Wednesday, April 25, 2018

കേരളത്തിലെ സാംസ്‌കാരിക-രാഷ്ട്രീയ റീസൈക്ലിംഗ്

കേരളത്തിലെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ഉള്ള ഒരു പ്രശ്നം 1970കളിൽ ഉയർന്നു വന്ന ഒരു നവ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ ധാരകളുടെ റീ സൈക്കളിംഗ് ആണ് ഇപ്പോഴും നടക്കുന്നത് എന്നതാണ്. ഇതിനു ഒരു കാരണം 1980കൾ മുതൽ കേരളത്തിൽ മാറ്റാം ഉണ്ടാക്കാൻ കാമ്പുണ്ടായിരുന്ന തലമുറയിൽ വലിയ ഒരു വിഭാഗം ഗൾഫിലേക്കും മറ്റു നാടുകളിലേക്കും കുടിയേറി. അവരിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവർ അവരുടെ പ്രൊഫെഷനിൽ അല്ലെങ്കിൽ ബിസിനസ്സിൽ ശ്രദ്ധ തിരിച്ചു. അതുകൊണ്ടു തന്നെ ഇന്നും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗങ്ങളിൽ പ്രബലർ 1970 കളുടെയും എൺപത് കളുടെ ആദ്യ പാദത്തിലേയും ബാക്കി പത്രങ്ങളാണ്. അവർക്ക് 1990 കൾക്ക് ശേഷം ജനിച്ച ഒരു തലമുറയെ ഇൻസ്‌പെയർ ചെയ്യാൻ സാധിക്കുന്നില്ല. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ മക്കൾ എത്ര പേർ മലയാളത്തിൽ എഴുതും? കേരളത്തിലെ മലയാള മൗലീക വാദികളുടെ മക്കളിലും കൊച്ചു മക്കളിലും ഒക്കെ മലയാളം നല്ലത്‌ പോലെ എഴുതാനും വായിക്കുവാനും അറിയാവുന്നവർ എത്ര പേരുണ്ട്? കേരളത്തിൽ കാർഷിക പ്രതിസന്ധിയെക്കുറിച്ചും നെൽ വയലുകളെ കുറിച്ചും ഗൃഹാതുരത്തോടെ സംസാരിക്കുന്ന അമ്പതും അറുപതും വയസ്സുള്ളവർ എത്ര അവരുടെ മക്കളെ കൃഷിക്കാരക്കുവാൻ പ്രേരിപ്പിക്കും? സ്വന്തം കൃഷി സ്ഥലം വിറ്റു നഗരങ്ങളിലെ ഫ്ലാറ്റ്കളിൽ ജീവിച്ചു കൃഷിയെക്കുറിച്ച് നെടുവീർപ്പിട്ടിട്ട് എന്ത് കാര്യം? കേരളത്തിലെ വിരോധാഭാസങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ട്.

കേരളത്തിലെ ദുരന്തനിവാരണ പ്രശ്നങ്ങള്‍ : ഹൈ റൈസ് ബില്ടിങ്ങ്സ്

കേരളം നേരിടാന്‍ പോകുന്ന ഒരു വന്‍ ദുരന്തമാണ് കേരളത്തിലെ ഹൈ റൈസ് ബില്‍ഡിന്ഗുകളിലെയും , മാളുകള്‍, സിനിമ സമുച്ചയങ്ങള്‍ എന്നീവിടങ്ങളിലും തീപിടുത്തത്തിനുള്ള സാധ്യതകള്‍ .2012 ല്‍ ഞാന്‍ ഉള്പ്പെടെള്ളവര്‍ ചേര്‍ന്ന് കേരളത്തിലെ ദുരന്ത നിവാരണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് 'സുരക്ഷയാന്‍ 'എന്ന വിപുലമായി അന്താരാഷ്ട്ര നിലവാരത്തില്‍ കണ്‍സല്‍ട്ടെഷന്‍ നടത്തി കൃത്യമായ പോളിസി നിര്‍ദേശങ്ങള്‍ രൂപികരിച്ചു സര്‍ക്കാര്‍ അത് അന്ഗീകരിക്കുകയും ചെയ്തു . അതില്‍ പ്രധാനമായ ഒന്ന് കേരളത്തിലെ ഹൈ റൈസ് കെട്ടിടങ്ങളിലെ അപകട സാധ്യതകളെ നേരിടാനുള്ള ഡിസാസ്റ്റേറ്റർ റിസ്ക് റീഡക്ഷൻ റെസ്പോൺസ് ആയിരുന്നു 
ഇതില്‍ ഹൈ റൈസ് ബിൽഡിങ്ങുകൾ നേരിടാവുന്ന തീപിടുത്തം , ഭൂകമ്പം, വെള്ളപ്പോക്കം ഒക്കെ ഉള്‍പ്പെടുത്തിയിരുന്നു . എന്നാല്‍ പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ കാര്യം ഇപ്പോഴും മുറപോലെ . കേരളത്തിലെ ഹൈ റൈസ് ബില്ടിങ്ങുകളില്‍ തീപിടിച്ചാല്‍ അത് നേരിടുന്നതിനുള്ള എക്ക്യുപ്പ്മെന്റ്സോ , തയ്യാറെടുപ്പോ ഇല്ല . കഴിഞ്ഞ എട്ടു വര്‍ഷമായി തിരുവനന്തപുരത്ത് 14 നിലയുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്‌ എന്റെ കുടുംബം വസിക്കുന്നത്. ഒരിക്കല്‍ പോലും അവിടെ ഒരു ഫയര്‍ ഡ്രില്‍ നടന്നിട്ടില്ല. എന്നാല്‍ ഞാന്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഹൈ റൈസ് ബില്ഡിങ്ങുകളില്‍ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ഫയര്‍ ഡ്രില്‍ എക്സര്‍സൈസ് ഉണ്ട് . പല വലിയ ഹോട്ടലുകളിലും കണ്ടിട്ടുണ്ട് . കേരളത്തില്‍ പത്താമത്തെയോ പതിനാലാമത്തേയോ നിലയില്‍ എത്തുവാന്‍ ഒരു ഹൈറൈസ് ലാഡര്‍ പോലുമില്ല. ഇതിനെ കുറിച്ച് അഞ്ചു കൊല്ലമായി ഞാന്‍ എഴുതുന്നു. കഴിഞ്ഞ ബജറ്റ് കണ്സല്ട്ടെഷനില്‍ ധനകാര്യ മന്ത്രിയോടു ഇതിനിനു തുക മാറ്റി വയ്ക്കണം എന്ന് പറഞ്ഞു . ആര് കേള്‍ക്കാന്‍? ദുരന്തം വരാതെ സൂക്ഷിക്കുകയല്ല കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ . ദുരന്തം വന്നു കഴിഞ്ഞു അഞ്ചു ദിവസം ചര്‍ച്ച ചെയ്തു പരസ്പരം ചെളി വരിയെറിഞ്ഞുള്ള ചര്‍ച്ചയില്‍ കവിഞ്ഞു ഇവിടെ ഒന്നും സംഭവിക്കുന്നില്ല. പൂറ്റിങ്ങല്‍ ദുരന്തവും ഓഖി ദുരന്തവും കഴിഞ്ഞപ്പോള്‍ എത്ര പേരുടെ ജീവന്‍ പോയി . സര്‍ക്കാര്‍ കുറെ പണം കൊടുത്തത് കൊണ്ട് ജീവന്‍ പോയവര്‍ക്ക് അത് തിരകെ കിട്ടുമോ?, കുടുംബത്തില്‍ ഉള്ളവര്‍ക്ക് അവരുടെ പ്രിയ പെട്ടവരെ തിരികെ കിട്ടുമോ ? ദുരന്തങ്ങള്‍ കഴിഞ്ഞു ചര്‍ച്ച ചെയ്യുകയല്ല വേണ്ടത് ദുരന്തങ്ങള്‍ വരാതെ നോക്കുകയാണ് വേണ്ടത് . ഈ കഴിഞ്ഞ ആഴ്ചയാണ് പണി നടന്നു കൊണ്ടിരിരുന്ന പോത്തീസിന്‍റെ ബില്ടിംഗ് നിലംപോതിയത് . കേരളം എങ്ങോട്ടാണ് ?
MANORAMAONLINE.COM
കോട്ടയം∙ നഗരത്തിൽ കലക്ട്രേറ്റിനു സമീപമുള്ള കണ്ടത്തിൽ റസിഡൻസി കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ മൂന്നു മണി...

Bibliophile

 World Book day is on April 23. And today I will share how I fell in love with books. I fell in love with books at the age of five. It was my maternal grandfather who inspired and encouraged me to read. First news papers and then books. Then I had to do book review sessions with him. Then onward I collected books; small books and big ones ; magazines and what not. Then once again I fell in love with books in our local library Sathyavan smaraka Grandha Shala. The journey that began there took me to libraries and bookstalls in different parts of India and all over the world, collecting books from more than a hundred countries. I never thought twice spending money on books. I am fortunate that my partner too love reading books and shared love for books is one of those things we enjoy together in the family. Both our kids grew up in the library in our house in Pune . So they too became voracious readers.
Books now grew up in to a reasonably big library of more than ten thousand books. Most of them are now at the Bodhigram library. Few thousands more are kept elsewhere. Though i read more online now, my love for books never diminished.

അനീതിക്കെതിരെ എല്ലായിടത്തും പ്രതികരിക്കണം

അനീതിയും അന്യായവും മനുഷ്യാവകാശ ലംഘനവും എവിടെ നടന്നാലും അതിനു എതിരെ പ്രതീകരിച്ചു നീതിയുടെയും ന്യായത്തിന്റെയും ജനായത്തത്തിന്റെയും പക്ഷത്തു നിൽക്കുകയാണ് മാനവിക നീതിബോധത്തിൽ വിശ്വസിക്കുന്നവർ ചെയ്യേണ്ടത്. അതു ഏത് പാർട്ടിനേതാക്കൾ ആണ് സർക്കാരിൽ ഉള്ളതെന്നത് ആസ്‍പദമാക്കിയായിരിക്കരുത്. ഇതു പറയാൻ കാരണം ചില സുഹൃത്തുക്കൾ യു പി യിലോ, ബിഹാറിലോ, കാശ്മീരിലിലോ അനീതി കണ്ടാൽ പ്രതികരിക്കും. പോലീസ് അതിക്രമത്തെക്കുറിച്ചും. ഫാസിസത്തെ കുറിച്ചും. പക്ഷേ കേരളത്തിൽ ഒരു ചെറുപ്പക്കാരനെ ആളുമാറി പിടിച്ചു അടിച്ചു കൊന്നാലും ഇവരിൽ പലരും പ്രതീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് അതിക്രമങ്ങൾ പറയുന്നവർക്ക് കേരളത്തിലെ പോലീസ് അന്യായങ്ങളെയും പോലീസ് മന്ത്രിയുടെ നിസ്സന്ഗതയെക്കുറിച്ചും നിശബ്ദമായിരിക്കുന്നത് എന്ത്‌ കൊണ്ടാണ്?

സമൂഹ മാധ്യമ വിചാരങ്ങള്‍

സമൂഹ മാധ്യമങ്ങൾ ഒരു പരിധി വരെ സമൂഹത്തി ന്റെ ക്രോസ്സ് സെക്ഷനാണ്. അതാത് ഭാഷസമൂഹത്തിൽ അവിടെയുള്ള മുൻവിധികളും, നിർമ്മിതമായ കോമ്മൺസെൻസും, രാഷ്ട്രീയ പദങ്ങളും, രാഷ്ട്രീയ ചായ്‌വും, ഭാഷ രീതികളും എല്ലാം വരും. മാന്യമായി എഴുതുന്നവരും പച്ചതെറി എഴുതുന്നവരുമുണ്ട്. മത മൗലീക വാദികളും, പാർട്ടി രാഷ്ട്രീയം തലക്കു പിടിച്ചവരും, ജാതി മത വിശ്വാസികളും രാഷ്ട്രീയ പാർട്ടി വിശ്വാസികളും ഇവിടെയുണ്ട്. വിവരമുള്ളവരും വിവരദോഷികളും.
അതെ സമയം ഇവിടെ നടക്കുന്ന ചർച്ചകളായിരിക്കില്ല മറ്റൊരു ഭാഷ സമൂഹത്തിൽ നടക്കുന്നത്. കേരളത്തിനു വെളിയിലുള്ള ഒരുപാട് പേര് എന്റെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളാണ്. സി പി എം പാർട്ടി കൊണ്ഗ്രെസ്സ് ഒന്നും അവർക്ക് വിഷയമേ അല്ല. പലർക്കും അങ്ങനെ ഒരു കാര്യം നടന്നത് പോലുമറിയില്ല. മലയാള സമൂഹത്തിൽ മാത്രമാണ് അതു ചർച്ചയായത്. മലയാള സമൂഹത്തിൽ തന്നെ മുപ്പതു വയസ്സിൽ താഴെയുള്ളവർ ഇതൊന്നും ചർച്ചിച്ചു സമയം കളയില്ല. ഇരുപത്തി അഞ്ചിൽ താഴെയുള്ളവരുടെ വിഷയങ്ങൾ നാല്പത് കഴിഞ്ഞവരുടെ വിഷയങ്ങളിൽ നിന്ന് വിഭിന്നമാണ്. ഇരുപത്തി അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ പലർക്കും ഒരു പാർട്ടിയിലും വിശ്വാസമില്ലാത്തവരാണ്
അതു പോലെ ഇവിടെകാണുന്ന പലതും എന്നേ അതിശയിപ്പിക്കുന്നു. എനിക്ക് നേരിട്ട് അറിയാവുന്ന ഒരാൾ ലിബറലാണ് എന്ന് ഞാൻ തെറ്റി ധരിച്ചു. അവരുടെ പോസ്റ്റുകൾ ഈ മാർച്ചോടെ കാവി നിറമായി. കാര്യം അന്വേഷിച്ചു. കാരണം ജീവിതത്തിൽ അവരുടെ പീയർ ഗ്രൂപ്പിൽ ഉള്ള ചിലർ അതി സംഘി വിചാര ധാരയുള്ളവരാണ്. അവരെ ഫേസ്ബുക്ക്‌ ക്ലോസ്ഡ് കമ്മ്യുണിറ്റിയിലും വാട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാക്കി. അങ്ങനെ അവർ രാഷ്ട്രീയ നിറം മാറ്റി. ഈ കഴിഞ്ഞ ഇടക്കാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. ഫേസ് ബുക്കിൽ സാധാരണ വിവരത്തോടെയും സഹിഷ്ണുതയോടും പെരുമാറുന്ന മോക്ക് ലിബറൽസ് കുറെയേറെയുണ്ട്. കാരണം ഈയിടെ ഒരു പാർട്ടിയുടെ പ്രധാന ന്യായീകരണ വക്താവിന് എതിരെ സംഘ പരിവാർ ഒരു ഹേറ്റ് കാമ്പയ്ൻ നടത്തി. ഒരാളുടെ പണി കളയുവാൻ വേണ്ടിയുള്ള ഹേറ്റ് കാമ്പയിനിനു ലൈക്ക് അടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ചിലരെ കണ്ടു ഞെട്ടി. കാരണം അവർ ഒരു ഹേറ്റ് കാമ്പയിന്റെ ഭാഗമാകുമെന്നു കരുതിയില്ല. അതിൽ തന്നെ എനിക്ക് നേരിട്ട് അറിയാവുന്ന ചിലരുടെ നിലപാട് എന്നെ അതിശയിപ്പിച്ചു.
ബഹുജനം പലവിധം എന്ന് സോഷ്യൽ മീഡിയ ഒരിക്കൽ കൂടി തെളിയിച്ചു. അവരായി അവരുടെ പാടായി എന്നത് കൊണ്ടു ഞാൻ ആരുടെയും പേര് എന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്‌സിൽ നിന്ന് വെട്ടില്ല.
കാരണം ഞാൻ ചിന്തിക്കുന്നത് പോലെയും പ്രതീകരിക്കുന്നത് പോലെയും എല്ലാവരും പ്രതികരിക്കണം എന്ന നിർബന്ധം ഇല്ല. വ്യത്യസ്ത പാർട്ടിക്കാരും, പാർട്ടി അനുഭാവികളും, പാർട്ടി ഭ്രാന്തരും, ന്യായീകരണ വിഭാഗവമൊക്കെയുണ്ട്. അവരൊടോന്നും അസഹിഷ്ണുത പുലർത്തിയിട്ട് വലിയ മാറ്റങ്ങൾ ഒന്നും നടക്കില്ല. പിന്നെ ഒരേ പാർട്ടിക്കാരുടെയോ ഒരേ വിചാര ധാരയുള്ളവരുടെയോ മാത്രം ഒരു കൂട്ടമായാൽ ജീവിതവും ഫേസ് ബുക്കുമൊക്ക എന്ത്‌ ബോറായിരിക്കും.

പലപ്പോഴും ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ വെറും ന്യായീകരണ വക്താക്കളുടെ സാമൂഹിക മാധ്യമ സർക്കസ്കൾ കാണാൻ നല്ല രസമാണ്. ഈ കൂട്ടർ പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്താണ് കളത്തിൽ ഇറങ്ങുന്നത്. ചില ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും. പിന്നെ ചീത്ത വിളിക്കുന്ന ഫേസ്ബുക്ക്‌ കാലാൾപ്പട വേറേ.
ഇതിനർത്ഥം ഒരു പാർട്ടിയുടെ എല്ലാ അനുഭാവികളും അങ്ങനെയാണ് എന്നല്ല. മിക്കപ്പോഴും പാർട്ടികളുടെ യഥാർത്ഥ നേതാക്കൾക്ക് ഒരുപാട് പണിയുണ്ടായതിനാൽ ഇതിനു ഒന്നും സമയം കിട്ടില്ല. പിന്നെയുള്ളത് അതിനു വേണ്ടി നിയമിച്ചവരോ, ശമ്പളം പറ്റുന്നവരോ, ഉദ്ദിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണ ചെയ്യുന്നവരോ, വെറും വിശ്വാസികളുമൊക്കെയാണ്. പല ന്യായീകരണക്കാരും വേറൊരു വിഷയവും ചർച്ച ചെയ്യാറില്ല. ഇതു ഒരു പാർട്ടിയിൽ മാത്രമല്ല. ചിലടേത്ത് കൂടുതൽ സംഘടിതമാണ് എന്ന് മാത്രം.
ഇവരുടെ പണി താഴെപ്പറയുന്നവയാണ്.
1) സർക്കാരോ അവരുടെ പാർട്ടിയോ എന്ത്‌ മണ്ടത്തരം കാണിച്ചാലും അതു എന്തെങ്കിലും ഒക്കെ പറഞ്ഞു ന്യായീകരിക്കും. മിക്കവാറും എതിരാളികളുടെ കുറ്റവും കുറവും പറഞ്ഞു.
2)ഇവരുടെ ലോജിക്കിനെ ചോദ്യം ചെയ്‌താൽ ഒറ്റക്കോ കൂട്ടമായോ ആക്രമിക്കും. അതു എന്തെങ്കിലും ഒക്കെ വിശേഷണം തന്നായിരിക്കും. ഒന്നുമില്ലേൽ പോസ്റ്റ്‌ മോഡെന്‍, അരാഷ്രീയര്‍  എന്നൊക്കെ തട്ടിവിടും
3) ഇവരുടെ ഇരട്ടത്താപ്പിനെ ആരെങ്കിലും ചോദ്യം ചെയ്‌താൽ ടൈം ലൈനിൽ വന്നു ചൊറിയും
4) പിന്നെ ഇങ്ങനെയുള്ളവരെ ലൈക്കുന്നത് അവരുടെ ന്യായീകരണ ഉത്സവ കമ്മറ്റിക്കാർ മാത്രമാണ്.
5) ചിലർ അവരുടെ പാർട്ടിയോ സർക്കാരോ വൃത്തികേടുകൾ കാണിച്ചാൽ പെട്ടന്ന് നിശബ്ദമാകും.
ലിസ്റ്റ് പൂർണ്ണമല്ല. നിങ്ങൾക്ക് പൂരിപ്പിക്കാം.
പക്ഷേ ഇതൊക്കെയാണെങ്കിലും ഈ ന്യായീകരണ സർക്കസ്കാർ അവർക്ക് സ്വയം പാർട്ടി ശിങ്കിടി ലോയൽട്ടി തെളിയിക്കാൻ അല്ലാതെ, പുതിയ ആരെയെങ്കിലും ഇൻഫ്ലുവെൻസ് ചെയ്യുന്നുണ്ടോ എന്നു സംശയമാണ്.


കേരളത്തിലെ സാമൂഹിക മാറ്റങ്ങൾ: മധ്യവര്‍ഗ്ഗവല്‍ക്കരണം


കേരളത്തിൽ സാമ്പത്തിക കാര്യങ്ങൾക്ക് അപ്പുറമായി സാമൂഹികമായും സാംസ്കാരികമായും ഒരു മധ്യവർഗ്ഗ സംസ്കാരം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ പൊതുവെ ജാതി മത ഭേദമന്യേ എല്ലാവരുടെയും ഭൗതീക ആസ്‌പിരേഷൻ ലെവൽ കൂടി. പണ്ട് ഏറ്റവും വലിയ ആസ്പിരേഷൻ ഒരു റാലി സൈക്കിൾ ആയിരുന്നു എങ്കിൽ, ഇന്നത് ബുള്ളറ്റ് മോട്ടർ സൈക്കിളോ, അല്ലെങ്കിൽ മാർകെറ്റിൽ ഇറങ്ങിയ ഏറ്റവും പുതിയ കാറോ, മൊബൈൽ ഫോണോ ആയിരിക്കും. ഇതു പോലെ വീട് വക്കുന്നതിലും, വിദ്യാഭ്യാസ കാര്യത്തിലും, ചികിത്സ കാര്യത്തിലും, കല്യാണ കാര്യത്തിലും, ജോലികാര്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ അസിപിരേഷൻസിന്റ ലെവൽ കുത്തനെ ഉയർന്നു. ഇത് കഴിഞ്ഞു പതിനഞ്ചു വർഷങ്ങളിൽ കൂടുതൽ ദർശ്യമാണ്. ഇതിനു പല കാരണങ്ങളുണ്ട്.
മധ്യവർഗത്തിന്റ മറ്റൊരു ഘടകം സെല്ഫ് ഇന്റെരെസ്റ്റ്‌ കൂടും എന്നതാണ്. ഇതിൽ പ്രധാനം ' എനിക്ക് എന്ത്‌ പ്രയോജനം ' എന്ന മനസ്ഥിതിയാണ്. പലരും ഇന്ന് തങ്ങൾക്കു നേരിട്ട് പ്രയോജനം ഇല്ലാത്ത കാര്യത്തിൽ സമയവും പണവും ചിലവഴിക്കില്ല. എന്ത്‌ കാര്യത്തിലും ഐഡിയൽസ് പറയുകയും ഇൻസെന്റീവും ഇന്ട്രെസ്റ്റും നോക്കി പരിപാലിക്കുകയും ചെയ്യുന്ന സമീപനം. അതു രാഷ്ട്രീയത്തിലും സമൂഹത്തിലും രൂഢ മൂലമാകുമ്പോൾ ആണ് 'സ്വന്തം കാര്യം സിന്ദാബാദ്‌ ' എന്ന 'അവനവനിസം ' മറ്റും ഇസങ്ങൾക്ക് അപ്പുറമുള്ള പ്രധാന ' ഇസ'മായി മാറുന്നത്. അതു കൊണ്ടു തന്നെയാണ് പണ്ട് ഉണ്ടായിരുന്നു ആദർശനിഷ്ഠതയുള്ള രാഷ്ട്രീയ നേതാക്കളോടുള്ള ഉള്ളിൽ തട്ടിയുള്ള ബഹുമാനം ഇപ്പോഴുള്ള പല നേതാക്കളോടും സാധാരണ ജനത്തിന് തോന്നാത്തത്.
മധ്യവർഗ്ഗത്തിന്റെ വേറൊരു സ്വഭാവം ഒരു തരം സിനിസിസമാണ്. ഇതൊക്കെ ഇങ്ങനെ പോകും. ഇവിടെ പ്രത്യകിച്ചു ഒന്നും നടക്കില്ല. സമൂഹം രാഷ്ട്രീയം എന്നൊക്കെ പറഞ്ഞു സമയം 'മിനക്കെടുത്തിട്ട് ' കാര്യമില്ല. അധവാ ആരെങ്കിലും അതു ചെയ്താൽ അവർക്കൊക്കെ എന്തൊക്കെയോ 'അജണ്ടകൾ ' ഉണ്ടെന്ന ധാരണ. രാഷ്ട്രീയവും രാഷ്ട്രീയക്കാരെല്ലാം മോശമാണ് എന്നത്. അങ്ങനെ പല തരം സിനിസിസം പല രീതിയിൽ നമ്മുടെ സമൂഹത്തിലുണ്ട്.
ഒരു വശത്തു എങ്ങനെയെങ്കിലും സക്സസ് ആകണം പണം സമ്പാതിക്കണം എന്ന അദമ്യമായ ആഗ്രഹം. അതു കൊണ്ടാണ് ഇപ്പോൾ വിദ്യാഭ്യാസം കൂടുതൽ പണം നേടാൻ ഉള്ള ഒരു ഇൻവെസ്റ്റ്മെന്റാകുന്നത്. ഏറ്റവും കൂടുതൽ പണവും സ്റ്റാറ്റസും ഒക്കെ തേടിയുള്ള കരീയർ ഒരു ക്രേസ് ആകുമ്പോളാണ് 'കരിയർ കൗൺസിലിംഗ് ' എന്ന ഏർപ്പാടിന് ഡിമാൻഡും ആളുകളും കൂടുന്നത്. ഇന്ന് കേരളത്തിൽ ആളെ കൂട്ടാൻ ഉള്ള എളുപ്പ വഴികൾ കരിയർ കൗൺസിലിംഗും, സെക്സ് കാര്യ വിചാരവും ആത്മീയ വ്യാപാര സംരംഭങ്ങളുമാണ്. അതു കൊണ്ടാണ് ഇന്ന് പ്രോസ്പിരിറ്റി ഗോസ്‌പ്പലിനു വലിയ ഡിമാൻഡ്. ദൈവത്തേ വിളിക്കുന്നത് പോലും 'ദൈവം എനിക്ക് എന്ത് തരും ' എന്ന മനസ്ഥിതിയുമായാണ് . മറു വശത്തു എങ്ങനെയം സക്സസ്ഫുൾ ആയവരോടും പണം നേടി ഏറ്റവും വലിയ കാറും സന്നാഹവും ഉള്ളവരോടുള്ള ആദരവും, പലപ്പോഴും ആരാധന നിറഞ്ഞു ഫാൻസുമൊക്കെയാകുന്നവർ. ഇന്ന് കേരളത്തിലെ ഐക്കൺസ് പലരും ഏറ്റവും കൂടുതൽ പണമുള്ളവരാണ്. സിനിമ താരങ്ങളെ പോലും 'വില ' യിരുത്തുന്നത് അവരുടെ അഭിനയ ചാതുര്യത്തെ ആധാരമാക്കിയല്ല, മറിച്ചു അവരുടെ 'മാർക്കറ്റ് വില " നോക്കിയാണ്. ഇതൊക്കെ നമ്മൾ എങ്ങനെ ഒരു പണാധിപത്യ സമൂഹമാകുന്നു എന്നതിന്റ അതയാളപ്പെടുത്തലും കൂടിയാണ്. പാർട്ടി ഏതായാലും പണമുണ്ടായാൽ പിടിച്ചു നിൽക്കാം എന്ന ഒരു പ്രായോഗിക രാഷ്ട്രീയത്തിൽ പേയ്‌മെന്റ് സീറ്റ് നോർമലൈസ് ചെയ്യപ്പെട്ടുവരികയാണ്.
അതെ സമയം ആസ്പിരേഷസും റിയാലിറ്റിയും തമ്മിൽ കൂടി വരുന്ന അന്തരം മൂലം ഫ്രസ്‌ട്രേഷൻ അനുഭവിക്കുന്നവരും കൂടുന്നുണ്ട്. കേരളത്തിൽ കൂടി വരുന്ന ആസ്പിരേഷനും അതിനു വിലങ്ങു നിൽക്കുന്ന അസമാനതകളും ഉണ്ടാക്കുന്ന വടം വലികൾ കൂടുതൽ സാമൂഹിക പിരി മുറുക്കങ്ങളുണ്ടാക്കുന്നുണ്ട്. എനിക്ക് ആകെയുള്ളത് ഒരു മോട്ടർ സൈക്കിൾ. എന്റെ കൂടെ പഠിച്ചവൻ ഓഡി കാറിൽ പോകുമ്പോൾ സുഖിക്കില്ല. അങ്ങനെ പലതും. സമൂഹത്തിൽ കുറെ പേർക്ക് ഒരുപാട് സൗകര്യങ്ങളും തൊട്ടടുത്തുള്ളവർക്കും ആശിച്ചിട്ടും കിട്ടാനുള്ള പാങ്ങില്ലെങ്കിൽ ഉള്ളിൽ വളരുന്ന ഫ്രസ്‌ട്രേഷൻ കലിപ്പായി മാറും. പലപ്പോഴും ഒരു മതത്തിലോ ജാതിയിലോ ഉള്ളവർ വിദേശത്ത് ഒക്കെ പോയി കൂടുതൽ സമ്പാദിച്ചു സൗകര്യങ്ങളിൽ ജിവിക്കുമ്പോൾ അതിനു അവസരം കിട്ടാത്തവർ അതിനു സ്വത മാനങ്ങൾ കണ്ട് മുൻവിധികളുണ്ടാക്കും. കേരളത്തിൽ വർധിച്ചു വരുന്ന ആസ്പിരേഷനും സാമ്പത്തിക അസമത്വങ്ങളും, കൂടി വരുന്ന സ്വത ബോധങ്ങളുമാണ് കേരളത്തിൽ കൂടുതൽ സെക്ടേറിയൻ രാഷ്ട്രീയത്തിന്റെയും അതുപോലെ വർഗീയ മനസ്ഥിതികളുടെയും കാരണങ്ങളിലൊന്നു.
ആസ്പിരേഷൻ ലെവലും റിയലൈസേഷൻ ലെവലും തമ്മിലുള്ള വലിയ വ്യത്യാസം കൂടുതൽ ആളുകളുടെയുള്ളിൽ കലിപ്പുണ്ടാക്കും. അതിനു സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകും. പലർക്കും ഏറ്റവും സക്സസ് ഉള്ളവരോട് ആരാധനയുള്ളതു പോലെ അതിലധികമാളുകൾക്ക് കലിപ്പുമുണ്ടാകും. അതു കൊണ്ടു തന്നെ കിട്ടുന്ന അവസരത്തിൽ പല പ്രമുഖകരും മെഗാ സ്റ്റാറുകൾക്കും ഒക്കെ അവർ എന്തെങ്കിലും അവതാളത്തിൽ പെടുമ്പോൾ ഫേസ് ബുക്ക്‌ വാട്സ്ആപ്പ് ട്രോളുകളും പൊങ്കാലകളും കൂട്ടുന്നത്.
കൂടെയുള്ള ഒരുത്തനു ജോലിക്കയറ്റമോ പുതിയ സ്‌ഥാന മാനങ്ങളോ കിട്ടിയാൽ പലർക്കും സുഖിക്കില്ല. പിന്നെ പാര പണി എന്ന കലാ പരിപാടി തുടങ്ങും. സർക്കാരിന്റെ വിവിധ വകുപ്പുകളിലും വിവിധ പാർട്ടികളിലിലും ഒരു പാട് പാര പണി വിദഗ്ധരുണ്ട്. അവർ മാനായും മരീചനായും മഞ്ഞ വാർത്തയായുമൊക്കെ പ്രത്യക്ഷ പ്പെടും. കേരളത്തിൽ ഏതെങ്കിലും ഒരു സർക്കാർ പദവിയിൽ മനസുഖത്തോടും സമാധാനത്തോടും പിടിച്ചു നിൽക്കുവാൻ തികഞ്ഞ തൊലികട്ടിയും മനക്കട്ടിയയും, ദൈവവിശ്വാസികളാണെങ്കിൽ ഒരുപാട് ദൈവാനുഗ്രഹവും വേണം.
സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാമൂഹിക സാംസ്‌കാരിക മധ്യവൽക്കരണം മത ജാതി സംഘടനകളെയും എല്ലാം രാഷ്ട്രീയ പാർട്ടികളെയും ബാധിച്ചിട്ടുണ്ട്.ഇന്ന് ഒരു പാർട്ടിക്കും ഒരു ദിവസത്തിൽ കൂടുതലുള്ള വൻ മൊബിലൈസേഷനോ സത്യാഗ്രത്തിനോ ആളെ കിട്ടാൻ പ്രയാസമാണ്. ചില വർഷങ്ങൾക്കു മുമ്പ് ഒരു സെക്രട്ടറിയെറ്റ് വളയൽ സമരം പിൻ വലിക്കണ്ടി വന്നത് സമരത്തിന് വന്ന മധ്യ വർഗ്ഗ അനുഭാവികൾക്ക് അപ്പിയിടാൻ കക്കൂസ് ഇല്ലാത്തതിന്റെ പാടും പിന്നെ റോഡിൽ രണ്ടു ദിവസത്തിൽ അധികം ഉറങ്ങാൻ ആളിനെ കിട്ടാനുള്ള പ്രയാസവും ഒക്കെ കൊണ്ടാണ്. പണ്ടേ മധ്യവർഗ്ഗത്തിന്റെ പാർട്ടികളെക്കാൾ അടിസ്ഥാന വർഗ്ഗത്തിന്റെയും പാർശ്വവൽക്കരിക്കപെട്ടവരുടെതെന്നു വിശേഷിപ്പിക്കപ്പെട്ട പാർട്ടികൾ അവരുടെ വിഷനും മിഷനും വർത്തമാന മധ്യവർഗ്ഗ ആസ്പിരേഷനും തമ്മിലുള്ള ആശയ -ആദർശ പിടി വലിയും പ്രായോഗിക രാഷ്ട്രീയ നീക്കുപോക്ക് കോംപ്രമൈസിലും പെട്ട് ഉഴറുകയാണ്. ഈ കുഴാമറിച്ചിലിൽ സാമൂഹിക സാധുത നേടാനാണ് വിപ്ലവം പാർട്ടികൾ എന്ന് വിശേഷിപ്പിക്കുന്നവർ പോലും പഴയ ചാരിറ്റി മോഡലിലേക്കും പണ്ട് വിമർശിച്ച പലതിലേക്കും തിരിച്ചു പോകുന്നത്.
കേരളത്തിലെ ഇടതു പാർട്ടികൾ നേരിടുന്ന ഒരു ആന്തരിക പ്രതിസന്ധിയിതാണ്. കാരണം കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിൽ അതിലുള്ള വലിയ വിഭാഗം മധ്യ വർഗ്ഗത്തിൽ ഉള്ളവരും ശമ്പളക്കാരും ഉദ്യോഗസ്ഥൻമാരും വിദേശ ജോലിക്കാരുമൊക്കയാണ്. കമ്മ്യുണിസ്റ്റ് നേതാക്കളുടെ മക്കളാരും ആശയപരമായോ ജീവിത ശൈലി കൊണ്ടോ കമ്മ്യുണിസ്റ്റ്യൂ കാരോ സോഷ്യലിസ്റ്റോ ഒന്നുമല്ല. അതു ആരുടെയും കുറ്റമല്ല. കാലവും സമൂഹവും മാറുന്നത് അനുസരിച്ചു ആളുകളും സ്ഥാപനങ്ങളും മാറും. പ്രശ്നം പഴയ തത്വ സഹിതയും പുതിയ മിഡിൽ ക്ലാസ്സ് 'വികസന" ആശകളും തമ്മിലുമുള്ള വലിയ വ്യത്യാസമാണ്.
ഇതു പോലെ തന്നെയാണ് നമ്മുടെ കൃഷി ചർച്ചയും ശുദ്ധ മലയാള ഭാഷ ചർച്ചയും. ഇതിൽ അധികം പേരും നാല്പത് വയസ്സ് കഴിഞ്ഞവരും മിക്കപ്പോഴും സ്വന്തമായി ഒരു വാഴപോലും മെയ്യനങ്ങി നടാത്തവരുമാണ്. പലരും അംബര ചുംബികളായ ഫ്ലാറ്റ് നിവാസികൾ. അവരാരും അവരുടെ മക്കളെ സാമ്പത്തിക പ്രയോജനം ഇല്ലാത്ത കൃഷി ഒരു തൊഴിലാക്കാൻ വിടില്ല. അതു പോലെ ശുദ്ധ മലയാള ഭാഷ വാദികളിൽ പലരും അവരുടെ മക്കളെ ഏറ്റവും നല്ല ഇഗ്ളീഷ് പ്രൊഫെഷണൽ വിദ്യാഭ്യാസം നൽകി ഏറ്റവും നല്ല ശമ്പളം കിട്ടുന്ന മൾട്ടി നാഷണൽ കമ്പനികളിൽ സ്വദേശത്തോ വിദേശത്തൊ അയക്കും. അവരുടെ സക്സസ്സിൽ അഭിമാനം കൊള്ളും. എന്നിട്ട് വൈകുന്നേരം പോയി മലയാളം മരിക്കുന്നെ എന്ന് വിലപിക്കുകയോ, ശുദ്ധ മലയാളത്തേ കുറിച്ച് പ്രബോധിപ്പിക്കുകയോ നമ്മുടെ നഷ്ട്ടപെട്ട കൃഷിയെക്കുറിച്ച് വിലപിക്കുകയോ ചെയ്യും.
ഇതും ആരുടേയും കുറ്റമല്ല. അറുപതുകളിലും ഏഴുപതുകളുടെ സാമൂഹിക സാഹചര്യത്തിലും വളർന്ന ഒരു തലമുറയുടെ ആശയ പരിസരവും നാട്ടു പരിസരവും തൊണ്ണൂറുകളിലും അതിനു ശേഷവും വളർന്ന ഒരു തലമുറയും തമ്മിലുള്ള കാഴ്ചാപ്പാടിലെ അജഗജാന്തര വ്യത്യാസമാണ്.
1970കളിലും 80കളിലും വന്ന ആശയ, സാമൂഹിക സാഹിത്യ, സാംസ്‌കാരിക റീ സൈക്കിളിങ് കേരള സമൂഹത്തിലെ പുതിയ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല. അതുകൊണ്ട് കേരളത്തിൽ എല്ലാ രംഗത്തും ഒരു പുതുക്കപ്പെടൽ അനിവാര്യമാണ്.

Sunday, April 22, 2018

ഏകതാ പരിഷത്ത്‌ പ്രതിജ്ഞ


ആസിഫ എന്ന ഞങ്ങളുടെ മകൾക്ക് നീതി ലഭിക്കുവാനായ് ഞങ്ങൾ ഒരുമിച്ച് പ്രതിജ്ഞ എടുക്കുന്നു.ഇന്ത്യയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന ദളിത് ന്യൂനപക്ഷ വിഭാഗക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നു.ഇത് ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പാക്കുന്ന അവകാശങ്ങളുടെയും സുരക്ഷയുടെയും ലംഘനമാണ്. ഞങ്ങൾ നീതിക്ക് വേണ്ടിയും എല്ലാ മനുഷ്യരുടെയും തുല്യാവകാശങ്ങൾക്ക് വേണ്ടിയും ബഹുസ്വര ജനായത്ത സംവിധാനത്തിന്റെ സംസ്ഥാപനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കും. വർഗീയതക്കും അക്രമത്തിനും എതിരെ ജാതി മതങ്ങൾക്കതീതമായി മാനവിക നീതി ഉറപ്പാക്കുവാൻ ഞങ്ങളൊരുമിച്ച് പ്രവർത്തിക്കും.ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയും സ്ത്രീകൾക്കും ദളിത് ആദിവാസി ന്യൂന പക്ഷ വിഭാഗങ്ങൾക്കുമായി ഉറപ്പ് നൽകിയ അവകാശവും സംരക്ഷണവും ഉറപ്പാക്കുവാൻ ഞങ്ങളൊരുമിച്ച് പ്രവർത്തിക്കുമെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
ജയ് ജഗത്, ജയ് ജഗത്, ജയ് ജഗത്

ഏകതാ പരിഷത് എന്താണ് ?

ഏകതാ പരിഷത്തിൽ അംഗങ്ങളാകൂ
സാമൂഹിക പരിവർത്തനത്തിൽ
പങ്കാളികളാകൂ.
പ്രിയ സുഹൃത്തേ
ഇന്ത്യൻ ഭരണഘടനയിൽ അടിയുറച്ച് വിശ്വസിച്ച് കക്ഷി രാഷട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര, രാഷ്ട്രീയ, സാമൂഹിക, ബഹുജന പ്രസ്ഥാനമായ ഏകതാ പരിഷത്തിനെ കുറിച്ച് പറയുവാനാണീ കു റിപ്പ്.
ഏകതാ പരിഷത് 27 വർഷങ്ങൾക്ക് മുമ്പ്‌ മധ്യപ്രദേശിൽ തുടക്കം കുറിച്ച് വളർന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധിയൻ ആശയ സംഹിതയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ്.
സാമൂഹിക നവോത്ഥാനത്തിനും മാനവികതക്കും വേണ്ടി നിലകൊണ്ട ജ്യോതിറാവു ഫുലെ, സാവിത്രി ഭായ് ഫുലെ, ബിർസമുണ്ട, ശ്രീ നാരായണ ഗുരു, മഹാത്മ ഗാന്ധി, ഡോ: ബി ആർ അംബേദ്കർ ,മഹാത്മ അയ്യൻകാളി, മാർട്ടിൻ ലൂഥർ കിങ് എന്നിവരുടെ പ്രവർത്തനം പ്രചോദനമാക്കി ഒരു പുതിയ സാമൂഹിക നവോത്ഥാന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.
ജനായത്ത, അഹിസാത്മക മൂല്യങ്ങളിലും,, ലോകത്തുള്ള എല്ലാ മനുഷ്യർക്കും തുല്യമായ മനുഷ്യാവകാശങ്ങളിലും ബോധ്യമുള്ളവർക്കും, ജാതി-മത -വംശ അതിർവരമ്പുകൾക്ക് അപ്പുറമുള്ള സർവദേശിക മാനവീയ കൂട്ടായ്‌മയിൽ ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ആർക്കും ഏകത പരിഷത്തിൽ അംഗങ്ങളാകാം. സെക്കുലർ ജനായത്ത ബഹുസ്വരതയിൽ വിശ്വസിക്കുന്നു വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ടവർ ഏകതാ പരിഷത്തിൽ അംഗങ്ങൾ ആണ്. എന്നാൽ ഏകത പരിഷത്തിന്റെ പ്രവർത്തനം തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറമുള്ള സാമൂഹിക നവോദ്ധാന പ്രവർത്തന ഇടമാണ്. ഏകത പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ വ്യവസ്ഥക്ക് ആവശ്യമാണെന്ന് കരുതുന്നു. എന്നാൽ ഏകത പരിഷത്തിന്റെ പ്രവർത്തന ഇടം തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഉള്ള പൗര- ജനകീയ സാമൂഹിക രാഷ്ട്രീയമാണ്.
ഏകതാ പരിഷത്തിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ വോളിയന്റീവേഴ്സായി പ്രവർത്തിക്കുന്നവരാണ്. ഏകതാ പരിഷത്തിന്റെ പ്രവർത്തനം അതിൽ അംഗങ്ങളായുവരുടെയും നെറ്റ്‌വർക്ക് അംഗങ്ങളുടെയും സാമ്പത്തിക -സാമൂഹിക പങ്കാളിത്തത്തോടെയാണ് നടത്തുന്നത്
മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിഷത്തിന് 3 ലക്ഷത്തിൽ അധികം അംഗങ്ങളും 12 സംസ്ഥാനങ്ങളിൽ സജീവ സാന്നിദ്ധ്യമായും ഇരുപത് സംസ്ഥാനങ്ങളിലും നെറ്റ്‌വർക്കുമുള്ള, സംഘടനാ പരിപാടികളുമായി കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു.കൂടാതെ ലോകത്തെ 10 രാജ്യങ്ങളിൽ വിവിധ സന്നദ്ധ പ്രവർത്ത നെറ്റ്‌വർക്ക് ഏകത ഇന്റർനാഷണനിലുണ്ട്.
കലാപകലുഷിതമായ ചമ്പൽ താഴ്വരയിലെ കൊള്ളക്കാരെ ആയുധമുപേക്ഷിച്ച് അഹിംസാത്മകതയിലൂടെ സമൂഹത്തിന് മുഖ്യധാരയിലെത്തിച്ച ' കാലുകൾ കൊണ്ട് കാലത്തെയും ദൂരത്തെയും അതിജീവിക്കാമെന്ന ഗാന്ധിയൻ ചലനാത്മക പ്രവർത്തനമായ പദയാത്രയിലൂടെ അധികാര കേന്ദ്രങ്ങളെ ഉണർത്തിയ വിപ്ലവകരമായ ആശയത്തിന്റെ പ്രായോഗിക പ്രവർത്തകനായ കേരളത്തിന്റെ സ്വന്തമായ ഡോ. രാജഗോപാൽ PV ആണ് ഈ സംഘടനക്ക് നേതൃത്വം നൽകുന്നത്.
2007-ൽ 25000ഭൂരഹിതരെ അണിനിരത്തി 2 3 ദിവസം ഗ്വാളിയോറിൽ നിന്നും ഡൽഹിയിലേക്ക് നടത്തിയ "ജനാദേശ് "
2011 ൽ ഇന്ത്യൻ ഗ്രാമങ്ങളിലെ സമരഭുമികളിലൂടെ നടത്തിയ ഒരു വർഷം നീണ്ട "ജന സത്യഗ്രഹ സംവാദയാത്ര"
2012 ൽ ഒരു ലക്ഷം പേരുമായി ഗ്വാളിയറിൽ നിന്നും ആഗ്ര വരെ 11 ദിവസം നീണ്ട "ജനസത്യഗ്രഹ " ഉൾപ്പെടെ 30,000 കിലോമീറ്റർ പദയാത്രയിലൂടെ ആർജ്ജിച്ച ഊർജ്ജമാണ് ഏകത പരിഷത്തിന്റെ ശക്തി
ഏകത പരിഷത് നടത്തിയ ബഹുജന മുന്നേറ്റങ്ങളുടേയും അവകാശ സമരങ്ങളുടേയും ഫലമായി ഇന്ത്യയിൽ 3 ലക്ഷത്തിലധികം ദളിത് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നേടിക്കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്....
സ്ത്രീ ശാക്തീകരണത്തിനായി
"സ്ത്രീ ഏകത "
യുവാക്കളുടെ ജനാധിപത്യ മൂല്യത്തിലധിഷ്ടിതമായ ജീവിത നൈപുണിയും സുസ്ഥിര വികസന കാഴ്ചപ്പാടും വളർത്തുവാൻ " യുവ ഏകത", കർഷകരോട് ഒത്തു പ്രവർത്തിക്കുവാൻ കർഷക ഏകത,
സർഗ്ഗവാസനകളെയുയർത്തുവാൻ " ഏകത കലാ മഞ്ച് " എന്നിവയും പ്രവർത്തിക്കുന്നു. കേരളത്തിൽ 14 ജില്ലകളിലും സജീവ ജില്ല ഘടകങ്ങൾ ഉള്ള ഏകത പരിഷത്തിന്റെ സജീവ അംഗങ്ങൾ കേരളത്തിൽ എല്ലാ ജില്ലകളിക്കുമുണ്ട്.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈവിട്ട ചെറുതും വലുതുമായ സാമൂഹിക പ്രശ്നങ്ങളിലും അവകാശ സമരങ്ങളിലും ഏകത പരിഷത് സജീവമായി ഇടപെടുന്നു. സുനാമിബാധിത പ്രദേശങ്ങളിലെ പ്രവർത്തനം അരിപ്പ ഭൂസമരത്തിന് ഐക്യദാർഢ്യം എന്നിവയിലും ഏകത പരിഷത് ഉണ്ട്....
ഒപ്പം കൂടാൻ
കൈകോർക്കാൻ
ജനായത്ത സമൂഹസൃഷടിക്കായി
സാമൂഹിക -സാമ്പത്തിക നീതിക്കായി,
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, അവകാശങ്ങൾക്കായി,
പരിസ്ഥിതി പരിപാലനത്തിനായി,
ജാതി -മത വേർതിരിവുകൾക്കപ്പുറം,
ഒത്തൊരുമിച്ചു പ്രവർത്തിക്കുവാൻ,
വർഗീയതക്കെതിരെ
അഴിമതിക്കെതിരെ
അനീതിക്കെതിരെ
അക്രമത്വരകൾക്ക്
എതിരെ പ്രവർത്തിക്കുവാൻ
ഏകതാ പരിഷത്തിൽ അംഗമാകൂ.
ഏകതാ പരിഷത്തുമായി ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർ ഞങ്ങളെ അറിയിക്കുക.
താങ്കളെയും ക്ഷണിക്കുന്നു
വിളിക്കുക
അനിൽകുമാർ PY
8301870991
E നിസാമുദ്ദീൻ
9446559053
അഡ്വ. ഉദയകുമാർ
9961406444
അനിൽ രാമൻ
8907549692
രജി വാമദേവൻ
85474O1904
സുനിൽ കുമാർ
9544548256
NB: ഇതു തിരുവനന്തപുരം ജില്ലയിലെ മെമ്പർഷിപ്‌ കമ്മറ്റിയുടെ ഫോൺ നമ്പറുകളാണ് . ദയവായി അതാതു ജില്ലയിൽ ഉള്ള ഏകത പ്രവർത്തകർ അവരുടെ ഫോൺ നമ്പർ, ഈ മെയിൽ സഹിതം ഏകതാ പരിഷത്തിൽ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും വാട്ട്സാപ്പ്, ഫേസ് ബുക്ക്, മെസഞ്ചർ തുടങ്ങിയ നവ മാധ്യമങ്ങൾ വഴി] എത്തിച്ചു കൊടുക്കുമല്ലോ
ജെ എസ് അടൂർ
സംസ്ഥാന പ്രസിഡന്റ്
ഏകതാ പരിഷത്.

ഏകതാ പരിഷത്ത്‌ കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ


കഴിഞ്ഞ ദിവസം ഏകത പരിഷത് കേരളത്തിന്റെ മെമ്പർഷിപ് കാമ്പയിനെകുറിച്ചിട്ട പോസ്റ്റ്‌ എന്റെ സുഹൃത്തുക്കളിൽ പലരും വായിച്ചതാണ്. ഇത്ര വിശദമായി എഴുതിയിട്ടും ഉറക്കം നടിക്കുന്ന ചിലർക്ക് ഏകത പരിഷത്ത് കേരളത്തിന്റ സാമ്പത്തിക കാര്യങ്ങൾ അറിയണം. ഇനി അതും കൂടെ പറഞ്ഞില്ല എന്നു വെണ്ട.
എന്താണ് ഏകത പരിഷത്ത് അതു എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നൊക്കെ കൃത്യമായി താഴെയുള്ള ലിങ്കിൽ (ആദ്യ കമന്റ് )ഉണ്ട് . തിരെഞ്ഞെടുപ്പിന് നിൽക്കാത്ത, ഒരൊറ്റ ശമ്പളക്കാർ പോലും ഇല്ലാത്ത, വലിയ ഓഫീസ് ഇല്ലാത്ത ഒരു സംഘടനക്ക് വലിയ പണം ആവശ്യമില്ല എന്ന് ആദ്യം മനസ്സിലാക്കുക. പണം കൊണ്ടല്ല ജനായത്ത ബോധ്യമുള്ളവരുടെ ജനകീയ മൂവേമെന്റ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കുക. ഏകത പരിഷത്തിൽ ഞാൻ ഉൾപ്പെടെ ഉള്ളവർ വോളെൻറ്റീയറുമാരാണ് . ഏകത പരിഷത്തിൽ ഒരൊറ്റയാളും സംഘടകനയുടെ ശമ്പളം വാങ്ങുന്നില്ല. കേരളത്തിൽ ഞാൻ നേതൃത്വം നൽകുന്ന ഏകത പരിഷത്തിന് ഒരു ഓഫീസ് പോലുമില്ല. എന്നാൽ ആയിരക്കണക്കിന് അംഗങ്ങൾ ഉണ്ട്. കാരണം അത് പീപ്പിൾസ് മൂവേമെന്റ് ആണ്. ഒരു എൻ ജി ഒ അല്ല. ഒന്നും നേടാൻ ആഗ്രഹിക്കാത്ത നീതിക്കും എല്ലാ മനുഷ്യരുടെയും അവകാശങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരാണ് അതിലെ അംഗങ്ങൾ. അവർ സ്വന്തം സമയവും അവരവർക്കു ആവുന്ന തരത്തിലും സാമ്പത്തിക കൈത്താങ്ങും നൽകിയാണ് പ്രവർത്തനം നടത്തുത്.
ഞങ്ങളുടെ ഓരോ മീറ്റിങ്ങിലും ഭക്ഷണത്തിന് ഉള്ള ചിലവിന് ഞങ്ങളുടെ ഓരോരുത്തർ ഒരു ബക്കറ്റിൽ പൈസ ഇടും. എത്ര പൈസ കിട്ടി എന്ന് അവിടെ തന്നെ പറയും. അതാത് ജില്ലയിൽ ആർക്കെങ്കിലും ബസ്, ട്രെയിനിൽ യാത്രക്ക് കൂലി വേണമെങ്കിൽ അതാത് ജില്ലാ കമ്മറ്റി പിരിച്ചു യാത്രക്കുള്ള ടിക്കറ്റ് കൊടുക്കും ഞാൻ ഇപ്പോൾ മൂന്നു ജില്ലകൾ സന്ദർശിച്ചു തിരിച്ചു വന്നത് എന്റെ ചിലവിൽ. താമസം ഏകത പരിഷത് അംഗത്തിന്റെ വീട്ടിൽ. ഭക്ഷണം മലപ്പുറത്തും വയനാട്ടിലും ഉള്ള അംഗങ്ങളുടെ അന്ന ദാനം. .ഒരു ആദിവാസി ഊരിൽ രാജഗോപാൽ പോയപ്പോൾ അവിടെ ഉള്ള കുട്ടികൾക്ക് ചെരുപ്പ് ഇല്ല എന്ന് മനസ്സിലാക്കി അദ്ദേഹം ഒരു മാസത്തിനുള്ളിൽ ഞങ്ങൾ വേണ്ടത് ചെയ്യാം എന്ന് പറഞ്ഞു. അതിനു വേണ്ട തുക വിവിധ ജില്ല കമ്മറ്റികൾ സംഭാവന നൽകി. ഞാൻ വയനാട്ടിൽ ചെന്നപ്പോൾ മനസ്സിലായി രണ്ടായിരം രൂപ കുറവ് ഉണ്ടായിരുന്നു എന്ന്. അതു ഞാൻ നൽകി. അങ്ങനെയാണ് ഞങ്ങൾ സാമ്പത്തിക കാര്യങ്ങൾ നടത്തുന്നത്.
ഏകതാ പരിഷത്തിൽ ആളുകൾ അംഗങ്ങൾ ആകുന്നത് അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ ആശയ -ആദർശങ്ങളൽ ഉറച്ചു നിറവേറണം എന്ന് ബോധ്യമുള്ളവരാണ്. എനിക്ക് എന്ത് കിട്ടും എന്നതിൽ ഉപരി എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ് അതിന്റെ പിന്നിലെ യുക്തി. അതുകൊണ്ടു തന്നെ ഒരാൾ ഏകത പരിഷത്തിൽ അംഗം ആകുമ്പോൾ ഞങ്ങൾ ഞങളുടെ വോളിന്ററി ആശയം പങ്കു വക്കും . അന്ന ദാൻ, സമയ ദാൻ, സാമ്പത്തിക് ദാൻ, ബുദ്ധി ദാൻ, സ്വയ ദാൻ അധവാ വ്യക്തി ദാ ൻ എന്നീ അഞ്ചു വോളിന്ററി ദാനങ്ങളിൽ ഒന്നോ അതിലധികമോ ദാനങ്ങൾ ചെയ്യാൻ തയ്യാറുളവരാണ് ഏകത പരിഷത്തിൽ അംഗങ്ങൾ ആകുക. അവർ മാനവിക ഏകതയിൽ വിശ്വസിക്കാനും പ്രവർത്തിക്കുവാനും തയ്യാറുള്ളവരുടെ കൂട്ടായ്മ ആയ പരിഷത്ത് ആണ്. അങ്ങനെയാണ് ഞങ്ങൾ എല്ലാം ഏകത പരിഷത്ത് ആകുന്നത്. ഈ അഞ്ചു ദാനങ്ങളിലും പങ്കാളിയായ ഒരു ഏകത പരിഷത് വോളന്റിയറാണ് ഞാൻ.
ഞങ്ങൾ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ചു പദയാത്ര നടത്തി. വീണ്ടും ഒക്ടോബർ രണ്ടാം തിയതി 30 ആയിരം പേരുടെ ജന ആന്തോളൻ പദയാത്രക്കുള്ള തയ്യാർ എടുപ്പിലാണ്. അതിനു വെണ്ടി മൂന്നു കൊല്ലത്തെ തയാറെടുപ്പു ഉണ്ടായിരുന്നു. എല്ലാം അംഗങ്ങളും എല്ലാം ദിവസവും ഒരു പിടി ധ്യാന്യവും ഒരു രൂപയും മാറ്റി വെക്കും. അവർ യാത്രക്ക് വേണ്ട തയ്യാറെടുപ്പ് ഒരു വർഷം മുന്നേ തുടങ്ങും. യാത്ര നടന്നാണ്. ആർക്കും വണ്ടികൂലി കൊണ്ടുക്കേണ്ട. കൊടി അതാത് ലോക്കൽ കമ്മറ്റി കരുതും. പിന്നെ പോകുന്ന വഴിക്ക് ആംബുലൻസ് മറ്റ് സൗകര്യങ്ങൾ വഴി അരുകിൽ ഉള്ള സംഘടനകൾ നൽകും ഉറക്കം റോഡരുകിൽ. രാജഗോപാൽ അവരോടൊപ്പം നടക്കും. അവർക്കൊപ്പം റോഡരുകിലോ ഓപ്പൺ ഗ്രൗണ്ടിലോ കിടക്കും. അവരിൽ ഒരാളായി കൂടെ ക്കാണും. അവർ എന്ത് കൊണ്ട് ഇതു ചെയ്യുന്നു. സിമ്പിൾ. അവർക്ക് നഷ്ടപ്പെടുവാൻ ഒന്നും ഇല്ല. പക്ഷെ അങ്ങനെ സഹന സമരത്തിലൂടെ ഏതാണ്ട് മൂന്നര ലക്ഷം കുടുംബങ്ങൾക്ക് അഞ്ചാറു സംസ്ഥാനങ്ങളിൽ ഭൂമി ലഭിച്ചു.
കേരളത്തിൽ ഏകത പരിഷത് വാർഷിക അംഗത്വ ഫീസ് 100 രൂപയാണ്. അതിൽ 50 രൂപ ജില്ല കമ്മറ്റിക്ക് 50 രൂപ സംസ്ഥാന കമ്മറ്റിക്ക്. ഇനിയും എന്താണ് അറിയേണ്ടത്. സാമ്പത്തിക ശേഷിയുള്ളവർ വാർഷിക സംഭാവന വാഗ്ദാനം ചെയ്യും. ഈ 2018 ൽ ഞാൻ വാഗ്ദാനം ചെയ്തു എന്റെ വാർഷിക സാമ്പത്തിക സംഭാവന. . അതുപോലെ ഏതാണ്ട് നൂറു ഭാരവാഹികൾ വാർഷിക സംഭാവന നൽകുന്നുണ്ട്. അതു അപ്പോൾ അപ്പോൾ ഉള്ള പരിപാടികൾക്ക് ചിലവാക്കുകയാണ് പതിവ്. സംഭാവന സെക്രട്ടറി
യെ ഏൽപ്പിക്കും. അതിന്റെ കണക്കുകൾ എല്ലാം സംസ്ഥാന കമ്മറ്റി കൂടുമ്പോൾ ജനറൽ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ പങ്ക്‌ വെക്കും. അടുത്ത സംസ്ഥാന സമ്മേളനത്തിനു വേണ്ട ബജറ്റ് പ്ലാൻ ആറു മാസം മുമ്പ്‌ തയ്യാറാക്കും. നാൽപ്പതു രൂപയുടെ വെജിറ്റെറിയൻ ഭക്ഷണം. ഏതാണ്ട് അഞ്ഞൂറ് പ്രധിനിധികൾ വരും. ഒരു നേരെത്തെ ഭക്ഷണത്തിന് 20 അയീരം രൂപ. അത് പലപ്പോഴും ഒന്നോ രണ്ടോ അംഗങ്ങളോ ജില്ല കമ്മറ്റിയോ സ്പോൺസർ ചെയ്യും. അഞ്ഞൂറ് പേരിൽ നിന്ന് ശരാശരി 50രൂപ വച്ച് അവിടുത്തെ സ്പോട് കലക്ഷനിൽ 25 ആയിരം രൂപയിൽ അധികം പിരിയും . ബജറ്റ് കമ്മിയുണ്ടെങ്കിൽ ഞങ്ങളുടെ തന്നെ അംഗങ്ങൾ ആ സ്പോട്ടിൽ വച്ച് അതു സംഭാന നൽകി പരിഹരിക്കും. ഇപ്പോൾ സംസ്ഥാന കമ്മറ്റിയിൽ ഉള്ള നീക്കിയിരുപ്പ് 20 ആയിരം രൂപയോളം. ഇനിയും എന്തങ്കിലും അറിയണോ? ഒരു ജനകീയ വോളന്ററി സോഷ്യൽ മൂവേമെന്റ് അധികം സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ സജീവമാക്കാം എന്നതിന് ഉദാഹരണമാണ് ഏകത പരിഷത്ത്.

വെറുപ്പിന്‍റെ രാഷ്ട്രീയം

പലപ്പോഴും വെറുപ്പിന്റെയും വിദ്വേഷംത്തിന്റെയും ഉന്മൂലനത്തിന്റെയും രാഷ്ട്രീയം പ്രവർത്തിക്കുന്നത് ഭയത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തിൽ നിന്നാണ്. അവിടെ കരുതി കൂട്ടിയുള്ള കുരുതികളും, കൊല്ലും കൊലവിളികളും ബലാൽസംഗങ്ങളും വെറുപ്പിൽ നിന്നുള്ള അക്രമങ്ങളും ഭയത്തിൽ നിന്ന് കൂടുതൽ ഭയത്തിന്റെ വിത്തുകൾ വിതറി ഒരുപറ്റം ആളുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുക എന്നതാണ്.
അങ്ങനെയുള്ള ഇടങ്ങളിൽ വെറുപ്പും വിദ്വേഷവും പരസപര ഭയവും നോര്മലൈസ് ചെയ്യപ്പെടും. അവിടെ വെറുപ്പ് മൂത്തു അത് ഒരു കൂട്ടം ആളുകളെ മദോന്മത്തരാക്കും. ഒരു തരം സാമൂഹിക ഭ്രാന്തിൽ അവർക്ക് ആരെയും ഏറ്റവും ക്രൂരമായി കൊല്ലാനോ, ബലാൽസംഗം ചെയ്യുവാനോ മടിയില്ല. ഇതായിരുന്നു നാസി ജർമനിയിൽ ഹോളോകോസ്റ്റിൽ സംഭവിച്ചത്. ഇതാണ് റുവാണ്ടയിലെ വംശവെറി പൂണ്ട നിഷ്ട്ടൂരമായ കൂട്ടക്കൊലയുണ്ടാക്കിയത്.
ഇന്ന് ഇന്ത്യൻ ജനായത്തവും ജനാധിപത്യ വ്യവസ്‌ഥയും നേരിടുന്ന ഏറ്റവും വെല്ലുവിളി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ്. വെറി പൂണ്ടു ലക്കും ലഗാനും ഇല്ലാതെ കൊച്ചുകുട്ടിയെ പോലും ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നു വഴിയിൽ തള്ളാൻ മടിയില്ലാത്തവരാണ് സ്വതന്ത്ര ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

ഫേസ് ബുക്ക്‌ സമീപനങ്ങൾ


ഞാൻ അനുകൂലിക്കുന്നതും എതിർക്കുന്നതും ആശയങ്ങളെയും, നിലപാടുകളെയും, പ്രവർത്തികളെയുമാണ്. അല്ലാതെ അതു പറയുന്ന മനുഷ്യരെ അല്ല. യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കുക്കുകയും വിയോജിക്കുന്ന കാര്യങ്ങളിൽ വിയോജിക്കുകയും ചെയ്യും. . മനുഷ്യരെല്ലാരും പല കാരണങ്ങളാൽ പല രീതിയിൽ ചിന്തിക്കുന്നവരും സമീപനങ്ങളും, നിലപാടുകളും ഭാഷ പ്രയോഗങ്ങളും ഉള്ളവരൂമാണ്. ബഹു ജനം പലവിധം. പലരോടും പല കാര്യങ്ങളിൽ യോജിക്കുന്നവർ മറ്റു കാര്യങ്ങളിൽ യോജിക്കണം എന്നില്ല. അതു കൊണ്ടു തന്നെ എല്ലാവരും എല്ലാം കാര്യങ്ങളിലും യോജിക്കണം എന്നില്ല. ഞാൻ ചിന്തിക്കുന്നത് പോലെയും പ്രതീകരിക്കുന്നത് പോലെയും എല്ലാവരും പ്രതികരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. മറ്റുള്ളവർ പ്രതീകരിക്കുന്ന രീതിയിലും ഭാഷയിലും ഞാനും പ്രതീകരിക്കണം എന്ന പ്രതീക്ഷയും വെണ്ട.
എന്റെ സമീപനം ആളുകളോട് ചില ആശയങ്ങളിലും സമീപനങ്ങളിലും വിയോജിക്കുമ്പോൾ തന്നെ ആ ആളിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ്. തെറ്റ് എന്ന് എന്റെ മൂല്യ ആശയ കാഴ്ച്ചപ്പാട് എനിക്ക് ബോധ്യമാക്കി തന്നതിനെ നിശിതമായി വിമർശിക്കുമ്പോഴും എനിക്ക് ആ ആളിനോട് വെറുപ്പില്ല. പിണറായി വിജയൻ, എന്ന മനുഷ്യനോട് എനിക്കു തികഞ്ഞ സ്നേഹവും ബഹുമാനവുമാണ്. എന്നാൽ കേരള മുഖ്യമന്ത്രിയെയും സർക്കാരിനെയും ബഹുമാനത്തോടെ വിമർശിക്കുക എന്നത് എന്റെ പൗരധർമം ആണ് എന്ന് ഞാൻ കരുതുന്നു. കേന്ദ്ര സർക്കാരിനോടും അതെ നിലപാട് ആണ്. അതു ആര് ഭരിച്ചാലും. വ്യക്തികളോട് വെറുപ്പും വിദ്വേഷവും ഇല്ലാതെ അവരുടെ നിലപാടുകളെയും അവർ ഉൾപ്പെടുന്ന രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങളെയും പാർട്ടി നിലപാടുകളെയും വിമർശിക്കാം എന്നതാണ് എന്റെ സമീപനവും നിലപാടും.
നിശിതമായ വിമർശന നിലപാടുകൾ എടുക്കുമ്പോഴും മനസ്സാ വാചാ കർമണാ ഹിംസയില്ലാതെയും കലിപ്പ് ഇല്ലാതെയും പെരുമാറാൻ സാധിക്കും എന്നതാണ് എന്റെ അനുഭവങ്ങൾ. എന്റെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടിന് കടക വിരുദ്ധമുള്ളവരിൽ പലരും ജീവിതത്തിൽ എന്റെ അടുത്ത കൂട്ടുകാരാണ് . കാരണം ഞാൻ മിക്ക മനുഷ്യരെയും ഒരു ബ്ലാക്ക് ആൻഡ് വൈയിട്ട് ബൈനറിയിൽ ഒതുക്കാൻ ഇഷ്ട്ടപെടുന്നില്ല. നമ്മളിൽ മിക്കവരും ഗ്രേ സോണിൽ ആണ് വ്യവഹരിക്കുന്നത്. സഹകരിക്കാവുന്നവരുമായി സഹകരിക്കാവുന്ന മേഖലയിൽ സഹകരിക്കുക. അല്ലാത്ത മേഖ യിൽ സഹകരിക്കാതെ മാറി നിൽക്കുക എന്നതാണ് നയം. ചിലർ ചില നിലപാടുകൾ ഒളിഞ്ഞോ തെളിഞ്ഞോ എടുത്താൽ ഞാൻ അവരുടെ ത്രെഡിൽ പോയി ചീത്ത വിളിക്കുകയോ പുച്ഛ ഭാഷയിൽ പ്രതീകരിക്കുകയോ ചെയ്യാറില്ല. കാരണം അതു കൊണ്ടു ആ ആൾ നിലപാട് മാറ്റില്ല. പിന്നെ വെറുതെ എന്തിനു കലിപ്പ് തീർത്തു സമയം കളയണം.
ഫേസ് ബുക്ക്‌ ഒരാളുടെ ജീവിതത്തിൽ ഒരു ചെറിയ പ്രതീകരണ ഇടം മാത്രമാണ്. അവിടെ ചില കാര്യങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പക്ഷേ അത് മാത്രം വച്ചു ഞാൻ ഒരാളെ അളക്കാറും വിലയിരുത്താറുമില്ല.
കാരണം ഫേസ് ബുക്കിൽ കലിപ്പ് കാണിക്കുന്ന പലരും ജീവിതത്തിൽ അങ്ങനെ ആകണം എന്നില്ല. ഫേസ് ബുക്കിൽ മാന്യരായവർ ജീവിതത്തിൽ അങ്ങനെയാകണം എന്നില്ല. ഫേസ് ബുക്കിൽ പറയുന്നതിൽ കടക വിരുദ്ധമായി ജീവിക്കുന്നവരും കാണാം. അതൊക്കെ കൊണ്ടു തന്നെ ഇവിടെ എനിക്ക് ആരോടും പ്രത്യേക വെറുപ്പോ പ്രത്യേക സ്നേഹമൊ ഇല്ല. ഇതു ഞാൻ ഉപയോഗിക്കുന്നത് ഒരു പൊതു കമ്മ്യുണിക്കേറ്റിവ് സ്പേസ് മാത്രമായാണ്. ഞാൻ സുഹൃത്തുക്കളെ കൂട്ടുന്നതും കൂട്ട് ആകുന്നതും നേർ ജീവിതത്തിൽ നേരെ ചൊവ്വേയാണ്. അങ്ങനെ ആയിരക്കണക്കിന് സുഹൃത്തുക്കൾ ലോകമെമ്പാടും ഉള്ളതിനാൽ ഫേസ് ബുക്ക്‌ ഒരു ലിമിറ്റഡ് സ്പേസ് ആണെനിക്ക്. അതു കൊണ്ടു തന്നെ സോഷ്യൽ മീഡിയ ഞാൻ ഒരു മൊബിലൈസേഷൻ പ്ലാറ്റ് ഫോം ആയോ ഫാൻ ക്ലബ്‌ പ്ലാറ്റഫോമായോ, അനുയായി വൃന്ദത്തേഉണ്ടാക്കുവാനോ ഉപയോഗിക്കാറില്ല.
ഇവിടെ ഞാൻ മിക്കപ്പോഴും എഴുതുന്നത് ഒരു ഡയറി എഴുതുന്നത് പോലെയാണ്. അതു പെട്ടന്ന് പത്തു മിനിറ്റിൽ എന്റെ ഫോണിൽ മംഗ്ലീഷിൽ കീ ഇൻ ചെയ്യുന്നതാണ്. അതു കൊണ്ടു അക്ഷര പ്രശ്നങ്ങളുണ്ടെന്നും എനിക്കറിയാം . അതു പിന്നീട് സമയം കിട്ടുമ്പോൾ തിരുത്തുക എന്നതാണ് സമീപനം. പെർഫെക്ട് ഈസ് ദി എനിമി ഓഫ് ഗുഡ് എന്നതാണ് സമീപനം. സത്യത്തിൽ ഇതു തന്നെ മൂന്നു വാചകങ്ങൾ എന്ന് കരുതിയത് തുടങ്ങിയത് ഇവിടം വരെയെത്തി. അതിന് എത്ര ലൈക്ക് വരുന്നത് പോലും പ്രശ്നമല്ല. ഇതു ഞാൻ ബ്ലോഗിൽ എല്ലാ ആഴ്ച്ചയും ഡോക്കുമെന്റ് ചെയ്യും. ഫേസ് ബുക്ക്‌ ഒരു ഫ്‌ലീറ്റിങ് ലോകമാണ്. അതു കൊണ്ടു തന്നെ ഒന്നോ രണ്ടോ പോസ്റ്റ്കൾ കൊണ്ടൊക്കെ ഒരു യഥാർത്ഥ ആളെ വിലയിരുത്താൻ പ്രയാസമാണ്.
പിന്നെ ഒരു കാര്യം കൂടി പ്രായപൂർത്തിയായ ഒരാൾ ഒരു നിലപാട് എടുത്താൽ അതു ഫേസ് ബുക്ക്‌ പ്രതീകരണത്തിൽ കൂടി മാറ്റാം എന്നു ഞാൻ വിചാരിക്കുന്നില്ല. എത്ര പേർ എന്തൊക്കെ ന്യായീകരിച്ചാലും ആരെയും ഫേസ് ബുക്ക്‌ പ്രതീകരണങ്ങളിലൂടെ മാറ്റുവാൻ സാധ്യമല്ല എന്നാണ് എന്റെ സമീപനം. പലപ്പോഴും ന്യായീകരണ പോസ്റ്റുകൾ പലതും ഒരു ഇക്കോ ചേമ്പറിലെ ശബ്ദ കോലാഹങ്ങൾ മാത്രമാണ്. അതാതു ന്യായീകരണ സംഘങ്ങൾ പരസ്പരം ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കും എന്നതിൽ കവിഞ്ഞു ഒന്നും സംഭവിക്കില്ല. ആരെയെങ്കിലും ആക്രമിച്ചു കൊണ്ടുള്ള പോസ്റ്റ്‌കളുടെയും സ്ഥിതി അതൊക്കെ തന്നെ.
അതു കൊണ്ടു ഫേസ് ബുക്കിൽ ഓടി നടന്ന് വാക്ക് പയറ്റു നടത്തി അടിപിടികൂടുന്നതും ചീത്ത വിളിക്കുന്നതും ചാപ്പകുത്തുന്നതും ട്രോളുന്നതും എല്ലാം നിരർത്ഥകമായുള്ള സമയം കൊല്ലി ഏർപ്പാടാണ്. പലരും അടക്കി വച്ചിരിക്കുന്ന കലിപ്പ് ഫേസ് ബുക്കിലായിരിക്കും തീർക്കുന്നത്. പലരും ശമ്പളം വാങ്ങി ഒരു സംഘത്തിനോ പാർട്ടിക്കോ ന്യായീകരണം നടത്തുവരായിരിക്കും. ചിലർക്ക് സ്വന്തം ജീവിതത്തിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തനം ചെയ്യാൻ സമയമോ സൗകര്യമൊ ഇല്ലെങ്കിൽ ഫേസ് ബുക്കിലായിരിക്കും അവരുടെ പ്രവർത്തന മേഖല. അതു ആയിക്കോട്ടെ!.അതിനു എനിക്ക് എന്ത്‌ ചേദം. അവരായി അവരുടെ പാടായി. അല്ലാതെ അവരെയൊന്നും ഫേസ് ബൂക്കിലൂടെ മര്യാദ പഠിപ്പിക്കാൻ സാധിക്കില്ല എന്നറിയാമെങ്കിൽ ഒരുപാട് സമയലാഭമുണ്ടാകും

നിലപാടുകൾ, സമീപനങ്ങൾ: ഡോഗ്മയും ബദലുകളും


മനുഷ്യരുടെ സമീപനങ്ങൾ അവരുടെ നോട്ടത്തിലും, കാഴ്ചകളിലും, വാക്കുകളിലും, പ്രവർത്തികളിലൂടെയാണ് തെളിവായി വരുന്നത്. അവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ അവർ എങ്ങനെയാണ് അവരുടെ ചുറ്റും സമൂഹത്തിലും രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെ മനസ്സിലാക്കി എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണ് മറ്റുള്ളവർക്ക് മനസ്സിലാകുന്നത്.
നമ്മുടെ പല സമീപനങ്ങളും നിലപാടുകളും പെട്ടന്ന് ഉണ്ടാകുന്നതല്ല. അത് വീട്ടിലും നാട്ടിലും സ്‌കൂളിലും കോളേജിലും മറ്റുള്ള ഇടങ്ങളിൽ നിന്നും കണ്ടും കെട്ടും അറിഞ്ഞുമൊക്കെ പഠിച്ചതാണ്. അതിനു പറയുന്ന പേരാണ് സാമൂഹിക വൽക്കരണം അധവാ സോഷ്യലൈസെഷെൻ എന്നത്.
നമ്മുടെ പേരോ, ജാതിയോ, മതമോ, ഒന്നും നമ്മൾ തിരഞ്ഞെടുക്കുന്നതല്ല. സ്വയം പേര് കണ്ടെത്തുന്നവർ വളരെ വളരെ കുറവാണ്. പേരിടീൽ എന്നത് തന്നെ ഒരു കുട്ടിയുടെ സ്വതം ജാതി -മത ശ്രേണി സ്വതവുമായി കൂട്ടിയിണക്കി ഒരു ഐഡന്റിറ്റി ചാർത്തി കൊടുക്കുന്ന ഏർപ്പാട് ആണ്. ഒരു കുട്ടിയുടെ ജാതി -മത ഏർപ്പാട് ചോറൂണ്, മാമ്മോദീസ, സുന്നത്ത്, ഉപനയനം തുടങ്ങിയ ഏർപ്പാട്കളിലൂടെ ഉറപ്പിക്കും.
മനുഷ്യൻ ജനിക്കുന്നത് സ്വതന്ത്രനായിട്ടാണ്. പക്ഷേ പേരും നാളും ഇടുന്നത് മുതൽ അവരെ വിവിധ സത്വ -അസ്തിത്വങ്ങളിൽ തളച്ചു കുടുംബ -മത -ലിംഗ -ജാതി വ്യവസ്ഥയുടെ ചട്ടക്കൂട്ടിലാക്കി ചിട്ടപ്പെടുത്തി വരൂതിയിലാക്കിയാണ് സമൂഹം നമ്മെ നിയന്ത്രിക്കുന്നത്.
കോടിക്കണക്കിന് ബീജത്തിൽ ഒരു ബീജം ഒരു അണ്ഡത്തെ തേടിയുള്ള ഒട്ടമത്സരത്തിൽ ഒരു നാനോ സെക്കൻഡിൽ താഴെയുള്ള സമയത്തു നടക്കുന്ന ഒരു യാദൃച്ഛിക സങ്കലനത്തിൽ നിന്നാണ് നമ്മുടെ ലിംഗവും, നിറവും, ശരീര പ്രകൃതിയുമൊക്കെ സംഭവിക്കുന്നത്. ചുരുക്കത്തിൽ നമ്മുടെ ശാരീരിക അസ്തിത്വമോ സാമൂഹിക അസ്തിത്വമോ, സത്വമോ തീരുമാനിക്കുന്നതിൽ നമ്മൾക്കു വലിയ റോൾ ഇല്ല.
എന്നാൽ അറിവ് കോണ്ടും, തിരിച്ചറിവ്കൊണ്ടും ചിന്തിച്ചു, മനനം ചെയ്തും, കണ്ടറിഞ്ഞും, കേട്ടറിഞ്ഞും, കൊണ്ടറിഞ്ഞും, വാക്കുകളും അർഥങ്ങളും അറിഞ്ഞും സ്വയം അഴിച്ചു പണിതു മനസ്സിലും സമൂഹത്തിലും മാറ്റങ്ങൾ വരുത്തുവാൻ ഉള്ള ബുദ്ധിപരമായ കഴിവ് ആണ് മനുഷ്യനെ മറ്റു സാമൂഹിക മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബോധവും ബോധ്യങ്ങളും അവയുടെ വിനിമയം വാക്കുകളിലൂടെയും ചിന്തയിൽ കൂടിയും സ്പുടം ചെയ്തു കൂട്ടായ്മയുണ്ടാക്കിയാണ് മനുഷ്യൻ മാറ്റങ്ങലുണ്ടാക്കുന്നത്. പക്ഷേ ഈ പ്രക്രിയകൾ പോലും നമ്മുടെ ചിന്ത സാമൂഹികവൽക്കരണത്തെ ആശ്രയിച്ചിരിക്കും.
മനുഷ്യൻ ജീവിക്കുന്നത് ഓർമ്മകളിലൂടെയാണ്. അങ്ങനെയുള്ള ഓർമ്മകൾക്കു വ്യക്തി അനുഭവങ്ങളുടെ തലമുണ്ട്. അതു കുട്ടിക്കാലം മുതൽ കണ്ടും, കെട്ടും, തൊട്ടും, പറഞ്ഞും, രുചിച്ചും എല്ലാം, ചുറ്റുമുള്ള മനുഷ്യരെയും മണ്ണിനെയും, വെള്ളത്തെയും, മരങ്ങളെയും, കിളികളെയും, മൃഗങ്ങളെയും, ഭക്ഷണത്തെയും ഭാഷയെയും അനുഭവിച്ചറിഞ്ഞ ഓർമ്മകളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ചിന്തയും, ഭാഷയും, മനുഷ്യനും ഇല്ല. അതുപോലെ ഓർമ്മകൾക്കു സാമൂഹിക, ഭാഷ, ഭൂതല, ഭൂതകാല, സാംസകാരിക തലവുമുണ്ട്. നമ്മളുടെ പല തരം സത്വ ബോധങ്ങളെ ബാധിക്കുന്നത് 'കൂട്ട ഓർമ്മകൾ ' അധവാ 'കളക്റ്റീവ് മെമ്മറി' യാണ്. പലപ്പോഴും നമ്മുടെ പല വിശ്വാസങ്ങൾ -മതം, ജാതി, ലിംഗ, ഭാഷ, രാഷ്ട്ര - ഈ കളക്ടീവ് മെമ്മറിയുടെ ഭാഗമാണ്. പലപ്പോഴും ഈ കളക്ടീവ് മെമ്മറി കുട്ടിക്കാലം മുതലേ കുടുംബവും, അതിലൂടെ മതങ്ങളും, പിന്നെ ജാതി, വർണ്ണ, ലിംഗ ഭേദങ്ങളും - നമ്മളെ പറഞ്ഞു ശീലിപ്പിച്ച ചില വിശ്വാസങ്ങളിലും പലപ്പോഴും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമാണ്.
കളക്ടീവ് മെമ്മറി കാലത്തിനു അനുസരിച്ചു മാറും.
ഉദാഹരണത്തിനും ഇവിടെ നൂറ്റമ്പത് കൊല്ലം ജീവിച്ചിരുന്നവർക്ക് ഇന്ന് നമ്മൾ അറിയുന്ന ഇന്ത്യയോ കേരളമോ എന്ന സത്വ ബോധമോ കളക്റ്റിവ് മെമ്മറിയോ ഇല്ലായിരുന്നു.
അതുപോലെ നൂറു കൊല്ലം മുമ്പ് ഒരാൾക്ക് കമ്മ്യുണിസ്റ്റെന്നോ, ഗാന്ധിയൻ എന്നോ, ആർ എസ് എസ് എന്നോ, മാർക്സിസ്റ്റ്‌ എന്നോ ഉള്ള വിശ്വാസ ഓർമ്മകൾ ഇല്ലായിരുന്നു. പക്ഷേ കുടുംബ -മത -ലിംഗ ബന്ധങ്ങളുടെയും വിവേചനങ്ങളും എല്ലാം നമ്മുടെ കളക്ടീവ് മെമ്മറിയുടെ ഭാഗമാണ്.
പലപ്പോഴും നമ്മുടെ വിശ്വാസങ്ങളെ നിയന്ത്രിക്കുന്നത് ഇങ്ങനെ നമ്മൾ വീട്ടിലും നാട്ടിലും സ്‌കൂളിലും എല്ലാം പറഞ്ഞും, കണ്ടും കേട്ട് ശീലിച്ച കാര്യങ്ങളിൽ കൂടിയാണ്. ഇങ്ങനെയുള്ള വ്യക്തിഗത അനുഭവ ഓർമ്മകളിൽ കൂടിയും കളക്റ്റിവ് വിശ്വാസ ഓർമ്മകളിൽ കൂടിയുമാണ് ഭാഷയും വിശ്വാസങ്ങളും പ്രത്യാശ
കളും വ്യവഹരിക്കുന്നത്. എല്ലാം' ഒരു വിശ്വാസം ആല്ലേ ' എന്ന ചൊല്ലിൽ നിന്ന് തുടങ്ങുന്നു നമ്മുടെ പല യാഥാസ്ഥിക ബോധ്യങ്ങൾ. കാരണം മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. വാക്കുകൾകോണ്ടും വിശ്വാസങ്ങൾ കോണ്ടും ഓർമ്മകൾ കോണ്ടും കൂടിയാണ്.
ഒട്ടു മിക്ക മനുഷ്യരും അവർ ചുറ്റുംപാടുകളിൽ നിന്ന് കണ്ടും കെട്ടും മനസ്സിൽ കയറികൂടിയ ആശയങ്ങളും വിശ്വാസങ്ങളും മുൻവിധിയുമായി സ്വരൂപിച്ചു അവർ അവരുടെ സത്വ ബോധമുണ്ടാക്കുന്നു. അതു പേരിൽ തുടങ്ങി പിന്നെ ചിന്തയുടെ വിവിധ വിശ്വാസതലങ്ങളിൽ കുടിയിരുന്ന് നമ്മളുടെ വാക്കുകളെയും പ്രവർത്തികളെയും സമീപനങ്ങളെയും നിലപാടുകളെയും നിയന്ത്രിച്ചു നമ്മൾ പോലും അറിയാതെ നമ്മെളെ വരുതിയിലാക്കും.
ഇങ്ങനെ നമ്മൾ പല രീതിയിൽ ആർജിച്ച അനുഭവ ഓർമ്മകൾക്കും വിശ്വാസ കൂട്ടഓർമ്മകൾക്കും വെളിയിൽ പോകാൻ മിക്കവരും മടിക്കും. കാരണം അതു നമ്മൾ ശീലിച്ച കംഫെറ്റ് സോണിന് വെളിയിൽ പോയി സ്വയം വിമർശനാത്മകമായി നമ്മളെ മൊത്തം അഴിച്ചു പണിയുക, ശീലിച്ച സത്വബോധങ്ങളെ തകർത്തു പുതിയ സ്വയ ബോധ്യങ്ങളും ബോധതലങ്ങളും ഉണ്ടാക്കുക എന്ന ദുഷ്‌കരമായ ഏർപ്പാടാണ്. സ്വന്തം സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തി സ്വയ ബോധതലങ്ങളെ മാറ്റി മറിക്കാൻ പലർക്കും കഴിയില്ല. അതു കൊണ്ടു തന്നെ ഭൂരിപക്ഷം മനുഷ്യരും കാന്ഫെമിസ്റ്റാണ്. നാട് ഓടുമ്പോൾ നടുവേ ഓടുന്നവർ. നാട് ഭരിക്കുന്നവർ പോകുന്ന വഴിയിൽ പോകുന്നവർ. അവർ പ്രചരിപ്പിക്കുന്ന വിശ്വാസങ്ങളും അവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഏറ്റെടുത്തു ചോദ്യങ്ങൾ സ്വയം ചോദിക്കാതെ ശീലിച്ചവർ.
അതു കൊണ്ടു തന്നെ ഒരു പാർട്ടി സത്വത്തിലോ ഒരു പ്രത്യശാസ്ത്ര വിശ്വാസ സംഹിതയിലോ മിക്കവരും കോൺഫെർമിസ്റ്റ് ആയാണ് വ്യവഹരിക്കുന്നത്. അതു അവരുടെ അസ്തിത്വ വിശ്വാസമാകുമ്പോഴാണ് അവർ പലപ്പോഴും ഡോഗ്മയുടെ തടവുകരാകുന്നത്. ഒരാളുടെ ചിന്തകളുടെ നിയന്ത്രണ രേഖകൾ നിയന്ത്രിക്കുന്നത് ഇങ്ങനെ ശീലിച്ച ഡോഗ്മ വിശ്വാസ ഓർമ്മ സഞ്ചയങ്ങളാണ്.
ഒരാൾ മാർക്സിസ്റ്റോ ആർ എസ് എസ്ഓ, ബി ജെ പി യോ കൊണ്ഗ്രെസ്സ് വിശ്വസിയോ ഒക്കെയാകുന്നത് പലപ്പോഴും നമ്മൾ ആർജിച്ചെടുത്ത ഡോഗ്മാകളിൽ കൂടിയാണ്. മതങ്ങളും രാഷ്ട്രീയ അധികാര സ്വരൂപങ്ങളും മനുഷ്യന്റ മനസ്സിനെ കീഴടക്കുന്നത്. ഇങ്ങനെ രൂപ പ്പെടുത്തിയ വിശ്വാസ ഡോഗ്മ സോഫ്റ്റ്‌വെയർ നമ്മുടെ ബൗദ്ധീക വ്യവഹാരങ്ങളുടെ ഒരു ഫിൽറ്റർ ആയി പ്രവർത്തിക്കും. അങ്ങനെ ആയാൽ നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നത് അറിയുന്നതും ആ ഡോഗ്മ ഫിൽറ്ററിലൂടെ. അതിനപ്പുറം ഉള്ളവരെ അന്യവൽക്കരിച്ചാണ് ഡോഗ്മ തന്നെ ഒരു കോമ്മൺസെൻസായി അതിനു വെളിയിൽ ഉള്ളവരെ ആക്രമിക്കുന്നത്.
അങ്ങനെ ഡോഗ്മ അന്ധവിശ്വാസികൾ അവരുടെ അസ്തിത്വ സത്വങ്ങൾക്ക് വെളിയിൽ ഉള്ളവരെ സംശത്തോട് കാണുകയോ, വേണ്ടി വന്നാൽ അക്രമിക്കുകയോ കൊല്ലുകയോ ചെയ്യാൻ മടിയില്ലാത്തവരാണ്. പലപ്പോഴും പല മത മൗലീകവാദികളും രാഷ്ട്രീയ പാർട്ടി മൗലീക വിശ്വാസികളും സോഷ്യൽ മീഡിയയിലും പുറത്തും അക്രമോൽസുകാരാകുന്നത് അവർ അവരവരുടെ മത -ജാതി ഡോഗ്മാകൾക്കും അവരുടെ പാർട്ടി അധികാര ഡോഗ്മകളിലും തളച്ചിടപ്പെട്ടതു കൊണ്ടാണ്. അതിനപ്പുറം ചിന്തിക്കാൻ കഴിവ് നഷ്ട്ടംപെട്ടവരാണ് പല മത അധികാര സ്വരൂപം ങ്ങളുടെയും രാഷ്ട്രീയ പാർട്ടി സ്വരൂപങ്ങളുടെയും അടിമകളോ അകമ്പടിക്കാരോ ആകുന്നത്. ന്യായീകരണ തൊഴിലാളികളിൽ ഭൂരിപക്ഷവും അവർ ശീലിച്ചതിനു അപ്പുറം കാണാനോ ചിന്തിക്കാനോ കഴിവ് ഇല്ലാത്തവരാണ്.
ഇങ്ങനെ ശീലിച്ചു എടുത്ത വിശ്വാസങ്ങളെയും ഡോഗ്മാകളെയും പുനർവിചാരണ ചെയ്യാൻ കഴിയുമ്പോഴാണ് അറിവുകളുടെയും തിരിച്ചറിവുകളുടെയും പുതിയ ബോധ ധാരകളും ജ്ഞാന -വിജ്ഞാന ഉറവകളും ഉയിരാവുന്നത്. അങ്ങനെ ചെയ്യാൻ നോൺ -കന്ഫെമിസ്റ്റ് സമീപനം എടുക്കുവാൻ ഉൾക്കരുത്തുള്ളവർക്കു മാത്രമെ സാധിക്കയുള്ളൂ.
അങ്ങനെ പഴയ ഡോഗ്മാകളെ ഉടച്ചുകളഞ്ഞു പുതിയ ചിന്തകളയും വിചാരങ്ങളെയും പുതുക്കിയാണ് മനുഷ്യൻ സ്വാതന്ത്ര്യമായി ചിന്തിച്ചും പ്രവർത്തിച്ചും പുതിയ ആശയ ധാരകളിൽ കൂടി മനസ്സിനെയും സമൂഹത്തെയും പുതുക്കി സാമൂഹിക പരിവർത്തനങ്ങളും നവോദ്ധാന ധാരകളും ഉരുവാകുന്നത്.
നമ്മൾ അറിയുന്ന സത്യങ്ങൾ പോലും അനുഭവ ഓർമ്മകളുടെയും വിശ്വാസഓർമ്മളുടെയും ഒരു വിശ്വാസ വിചാര രൂപമാണ്. അതു സമൂഹത്തിന്റെയും ശാസ്ത്രത്തിന്റെയും കാര്യത്തിലും അങ്ങനെയാണ്. ഐസക് ന്യൂട്ടന്റെ കാലത്തുള്ള സത്യം എന്നു വിശ്വസിച്ചതിൽ നിന്ന് മാറിയാണ് ഇന്ന് നമ്മൾ വിശ്വസിക്കുന്ന 'ശാസ്ത്ര സത്യങ്ങൾ '. ഇന്ന് നാം 'ഇന്ത്യക്കാർ ' എന്നതിൽ വിശ്വസിക്കുന്നു. നൂറ്റമ്പത് കൊല്ലം മുമ്പ് അങ്ങനെ അല്ലായിരുന്നു. നൂറു കൊല്ലം കഴിഞ്ഞു ഇങ്ങനെ ആകണം എന്നില്ല.
അതു പോലെ തന്നെയാണ് ഇന്ന് ഒരു പ്രത്യയ ശാസ്ത്രം മാത്രമാണ് ശരി എന്നു വിശ്വസിച്ചു ഉറച്ചിരിക്കുന്നവരും. അങ്ങനെയുള്ളവർ അല്ല ചിന്തയെയുംസമൂഹത്തേയും ലോകത്തെയും മാറ്റിയത്. അതിനു ആദ്യം വേണ്ടത് ഡോഗ്മയുടെയും പറഞ്ഞും കെട്ടും പഠിച്ച സത്യം രൂപങ്ങളുടെയും ശീല വിചാര വിശ്വാസങ്ങളുടെയും അപ്പുറം കാണുവാനും ചിന്തിക്കാനും ഉള്ള സ്വതന്ത്ര വിചാര ധാരകളാണ്..
അങ്ങനെയാണ് പുതിയ ബദലുകൾ പഴയതിനെ മാറ്റി സമൂഹത്തെയും മനുഷ്യനെയും പുതുക്കുന്നത്. കേരളത്തിനും ഇന്ത്യക്കും ലോകത്തിനും പുതിയ ബദലുകൾ ആവശ്യമാണ്. അതു കൊണ്ടു തന്നെ ഡോഗ്മകളെ തകർക്കുന്ന പുതിയ ചിന്തകളും പാഠ ഭേദങ്ങളും ബദൽ കൂട്ടായ്‌മകളും ജനീകീയ നവോദ്ധാനവും ആവശ്യമാണ്.
ജെ എസ് അടൂർ

സമകാലിന സാമൂഹിക ചര്‍ച്ച

നീതിബോധം - എന്താണ് ജസ്റ്റിസ്‌ ?


ഇവിടെ പലരും ജസ്റ്റിസ് അധവാ നീതിബോധം എന്നതിനെ പറ്റി പല കാലഹരണപെട്ട ആശയങ്ങളാണ് പങ്കു വക്കുന്നത്. ജസ്റ്റിസ് എന്നതിന് പലതലങ്ങളുണ്ട്. ആളുകളെ കൊന്നു നീതി നടപ്പാക്കാം എന്നുള്ളതും കണ്ണിനു പകരം കണ്ണ് എന്നും മറ്റുമുള്ള നീതി ബോധവും ഒക്കെ കലഹരണപെട്ട ഏകാധിപത്യ ബോധ്യങ്ങളിൽ നിന്നുള്ളതാണ്. വെറുതെ പഴയ ലാറ്റിൻ വാക്യത്തിൽ പ്രയോഗിക്കാതെ ഒരാഴ്ച്ച ചിലവിട്ട് ജോൺ റോൾസിന്റെ തിയറി ഓഫ് ജസ്റ്റിസ് വായിക്കുക. അല്ലെങ്കിൽ അമത്യ സെൻ എഴുതിയ ഐഡിയ ഓഫ് ജസ്റ്റിസ്‌ ക വായിക്കുക. ആളുകളെ കൊന്നു ജസ്റ്റിസ് നടത്തുക എന്നൊക്കെയുള്ള വികല ധാരണകൾ കൊണ്ട് നടക്കുന്നതും അതുപോലെ ആളുകളെ തൂക്കി കൊന്നാൽ കുറ്റ കൃത്യങ്ങൾ കുറയും എന്ന മനസ്ഥിതിയും കൊണ്ട് നടക്കുന്നവരുടെ മൂല്യ വ്യവസ്ഥതന്നെ വ്യത്യസ്തമാണ്. 
 ഇതിനെക്കുറിച്ചു വിശദമായി പിന്നീട് എഴുതാം. നീതി ബോധവും ന്യായ വ്യവസ്ഥയും നിയമ വാഴ്ച്ചയും പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും ഒന്നല്ല. ഇതു മൂന്നും ചരിത്രത്തിൽ ഒരുപോലെയല്ല വർത്തിച്ചതും. ഇതു മൂന്നും ഇപ്പോഴും ഏകാധിപത്യ വ്യവസ്ഥയിലും ജനായത്ത വ്യവസ്‌ഥയിലും ഒരുപോലെ അല്ല വർത്തിക്കുന്നത്. കാരണം നീതി ബോധം തന്നെ നിങ്ങളുടെ മൂല്യ വ്യവസ്‌ഥയെ ആധാരമാക്കിയാണ്. പലപ്പോഴും പലരുടെയും മൂല്യ വ്യവസ്ഥകൾ വ്യത്യസ്തമായതിനാൽ ആണ് അവർക്ക് പലതരത്തിൽ ഉള്ള നീതിബോധം ഉളവാകുന്നത്.

ഫേസ് ബുക്ക്‌ മിഥ്യാ ധാരണകള്‍

ഈ ഫേസ് ബുക്കും നമ്മൾ കരുതുന്നത് പോലെ നമ്മൾ ആരും വലിയ ഒരു സംഭവമൊന്നും അല്ല. സമൂഹത്തിൽ കാണുന്നത് പോലെ ഇവിടെയും ബഹു ജനം പലവിധം. പലരും പലതും പല തരത്തിൽ എഴുതും. എഴുതട്ടെന്നെ. അതിനു ആരും വെറുതെ ബേജാറായിട്ട് കാര്യവും ഇല്ല. ഫേസ് ബുക്കും സോഷ്യൽ മീഡിയയൊക്കെ പലരും, പല രീതിയിലും ഉപയോഗിക്കും. ഉപയോഗിക്കട്ടെന്നെ. പലർക്കും പല ഒളിഞ്ഞും തെളിഞ്ഞും ഉള്ള രാഷ്‌ടീയമൊ അരാഷ്ട്രീയമോ കാണും. കാണട്ടെന്നെ. പിന്നെ എല്ലാർക്കും അവരവരുടെ രാഷ്ട്രീയവും കാഴ്ച്ചപ്പാടും എല്ലാവരും അംഗീകരിക്കണം എന്ന് വച്ചാൽ നടക്കുമൊ? .നടക്കില്ല.
പിന്നെ ഫേസ് ബുക്കിലോ. സോഷ്യൽ മീഡിയയിലോ ആരെങ്കിലും ആരേലും ഉപദേശിച്ചു നന്നാക്കാം എന്ന് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. എന്ന് വിചാരിച്ചു നിങ്ങളുക്ക്‌ തോന്നിയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല.
മത്തായിയുടെ എം നു വളരെയധികം ഡിമാൻഡ് ഉള്ള കാലത്തു ആര് എന്ത് എഴുതിയാലും പ്രത്യകിച്ചു ഒരു കുന്തവും സംഭവിക്കുന്നില്ല. പിന്നെ എഴുതുന്നോർക്ക് ഒരു സുഖം. വായിക്കുന്നവർക്ക് സുഖിക്കണം എന്നില്ല. സുഖിച്ചാൽ നല്ലത്. മനുഷ്യൻ എന്ന ഏർപ്പാട് തന്നെ വല്ലോരോടും മീൻടീം പറഞ്ഞു ഇരിക്കുക എന്നതാണ്. സുക്കർബർഗിന് ആ കാര്യം മനസ്സിലായത് കൊണ്ടു ഫേസ് ബുക്ക്‌ പച്ച പിടിച്ചു.
ആര് എന്തോക്കെ പറഞ്ഞാലും ആളുകൾ ഒക്കെ അവര് പഠിച്ചത് പാടും. പാടട്ടെന്നെ. ഞാനും അങ്ങനെയൊക്കെ തന്നെ. ചിലപ്പോഴൊക്കെ നമ്മള്‍ ഒരു വലിയ പുള്ളിയാണെന്ന മിഥ്യ ബോധം എനിക്കും നിങ്ങള്ക്കും ഒക്കെ തോന്നാം . അതൊക്കെ വെറും ഗ്യാസ് ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപെട്ടൂ . നമ്മൾ ഒന്നും വലിയ സംഭവം അല്ലെന്നു തിരിച്ചറിയുമ്പോൾ എന്ത് ആശ്വാസമാണ്. ഞാൻ തോന്നുന്നത് തോന്നുമ്പോൾ തോന്നിയത് പോലെഒക്കെ എഴുതുന്ന ആളാണ്. അതിൽ തെറ്റും കുറ്റോം കുറവും ഒക്കെ കാണും അതൊന്നും വലിയ സംഭവമാണെന്ന് കരുതുന്ന ആളല്ല. കാരണം ഇതിലെന്നും വലിയ കാര്യമില്ല. നിങ്ങൾ ലൈക്കടിച്ചാലും ഇല്ലേലും വലിയ കാര്യം ഒന്നുമില്ല. ഞാൻ ആരുടെയും ഫാൻ അല്ലാത്തത് കൊണ്ടു ഉള്ള ഫാന്സ് അസോസിയേഷനെ താങ്ങാൻ ഉള്ള കരുത്തില്ല, സൂർത്തുക്കളെ, സഖാക്കളെ നാട്ടുകാരെ . നിങ്ങളായി നിങ്ങളുടെ കാര്യമായി. ലോകോസമസ്തോ സുഖിനോ ഭവന്തു.
അല്ലെതെന്ത് പറയാൻ. പിന്നെ പാലം വലിയില്ല. ലൈക്ക് കണ്ടു നിർവൃതിയടാൻ സമയം ഇല്ല. ചൊറുതനം കൊണ്ടു ഫേസ് ബുക്കിൽ കറങ്ങി നടന്ന് ചൊറിയാറില്ല. പിന്നെ ലൈക്ക് തോന്നുമ്പോൾ തോന്നിയോർക്കു കൊടുത്തെന്നും കൊടുത്തില്ലന്നും ഇരിക്കും. അതു തലനാരിഴ കീറി പരിശോധിച്ചോട്ടുന്നും അല്ല. പിന്നെ ഒന്നാമനും രണ്ടാമനും മൂന്നാമനും ഒന്നും ആകാതെ ഒരു കൊമ്പറ്റീഷനനും ഇല്ലാതെ ഇഷ്ട്ടം പോലെ ജീവിക്കുവാന്‍ ഒരു ഭാഗ്യം വേണം . ഇതൊക്കെയാണ് എന്റെ ഇപ്പോഴുള്ള തോന്നലുകൾ. എല്ലാം വെറുതെ ഓരോ തോന്നലുകൾ അല്ലെ. അതുകൊണ്ടു തന്നെ ആരെയും ഞാൻ വിധിക്കാൻ യോഗ്യനല്ല. ആരോടും ഒരു വിരോധവും ഇല്ല. നിലപാടുകളോടും സമീപനങ്ങളോടുമാണ് യോജിക്കുകയും വിയോജിപ്പിക്കുകയും ചെയ്യുന്നത്. അവിടെയും ആരെയും ബ്‌ളാക് ആൻഡ് വൈറ്റ് കള്ളികളിൽ ആക്കില്ല. ചാപ്പ കുത്താറില്ല. കാരണം ഇതിന്റെയൊക്കെ പേരിൽ അടിപിടി കൂടി കളയാൻ തക്ക ആയുസ്സും ആരോഗ്യവും സാധരണ മനുഷ്യർക്കില്ല. ഞാൻ സാധാരണ കുറ്റവും കുറവുകളും ഒക്കെയുള്ള ഒരു മനുഷ്യൻ ആണ്.
" മനുഷ്യൻ ഉറച്ചു നിന്നാലും വെറുമൊരു ശ്വാസമത്രെ. മനുഷ്യന്റെ ആയുസ്സ് പുല്ല് പോലെയാകുന്ന. വയലിലെ പൂ പോലെ അതു പൂക്കുന്നു. കാറ്റ് അതിൻമേൽ അടിക്കുമ്പോൾ അതില്ലാതെയാകുന്നു. പിന്നെ അതിന്റെ സ്ഥലം അതിനെ അറികയും ഇല്ല." സങ്കീർത്തനം 103:15-16.
ഇത്രയെ ഉള്ളൂ കാര്യം.

കേരളത്തിലെ റീസൈക്ലിംഗ് വ്യവഹാരങ്ങള്‍

കേരളത്തിലെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ഉള്ള ഒരു പ്രശ്നം 1970കളിൽ ഉയർന്നു വന്ന ഒരു നവ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ ധാരകളുടെ റീ സൈക്കളിംഗ് ആണ് ഇപ്പോഴും നടക്കുന്നത് എന്നതാണ്. ഇതിനു ഒരു കാരണം 1980കൾ മുതൽ കേരളത്തിൽ മാറ്റാം ഉണ്ടാക്കാൻ കാമ്പുണ്ടായിരുന്ന തലമുറയിൽ വലിയ ഒരു വിഭാഗം ഗൾഫിലേക്കും മറ്റു നാടുകളിലേക്കും കുടിയേറി. അവരിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവർ അവരുടെ പ്രൊഫെഷനിൽ അല്ലെങ്കിൽ ബിസിനസ്സിൽ ശ്രദ്ധ തിരിച്ചു. അതുകൊണ്ടു തന്നെ ഇന്നും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗങ്ങളിൽ പ്രബലർ 1970 കളുടെയും എൺപത് കളുടെ ആദ്യ പാദത്തിലേയും ബാക്കി പത്രങ്ങളാണ്. അവർക്ക് 1990 കൾക്ക് ശേഷം ജനിച്ച ഒരു തലമുറയെ ഇൻസ്‌പെയർ ചെയ്യാൻ സാധിക്കുന്നില്ല. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ മക്കൾ എത്ര പേർ മലയാളത്തിൽ എഴുതും? കേരളത്തിലെ മലയാള മൗലീക വാദികളുടെ മക്കളിലും കൊച്ചു മക്കളിലും ഒക്കെ മലയാളം നല്ലത്‌ പോലെ എഴുതാനും വായിക്കുവാനും അറിയാവുന്നവർ എത്ര പേരുണ്ട്? കേരളത്തിൽ കാർഷിക പ്രതിസന്ധിയെക്കുറിച്ചും നെൽ വയലുകളെ കുറിച്ചും ഗൃഹാതുരത്തോടെ സംസാരിക്കുന്ന അമ്പതും അറുപതും വയസ്സുള്ളവർ എത്ര അവരുടെ മക്കളെ കൃഷിക്കാരക്കുവാൻ പ്രേരിപ്പിക്കും? സ്വന്തം കൃഷി സ്ഥലം വിറ്റു നഗരങ്ങളിലെ ഫ്ലാറ്റ്കളിൽ ജീവിച്ചു കൃഷിയെക്കുറിച്ച് നെടുവീർപ്പിട്ടിട്ട് എന്ത് കാര്യം? കേരളത്തിലെ വിരോധാഭാസങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ട്.

Tuesday, April 10, 2018

Heritage Walk- Fort Kochi

St Francis Church in Fort Kochi 1516, the first European church in India. Vasco Da Gama was buried here in 1524, though his mortal remains got shifted to Portugal after 14 years by his son. 
 The church changed hands from colonial power to another; from Portuguese to Dutch to English and in the process the catholic church began by Franciscans is now a CSI church affiliated to the North Kerala Diocese. It is declared as a protected monument in 1923.