പല മനുഷ്യരുടെയും പല സ്വഭാവങ്ങളും രീതികളും നമുക്ക് പലർക്കും പല കാരണങ്ങളാൽ ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെടണം എന്നില്ല. അങ്ങനെയുള്ളവരോട് എങ്ങനെ ഇടപെടണം? ഈ കാര്യത്തിൽ എന്റെ നിലപാട് ഇതാണ്. ഒരാൾ മനുഷ്യരേ എന്തെങ്കിലും പേരിൽ വിവേചിക്കുന്നില്ലെങ്കിൽ, എല്ലാവരുടെയും ഡിഗ്നിറ്റിയെ ബഹുമാനിക്കുന്നുണ്ടെങ്കിൽ, വാക്കിലും പ്രവർത്തിയിലും വയലൻസ് ഉപയോഗിച്ചില്ലെങ്കിൽ, സഹകരിക്കാവുന്ന മേഖലയിൽ സഹകരിക്കും അല്ലാത്തിടത്തു ഒഴിവാക്കും ചിലപ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കണ്ടിത്തു വിയോജിപ്പ് മാന്യ ഭാഷയിൽ പ്രകടിപ്പിക്കും. Cooperate where you can, Resist where you must. എന്നാതാണ് നയം.
എല്ലാവരോടും എല്ലാ കാര്യങ്ങളിലും യോജിക്കണം എന്ന് നിര്ബന്ധമില്ല. പല കാര്യങ്ങളിലും വിയോജിപ്പ് ഉള്ളവരോട് ചില കാര്യങ്ങളിൽ യോജിച്ചും സഹകരിച്ചും പ്രവർത്തിക്കാം എന്ന് കരുതുന്നു. വിയോജിപ്പ് പലതിലും ഉണ്ടെങ്കിലും സുഹൃത് ബന്ധങ്ങൾ സാധ്യമാണെന്ന് കരുതുന്നയാളാണ്. എല്ലാവരും എന്നെപ്പോലെ ചിന്തിക്കണമെന്നും പ്രവർത്തിക്കണം എന്നും ഒട്ടും നിര്ബന്ധമില്ല. ഞാൻ പറയുന്നത് എല്ലാം ശരിയാണ് എന്ന ധാരണയും ഇല്ല. പഴയ ശീലങ്ങളും രീതികളും തിരുത്തിയും, കളഞ്ഞും പുതിക്കിയും മുന്നോട്ട് പോകണം. One has to constantly outgrow oneself, by learning new things and unlearning many others.
വ്യക്തി വിരോധം ഒരിക്കലും കൊണ്ട് നടക്കാറില്ല. ഒരാളുടെ സ്വഭാവം പല കാരണങ്ങൾ കൊണ്ടും ഒട്ടും സഹിക്കാൻ നിവൃത്തിയില്ലെങ്കിൽ വഴി മാറി നടക്കും അല്ലെങ്കിൽ ഒഴിവാക്കും.
ഒരു മനുഷ്യരും പെർഫെക്റ്റ് ആണെന്ന ധാരണയില്ല. പെർഫെക്ട് ആണ് എന്ന് സ്വയം കരുതുന്നവരെ കൂടെ കൂട്ടാറില്ല. Perfect is the enemy of Good എന്നാണ് ധാരണ. ആളുകൾ തെറ്റും കുറ്റവും കുറവുകളും ഒക്കെയുള്ളവരാണ്. അതൊക്കെ തിരുത്തിയും പുതുക്കിയുമൊക്കെയാണ് നാം ജീവിക്കുന്നത്. പഴയ കാര്യങ്ങൾ ഓർത്തു വിഷമിച്ചിട്ടോ നാളെയെകുറിച്ച് ആശങ്കപെട്ടിട്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. Just getting worried about an issue is not going to solve the issue.
ഒരാളുടെ നല്ല ഗുണങ്ങൾ ആണ് ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്. അത് അനുസരിച്ചു ആയിരിക്കും എനിക്ക് അയാളുമായുള്ള ബന്ധം. ദോഷങ്ങൾ അപകടരമല്ലെങ്കിൽ അവഗണിക്കും.
രണ്ടു തരം ആള്ക്കാരെ കുറിച്ച് ജാഗ്രത പുലർത്താറുണ്ട്. ഒന്നാമത്തെ വിഭാഗക്കാർ : എല്ലാവരെക്കുറിച്ചും കുറ്റവും കുറവും കണ്ടു പിടിച്ചു പ്രക്ഷേപണം ചെയ്യുന്ന സ്വയം ദൈവങ്ങൾ. രണ്ടാമത്തെ വിഭാഗക്കാർ. മുഖതാവിൽ അതി പ്രശംസ ചൊരിയുന്നവർ. അതുപോലെ സ്വന്തം സുഹൃത്തുക്കളെ കുറിച്ച് അവരില്ലാത്തപ്പോൾ പലകാരണങ്ങൾ കൊണ്ടും ആക്ഷേപം ഉന്നയിച്ചു ഡബിൾ സ്പീക് ചെയ്യുന്നവർ.
Never get carried away by praise or adulation or get depressed about criticism. Those who speak behind the back will continue to do so. That is their problem and not yours.
പൊതുവെയുള്ള വീക്ഷണം. Live and let live എന്നാണ്. അതുപോലെ അസൂയ എന്നത് ആരോടും ഇതുവരെ തോന്നിയിട്ടില്ല. ഒരാൾ എന്നെ വിമർശിച്ചു എന്ന് കരുതി വ്യക്തി വിരോധം കൊണ്ട് നടക്കാറില്ല. ചില വിമർശനങ്ങളെ ഉൾക്കൊണ്ടു സ്വയം തിരുത്തുന്നത് ആണ് സമീപനം. അല്ലാത്തവയെ അവഗണിക്കും.
ഒരാളെ സഹായിക്കുവാൻ അവസരം കിട്ടിയാൽ സഹായിക്കും. ഒന്നും തിരിച്ചു പ്രതീക്ഷിക്കാറില്ല. ആരേയും മനഃപൂർവം ഉപദ്രവിക്കരുത് എന്നതാണ് നയം. സഹായിച്ച പലരും ആവശ്യം കഴിഞ്ഞാൽ മൈൻഡ് ചെയ്യാറില്ല. ഒരു പരിഭവവും അവരോടില്ല. പലപ്പോഴും സഹായിച്ച പലരും തിരിഞ്ഞു കടിക്കാൻ ശ്രമിച്ചാലും അത് എക്കാറില്ല. കാരണം ആത്മാർത്ഥയും ആത്മ ധൈര്യവുമുണ്ടെങ്കിൽ അത്യാഗ്രഹങ്ങൾ ഇല്ലെങ്കിൽ മനോസുഖമായി ഉറങ്ങാം. മനോസുഖമായി ഉറങ്ങി എണീച്ചു ഇഷ്ടവുമുള്ള കാര്യങ്ങൾ ഇഷ്ട്ടം പോലെ ചെയ്ത് ഇഷ്ട്ടമായി ജീവിക്കുക എന്നതാണ് നിലപാട്. ജീവിതം ഇന്ന് ഇപ്പോൾ ആണ് എന്ന് കരുതി സര്ഗാത്മകമായും ക്രിയാത്മകമായും ജീവിക്കുക എന്നതാണ് ചെയ്യുന്നത്.
നാളെയെ കുറിച്ച് അധികം വിചാരപെട്ടു വിഷമിക്കാറില്ല. സാധാരണ പത്തു കൊല്ലത്തേക്കുള്ള ജീവിത കാഴ്ച്ചപ്പാടുകളും ക്രിയാത്മക കാര്യങ്ങളും ചിന്തിച്ചു ക്ലിപ്‌തത വരുത്താറുണ്ട്. എന്ന് വിചാരിച്ചു അത് മാത്രം ഓർത്തല്ലാ ജീവിക്കുന്നത്. എല്ലാം നല്ലതായി വരും എന്ന ശുഭാപ്തി വിശ്വാസവും പ്രത്യാശയും അല്പം കൂടുതലാണ്.
ഇപ്പോൾ മിക്ക കാര്യങ്ങളും ഒരു ഡിറ്റാച്മെന്റോടെ കാണുന്നയാളാണ്. ഇപ്പോൾ ഒരു കാര്യങ്ങളെകുറിച്ചോ, ജോലിയെകുറിച്ചോ, സ്റ്റാറ്റസിനെകുറിച്ചോ ആളുകളെ കുറിച്ചോ പോസെസ്സിവ്നെസ്സ് വളരെ കുറവാണ്. എന്തെങ്കിലും സ്വയം നേടണമെന്നു വലിയ ആഗ്രഹങ്ങൾ ഇല്ല. എന്നാൽ അടുത്ത ഇരുപതു കൊല്ലങ്ങൾക്കുള്ളിൽ സര്ഗാത്മകവും ക്രിയാത്മകവുമായി കുറെ സ്വപ്‍ന പദ്ധതികൾ മുന്നിലുണ്ട്.
Life is full of possibilities and creative options. ഒരു പരിധിയിൽ കഴിഞ്ഞു മനുഷ്യന് സ്വയം ഒന്നും പ്ലാൻ ചെയ്യുകാനാകില്ല. പലപ്പോഴും നമ്മൾ പലതും ചെയ്യാൻ ശ്രമിച്ചാലും ജീവിത ത്തിന്റെ മനോഹാരിത പലോപ്പോഴും അതിന്റെ ആക്സ്മിതകളിലാണ്. പലപ്പോഴും ഡെസ്ടിനി നമ്മളെ തേടി വരുന്നതിന്റെ യുക്തി നമ്മൾക്ക് പോലും മനസ്സിലാകില്ല.
ഇതുവരെയും പലപ്പോഴും സ്വയം പാത തെളിച്ചു വേറിട്ട വഴികളിൽ നടക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും ആകസ്മികതകളും ഡെസ്ടിനിയുമാണ് വഴിയെ വരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും ,' ഇഫ് ഐ ആം ഡ്സ്റ്റായിന്റ് റ്റു ഡു സംതിങ് ഇറ്റ് വിൽ ഹാപ്പെൻ' എന്ന യുക്തിയില്ലാത്ത ഉൾബോധം ഒരു കാരണവുമില്ലതെ സജീവമാണ്. Open to possibilities of life ' and never afraid to die. Live fully and happily here and now.
ജെ എസ് അടൂർ
No comments:
Post a Comment