥികളായി ആദ്യം ഇന്ത്യക്കത്തും പിന്നെ ഗൾഫിലും ലോകമാകെപ്പോയി പണിയെടുത്തു നാട്ടിൽ കാശു അയച്ചു കൊടുത്താണ് കേരളിത്തിലെ ഇക്കോണമി 1987 മുതൽ വളരാൻ തുടങ്ങിയത് .കേരളത്തിൽ പട്ടിണി കുറഞ്ഞതിന് ഒരു കാരണം പട്ടിണിക്കാർ ജോലി തേടി നാട് വിട്ടതിനാലാണ് .അവർ അയച്ച പൈസ കൊണ്ടാണ് കേരളത്തിൽ സാമ്പത്തിക വികസനം ഉണ്ടായത് .അല്ലാതെ പാർട്ടി നേതാക്കളുടെയോ സർക്കറിന്റെയോ ഓശാരത്തിലല്ല .
ഈ ' നവോത്‌ഥാനം' എന്ന വാക്ക് എന്തിനും ഏതിനും ആരെല്ലാമോ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചു ദുരുപയോഗിച്ചും തേയ്മാനം വന്നു വേറെ എന്തല്ലമോ ആയോ എന്ന് സംശയമുണ്ട്. കേരളത്തിൽ ഇപ്പോൾ സുലഭമായി പറയുന്ന ഈ സാധനമെന്താണ്? ചൈനീസ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്. എന്തിനെ കുറിച്ചു നമ്മൾ പൊതു മണ്ഡലത്തിൽ നിരന്തരമായി ഏറ്റവും കൂടുതൽ സംസാരിക്കുന്നുവോ അത് യഥാർത്ഥത്തിലില്ല. The more you talk about something in public sphere , the more often it is absent in reality.
ഈ ' നവോത്‌ഥാനം' എന്ന വാക്ക് എന്തിനും ഏതിനും ആരെല്ലാമോ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചു ദുരുപയോഗിച്ചും തേയ്മാനം വന്നു വേറെ എന്തല്ലമോ ആയോ എന്ന് സംശയമുണ്ട്. കേരളത്തിൽ ഇപ്പോൾ സുലഭമായി പറയുന്ന ഈ സാധനമെന്താണ്? ചൈനീസ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്. എന്തിനെ കുറിച്ചു നമ്മൾ പൊതു മണ്ഡലത്തിൽ നിരന്തരമായി ഏറ്റവും കൂടുതൽ സംസാരിക്കുന്നുവോ അത് യഥാർത്ഥത്തിലില്ല. The more you talk about something in public sphere , the more often it is absent in reality.
കേരളത്തിൽ നവോത്‌ഥാനം തൊലിപ്പുറത്തിന് അപ്പുറം ഉണ്ടായിട്ടുണ്ടോ .എന്നു സംശയമാണ്. അതാത് ജാതിക്കകത്തും സമുദായത്തിലും കാലാനുസൃത മായ മാറ്റവും സംഘടനകളുമുണ്ടായി മിക്കതും communitarian peripheral social reforms .. അതിൽ സാകല്യമായ ഒരു വീക്ഷണമുണ്ടായിരുന്നത് ശ്രീ നാരായണ ഗുരുവിനും പ്രതിരോധം രാഷ്ട്രീയം അയ്യങ്കാളിയിലും കാണാം .ഇതിൽ തന്നെ സ്ത്രീകളുടെ പങ്ക് പാർശ്വവൽക്കരിക്കപ്പെട്ടതിന്റ തുടർച്ചയും ആൺകോയ്മയും ഇന്നും പകൽ പോലെ വ്യക്തം .
സാമൂഹിക മാറ്റങ്ങൾ തുടങ്ങിയത് 19 നൂറ്റാണ്ടിലാണ് .കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക മാറ്റ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് മിഷനറിമാരാണ് .മൺറോ സായിപ്പാണ് അടിമ വേലയും പ്രാകൃത ശിക്ഷാവിധികളും മാറ്റിയത് .ഊഴിയ വേല മാറ്റിയതും വിദ്യാഭ്യസത്തെ സർവര്ത്രികമാക്കിയതും മലയാള ഭാഷയെയുയും അച്ചടിയേയും പത്രങ്ങളെയും പരിപോഷിപ്പിച്ചതും, മലയാള പാഠ പുസ്തകങ്ങൾ ഉണ്ടാക്കിയതും മിഷനറിമാരാണ് .പക്ഷെ ഈ മേൽജാതി ചരിത്ര വിദ്വാമാർ കേരളത്തിലെ 'നവോത്‌ഥാന ' ചരിത്രം പറയുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിനെകുറിച്ച് കമായ് എന്ന് ഒരക്ഷരം മിണ്ടാത്തത് യാദൃശ്ചികമല്ല .
അതാണ് 20നൂറ്റാണ്ടിന്റെ ആദ്യം എല്ലാ സമുദായങ്ങളിലും വിദ്യാഭ്യസത്തിന്റെയും വായനയുടെയും ഫലമായുള്ള സാമൂഹിക സമുദായ പരിഷ്കരണത്തിന് ഇടയാക്കിയത് . അത് കഴിഞ്ഞു എത്രയോ കാലം കഴിഞ്ഞാണ് 1940കാലിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ തെളിഞ്ഞു തുടങ്ങിയത് ..
ചുരുക്കത്തിൽ നവോത്‌ഥാനത്തെ കുറിച്ചും അതിന്റ വഴികളെ കുറിച്ചുമുള്ള സാധാരണ മേൽജാതി 'പുരോഗമന 'മേൽക്കോയ്‌മ വായനക്ക് അപ്പുറം പോയില്ലെങ്കിൽ റെഡി മേഡ് 'നവോത്‌ഥാന ' പുരോഗമന കഥകൾ ചരിത്രത്തെ മറക്കും .കേരളത്തിലെ നവോത്ഥാനത്തിന്റെ ഇപ്പോഴത്തെ പല വായനകളിലും മേൽജാതി വരേണ്യ ഭക്ഷണങ്ങളാണ് മുന്തി നിൽക്കുന്നത് .
ബി ജെ പി ക്കു ചൂട്ടു പിടിക്കുന്ന വെള്ളാപ്പള്ളിയും സുഗതനുമൊക്കെ ',നവോത്‌ഥാനം ' നായകന്മാരാകുമ്പോൾ കരയണോ , പൊട്ടി ചിരിക്കണോ ? പുരുഷ മേശിരിമാർ സർക്കാർ സന്നാഹങ്ങളോടെ മന്ത്രി മാരുടെ നേതൃത്തത്തിൽ വനിതാ മതിൽ പണിയുന്ന രക്ഷകർതൃ ആണ്കോയ്മയെ നവോത്‌ഥാനം എന്ന് വിളിക്കുന്നത് - അഞ്ജനമെന്നാൽ എനിക്കറിയാം .മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് ഉറപ്പാണ് പല സുഹൃത്തുകൾക്കും . പറയാതെ വയ്യ .
No comments:
Post a Comment