Wednesday, April 25, 2018

കേരളത്തിലെ ദുരന്തനിവാരണ പ്രശ്നങ്ങള്‍ : ഹൈ റൈസ് ബില്ടിങ്ങ്സ്

കേരളം നേരിടാന്‍ പോകുന്ന ഒരു വന്‍ ദുരന്തമാണ് കേരളത്തിലെ ഹൈ റൈസ് ബില്‍ഡിന്ഗുകളിലെയും , മാളുകള്‍, സിനിമ സമുച്ചയങ്ങള്‍ എന്നീവിടങ്ങളിലും തീപിടുത്തത്തിനുള്ള സാധ്യതകള്‍ .2012 ല്‍ ഞാന്‍ ഉള്പ്പെടെള്ളവര്‍ ചേര്‍ന്ന് കേരളത്തിലെ ദുരന്ത നിവാരണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് 'സുരക്ഷയാന്‍ 'എന്ന വിപുലമായി അന്താരാഷ്ട്ര നിലവാരത്തില്‍ കണ്‍സല്‍ട്ടെഷന്‍ നടത്തി കൃത്യമായ പോളിസി നിര്‍ദേശങ്ങള്‍ രൂപികരിച്ചു സര്‍ക്കാര്‍ അത് അന്ഗീകരിക്കുകയും ചെയ്തു . അതില്‍ പ്രധാനമായ ഒന്ന് കേരളത്തിലെ ഹൈ റൈസ് കെട്ടിടങ്ങളിലെ അപകട സാധ്യതകളെ നേരിടാനുള്ള ഡിസാസ്റ്റേറ്റർ റിസ്ക് റീഡക്ഷൻ റെസ്പോൺസ് ആയിരുന്നു 
ഇതില്‍ ഹൈ റൈസ് ബിൽഡിങ്ങുകൾ നേരിടാവുന്ന തീപിടുത്തം , ഭൂകമ്പം, വെള്ളപ്പോക്കം ഒക്കെ ഉള്‍പ്പെടുത്തിയിരുന്നു . എന്നാല്‍ പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ കാര്യം ഇപ്പോഴും മുറപോലെ . കേരളത്തിലെ ഹൈ റൈസ് ബില്ടിങ്ങുകളില്‍ തീപിടിച്ചാല്‍ അത് നേരിടുന്നതിനുള്ള എക്ക്യുപ്പ്മെന്റ്സോ , തയ്യാറെടുപ്പോ ഇല്ല . കഴിഞ്ഞ എട്ടു വര്‍ഷമായി തിരുവനന്തപുരത്ത് 14 നിലയുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്‌ എന്റെ കുടുംബം വസിക്കുന്നത്. ഒരിക്കല്‍ പോലും അവിടെ ഒരു ഫയര്‍ ഡ്രില്‍ നടന്നിട്ടില്ല. എന്നാല്‍ ഞാന്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഹൈ റൈസ് ബില്ഡിങ്ങുകളില്‍ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ഫയര്‍ ഡ്രില്‍ എക്സര്‍സൈസ് ഉണ്ട് . പല വലിയ ഹോട്ടലുകളിലും കണ്ടിട്ടുണ്ട് . കേരളത്തില്‍ പത്താമത്തെയോ പതിനാലാമത്തേയോ നിലയില്‍ എത്തുവാന്‍ ഒരു ഹൈറൈസ് ലാഡര്‍ പോലുമില്ല. ഇതിനെ കുറിച്ച് അഞ്ചു കൊല്ലമായി ഞാന്‍ എഴുതുന്നു. കഴിഞ്ഞ ബജറ്റ് കണ്സല്ട്ടെഷനില്‍ ധനകാര്യ മന്ത്രിയോടു ഇതിനിനു തുക മാറ്റി വയ്ക്കണം എന്ന് പറഞ്ഞു . ആര് കേള്‍ക്കാന്‍? ദുരന്തം വരാതെ സൂക്ഷിക്കുകയല്ല കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ . ദുരന്തം വന്നു കഴിഞ്ഞു അഞ്ചു ദിവസം ചര്‍ച്ച ചെയ്തു പരസ്പരം ചെളി വരിയെറിഞ്ഞുള്ള ചര്‍ച്ചയില്‍ കവിഞ്ഞു ഇവിടെ ഒന്നും സംഭവിക്കുന്നില്ല. പൂറ്റിങ്ങല്‍ ദുരന്തവും ഓഖി ദുരന്തവും കഴിഞ്ഞപ്പോള്‍ എത്ര പേരുടെ ജീവന്‍ പോയി . സര്‍ക്കാര്‍ കുറെ പണം കൊടുത്തത് കൊണ്ട് ജീവന്‍ പോയവര്‍ക്ക് അത് തിരകെ കിട്ടുമോ?, കുടുംബത്തില്‍ ഉള്ളവര്‍ക്ക് അവരുടെ പ്രിയ പെട്ടവരെ തിരികെ കിട്ടുമോ ? ദുരന്തങ്ങള്‍ കഴിഞ്ഞു ചര്‍ച്ച ചെയ്യുകയല്ല വേണ്ടത് ദുരന്തങ്ങള്‍ വരാതെ നോക്കുകയാണ് വേണ്ടത് . ഈ കഴിഞ്ഞ ആഴ്ചയാണ് പണി നടന്നു കൊണ്ടിരിരുന്ന പോത്തീസിന്‍റെ ബില്ടിംഗ് നിലംപോതിയത് . കേരളം എങ്ങോട്ടാണ് ?
MANORAMAONLINE.COM
കോട്ടയം∙ നഗരത്തിൽ കലക്ട്രേറ്റിനു സമീപമുള്ള കണ്ടത്തിൽ റസിഡൻസി കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ മൂന്നു മണി...

No comments: