മാർക്സ് മാമന്റെ ഒരു വചനം എന്റെ സുഹൃത്ത് ഹർഷൻ പങ്കുവച്ചത് നല്ല കാര്യം. കാരണം അങ്ങേരെ കേരളത്തിൽ ഇപ്പോൾ കാണാറെ ഇല്ല. പണ്ട് പണ്ട് ഞങ്ങൾ ഒക്കെ എന്ത് മാത്രം സ്റ്റഡി ക്ലാസ്സുകളിൽ മാർക്സിസം പഠിച്ചതാണ!!.' കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ' ഞാൻ കുറഞ്ഞെതു അഞ്ചു പ്രാവശ്യം വായിച്ചിട്ടുണ്ട്. മാർക്സിന്റ് തിരഞ്ഞെടുത്ത കൃതികളും ഒന്നിൽ അധികം തവണ 20 വയസിനു മുമ്പേ വായിച്ചിട്ടുണ്ട്. എന്റെ പുസ്തക പുരയിൽ കുറെ ഏറെ പുസ്തങ്ങൾ മാർക്സിന്റേതും മാർക്സിനെ കുറിച്ചും ആണ്.എന്റെ മകൻ 18 വയസ്സായപ്പോൾ വായിക്കാൻ കൊടുത്ത മൂന്നു പുസ്തകങ്ങളിൽ ഒന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു. അവൻ അത് വായിച്ച ശേഷം പിന്നെ മാർക്സിന്റെ കൃതികൾ തേടി വായിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഞാൻ ഒരു ചെറുപ്പക്കാരൻ സഖാവിനോട് 'മാനിഫെസ്റ്റോ', വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. പത്രത്തിൽ ഓടിച്ചിട്ട് നോക്കി സാർ; ഇതിൽ ഒന്നും വലിയ കാര്യമില്ല സാർ. ചെങ്ങാതി വിചാരിച്ചത് ഞാൻ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ കുറിച്ചാണ് ചോദിച്ചതെന്ന്. അപ്പോൾ ഞാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. മറുപടി. കേട്ടിട്ടുണ്ട്.അതൊക്കെ വായിക്കാൻ ആർക്കും നേരമില്ല സാർ.
കഴിഞ്ഞ വര്ഷം സിവിൽ സർവീസിന് പഠിക്കുന്ന മിടുക്കരായ കുട്ടികളും ആയി ചർച്ച നടത്തി. മാർക്സിനെ കുറിച്ച് എന്താണ് അഭിപ്രായം? . ഒരു മിടുക്കി പറഞ്ഞു ഞങ്ങളുടെ ഇക്കൊണോമിക്സ് ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് സാർ. പുള്ളി ഒരു പഴയ ഇക്കൊണോമിസ്റ് ആയിരുന്നില്ലേ.? ഞാൻ വീണ്ടും മാർക്സ് ഏതു രാജ്യത്തു നിന്നാണെന്നു ചോദിച്ചു. മറുപടി. റഷ്യ. റഷ്യയോ എന്ന് ചോദിച്ചപ്പോൾ വേറൊരാൾ പറഞ്ഞു പറഞ്ഞു ഫ്രാൻസ്. അതെയോ എന്ന് ചോദിച്ചപ്പോൾ ഒരാൾ ചോദിച്ചു ' ലാറ്റിൻ അമേരിക്കയില്ലെ സാർ'? ഞാൻ ചോദിച്ചു നിങ്ങൾ മാർക്സിന്റ് ഏതെങ്കിലും പുസ്തകം വായിച്ചിട്ടുണ്ട്. വായിച്ചിട്ടില്ല സാർ. ഉടനെ തിരുവനന്തപുരത്തെ പ്രമുഖ കോളജിൽ നിന്ന് ഒന്നാം കളാസ്സിൽ വിജയിച്ച ഒരു മിടുക്കി പറഞ്ഞു. ' വായിച്ചില്ലേലും ആളിനെ അറിയാം സാർ. ഞങ്ങളുടെ കോളജിലെ sfi ചേട്ടന്മാരുടെ ടീ ഷർട്ടിൽ കാണുന്ന ആ തൊപ്പി വച്ച ആ സുന്ദരൻ മമാനല്ലേ?". അത് 'ചെ' ആണെന്ന് പറഞ്ഞപ്പോൾ നിഷ്കളങ്കമായ ചോദ്യം ' അത് എന്താണ് സാർ'?
No comments:
Post a Comment