കേരളത്തിൽ പലപ്പോഴും ഒരു പ്രോജക്റ്റ് ആശയം രൂപമെടുത്തു വളർന്നു വലതുതായി നടപ്പാക്കി ഉത്ഘാടനം ചെയ്യണമെങ്കിൽ ദിശകങ്ങൾ എടുക്കും. അവസാനം അത് പൂർത്തിയായി വരുമ്പോൾ ഉത്‌ഘാടനം ചെയ്യുന്ന നേതാവും ഭരണ പാർട്ടിയും അതിന്റെ ക്രെഡിറ്റ് എടുത്തു വലിയ ബഹളങ്ങൾ സൃഷ്ട്ടിക്കും. ആദ്യമായി മനസ്സിലാക്കേണ്ടത് കൊച്ചി എയർപോർട്ടും കണ്ണൂർ എയർപ്പോർട്ടും മെട്രോ ഒന്നും ഒരു നേതാവിന്റെയോ മുഖ്യ മന്ത്രിയുടെയോ ദയാ കടാക്ഷ കാരുണ്യം കൊണ്ടുന്നും ഉണ്ടാകുന്നതല്ല.
പിന്നെ ആര് ഭരിച്ചാലും ഈ സർക്കാർ എന്ന സംഗതി We'ദി പീപ്പിൾ എന്ന് ഭരണഘടനയുടെ ആദ്യ വാക്കുകൾ സൂചിപ്പിക്കുന്ന എല്ലാം ജനങ്ങളുടേതുമാണ് .സർക്കാർ ഭരണത്തിൽ ഉള്ള പാർട്ടിയുടേയോ അവരുടെ അനുയായികളുടേതോ നേതാക്കളുടേതോ അല്ല .സർക്കാർ കുറെ മന്ത്രമാർക്ക് വേണ്ടിയയുള്ള സന്നാഹമല്ല .സർക്കാർ ഖജനാവും മന്ത്രിമാരുടെ ശമ്പളവും സന്നാഹവും മെട്രോയും എയർപ്പോർട്ടും ഹാർബറും റോഡും എല്ലാം ജനങ്ങളിൽ നിന്ന് നേരിട്ടും അല്ലാതെയും പിഴിയുന്ന നികുതി പണത്തിൽ നിന്നാണ് .അതു കൊണ്ട് സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ ജനത്തിന് അവകാശമുണ്ട് . ചില ഭരണവ പാർട്ടി അഅനുഭാവികളും , ആശ്രിതരും ശിങ്കിടി സർക്കാർ ന്യായീകരണ കാലാൾപ്പടേയും വിചാരിക്കുന്നത് സർക്കാർ അവർക്ക് തീറെഴുതി കിട്ടിയതാണെന്ന് . അതുകൊണ്ടാണ് സർക്കാരിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുമ്പോൾ ചില സർക്കാർ ഭരണ ആശ്രിത വർഗ്ഗം അസ്വസ്ഥരാകുന്നത് .
നാട്ടുകാരുടെ പേരിൽ കടം വാങ്ങിയും നികുതി പിരിച്ചും എടുക്കുന്ന പണം കൊണ്ട് ദിശകങ്ങൾ എടുത്തു ഒരു പ്രോജെക്ക്റ്റ് തീർക്കുന്നത് ആനകാര്യമൊന്നു മല്ല. ഉദാഹരണത്തിന് കണ്ണൂർ എയർപോർട്ട് നായനാർ സാറിന്റെ കാലത്തു ആശയം പൊന്തി വന്നു മലയാളിയായ ഇബ്രാഹിം മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി ആയപ്പോൾ പറഞ്ഞ കാര്യമാണ്. എത്ര ദിശകങ്ങൾക്ക് ശേഷമാണ് ഉത്‌ഘാടനം ചെയ്യുന്നത്. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഉത്ഘടിക്കുമ്പോൾ മുമ്പുള്ള സർക്കാരിനെ ഊശി ആക്കുന്ന ഭരണ പാർട്ടി ആശ്രിതർ വിചാരിക്കുന്നത് അവരുടെ മിടുക്കുകൊണ്ടാണ് ഉടനടി ആകാശത്തും നിന്നും ഒരു എയർപോർട്ട് ഉണ്ടായത് എന്നാണ്. വാസ്തവത്തിൽ ഒരു സർക്കാരും വലിയ മലയൊന്നും മറിച്ചില്ല. സർക്കാർ കാര്യം ആരൊക്കെ മന്ത്രി ആയാലും മുറപോലെ ഇഴഞ്ഞു ഇഴെഞ്ഞു അഞ്ചും എട്ടും പത്തും ഇരുപത് കൊല്ലവും കൊണ്ട് നടക്കും. എന്നിട്ട് അവസാനം നാട മുറിച്ചു കുറെ പേർ വീമ്പിളക്കും.
ഇതുപോലെയുള്ള പല പ്രോജെക്റ്റുകളും ആരുടേയും പ്രത്യക മിടുക്കോ കൊണ്ടൊന്നുമല്ല മറിച്ചു ജനങ്ങളുടെ കാശ് എടുത്തു പല രീതിയിൽ ചിലവാക്കുന്ന സർക്കാർ സംവിധാങ്ങളുടെ പിടിപ്പു കേടിനെയാണ് കാണിക്കുന്നത്. Despite inefficient and slow pace of implementation, those who happened to do inauguration tend to claim it is all done by them and it all because of then. ഈ ഡ്യൂപ്ലിസിറ്റി അവകാശ വാദങ്ങൾക്കിടയിൽ പോലും അൽപ്പം ഗ്രെസോ സത്യ സന്ധതയോ വിരളം. കാരണം കേരളത്തിൽ നേതാക്കളും അണികളും എല്ലാവരും അതി മിടുക്കരാണല്ലോ. ബാക്കി ഉള്ളവരെല്ലാം മണ്ടൻമാരനാണ് എന്ന് വിചാരിക്കുന്ന അതി മിടുക്കന്മാർ കൂടിയതാണ് കേരളത്തിലെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒരു ദുര്യോഗം
അങ്ങനെ ജനങ്ങളുടെ കാശ് കൊടുത്തു ദിശകങ്ങൾ എടുത്ത തീർക്കുന്ന കാര്യങ്ങളെ പി ആർ ഉപയോഗിച്ചു സ്പിൻ ചെയ്‌താൽ അത് വലിയ വിഷന്റെയോ കാര്യക്ഷമതയുടെയോ ഉദാഹരണങ്ങളല്ല.
കൊച്ചി മെട്രോ പച്ച പിടിച്ചോ? അതോ ഇപ്പോഴും കടമെടുത്താണോ വണ്ടി ഓടിക്കുന്നത്?
ജെ എസ് അടൂർ
No comments:
Post a Comment