കേരളത്തിന്റെ പൊതു ഭരണത്തെ എങ്ങനെ നന്നാക്കാം? കേരള സർക്കാരിന്റെ ബജറ്റ് പഠിച്ചാൽ മനസ്സിലാകുന്ന പ്രധാന കാര്യം എന്താണ്?
ഈ ബഡ്ജറ്റ് എന്ന ഏർപ്പാടിനു പണം കൊടുക്കുന്നത് നമ്മൾ ആണെങ്കിലും അതിന്റെ പ്രധാന പ്രയോജനം കിട്ടുന്നത് കേരളത്തിലെ ഒരു ചെറിയ വിഭാഗം ആയ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും എം.ൽ.എ മാർക്കും ആണ്. കാരണം നമ്മൾ കൊടുക്കുന്ന നികുതി പണവും പിന്നെ ലോട്ടറി പണവും തികയാതെ നമ്മുടെ പേരിൽ കടവും കൂടി എടുത്തതാണ് ബഡ്ജറ്റിന്റെ സിംഹ ഭാഗവും ശമ്പളം ആയും പെൻഷൻ ആയും സർക്കാർ ഉദ്യോഗസ്ഥർ ക്കും മന്ത്രി എം.ൽ.എ മാർക്കൊക്കെ കൊടുക്കുന്നത്. മിക്കപ്പോഴും ബഡ്ജറ്റ് ഉദ്യോഗസ്ഥർ അവർക്കു വേണ്ടി ഉണ്ടാക്കി നാട്ടു കാരുടെ കണ്ണിൽ പൊടി യിടാൻ കുറെ തുക അവിടെം ഇവിടെം 'വികസന,'ത്തിന് വക കൊള്ളിക്കും.
ബജറ്റ് പ്രസംഗത്തിന്റെ കാര്യം ആണെങ്കിൽ പറഞ്ഞതിൽ പാതി പതിരായിപ്പോയി അറിഞ്ഞതിൽ പാതി നടക്കാതെ പോയി എന്ന അവസ്ഥയാണ്. ബജറ്റ് പ്രസംഗത്തിൽ വാഗ്ദാനം ചെയ്യുന്ന പല കാര്യങ്ങളും പുസ്തത്തിലെ പശു പുല്ലു തിന്നുന്ന പോലെയാണ്.
പക്ഷെ നൂറു ശതമാനം നടക്കുന്ന ഒരേ ഒരു കാര്യമുണ്ട്. എല്ലാ സർക്കാർ ജീവനക്കാർക്കും അവരുടെ മന്ത്രിമാർക്കും പിന്നെ നമ്മുടെ എം.ൽ.എ മാർ മുതൽ പഞ്ചായത്ത് അംഗം വരെയുള്ളവക്കു മാസാവസാനം കൃത്യമായ ശമ്പളം കിട്ടും. അത് കഴിഞ്ഞാൽ ഇവർക്കൊക്കെ മരണം വരെ പെൻഷനും കിട്ടും. ഈ രണ്ടു കാര്യങ്ങൾക്കാണ് നമ്മുടെ നികുതി പണത്തിന്റെ മുക്കാലും മുച്ചൂടും ചിലവാക്കുന്നത്. അതിനും കാശില്ലാതെ ആകുമ്പോൾ നമ്മളെ പണയപ്പെടുത്തി കാശു കടം മേടിച്ചു ഇവർക്കെല്ലാം ശമ്പളം കൊടുക്കും.
പിന്നെ നമ്മളെഎല്ലാം വികസിപ്പിക്കുവാൻ എന്ന പേരിൽ വാചകം അടിച്ചു ചിലവാക്കുന്ന തുക ഏതാണ്ട് ഒട്ടു മുക്കാലും കടം എടുത്തു ഓണം ഉണ്ണുന്ന പരിപാടി ആണ്. ചുരുക്കത്തിൽ ബജറ്റ് ഉദ്യഗസ്ഥന്മാരാൽ ഉദോഗസ്ഥർക്കു വേണ്ടി ഉദ്യോഗസ്ഥർ ചിലവഴിക്കുന്ന വരവ് ചിലവ് കണക്കുകൾ ,നമുക്ക് വേണ്ടിഎന്ന് വരുത്തി തീർത്തു, നമ്മെ കലാ കാലങ്ങൾ ആയി പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു ഏർപ്പാടാണ്. ബജറ്റിനെ കുറിച്ച് പിന്നീട് കണക്കും കാര്യം എല്ലാം പറഞ്ഞു വിശദമായി എഴുതാം.
പിന്നെ നമ്മളെഎല്ലാം വികസിപ്പിക്കുവാൻ എന്ന പേരിൽ വാചകം അടിച്ചു ചിലവാക്കുന്ന തുക ഏതാണ്ട് ഒട്ടു മുക്കാലും കടം എടുത്തു ഓണം ഉണ്ണുന്ന പരിപാടി ആണ്. ചുരുക്കത്തിൽ ബജറ്റ് ഉദ്യഗസ്ഥന്മാരാൽ ഉദോഗസ്ഥർക്കു വേണ്ടി ഉദ്യോഗസ്ഥർ ചിലവഴിക്കുന്ന വരവ് ചിലവ് കണക്കുകൾ ,നമുക്ക് വേണ്ടിഎന്ന് വരുത്തി തീർത്തു, നമ്മെ കലാ കാലങ്ങൾ ആയി പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു ഏർപ്പാടാണ്. ബജറ്റിനെ കുറിച്ച് പിന്നീട് കണക്കും കാര്യം എല്ലാം പറഞ്ഞു വിശദമായി എഴുതാം.
പിന്നെ ഇവിട് എന്താണ് പ്രശനം? ശമ്പളവും ബത്തയും ഒക്കെ കൃത്യമായി എല്ലാ.മാസ അവസാനവും കിട്ടുന്നുണ്ടെങ്കിലും ഇവരിൽ എത്ര പേർ വാങ്ങിക്കുന്ന ശമ്പളത്തിന് കൃത്യമായി പണി എടുക്കുന്നുണ്ട്? മന്ത്രിമാർ പോലും അവർ വാങ്ങിക്കുന്ന ശമ്പളത്തിന് സന്നാഹത്തിനും തക്കവണ്ണം ഏൽപ്പിച്ച പണി കൃത്യമായി ചെയ്യിന്നില്ല. പിന്നല്ലയോ സർക്കാർ ജീവനക്കാർ? എല്ലാ ജീവനക്കാരും അവരുടെ അവകാശങ്ങളെ കുറിച്ച് വലിയ ബോധവാന്മാർ ആണെങ്കിലും ഉത്തരവാദിത്തങ്ങളെ കുറിച്ച് ഒരു വളരെ ചെറിയ ശതമാനത്തിന് മാത്രം ആണ് എന്തെങ്കിലും ധാരണ ഉള്ളത്.
നിങ്ങൾ ഏതെങ്കിലും സർക്കാർ ഓഫീസിലോ പോലീസ് സ്‌റ്റേഷനിലോ പോയി നോക്കിയാൽ മനസ്സിൽ ആകുന്ന ഒരു കാര്യമുണ്ട് അവർക്കു ഒക്കെ എന്തൊരു ഗമയാണ്? പലരും അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ. മര്യാദയോട് പെരുമാറുന്ന നല്ല മനുഷ്യർ ഉണ്ടെന്ന്കിൽ നിങ്ങൾ ഭാഗ്യവാൻമാർ. കാര്യം കാണണമെങ്കിൽ പഞ്ച പുച്ഛം അടക്കി തോഴുകൈയ്യോട് നിൽക്കേണ്ട അവസ്ഥ ആണ് പലപ്പോഴും. അഞ്ചു മിനിറ്റ് കൊണ്ട് നടക്കാവുന്ന ഒരു കാര്യത്തിന് അഞ്ചു ദിവസം നടത്തിക്കും. അവരിൽ ഒട്ടുമുക്കാലും പെരുമാറുന്നത് സർക്കാർ എന്ന സംവിധാനം അവർക്കു തീറു എഴുതി കിട്ടയതാണെന്നും നാം എല്ലാം അവരുടെ ദാസന്മാർ ആണെന്നും എന്ന മട്ടിൽ ആണ്. പലപ്പോഴും ഇവർ നമുക്ക് ഒരു കാര്യം നടത്തി തരണമെങ്കിൽ അത് ഒരു ഔദാര്യം എന്ന മട്ടിലായിരിക്കും. പിന്നെ കാര്യം കാണണമെങ്കിൽ കൈക്കൂലി കോടുക്കണം എന്ന അവസ്ഥയാണ് മന്ത്രി ഓഫിസ് മുതൽ വില്ലേജ് ഓഫീസ് വരെ. കഴിഞ്ഞ ദിവസം ഒരു ആർ.ഡി.ഓ വരെ ഒരു ഉളുപ്പും ഇല്ലാതെ കൈക്കൂലി മേടിച്ചു. ഇവനൊന്നും നാണം എന്ന് പറയുന്നത് അടുത്തൂടെ പോയിട്ടില്ലേ? ഈ കഴിഞ്ഞ ദിവസം ഒരാൾ എന്നോട് പറഞ്ഞു കഴിഞ്ഞ മന്ത്രി സഭയിലെ ഒരു മന്ത്രി നേരിട്ട് 25000 രൂപ കൈക്കുലി വാങ്ങി ബാഗിൽ ഇട്ടന്ന്. എന്തായാലും ആ മന്ത്രിയും ഈ പ്രാവശ്യം പൊട്ടി. സംഗതി സിംപിൾ ആണ്. ഇവിട് LDF വന്നാലും UDF വന്നാലും പിന്നെ വേറെ ആര് വന്നാലും 'സർക്കാർ കാര്യം മുറ പോലെ' എന്ന പരമ ദയനീയ അവസ്ഥ ആണ്
എന്ത് കൊണ്ടാണിത് സംഭവിക്കുന്നത്? ഇവിടെ ഒരു നല്ല ഒന്നാന്തരം മന്ത്രി ഉണ്ടായാലും സെക്രട്ടറിയേറ്റ് നന്നാകുമെന്നു തോന്നുന്നില്ല. കാരണം സെക്രെട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ മന്ത്രിമാർക്ക് പോലും പേടിയാണ്. ഏതൊരു ചെറിയ ഓഫീസിൽ പോലും വിവിധ പാർട്ടികളോട് ചേർന്ന ഒരു നാല് സർവീസ് സംഘടനകൾ എങ്കിലും കാണും. പിന്നെ ഗസറ്റഡ് ഓഫിസർമാർക്കു തൊട്ട് പോലീസിനും തൊട്ട ത്തിനും പിടിച്ചതിനും ഒക്കെ സർവീസ് സംഘടന ഉണ്ട് ഈ നാട്ടിൽ. ഒരു പക്ഷെ കേരളത്തിൽ ആയിരിക്കും ഇത്രയും കൂടുതൽ സർവീസ് സംഘടനകൾ ഉള്ളത്. ഇവർ പിരിവ് എടുതു പാർട്ടികളെ പരിപൊഷിപ്പിക്കുന്നതിനാൽ മന്ത്രിക്കും തന്ത്രിക്കും ഒന്നും ഒരു കുന്തവും ചെയ്യാൻ ആകില്ല. നേരെ ചൊവ്വേ കൃത്യ സമയത്തു ഓഫിസിൽ വന്നു കൃത്യമായി ഏൽപ്പിച്ച പണി എടുത്തു പോകുന്ന എത്ര ശതമാനം സർക്കർ ഉദ്യോഗസ്ഥർ ഈ നാട്ടിൽ ഉണ്ട്? വളരെ നല്ല ഉത്തരവാദിത്തവും വിവരവും വിനയവും മര്യാദയും സത്യ സന്ധത ഉള്ള നല്ല ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്. പക്ഷെ അവർ ചുരുക്കമാണ്.
സര്ക്കാര് ഓഫീസിൽ പോയി ഒരു കാര്യം സാധിക്കണമെങ്കിൽ പിടി പാട് വേണം. എന്താണ് ഈ പിടി പാട്? . ഒന്നുകിൽ ഭരിക്കുന്ന പാർട്ടിയോട് ലോക്കൽ നേതാവിന്റെ 'ഇട പെടൽ' അല്ലെങ്കിൽ എം.ൽ.എ സാറിന്റെ ഒരു തള്ള്. ചില കാര്യങ്ങൾക്ക് ഭരിക്കുന്ന പാർട്ടിയുടെ സർവീസ് സംഘടനാ നേതാവിന്റെ ഒരു സപ്പോർട്ട്. പിന്നെ ചിലതിന് തിരുവന്തപുരത് പോയി മന്ത്രി കാര്യാലയത്തിൽ നിന്ന് ഒരു വിളി. ചുരുക്കി പറഞ്ഞാൽ നിങ്ങൾ പിടി പാടില്ലാത്ത കൈക്കൂലി കൊടുക്കാൻ പാങ്ങില്ലാത്ത ഒരു പാവം ആണെങ്കിൽ നിങ്ങൾക്ക് അയ്യോ കഷ്ട്ടം!!!!
ഇവിടെയുള്ള ലക്ഷക്കണക്കിന് പ്രായം ഉള്ളവർക്കും പാവപ്പെട്ടവർക്കും കാരുണ്യ ലോട്ടറി എടുക്കുന്ന സാധാരക്കരനും സർക്കർ ഓഫിസിന്റെ പടി കേറി ഇറങ്ങി ചെരുപ്പ് തേഞ്ഞാലും ഒന്നും നടക്കാത്ത പരമ ദയനീയ അവസ്ഥയാണുള്ളത്.
സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായ പദ്ധതി ഒരു പാവം മനുഷ്യന് കൈയിൽ കിട്ടണമെങ്കിൽ വല്ലാത്ത പാടാണ്. അങ്ങനെ യുള്ള ദയനീയ മനുഷ്യർ ആണ് ലക്ഷക്കണക്കിന് മുൻ മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടിക്ക് പോയി കരുണ്യത്തിനായി കൈ നീട്ടിയത്. മുഖ്യമന്ത്രി കാരുണ്യവും നന്മയും ഒക്കെയുള്ള ആണെങ്കിൽ പോലും സർക്കാർ സംവിധാനവും പൊതു ഭരണവും പരാജയ പെടുന്നതിലാണ് ജന സമ്പർക്കം വിജയിച്ചത്. അത് ബ്രെയിൻ ട്യൂമർ കൊണ്ടുണ്ടായ തൽവേദനക്കു ഒരു അനാൽജിനോ ആസ്പിരിനോ കൊടുക്കന്നത് പോലുള്ള ഒരു ഏർപ്പാടാണ്.
ഇവിടെ കാരുണ്യ ഭാഗ്യക്കുറി എടുക്കുന്ന ഭൂരി ഭാഗം പേരും പാവപെട്ട ആൾക്കാർ ആണ്. പൈസ ഉള്ളവന് എന്തിന് ഭാഗ്യക്കുറി. ഈ ഭാഗ്യക്കുറിയിലൂടെ 5000 ൽ അധികം കോടി സമഹരിച്ചെങ്കിലും യാഥാർത്തിൽ പാവം ജനത്തിന് കിട്ടിയത് അതിന്റെ അഞ്ചിൽ ഒന്നായ 1200 കോടി. ബാക്കി പൈസ സർക്കാർ ഉദ്യോഗ വൃന്ദത്തെ തീറ്റി പോറ്റാൻ. കേരളത്തിൽ ഏറ്റവും ഭംഗിയായി ലാഭത്തിൽ ഓടുന്ന ഒരേ ഒരു പൊതു.മേഖല സ്ഥാപനം ആണ് മദ്യം യഥേഷ്ടം വിൽക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ. സർക്കറിന്റെ വരുമാനത്തിൽ നല്ല ഒരു പങ്ക് മദ്യ കച്ചവടം ചെയ്തു ഉണ്ടാക്കുന്നതാണ്. ബീവറേജസ്സിനു മുന്നിൽ ക്ഷമായോട് ക്യൂ നിന്ന് ഒരു പൈന്റ് മദ്യം മിടിക്കുന്ന ഇവിടെ ദിവസേന കൂലി വേല ചെയ്തു ജീവിക്കുന്നവരാണ്. കാശുള്ളവന് സ്കോച്ച് കിട്ടാൻ ബിവറേജസിൽ പോകണ്ട കാര്യമില്ല. ഒരു പാവം പൗരൻ ഇവിടെ ഉപ്പു തൊട്ട് കർപ്പൂരം വരെ മേടിച്ചാൽ വിൽപ്പന നികുതി കൊടുക്കണം.
ചുരുക്കത്തിൽ ഇവിടെ മുഖ്യ മന്ത്രി തൊട്ട്, ഐ.എ.എസ്, ഐ.പി.എസ് സാറന്മാർ ഉൾപ്പെടെ താഴെ വില്ലേജ് ഓഫീസിലെ ജീവനക്കാരു വരെ ഉള്ളവർക്ക് ശമ്പളം കൊടുക്കുന്നത് വലിയ ഒരു പങ്കു ഈ നാട്ടിലെ സാധാരക്കാരും പാവപ്പെട്ടവരുടെയും പോക്കറ്റ് അടിച്ചു കരുണ്യയിലൂടെയും കള്ള് വിറ്റും പിന്നെ വിൽപ്പന നികുതി വാങ്ങിയും ആണെന്ന് തിരിച്ചറിയുക.
ഉദ്യോഗസ്ഥർ പുബ്ള്ക് സെർവന്റ് ആകുന്നത് മിനിസ്റ്റർ സു ' വിശേഷ' സേവകന് ആയി കരുതപ്പെടുന്നത് ജനായത്ത മൂല്യങ്ങൾ കൊണ്ട് മാത്രം അല്ല. അവർക്കു ശമ്പളം കൊടുത്തു ജനങ്ങളെ സേവിക്കണം എന്ന് പറയുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണു അവർക്കു ശമ്പളം കൊടുക്കുന്നത് എന്നത് കൊണ്ടാണ്. ഇന്ന് സർക്കാർ ഉദ്യോഗസ്ഥ സംവിധാനം വേണ്ട വിധം പ്രവർത്തിക്കാതെ ഒരു കൂട്ട തൽപ്പര കക്ഷികളുടെ അധികാര മേല്കോയ ആകുന്നതു എന്ത് കൊണ്ടാണ്? മുകളിൽ തൊട്ട് താഴെ വരെ ഭരിക്കുന്ന പാർട്ടികളുടെ നേതാക്കൾ അങ്ങനെ യുള്ള ഒരു മേലാള മേക്കോയ്മയുടെ അധികാര ദല്ലാളുമാർ ആകുന്നത് എന്ത് കൊണ്ടാണ്?
ഇവിടെ LDF വന്നാലും UDF വന്നാലും താഴെക്കിടയിൽ ഉള്ള സാധാരണക്കാരെന്റെയും പാവപ്പെട്ടവന്റെ അവസ്ഥയൊക്കെ ഏതാണ്ട് ഒരുപോലെ തന്നെ. മുദ്രാവാക്യം മാറി എന്നത് കൊണ്ടു സർക്കാർ ഉദ്യഗസ്ഥ സവിധാനത്തിന്റെ സ്വഭാവവും രീതിയും മാറുന്നില്ല എന്നതാണ് വാസ്തവം.
ഇതിന് ഒരു മാറ്റം വരെണ്ടേ? എങ്ങനെ എന്തൊക്കെ മാറ്റങ്ങൾ എവിടോക്കെ ഉണ്ടാക്കാൻ സാധിക്കും?
1) എല്ലാ സർക്കാർ ഓഫീസിലും ജനങ്ങൾക്കു കിട്ടുന്ന സേവനങ്ങളും ഇത്ര ദിവസതിനകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും കൃത്യമായി പോസ്റ്ററിലൂടെ അറിയിക്കുക. കൈക്കൂലി കൊടുക്കുന്നതും ചോദിക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്നു അതെ പോസ്റ്ററിൽ അറിയിക്കുകയും കൈക്കൂലി ആരെങ്കിലും ചോദിച്ചാൽ അറിയിക്കേണ്ട ജില്ല വിജിലൻസ് അധികാരിയുടെ ഫോൺ നമ്പറും, ഈ മെയിൽ അഡ്രസ്സും നൽകുക.
2) എല്ലാ ജില്ല കളക്ടറുടെ ഓഫീസിലും ജന പ്രശ്ന പരിഹാര സെല്ലുകൾ ഉണ്ടാക്കുക. ഈ പ്രശ്ന പരിഹാര സെല്ലിലേക്ക് 24×7 ഫോൺ സംവിധനം ഉണ്ടാക്കുക. അതുപോലെ ജില്ലാ തല പ്രശ്ന പരിഹാര വെബ്സൈറ്റും ഫേസ്ബുക് പേജും ഉണ്ടാക്കുക. പറഞ്ഞ സമയത്തിനകം ഒരു ജില്ലയിൽ സർക്കാർ ഓഫിസിൽ നിന്ന് തീരുമാനിക്കപ്പെട്ട സമയ പരിധിക്കുള്ളിൽ സേവനം കിട്ടിയില്ലെങ്കിൽ അവർക്കു ജില്ല പ്രശ്ന പരിഹാര സെല്ലിനെ സമീപിക്കാം. ജില്ല പ്രശ്ന പരിഹാര സെൽ മൂന്ന് പ്രവർത്തി ദിവസങ്ങൾക്കുളിൽ പ്രശനം പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കണം. ജില്ല പ്രശ്ന പരിഹാര സെല്ലിന്റെ എല്ലാ വിവരങ്ങളും ഫോണ് നമ്പർ, ഈ മെയിൽ, ഫേസ്ബുക്ക് എന്നിവ എല്ലാ സർക്കാർ ഓഫീസിലും എല്ലാവരും കാണുന്നത് പോലെ പതിച്ചിരിക്കണം.
3) എല്ലാ താലൂക്ക് ആസ്ഥാനത്തു മാസത്തിൽ ഒരു ദിവസം ( ഒരു മാസത്തിലെ ഒന്നാം ശനി ) പ്രശ്ന പരിഹാര ദിനമായി തീരുമാനിക്കുക. ഒരു താലൂക്കിൽന്റെ പ്രധാന സർക്കാർ ഉദ്യോഗസ്ഥർ നേതൃത്വം നൽകി ആ മാസത്തിൽ വന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ താലൂക്കിലെ എല്ലാ പ്രധാന സർക്കാർ ഉദ്യോഗസ്ഥന്മാരും ഉത്തരവാദികൾ ആണെന്ന് അവരെ ബോധ്യപ്പെടുത്തുക.
4) എല്ലാ പഞ്ചായത്തിലും അവരുടെ വാർഷിക ബജറ്റും മൂന്ന് മാസത്തിൽ ഉള്ള വരവ് ചെലവ് കണക്കുകൾ വെബ് സൈറ്റിൽ പ്രസിദ്ധപെടുത്തുകയും അത് അച്ചടിച്ചു ഗ്രാമ സഭയിൽ അവതരിപ്പിച്ചു ചർച്ച ചെയ്യുക.
5) എല്ലാ സർക്കാർ പൊതുമരാമത്ത് പണികളും നടത്തുമ്പോൾ അതിന്റെ ബജറ്റും മറ്റു എല്ലാ വിവരവും വെബ്‌സൈറ്റിലും പബ്ലിക് ബോർഡിൽ കൂടിയും ജനങ്ങളെ അറിയിക്കുക.
6) കഴിയുന്നത്ര സർവീസുകൾ ഓൺലൈനിൽ കൂടെ ലഭ്യം ആകണം. പക്ഷെ ഓൺലൈൻ സൗകര്യം ഇല്ലാത്തവർക്കായി മറ്റു സംവിധാനം ഉണ്ടാക്കുക.
7) എല്ലാമാസവും മുഖ്യ മന്ത്രിയും മന്ത്രിമാരും ഒരു ദിവസം ജന പ്രശ്ന പരിഹാരത്തിന് മാറ്റി വക്കുക. ആ ദിവസം ഏതു ജനത്തിനും നേരിട്ട് പരാതി ബോധിപ്പിച്ചു പ്രശനം പരിഹരിക്കാം. പക്ഷെ ജില്ലാ തലത്തിൽ പ്രശ്ന പരിഹാരം നടക്കാതെ വരുമ്പോൾ ആണ് മുഖ്യ മന്ത്രിയെയും മറ്റു മന്ത്രിമാരെയും സമീപിക്കേണ്ടത്. പ്രശ്ന പരിഹാര ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും
ഒരു പൊതു ഇടത്തിൽ ( സെൻട്രൽ സ്റ്റേഡിയം ) ജനത്തിന് കാണുവാൻ അവസരം നല്കുക.
8) കെട്ടി കിടക്കുന്ന ഫയലുകളിൽ മൂന്ന് മാസത്തിന് ഉള്ളിൽ തീരുമാനം ഉണ്ടാക്കുക.
9) എല്ലാ മന്ത്രമാർക്കും പെർഫോമൻസ് പ്ലാൻ ഉണ്ടാക്കുക. എല്ല്ലാ വകുപ്പിനും ജില്ല കലക്റ്റർ ഓഫീസിനും ഏപ്രിൽ മാസം മുതൽ പെർഫോമൻസ പ്ലാനും നിർബന്ധം ആക്കുകയും വെബ് സൈറ്റിൽ പരസ്യ പെടുത്തുക.
10) വാർഷിക പെർഫോമൻസ് പ്ലാനിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും.മന്ത്രി മാരെ വിലയിരുത്തുന്ന പെർഫോമൻസ് മോണിറ്ററിങ് സംവിധാനം ഉണ്ടാക്കുക. പെർഫോം രണ്ടു വർഷം ചെയ്യാത്ത മന്ത്രി മാരെ മാറ്റി പുതിയ മന്ത്രി മാരെ നിയമിക്കുക. പെർഫോം ചെയ്യുന്ന ഉദ്യഗസ്ഥർക്കു ഇൻസെന്റീവ് ഏർപ്പെടുത്തുക. പെർഫോം ചെയ്യാത്തവർക്ക് എതിരെ നടപടി എടുക്കുക.
11) എല്ലാ തലത്തിലും.ഉള്ള അഴിമതി കുറക്കാൻ ഉള്ള കാമ്പയിൻ തുടങ്ങുക.
ഒരു പൊതു ഇടത്തിൽ ( സെൻട്രൽ സ്റ്റേഡിയം ) ജനത്തിന് കാണുവാൻ അവസരം നല്കുക.
8) കെട്ടി കിടക്കുന്ന ഫയലുകളിൽ മൂന്ന് മാസത്തിന് ഉള്ളിൽ തീരുമാനം ഉണ്ടാക്കുക.
9) എല്ലാ മന്ത്രമാർക്കും പെർഫോമൻസ് പ്ലാൻ ഉണ്ടാക്കുക. എല്ല്ലാ വകുപ്പിനും ജില്ല കലക്റ്റർ ഓഫീസിനും ഏപ്രിൽ മാസം മുതൽ പെർഫോമൻസ പ്ലാനും നിർബന്ധം ആക്കുകയും വെബ് സൈറ്റിൽ പരസ്യ പെടുത്തുക.
10) വാർഷിക പെർഫോമൻസ് പ്ലാനിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും.മന്ത്രി മാരെ വിലയിരുത്തുന്ന പെർഫോമൻസ് മോണിറ്ററിങ് സംവിധാനം ഉണ്ടാക്കുക. പെർഫോം രണ്ടു വർഷം ചെയ്യാത്ത മന്ത്രി മാരെ മാറ്റി പുതിയ മന്ത്രി മാരെ നിയമിക്കുക. പെർഫോം ചെയ്യുന്ന ഉദ്യഗസ്ഥർക്കു ഇൻസെന്റീവ് ഏർപ്പെടുത്തുക. പെർഫോം ചെയ്യാത്തവർക്ക് എതിരെ നടപടി എടുക്കുക.
11) എല്ലാ തലത്തിലും.ഉള്ള അഴിമതി കുറക്കാൻ ഉള്ള കാമ്പയിൻ തുടങ്ങുക.
No comments:
Post a Comment