Friday, December 14, 2018

ജനീവ ഡയലോഗുകൾ ...മുരളി തുമ്മാരുക്കുടിയും ഞാനും തമ്മിൽ :-)

ജനീവ ഡയലോഗുകൾ ...മുരളി തുമ്മാരുക്കുടിയും ഞാനും തമ്മിൽ 
ഞാൻ ആദ്യമായി ജനീവയിൽ 1995 ഇൽ എത്തിയത് ഒരു WHO അഡ്വക്കസി മീറ്റിംഗിൽ പങ്കെടുക്കാനായിരുന്നു . പിന്നീട് അത് വലിയ ഒരു കാമ്പയിന് വഴി തെളിച്ചു Massive Efforts Campaign (MEC), TB, Malaria , HIV/AIDS എന്ന വിഷയങ്ങളെകുറിച്ച് ലോകത്തെല്ലാം അവബോധം സൃഷിട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം . അന്ന് WHO യുടെ അഡ്വക്കസി ഡയരക്ടർ ക്രയ്ഗ് ആയിരിന്നു . ( വളരെ അമ്പീഷ്യസായ ആ മനുഷ്യന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീലില്‍ വച്ച് ആത്മഹത്യ ചെയ്തത് സങ്കടമായി ) ആ കാലത്ത് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ..അങ്ങനെ പൂനയിൽ വച്ചു നടന്ന കണ്സള്ട്ടേഷനിലാണ് MEC, ഡിസൈൻ ചെയ്യുവാൻ സഹായിച്ചത് . അങ്ങനെ ജനീവയിൽ ഞാനും കൂടി സ്ഥാപിച്ചതായിരുന്നു MEC, അന്ന് പൂനയിൽ ഡോക്ടർ ആയിരുന്ന Dr.ബോബിയെ അതിന്റ കൺസൽറ്റെന്റ് ആക്കി .ആ ഇനിയെഷീറ്റിവ് ആണ് പിന്നീട് ബോബി നേത്രത്വം നൽകിയ ഗ്ലോബൽ അഡ്വേക്കേറ്റ്സ് എന്ന സംഘടനയായത് .
ആയിടക്ക് ഞാൻ തിരുവനന്തപുരത്ത് വച്ചു കേട്ട പേരാണ് ഡോ ലാലിന്‍റെത്. Lal Sadasivan. കാണണം എന്ന് പണ്ട് തൊട്ട് വിചാരിച്ചു എങ്കിലും കണ്ടത് തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിൽ സാലറി ചലഞ്ചു ചർച്ചയിലാണ് .
മുരളി തുമ്മാരുക്കുടിയെ കുറിച്ചു ആദ്യം കേൾക്കുന്നത് അദ്ദേഹത്തിന്റ സമയത്തു കാൺപൂർ ഐ ഐ റ്റിയിൽ പി എച്ച് ഡി ചെയ്യ്തിരുന്ന എന്റെ കസിൻ ഷാജി വഴിയാണ് .ഞാൻ ഇറ്റലിയിൽ ടൂരിനിലുള്ള യു എൻ സ്റ്റാഫ്‌ കോളേജിൽ അഡ്വക്കസി ട്രെയിനിങ് കൊടുക്കുവാൻ പോകുമായിരുന്നു .ആ സമയത്താണ് ഷാജി അദ്ദേഹത്തിന്റ സുഹൃത്ത് UNEP യിൽ ചേർന്ന കാര്യം പറഞ്ഞത് .പിന്നെ 2008 ലാണ് മുരളിയെ ആദ്യമായി എന്റെ സുഹൃത്ത് ഏഷ്യനെറ്റിലെ എം ജി രാധകൃഷ്ണനു മൊരുമിച്ചു കാണുന്നത് . ആയിടക്ക് മുരളിയുടെ ബ്ലോഗ് കണ്ട് അദ്ദേഹത്തിന്റ സരസ മലയാളം ഇഷ്ട്ടപെട്ടു .
പിന്നീട് എന്റെ സുഹൃത്തും പണ്ട് അടൂർ എം എൽ ഏ യുമായിരുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചേർന്ന് സുരക്ഷയാൻ എന്ന് അന്താരാഷ്ട്ര ദുരന്ത നിവാരണ കോണ്ഫറന്സ് 2012സംഘടിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞ പേരുകളിൽ ഒന്ന് മുരളിയുടേത് ആയിരുന്നു .അന്ന് അതു സംഘടിപ്പുക്കുന്നതിൽ Keshav MohanSekhar Lukose Kuriakose, പിന്നെ മുരളിയും Muralee Thummarukudyഎല്ലാം കൂടിയാണ് പ്രവർത്തിച്ചത് .
കേരളത്തെ കുറിച്ചുള്ള പാഷൻ ആണ് മുരളിയേയും ലാലിനെയും എന്നെയും യോജിപ്പിക്കുന്ന ഒരു ഘടകം . പിന്നെ ലോകത്തു എവിടെ ആയിരുന്നാലും മലയാളി ആണെന്നതിൽ അഭിമാനിക്കുന്നവർ .മലയാണ്മയും മലയാളവും ഉള്ളിൽ കൊണ്ട് നടക്കുന്നവർ .ലിബറൽ ചിന്താഗതിയുള്ളവർ .ഏതാണ്ട് ഒരേ പ്രായക്കാർ .മലയാളത്തിൽ എഴുതുന്ന അന്താരാഷ്ട്ര യാത്രക്കാർ .രണ്ട് പേരോടും എനിക്ക് ബഹുമാനവും ഇഷ്ടവുമാണ് .പക്ഷെ പല തരത്തിലും ലാലിന്റെയും എന്റെയും ചിന്താഗതിതിയിൽ സാമ്യം ഉണ്ട് .
മുരളിയുടെ ട്രാജിക്റ്ററിയും എന്റേതും തികച്ചും വ്യത്യസ്തമാണ് .തുടക്കം മുതലേ .ഞാൻ കരിയറിലും കരിയർ കൗൺസിലിംഗിലും വിശ്വാസം അധികം ഇല്ലാത്ത ആളാണ് . പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതും ചെയ്യുന്ന ജോലിയും എല്ലാം വെത്യസ്തമാണ് . അടിസ്ഥാനപരമായി പൂനയിൽ പഠിക്കാൻ പോയപ്പോൾ തൊട്ട് ആക്റ്റീവ് സിവിക് പൊളിറ്റിക്സിന്റ് വക്താവും ലെഫ്റ്റ് ലിബറലും ഗാന്ധി -അംബേദ്കർ -നെഹ്‌റു -മാർട്ടിൻ ലൂഥർ കിംഗ് -മാർക്സ് എന്നിവരുടെ ആശയ ധാരയിൽ പെട്ടയാളാണ് .തോന്നുന്ന കാര്യം തോന്നുന്നത് പോലെ ചെയ്യുന്ന നോൺ കന്ഫെമിസ്റ്റാണ് . ഈ അന്താരാഷ്ട്ര തലത്തിലും യു എന്നിൽ ഒക്കെ പണി ചെയ്‌തേങ്കിലും ഇതിനെ കുറിച്ച് ഒക്കെ അല്പം സ്കെപ്റ്റിക് ആണ് . അൽപ്പം ക്രിട്ടിക്കൽ ഡിറ്റാച്ചുമെന്റോടെ കാണുന്നയാളാണ് .
മുരളിയും ഞാനും തമ്മിൽ ബഹുമാനവും ഇഷ്ടവും ആണെങ്കിലും ഒരു പാട് കാര്യങ്ങളിൽ സമാന അഭിപ്രായം ഉണ്ടെങ്കിലും രണ്ട് തരം അപ്പ്രോച്ചും വ്യത്യസ്ത പേഴ്സണാലിറ്റികളുമാണ് . ഞാൻ പൊതുവെ ഇറെവറെന്റ് മാവെറിക് ആക്ടിവിസ്റ്റ് പേഴ്സണാലിറ്റിയാണ് എന്നാണ് എനിക്ക്തന്നെ തോന്നുന്നത് .ഏത് ജോലിയും ബോറടിക്കുമ്പോൾ കളയും .യു എന്നിൽ അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ എനിക്ക് ബോറടിച്ചത് ആ പേഴ്സണാലിറ്റി ട്രെയിറ്റ് കൊണ്ടാണ് .ഭാഗ്യവശാൽ ചെറുപ്പം മുതലേ ജോലികൾ എന്നെ തേടി വന്നതിനാൽ അതിന് പഞ്ഞമില്ലായിരുന്നു . ആദ്യം അയിസ്‌വാളിൽ പ്രൈമറി സ്കൂളിൽ മൂന്നാം ക്‌ളാസ്സിലെ ക്ലാസ് ടീച്ചറായും , യൂണിവേഴ്സിറ്റി അദ്ധ്യാപകനായും പിന്നെ പത്ര പ്രവര്തനവുമായി ഫ്ലെർട്ട് ചെയ്തപ്പോഴും യു എന്നിൽ ആയപ്പോഴും ഒന്നും വിടാത്തതാണ് സിവിൽ സൊസൈറ്റി ആക്ടീവ്‌സം . അന്നും ഇന്നും സിസ്റ്റത്തിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യയിലും വിദേശത്തും പല സ്ഥാപനങ്ങൾ സ്ഥാപിച്ചെങ്കിലും ഞാൻ ഒരു ക്രിട്ടിക്കൽ ഇന്സൈഡ് -ഔട്ട് സൈഡർ ആണ് . ഒറ്റക്ക് നടക്കുമ്പോഴും കൂട്ടായ്‌മയിലും കൂട്ടായ പ്രവർത്തങ്ങളിലും കൂട്ടുകാരിലും വലിയ സ്നേഹത്തോടെ വിശ്വസിക്കുന്നയാളാണ്. ഒരുപാട് പേരുടെ സ്നേഹവും നന്മകളും അനുഭവിച്ചാണ് ഇത്രയും എത്തിയത് . സ്വന്തം മിടുക്കു കൊണ്ടാണ് ഇതൊന്നും നടക്കുന്നത് എന്ന് വലിയ വിശ്വാസമില്ലത്ത ആളാണ് . ഇന്ത്യയിലെയും പലയിടത്തെയും രാഷ്ട്രീയ നേതാക്കളുമായി വ്യക്തി പരമായി അടുപ്പമുണ്ടെങ്കിലും സർക്കാരിൽ നിന്നും രാഷ്ട്രീയ പാർട്ടികളുമായി അല്പം ദൂരത്തു മാറി നടക്കും .
മുരളി വളരെ കഴിവുള്ള ഒരു പ്രൊഫെഷനലാണ് . ഫോക്കസ്ഡും ഒബ്ജെക്റ്റിവ് ഡ്രിവണായി സിസ്റ്റമാറ്റിക്കായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആളാണ് . കരിയർ കൃത്യമായി പ്ലാൻ ചെയ്തു തെരെഞ്ഞടുത്ത മേഖലയിൽ ശോഭിക്കുന്നയാൾ .നല്ല നർമ്മ ബോധത്തോടെ എഴുതുന്നയാൾ .പരോപകാരി .മലയാളി നെറ്റ്വർക്കിന്റ ഉസ്താദ് . ഞാൻ ജനീവയിൽ വരാൻ തുടങ്ങിയിട്ട് 23 കൊല്ലം .പക്ഷെ നമ്മുടെ മുരളി കാരണമാണ് ജനീവയിൽ ഇത്രയും മലയാളികൾ ഉണ്ടെന്ന് മനസിലായത് .
ഞങ്ങളുടെ തികച്ചും വ്യത്യസ്തമായ രണ്ടും തരം പേഴ്സണലിറ്റി കാരണമാണ് കരിയറിനെ കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും സോഷ്യൽ മീഡിയ, സർക്കാർ മുതലയവെയെ ക്കുറിച്ചുമൊക്കെ ഞങ്ങൾക്ക് രണ്ട് ആപ്പ്രോച്ച് ഉള്ളത് . പക്ഷെ പര്സപരം ബഹുമാനവും സ്നേഹവും ഉള്ള ഇന്റെഗ്രിറ്റിയുള്ള നല്ല മനുഷ്യരാണ് രണ്ടു പെരും മുരളി കരിയർ കൗണ്സിലിങിന്റ വിഖ്യാത വക്താവ് .ഞാൻ ലൈഫ് ചോയ്‌സ് ഫിലോസഫിയുടെ വക്താവ് .തികച്ചും രണ്ടു ലോക വീക്ഷണങ്ങളാണ് . മുരളി കൂടുതൽ റിയലിസ്റ്റിക്കാണ് . അതു കൊണ്ട് കാര്യങ്ങൾ സിമ്പിളായി പറയും .
ശശി തരൂർ എന്റെ സുഹൃത്താണ് .കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തിന് വോട്ടും കൊടുത്തു .എന്നാൽ അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിപ്പില്ല . ഒരാളെ സ്നേഹിക്കാനോ ബഹുമാനിക്കാനോ അയാളുടെ എല്ലാ നിലപാടുകളോടും യോജിക്കണം എന്നില്ല .ആ നിലപാട് കാരണം കാണുമ്പോൾ രണ്ടു പേർക്കും പഴയ സ്‌കൂൾ കൂട്ടുകാർ കാണുമ്പോൾ ഉള്ള പെരുത്ത സ്നേഹം .
മുരളി സ്ഥിരം പകുതി കളിയായും പകുതി കാര്യമായും ചോദിക്കുന്ന ചോദ്യമാണ് എന്നാണു തിരെഞ്ഞെടുപ്പിനു നില്‍ക്കുന്നത് എന്നത് . തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനും എല്ലാം അപ്പുറത്തുള്ള രാഷ്ട്രീയത്തിലാണെന്ന് പറഞ്ഞാലും മുരളി വിശ്വസിക്കുമോ എന്ന് കണ്ടറിയണം .
ഇരുപത്തി അഞ്ചു കൊല്ലമായി ലോകമാകമാനം ( 126 രാജ്യങ്ങള്‍ ) യാത്ര ചെയ്തു ജീവിതം യാത്രയും യാത്ര ജീവിതമായി കാണുന്ന ഒരു ജിപ്സിയായ എനിക്ക് ആകെ ഒരു ചിന്ന അമ്ബീഷനും കൂടിയെയുള്ളൂ സന്തോഷമായി സന്തോഷവും സ്നേഹവും പരത്തി ജീവിക്കിന്നിടത്തോളം നന്മ ചെയ്തു ജീവിക്കുക എന്നതാണ് . എംപിയും മന്ത്രി എന്നതും ഒന്നും ജീവെന്റെ പുസ്തകത്തിലില്ലാത്തത് കൊണ്ട് സന്തോഷവും സമാധാനവുണ്ട് . മുരളിയെ കാണുന്നത് സന്തോഷമുള്ള കാര്യമാണ് .
ജെ എസ് അടൂർ ഒന്നാമൻ 
Muralee Thummarukudy
ഞാനും ജോൺ സാമുവലും തമ്മിൽ...
ഈ പ്രളയം കൊണ്ടുണ്ടായ ഒരു മാറ്റം കേരളത്തിൽ അനവധി പേർക്ക് എന്നെ മുഖപരിചയമായി എന്നതാണ്.
”ചേട്ടൻ സീരിയലിൽ അഭിനയിക്കുന്ന സിനിമാതാരങ്ങളെ പോലെ എല്ലാ ചാനലിലും പോയി ഓവർ എക്സ്പോസ്ഡ് ആയി" എന്നാണ് പ്രശാന്ത് ബ്രോ പറഞ്ഞത്.
കാര്യം ദുബായ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മലയാളികളും കൊച്ചി ഇമ്മിഗ്രെഷനിലെ ഓഫിസറും എന്നെ കാണുമ്പോഴേ മനസ്സിലാക്കുന്നതിൽ ഒരു സുഖം ഒക്കെ ഉണ്ടെങ്കിലും സത്യത്തിൽ നമ്മുടെ സ്വാതന്ത്ര്യം കുറക്കുന്ന പണിയാണ് ഈ സെലിബ്രിറ്റി പട്ടം. അതുകൊണ്ട് ഇനി ടി വിയിലും മീറ്റിംഗിലും ഉൾപ്പടെ ‘മുഖം’ കാണിക്കുന്ന പരിപാടി കുറച്ചു കൊണ്ടുവരികയാണെന്ന് പറഞ്ഞല്ലോ.
കഴിഞ്ഞ തവണ എന്നെ ഏറ്റവും അതിശയിപ്പിച്ചത് തിരുവനന്തപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പലരും എന്നെ തിരിച്ചറിഞ്ഞതാണ്. മസ്‌കോട്ട് ഹോട്ടലിൽ നിന്നും കരമനക്ക് പോകാൻ ഓട്ടോയിൽ കയറിയതാണ് ഞാൻ.
"എഴുതുന്നതെല്ലാം വായിക്കുന്നുണ്ട് കേട്ടോ", അദ്ദേഹം പറഞ്ഞു.
എനിക്ക് ആകെ സന്തോഷമായി.
"സാറെ, ആരാ ഈ ജോൺ സാമുവൽ"
"ഒരു പുലിയാണ്, നല്ല ലോക പരിചയമുള്ള ആളാണ്, ഇപ്പോൾ ബാങ്കോക്കിൽ ജോലി ചെയ്യുന്നു, ആട്ടെ, എന്താ ചോദിക്കാൻ ?"
"അല്ല, പുള്ളിക്ക് സാറുമായിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?"
"ഏയ് ഇല്ലല്ലോ, എൻറെ നല്ല സുഹൃത്താണ്, എന്താ അങ്ങനെ തോന്നാൻ?"
"പുള്ളീടെ ചില എഴുത്തൊക്കെ കാണുമ്പോൾ അങ്ങനെ തോന്നും. പോട്ടെ, എനിക്ക് തോന്നീതായിരിക്കും."
തിരുവനന്തപുരത്തെ ഓട്ടോക്കാർ മാത്രമല്ല, എൻറെ അടുത്ത സുഹൃത്തുക്കളും ഞങ്ങളെ രണ്ടുപേരേയും അറിയുന്നവരും ഇങ്ങനെ ചോദിക്കാറുണ്ട്.
പല വിഷയങ്ങളിൽ ആശയപരമായി ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പത്തു വർഷം മുൻപ് ഫേസ്ബുക്കിൽ എഴുത്തിലൂടെ പരിചയപ്പെട്ട നാൾ മുതൽ ഇന്നലെ ജനീവയിൽ കാപ്പികുടിച്ച് പിരിയുന്നത് വരെ ജോണുമായി എനിക്ക് ബഹുമാനത്തിൽ അധിഷ്ഠിതമായ സുഹൃത്ത്ബന്ധം ആണുള്ളത്.
പുനെയിലും ഡൽഹിയിലും നോർത്ത് ഈസ്റ്റിലും ഉൾപ്പടെ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ജോൺ ജോലി ചെയ്തിട്ടുണ്ട്. യു എന്നിന്റെ ഓസ്ലോ കേന്ദ്രത്തിലെ ഡയറക്ടർ ആയിരുന്നു, ഇപ്പോൾ ബാങ്കോക്കിൽ ഫോറം ഏഷ്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ജനീവയിൽ വരുമ്പോളെല്ലാം ഞങ്ങൾ കാണാറുണ്ട്, കോഫിയും കുടിച്ച് രണ്ടോ മൂന്നോ മണിക്കൂർ കേരളത്തിലെ രാഷ്ട്രീയം ഉൾപ്പെടെ എല്ലാം സംസാരിക്കും. അടുത്ത തിരഞ്ഞെടുപ്പിന് നിൽക്കാൻ ഞാൻ ജോണിനെ നിർബന്ധിക്കും, വേണ്ട എന്ന് ജോൺ എന്നോടും പറയും. (പക്ഷെ ബാങ്കോക്കിൽ ഞാൻ പോകുമ്പോൾ ജോണിനോട് പറയാറില്ല. കാരണം കേരളത്തിൽ ഫേസ് റെകഗ്നീഷൻ വന്നതിൽ പിന്നെ അല്പം പ്രൈവറ്റ് ആയി കാര്യങ്ങൾ നടത്താൻ പറ്റുന്നത് ബാങ്കോക്കിലേ ഉള്ളൂ, അത് കളയേണ്ടല്ലോ !).
ഇംഗ്ളീഷിലും മലയാളത്തിലും ദീർഘമായും യുക്തിഭദ്രമായും ജോൺ എഴുതും. എന്നെപ്പോലെ ഉള്ള നിയോലിബറലുകൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും ഞാൻ എല്ലാം വായിക്കാറുണ്ട്. നിങ്ങളും വായിച്ചിരിക്കേണ്ടതാണ്. ജോണിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ഒരു ‘institution builder’ ആണെന്നതാണ്. ഇരുപതുകളിൽ തന്നെ ജോൺ ഓരോ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ തുടങ്ങി, അതിൽ പുതിയ ആളുകളെ പരിശീലിപ്പിച്ച് ഉത്തരവാദിത്തം ഉണ്ടാക്കി കൊടുത്തു, ഓരോന്നും സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ അടുത്ത പ്രസ്ഥാനം തുടങ്ങും. ഇപ്പോളും ബാങ്കോക്കിലെ ഭാരിച്ച ജോലികൾക്കിടയിലും അടൂരിലെ ബോധിഗ്രാം എന്ന പ്രസ്ഥാനം വളർത്തിയെടുക്കുന്നു.
നിങ്ങൾ ഇനിയും Js Adoor ജോണിനെ ഫോളോ ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ചെയ്യണം, അദ്ദേഹത്തിൻറെ എഴുത്തുകൾ വായിക്കണം, കരിയർ ഉൾപ്പടെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിൻറെ അഭിപ്രായം ശ്രദ്ധിക്കണം.
(പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും ഓവർക്കോട്ടിന്റെ ഉള്ളിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ് ദാസാ എന്ന് കാണിക്കാൻ ഒരു ചിത്രം ഇടുന്നു. മുദ്ര ശ്രദ്ധിക്കണം. അതിലും ആഴത്തിലുള്ള സാമ്യങ്ങളും ഉണ്ടെന്ന് ഇന്നലെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു, തൽക്കാലം അതിന്റെ ഫോട്ടോ ഇല്ല).
മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി

സെലിബ്രിറ്റി സിൻഡ്രോം


സാമൂഹിക മാധ്യങ്ങൾ പലപ്പോഴും പല കാരണങ്ങൾകൊണ്ട് പലരെയും ഉടനടി സെലിബ്രിറ്റിയാക്കും. രണ്ടു മൂന്നാഴ്ച്ചകൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്സ്. പിന്നെ അടിക്കടി ഷെയർ. പെട്ടന്നു തന്നെ പലർക്കും അവരൊരു സംഭവമാണ് എന്ന് തോന്നി തുടങ്ങും.. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഒരു ഇമേജ് പ്രൊജക്ഷന്റെ ഇടമാണ്. അതിന് ഒരു പുരോഗമന ഇടതുപക്ഷ ടോണും അങ്ങനെ.ഇമേജുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുകൂല നിലപാടും നേതാക്കന്മാർക്ക് വിദഗ്ദ്ധമായി സ്തുതി വചനങ്ങൾ വാക്ചാതുരിയോടെ ഇടക്കിടക്കിടെ പറഞ്ഞാൽ പിന്നെ അടിച്ചു മേലോട്ട് കയറ്റും. മുകളിലോട്ട് കൂടുതൽ കയറുന്നത് അനുസരിച്ചു കാലു തെന്നിയാൽ താഴെ വീഴും എന്ന് പലരുമോർക്കില്ല.
കേരളത്തിൽ രണ്ടു പുസ്തകവും, പത്തു പ്രസംഗവും, ഒരു വാരികയിൽ ഒരു മുഖാ മുഖവുമൊക്കെ വന്ന് മേല്ക്കോയ്മ നെറ്റ്വർക്കിന്റ അനുഗ്രഹാശിസും ഉണ്ടെങ്കിൽ ഒരു ബുജി സെലിബ്രിറ്റിയാകാം. അത് സാമൂഹിക മാധ്യമങ്ങളിൽ ഊതി വീർപ്പിക്കാം.. Many who strive to achieve such instant celebrity status often get carried away by their projected image and begin to have an exaggerated sense of self. പെട്ടന്ന് കെട്ടിപ്പൊക്കിയത് പലപ്പോഴും പെട്ടന്ന് താഴെ വീഴും.
ഒരു കവിതയല്ല ഇവിടെ പ്രശനം. ഇവിടെ പ്രശനം ഒരു ജീവിത സമീപനമാണ്. കവിതയും കഥയുമൊക്കെ സ്വല്പം ഭാഷയും അൽപ്പം ഭാവനയുമുണ്ടെങ്കിൽ എഴുതാൻ പറ്റുന്ന കാര്യങ്ങളാണ്. അത് ഭൂലോക സംഭവമൊന്നുമല്ല. മനുഷ്യൻ ഉണ്ടായത് മുതൽ ഭാഷയും ഭാവനയും കഥയും പാട്ടുമൊക്കെയുണ്ട്. മനുഷ്യനുള്ളടത്തോളം അത് തുടരും. പേപ്പറും അച്ചടിയുമൊക്ക വന്നപ്പോൾ അത് ഇപ്പോൾ പേരൊക്കെ വച്ച് അച്ചടിക്കുന്നു. നമ്മുടെ ശ്രീധരൻ പിള്ള ചേട്ടനൊക്കെ ദോശ ചുടുന്നത് പോലെ അല്ലെ പുസ്തകം അടിച്ചിറക്കുന്നത്. വായിച്ചാൽ എന്താ, വായിച്ചില്ലെങ്കിൽ എന്താ അദ്ദേഹം പുസ്തക അച്ചടിച്ചു വച്ചടി വച്ചടി കേറ്റമാണ്.
സാമൂഹിക മാധ്യമത്തിൽ പോയ്ക്കാലിൽ നടന്നുയർന്നയൊരാൾ വേറൊരാളുടെ കവിത അടിച്ചു മാറ്റിയത് അടിസ്ഥാന സത്യ സന്ധതയുടെ പ്രശ്നമാണ്. അത് കൊണ്ടാണ് പൊയ്ക്കലോടിഞ്ഞു താഴെ വീണപ്പോൾ, വീണത് വിദ്യയായി ഉരുണ്ടത്.
ഒരു ഫാൾസ് ഇമേജിനെ നില നിർത്താൻ എത്രയോ മഹാൻമാരും മഹതികളും ഗോസ്റ്റ്കളെ കൊണ്ടേഴുതിക്കുന്നു. ഗോസ്റ്റ് പുസ്തകങ്ങൾ മലയാളത്തിലുമുണ്ടെന്നാണ് അറിവ് ഗോസ്റ്റുകളാണ് മിക്ക 'മഹാന്മാരുടെയും ', മഹതികളുടെയും പ്രസംഗം എഴുതുന്നത്. കുറെ നാൾ എന്റെ പണിയുടെ ഭാഗം തന്നെ ഗോസ്റ്റ് പ്രസംഗം എഴുത്തായിരുന്നു. യു എന്നിൽ വൻകിട പാർട്ടികൾ ചെയ്യുന്ന പല പ്രസംഗങ്ങളും ഗോസ്റ്റുകളാണ് എഴുതുന്നത്. ഞാനെഴുതിയ പ്രസംഗം മറ്റ് മഹാൻമാരുടെ വായിൽ നിന്ന് കേട്ട് കേൾവി ക്കാരുടെ കൂടെ ഇരുന്ന് കയ്യടി കേൾക്കുമ്പോൾ ഒരു അത് ഒരു അനുഭവം തന്നെയാണ് 
ഇന്ന് രാഷ്ട്രീയവും സാഹിത്യ സാംസ്കാരിക പ്രവർത്തനവും മറ്റ് പലതും കാശു കൊടുത്തും അല്ലാതെയും നടത്തുന്ന ഫാൾസ് ഇമേജ് ബിൽഡിങ് ഇൻഡസ്ട്രിയുടെ ഭാഗമാണ്. ഇന്ന് പുസ്തകം എഴുതികൊടുക്കുവാനും പത്ര വാർത്ത ഉണ്ടാക്കിയെടുക്കാനും അവാർഡുകൾ സംഘടിപ്പിക്കുവാനും വരെ പി ആർ എജെന്സികളുണ്ട്. നമ്മുടെ പ്രധാനമന്ത്രി തന്നെ ഫാൾസ് ഇമേജ് നിർമ്മാണ കാര്യത്തിൽ പ്രഗല്ഭനാണ്. ഇന്ന് ഫേക് ന്യൂസിന്റ് പ്രധാന പ്രസരണ വേദി സാമൂഹിക മാധ്യമങ്ങളാണെന്നത് പോലെ ഫാൾസ് ഇമേജ് നിർമ്മാണത്തിന്റെയും പ്രസരണ വേദികളാണ് സാമൂഹിക മാധ്യമങ്ങൾ.
എല്ലാ മനുഷ്യരിലും ഒരു പരിധി വരെ നാർസിസം ചെറിയ അളവിലും വലിയ അളവിലുമുണ്ട്. അത് പല അളവിലും നമ്മൾ പ്രകടിപ്പിക്കാറുമുണ്ട്. ഞാനുൾപ്പെടെ. അതിനുള്ള ഒരു വേദിയായി പരിണമിക്കുന്നത് കൊണ്ടാണ് സാമൂഹിക മാധ്യമങ്ങൾ ഇത്ര മാത്രം ജനകീയമായത്. കാരണം മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല മറ്റ് ആളുകളുടെ ലെജിറ്റിമേഷൻ പ്രക്രിയയിൽ കൂടെയാണ് മനുഷ്യൻ സാമൂഹിക ജീവിയായി അംഗീകരിക്കപ്പെടുന്നത്.
അതാത് കാലത്ത് ഈ ലെജിറ്റിമേഷൻ പലതിനെയും ആശ്രയിച്ചിരിക്കും. ഏത് കാലത്തും ഇങ്ങനെയുള്ള സാമൂഹിക സാധൂകരണം നടത്തുന്നത് അധികാര മേൽകോയ്മ നെറ്റ്വർക്കുകളാണ്. അവിടെയാണ് വാർപ്പ് മാതൃകകൾ സൃഷ്ടിക്കപ്പെടുന്നത്. അതിന് പുറത്തുള്ളവരെ അടിച്ചു ഒതുക്കുകയോ ക്രൂശിക്കുകയോ ചെയ്യും. അത് കൊണ്ടാണ് ആദ്യ മലയാള സിനിമയിലെ നായികയായ റോസിയെ ജാതി മേൽക്കോയ്മക്കാർ അടിച്ചോടിച്ചത്. പിന്നീട് സിനിമ നടന്മാരും നടികളും സെലിബ്രിറ്റികളായി. ടെലി വിഷൻ വന്നതോട് കൂടി പല പത്ര പ്രവർത്തകരും സെലിബ്രിറ്റികളായി.
ഈ സെലിബ്രിറ്റി സിൻഡ്രോം പലപ്പോഴും ഒരു പൊയ്ക്കാലാണ്. ഒരു ഫാൾസ് ഇമേജ് പ്രൊജക്ഷനാണ്. അതിന്റ ഒരു പ്രശ്നം ചിലർ അവരുടെ ഉൾക്കരുത്തിനേക്കാൾ കൂടുതൽ പ്രസരിക്കപ്പെടുന്ന ഇമേജിൽ വിശ്വസിച്ചു അഭിരമിക്കുകവാനും ചിലപ്പോൾ അര്മാദിക്കുവാനും തുടങ്ങും. അത് ഒരു നാർസിസിറ്റ് തീവ്ര രോഗമാകുമ്പോൾ അത് ആൽക്കഹോളിസം പോലെ ഒരു മാരക അവസ്ഥയായി മാറും. ഒരു ദിവസം മാധ്യമങ്ങളിൽ വാർത്തയും പടവും വന്നില്ലെങ്കിൽ അസ്വസ്‌തരാകുന്ന നേതാക്കളുണ്ട്.
കേരളത്തിൽ ഒരു സാംസ്ക്കാരിക സെലിബ്രിറ്റിയാകണമെങ്കിൽ കഥയെഴുത്തും കവിതഎഴുത്തും വേണം. പിന്നെ പത്ര മാധ്യമ നെറ്റ് വർക്കിന്റ സാമൂഹിക സാധൂകരണം പിന്നെ അവാർഡുകൾ. ഇത്രയുമൊക്കെ അയാൽ പിന്നെ പ്രസംഗത്തിനും ഫ്ലെക്സിനും പോസ്റ്ററിനും പഞ്ഞമില്ല. ഇത്രയുമൊക്കെയാൽ പലരു ഈ ഇമേജിൽ അഭിരമിച്ചു അവർ തന്നെ ഒരു വലിയ സംഭവമാണ് എന്ന് കരുതി തുടങ്ങും. പിന്നെ പിടിച്ചാൽ കിട്ടുകയില്ല. ചിലർ അഹങ്കാരത്തിന്റ ആൾരൂപങ്ങളാകും. ചിലർ അധികാര ഭരണ സ്വരൂപങ്ങളുടെ ഒഴുക്കിനൊത്തു നീങ്ങി പട്ടും വളയും സ്ഥാന മാനങ്ങളും നേടും.
പക്ഷെ ഇതെല്ലം നമ്മൾ മനുഷ്യരും സമൂഹവും ഉണ്ടാക്കിയെടുക്കുന്ന പോയ്ക്കാലുകളും വെറും ധാരണകളുമാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയാൽ നമ്മൾ വെറും മനുഷ്യരാകും. ശാപ്പാട് അടിച്ചു ഉറങ്ങി എണീറ്റ് അപ്പിയിട്ട് പല്ലു തേച്ചു വീണ്ടും ശാപ്പിട്ട് ഇടക്കിടെ ഊച്ചും വളിയുമൊക്കെ വിട്ട് ജീവിച്ചു ഒരു നാളിൽ തട്ടിപ്പോകുന്ന സാധാരണ മനുഷ്യർ. നമ്മൾ ഒന്നും വലിയ സംഭവം ഒന്നു മല്ല എന്ന് തോന്നുമ്പോൾ സെലിബ്രിറ്റി വേഷമോ അല്ലെങ്കിൽ കവിതയോ കഥയോ ഒക്കെ അടിച്ചു മാറ്റി അച്ചടിക്കണമോ എന്നൊന്നും തോന്നില്ല. പലപ്പോഴും നമ്മുടെ മാനസിക രോഗാതുര അവസ്ഥയിലാണ് ഇല്ലാത്ത കാര്യങ്ങളിൽ അഭിരമിച്ചു നമ്മൾ നിലത്തു തെന്നി വീഴുന്നത്.
അന്യന്റെ കണ്ണിലെ കരട് തേടുന്ന നമ്മൾ ഇടക്കിടെ നമ്മുടെ കണ്ണിലെ കോലും നോക്കുന്നത് നല്ലതാണ്.
നമ്മൾ ഒന്നും ഒരു സംഭവമൊന്നുമല്ല. ഒരു നാൾ കാറ്റു പോകുന്ന വെറും മനുഷ്യർ. ബാക്കിയെല്ലാം വെറും ഡെക്കറേഷനാണ് എന്നറിയുക.
ജെ എസ് അടൂർ

കേരളത്തിലെ ആൺകോയ്‌മ

ഒരൊറ്റ സ്ത്രീകൾ പോലും പങ്കെടുക്കാത്ത ഒരു സർക്കാർ മീറ്റിംഗിൽ പുരുഷ കിങ്കര സാമുദായിക ഉദ്ധാരകർ തീരുമാനിക്കുന്നു കേരളത്തിൽ ഒരു വനിതാ മതിൽ തീർക്കണമെന്ന് . പുരുഷ കേസരി മേശിരിമാർ വനിതാ മതിൽ പണിയുന്ന പുരുഷ മേധാവിത്ത രക്ഷകർത്ര ആചാര രാഷ്ട്രീയത്തിനെ നവോത്‌ഥാനം എന്നൊക്ക വിളിച്ചാൽ നവോത്‌ഥാനം എന്ന വാക്ക് അറബി കടലിൽ ചാടി ചാവും
ഇത് ഒരു സർക്കാരിന്റയോ സമുദായ സംഘടനയുടെയോ പാർട്ടിയുടെയെ പ്രശ്നം മാത്രമല്ല .കേരളത്തിലെ ആൺകോയ്‌മ രാഷ്ട്രീയത്തിന്റെയും സമുദായ സംഘടനകളുടെയും നേർ കാഴ്ച്ചയാണ് .കേരളത്തിൽ സ്ത്രീകളോട് കാണിക്കുന്ന ഇരട്ട താപ്പു സാമൂഹിക മനസ്ഥിതിയുടെ പ്രശ്നമാണ് . കേരളത്തിന്റ ചരിത്രത്തിൽ എം എൽ എ മാരിൽ 10% പോലും സ്ത്രീകൾ ഇല്ലാത്തത് ഇത് കൊണ്ടാണ് ഈ കാര്യത്തിൽ ഇടതും വലതും നടുവും എല്ലാം കണക്കാണ് .
ആദ്യം ആചാര വെടിക്കാർ ആർത്തവ ലഹള എന്നു പറഞ്ഞു സ്ത്രീകളെ തെരുവിൽ ഇറക്കി ചെവിയിൽ പൂടയുള്ള ആൺകോയ്‌മ പ്രകടനം നടത്തി . ഇപ്പോൾ അതിന് ബദൽ എന്ന പേരിൽ ആൺകോയ്‌മയുടെ പുതിയ നവോദ്ധാരണ മതില് കൊണ്ട് ഇവിടെ ആർക്ക് എന്ത് മാറ്റം ഉണ്ടാകും .cynical patriarchal patronizing politics at its worst .അതിനെയൊക്കെ നവോത്ഥാനം എന്ന് വിളിക്കുന്നത് രാഷ്ട്രീയ നൈതീകതയുടെ പ്രശ്നമാണ് . രാഷ്ട്രീയ അടവ് നയങ്ങൾ ആയിക്കോട്ടെ . പക്ഷെ അതിനെ നവോത്‌ഥാനം എന്ന് വിളിച്ച് ചരിത്രത്തെയും സമൂഹത്തെയും കബളിപ്പിക്കരുത് 

ആരുടെ എയർപ്പോർട്ട്? ആരുടെ മെട്രോ? ആരുടെ സർക്കാർ ?


കേരളത്തിൽ പലപ്പോഴും ഒരു പ്രോജക്റ്റ് ആശയം രൂപമെടുത്തു വളർന്നു വലതുതായി നടപ്പാക്കി ഉത്ഘാടനം ചെയ്യണമെങ്കിൽ ദിശകങ്ങൾ എടുക്കും. അവസാനം അത് പൂർത്തിയായി വരുമ്പോൾ ഉത്‌ഘാടനം ചെയ്യുന്ന നേതാവും ഭരണ പാർട്ടിയും അതിന്റെ ക്രെഡിറ്റ് എടുത്തു വലിയ ബഹളങ്ങൾ സൃഷ്ട്ടിക്കും. ആദ്യമായി മനസ്സിലാക്കേണ്ടത് കൊച്ചി എയർപോർട്ടും കണ്ണൂർ എയർപ്പോർട്ടും മെട്രോ ഒന്നും ഒരു നേതാവിന്റെയോ മുഖ്യ മന്ത്രിയുടെയോ ദയാ കടാക്ഷ കാരുണ്യം കൊണ്ടുന്നും ഉണ്ടാകുന്നതല്ല.
പിന്നെ ആര് ഭരിച്ചാലും ഈ സർക്കാർ എന്ന സംഗതി We'ദി പീപ്പിൾ എന്ന് ഭരണഘടനയുടെ ആദ്യ വാക്കുകൾ സൂചിപ്പിക്കുന്ന എല്ലാം ജനങ്ങളുടേതുമാണ് .സർക്കാർ ഭരണത്തിൽ ഉള്ള പാർട്ടിയുടേയോ അവരുടെ അനുയായികളുടേതോ നേതാക്കളുടേതോ അല്ല .സർക്കാർ കുറെ മന്ത്രമാർക്ക് വേണ്ടിയയുള്ള സന്നാഹമല്ല .സർക്കാർ ഖജനാവും മന്ത്രിമാരുടെ ശമ്പളവും സന്നാഹവും മെട്രോയും എയർപ്പോർട്ടും ഹാർബറും റോഡും എല്ലാം ജനങ്ങളിൽ നിന്ന് നേരിട്ടും അല്ലാതെയും പിഴിയുന്ന നികുതി പണത്തിൽ നിന്നാണ് .അതു കൊണ്ട് സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ ജനത്തിന് അവകാശമുണ്ട് . ചില ഭരണവ പാർട്ടി അഅനുഭാവികളും , ആശ്രിതരും ശിങ്കിടി സർക്കാർ ന്യായീകരണ കാലാൾപ്പടേയും വിചാരിക്കുന്നത് സർക്കാർ അവർക്ക് തീറെഴുതി കിട്ടിയതാണെന്ന് . അതുകൊണ്ടാണ് സർക്കാരിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുമ്പോൾ ചില സർക്കാർ ഭരണ ആശ്രിത വർഗ്ഗം അസ്വസ്ഥരാകുന്നത് .
നാട്ടുകാരുടെ പേരിൽ കടം വാങ്ങിയും നികുതി പിരിച്ചും എടുക്കുന്ന പണം കൊണ്ട് ദിശകങ്ങൾ എടുത്തു ഒരു പ്രോജെക്ക്റ്റ് തീർക്കുന്നത് ആനകാര്യമൊന്നു മല്ല. ഉദാഹരണത്തിന് കണ്ണൂർ എയർപോർട്ട് നായനാർ സാറിന്റെ കാലത്തു ആശയം പൊന്തി വന്നു മലയാളിയായ ഇബ്രാഹിം മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി ആയപ്പോൾ പറഞ്ഞ കാര്യമാണ്. എത്ര ദിശകങ്ങൾക്ക് ശേഷമാണ് ഉത്‌ഘാടനം ചെയ്യുന്നത്. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഉത്ഘടിക്കുമ്പോൾ മുമ്പുള്ള സർക്കാരിനെ ഊശി ആക്കുന്ന ഭരണ പാർട്ടി ആശ്രിതർ വിചാരിക്കുന്നത് അവരുടെ മിടുക്കുകൊണ്ടാണ് ഉടനടി ആകാശത്തും നിന്നും ഒരു എയർപോർട്ട് ഉണ്ടായത് എന്നാണ്. വാസ്തവത്തിൽ ഒരു സർക്കാരും വലിയ മലയൊന്നും മറിച്ചില്ല. സർക്കാർ കാര്യം ആരൊക്കെ മന്ത്രി ആയാലും മുറപോലെ ഇഴഞ്ഞു ഇഴെഞ്ഞു അഞ്ചും എട്ടും പത്തും ഇരുപത് കൊല്ലവും കൊണ്ട് നടക്കും. എന്നിട്ട് അവസാനം നാട മുറിച്ചു കുറെ പേർ വീമ്പിളക്കും.
ഇതുപോലെയുള്ള പല പ്രോജെക്റ്റുകളും ആരുടേയും പ്രത്യക മിടുക്കോ കൊണ്ടൊന്നുമല്ല മറിച്ചു ജനങ്ങളുടെ കാശ് എടുത്തു പല രീതിയിൽ ചിലവാക്കുന്ന സർക്കാർ സംവിധാങ്ങളുടെ പിടിപ്പു കേടിനെയാണ് കാണിക്കുന്നത്. Despite inefficient and slow pace of implementation, those who happened to do inauguration tend to claim it is all done by them and it all because of then. ഈ ഡ്യൂപ്ലിസിറ്റി അവകാശ വാദങ്ങൾക്കിടയിൽ പോലും അൽപ്പം ഗ്രെസോ സത്യ സന്ധതയോ വിരളം. കാരണം കേരളത്തിൽ നേതാക്കളും അണികളും എല്ലാവരും അതി മിടുക്കരാണല്ലോ. ബാക്കി ഉള്ളവരെല്ലാം മണ്ടൻമാരനാണ് എന്ന് വിചാരിക്കുന്ന അതി മിടുക്കന്മാർ കൂടിയതാണ് കേരളത്തിലെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒരു ദുര്യോഗം
അങ്ങനെ ജനങ്ങളുടെ കാശ് കൊടുത്തു ദിശകങ്ങൾ എടുത്ത തീർക്കുന്ന കാര്യങ്ങളെ പി ആർ ഉപയോഗിച്ചു സ്പിൻ ചെയ്‌താൽ അത് വലിയ വിഷന്റെയോ കാര്യക്ഷമതയുടെയോ ഉദാഹരണങ്ങളല്ല.
കൊച്ചി മെട്രോ പച്ച പിടിച്ചോ? അതോ ഇപ്പോഴും കടമെടുത്താണോ വണ്ടി ഓടിക്കുന്നത്?
ജെ എസ് അടൂർ

കേരളത്തിൽ നവോത്‌ഥാനം തൊലിപ്പുറത്തിന് അപ്പുറം ഉണ്ടായിട്ടുണ്ടോ?

കേരളത്തിൽ സാമൂഹിക സാമ്പത്തിക മാറ്റത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് കേരളത്തിൽ നിന്നാൽ ഗതി കിട്ടില്ല എന്നു ഉറപ്പില്ലാത്തതിനാൽ ആളുകൾ സാമ്പത്തിക അഭയാർഥികളായി ആദ്യം ഇന്ത്യക്കത്തും പിന്നെ ഗൾഫിലും ലോകമാകെപ്പോയി പണിയെടുത്തു നാട്ടിൽ കാശു അയച്ചു കൊടുത്താണ് കേരളിത്തിലെ ഇക്കോണമി 1987 മുതൽ വളരാൻ തുടങ്ങിയത് .കേരളത്തിൽ പട്ടിണി കുറഞ്ഞതിന് ഒരു കാരണം പട്ടിണിക്കാർ ജോലി തേടി നാട് വിട്ടതിനാലാണ് .അവർ അയച്ച പൈസ കൊണ്ടാണ് കേരളത്തിൽ സാമ്പത്തിക വികസനം ഉണ്ടായത് .അല്ലാതെ പാർട്ടി നേതാക്കളുടെയോ സർക്കറിന്റെയോ ഓശാരത്തിലല്ല .

ഈ ' നവോത്‌ഥാനം' എന്ന വാക്ക് എന്തിനും ഏതിനും ആരെല്ലാമോ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചു ദുരുപയോഗിച്ചും തേയ്മാനം വന്നു വേറെ എന്തല്ലമോ ആയോ എന്ന് സംശയമുണ്ട്. കേരളത്തിൽ ഇപ്പോൾ സുലഭമായി പറയുന്ന ഈ സാധനമെന്താണ്? ചൈനീസ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്. എന്തിനെ കുറിച്ചു നമ്മൾ പൊതു മണ്ഡലത്തിൽ നിരന്തരമായി ഏറ്റവും കൂടുതൽ സംസാരിക്കുന്നുവോ അത് യഥാർത്ഥത്തിലില്ല. The more you talk about something in public sphere , the more often it is absent in reality.

കേരളത്തിൽ നവോത്‌ഥാനം തൊലിപ്പുറത്തിന് അപ്പുറം ഉണ്ടായിട്ടുണ്ടോ .എന്നു സംശയമാണ്. അതാത് ജാതിക്കകത്തും സമുദായത്തിലും കാലാനുസൃത മായ മാറ്റവും സംഘടനകളുമുണ്ടായി മിക്കതും communitarian peripheral social reforms .. അതിൽ സാകല്യമായ ഒരു വീക്ഷണമുണ്ടായിരുന്നത് ശ്രീ നാരായണ ഗുരുവിനും പ്രതിരോധം രാഷ്ട്രീയം അയ്യങ്കാളിയിലും കാണാം .ഇതിൽ തന്നെ സ്ത്രീകളുടെ പങ്ക് പാർശ്വവൽക്കരിക്കപ്പെട്ടതിന്റ തുടർച്ചയും ആൺകോയ്മയും ഇന്നും പകൽ പോലെ വ്യക്തം .
സാമൂഹിക മാറ്റങ്ങൾ തുടങ്ങിയത് 19 നൂറ്റാണ്ടിലാണ് .കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക മാറ്റ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് മിഷനറിമാരാണ് .മൺറോ സായിപ്പാണ്‌ അടിമ വേലയും പ്രാകൃത ശിക്ഷാവിധികളും മാറ്റിയത് .ഊഴിയ വേല മാറ്റിയതും വിദ്യാഭ്യസത്തെ സർവര്ത്രികമാക്കിയതും മലയാള ഭാഷയെയുയും അച്ചടിയേയും പത്രങ്ങളെയും പരിപോഷിപ്പിച്ചതും, മലയാള പാഠ പുസ്തകങ്ങൾ ഉണ്ടാക്കിയതും മിഷനറിമാരാണ് .പക്ഷെ ഈ മേൽജാതി ചരിത്ര വിദ്വാമാർ കേരളത്തിലെ 'നവോത്‌ഥാന ' ചരിത്രം പറയുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിനെകുറിച്ച് കമായ് എന്ന് ഒരക്ഷരം മിണ്ടാത്തത് യാദൃശ്ചികമല്ല .
അതാണ് 20നൂറ്റാണ്ടിന്റെ ആദ്യം എല്ലാ സമുദായങ്ങളിലും വിദ്യാഭ്യസത്തിന്റെയും വായനയുടെയും ഫലമായുള്ള സാമൂഹിക സമുദായ പരിഷ്കരണത്തിന് ഇടയാക്കിയത് . അത് കഴിഞ്ഞു എത്രയോ കാലം കഴിഞ്ഞാണ് 1940കാലിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ തെളിഞ്ഞു തുടങ്ങിയത് ..
ചുരുക്കത്തിൽ നവോത്‌ഥാനത്തെ കുറിച്ചും അതിന്റ വഴികളെ കുറിച്ചുമുള്ള സാധാരണ മേൽജാതി 'പുരോഗമന 'മേൽക്കോയ്‌മ വായനക്ക് അപ്പുറം പോയില്ലെങ്കിൽ റെഡി മേഡ് 'നവോത്‌ഥാന ' പുരോഗമന കഥകൾ ചരിത്രത്തെ മറക്കും .കേരളത്തിലെ നവോത്ഥാനത്തിന്റെ ഇപ്പോഴത്തെ പല വായനകളിലും മേൽജാതി വരേണ്യ ഭക്ഷണങ്ങളാണ് മുന്തി നിൽക്കുന്നത് .
ബി ജെ പി ക്കു ചൂട്ടു പിടിക്കുന്ന വെള്ളാപ്പള്ളിയും സുഗതനുമൊക്കെ ',നവോത്‌ഥാനം ' നായകന്മാരാകുമ്പോൾ കരയണോ , പൊട്ടി ചിരിക്കണോ ? പുരുഷ മേശിരിമാർ സർക്കാർ സന്നാഹങ്ങളോടെ മന്ത്രി മാരുടെ നേതൃത്തത്തിൽ വനിതാ മതിൽ പണിയുന്ന രക്ഷകർതൃ ആണ്കോയ്മയെ നവോത്‌ഥാനം എന്ന് വിളിക്കുന്നത് - അഞ്ജനമെന്നാൽ എനിക്കറിയാം .മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് ഉറപ്പാണ് പല സുഹൃത്തുകൾക്കും . പറയാതെ വയ്യ .

അറിവിന്റെ വിനിമയങ്ങള്‍

പല കാലത്തും വിജ്ഞാനവും ജ്ഞാനവും അറിവുകളും പല രീതിയിൽ ആണ് വിനിമയം ചെയ്യുന്നത് . വിനിമയ ഉപാധിക്കും ,സാങ്കേതിക വിദ്യകൾക്കും , അധികാര രൂപങ്ങൾക്കും , ഭാഷ എഴുത്തു രീതികൾക്കും , സാമൂഹിക ചുറ്റു പാടുകൾക്കും ഇതിനെ സാധൂകരിക്കുന്നതിൽ വലിയ പങ്കുണ്ട് .
സുനിൽ പി ഇളയിടത്തിന്റെ പുസ്തകത്തെ കുറിച്ചുള്ള ചർച്ച വിവാദത്തിൽ തന്നെ ഇന്ന് നമ്മൾ അക്കാദമിക് എന്ന് വിളിക്കുന്ന അധികാര സാധൂകരണ രീതികളുമായി ബന്ധപ്പെട്ടതാണ് . ഒരാൾ എന്ത് എങ്ങനെ എപ്പോൾ എഴുതിയാൽ ആണ് അതിന് സാധൂകരണം എന്നത് ഒരു power legitimation പ്രക്രിയയാണ് . അത് കൊണ്ടു തന്നെ അതിനോട് പ്രതീകരിക്കുന്ന 'വിദ്വാൻമാർ ' ഈ ഡോ , Prof , എന്നൊക്കയുള്ള വിഷേശ വിശേഷണങ്ങൾ ചേർത്ത് ' അക്കഡമിക് "അധികാര ശ്രേണി അടയാളപെടുത്തുന്നത്
പണ്ട് ഇതിനെകുറിച്ച് എഴുതിയത് പങ്ക് വക്കുന്നു ബ്ലോഗ് ആദ്യ കമന്റിൽ .
ഭാഷയുടെയും എഴുത്തു രീതികളുടെയും മാനനീകരണം (standardization ) വ്യവസ്ഥാപിത അധികാര വിനിമയമാണ് . ഈ അക്കാഡമിക് ' discipline ' എന്നത് തന്നെ വിജഞാനതിന് ഭാഷ അതിർ വരമ്പുകൾ നിർമ്മിച്ച് അറിവിന്റെ അധികാര വിനമയ വ്യവവസ്ഥയുണ്ടാക്കുകയാണ് . ഓരോ Discipline ലും പ്രധാന ആശയങ്ങളെ പ്രതിനിധീകരിച്ചു പത്തോ മുപ്പതോ അക്കാഡമിക് ജാർഗണുകൾ കാണും .ഇത് ഒരു പരിധി വരെ ഒരു ലാംഗ്വേജ് ഗൈയുമാണ് .എക്കോണമിക്സിൽ ഒരു പത്തു മുപ്പതു ജാർഗണുകളും എഴുത്തു രീതികളുമുണ്ട് . സോഷിയളോജിയിലും പൊളിറ്റിക്കൽ സയൻസിലും എല്ലാം . പിന്നെ അക്കാഡമിക് എഴുത്തിനു ചില ഭാഷ പ്രയോഗ രീതികൾ ഉണ്ട് . പലപ്പോഴും ഈ ഭാഷ പ്രയോഗങ്ങൾക്കിപ്പുറം അറിവ് പലപ്പോഴും ഒരു തുള്ളി മരുന്നിനായിരിക്കും . മുപ്പതു പേജുള്ള ഒരു നെടുങ്കൽ അക്കാദമിക് പ്രബന്ധത്തിൽ ഉൾകാഴ്ച്ചയുള്ളതു മൂന്നോ നാലോ വാചകങ്ങൾ ആയിരിക്കും . പക്ഷെ ആ മൂന്നോ നാലോ വാചകങ്ങൾ നിങ്ങൾ നേരെ ചൊവ്വേ പറഞ്ഞാൽ അക്കാഡമിക് വിദഗ്ദനാകാനുള്ള സാധ്യത കുറവാണ് . കാരണം എഴുതുന്ന ഭാഷ രീതി തന്നെ അധികാരത്തിന്റ അടയാളപ്പെടുത്തലാണ് .
Knowledge get constituted through language, communities, communications, signs, symbols as well through socialization. Various modes of thinking and expressions of such thinking can be involved in such process. The old carpenter could easily find the "sthanam" or "location" for a well and a house, without the aid of any modern technology or “formal knowledge”. His modes of thinking and expressions of thinking and technology may be different from that of a formally trained water-engineer.- who would use 'scientific" tools to understand "water-table" etc
Our own "privileged" notions of what constitute knowledge may be because of particular Institutional acculturation, 'disciplines", and socialization of knowledge through the modes and modules of "education" many of us have gone through. It may also because of our own preoccupations with the credentials, degrees, skills and language competence
. To a large extent we see what we are trained to see, what we are "socialized" to see, what we are "used" to "seeing" and "reading". We all may have delusions about our own "knowledge" and "competence"- because we are all "products" of particular institutional model of "education" and "knowledge process". It is also because of a particular "disciplinary legitimation'
. For example, for someone publishing a paper in the Economic and Political Weekly( EPW) is seen as signifier of "knowledge generation". For some other's it may be something else. This is also that we have our own "received" notions about who is an "intellectual" or who is a "scientist" or who is an "expert" etc- due to specific forms of legitimation and institutionalized power in various arena and domains of knowledge process.
One of my relatives is a top-rate mechanic- a school drop out. He has deep "critical" understanding and "knowledge" of what will work and what will not work and how to make an Ashok Leyland truck run in the top conditions. His cumulative understanding and knowledge of repairing - around 10 thousand vehicles a year- is amazing. I am almost sure that it is better than a top-end automobile engineer (who got a formal systematized knowledge- acquired in a particular manner).
The only difference is that modes of acquisition and modes of expressions of such knowledge are very different from each other. While the society at a given point in time "legitimize" on form of knowledge because of the received “statuses, other forms and modes of knowledge generation in every day world get ignored.
ജെ എസ് അടൂർ

അക്കാഡമിക് പ്രബന്ധങ്ങൾ ആരൊക്കെയാണ് വായിക്കുന്നത് ?


സത്യത്തിൽ അക്കാഡമിക് ജേണലുകളും പല പേപ്പർ പ്രസിദ്ധീകരണങ്ങളും ഒരു വ്യവസ്ഥാപിത വിജ്ഞാന സാധൂകരണ പ്രക്രിയയിലെ ആചാര മാമൂലുകൾ ആയിരിക്കുന്നു . വളരെ ചുരുക്കം ജേണലുകൾ ഒഴിച്ചു ഒരു വലിയ പരിധി വരെ പല ജേണലുകളും നടത്തുന്നത് ഒരു അക്കാഡമിക് -പ്രസിദ്ധീകരണ ക്ലിക്കുകളാണ് . അവയിൽ സംഗതി പ്രസിദ്ധീകരിക്കുന്നത് പലപ്പോഴും ജോലിയിൽ പ്രൊമോഷനോ , പിയർ ഗ്രൂപ്പ് സാധുതകക്കു വേണ്ടിയോ ആയിരിക്കും
അക്കാദമിക് ശുദ്ധതയോടെ ഫൂട്ട് നോട്ടും , ഏൻഡ് നോറ്റസും , വിപുലമായ റഫറൻസ് , 'ഡേറ്റ ഇന്ഫോര്മാറ്റിക്സ് ' ഉൾപ്പെടെ നീട്ടി കാച്ചുന്ന പലതിലും കാര്യങ്ങളോ ഉള്കാഴ്ചകളോ കാണണമെങ്കിൽ ഉള്ളി തൊലിച്ചു നോക്കുന്നത് പോലെയാണ് . മിക്ക സാധനങ്ങളും വായിക്കുന്നത് എഴുതിയ ആളും , എഡിറ്ററും , റഫറിയും , പിന്നെ വേറെ പേപ്പറിന് റഫറൻസ് തേടി വരുന്നവരും . ഇതിൽ ഒരു 20% താഴെ ആയിരിക്കും പുതിയ വിവരങ്ങളും ,അനാലിസിസും ഉള്കാഴ്ചയുമുള്ളത് . ആ 20% പ്രധാനമാണ് .അവയെ കണ്ടെത്തുന്നതും .
ഇത് എങ്ങനെ എനിക്കറിയാം ? കാരണം ഒന്ന് രണ്ട് അക്കാഡമിക് ജേണൽ തുടങ്ങിയതിൽ പങ്കുണ്ട് . അതിന് ആദ്യ ഫണ്ട് കൊടുത്തു എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം . ഇപ്പോൾ അങ്ങനെയുള്ള knowledge products ഉള്ള ഫണ്ടിങ് പ്രപ്പോസൽ മൂന്ന് പ്രാവശ്യം ആലോചിച്ചു മാത്രമേ കൊടുക്കുകയുള്ളൂ . ഇപ്പോഴും ഒരു സെമി അക്കാഡമിക് ജേണലിന്റ ചീഫ് എഡിറ്ററാണ് . ശരാശരി അഞ്ചാറു അക്കാഡമിക് പേപ്പറുകൾ പബ്ലിഷ് ചെയ്യുകയോ യൂണിവേഴ്സിറ്റികളിൽ അവതരിപ്പിക്കുകയോ ചെയ്യും .പക്ഷേ എത്ര പേർ ഈ പേപ്പർ ഒക്കെ മുഴുവനായി വായിക്കുന്നു എന്നു നോക്കിയാൽ കൈ മലത്തും .
എന്നാൽ എഫ് ബി യിലോ ബ്ലോഗിലോ സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്നെതെഴുതിയാൽ ഒരു അഞ്ഞൂറ് തൊട്ട് ആയിരം പേര് വായിക്കും .
എന്തായാലും ഇതും കൂടി വായിക്കുക .
One estimate puts the count at 1.8 million articles published each year, in about 28,000 journals. Who actually reads those papers? According to one 2007 study, not many people: half of academic papers are read only by their authors and journal editors, the study's authors write.Mar 25, 2014
SMITHSONIANMAG.COM
Studies about reading studies go back more than two decades

ജനായത്ത മൂല്യങ്ങൾ

നമ്മുടെ രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും ഇപ്പോഴും തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഉള്ള ഒരു ജനായത്ത ബോധത്തിലേക്ക് വന്നുവോ എന്നു സംശയമാണ് . തിരഞ്ഞെടുക്കപെട്ട സർക്കാർ ജാതി മത പാർട്ടി വ്യത്യസമില്ലാതെ എല്ലാ പൗരന്മാരുടേതുമാണെന്നാണ് ഭരണ ഘടന പറയുന്നത് .ഭരണ ഘടനയിൽ പിടിച്ചു ആണയിട്ട് ആണ്‌ എല്ലാ മന്ത്രിമാരും എം എൽ എ മാരും ആ സ്ഥാനത്തേക്ക് സത്യ പ്രതിജ്ഞ ചെയ്തു കയറുന്നത് .
എന്നാൽ പലരും തിരഞ്ഞെടുപ്പ് പാലം കടക്കുവോളം ജനങ്ങളോട് വോട്ടിനു വേണ്ടി നാരായണ നാരായണ . പാലം കടന്നാൽ കൂരായണ , കൂരായണ എന്ന മട്ടാണ്‌ ..സ്റ്റേറ്റ് കാറിൽ കയറി പോലീസ് അകമ്പടിയോടെ ഹോണടിച്ചു ചീറിപായുമ്പോൾ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ വിനീത ദാസാരായവർ പെട്ടന്ന് മാടമ്പി അധികാരികളാകും . പിന്നെ പ്രോട്ടോക്കാളായി . അഹങ്കാരമായി . സാറുന്മാരായി . സർക്കാരായി .മാടമ്പികളെ പ്പോലെ കുടിപ്പകയാകും .അവർക്ക് സ്തുതി പാട്ട് പാടി ന്യായീകരിക്കാൻ ആശ്രിതന്മാരും , കൊട്ടാര വാസികളും , സ്ഥാനം -മാന മോഹികളും , അനുചര വൃന്ദവും കൂടും . ഭരണം കൈയ്യിൽ കിട്ടിയാൽ ഇത് പാർട്ടി ഭേദമന്യേ കാലകാലങ്ങളായി നടക്കുന്ന പരിപാടിയാണ് ഇന്ത്യ മഹാരാജ്യത്തു .
ജനായത്ത ഭരണവും സ്വഭാവവും സമൂഹവും ഇൻക്ലൂസിവ് ആയിരിക്കും . വിയോജിപ്പിലും ഗ്രെയ്‌സ്‌ഫുൾ ആയിരിക്കും .ജനാധിപത്യ വ്യവസ്‌ഥ ഉൾക്കൊള്ളലിന്റെയും പങ്കാളിത്തത്തിന്റെയും പക്വതയുടെയും പരസ്പര ബഹുമാനത്തിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും രാഷ്‌ടീയമാണ് .
ഈ എയർപ്പോർട്ടും മെട്രോയും സർക്കാർ ബിൽഡിങ്ങും ഒന്നും അത് ഉത്ഘാടനം ചെയ്യുന്ന മന്ത്രി ശ്രേഷ്രട്ടരുടെയോ അവിടെ കല്ലിൽ പേരെഴുതി വയ്ക്കുന്ന സർക്കാർ അധികാരികളയുടേതോ അല്ലന്ന് തിരിച്ചറിയുക . ജനങ്ങളുടെ പേരിൽ കടമെടുത്തും നികുതി പിഴിഞ്ഞും പത്തും പതിനഞ്ചും കൊല്ലം എടുത്തുണ്ടാക്കുന്നതിന്റെ പേരിൽ ഓരോരുത്തരും മാടമ്പി എട്ടുകാലി മമ്മൂഞ്ഞു മാരായി ' ഇത് ഞമ്മന്റെയാണ് ' എന്ന് പറയുന്നത് തന്നെ ജനാധിപത്യ വ്യവസ്ഥയെ പരിഹസിക്കലാണ് .
പിന്നെ ഈ ഉത്ഘാടന മഹാ മഹങ്ങൾ തന്നെ ജനങ്ങളുടെ കാശ് ചിലവാക്കി ഭരണത്തിൽ ഉള്ളവരുടെ പി ആർ പണിയാണ് . യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും മന്ത്രിമാർ ഓഫീസിൽ ഇരുന്ന് കൃത്യമായി പണി ചെയ്യും. ഉത്ഘാടന മഹാമഹങ്ങൾ കുറവാണ് . അവിടെയൊന്നും റോഡും പാലവും കലുങ്കും അംഗൻ വാടിയോ ഉത്ഘാടനം ചെയ്യാൻ മന്ത്രിമാർ ഓടിപ്പോകുന്നത് കണ്ടിട്ടില്ല . അങ്ങനെയുണ്ടെങ്കിലും ഗ്രെയ്‌സ്ഫുൾ ആയിരിക്കും . വീമ്പിളക്കില്ല . ഹുമിലിറ്റി പലപ്പോഴും ഉള്ളിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് . അങ്ങനെ ഗ്രേയ്സ്ഫുൾ ആകുമ്പോഴാണ് സാദാ നേതാക്കൾ ജനാധിപത്യ സ്റ്റേറ്റ്‌സ്മാൻഷിപ്പിലേക്ക് ഉയരുന്നത് .
ഏറ്റവും പ്രതിപക്ഷ ബഹുമാനമുള്ള , ഗ്രെയ്‌സ്‌ഫുൾ ആയ ജനാധിപത്യ നേതൃത്വ ഗുണമുള്ള നേതാവ് ആയിരുന്നു ജവഹർലാൽ നെഹ്‌റു .അത് കൊണ്ടു തന്നെയാണ് നെഹ്‌റു ഇന്ത്യയും ലോകവും ബഹുമാനിക്കുന്നു ഒരു സ്റ്റേറ്റ്‌സ്മാൻ ലീഡർ ആയതു. അതിന് കടക വിരുദ്ധമാണ് മോഡിജി .അതാണ് പലയിടത്തും ഇന്നത്തെ രാഷ്ട്രീയ വ്യവഹാരത്തിന്റ ജനായത്ത പാപ്പരത്തവും ഗതികേടും .ഭരണ കിട്ടിയാൽ പലരും കുടിപ്പകയുള്ള മാടമ്പിനേതാക്കളെപ്പോലെ പെരുമാറും . അതാണ് തിരെഞ്ഞെടുപ്പ് ജനാധിപത്യത്തിന്റ ഗതികേട് . കാരണം ജനങ്ങളുടെ മേൽ ആധിപത്യം ഉണ്ടെന്ന് വിചാരിക്കുന്ന സർക്കാർ അധികാരികൾ ഇന്ത്യയിൽ കൂടി കൂടി വരുന്നു .
വ്യക്തി നേതാക്കൾക്കും അന്ധമായ ലോയൽറ്റികൾക്കുമപ്പുറം ജനാധിപത്യ പ്രക്രിയയെ തിരിച്ചറിയാൻ വയ്യാത്തവിധം തിമിരം ബാധിക്കുമ്പോഴാണ് നിങ്ങൾ ഞങ്ങൾക്ക് സിന്ദാബാദ്‌ വിളിച്ചില്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ എതിർ പക്ഷത്താണ് എന്ന ഒരു ലെൻസിൽ കൂടെ രാഷ്ട്രീയം കാണുന്നത് . എത്ര വലിയ നേതാക്കളായാളും അൽപായുസ്സുക്കളായ വെറും മനുഷ്യരാണ് .ജനായത്ത മൂല്യങ്ങൾ നേതാക്കൾക്കുമപ്പുറത്തു സമൂഹത്തിൽ നിലകൊള്ളണ്ട മര്യാദകളും മാന്യതയും മനുഷ്യ അവകാശങ്ങളും രാഷ്ട്രീയ സാമൂഹിക ധാർമ്മികതയുമാണ് 

2019 ലെ തിരെഞ്ഞെടുപ്പിൽ മാറ്റം സംഭവിക്കും..

ജനങ്ങളുടെ മൂഡ്‌ അനുസരിച്ചു 2019 ലെ തിരെഞ്ഞെടുപ്പിൽ മാറ്റം സംഭവിക്കും.. എന്നാൽ കോൺഗ്രസിന് എത്ര സീറ്റുകൾ കിട്ടും?. ഇപ്പോൾ തിരെഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും കൊണ്ഗ്രെസ്സ് നില മെച്ചപ്പെടുത്തുകയാണെങ്കിൽ ഒരു 40 മുതൽ 50വരെ. പിന്നെയുള്ളത് പഞ്ചാബ്, മഹാരാഷ്ട, ഗുജറാത്ത്. അവിടെ എല്ലാം കൂടി 40 സീറ്റ് കിട്ടിയാലും നൂറ് തികയില്ല. സൗത്തിൽ എല്ലായിടവും കൂടി ഏറിയാൽ 30 -35. ബാക്കി അവിടെയും ഇവിടെയുമായി 10. ഇപ്പോഴത്തെ നിലവാരമനുസരിച്ചു കോൺഗ്രസിന് കിട്ടാവുന്ന ഏറ്റവും നല്ല പെർഫോമൻസ് 115 നും 130 ഇനും ഇടക്കായിരിക്കും. ബാക്കി പ്രതി പക്ഷ കക്ഷികളിൽ ഏറ്റവും കൂടുതൽ സീറ്റുള്ളത് മമത, എസ് ജെ പി, ബി എസ പി, ഡി എം കെ, .ആർ ജെ പി എന്നിവക്കായിരിക്കും. ഇവക്കെല്ലാം കൂടി 150 സീറ്റ്. ബാക്കി കക്ഷികൾ എല്ലാം കൂടി 30സീറ്റ്. പ്രതിപക്ഷ ഐക്യമുണ്ടെങ്കിൽ അവർക്ക് 260 ഇനും 290ഇനും ഇടക്ക് സീറ്റ്. ബിജെപി ക്കു ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു 80 തൊട്ട് 120 സീറ്റ് വരെ കുറയും.
പക്ഷെ ഇന്ന് ഏറ്റവും ശക്തമായ പാർട്ടി സംവിധാനവും മറ്റുള്ള പാർട്ടികളേക്കാൾ പൈസയും ജയിക്കാൻ വേണ്ടി എത്ര തരികിടയും അവർ കാണിക്കും. ബി ജെ പി 190 കടന്നാൽ അവർ സർക്കാരുണ്ടാക്കാൻ എന്ത് പണിയും കാണിക്കും. പക്ഷെ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ബി ജെ പി ക്കു 100 സീറ്റുപോകും. 160 ഇനും 180ഇനും ഇടയിൽ തട്ടി നിൽക്കും അതും എല്ലാ തരികിടയും കാണിച്ചാൽ. പ്രതിപക്ഷ ഐക്യമുണ്ടെങ്കിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപി ക്കു നഷ്ട്ടപ്പെടുവാൻ പോകുന്നത് യു പി ബീഹാർ, രാജസ്ഥാൻ, എന്നിവിടങ്ങളിൽ. ദേശീയ തലത്തിൽ വടക്കേ ഇന്ത്യയിലും കൊണ്ഗ്രെസ്സ് ബി എസ് പി ധാരണ രണ്ടു പാർട്ടികൾക്കും നല്ലതാണ്. എന്തായാലും മോഡി ഇനി എത്ര തലകുത്തി മറിഞ്ഞാലും രണ്ടാമൂഴത്തിന് സാധ്യത വളരെകുറവ്.

ബാഡ് ഗവര്ണൻസും ശിങ്കിടി വികസനവും


ഡെവലപ്പ്മെന്റും 'ഗുഡ് 'ഗവര്ണൻസും വാഗ്ദാനം ചെയ്താണ് മോഡി സാർ ഭരണത്തിൽ കയറിയത്.. ഏതാണ്ട് അഞ്ചു കൊല്ലത്തെ ബാലൻസ് ഷീറ്റിൽ ലാഭവും വികസനവുമുണ്ടായത് അംബാനി -അഡാനി കുടുംബങ്ങൾക്കും അമിത് ഷാക്കും കുടുംബത്തിനും അത് പോലെയുള്ള ശിങ്കിടി മുതലാളിമാർക്കും.
ഗുഡ് ഗവര്ണസിന് പകരം കിട്ടിയത് ബാഡ് ഗവര്ണൻസ്. ആദ്യം നശിപ്പിച്ചത് പ്ലാനിങ് കമീഷൻ. പകരം ഉണ്ടാക്കിയ നീതി ആയോഗ് ചക്കയാണോ മാങ്ങയാണോ എന്നുപോലും അറിയില്ല. വിവര അവകാശ കമീഷനെ നിയമിക്കുവാൻ ഒരു പാട് കാലം. എന്നാൽ വിവരങ്ങൾ കൊടുക്കുകയുമില്ല.
പിന്നെ നശിപ്പിക്കാൻ തുടങ്ങിയത് യൂണിവേഴ്സിറ്റികൾ. യൂണിവേഴ്സിറ്റിയുടെ പടിവാതിൽ കാണാത്ത സ്‌മൃതി ഇറാനി വിദ്യാഭ്യസ മന്ത്രിയായി കലിപ്പ് തീർത്തത് യൂ ജി സി യെയും കേന്ദ്ര സർവകലാശാലകളെയും നശിപ്പിച്ചു. നെഹ്രുവിനോട് പകയും അസൂയമുള്ള ഫെയ്ക്ക് ഡിഗ്രിക്കാർ ആദ്യം നശിപ്പിച്ചത് ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റി. പിന്നെ സുപ്രീംകോടതിയെ പണിയാൻ തുടങ്ങി. ഇലക്ഷൻ കമീഷനിൽ ശിങ്കിടി ഉദ്യോഗസ്ഥരെ കയറ്റി. റിസേർവ് ബാങ്കിൽ നിന്ന് ഗവർണർമാരെ പുകച്ചു പുറത്തു ചാടിച്ചു. സി ബി ഐ പ്പോലും വെറുതെ വിട്ടില്ല.. കള്ളപ്പണം ഇപ്പം തീർക്കുമെന്ന് പറഞ്ഞു നോട്ട് നിരോധനം നടത്തി പാവം കർഷകരുടെയും ചെറു കിടക്കാരുടെടെയും ജീവിതം കുട്ടിച്ചോറാക്കി കള്ള പ്പണം ഇഷ്ട്ടം പോലെ തിരെഞ്ഞെടുപ്പിൽ ഒഴുക്കി. ജി എസ് റ്റി കുളമാക്കി. ബാഡ് ഗവൺസിനെ കുറിച്ച് ഒരു പുസ്തകമെഴുതാം.
കോടി കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാമെന്നു പറഞ്ഞു പറ്റിച്ചു പണി കൊടുത്തു. സാമ്പത്തിക പ്രതിസന്ധി വാതുക്കൽ. ഏറ്റവും കൂടുതൽ വിദേശയാത്രക്ക് പോയ ആൾ അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കുളം തോണ്ടി.സി ബി ഐയെ പ്പോലും വെറുതെ വിട്ടില്ല. സ്വന്തത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും ആളുകളെ പറഞ്ഞു പറ്റിച്ചു ബാഡ് ഗവര്ണൻസ് നടത്തിയ ഒരു പ്രധാന മന്ത്രിയുണ്ടോ എന്ന് സംശയം?
ഇന്ത്യ ഡെവലപ്പ് ആകുക എന്നാൽ ഇന്ത്യയിലെ എല്ലാം സാധാരണക്കാർക്ക് ആരോഗ്യവും വിദ്യാഭ്യസവും വരുമാനവും ഭരണഘടന പറയുന്ന അവകാശവും ഉറപ്പാക്കുക എന്നതാണ് . അതു ചെയ്യാം എന്ന ഉറപ്പിലാണ് ഭരിക്കാൻ കേറിയത് . ഈ പറഞ്ഞത് ഒന്നും ചെയ്തില്ലന്ന് മാത്രമല്ല
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ഏറ്റവും താഴെ .അതു ഡോളറിന് 40 രൂപ ആക്കുമെന്നു പറഞ്ഞാണ് കയറിയത് . ക്രൂഡ് ഓയിലിന് ലോകത്തേക്കും ഏറ്റവും വില കുറവ് ഇൻഡിയിൽ പെട്രോളിന് ഏറ്റവും വില കൂടുതൽ ..ജി എസ് റ്റി ഫലത്തിൽ 28%!!! പട്ടിണി ഇന്ഡക്സിൽ ഇന്ത്യ ലോകത്തിൽ ഏറ്റവും കൂടുതൽ പരിതാപകരം . ചെറുപ്പക്കാർക്ക് ജോലി കിട്ടുന്നില്ല .സ്ത്രീകളും ദളിതരും മുസ്ലീങ്ങളും അക്രമിക്കപ്പെട്ടിട്ടും മോഡി സാർ നിശബ്ദൻ . വികസനം നടന്നത് അംബാനിക്ക് ..ലാഭം 65% കൂടി ..അദാനിക്കും ..ലളിത് മോഡി കോടി കണക്കിന് ബി ജെ പി ക്കു സംഭാവന കൊടുത്തിട്ട് കൂളായി മുങ്ങി .
സ്വന്തം മുഖം പരസ്യപെടുത്താൻ ചില വഴിച്ചത് 5000 കോടി. അത്രയുമുണ്ടായിരുന്നെങ്കിൽ എത്ര ലക്ഷം പാവങ്ങൾക്ക് വീട് വെയ്ക്കാമായിരുന്നു? 3500 കോടി ഗംഗയിൽ ഒഴുകിയിട്ടും ഗംഗ മലിനമയം. ഇന്ത്യയിൽ അസാമാനത കൂടി അരക്ഷിതത്വവും സമാധാനം കുറഞ്ഞു ആരുടെ വികസനമാണ് ? ആരുടെ ഡെവെലപ്മെന്റ്റ് ആണ് ഇന്ത്യയിൽ നടന്നത് ?
നല്ല ഗവണൻസിന് വേണ്ടത്. ട്രാൻസ്പെരൻസി. അകൗണ്ടബിലിറ്റി. റൂൾ ഓഫ് ലോ. സേഫ്റ്റി ആൻഡ് സെകയ്യൂരിറ്റി. Responsive ഗവേര്ണൻസ്. സുസ്ഥിര വികസനം ഇവയൊക്കയാണ് . ഇത് അവലോകനം ചെയ്‌താൽ നെഗറ്റിവ് റേറ്റിങ് ആണ് മോഡി സർക്കാരിനുള്ളത്.. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങും താഴെപ്പോയി.
ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രമാത്രം ബാഡ് ഗവര്ണൻസ് നടന്നു കാണില്ല. ശിങ്കിടി മുതലാളികൾക്ക് വേണ്ടി ശിങ്കിടികളും അവരുടെ മാധ്യമ വായാടികളും കൂടി ജനങ്ങളുടെ കണ്ണിൽ മണ്ണ് വാരിയിടുക മാത്രമാണ് ചെയ്തത് . ഇന്ത്യയിലെ ജനങ്ങളോട് ചെയ്‌തത്‌ വല്ലാത്ത ചെയ്ത്തായിപ്പോയി മോഡി സാർ !!!
ജെ എസ് അടൂർ