Tuesday, October 16, 2018

കേരള ഫസ്റ്റ്: പ്രളയനാന്തര കേരളം -1


പ്രളയണന്തര കേരളത്ത കുറിച്ച് ചില നിരീക്ഷണങ്ങൾ :
1). ആദ്യ മൂന്നാഴ്ച്ചകളിൽ കേരളത്തിൽ സോഷ്യൽ സോള് ഡാരിറ്റി കൂടുതൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പാർട്ടി ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചു സഹകരിച്ചു കേരളം മാതൃകയായി.
2) അത് കൊണ്ട് തന്നെ ആദ്യ ഘട്ടത്തിലെ ദുരിത്വാശ്വാസ പ്രവർത്തനങ്ങളും ക്യാമ്പുകളും സാമാന്യം നല്ലത് പോലെ ഏകോപനത്തോടെ സംഘടിപ്പിച്ചു. ഇതിൽ പ്രധാന പങ്കു വഹിച്ചത് ജില്ലാ തലത്തിൽ കലക്റ്റർമാരും പിന്നീട് ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുമാണ്. ഗ്രാമ പഞ്ചായത്തു തലത്തിൽ പാർട്ടികൾക്ക് അതീതമായി കൂട്ടായ പ്രവർത്തനം മിക്ക പഞ്ചായത്തിലും ഉണ്ടായി
3)ഈ ഘട്ടത്തിൽ മുഖ്യ മന്ത്രി വളരെ കരുതലോടും അവധാനതയോടും കാര്യങ്ങൾ കൈകാര്യം ചെയ്തു. ഓഗസ്റ്റ് പത്തു മുതൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഭൂമി മലയാളത്തിൽ ഉള്ള എല്ലാവരും സംഭാവന ഉള്ളറിഞ്ഞു കൊടുത്തു. അങ്ങനെ കേരളത്തിന്റ ചരിത്രത്തിൽ ആദ്യമായി ജനങ്ങൾ സർക്കാരിനെ കൈ അയഞ്ഞു സഹായിച്ചു ആഴ്ചകൾക്കുള്ളിൽ ആയിരത്തി മുന്നൂറു കോടിയാണ് മനസ്സറിഞ്ഞു മലയാളികൾ നൽകിയത്.
4) ആദ്യ ഒരുമാസം അന്തരാഷ്ട്ര എൻ ജി ഓ കൾ അടക്കം എല്ലാവരും റിലീഫ് വർക്കിൽ വളരെ സജീവമായിരുന്നു. റിലീഫിന് പലപ്പോഴും കാശു കൂടുതൽ കിട്ടും. എന്നാൽ റീ കൺസ്ട്രക്ഷൻ സ്റ്റേജിൽ ഫണ്ട് മൊബിലൈസ് ചെയ്യുവാൻ കൂടുതൽ പ്രയാസമാണ്. ആയതിനാൽ മിക്ക എജെന്സിജ്കളും മാർച്ച് വരെ റിക്കവറി സ്റ്റേജ് കഴിഞ്ഞാൽ പതിയെ പിൻ വലിയും
5).എന്നാൽ പ്രളയനാന്തരം മൂന്നു ആഴ്ചകൾക്കകം പലതും സർക്കാർ കാര്യങ്ങൾ മുറപോലെ ആയി.. ആദ്യം വളരെ അധികം പോസിറ്റീവ് റെസ്പോൺസ് ഉണ്ടാക്കിയ വോളിന്ററി സാലറി ചലഞ്ചു സർക്കാർ ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്നു എന്ന തോന്നലിൽ അതിനെ കക്ഷി രാഷ്ട്രീയവൽക്കരിക്കുകയും ഫലത്തിൽ അതിന്റെ വലിയ ആഗോള സാധ്യതകളെ ഇല്ലായതാക്കുകയും ചെയ്തു. പ്രതീക്ഷിച്ചത് പോലെ ഹൈക്കോടതി സ്റ്റേയും കൂടെ ആയപ്പോൾ അത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. രണ്ടാമത്തെ പാളിയ നയം മന്ത്രിമാർ എല്ലാവരും വിദേശത്തു പോയാൽ കൂടുതൽ ഫണ്ട് കിട്ടും എന്ന് ആരോ കൊടുത്ത തെറ്റായ ഉപദേശത്തിന്റെ പേരിൽ എടുത്തു ചാടി തീരുമാനമെടുത്തത്താണ്‌. മൂന്നാത്തെ പാളിയ തീരുമാനം കെ പി എം ജി യെ പ്രളയാനന്തര കേരളത്തിലെ കാര്യങ്ങൾ വിലയുരുത്തി ഉപദേശിക്കുവാൻ സ്ട്രാറ്റജിക് പാട്നർ ആയി തിരഞ്ഞെടുത്തതാണ്. ഈ മൂന്ന് തീരുമാനങ്ങളും സർക്കാർ പെട്ടന്ന് പലരുടെയും ഉപദേശത്തിൽ പെട്ടന്ന് എടുത്തതാണ്. അത് ഉദ്ദേശിച്ച ഫലങ്ങൾ നൽകിയോ?
പൊതുവെ സർക്കാരിനെ ദുരന്ത സമയത്തു പൂർണ്ണമായി സപ്പോർട്ട് ചെയ്ത പലരും മുകളിലെ മൂന്നു തീരുമാനങ്ങളോട് യോജിച്ചില്ല. ആഗസ്റ്റ് ഇരുപതാം തീയതി മുതൽ ഈ രംഗത്ത് ആവശ്യമുള്ള പൊതു നയ രൂപീകരണത്തെകുറിച്ച് നിർദേശങ്ങൾ നൽകുകയും സജീവമായി ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ ഗ്രാസ് റൂട്ട് തലത്തിൽ സഹപ്രവർത്തകരോട് ഒത്തു പ്രവർത്തിക്കുന്നയാളുമാണ് ഞാൻ. ആദ്യം മനോരമയിലും പിന്നെ കേരള ഫസ്റ്റ് ക്യാമ്പയിനിൽ കൂടെയും എന്റെ കേരള സാലറി ചലഞ്ചും മറ്റ് അനേക നിർദേശങ്ങളും വച്ച് സർക്കാരിന് എല്ലാ സപ്പോർട്ടും നൽകിയതുമാണ്.
എന്നാൽ പബ്ലിക് പോളിസി രംഗത്തെ പരിചയം വച്ച് മുകളിലെ മൂന്നു പോളിസി തീരുമാനങ്ങളും പ്രതീക്ഷിച്ച ഫലം നൽകില്ല അത് വിപരീത ഫലം ആണ് ഉണ്ടാക്കുക എന്ന് പറഞ്ഞത് സർക്കാരിൽ ഉള്ളവരോടോ ഭരിക്കുന്ന പാർട്ടിയോടോ ഉള്ള വിരോധം കൊണ്ടല്ല. മറിച്ചു അത് വിപരീത ഫലം ഉണ്ടാക്കാൻ സാധ്യതയുള്ള എടുത്തു ചാടിയുള്ള പോളിസി തീരുമാനങ്ങൾ ആണ് എന്ന് തോന്നിയത് കൊണ്ടാണ്. കൃത്യം ഒരുമാസം കഴിഞ്ഞുള്ള ഒരു വിലയിരുത്തൽ നടത്തിയാൽ അന്ന് ഞാനുൾപ്പെടെ പറഞ്ഞ സംശയങ്ങൾ ശരിയായിരുന്നു എന്നാണ് കാണിക്കുന്നത്. കെ പി എം ജി റിപ്പോർട്ട് ഇനിയും കണ്ടിട്ടില്ല.
എന്നാൽ ഏതാണ്ട് 25000 മുതൽ 27000 കോടി രൂപയുടെ കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്ന സർക്കാർ, യു എൻ ഡി പി അസ്സെസ്സ്മെന്റ് റിപ്പോർട്ടുണ്ട്. ഇതുവരെ എല്ലാംകൂടി ഒരു നാലായിരം കോടി കിട്ടിക്കാണും. അയ്യായിരത്തിൽ താഴെ. ഇനിയും ഒരു 23000 കോടി കൂടെ വേണം. അതിന് ആദ്യമായി വേണ്ടത് അടുത്ത 18 മാസത്തേക്കുള്ള ഒരു ഫിനാൻസ് പ്ലാനും റിസോഴ്സ് മൊബിലൈസേഷൻ സ്ട്രാറ്റജിയുമാണ്.
ഏതാണ്ട് രണ്ടു ലക്ഷം കോടിയിൽ അധികം പൊതു കട ബാധ്യതയുള്ള കേരളത്തിന്റെ ബജറ്റ് മാനേജുമെന്റ് വലിയ വെല്ലുവിളിയാണ്. കേരളത്തിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. സാമ്പത്തിക വളർച്ച കുറയും. ടൂറിസം റിയൽ എസ്റ്റേറ്റ് എന്നീ രണ്ടു മേഖലകളെ കാര്യമായി ബാധിക്കും. പുതിയ ഇൻവെസ്റ്റ്മെന്റ് പ്ലാനുള്ളവർ പൈസ ഇൻവെസ്റ്റ് ചെയ്യാൻ മടിക്കും. നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറയും. കടബാധ്യത കൂടും. ഇതൊക്കെ കണക്കിൽ എടുക്കേണ്ടതുണ്ട്.
പരിതാപകരമായ ബജറ്റ് അവസ്ഥയിൽ മന്ത്രിമാരെല്ലാം വിദേശത്തു പോയി പിരിച്ചാൽ കിട്ടുന്നത് താരതമ്യേന തുച്ഛമായ തുകയായിരിക്കും. എല്ലാ മന്ത്രിമാരും ഒരുമിച്ചു ഫണ്ട് റൈസിംഗിന് പോകുന്നത് കേന്ദ്രം അനുമതി നൽകാത്തത് അത് ഒരു തെറ്റായ കീഴ് വഴക്കം സൃഷിട്ടിക്കും എന്നതിലാണ്. കാരണം ഭാവിയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാർ എല്ലാം ഫണ്ട് പിരിവിന് വിദേശ യാത്ര നടത്തണം എന്ന് പറഞ്ഞാൽ അതിൽ ഒരു ഫോറിൻ പോളിസി പ്രശ്നമുണ്ട്. പിന്നെ ഒരു സംസ്ഥാനത്തിനും നേരിട്ട് ഒരു വിദേശ സർക്കാരിൽ നിന്നോ മൾട്ടി ലാറ്ററൽ ഏജൻസിയിൽ നിന്നോ ഫണ്ട് റൈസ്‌ ചെയ്യുവാൻ നമ്മുടെ വിദേശ കാര്യ നയം അനുവദിക്കുന്നില്ല. പിന്നെ വീണ്ടും കാണാൻ പോകുന്നത് വിദേശ മലായാളി നെറ്റ് വർക്കിനെയും അസ്സോസിയേഷനുകളെയുമാണ്. ഇന്ന് ടെക്നൊലെജി ഇത്രമാത്രം വികസിച്ച സമയത്തു വിദേശ മലയാളികളോട് സംവദിക്കാൻ ബദ്ധപ്പെട്ട് യാത്ര ചെയ്യണം എന്നില്ല. അതിന് ഒരുപാട് എഫക്ടീവ് ആയ മാര്ഗങ്ങളുണ്ട്.
ഈ തരുണത്തിൽ സർക്കാരിന് ചെയ്യാൻ കഴിയുന്നത് :
1) ഇതുവരെ ചെയ്ത കാര്യങ്ങളുടെ ഒരു ഫ്ലഡ് റെസ്പോൺസ് പെർഫോമെൻസ് അസ്സെസ്സ്മെന്റ് റിപ്പോർട്ട് അവതരിപ്പിക്കുക. ഇതുവരെ ചിലവാക്കിയത് ഉൾപ്പെടെ.
2) ഇപ്പോൾ സർക്കാർ തയ്യാറാക്കിയ ഫ്ലഡ് റീ കൺസ്ട്രക്ഷൻ റിപ്പോർട്ടും അതിന് അനുസൃതമായ ഫൈനാൻസിംഗ് പ്ലാനും ഉണ്ടാക്കുക.
3) ഇത് രണ്ടിനെയും ബേസ് ചെയ്ത് ഒരു റിസോഴ്സ് മൊബിലൈസേഷൻ പ്ലാൻ ഉണ്ടാക്കുക
4) ഇതെല്ലാം വച്ച് സമയ ബന്ധിതമായി 2020 മാർച്ചു വരെയുള്ള ഓപ്പറേഷനൽ പ്ലാനും ക്വർട്ടേറ്റർലി പ്ലാനും മോണിറ്ററിങ് സിസ്റ്റവും മുണ്ടാക്കുക.
ഇതെല്ലാം സുതാര്യമായി ചെയ്യുക. ഇതിനായുള്ള പണം ഒരു കാരണവശാലും വക മാറ്റി ചിലവഴിക്കാതിരിക്കുക.
ജെ എസ് അടൂർ

No comments: