Tuesday, October 16, 2018

പുസ്തകങ്ങളും വായനയും ടെക്നൊളേജിയും


നമ്മൾ എഴുതുന്നതും വായിക്കുന്നതും ഒരു പരിധി വരെ ചിന്തിക്കുന്നതും ടെക്നൊലെജിയെ ആശ്രയിച്ചാണ്. എഴുത്തോലയിൽ നിന്നും പേപ്പറിലേക്കും പേനയിലേക്കും മഷിയിലേക്കും പിന്നെ ബോൾ പിന്നിലേക്കും അച്ചടിയിലേക്കും എല്ലാം പോയപ്പോൾ നമ്മൾ എഴുതുന്നതും വായിക്കുന്നതും ചിന്തിക്കുന്നതും ആയ രീതികൾ മാറി. മനുഷ്യന്റെ ചിന്തയെയും യാത്രയെയും ജനനത്തെയും ജീവിതത്തെയും മരണത്തെയും മരണാന്തര ചടങ്ങുകളെപ്പോലും നിയന്ത്രിക്കുന്നത് ടെക്നൊളേജിയാണ്. ഒരു ജീവൻ ഗർഭ പാത്രത്തിൽ ഒരുവായി ചിതയിലോ കല്ലറയിലോ പോകുന്നിടം വരെ ടെക്നൊലെജി നമ്മെ പിന്തുടരും.
ഈ മൊബൈൽ ഫോൺ മലയാളം ആപ്പ് ഇല്ലായിരുന്നു എങ്കിൽ ഞാൻ മലയാളത്തിൽ വീണ്ടും എഴുതാൻ സാധ്യത കുറവായിരുന്നു. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ എഴുതുന്നതും വായിക്കുന്നതും ആശയ വിനിമയം ചെയ്യുന്നതും ഈ മൊബൈൽ സ്മാർട്ട് ഫോണിൽ കൂടെയാണ്. അത് ലോകത്തേക്കും മനുഷ്യനിലേക്കും ഉള്ള എന്റെ വിനിമയ വാതായനമാണ്. ഒരു പക്ഷെ മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ സമയം ചില വഴിക്കുന്നത് മൊബൈൽ ഫോണിൽ ആയിരിക്കും.. അത് ശരീരത്തിന്റ ഒരു എക്സ്റ്റൻഷൻ പോലെ ആയിരിക്കുന്നു.
അച്ചടി ടെക്‌നോളജിയാണ് ലോകത്തു എഴുത്തിന്റെയും വായനയുടെയും അറിവിന്റെയും വിപ്ലവം സൃഷ്ട്ടിച്ചത്.. ആ എഴുത്തും വായനയും ചിന്തയും അതിനു അനുസൃതമായ മനുഷ്യ പ്രവർത്തികളുമാണ് ഇന്ന് നാമറിയുന്ന ലോകത്തിന് ആധാരം. കറൻസി നോട്ടുകൾ മുതൽ പ്രോമിസറി നോട്ടും മത ഗ്രന്ഥങ്ങളും അച്ചടി നിബിദ്ധമാണ്. ഭാഷയുടെ ലിപി വിന്യാസവും ഉശ്ചാരണവും അതിന്റെ ചിട്ടപ്പെടുത്താലും എല്ലാം അച്ചടി ടെക്‌നോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സയൻസും സാഹിത്യവും രാഷ്ട്രീയവും എല്ലാം അച്ചടി വിദ്യ മാറ്റി മറിച്ചും. തല്ലായിരുന്നെങ്കിൽ മാർക്‌സും മാർക്‌സവും വിപ്ലവും നമ്മൾ അറിഞ്ഞ രീതിയിൽ ഉണ്ടാകില്ലായിരുന്നു.
എഴുത്തും വായനയും ആളുകൾ വ്യാപകമായി പഠിക്കുവാൻ തുടങ്ങിയത് അച്ചടി വിദ്യയിലൂടെ പുസ്തകങ്ങൾ ലഭ്യമായതോടെയാണ്. വായന വളർന്നത് അനുസരിച്ചു പത്ര മാധ്യമങ്ങളും വളർന്നു. അഡ്വെർടൈസ്‌മെന്റുകൾ വളർന്നു. രാഷ്ട്രീയവും വിപണിയും വളർന്നു. എഴുതാനും വായിക്കാനും കഴിവുള്ള പ്രത്യയ ശാസ്ത്ര വിശാരദൻമാർ വളർന്നു.
ചെറുപ്പം മുതലേ എന്റെ ഹോബി വായനയാണ്. പുസ്തകം തേടി നടന്നു വായിക്കുമായിരുന്നു. കണ്ട പുസ്തകങ്ങൾ ഒക്കെ ലോകത്താകമാനം പോയി വാങ്ങി കൂട്ടി. ഏതാണ്ട് പന്ത്രണ്ടായിരം പുസ്തകങ്ങൾ സ്വന്തം ശേഖരത്തിൽ ഉണ്ട്. ഇതിൽ 8000 ത്തിൽ അധികം ബോധിഗ്രാം ലൈബ്രറിയിൽ ഉണ്ട്. ബാക്കി അടുക്കി വയ്ക്കുവാൻ ഇനിയും ഒരു ലക്ഷം രൂപയുടെ പുസ്തക ഷെൽഫ് വേണം. അംബേദ്ക്കറിന്റ പതിനേഴു വോളിയവും ഈ എം എസിന്റെ എല്ലാ കൃതികളും അടക്കം എല്ലാം ഉണ്ട്. പക്ഷെ ഇപ്പോൾ ഞാൻ ധരിക്കുന്നത് ഈ ലൈബ്രറി ഇനിയും ഉള്ള കാലത്തു ഒരു മ്യൂസിയം പോലെയാകും.
കാരണം ടെക്‌നോളജി മാറിയതോടെ എല്ലാം മാറി. എന്റെ മക്കൾ രണ്ടു പേരും നന്നായി വായിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ എന്റെ മകൻ പുസ്തകം വായിക്കുന്നത് കാണുന്നത് ചുരുക്കം. പക്ഷേ അയാൾ നിരന്തരം വായിക്കുന്നു. വായിക്കുന്നതും എഴുതുന്നതും ചിന്തിക്കുന്നതും ഓൺലൈൻ ആണെന്ന് മാത്രം.
കഴിഞ്ഞ ദിവസം ഞാൻ ബാങ്കോക്കിലെ പ്രശസ്തമായ മഹിഡോൾ യൂണിവേഴ്സിറ്റിയിൽ ഒരു ദിവസം മുഴുവനും 9 മുതൽ 4 വരെ ക്ലാസ് എടുത്തു മിക്കതും വീഡിയോയും ടെക്നൊളേജിയു ഉപയോഗിച്ചു. അവരിൽ പത്രം വായിക്കുന്നവർ കൈ പൊക്കാൻ പറഞ്ഞപ്പോൾ ആരും ഇല്ലായിരുന്നു. ടി വി കാണുന്നവർ ഇല്ലായിരുന്നു. പുതിയ ടെക്നൊലെജി നാം എഴുതുന്നതും വായിക്കുന്നതും കാണുന്നതും ചിന്തിക്കുന്നതും മാറ്റി മറിച്ചു.
പണ്ട് കാലത്തു മനുഷ്യർ പ്രേമിക്കുമ്പോൾ പ്രേമ ലേഖനങ്ങൾ എഴുതുമായിരുന്നു. ഞാനൊക്കെ എഴുതി തുടങ്ങിയ ആദ്യ ലേഖനങ്ങൾ തന്നെ പ്രേമ ലേഖങ്ങൾ ആയിരുന്നു നൂറു കണക്കിന്. ഇന്ന് അങ്ങനെയുള്ളവർക്ക് സ്കോപ്പില്ല. ഇന്ന് ഇമോജി അയച്ചു കാര്യങ്ങൾ പറയും. ബ്രേക്ക് അപ് ആകുമ്പോൾ ബ്ളോക് ചെയ്യും. ഇന്ന് 'ടെന്ഡറും 'അത് പോലെ എല്ലാം ആപ്പിൽ കൂടെയാണ് ആപ്പിൽ ആകുന്നതും വെളിയിൽ ആകുന്നതും. എല്ലാം മാറി മറിഞ്ഞു
ഞാൻ പ്രിന്റ് ചെയ്ത പത്രങ്ങൾ വായിക്കുന്നത് വിരളം. എന്റെ ബാങ്കോക്കിലെ വീട്ടിൽ രണ്ടു ടീവി കൾ ഉണ്ട്. അത് കഴിഞ്ഞ രണ്ടു വർഷത്തിൽ ഓൺ ചെയ്തിട്ടേ ഇല്ല. കാലം മാറുകയാണ്. ടെക്‌നോളജി മാറുന്നത് അനുസരിച്ചു. ഇന്ന് എനിക്ക് ലോകത്തിന്റെ ഏതു ഭാഗത്തു ഇരുന്നും പല ഓഫീസുകൾ മാനേജ് ചെയ്യാൻ കഴിയും.
ഇപ്പോൾ ഞാൻ അച്ചടിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് റെഫെറെൻസിനും ഗെവേഷണത്തിനും ആണ്. മിക്കപ്പോഴും അവ വാങ്ങുന്നത് എയർപൊട്ട് ബുക്ക് സ്റ്റാളിൽ. അല്ലെങ്കിൽ ഓൺലൈൻ. പുസ്തകം ഞാൻ ഇപ്പോഴും വായിക്കുന്നത് പഴയ ശീലം കൊണ്ടാണ്. കുറെ പുസ്തകങ്ങൾ എഴുതി പലത് എഡിറ്റ് ചെയ്തു. ഓൺലൈനിൽ എഴുതികൂട്ടിയതും പബ്ലിഷ് ചെയ്ത പേപ്പറുകളും ആർട്ടിക്കിളും കൂടെ കൂട്ടിയാൽ ഒരു പത്തു പുസ്തകത്തിന് ഉള്ള മെറ്റീരിയൽ ഉണ്ട്. പക്ഷെ അവ പുസ്തകമാക്കിയാൽ ആര് വായിക്കും എത്ര പേർ വായിക്കും എന്നൊക്കെ ചിന്തിച്ചു മലയാളത്തിൽ പ്രസിദ്ധീകരിക്കാനുള്ളത് മാറ്റി വച്ചിരിക്കുകയാണ്. എന്തായാലും ഇനിയും പ്രസിദ്ധീകരിക്കുമ്പോൾ പുസ്തകമായും ഓൺലൈൻ ആയും പ്രസിദ്ധീകരിച്ചാലും മാത്രമേ വായനക്കാർ വായിക്കുകയോള്ളൂ.
ഇന്ന് പുസ്തകങ്ങൾ മാർക്കറ്റ് ചെയ്തില്ലെങ്കിൽ ആളുകൾ വാങ്ങുകയോ വായിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. മലയാളത്തിലെ മാസികകളുടെ സർക്കുലേഷൻ വളരെ കുറഞ്ഞു. പത്രങ്ങൾ ശീലം കൊണ്ട് വരുത്തുന്നുണ്ട്. ടി വി മിക്കപ്പോഴും കാണുന്നത് മധ്യ വയസ്ക്കരാണ്. അതിൽ തന്നെ ന്യൂസ് കാണുന്നവർ കുറയും.
അടുത്ത ചില വർഷങ്ങൾക്കുള്ളിൽ അച്ചടി പത്രങ്ങളും പുസ്തകങ്ങൾ എല്ലാം മ്യൂസിയം പീസുകളാകാൻ സാധ്യത കൂടുതൽ ആണ്. പഴയ റെമിങ്ടൻ ടൈപ്റൈറ്റർ പോലെ.
അത് കൊണ്ട് പഴയപോലെ ഞാൻ പുസ്തകം വാങ്ങികൂട്ടുന്നത് നിർത്തി. എന്നാൽ വായനയും എഴുത്തും കൂടി.
ജെ എസ് അടൂർ

No comments: