Sunday, January 29, 2017

കേരളത്തിലെ ഒത്തുതീര്‍പ്പ്‌ അഴിമതികള്‍

സർക്കാർ ഭൂമിയിൽ എല്ലാ വ്യവസ്ഥകളും ലംഘിച്ചു പ്രവർത്തിക്കുന്ന ലോ അക്കാഡമി സർക്കാരിനു ഏറ്റെടുക്കാവുന്നതാണ്. ഇന്നത്തെ മാർക്കറ്റ് റേറ്റ് അനുസരിച്ചു പേരൂർകടയിലെ സ്ഥലത്തിന് മാത്രം 150 കോടിയിൽ അധികം വില വരും. ഗവർണ്ണർ രക്ഷാധികാരിയും മുഖ്യമന്ത്രി , വിദ്യാഭ്യാസ മന്ത്രിയും ഹൈക്കോടതി ജഡ്ജിമാരും അംഗങ്ങൾ ആയ പൊതു ട്രസ്റ്റിനനാണ് സ്ഥലം പാട്ടത്തിനു കൊടുത്തത് . നിയമ സഭയിൽ അന്നത്തെ വകുപ്പ് മന്ത്രി എം.എൻ ഗോവിന്ദൻ നായർ കൊടുത്ത രേഖാ മൂലമുള്ള ഉറപ്പാണ് ഇതിന് ഏറ്റവും കൃത്യമായ തെളിവ് .
അതു പിന്നെ ഒരു കുടുംബ ട്രസ്റ്റിന് എങ്ങനെ പിടിച്ചെടുക്കാനൊക്കും ? ഇത് അഴിമതി തന്നെയാണ് . ഇത് സർക്കാർ ഭൂമി ഒരു കുടുംബം ഒരു ട്രസ്റ്റ് ഉപയോഗിച്ച് പിടിച്ചടക്കി സ്വകാര്യ സ്വത്താക്കിയതാണ് അഴിമതി .150 കോടിയോളം വില വരുന്ന സർക്കാർ ഭൂമി തിരുവനന്തപുരത്തെ ഒരു വരേണ്യ കുടുംബം പിടിച്ചു വച്ചു സ്വകാര്യ സ്വത്തു പോലെ കൈയ്യേറിയതിലെ അഴിമതി പ്രശ്നമാണ് പൊതു സമൂഹം ചർച്ച ചെയ്യേണ്ടത്. ഇത് ഒരു കോലജ് പ്രിൻസിപ്പാലിന്റെ അഹന്തയോ ദുര്ഭരണത്തിന്റെ മാത്രം പ്രശ്നമല്ല. ഇത് കേരളത്തിലെ രാഷ്ട്രീയ ഭരണ വർഗ്ഗ ഒത്താശയിൽ നടന്ന വലിയ ഒരു അഴിമതിയുടെ ഉദാഹരണം ആണ്. അതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത് .


2.

തിരുവന്തപുരം ലോ അക്കാഡമി ഭൂമി കുംഭകോണ കേസ് എന്ത് കൊണ്ട് എത്രയും വേഗം അഴിമതിയായായി കണക്കാക്കി വിജിലൻസ് അന്വേഷിക്കണം.
1) കൃത്യമായ വ്യവസ്ഥകളോടെ സർക്കാർ പാട്ടത്തിനു ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനം (Public educational institution) സ്ഥാപിക്കുവാൻ വേണ്ടി മന്ത്രി സഭയുടെ പ്രതിനിധികളും , ഹൈക്കോടതി ജഡ്ജിമാരും അംഗങ്ങൾ ആയുള്ള ഒരു പൊതു ട്രസ്റ്റിന് ആണ് സർക്കാർ ഇന്ന് 150 കോടിയോളം വിലമതിക്കുന്ന, തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഭൂമി നൽകിയത് 2) എന്നാൽ പൊതു ട്രസ്റ്റായി തുടങ്ങിയ സ്ഥാപനം പിടിച്ചെടുത്തു ഒരു സ്വകാര്യ കുടുംബത്തിലെ അംഗങ്ങളെ മാത്രം അംഗങ്ങൾ ആക്കി ഈ ട്രസ്റ്റിന് സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയും അതിലെ സ്ഥാപര ജംഗമ വസ്തുക്കളും ഒരു സ്വകാര്യ കുടുംബ സ്വത്തു പോലെ പൂർണ അധികാരത്തിൽ അനുഭവിക്കുന്നു..3) ഈ ഭൂമി കുംഭകൊണം നടത്തിയ കുടുംബ ട്രസ്റ്റിലെ പ്രധാന കാര്യക്കാർ കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും മുൻ എം എൽ .ഏ യും ആയ കോലിയോക്കോട് ക്രിഷ്ണൻ നായരും അദ്ദേഹത്തിന്റെ സഹോദരൻ നാരായണൻ നായരും അവരുടെ കുടുംബത്തിലെ അംഗങ്ങളും ആണ് 4) സർക്കാർ പാട്ടം കൊടുത്ത നൂറു കോടി കണക്കിന് വിലയുള്ള ഭൂമിയിൽ ഈ കുടുംബം സ്വകാരിക വീടുകൾ പണിതു സർക്കാർ ഭൂമി കൈയേറിയിരിക്കുകയാണെന്ന് കേരളത്തിലെ പ ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു 5) ഇതേ സ്ഥലത്തു ഷോപ്പിങ് കോമ്പ്ലെക്സ് പണിത് ഒരു non-profit സ്ഥാപനത്തിന് കൊടുത്ത സ്ഥലം ഫോർ profit സംരംഭം ആക്കി 6)ഈ ട്രസ്റ്റിന്റെ പേരിൽ സെക്രട്ടറിയേറ്റിനു സമീപം ഉള്ള കോടികൾ വില മതിക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഒരു ഫ്ലാറ്റ് നിർമാണ കമ്പനിക്കു കൊടുത്തു ഫ്ലാറ്റ് കച്ചവടം നടത്തി ലാഭം ഉണ്ടാക്കുന്നതും ഈ ട്രസ്റ്റിന്റ പേരിൽ നടക്കുന്ന അഴിമതിക്ക് ഉദാഹരണം ആണ് 7) ഈ ട്രസ്റ്റിന്റെ വരവ് ചെലവ് കണക്കുകൾ എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടോ ? 8) ഈ ട്രസ്റ്റിന്റെ പേരിൽ ലാഭമുണ്ടാക്കുന്ന സാരംഭങ്ങൾക്കു സർക്കാർ നികുതി ഈടാക്കിയിട്ടുണ്ടോ ? 9) ഇതിനെതിരെ കൊടുത്ത വിജിലൻസ് പരാതിയിൽ എന്ത് കൊണ്ട് അന്വേഷണം നടത്തുന്നില്ല ? 10) കേരള ലോ അക്കാദമിയുടെ വെബ്സൈറ്റില്‍ ഈ ട്രസ്റ്റിന്‍റെ ഇപ്പോഴത്തെ അംഗങ്ങളെ കുറിച്ചോ, അവരുടെ ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകളെ കുറിച്ചോ ഒരു വിവരവും ഇല്ല. കേരള ലോ അക്കാദമിയുടെ ആദ്യ കമറ്റി അംഗങ്ങളുടെ വിവരം ഇപ്പോഴും മാര്‍കെട്ടിങ്ങിനു വെബ്‌ സൈറ്റില്‍ കൊടുക്കുന്ന ട്രസ്റ്റ് എന്തുകൊണ്ട് ഇപ്പോഴത്തെ അംഗങ്ങളുടെ വിവിവരങ്ങള്‍ കൊടുക്കുന്നില്ല?
തിരുവന്തപുരത്ത് സര്‍ക്കാര്‍ സ്ഥാപങ്ങളുടെ ഓഫീസുകളില്‍ പലതും ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്. വാടക ഇനത്തില്‍ സര്‍ക്കാര്‍ കോടി കണക്കിനു ചിലവാക്കുന്നത് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഭൂമി കുറവായതിനാലാണ്. എന്ത് കൊണ്ടു കൊലേജിനു ആവശ്യമായ മൂന്ന് ഏക്കര്‍ ഒഴിച്ചുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല?
ചോദ്യങ്ങൾ അനവധി ആണ് . ഇവിടെ പ്രിൻസിപ്പൽ തുടരുന്നോ , രാജി വെക്കുന്നോ എന്നതിൽ ഉപരി ഇതിന്റെ പ്രധാന പ്രശ്നം പൊതു മുതലായ ഭൂമി കൈയേറി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലെ അഴിമതി ആണ് . ഈ ഭൂമി സർക്കാർ ഏറ്റടുക്കണമെന്നു പറഞ്ഞത് മുൻ മുഖ്യ മന്ത്രിയും ഇപ്പോഴത്തെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനും സർവോപരി ഇപ്പോൾ കേരളം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാപക നേതാവും ആയ സഖാവ് വി. എസ് ആണ്. ഇതു ആവശ്യപ്പെട്ടത് കേരളത്തിലെ പ്രതിപക്ഷ പാർട്ടിയുടെ നേതാവായ വി. എം സുധീരനാണ്. പ്രധാന ഭരണ കക്ഷിയായ സിപി ഐ യുടെ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും ഇതു തന്നെ ആവശ്യപ്പെട്ടു . ആയതിനാൽ ഈ അഴിമതി ആരോപണങ്ങൾ സർക്കാരും വിജിലൻസ് ഡയറകറ്റർ ജേക്കബ് തോമസും ഉടനടി കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കേണ്ടതാണ് .

No comments: