Friday, December 14, 2018

അക്കാഡമിക് പ്രബന്ധങ്ങൾ ആരൊക്കെയാണ് വായിക്കുന്നത് ?


സത്യത്തിൽ അക്കാഡമിക് ജേണലുകളും പല പേപ്പർ പ്രസിദ്ധീകരണങ്ങളും ഒരു വ്യവസ്ഥാപിത വിജ്ഞാന സാധൂകരണ പ്രക്രിയയിലെ ആചാര മാമൂലുകൾ ആയിരിക്കുന്നു . വളരെ ചുരുക്കം ജേണലുകൾ ഒഴിച്ചു ഒരു വലിയ പരിധി വരെ പല ജേണലുകളും നടത്തുന്നത് ഒരു അക്കാഡമിക് -പ്രസിദ്ധീകരണ ക്ലിക്കുകളാണ് . അവയിൽ സംഗതി പ്രസിദ്ധീകരിക്കുന്നത് പലപ്പോഴും ജോലിയിൽ പ്രൊമോഷനോ , പിയർ ഗ്രൂപ്പ് സാധുതകക്കു വേണ്ടിയോ ആയിരിക്കും
അക്കാദമിക് ശുദ്ധതയോടെ ഫൂട്ട് നോട്ടും , ഏൻഡ് നോറ്റസും , വിപുലമായ റഫറൻസ് , 'ഡേറ്റ ഇന്ഫോര്മാറ്റിക്സ് ' ഉൾപ്പെടെ നീട്ടി കാച്ചുന്ന പലതിലും കാര്യങ്ങളോ ഉള്കാഴ്ചകളോ കാണണമെങ്കിൽ ഉള്ളി തൊലിച്ചു നോക്കുന്നത് പോലെയാണ് . മിക്ക സാധനങ്ങളും വായിക്കുന്നത് എഴുതിയ ആളും , എഡിറ്ററും , റഫറിയും , പിന്നെ വേറെ പേപ്പറിന് റഫറൻസ് തേടി വരുന്നവരും . ഇതിൽ ഒരു 20% താഴെ ആയിരിക്കും പുതിയ വിവരങ്ങളും ,അനാലിസിസും ഉള്കാഴ്ചയുമുള്ളത് . ആ 20% പ്രധാനമാണ് .അവയെ കണ്ടെത്തുന്നതും .
ഇത് എങ്ങനെ എനിക്കറിയാം ? കാരണം ഒന്ന് രണ്ട് അക്കാഡമിക് ജേണൽ തുടങ്ങിയതിൽ പങ്കുണ്ട് . അതിന് ആദ്യ ഫണ്ട് കൊടുത്തു എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം . ഇപ്പോൾ അങ്ങനെയുള്ള knowledge products ഉള്ള ഫണ്ടിങ് പ്രപ്പോസൽ മൂന്ന് പ്രാവശ്യം ആലോചിച്ചു മാത്രമേ കൊടുക്കുകയുള്ളൂ . ഇപ്പോഴും ഒരു സെമി അക്കാഡമിക് ജേണലിന്റ ചീഫ് എഡിറ്ററാണ് . ശരാശരി അഞ്ചാറു അക്കാഡമിക് പേപ്പറുകൾ പബ്ലിഷ് ചെയ്യുകയോ യൂണിവേഴ്സിറ്റികളിൽ അവതരിപ്പിക്കുകയോ ചെയ്യും .പക്ഷേ എത്ര പേർ ഈ പേപ്പർ ഒക്കെ മുഴുവനായി വായിക്കുന്നു എന്നു നോക്കിയാൽ കൈ മലത്തും .
എന്നാൽ എഫ് ബി യിലോ ബ്ലോഗിലോ സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്നെതെഴുതിയാൽ ഒരു അഞ്ഞൂറ് തൊട്ട് ആയിരം പേര് വായിക്കും .
എന്തായാലും ഇതും കൂടി വായിക്കുക .
One estimate puts the count at 1.8 million articles published each year, in about 28,000 journals. Who actually reads those papers? According to one 2007 study, not many people: half of academic papers are read only by their authors and journal editors, the study's authors write.Mar 25, 2014
SMITHSONIANMAG.COM
Studies about reading studies go back more than two decades

No comments: