Friday, June 10, 2016

കേരളത്തിന്റെ വികസനവും പ്രവാസി വിപ്ലവവും.


കേരളത്തിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായ സാമ്പത്തിക വളർച്ചയും സാമൂഹിക സാമ്പത്തിക വികസനവും കേരളത്തിലെ സാമൂഹിക മാറ്റങ്ങളും തമ്മിൽ ഉള്ള ബന്ധവും ഇനിയും ഗഹനമായ ഗവേഷണ പഠനങ്ങൾക്കു വിധേയമാക്കണ്ടതുണ്ടു.
ഇവിടെ ഞാൻ കുറിക്കുന്നത് ചില സാമാന്യവും പ്രഥമികവും ആയ നിരീക്ഷണങ്ങൾ മാത്രം ആണ്. കേരളത്തെ സാമ്പത്തിക സാമൂഹിക മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുൻപ് ആമുഖമായി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്.
ലോകത്തിന്റെ സാമ്പത്തിക, സാമൂഹിക ചരിത്രം പഠിച്ചാൽ എല്ലാ സമൂഹങ്ങളും രാജ്യങ്ങളും കഴിഞ്ഞ നൂറു വർഷങ്ങൾക്കു ഉള്ളിൽ ഗഹനമായ മാറ്റങ്ങൾക്കു വിധേയമായി എന്നതാണ്. സാമ്പത്തിക വളർച്ചയും അതിനോടാനുബന്ധിച്ച സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെയും കൂടി ചിത്രമാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളുടേത്. അതിന്റെ ചരിത്രം പിന്നീട് ഒരിക്കൽ ആകാം.
ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് കേരളത്തിൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക സാമൂഹിക വികസനവും അതിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചും ആണ്. ആദ്യമായി വികസനം വന്ന വഴികളെ കുറിച്ച്.
വികസനം എന്ന ആശയം 1940കളുടെ അവസാന ഭാഗത്തു ഉയർന്ന് വന്ന ഒരു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ആശയം ആണ്. രണ്ടാം ലോക മഹായുദ്ധതിനു മുൻപ് ഉണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ കാഴ്‌ചപ്പാടിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു രണ്ടാം ലോക് മഹായുദ്ധതിനു ശേഷം വളർന്നു വന്ന ആശയ സഞ്ചയങ്ങളുടെ വേലിയേറ്റം. ഈ ആശയ സഞ്ചയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ അധികാര അധീശത്വ മാറ്റങ്ങളുട്ര അടയാളപ്പെടുത്തലും കൂടിയായിരുന്നു. ഈ ആശയ വേലിയേറ്റത്തിൽ പ്രധാനമായ രണ്ടു ആശയങ്ങൾ ആയിരുന്നു വികസനവും മനുഷ്യാവകാശങ്ങളും. രണ്ടാം ലോകത്തിനു മുൻപ് സാമൂഹിക ക്ഷേമത്തെ കുറിച്ചും മനുഷ്യ അവകാശങ്ങളെ കുറിച്ചും ധാരണകളും ചർച്ചകളും ചില രാജ്യങ്ങൾ നയ രൂപീകരണങ്ങൾ നടത്തിയയിട്ടുണ്ട്.
എന്നാൽ രണ്ടാം ലോക മഹായുദ്ധതിനു ശേഷം മാത്രമാണ് വികസനവും മനുഷ്യ അവകാശങ്ങളും രണ്ടു പ്രധാന ഔദ്യോഗിക നയ രൂപങ്ങൾ ആയി അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വന്നത്. ഈ അന്താരാഷ്ട്ര നയങ്ങളുടെ പ്രധാന കാര്യക്കാരായി വന്നത് ഐക്യ രാഷ്ട്ര സംഘടനയും , ഇന്റർനാഷണൽ ബാങ്ക് ഫോർ രീകനഷ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് എന്ന ലോക ബാങ്കും ആണ്. അങ്ങന സാമ്പത്തിക വികസനവും സാമൂഹിക വികസനവും മനുഷ്യാവകാശങ്ങളും ദേശീയ അന്തർ ദേശീയ തലത്തിൽ അധികാര സാധൂതയുള്ള ആശയ-പ്രത്യയ ശാസ്ത്ര അധികാര സോഫ്റ്റ്‌വെയർ ആയി പരിണമിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കും മുതലാളിത്വ വ്യവസ്ഥിതിയിൽ ഉള്ള രാജ്യങ്ങളും വികസനവും മനുഷ്യ അവകാശങ്ങളും എന്ന അന്താരാഷ്ട്ര സോഫ്റ്റ്‌വെയർ പല രൂപത്തിലും ഭാവത്തിലും നയ രൂപീകരണങ്ങളിൽ പരീക്ഷിച്ചു. ചുരുക്കത്തിൽ നമ്മൾ ചർച്ച ചെയ്ത കേരളം വികസന മാതൃകയും മറ്റും ദേശീയ അന്തർ ദേശീയ തലത്തിൽ ഉള്ള ആശയ രൂപങ്ങളുടെ പ്രാദേശിക മാറ്റൊലികൾ മാത്രം ആണ്.
കേരളത്തിലെ സാമ്പത്തിക ചരിത്രം പഠിച്ചാൽ 1987 മുതൽ ആണ് കേരളത്തിൽ സാമ്പത്തിക വളർച്ച ഗണ്യമായ രീതിയിൽ ഉണ്ടായി തുടങ്ങിയത്. ഇതിനു കാരണം കേരളം ഒരു കാർഷിക സാമ്പത്തിക തലത്തിൽ നിന്നും ഒരു റെമീറ്റൻസ് സാമ്പത്തിക അവസ്ഥയിലേക്കുള്ള ഒരു ചുവട് മാറ്റം ആയിരുന്നു. 1980 കൽ വരെ കേരളത്തിലെ സാധാരണക്കാരന് ഉണ്ടായിരുന്ന പ്രധാന വരുമാന മാർഗ്ഗം കാർഷിക വൃത്തിയും സർക്കാർ ജോലിയും പിന്നെ കേരളത്തിന് വെളിയിൽ സർക്കാരിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യന്നവർ അയച്ചു കൊടുത്ത മണി ഓർഡർ സാമ്പത്തികവും ആയിരുന്നു.
കേരളത്തിന്റെ അറുപത് കൊല്ലത്തെ ചരിത്രത്തിന്റെ പ്രധാന ധാരകളിൽ ഒന്ന് മലയാളിയുടെ പ്രവാസ ചരിത്രം ആണ്. എന്നാൽ 1970 തുകളിലും 1980 കളിലും മലയാളികൾ കൂട്ടമായി ഗൾഫു നാടുകളിലേക്കും യൂറോപ്പ് അമേരിക്ക എന്നിവടങ്ങളിൽ പ്രവാസികൾ ആയതുമാണ് കേരള ചരിത്രത്തിൽ പ്രധാനമായി അടയാളപ്പെടുത്തേണ്ട ഒരു സംഭവ വികാസം. കേരളത്തിന്റെ കഴിഞ്ഞ അറുപതു കൊല്ലാതെ ചരിത്രം മലയാളികളുടെ പ്രവാസ ചരിത്രത്തിൽ നിന്നും മാറി കാണുവാൻ ആകില്ല. കാരണം കേരളത്തിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ പ്രവാസികളുടെ പ്രഭാവം ഇല്ലാത്ത ഒരു മേഖലുയുമില്ല. അറുപതുകൾക്ക് ശേഷം കേരളം കണ്ട പ്രധാന എഴുത്തുകാരും സമ്പത്തിൽ വിദഗ്ധരും മറ്റ് വിദഗ്ധരും പ്രവാസ ചരിത്രത്തിന്റെയും കൂടി ഭാഗം ആണ്.
എന്നാൽ കേരളത്തിൽ 1980 മുതൽ ഉണ്ടായ ഗൾഫ് കുറെയേറ്റവും അതെ തുടർന്ന് ഉണ്ടായ റീമേറ്റാൻസ് സാമ്പത്തിക വ്യവസ്ഥയും കേരളത്തിൽ സമസ്ത മേഖലകളെയും മാറ്റിമറിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ വിപ്ലവങ്ങളിൽ ഒന്നാണ് മലയാളി പ്രവാസ വിപ്ലവം. അത് കേരളത്തിലെ കാർഷിക, സാമ്പത്തിക, വ്യാപാര, വ്യവസായ, സമൂഹിക, സാംസ്കാരിക , രാഷ്ട്രീയ മേഖലകളെ സമൂല മാറ്റത്തിന് വിധേയമാക്കി. അത് മലയാളിയെയും മാധ്യമങ്ങളേയും മദ്യത്തെയും വലിയ തോതിൽ മാറ്റി. അത് പള്ളികളെയും അമ്പലങ്ങളെയും മാറ്റി മറിച്ചു. അത് കേരളത്തിലെ സമൂഹത്തിൽ സമൂല പരിവർത്തനങ്ങൾ ഉണ്ടാക്കി. പ്രവാസി കൈ വെക്കാത്ത ഒരു മേഖലയും ഇന്ന് കേരളത്തിൽ ഇല്ല.
ഇന്ന് കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ ഏതാണ്ടു മൂന്നിൽ ഒന്നാണ് പ്രവാസി സാമ്പത്തിക പങ്കു എങ്കിലും അതിൽ എത്രയോ വലിയ മടങ്ങു ആണ് പ്രവാസി പ്രതിഭാസത്തിൽ നിന്നുണ്ടായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മാറ്റം. കേരളത്തിനു വെളിയിൽ തസിക്കുന്നവർ 10 തൊട്ട് 15 ശതമാനം മാത്രം ആണെങ്കിലും അവരുടെ കേരളത്തിലെ കുടുംബ നെറ്റവർക്ക് കൂടി ഗണിക്കുക ആണെങ്കിൽ ഏതാണ്ട് അമ്പത് ശതമാനം ആളുകൾ പ്രവാസി സമ്പത്തിൽ വുവസ്ഥയുടെ നേരിട്ട ഗുണ ഭോക്താക്കൾ ആണ്. പക്ഷെ അതിന്റെ സാമൂഹിക പ്രഭാവം കേരളത്തിലെ 90 ശതമാനം ദേശ വാസികളിലും ഉണ്ട്. പ്രവാസി സാമ്പത്തിക-സാമൂഹിക പ്രഭാവം കേരളത്തിലെ സമസ്ത മേഖലയെയും സമൂലനം മാറ്റി.
തിരുവന്തപുരത്തെ സെന്റര് ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രവാസി സാമ്പതികത്തെ കുറിച്ചു ചില നല്ല ഗവേഷണ പഠനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും പ്രവാസി സാമൂഹിക സാമ്പത്തിക സാംസ്കാരിക വിപ്ലവങ്ങളെ കുറിച്ച് ഗഹനമായ ഗവേഷങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ഉണ്ട്.
കാരണം കേരളത്തിൽ വിദ്യാഭ്യാസ മേഖലയെയും ആരോഗ്യ മേഖലയെയും കാർഷിക മേഖലയെയും സമൂല മാറ്റത്തിന് വിധേയ മാക്കിയത്തിൽ പ്രവാസി സമ്പത്തിക വ്യവസ്ഥക്ക് വലിയ പങ്കുണ്ട്. കേരളത്തിൽ ആദ്യത്തെ ടി.വി ചാനൽ പ്രവാസികൾ തുടങ്ങിയതാണ്. ഇന്നുള്ള ടി.വി ചാനലുകളിൽ പ്രവാസി മുതൽ മുടക്കിയ ചാനലുകൾ പലതുണ്ട്. കേരളത്തിൽ ഉണ്ടായ സിനിമകളിൽ വലിയൊരു പങ്കിലും ഒരു പ്രവാസി കണ്ണിയുണ്
കേരളത്തിൽ ഇന്ന് നാം നേരിടുന്ന സാമൂഹിക പ്രതിസന്ധികളും ഇതിനോട് ചേർത്ത് വച്ച് വായിക്കേണ്ടതുണ്ട്.
എല്ലാ സമൂഹങ്ങളിലും സാമ്പത്തിക വളർച്ച സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കും. സാമ്പത്തിക ശാക്തീകരണം വ്യക്തികളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കും. എന്നാൽ എല്ലാ സമൂഹങ്ങളുടെയും അടി ഒഴിക്കുകൾ ഒരു പോലെ ആയിരിക്കില്ല.
സാമ്പത്തിക വളർച്ച അമേരിക്കയിലും യൂറോപ്പിലും വ്യക്തി നിഷ്ട്ട സാമൂഹിക മാറ്റത്തിനു വഴി വച്ചിട്ടുണ്ട്. ഒരു തലത്തിൽ കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക അവസ്ഥ മാറ്റുള്ള രാജ്യങ്ങളും ആയി താരതമ്യം ചെയ്യാമെങ്കിലും കേരളത്തിലെ മാറ്റങ്ങളെ കേരള ചരിത്രത്തിന്റെയും പ്രവാസി വിപ്ലവത്തിന്റെയും കൂടെ ചേർത്ത് വായിക്കേണ്ടത് ഉണ്ട്.
ഇന്ന് കേരളം ഒരു രോഗാതുരമായ സമൂഹം ആയിക്കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് ഗവേഷണവും പൊതു ചർച്ചയും ആവശ്യമാണ്. സാമൂഹിക പരിവർത്തനങ്ങൾ ഉണ്ടാകുന്നതു പല വിധങ്ങളിൽ ആണ്. കേരളത്തിൽ സാമൂഹിക രംഗത്തു തിരുത്തൽ പ്രസ്ഥാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
അറുപത്തുകളിലെയും എഴുപത്തുകളിലെയും സംഘടനാ രൂപങ്ങൾക്കോ സാമൂഹിക കാഴ്ചപ്പാടുകൾക്കോ പ്രസക്തി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പഴയ കേരള വികസന മാതൃക 1990 കളോടെ കേരളത്തിൽ അസ്തമിച്ചു.
ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നവർ ഏറെയും എഴുപതു കഴിഞ്ഞ നേതാക്കൾ ആണ്. അവർ വളർന്നു വന്ന 1960-70 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും വളരെ അകലെ ആണ് ഇന്നത്തെയും നാളത്തേയും കേരളം. കേരളത്തിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കുഴാമറിച്ചിലികളും സാമൂഹിക സാമ്പത്തിക വൈരുദ്ധ്യങ്ങളും ഒരു വഴി മാറ്റത്തിന്റ് നന്ദി ആണ്. ആ വഴിമാറ്റം ഏതു ദിശയിൽ ആകണം എന്നതിനെ കുറിച്ച് പുതിയ ചർച്ചകളും കാഴ്ചപ്പാടുകളും തിരുത്തൽ പ്രസ്ഥാനങ്ങളും കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്.
പുതിയ പ്രശങ്ങൾക്ക് പഴയ പരിഹാര ക്രിയകൾ പാകം ആകില്ല. പഴയ മുദ്രാവാക്യങ്ങളും പഴയ ചിഹ്നങ്ങളും ഗൃഹാതുരത്വം ഉണ്ടാകുമെങ്കിലും , പുതിയ അവസ്ഥക്ക് അതിനു പ്രസക്തിയില്ല എന്നതാണ് വാസ്തവം. മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷെ മാറ്റങ്ങളെ എങ്ങനെ ഒരു നൈതീക ദര്ശനത്തോടെ എങ്ങനെ ദിശാബോധത്തോട് കൂടി പാകപ്പെടുത്താം എന്നതാണ് നാം അനേഷിക്കണ്ട ചോദ്യം.

No comments: