ഞാൻ കേരളത്തിലെയും , ഇന്ത്യയിലെയും , ലോകത്തിലെയും പ്രശ്നങ്ങളോടും പ്രതീകരിക്കുന്നതു ഒരു സജിവ പൗരൻ എന്ന നിലക്ക് മാത്രമാണ് .അതു തിരഞെടുപ്പ് കക്ഷി രാഷ്ട്രീയത്തിനുപരിയുള്ള ഒരു സിവിക് രാഷ്ട്രീയ ധർമ്മത്തെ (Civic political ethics) കുറിച്ചുള്ള ബോധ്യ തലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ , സാമൂഹിക , സാംസ്കാരിക കാഴ്ചപ്പാടും പ്രതീകണങ്ങളുമാണ് . അങ്ങനെയുള്ള പ്രതീകരങ്ങളുടെ ഒരു അടിസ്ഥാനം , ഏതു പാർട്ടി ഭരിച്ചാലും സർക്കാർ അതാത് ദേശങ്ങളിലെ ജനങ്ങളോടും ഒരോ പൗരനോടും ഉത്തരവാദിത്ത പെട്ടിരിക്കുന്നു എന്നതാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കുപരി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവകാശം ഉണ്ടെന്നു മാത്രമല്ല; അതു ഒരു ജനായത്ത രാഷ്ട്രീയത്തിന്റെ മൂലകല്ലും പൗര ധർമ്മവുമാണ് . അങ്ങനെയുള്ള കാഴ്ചപ്പാടിൽ ഞാൻ പ്രതീകരിക്കാൻ തുടങ്ങിയതു ഇന്നും ഇന്നലെയുമൊന്നുമല്ല . മൂന്ന് ദശകങ്ങളായി ചരിത്രത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വായിച്ചും ചിന്തിച്ചും, എഴുതിയും പ്രതീകരിച്ചും പ്രയോഗിച്ചും ചെയ്ത അനുഭവ പാഠങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവിന്റെ സാമൂഹിക -സാംസ്കാരിക- രാഷ്ട്രീയമാണ് . അതിന്റെ ഭൂമിക സാമ്പ്രാതായിക രാഷ്ട്രീയ പാർട്ടികൾക്കുമപ്പുറമുള്ള സാർവ്വ ദേശീയ മാനവ മൂല്ല്യങ്ങളിലും മനുഷ്യവകാശങ്ങളിലും ഉള്ള ബോധ്യങ്ങളിൽ നിന്നും പഴയ ചോദ്യങ്ങൾ കാലത്തിനു അനുസരിച്ചു പുതൂക്കി ചോദിക്കുന്ന അന്വേഷങ്ങളിലും സന്ദേഹങ്ങളിലുമാണ് .
No comments:
Post a Comment