Sunday, April 22, 2018

നീതിബോധം - എന്താണ് ജസ്റ്റിസ്‌ ?


ഇവിടെ പലരും ജസ്റ്റിസ് അധവാ നീതിബോധം എന്നതിനെ പറ്റി പല കാലഹരണപെട്ട ആശയങ്ങളാണ് പങ്കു വക്കുന്നത്. ജസ്റ്റിസ് എന്നതിന് പലതലങ്ങളുണ്ട്. ആളുകളെ കൊന്നു നീതി നടപ്പാക്കാം എന്നുള്ളതും കണ്ണിനു പകരം കണ്ണ് എന്നും മറ്റുമുള്ള നീതി ബോധവും ഒക്കെ കലഹരണപെട്ട ഏകാധിപത്യ ബോധ്യങ്ങളിൽ നിന്നുള്ളതാണ്. വെറുതെ പഴയ ലാറ്റിൻ വാക്യത്തിൽ പ്രയോഗിക്കാതെ ഒരാഴ്ച്ച ചിലവിട്ട് ജോൺ റോൾസിന്റെ തിയറി ഓഫ് ജസ്റ്റിസ് വായിക്കുക. അല്ലെങ്കിൽ അമത്യ സെൻ എഴുതിയ ഐഡിയ ഓഫ് ജസ്റ്റിസ്‌ ക വായിക്കുക. ആളുകളെ കൊന്നു ജസ്റ്റിസ് നടത്തുക എന്നൊക്കെയുള്ള വികല ധാരണകൾ കൊണ്ട് നടക്കുന്നതും അതുപോലെ ആളുകളെ തൂക്കി കൊന്നാൽ കുറ്റ കൃത്യങ്ങൾ കുറയും എന്ന മനസ്ഥിതിയും കൊണ്ട് നടക്കുന്നവരുടെ മൂല്യ വ്യവസ്ഥതന്നെ വ്യത്യസ്തമാണ്. 
 ഇതിനെക്കുറിച്ചു വിശദമായി പിന്നീട് എഴുതാം. നീതി ബോധവും ന്യായ വ്യവസ്ഥയും നിയമ വാഴ്ച്ചയും പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും ഒന്നല്ല. ഇതു മൂന്നും ചരിത്രത്തിൽ ഒരുപോലെയല്ല വർത്തിച്ചതും. ഇതു മൂന്നും ഇപ്പോഴും ഏകാധിപത്യ വ്യവസ്ഥയിലും ജനായത്ത വ്യവസ്‌ഥയിലും ഒരുപോലെ അല്ല വർത്തിക്കുന്നത്. കാരണം നീതി ബോധം തന്നെ നിങ്ങളുടെ മൂല്യ വ്യവസ്‌ഥയെ ആധാരമാക്കിയാണ്. പലപ്പോഴും പലരുടെയും മൂല്യ വ്യവസ്ഥകൾ വ്യത്യസ്തമായതിനാൽ ആണ് അവർക്ക് പലതരത്തിൽ ഉള്ള നീതിബോധം ഉളവാകുന്നത്.

No comments: