Tuesday, October 16, 2018

എന്ത് കൊണ്ടാണ് കന്യക സ്ത്രീ സമരത്തിനും ശബരിമല വിധിക്കും പിന്തുണ നൽകുന്നത്?


പുരുഷ മേധാവിത്ത വ്യവസ്ഥിതിതിയുടെ പതാക വഹിക്കുന്ന പുരോഹിത വർഗ്ഗവും അതിന് ശിങ്കിടി പറഞ്ഞു വോട്ട് നേടാൻ വെമ്പുന്ന രാഷ്ട്രീയ നേതാക്കളും ആണ് ആൺ കോയ്‌മയുടെ അധികാര ദല്ലാളുമാർ. ഏറ്റവും നികൃഷ്ട്ട ജാതി വ്യവസ്ഥയും അതുപോലെ തന്നെയുള്ള പുരുഷാധിപത്യവും എന്നൊക്ക ചോദ്യം ചെയ്യപ്പെട്ടിണ്ടോ അന്നൊക്ക മിക്ക യാഥാസ്ഥിക വർഗ്ഗവും അവരുടെ കുഴലൂത്തുകാരും അതിനെ എതിർത്തിട്ടുണ്ട്. കന്യാക സ്ത്രീ സമരത്തെ പിന്തുണക്കാൻ മിക്ക രാഷ്ട്രീയ നേതാക്കളുടെ മുട്ടിടിച്ചതും അത് കൊണ്ടാണ്. മിക്ക മതങ്ങളുടെയും അനുഭവ വിശ്വാസ ധാരയും പ്രത്യാശയും സ്നേഹ -സമാധാന ധാരകളും നില നിൽക്കുന്നത് സ്ത്രീകളുടെ ഭക്തി വിചാര വിഹാരങ്ങളിലൂടെയാണ്
എന്നാൽ സ്ത്രീകൾക്ക് എല്ലാ മേഖലയിലും തുല്യ അവകാശങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളെ ഇന്നും വിവേചന വിധയേമാക്കി അനുസരണയോടെ ചൊൽപടിക്കു നിർത്തുവാൻ വെമ്പുന്നത് കടുത്ത പുരുഷ പുരോഹിത ആൺ വേഷങ്ങളും അവർക്കു ഒരു അഴകൊഴമ്പൻ തരത്തിൽ വോട്ട് നോക്കി ഒത്താശ കൊടുക്കുന്ന രാഷ്ട്രീയക്കാരുമാണ്.
അത് കൊണ്ട് എല്ലാ സുപ്രീം കോടതി വിധി പ്രസക്തമാണ്. ശബരിമലയിൽ മാത്രമല്ല എല്ലായിടത്തും സ്ത്രീകൾക്ക് വിശ്വസിക്കുവാനും ആരാധിക്കുവാനും തുല്യ അവകാശമാണ് വേണ്ടത്. പള്ളിയോ അമ്പലമോ അവിടുത്തെ പുരോഹിതരോ സ്ത്രീകളെ വിവേചിച്ചു രണ്ടാം തരം പൗരൻമാരായി കണ്ടാൽ അത് മനുഷ്യ അവകാശ ലംഘനമാണ്.
എന്നൊക്കെ സ്ത്രീകൾക്ക് തുല്യ അവകാശം വേണെമെന്ന് പറഞ്ഞോ അന്നൊക്കെ യാഥാസ്ഥിതിക പുരുഷ മൂരാച്ചികളും അതിന് വിധേയരായ സ്ത്രീകളും അതിനെ എതിർട്ടുണ്ട്. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തപ്പോൾ ഇതേ മൂരാച്ചികൾ തന്നെ അതിനെ എതിർത്തിട്ടുണ്ട്. മാറ്റങ്ങൾ ഉണ്ടായതെല്ലാം തന്ത്രിമാരും മന്ത്രിമാരും കാരണമല്ല. ആ മാറ്റങ്ങൾ ജനങ്ങൾ ഏറ്റെടുത്തപ്പോഴാണ്. അത് കൊണ്ട് ഈ കാര്യത്തിൽ സുപ്രീം കോടതി വിധിക്കൊപ്പം തന്നെയാണ്.
ജെ എസ് അടൂർ

No comments: