Sunday, April 22, 2018

ഏകതാ പരിഷത് എന്താണ് ?

ഏകതാ പരിഷത്തിൽ അംഗങ്ങളാകൂ
സാമൂഹിക പരിവർത്തനത്തിൽ
പങ്കാളികളാകൂ.
പ്രിയ സുഹൃത്തേ
ഇന്ത്യൻ ഭരണഘടനയിൽ അടിയുറച്ച് വിശ്വസിച്ച് കക്ഷി രാഷട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര, രാഷ്ട്രീയ, സാമൂഹിക, ബഹുജന പ്രസ്ഥാനമായ ഏകതാ പരിഷത്തിനെ കുറിച്ച് പറയുവാനാണീ കു റിപ്പ്.
ഏകതാ പരിഷത് 27 വർഷങ്ങൾക്ക് മുമ്പ്‌ മധ്യപ്രദേശിൽ തുടക്കം കുറിച്ച് വളർന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധിയൻ ആശയ സംഹിതയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ്.
സാമൂഹിക നവോത്ഥാനത്തിനും മാനവികതക്കും വേണ്ടി നിലകൊണ്ട ജ്യോതിറാവു ഫുലെ, സാവിത്രി ഭായ് ഫുലെ, ബിർസമുണ്ട, ശ്രീ നാരായണ ഗുരു, മഹാത്മ ഗാന്ധി, ഡോ: ബി ആർ അംബേദ്കർ ,മഹാത്മ അയ്യൻകാളി, മാർട്ടിൻ ലൂഥർ കിങ് എന്നിവരുടെ പ്രവർത്തനം പ്രചോദനമാക്കി ഒരു പുതിയ സാമൂഹിക നവോത്ഥാന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.
ജനായത്ത, അഹിസാത്മക മൂല്യങ്ങളിലും,, ലോകത്തുള്ള എല്ലാ മനുഷ്യർക്കും തുല്യമായ മനുഷ്യാവകാശങ്ങളിലും ബോധ്യമുള്ളവർക്കും, ജാതി-മത -വംശ അതിർവരമ്പുകൾക്ക് അപ്പുറമുള്ള സർവദേശിക മാനവീയ കൂട്ടായ്‌മയിൽ ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ആർക്കും ഏകത പരിഷത്തിൽ അംഗങ്ങളാകാം. സെക്കുലർ ജനായത്ത ബഹുസ്വരതയിൽ വിശ്വസിക്കുന്നു വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ടവർ ഏകതാ പരിഷത്തിൽ അംഗങ്ങൾ ആണ്. എന്നാൽ ഏകത പരിഷത്തിന്റെ പ്രവർത്തനം തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറമുള്ള സാമൂഹിക നവോദ്ധാന പ്രവർത്തന ഇടമാണ്. ഏകത പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ വ്യവസ്ഥക്ക് ആവശ്യമാണെന്ന് കരുതുന്നു. എന്നാൽ ഏകത പരിഷത്തിന്റെ പ്രവർത്തന ഇടം തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഉള്ള പൗര- ജനകീയ സാമൂഹിക രാഷ്ട്രീയമാണ്.
ഏകതാ പരിഷത്തിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ വോളിയന്റീവേഴ്സായി പ്രവർത്തിക്കുന്നവരാണ്. ഏകതാ പരിഷത്തിന്റെ പ്രവർത്തനം അതിൽ അംഗങ്ങളായുവരുടെയും നെറ്റ്‌വർക്ക് അംഗങ്ങളുടെയും സാമ്പത്തിക -സാമൂഹിക പങ്കാളിത്തത്തോടെയാണ് നടത്തുന്നത്
മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിഷത്തിന് 3 ലക്ഷത്തിൽ അധികം അംഗങ്ങളും 12 സംസ്ഥാനങ്ങളിൽ സജീവ സാന്നിദ്ധ്യമായും ഇരുപത് സംസ്ഥാനങ്ങളിലും നെറ്റ്‌വർക്കുമുള്ള, സംഘടനാ പരിപാടികളുമായി കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു.കൂടാതെ ലോകത്തെ 10 രാജ്യങ്ങളിൽ വിവിധ സന്നദ്ധ പ്രവർത്ത നെറ്റ്‌വർക്ക് ഏകത ഇന്റർനാഷണനിലുണ്ട്.
കലാപകലുഷിതമായ ചമ്പൽ താഴ്വരയിലെ കൊള്ളക്കാരെ ആയുധമുപേക്ഷിച്ച് അഹിംസാത്മകതയിലൂടെ സമൂഹത്തിന് മുഖ്യധാരയിലെത്തിച്ച ' കാലുകൾ കൊണ്ട് കാലത്തെയും ദൂരത്തെയും അതിജീവിക്കാമെന്ന ഗാന്ധിയൻ ചലനാത്മക പ്രവർത്തനമായ പദയാത്രയിലൂടെ അധികാര കേന്ദ്രങ്ങളെ ഉണർത്തിയ വിപ്ലവകരമായ ആശയത്തിന്റെ പ്രായോഗിക പ്രവർത്തകനായ കേരളത്തിന്റെ സ്വന്തമായ ഡോ. രാജഗോപാൽ PV ആണ് ഈ സംഘടനക്ക് നേതൃത്വം നൽകുന്നത്.
2007-ൽ 25000ഭൂരഹിതരെ അണിനിരത്തി 2 3 ദിവസം ഗ്വാളിയോറിൽ നിന്നും ഡൽഹിയിലേക്ക് നടത്തിയ "ജനാദേശ് "
2011 ൽ ഇന്ത്യൻ ഗ്രാമങ്ങളിലെ സമരഭുമികളിലൂടെ നടത്തിയ ഒരു വർഷം നീണ്ട "ജന സത്യഗ്രഹ സംവാദയാത്ര"
2012 ൽ ഒരു ലക്ഷം പേരുമായി ഗ്വാളിയറിൽ നിന്നും ആഗ്ര വരെ 11 ദിവസം നീണ്ട "ജനസത്യഗ്രഹ " ഉൾപ്പെടെ 30,000 കിലോമീറ്റർ പദയാത്രയിലൂടെ ആർജ്ജിച്ച ഊർജ്ജമാണ് ഏകത പരിഷത്തിന്റെ ശക്തി
ഏകത പരിഷത് നടത്തിയ ബഹുജന മുന്നേറ്റങ്ങളുടേയും അവകാശ സമരങ്ങളുടേയും ഫലമായി ഇന്ത്യയിൽ 3 ലക്ഷത്തിലധികം ദളിത് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നേടിക്കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്....
സ്ത്രീ ശാക്തീകരണത്തിനായി
"സ്ത്രീ ഏകത "
യുവാക്കളുടെ ജനാധിപത്യ മൂല്യത്തിലധിഷ്ടിതമായ ജീവിത നൈപുണിയും സുസ്ഥിര വികസന കാഴ്ചപ്പാടും വളർത്തുവാൻ " യുവ ഏകത", കർഷകരോട് ഒത്തു പ്രവർത്തിക്കുവാൻ കർഷക ഏകത,
സർഗ്ഗവാസനകളെയുയർത്തുവാൻ " ഏകത കലാ മഞ്ച് " എന്നിവയും പ്രവർത്തിക്കുന്നു. കേരളത്തിൽ 14 ജില്ലകളിലും സജീവ ജില്ല ഘടകങ്ങൾ ഉള്ള ഏകത പരിഷത്തിന്റെ സജീവ അംഗങ്ങൾ കേരളത്തിൽ എല്ലാ ജില്ലകളിക്കുമുണ്ട്.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈവിട്ട ചെറുതും വലുതുമായ സാമൂഹിക പ്രശ്നങ്ങളിലും അവകാശ സമരങ്ങളിലും ഏകത പരിഷത് സജീവമായി ഇടപെടുന്നു. സുനാമിബാധിത പ്രദേശങ്ങളിലെ പ്രവർത്തനം അരിപ്പ ഭൂസമരത്തിന് ഐക്യദാർഢ്യം എന്നിവയിലും ഏകത പരിഷത് ഉണ്ട്....
ഒപ്പം കൂടാൻ
കൈകോർക്കാൻ
ജനായത്ത സമൂഹസൃഷടിക്കായി
സാമൂഹിക -സാമ്പത്തിക നീതിക്കായി,
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, അവകാശങ്ങൾക്കായി,
പരിസ്ഥിതി പരിപാലനത്തിനായി,
ജാതി -മത വേർതിരിവുകൾക്കപ്പുറം,
ഒത്തൊരുമിച്ചു പ്രവർത്തിക്കുവാൻ,
വർഗീയതക്കെതിരെ
അഴിമതിക്കെതിരെ
അനീതിക്കെതിരെ
അക്രമത്വരകൾക്ക്
എതിരെ പ്രവർത്തിക്കുവാൻ
ഏകതാ പരിഷത്തിൽ അംഗമാകൂ.
ഏകതാ പരിഷത്തുമായി ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർ ഞങ്ങളെ അറിയിക്കുക.
താങ്കളെയും ക്ഷണിക്കുന്നു
വിളിക്കുക
അനിൽകുമാർ PY
8301870991
E നിസാമുദ്ദീൻ
9446559053
അഡ്വ. ഉദയകുമാർ
9961406444
അനിൽ രാമൻ
8907549692
രജി വാമദേവൻ
85474O1904
സുനിൽ കുമാർ
9544548256
NB: ഇതു തിരുവനന്തപുരം ജില്ലയിലെ മെമ്പർഷിപ്‌ കമ്മറ്റിയുടെ ഫോൺ നമ്പറുകളാണ് . ദയവായി അതാതു ജില്ലയിൽ ഉള്ള ഏകത പ്രവർത്തകർ അവരുടെ ഫോൺ നമ്പർ, ഈ മെയിൽ സഹിതം ഏകതാ പരിഷത്തിൽ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും വാട്ട്സാപ്പ്, ഫേസ് ബുക്ക്, മെസഞ്ചർ തുടങ്ങിയ നവ മാധ്യമങ്ങൾ വഴി] എത്തിച്ചു കൊടുക്കുമല്ലോ
ജെ എസ് അടൂർ
സംസ്ഥാന പ്രസിഡന്റ്
ഏകതാ പരിഷത്.

No comments: