Sunday, March 3, 2019

Give Peace a Chance.

ഇന്ത്യ എന്റെ രാജ്യമാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. മറ്റു രാജ്യങ്ങളിലുള്ള എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. എല്ലാത്തരം ഭീകര തീവ്ര വാദങ്ങൾക്കെതിരാണ്. യുദ്ധ കൊതിയൻമാരോടൊപ്പമല്ല. യുദ്ധമല്ല, സമാധാനമാണ് ആവശ്യം. വാശി മൂത്തു വാശി കൂട്ടി വൈരാഗ്യവും വെറുപ്പും കൂട്ടി യുദ്ധ ശ്രൂതികളും യുദ്ധങ്ങളുമുണ്ടാക്കാൻ എളുപ്പമാണ്. എന്നാൽ അതിന്റ പരിണിതഫലങ്ങൾ വിചാരിക്കുന്നതിലും മാരകമായിരിക്കും. എല്ലാ യുദ്ധങ്ങളുടെയും ബാലൻസ് ഷീറ്റ് ശവ ശരീരങ്ങളും ദുഖവും ദുരിതവുമാണ്. യുദ്ധങ്ങൾ മനുഷ്യ നിർമ്മിത വൻ ദുരന്തങ്ങളാണ്. മനുഷ്യരുടെ തലയ്ക്കു ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങുന്ന യുദ്ധങ്ങൾ വൻ കെടുതികളാണ് വരുത്തി വച്ചത് -സാമ്പത്തികമായി ' സാമൂഹിക മായി. സമാധാനമാണാവശ്യം. Give Peace a Chance.

തീവ്ര വാദ -ഭീകര വാദം വന്ന വഴികൾ.

തീവ്ര വാദ -ഭീകര വാദം വന്ന വഴികൾ.
ഇന്ന് ലോകത്തെങ്ങും ഇന്ത്യയിലുമെല്ലാമുള്ള ഒരു പ്രധാന പ്രശ്നമാണ് ഭീകര തീവ്ര വാദങ്ങൾ. വംശ ജാതി മത ഭ്രാന്ത് പിടിച്ചവർ മാരക വിഷം കുത്തി വച്ച് ചിന്തയറ്റവർ മനുഷ്യത്വം നഷ്ട്ടപെട്ടവരാണ് സ്വയം കൊന്നും മറ്റുള്ള സാധാരണക്കാരെ കൊന്നും ഭീതി പടർത്തിയും വിദ്വഷം പരത്തിയും തങ്ങളുടെ സ്വത -പ്രത്യയ ശാസ്ത്ര പരിപാടികൾ നടത്താനുദ്ദേശിക്കുന്നത്. മുമ്പും വിമാനം റാഞ്ചലും ഭീകര തീവ്ര വാദവുമുണ്ടായിട്ടുന്നെങ്കിലും അത് മത -സ്വത്വ വ്യവസ്‌ഥയുമായി കൂട്ടിയിണക്കി അത് ഒരു പ്രോക്സി യുദ്ധ രീതിയാക്കി മാറ്റിയത് അമേരിക്കയാണ്. അതിന്റ പ്രധാന ചട്ടുകം സിയാ ഉൽ ഹഖ് എന്ന പാകിസ്താനിലെ പട്ടാള മേധാവിയും അയാളുടെ അനുചരന്മാരായ ഐ എസ ഐ യും. സുൾഫിക്കർ അലി ബോട്ടോയെയും പാകിസ്താനിലെ ജനാധിപത്യ സാധ്യതകളെയും തൂക്കിലേറ്റിയാണ് അമേരിക്ക സിയയെ അവരോധിച്ചത്. എന്നിട്ടാണ് ഇസ്ലാമിക്ക് മത തീവ്ര വാദവും അതിലൂടെ യുദ്ധ സന്നദ്ധതയും നിറച്ചു അമേരിക്ക യൂ എസ് എസ ആറിന് എതിരെ അഫഗാനിസ്ഥാനിൽ പ്രോക്സി യുദ്ധം തുടങ്ങിയത്
ലോകത്തിൽ നമ്മൾ ഇന്ന് കാണുന്ന പലതും 1977-മുതൽ 1982 കാലഘട്ടത്തിൽ ഉളവായ അധികാര ഫ്രെയിംവർക്കാണ്. ആ കാലത്തു ഉണ്ടായ മൂന്നു പ്രധാന അധികാര ഫ്രെയിമ്വർക്കുകളാണ്. ഒന്ന് നിയോലോബറൽ പോളിസി ഫ്രെയ്‌മ്ിവർക്ക്. രണ്ടു സത്വ വാദ നിയോ കൺസർവേറ്റിവ് രാഷ്ട്രീയം. . മൂന്നു മത തീവ്ര വാദ ഭീകരത. ഇതിൽ ആദ്യത്തേത് അരങ്ങേറിയത് ചിലിയിലാണ്. രണ്ടാമതാണ് ഇന്ത്യ, യു കെ, യു എസ് മുതൽ പലയിടങ്ങളിലും. മൂന്നാമതത്തിന്റ തുടക്കം 1977ഇൽ ഇറാനിലും (ഖുമൈനി )പിന്നെ സിയയുടെ വരവോടെ പാകിസ്താനിലുമാണ്.
അങ്ങനെ പാകിസ്ഥാൻ അമേരിക്കയുൾപ്പെടെയുള്ളവർക്ക് ഇസ്ലാമിക തീവ്ര വാദ വൈറസ് വികസിച്ചു പരീക്ഷിക്കുവാനുള്ള ഇടമായി. അങ്ങനെയാണ് മുജാഹിദിനും പിന്നെ താലിബാനും പാകിസ്ഥാൻ എന്ന പരീക്ഷണ ശാലയിൽ പൈസയും പ്രത്യയ ശാസ്ത്രവും തിരുകി സിയ ഉൽ ഹഖിനെയും ഐ എസ ഐ യെയും ഉപയോഗിച്ചു വളർത്തിയത്. അമേരിക്ക ഈ സമയത്തു പാകിസ്താന് കൊടുത്ത എയ്ഡ് മാത്രം നോക്കിയാൽ മതി. ഇതിൽ ഐഡിയോളജിക്കൽ വാറിന് അമേരിക്ക ഉപയോഗിച്ചത് സൗദി അറേബിയയാണ്. വഹാബിസവും സലഫിസവും താലിബാനിസവും ജിഹാദുമെല്ലാം മൈൻസ്ട്രീം മത മൗലീക വാദ ഐഡിയോളോജി ആയി വളർന്നത് 80 കളിലാണ്. ആ പാക്കേജിലാണ് ഒസാമ ബിൻ ലാദനെ പോലുള്ളവർ അമേരിക്കൻ സൗദി സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ ശീത കോണ്ട്രാക്റ്റ് പണികൾകെത്തിയത്
എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ പരീക്ഷിച്ചു ആ രാജ്യത്തെ നശിപ്പിച്ചത് 90കളിൽ സോവിയറ്റ് തിരോധനത്തോടെ അതിന്റ ആവശ്യം അമേരിക്കയില്ലാതാകുകയും സിയയുടെ ഉപയോഗം തീരുകയും ചെയ്തു. അതോടെ ഒരു വിമാന ബോംബ് സ്ഫോടനത്തിൽ അയാളുടെ കഥ കഴിച്ചു. ഈ എൺപതുകളിലാണ് ഏറ്റവും കൂടുത ആയുധ കള്ളക്കടത്തുകൾ അമേരിക്കയുടെയും യൂറോപ്പിയൻ രാജ്യങ്ങളുടെയും അറിവോടെ നടന്നത് ആ കാലത്താണ് എൽ റ്റി റ്റി ക്കും മാവോയിസ്റ്റുകൾക്കും വിഘടന വാദികൾക്കും ഇഷ്ട്ടം പോലെ കള്ള കടത്തു ആയുധങ്ങൾ കിട്ടി ഭീകര വാദം അക്രമങ്ങൾ ഖാലിസ്ഥാൻ വാദമടക്കമുള്ളതിൽ ഉണ്ടായത്.
അഫ്ഗാനിസ്ഥാൻ നശിപ്പിക്കാൻ ഉണ്ടാക്കിയ ഭീകര തീവ്ര വാദികളെയെയാണ് പാക്കിസ്ഥാൻ തൊണ്ണൂറു മുതൽ പ്രോക്സി യുദ്ധത്തിനായി ഐ സ്‌ ഐ യുടെ നേത്രത്വത്തിൽ ഉപയോഗിക്കുന്നത്. ഈ അപകട വൈറസ് പാകിസ്താന്റ ഉള്ളിൽ വളരുന്ന ക്യന്സറാണ്. അത് ഏറ്റവും കൂടുതൽ കൊന്നത് പാകിസ്താനികളെയാണ്. ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച ബേനസീറിനെ കൊന്നതും ഈ മത തീവൃ വാദ വൈറസാണ്. കഴിഞ്ഞ മുപ്പത് കൊല്ലത്തോളമായി കാശ്മീരിലും മറ്റ് പലയിടത്തും ഈ ഭീകര വാദ വൈറസിനെ ഐ എസ് ഐ അടക്കം ഉപയോഗിക്കുന്നത്.
ഇതിനെ ബുദ്ധികൊണ്ടും ശക്തി കൊണ്ടും ഡിപ്ലോമസി കൊണ്ടും രാഷ്ട്രീയമായും നേരിടാൻ ഇന്ത്യക്ക് ഇന്ന് കരുത്തുള്ളത് നമ്മൾ ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമായതിനാലും നമുക്ക് ബുദ്ധിയും ശക്തിയുമുള്ള ഒരു സു സജ്ജ്‌ സേനയുള്ളതിനാലാണ്. ഭീകര വാദ അക്രമങ്ങളിലൂടെ നമുക്ക് നഷ്ടമായത് രണ്ടു പ്രധാന മന്ത്രിമാരെയാണ്.
പാല് കൊടുത്തു വളർത്തിയ പാമ്പ് തിരിഞ്ഞു കൊത്തിയപ്പോഴും തീറ്റ കൊടുത്തു കൊഴുത്തു തടിച്ച ഭീകര വാദ വേട്ടപ്പട്ടികൾ വേട്ടക്കാരന് എതിരെ 9/11യിലൂടെ സ്വന്ത മിറ്റത്തു എത്തിയപ്പോഴാണ് പണ്ട് അവർ തുറന്നു വിട്ട ഭൂത വൈറസുകൾ ലോകമാകെ ഊടാടി സഞ്ചരിച്ചു സ്വയം കൊല്ലുകയും ആളുകളെ ബോംബിനും തോക്കിനും ഇരയാകുന്ന ആഗോള തല വിന്യാസ നെറ്റ് വർക്കാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞത്. അത് കഴിഞ്ഞാണ് അമെരിക്ക വാർ ഓൺ ടെറർ തുടങ്ങിയത്. ഇരുപത്തെട്ടു കൊല്ലമായിട്ടും ആ ഭീകര വാദ വൈറസ് പലതായി മ്യൂറ്റേറ്റ് ചെയ്ത് പല രീതിയിൽ ആക്രമിക്കുകയാണ്. പലയിടത്തു.
മത തീവ്ര ഭീകര വാദങ്ങളെ എങ്ങനെ നേരിടണം.
ശേഷം അടുത്തതിൽ
ജെ എസ് അടൂർ

Say NO to War mongering Monsters.

Say NO to War mongering Monsters.
Those war mongering monsters in the TV studios are the enemies of people, peace and 'we the people ' - the nation
Because
War kills. Wars demolishes. War wiped out families, economy and humanity.
A total of about 123 million people died in all wars of the 20th Century, thereof 37 million military deaths, 27 million collateral civilian deaths, and 41 million victims of "democide". 34 million civilians were killed in the World War 2.
In the last twenty years alone an estimated 1.2 million people died in the war. Destroyed millions of homes, wiped out generations.Made shambles of economy. Created millions of refugees.
War industry and weapon business and media business are often hand in gloves. Those who create war hysteria in news rooms are enemies of people, peace and the nations. War Mongers in the safe zones of TV studios have nothing to lose. They are the vultures craving to see dead bodies. They are anti- people, anti -peace and anti-national vultures. Beware of them. Say NO TO WAR.
We don't want killing fields. We love our soldiers, our people and our country. Say No to War. Say No to warmonger monsters.
Jai Hind. Jai Jawan. Jai Kisan.

ഫേസ് ബുക്ക് മാറ്റൊലി പാർട്ടി പ്രവർത്തനം

ഫേസ് ബുക്കിൽ വാദിച്ചു ആരുടേയും രാഷ്ട്രീയ നിലപാടുകളോ , നിലവാരമോ , രാഷ്ട്രീയ ചായ്‌വുകളോ മാറ്റാനോക്കുകയില്ല .ട്രോളിയേത് കൊണ്ട് ട്രോളുന്നവർക്ക് വിരേചന സുഖം കിട്ടുമെന്നതിൽ കൂടുതലൊരു മാറ്റവും വരില്ല .കള്ളു കുടിച്ചു ലക്ക് കേട്ട് മുണ്ടഴിച്ചു തലയിൽ കെട്ടി റോഡരികിൽ മുള്ളി പിന്നെ പിന്നെ ആരോക്കയോടോ ഉള്ള കലിപ്പ് മാറ്റാൻ തെറി പറയുന്നവരെപ്പോലെയാണ് ഫേസ് ബുക്ക് മുക്കിൽ വന്ന് ട്രോളി പാർട്ടി പ്രവർത്തനം നടത്തുന്നവർ .
ഇത് കൊണ്ടൊന്നും അവർക്കുണ്ടാകുന്ന വിരേചന സുഖത്തിലുപരി അവരുടെ പാർട്ടികൾക്ക് വോട്ടു കുറയുന്നതല്ലാതെ കൂടുതലൊന്നും കിട്ടില്ല .
രഷ്ട്രീയ നിലപാടുകളും ആശയങ്ങളും മാന്യതയോടും പര്സപര ബഹുമാനത്തോടും പറയുന്നവരോടെന്നും ബഹുമാനമാണ് .അവരവരുടെ പാർട്ടി നിലപാടുകൾ കൃത്യമായി പറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട് .അങ്ങനെയുള്ളവർ പൊതുവെ ചൊറിയാൻ ചൊറുതനവുമായി ഫേസ് ബുക്ക് ഊട് വഴികളിൽ കറങ്ങി നടക്കില്ല . പല തരം അഭി പ്രായങ്ങളും രാഷ്ട്രീയ വിചാര ധാരകളും ആരോഗ്യകരമായ നവ മാധ്യമ സംവാദങ്ങളും ജനായാത്ത സംവാദത്തിനും ജനാധിപത്യ സംവിധാനത്തിനും ആവശ്യമാണ് .പരസ്പരം വിയോജിക്കുമ്പോഴും പരസ്പര ബഹുമാനവും പ്രതി പക്ഷ ബഹുമാനവും പരസ്പര സ്നേഹവുമൊക്കെയുണ്ടാകുമ്പോഴാണ് നമ്മൾ മാനുഷത്വമുള്ള മനുഷ്യരാകുന്നത് .സോഷ്യൽ മീഡിയ അല്ല ജീവിതം .
ഫേസ് ബുക്ക് പോലുള്ള ഇടങ്ങൾ വെറും മാറ്റൊലി ഇടങ്ങളാണ് . അവിടെ മിക്കപ്പോഴും നടക്കുന്നത് മാറ്റൊലി ഉപരിപ്ലവ കക്ഷി രാഷ്ട്രീയ വാചക കസർത്തുകളണ് . യഥാർത്ഥ ജനകീയ രാഷ്ട്രീയ പ്രവർത്തകർക്കറിയാം മാറ്റൊലി രാഷ്ട്രീയം പ്രൊജക്ഷൻ മാത്രമാണെന്ന് . അതുകൊണ്ട് സോഷ്യൽ മീഡിയ സർക്കസിനും അടി പിടിക്കും അവർ സമയം പാഴാക്കില്ല .അവിടെയുള്ള അടി പിടി സർക്കസുകളിൽ നിന്നു കഴിവതും ദൂരെ മാറി നടക്കുന്നത് ആരോടും എതിർപ്പോ വിരോധമോ ഉണ്ടായിട്ടല്ല . മറിച്ചു ഈ സർക്കസുകൾക്ക് സമയം മെനെക്കെടുത്തിയത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ലന്ന് മനസ്സിലാക്കിയതിനാലാണ് . Because such argumentative altercations are unproductive time consuming worthless efforts .
ജെ എസ് അടൂർ

Manufacturing consent

മീഡിയയും പത്ര പ്രവർത്തകരും എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് നാലു ദിവസം മുമ്പ് നമ്മൾ കണ്ടു . കുറെ പൈൻ മരങ്ങൾക്ക് പകരം മുന്നൂറും 350 പേരെ ബോംബിട്ട് കൊന്നുവെന്ന് പച്ച കള്ളം എഴുതി വിട്ടു വിട്ടു വെടിയടിച്ചു , എല്ലാ പത്രങ്ങളും .ഉറങ്ങുന്നവരെ വിളിച്ചുനർത്താം .ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പ്രയാസമാണ് . ഇന്ത്യൻ മീഡിയയുടെ സമീപ കാലത്തേ ഏറ്റവും വലിയ ഫേക്ക് ന്യൂസാണ് നാലു ദിവസം മുമ്പ്‌ എല്ലാവരും വെള്ളം തൊടാതെ വിഴുങ്ങിയത് . ഫേക്കു സന്നാഹക്കാർ പരത്തിയ ഫെക് ന്യൂസ് പനി പിടിച്ച പത്രങ്ങൾ അച്ചടിച്ചു കാശുണ്ടാക്കിയ പച്ച കള്ള കഥകൾ അവർക്ക് പറ്റിയ ചതിയാണെന്ന് പറയാൻ പോലുള്ള ആർജവം പോലുമില്ലാതെ വരുമ്പോൾ we need to weep for media in this country . പണ്ട് നോം ചോംസ്‌ക്കി പറഞ്ഞ Manufacturing consent ,ഇന്റെ ഇന്ത്യൻ ജിങ്കോയിസ്റ്റ് പതിപ്പാണ് കാണുന്നത് .
Sebin A Jacob ഈ വിഷയത്തെ കുറിച്ചെഴുതിയ നല്ല ഒരു കുറിപ്പാണ് താഴെയുള്ളത് .
Disclaimer: Not naming the names as this is not intended as an innuendo against any particular person or media house. Avoid commenting with the links and/or names. Avoid tagging 'em too.
ഇംഗ്ലീഷ് പത്രങ്ങൾ പലതും 300 ഭീകരരെ വധിക്കുകയും മലയാള മനോരമ മാത്രം 350 ഭീകരന്മാരെ വകവരുത്തുകയും ചെയ്ത, സൈന്യം ഇതേവരെ എണ്ണംപറയാത്ത ബലാക്കോട്ടെ ‘സൈനികേതര നടപടി’ സംബന്ധിച്ച വാർത്തയിൽ വാർത്താലേഖകർക്കും എഡിറ്റർമാർക്കും പൊതുവായി സംഭവിച്ച സ്ഖലിതത്തെ അബദ്ധം പറ്റിയെന്ന് അംഗീകരിക്കുന്നതിനു പകരം നൈസായി ന്യായീകരിക്കുന്ന ജേണലിസ്റ്റ് സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. ഞാനിട്ട ഒരു കമന്റിനു മറുപടിയായി, വേറൊരു പത്രപ്രവർത്തക സുഹൃത്ത് ഒട്ടിച്ചത് ഈ ലിങ്ക് ആയിരുന്നതുകൊണ്ടു കണ്ടതാണ്. അതിനു മറുപടി പറയാൻ പോയാൽ പണ്ടു നായനാർ ചോദിച്ച ശൈലിയിൽ ‘ഓനിപ്പമേതു കടലാസിലാ’ എന്ന ചോദ്യം വരുമെന്നറിയാം. അതുകൊണ്ട് എന്നെ ഒരു ജേണലിസ്റ്റ് ആയി കൂട്ടേണ്ട. നിങ്ങൾ വാർത്തകൾക്കൊപ്പം തൊട്ടുകൂട്ടാൻ അച്ചാറിട്ടു വച്ചിരിക്കുന്ന ‘സൈബർ കമ്മി’ ആയിട്ടു കൂട്ടിയാൽ മതി.
ദേശാഭിമാനി അടക്കം എല്ലാ പത്രങ്ങളും ഈ വാർത്ത ഇങ്ങനെയാണു കൊടുത്തതെന്നും ഇതെല്ലാം വിശ്വസനീയമായ സോഴ്സുകൾ തന്നതാണെന്നുമാണ് അവകാശവാദം. എണ്ണം പറഞ്ഞില്ലെങ്കിലും ഹിന്ദു പോലും അപരാധം ചെയ്തു എന്നു വരുത്തിത്തീർക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. അതായത്, ഇദ്ദേഹം തന്നെ ചില പത്രങ്ങളെയൊക്കെ ഹൈ പോഡിയത്തിൽ പ്രതിഷ്ഠിക്കുകയും തന്നെത്തന്നെ സാധാരണക്കാർക്കൊപ്പം സദസ്യരുടെ ഭാഗമായി കൂട്ടുകയും ചെയ്യുന്നു. എന്നാൽ അടുത്ത സെക്കൻഡിൽ ഡിഫൻസ് കോഴ്സ് പാസായ താനടക്കം പത്തുലേഖകർ തങ്ങളുടെ പത്രത്തിൽ തന്നെയുണ്ടെന്നു മേനിനടിച്ച് അപ്പർഹാൻഡ് തിരിച്ചുപിടിക്കയും ചെയ്യുന്നു.
ദേശാഭിമാനി തെറ്റായ വാർത്ത കൊടുത്തതിനാൽ തങ്ങൾക്ക് ഇളവു തരണമെന്ന് പ്രൊഫഷണൽ എന്നവകാശപ്പെടുന്ന ഒരു പത്രത്തിലെ ജേണലിസ്റ്റ് ആവശ്യപ്പെടുന്നതിലെ പരിഹാസ്യത അവിടെയിരിക്കട്ടെ. ഇവിടെ പ്രശ്നം ഈ തലമുറയിലെ ജേണലിസ്റ്റുകൾ വാർത്തയെ എങ്ങനെ സമീപിക്കുന്നു എന്നതാണ്. ഏതാണ്ട് ഒരേ മൂശയിൽനിന്നു വാർത്തെടുക്കപ്പെടുന്നവരാണ്, ഇവരെല്ലാം. (ഞാനും വ്യത്യസ്തനാണെന്നല്ല; ജേണലിസ്റ്റ് എന്ന അവകാശവാദം പരണത്തുവച്ചതിനാൽ എന്നെ മാറ്റിനിർത്തി പറയുന്നുവെന്നേയുള്ളൂ).
വാട്സ്ആപ്പിലെ കേശവൻമാമനെ പോലെ കിട്ടുന്നതെന്തും ഫോർവേഡ് ചെയ്യുന്നതാണു റിപ്പോർട്ടർ പണിയെന്നും തങ്ങളുടെ റിപ്പോർട്ടർക്ക് അബദ്ധം പറ്റാനിടയില്ല എന്നു ധരിച്ച് അതിനു വലിയ പൊലിപ്പുനൽകി പ്രസിദ്ധീകരിക്കുന്നതാണ് എഡിറ്റർ പണിയെന്നും ധരിച്ചുവശായ ഒരു തലമുറയ്ക്കു നേരെയാണ്, പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങളുയരുന്നത്. ആ ബാൻഡ് വാഗണൊപ്പം സഞ്ചരിച്ചില്ലെങ്കിൽ രാജ്യദ്രോഹപ്പട്ടം കിട്ടുമെന്ന അവസ്ഥയിൽ ദേശാഭിമാനി ലേഖകനല്ല, ഹോക്സ് ബസ്റ്റേഴ്സ് പോലും ചിലപ്പോൾ ജിംഗോയിസ്റ്റ് ആയെന്നിരിക്കും എന്നതാണ് ഭീതിതമായ സാഹചര്യം. അതിനിടയാക്കുന്നതാകട്ടെ, മാറിസഞ്ചരിക്കാൻ തയ്യാറാവാത്ത മുഖ്യധാരയിലെ പ്രധാനികളുടെ, ‘തങ്ങൾക്കെന്തുമെഴുതാം, ആരും ചോദ്യം ചെയ്യാനില്ല’ എന്ന ധാർഷ്ഠ്യമാണുതാനും. ഇതൊരു കമ്പോള സമ്മർദ്ദം കൂടിയായിട്ടാണു പ്രവർത്തിക്കുന്നത്. ആ മർദ്ദം വെറുതെ ഉണ്ടായതല്ല. കാലങ്ങൾ കൊണ്ട് കൃഷിചെയ്തുവിളയിച്ചതാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് വാർത്തയ്ക്കു പണം വാങ്ങുന്ന ഇന്ത്യയിലെ പ്രമുഖ പ്രിന്റ്, വിഷ്വൽ മീഡിയയുടെ നടപടി സ്റ്റിങ് ഓപ്പറേഷനിലൂടെ കോബ്രാ പോസ്റ്റ് പുറത്തുകൊണ്ടുവന്നത്. (ഒറ്റയൊറ്റ ജേണലിസ്റ്റുകൾ കൈക്കൂലി വാങ്ങുന്നതല്ല, പരസ്യമാണെന്ന യാതൊരു സൂചനയും നൽകാതെ വാർത്താരൂപത്തിൽ പ്രചാരണ സാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനു പത്രത്തിന്റെ മാനേജ്മെന്റ് വാങ്ങുന്നത്.) ഈ അടുത്താണ്, സോഷ്യൽ മീഡിയയിൽ പ്രോ ഹിന്ദുത്വ, ആന്റി ഇസ്ലാം, പ്രോ ബിജെപി പോസ്റ്റുകൾ ഇടുന്നതിന് സെലിബ്രിറ്റികൾ കോടികൾ ആവശ്യപ്പെടുന്നതിന്റെ വീഡിയോ കോബ്രാ പോസ്റ്റ് പുറത്തിറക്കിയത്. നേരത്തെ മന്ത്രിസ്ഥാനം ലഭിക്കാൻ ഇന്ത്യയിലെ മുന്തിയ പത്രപ്രവർത്തകരെ ലോബിയിങ്ങിന് ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ച് തെഹൽക്ക ഇൻവെസ്റ്റിഗേഷൻ വന്നിരുന്നതും ഒടുവിൽ 2ജി കേസിലേക്ക് എത്തിപ്പെട്ടതും ഓർമ്മയിലുണ്ടാവും. ഈ നിലയ്ക്ക് ഇത്തരം സ്ഖലിതങ്ങളൊന്നും വെറുതെ സംഭവിക്കുന്നതല്ല എന്നു കരുതേണ്ടിവരും. എന്നാൽ എല്ലാവരും അതുതന്നെ ലക്ഷ്യം വച്ചു ചെയ്യുന്നുവെന്നല്ല. വിസിബിളിറ്റി കൂടുതലുള്ളവർ അതു ചെയ്യുമ്പോൾ ‘മുമ്പേ ഗമിക്കുന്ന ഗോവുതന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന മട്ടിൽ ചെറിയ പത്രങ്ങൾ പിന്തുടരും.
ജേണലിസം പഠിപ്പിക്കുമ്പോൾ ഒരു ചെവിയിലൂടെ കടത്തി മറ്റേ ചെവിയിലൂടെ പുറത്തേക്കു കളയുന്ന ഒന്നാണ്, സോഴ്സുകളെ എങ്ങനെ കാണണം എന്നത്. ഒരു വിഷയത്തിലെ തത്പരകക്ഷികളാവും മിക്കപ്പോഴും വാർത്തയുടെ സോഴ്സ് ആവുക. ഒരുദാഹരണത്തിന് നഗരസഭാ മേയർക്കെതിരെ നിരന്തരം വാർത്ത വരുന്നു എന്നു കരുതുക. മേയർ സ്ഥാനമോഹിയായിരുന്ന അതേ പാർട്ടിയിലെ ഏതെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാവും പലപ്പോഴും ആ വാർത്തയുടെ പ്രൈമറി സ്രോതസ്സ്. പ്രതിപക്ഷത്തിന് അതിൽ പ്രത്യേകിച്ചു റോളൊന്നും ഉണ്ടാവണമെന്നില്ല. അയാൾക്ക് അതിൽ പ്രത്യേക താത്പര്യമുള്ളതുകൊണ്ടു തന്നെ അയാളെ മാത്രം വിശ്വസിച്ച് ആ വാർത്ത കണ്ണുമടച്ചു നൽകാതെയിരിക്കുക എന്നതാണ് അടിസ്ഥാന പത്രപ്രവർത്തന പാഠം. നിങ്ങൾക്കു വാർത്ത നൽകുന്നു എന്ന വ്യാജേന നിങ്ങളെ അയാൾ ഉപയോഗിക്കുകയാണ് എന്നിടത്താണ് പ്രശ്നം. അങ്ങനെ ഉപയോഗിക്കാൻ നിന്നുകൊടുക്കുന്നത് ഒരു നല്ല ജേണലിസ്റ്റിന്റെ ലക്ഷണമല്ല. പക്ഷെ അത്തരം ജേണലിസ്റ്റുകൾക്കാണ് ഇന്ന് എളുപ്പത്തിൽ ബൈലൈൻ കിട്ടുക. എഡിറ്റോറിയൽ ഡെസ്ക് ദുർബലമാകുന്നതുകൊണ്ടു സംഭവിക്കുന്നതാണത്.
കൊള്ളാവുന്ന ഡെസ്ക് അപ്പോൾ എന്താണു ചെയ്യുക? ഇതേ വാർത്തയ്ക്ക് ഒരു സെക്കൻഡറി സോഴ്സ് ഉണ്ടാവുമോ എന്നന്വേഷിക്കും. ആ സെക്കൻഡറി സോഴ്സ് ഒരുദ്യോഗസ്ഥനോ, നഗരസഭയുമായി ബന്ധമുള്ള ആളുകളോ, ഇതര കൗൺസിലർമാരോ ഒക്കെയാവാം. ആരെ ടാർഗറ്റ് ചെയ്താണോ വാർത്തവരുന്നത്, അയാളുടെ വേർഷൻ കൂടി എടുക്കണമെന്ന് ആവശ്യപ്പെടും. കൂടാതെ ഒരു ഇൻഡിപ്പെൻഡന്റ് മൈൻഡോടു കൂടി ഇതിന്റെ മറുവശം കൂടി ആലോചിക്കുകയും സംഭവവുമായി നേരിട്ടു ബന്ധമില്ലാത്ത എന്നാൽ കാര്യങ്ങൾ അനലൈസ് ചെയ്യാൻ ശേഷിയുള്ള വിഷയവിദഗ്ദ്ധരുടെ കമന്റ് കൂടി എടുക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ സ്തോഭജനകമായ തലക്കെട്ടുകൾ ജനിച്ചെന്നു വരില്ല. എന്നാൽ ഇൻഫോംഡ് ആയ റിപ്പോർട്ടുകൾ ജനിക്കും. അതിനു പകരം പരമാവധി ലിങ്കുകൾ എന്ന ലക്ഷ്യത്തിൽ എല്ലാവരും ഡെയ്ലി മെയിൽ ആവാൻ നോക്കിയാൽ എന്തു പറയാനാണ്?
ബലാക്കോട്ട് വിഷയത്തിൽ പട്ടാളത്തിൽ നിന്നു തന്നെയുള്ള സോഴ്സുകളാണ് വിവരങ്ങൾ നൽകിയത് എന്നാണല്ലോ അവകാശവാദം. അതു സ്ഥിരീകരിക്കാനോ നിഷേധിക്കാനോ നമുക്കാവില്ല. ശരിക്കും ഇത് പൊളിറ്റിക്കൽ സോഴ്സ് ആവാനുള്ള സാധ്യത പക്ഷെ തള്ളിക്കളയാനാവുന്നതല്ല. അതൊട്ട് ഇവർ അംഗീകരിക്കുകയുമില്ല. രാഷ്ട്രീയക്കാരെ പരമപുച്ഛമാണു ജേണലിസ്റ്റുകൾക്ക്. എന്നാൽ അവരിൽ നിന്നു വിവരങ്ങൾ ലഭിക്കാൻ പഞ്ചപുച്ഛമടക്കി നിൽക്കും. കിട്ടുന്ന വിവരം അമൃതസമാനമായി സ്വീകരിക്കുകയും അച്ചുനിരത്തുകയും ചെയ്യും.
കേരളകൗമുദിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോ എന്റെ ജേണലിസം അദ്ധ്യാപകനായിരുന്നു. അദ്ദേഹം റിപ്പോർട്ടിങ് ജോലി തുടങ്ങിയ കാലത്തെ ഒരു സംഭവം ഒരിക്കൽ ക്ലാസിൽ പറഞ്ഞിട്ടുണ്ട്. തനിക്കു തെറ്റു പറ്റിയ ഒരു സംഭവമാണ് അദ്ദേഹം അനുഭവപാഠം എന്ന നിലയിൽ ഞങ്ങൾക്കു പറഞ്ഞുതന്നത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന് കരുണാകരൻ ഡൽഹിയിൽ വന്നു. ആരെയൊക്കെയോ കാണുന്നുണ്ട്. കൂട്ടത്തിൽ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിങ്ങിനേയും (അതോ എസ് വെങ്കിട്ടരാമനോ - കൃത്യമായി ഓർമ്മിക്കുന്നില്ല) കാണുന്നുണ്ടെന്നും ഒരു കാര്യം പറയാനുണ്ടെന്നും നേരത്തെ തന്നെ ബി സി ജോജോയെ അദ്ദേഹം വിളിച്ചറിയിക്കുന്നു. കേരളകൗമുദിയുടെ ഡൽഹി ലേഖകനായി ആയടുത്ത് ജോയിൻ ചെയ്തതേയുള്ളൂ, തുടക്കക്കാരനായ അദ്ദേഹം. വൈകിട്ട് ജോജോയെ മാത്രം പ്രത്യേകമായി കേരള ഹൗസിലേക്കു വിളിച്ച് കരുണാകരൻ സ്പെഷ്യൽ അഭിമുഖം കൊടുക്കുന്നു. ആ അഭിമുഖത്തിലാണ്, പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടി എടുക്കണമെന്നു രാഷ്ട്രപതി ആവശ്യപ്പെട്ടതായി കരുണാകരൻ പ്രഖ്യാപിക്കുന്നത്. പിറ്റേ ദിവസം കേരളകൗമുദിയുടെ എക്സ്ക്ലൂസീവ് ആയിരുന്നു അത്. ഒടുവിൽ പിള്ളയുടെ രാജിയിലേക്കാണ്, അതെത്തിയത്. വാസ്തവത്തിൽ കരുണാകരൻ അന്നു രാഷ്ട്രപതിയെ കണ്ടിരുന്നില്ല എന്നു തന്നെയല്ല, അതിന് അനുമതി പോലും തേടിയിരുന്നില്ല. ഇതു പിന്നീടു മാത്രമാണ്, അദ്ദേഹം തിരിച്ചറിയുന്നത്. കരുണാകരനെ പോലെ ഒരു നേതാവിനെ അവിശ്വസിക്കാതെയിരിക്കുക എന്ന തുടക്കക്കാരനായ ഒരു ജേണലിസ്റ്റിന്റെ തെറ്റിനെ കുറിച്ചാണ് അദ്ദേഹം അന്നു ഞങ്ങളോടു പറഞ്ഞത്.
ഇത് ഏറെക്കുറെ ഇന്നും ആവർത്തിക്കപ്പെടുന്ന അനുഭവമാണ്. വാർത്തകൾ പലപ്പോഴും പ്ലാന്റ് ചെയ്യപ്പെടുന്നത് ഇങ്ങനെയാണ്. അതു തിരിച്ചറിഞ്ഞ് സ്കെപ്റ്റിക്കലാവാൻ എഡിറ്റോറിയൽ ഡസ്കിനു കഴിയുന്നില്ലെങ്കിൽ ജേണലിസം മരിച്ചു എന്നാണ് അതിനർത്ഥം.
ബലാക്കോട്ട് ആക്രമണത്തിനു പിന്നിൽ രാഷ്ട്രത്തിന് അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യം സൈന്യം നിറവേറ്റുകയും ചെയ്തു. എന്നാൽ അതിനെ വഷളാക്കിയത്, പൊതുസമൂഹത്തിന്റെ കൈയടിയും വോട്ടും ലഭിക്കാനായി തികച്ചും കൃത്രിമമായ ഫലം പത്രങ്ങളിലൂടെ അവതരിപ്പിച്ചതിലൂടെയാണ്. ഇക്കഴിഞ്ഞ അഞ്ചുവർഷങ്ങളായി ബിജെപിയും അവർ നയിക്കുന്ന സർക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്, ഇത്തരം ബോധപൂർവ്വമായ കഥനങ്ങൾ അവതരിപ്പിക്കുക എന്നതാണ്. ഇതു നിരന്തരം തിരിച്ചറിയപ്പെടുന്നുമുണ്ട്. എന്നിട്ടും അതിൽ സംശയാലുക്കളാവാൻ പത്രപ്രവർത്തകർക്കു പൊതുവെ കഴിയുന്നില്ല എന്നതിനർത്ഥം അവർ വെറും ഒഴുക്കിനൊത്തു നീന്തുന്ന, ക്ലറിക്കൽ ജേണലിസ്റ്റുകൾ മാത്രമായി തീർന്നു എന്നതാണ്.
ഉത്തരേന്ത്യൻ വാർത്തകൾക്കായി ആശ്രയിക്കുന്ന പിടിഐയും എഎൻഐയും മറ്റും തെറ്റായ വാർത്ത നൽകി എന്ന ഒരു പ്രചാരണവുമുണ്ട്. വയർ വഴിവരുന്ന വാർത്തകളുടെ സ്വഭാവം - പ്രത്യേകിച്ച് ഇന്ത്യൻ ഏജൻസികൾ വഴിയുള്ളവ - എത്രയോ കാലമായി ഇങ്ങനെയാണ്. ചെറിയ ഇടവേളകളിൽ അവർ മുൻപു നൽകിയ വാർത്ത തിരുത്തിക്കൊണ്ടിരിക്കും. പക്ഷെ മിക്കപ്പോഴും ആദ്യമാദ്യം വരുന്നവ വെറും ഗ്യാസ് ആയിരിക്കും. ടെലിപ്രോംപ്റ്റർ ഉപയോഗിച്ചിരുന്ന കാലംമുതൽക്കേ, അതങ്ങനെയാണ്. ഇന്റർനെറ്റിലേക്കു മാറി എന്നതുകൊണ്ട് അതിനൊരു മാറ്റവും വന്നിട്ടില്ല എന്നു തന്നെയല്ല, വഷളായിട്ടുമുണ്ട്.
പിറ്റേദിവസം എണ്ണത്തെ സംബന്ധിച്ച സംശയവും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും അവകാശപ്പെടുന്നുണ്ട്. ആദ്യ വാർത്തയ്ക്കും ഈ സംശയത്തിനും നീക്കിവച്ച സ്ഥലം, നൽകിയ പ്രാധാന്യം എന്നിവ ഒരേപോലെയാണോ? ഒരിക്കലുമല്ല, ആവുകയുമില്ല. അതു മറച്ചുവച്ചുകൊണ്ട് വലിപ്പച്ചെറുപ്പങ്ങളെ കുറിച്ചു സാധാരണക്കാർക്കു ധാരണയില്ല എന്ന മട്ടിൽ ദയവായി തട്ടിവിടരുതേ...
അതുകൊണ്ടു പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾക്ക് അന്ന് അബദ്ധം പറ്റിയതാണ്. You were taken for a ride. നിങ്ങളത് അംഗീകരിക്കുക. രാഷ്ട്രീയമായ ജാഗ്രതക്കുറവ് നിങ്ങളുടെ കൂടപ്പിറപ്പാണ്. അതു തിരിച്ചറിയാൻ ഇതൊരവസരമാക്കി എടുക്കുക. അതിനു പകരം ഇങ്ങനെ വല്ലാതെ ന്യായീകരണ പോസ്റ്റുകളെഴുതി കഷ്ടപ്പെടണമെന്നില്ല.

The feast of vultures

The feast of vultures .യുദ്ധ ശ്രൂതികളും ഭീതികളുമുണ്ടാക്കുമെന്ന് ഒരു കൊല്ലം മുമ്പേ എഴുതിയിരുന്നു .കഴിഞ്ഞ അഞ്ചു കൊല്ലത്തോളം എല്ലാ വാഗ്ദാനങ്ങളും പറഞ്ഞു കളിപ്പിച്ചു ഉഡായിപ്പും വാചകമടിയും നടത്തി വീണ്ടും യുദ്ധ ഭീതിയുടെയും വിദ്വേഷത്തിന്റയും നെഞ്ചും നഞ്ചും കലക്കി വോട്ട് മീൻ പിടിക്കുവാനുള്ള കുല്സിത ശ്രമമാണ്ഒരു ലജ്ജയുമില്ലാതെ ബി ജെ പി ചെയ്യുന്നവർ . രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും സ്നേഹിക്കുന്നവർ ഈ നികൃഷ്ട്ട അപകട രാഷ്ട്രീയത്തെ തിരിച്ചറിയണം .ഇന്ത്യയോടൊപ്പം , ഇന്ത്യക്കാരോടോപ്പം .ഇന്ത്യൻ സൈനീകരോടൊപ്പം .എല്ലാ ഭീകരതക്കും ആളെകൊല്ലി യുദ്ധത്തിനും എതിരെ . എന്തും വൃത്തികേടുകളും ചെയ്ത് തിരെഞ്ഞെടുപ്പിൽ ജയിക്കാൻ നടക്കുന്ന ബി ജെ പി യുടെ കപട രാജ്യ സ്നേഹത്തെ തിരിച്ചറിയുക .സെ നോ ട്ടോ വൾച്ചേർസ് ആൻഡ് വാർ .
NEWS18.COM
Yeddyurappa said that Wednesday's action of destroying terror hideouts by entering inside Pakistan has resulted in a pro-Modi wave in the country.

സോഷ്യൽ മീഡിയയിലെ പാർട്ടി സർക്കസുകൾ

സോഷ്യൽ മീഡിയയിലെ പാർട്ടി സർക്കസുകൾ
ഫേസ് ബുക്കിൽ ഒരു പാർട്ടിക്ക് വേണ്ടി വീറോടെ വാദിക്കുന്ന പലരുണ്ട് .പിന്നെ തെറി വിളിക്കുന്ന കാലാൾപ്പടയുണ്ട് . പക്ഷെ ഇവിടെ ആരെങ്കിലും ഘടാ ഘട വാദ മുഖങ്ങൾ നിരത്തിയത് കൊണ്ടോ അവരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഓടി നടന്നു തെറി വിളിച്ചിട്ടോ , കൂകി തോൽപ്പിച്ചിട്ടോ ഒരു വോട്ടു പോലും ഒരു പാർട്ടിക്കും കൂടുതൽ കിട്ടില്ല .കുറയാൻ സാധ്യതയുമുണ്ട് .
എല്ലാ പാർട്ടികൾക്കും ഇന്ന് സോഷ്യൽ മീഡിയ വിങ്ങുണ്ട് .അതിന് ചില ഭരണ പാർട്ടികളും കാശുള്ള പാർട്ടികളും കോടികൾ മുടക്കുന്നുണ്ട് . ഇത് പല തലത്തിലാണ് നടത്തുന്നത് . വിവിധ പാർട്ടികൾ കൺസൾട്ടിങ് കമ്പിനികളെയും സോഷ്യൽ മീഡിയ പി ആർ കമ്പിനികളെയും വാടകക്കെടുക്കും .അവർ നേതാക്കൾക്ക് വേണ്ടി ഗോസ്റ്റ് എഴുത്തു നടത്തും , ലൈവ് നടത്തും , ഫേസ് ബുക്ക് , ട്വിറ്റർ എന്നുവയുമായി കോർപ്പേരെറ്റ് ഡീൽ ഉണ്ടാക്കി ഫോല്ലോവേസിനെ കൂട്ടുകയും ടാര്ജറ്റ്ഡ് ഓഡിയൻസ് മാര്കെറ്റിങ്ങും വിസിബിലിറ്റിയും കൊടുക്കും .കമ്പിനികളെ ഏൽപ്പിച്ചാൽ ശരിക്കുള്ള ഐ ഡി യും ഫേക്ക് ഐഡിയു കൊണ്ട് ചിലദിവസങ്ങൾ കൊണ്ട് നിങ്ങൾക്ക് മൂന്നു ലക്ഷമോ അഞ്ചു ലക്ഷമോ ഫോല്ലോവേര്സിനെ കിട്ടും .ഇതെല്ലം കഴിഞ്ഞാണ് സോഷ്യൽ മീഡിയ കാലാൾപടയെ സൃഷ്ടിക്കുന്നത് . അവർക്ക് ട്രെയിനിങ്ങും വർക്ഷോപ്പും കൊടുത്ത മോഡസ് ഓപ്പെറേണ്ടിയും പഠിപ്പിക്കും .എന്നിട്ട് വിവിധ നോഡൽ പോയിന്റുകൾ വഴി ഫേക്ക് ന്യൂസ് , ട്രോള് , അറ്റാക്ക് ചെയ്യണ്ട ടാർജറ്റ് എന്നിവ വാട്സ് ആപ്പ് ഗ്രൂപ് , ഫോൺ , പിന്നെ ക്ലോസ്ഡ് ഗ്രൂപ്പുകൾ എന്നിവയിൽ കൂടി വിനിമയം ചെയ്യും .ഇതിൽ സോഫിസ്റ്റിക്കേറ്റഡ് പ്രൊഫൈലും , ഗുണ്ടാ പ്രൊഫൈലും ഫേക്ക് പ്രൊഫൈലും ,തരികിട പ്രൊഫൈലും ,തറ പ്രൊഫൈലുമുക്കെ കാണും .
പക്ഷെ ജനകീയരായ ഗ്രാസ്റൂട്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കോ പ്രവർത്തകരോ ജനങ്ങളുടെ ഇടയിലാണ്.അവർക്ക് സോഷ്യൽ മീഡിയ മറ്റൊരു ബ്രോഡ്കാസ്റ്റിങ് ഉപാധിമാത്രം .അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലും ട്വറ്റർ ഹാൻഡിലും ഉപയോഗിക്കുന്നത് ശമ്പളം പറ്റുന്ന ജോലിക്കാരാണ് . അവരാരും സോഷ്യൽ മീഡിയ ഗോ ഗ്വാ സർക്കസിനോ ബോക്സിങിനോ ഷാഡോ ബോക്‌സിംഗിനോ സമയം മിനക്കെടുത്തില്ല .
പിന്നെ ചിലരുണ്ട് .അവർ പലപ്പോഴും ഭരണ പാർട്ടികളുടെ ശമ്പളം പറ്റികൊണ്ടോ പറ്റാതയോ ഭരണ തേരിലുള്ളവർക്ക് സ്തുതി ഗീതങ്ങൾ പാടുന്ന പ്രൊഫൈലുകൾ .അവർ പ്രൊഫൈൽ ഉപയോഗിക്കുന്നത് അതാത് ഭരണ പാർട്ടി സർക്കാരുകളുടെ പി ആർ വർക്കും പിന്നെ മറ്റുള്ളവരെ ഊശിയാക്കുവാനും എതിർ പാർട്ടിക്കാർ എത്ര മണ്ടന്മാരും കഷ്മലൻ മാരുമാണെന്നു പറയാൻ മാത്രമാണ് .അവരുടെ പ്രൊഫൈലിൽ നിന്ന് ഒരേ തരം പാർട്ടി സ്തുതിഗീതങ്ങളും സർക്കാർ പി ആർ പണിയും അല്ലെങ്കിൽ മറ്റ് പാർട്ടിക്കാരെ തെറി പറയുക എന്നതൊഴിച്ചു എന്തെങ്കിലും ആശയങ്ങളോ വിജ്ഞാന പ്രദമായ കാര്യങ്ങളോ വരാറില്ല . കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ അപ്പോൾ ചിലർ ചാടി വീഴും വാളും പരിചയുമായി .കേരള സർക്കാരിന്റെ എന്തെങ്കിലും പോളിസികൾ വിമർശിച്ചാൽ ഉടനെ വാളും പരിചയുമായി മറ്റൊരു കൂട്ടർ .
ഇവരിൽ പലരും മറക്കുന്ന ഒരു രാഷ്ട്രീയ ബാലപാഠമുണ്ട് .അത് സർക്കാർ എന്ന് പറയുന്നത് എല്ലാ ജനങ്ങളുടേതുമാണ് .എല്ലാ ജനങ്ങളുടെയും നികുതിപണം കൊണ്ടാണ് സർക്കാർ എന്ന സംവിധാനം മുന്നോട്ട് പോകുന്നത് .സർക്കാർ ഒരു പാർട്ടിയുടേയോ അവരുടെ ശിങ്കിടികളുടെയോ നേതാക്കളുടെയോ അല്ല .സർക്കാരിൽ ഏതെങ്കിലും പാർട്ടിയുടെ വിലാസത്തിൽ തിരഞ്ഞെടുക്കപെട്ടാലും അവർ ഭരണഘടന പ്രകാരം സത്യാ പ്രതിന്ജ ചെയ്യുമ്പോൾ മുതൽ ' We the people ' എന്ന എല്ലാ ജനങ്ങളോടും ബാധ്യസ്ഥരാണ് അകൗണ്ടബിളാണ് .ശ്രീ പിണറായി വിജയൻ കേരളത്തിൽ ഉള്ള എല്ലാ ജനങ്ങളുടെയും മുഖ്യ മന്ത്രിയും ശ്രീ നരേന്ദ്ര മോഡി ഇന്ത്യയിൽ ഉള്ള എല്ലാ ജനങ്ങളുടെയും പ്രധാന മന്ത്രിയാണ് .ഞാൻ ബഹുമാനിക്കുന്നത് ആ ജനാധിപത്യ പദവിയെയാണ് . അല്ലാതെ ഒരു വ്യക്തിയുടെയും ഫാനോ ഭക്തനോ ആയി അയാൾ /അവർ പറയുന്നതും ചെയ്യുന്നതും എല്ലാം ന്യായീകരിച്ചു പ്രവർത്തിക്കുന്നത് ഫാൻ ക്ളബ് പ്രവർത്തനമാണ് .അത് കൊണ്ട് തന്നെ സർക്കാരും മന്ത്രി മാരും ഭരിക്കുന്ന പാർട്ടികളുടെ കുത്തകയാണ് എന്ന് കരുതി അവർക്കു വേണ്ടി വാളും പരിചയമായി ഇറങ്ങുന്നത് ജനാധിപത്യ സംവിധാനത്തിന്റെ കാതൽ മനസ്സിലാക്കതു കൊണ്ടാണ് .സർക്കാരും സർക്കാർ പോളിസികളും ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും എല്ലാം ജനങ്ങളോട് അകൗണ്ടബിളായിരിക്കണം .അത് കൊണ്ട് തന്നെ സർക്കാർ സംവിധാനവുമായി ബന്ധപെട്ടതെല്ലാം വിമർശനത്തിനതീതമല്ല .വേണ്ടപ്പോൾ സർക്കാരിനെ അഭിനന്ദിക്കാനും ആവശ്യമുള്ളപ്പോൾ വിമര്ശിക്കുവാനും ഏതൊരു പൗരനും അവകാശമുണ്ട് എന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ ബാലപാഠം .
പിന്നെ കേരളത്തിൽ മാത്രമുള്ളയൊന്നു എല്ലാവരെയും പാർട്ടി ബൈനറി ലെൻസിൽ കൂടി കണ്ട് കണ്ട് ശീലിച്ചു മാത്രം അതെ ബൈനറിയിലൂടെ എന്തും ഏതും ആരെയും കാണുന്നവർ .നിങ്ങൾ ഞങ്ങൾക്കൊപ്പല്ലെങ്കിൽ മറു ചേരിയിലാണ് എന്ന സിംപ്ലിസിറ്റിക് സമവാക്യം എല്ലാകാര്യങ്ങളിലും If you are not with us , you are against us എന്ന മനസ്ഥിതിയുമായി നടക്കുന്നവർ .എല്ലാവരെയും ' കമ്മിയോ ' കൊങ്ങിയോ ' 'സംഘിയോ " സുടാപ്പിയോ ' ' മുലീ ' യോ എന്ന ഏതെങ്കിലും കണ്ണിക്കുള്ളിൽ അടച്ചു അടി കൊടുക്കാൻ വെമ്പുന്നവർ .കേരളത്തിലെയും ഇന്ത്യയിലെയും ഭൂരി പക്ഷം പേരും ഈ കള്ളികൾക്ക് വെളിയിൽ വർത്തിക്കുന്ന സാധാരണ വോട്ടറുമാരാണ് എന്ന് പലർക്കും ദഹിക്കില്ല .ഒരു വ്യവസ്ഥാപിത പാർട്ടി അംഗമോ അനുഭാവിയോ അല്ലാതെ പൗരാവകാശ രാഷ്ട്രീയത്തിൽ വർത്തിക്കാം എന്ന് പലർക്കും വിശ്വാസമില്ല .
രാഷ്ട്രീയ പാർട്ടി ന്യായീകരണ സേനയിൽ ഏറ്റവും അസഹീനമായ ഒന്നാണ് വാശി വച്ച് വളി വിടുന്നവർ . വാശിക്ക് വളി വിട്ടു രാഷ്ട്രീയം കളിച്ചാൽ അത് ദുർഗന്ധം പരത്തുകയെയുള്ളൂ .
കേരളത്തിലേ സ്ത്രീ വിരുദ്ധത ഏറ്റവും പ്രകടമാകുന്ന ഒരിടമാണ് സാമൂഹ്യ മാധ്യമങ്ങൾ . ഏതെങ്കിലും സ്ത്രീകൾ അവരുടെ അഭിപ്രായം പറഞ്ഞാൽ .പിന്നെ അവരുടെ ശരീരത്തിന്റ ഓരോ ഭാഗവും വർണിച്ചു 'പൂ "യും 'മ ' യും 'കു ' വും കൂട്ടി പച്ച തെറി വിളമ്പുന്ന ഓരോ പാർട്ടിയുടെയും 'വളി സേന ' ( farting battalion )വെറും നാറ്റക്കേസുകളായ പേടി തൊണ്ടന്മാരാണ് . നേരെ വന്നാൽ പേടിച്ചു തൂറികളായ ചില ഇനങ്ങളാണ് ഫേക്ക് ഐഡി കളിൽ കൂടി സ്ത്രീകളെയും അല്ലാത്തവരെയും തെറി വിളിക്കുന്നത് .അവർക്ക് ആരോടൊക്കെയുള്ള കലിപ്പും ആശയ ദാരിദ്ര്യവും ഭോഗ ദാരിദ്ര്യവും എല്ലാം വന്നു വിരേചിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ് .സുനിത ദേവദാസിനെയും , കെ ആർ മീരയെയും , ശ്രീജ നെയ്യാറ്റിങ്കരയെയൊക്കെ തെറി വിളിച്ചു ഫേസ് ബുക്കിലാകെ ദുർഗന്ധം പരത്തുന്ന പിള്ളേർ പലരും അവരുടെ മക്കളാകാൻ പ്രായമുള്ളവരാണ് എന്നതാണ് സങ്കടം .
ഇങ്ങനെ വളി വിട്ടും തെറി വിളിച്ചും തൂറിയും തോൽപ്പിക്കാൻ നടക്കുന്നയാളുകളെ കൂടെ കൊണ്ട് നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഗതികേടുകളെ കണ്ടിട്ട് സഹതാപമാണ് തോന്നാറ് .
ഫേസ് ബുക്കിൽ വാദിച്ചു ആരുടേയും രാഷ്ട്രീയ നിലപാടുകളോ , നിലവാരമോ , രാഷ്ട്രീയ ചായ്‌വുകളോ മാറ്റാനോക്കുകയില്ല .ട്രോളിയേത് കൊണ്ട് ട്രോളുന്നവർക്ക് വിരേചന സുഖം കിട്ടുമെന്നതിൽ കൂടുതലൊരു മാറ്റവും വരില്ല .കള്ളു കുടിച്ചു ലക്ക് കേട്ട് മുണ്ടഴിച്ചു തലയിൽ കെട്ടി റോഡരികിൽ മുള്ളി പിന്നെ പിന്നെ ആരോക്കയോടോ ഉള്ള കലിപ്പ് മാറ്റാൻ തെറി പറയുന്നവരെപ്പോലെയാണ് ഫേസ് ബുക്ക് മുക്കിൽ വന്ന് ട്രോളി പാർട്ടി പ്രവർത്തനം നടത്തുന്നവർ .
ഇത് കൊണ്ടൊന്നും അവർക്കുണ്ടാകുന്ന വിരേചന സുഖത്തിലുപരി അവരുടെ പാർട്ടികൾക്ക് വോട്ടു കുറയുന്നതല്ലാതെ കൂടുതലൊന്നും കിട്ടില്ല .
രഷ്ട്രീയ നിലപാടുകളും ആശയങ്ങളും മാന്യതയോടും പര്സപര ബഹുമാനത്തോടും പറയുന്നവരോടെന്നും ബഹുമാനമാണ് .അവരവരുടെ പാർട്ടി നിലപാടുകൾ കൃത്യമായി പറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട് .അങ്ങനെയുള്ളവർ പൊതുവെ ചൊറിയാൻ ചൊറുതനവുമായി ഫേസ് ബുക്ക് ഊട് വഴികളിൽ കറങ്ങി നടക്കില്ല . പല തരം അഭി പ്രായങ്ങളും രാഷ്ട്രീയ വിചാര ധാരകളും ആരോഗ്യകരമായ നവ മാധ്യമ സംവാദങ്ങളും ജനായാത്ത സംവാദത്തിനും ജനാധിപത്യ സംവിധാനത്തിനും ആവശ്യമാണ് .പരസ്പരം വിയോജിക്കുമ്പോഴും പരസ്പര ബഹുമാനവും പ്രതി പക്ഷ ബഹുമാനവും പരസ്പര സ്നേഹവുമൊക്കെയുണ്ടാകുമ്പോഴാണ് നമ്മൾ മാനുഷത്വമുള്ള മനുഷ്യരാകുന്നത് .സോഷ്യൽ മീഡിയ അല്ല ജീവിതം .
ജീവിതത്തിൽ നേരും നെറിയും ആത്മാർത്ഥയുമുള്ള മനുഷ്യരെ എനിക്ക് സ്നേഹവും ബഹുമാനവും ഇഷ്ടവുമാണ് .അതിന് അവരുടെ പാർട്ടി വിശ്വാസമോ , ജാതിയോ , മതമോ , വർഗ്ഗമോ, വിദ്യാഭ്യസ യോഗ്യതയോ ഒന്നും വിഷയമല്ല . അതുകൊണ്ട് തന്നെ സി പി എം ഇലും കോൺഗ്രസിലും സി പി ഐ യിലും ബി ജെ പി യിലും പല പാർട്ടികളിലുള്ള ഉള്ള പലരും വ്യക്തിപരമായി എന്റെ നല്ല കൂട്ടുകാരാണ്
ഫേസ് ബുക്ക് പോലുള്ള ഇടങ്ങൾ വെറും മാറ്റൊലി ഇടങ്ങളാണ് . അവിടെ മിക്കപ്പോഴും നടക്കുന്നത് മാറ്റൊലി ഉപരിപ്ലവ കക്ഷി രാഷ്ട്രീയ വാചക കസർത്തുകളണ് . യഥാർത്ഥ ജനകീയ രാഷ്ട്രീയ പ്രവർത്തകർക്കറിയാം മാറ്റൊലി രാഷ്ട്രീയം പ്രൊജക്ഷൻ മാത്രമാണെന്ന് . അതുകൊണ്ട് സോഷ്യൽ മീഡിയ സർക്കസിനും അടി പിടിക്കും അവർ സമയം പാഴാക്കില്ല .അവിടെയുള്ള അടി പിടി സർക്കസുകളിൽ നിന്നു കഴിവതും ദൂരെ മാറി നടക്കുന്നത് ആരോടും എതിർപ്പോ വിരോധമോ ഉണ്ടായിട്ടല്ല . മറിച്ചു ഈ സർക്കസുകൾക്ക് സമയം മെനെക്കെടുത്തിയത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ലന്ന് മനസ്സിലാക്കിയതിനാലാണ് . Because such argumentative altercations are unproductive time consuming worthless efforts .
നേരിൽ ആളുകളെ കാണുവാനും സംവേദിക്കുവാനും സ്നേഹിക്കാനുമെല്ലാം ഇഷ്ട്ടമാണ് .അനോണിമസ് ഗോ ഗ്വാ പ്രൊഫൈലുകളോട് അതിന് കഴിയില്ല .അത് കൊണ്ട് അത് ഒഴിവാക്കുക എന്നതാണ് സമീപനം
ജെ എസ് അടൂർ

കുഴലൂത്തു മാധ്യമ കച്ചോടക്കാരും മുണ്ടില്ലാത്ത പ്രജാപതിയും


കുഴലൂത്തു മാധ്യമ കച്ചോടക്കാരും മുണ്ടില്ലാത്ത പ്രജാപതിയും
ഇന്ത്യയെയും ഇന്ത്യയിലുള്ള എല്ലാവരോടും സ്നേഹമാണ് .സഹിക്കാൻ വയ്യാത്ത വായ് നാറ്റം സാദാ വമിക്കുന്ന അർണാബ് 'ഗോ ' സ്വാമിയെ പോലുള്ള രാജ്യ ദ്രോഹി ഡ്രൈനേജ്കളെ മാത്രം സഹിക്കാനൊക്കുകയില്ല . പണ്ട് തൊട്ടേ ഇടി -യറ്റ് ബോക്സിലൂടെ വായിൽ വന്നതെന്തും വിളിച്ചു കൂവി ശബ്ദമലിനീകരണം നടത്തുന്നവരുടെ വായി നോക്കി ഇരുന്ന് ഇടി വാങ്ങുന്ന ആ സാധനം കാണുന്നത് നിർത്തിയത് കൊണ്ട് 24x7 കള്ളങ്ങൾ വിളമ്പുന്ന മീഡിയയെ സഹിക്കേണ്ടി വന്നില്ല .
പിന്നെ മനോരമയടക്കമുള്ള പത്രങ്ങൾ പോലും മൂന്നൂറു പേരെ ബോംബിട്ടു കൊന്നു' 'സ്വിമ്മിങ് പൂൾ' 'ജിംനേഷ്യം ' തകർത്തു എന്ന വീരവാദ കള്ള കഥ പരത്തുമ്പോൾ ഓർക്കണം ഈ കാലത്തു ഒരു പത്രം മാത്രമല്ല ജനങ്ങൾ വായിക്കുന്നതെന്നും അവർ അച്ചു നിരത്തുന്നതിന് മുമ്പ് എന്ത് നടന്നു എന്നറിയാനുള്ള ടെക്നൊളേജിയുണ്ടെന്നും . .ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യത ഇല്ലാത്തത് ഫോർത് എസ്റ്റേറ്റ് എന്ന് ഊറ്റം കൊള്ളുന്ന വ്യവസ്ഥാപിത മാധ്യമ അധികാര വ്യഭിചാര വ്യാപാരി വർഗ്ഗമാണ് .അവരിൽ വ്യവസ്ഥാപിത ഭൂരി പക്ഷ കുഴലൂത്തുകാരും അധികാരത്തിലുള്ളവരുടെ പരസ്യങ്ങൾ വാങ്ങി ഉഡായിപ്പുകൾ പ്രസിദ്ധീകരിക്കുന്ന ഗസറ്റുകൾ മാത്രമായിരിക്കുന്നു .
പിന്നെ മോഡി സാറിനെയും കൂട്ടരെയും മാത്രം കുറ്റം പറയുകയില്ല .കാരണം പണ്ട് തൊട്ടേ അദ്ദേഹം ഉടായിപ്പാൽ ഉടായിപ്പിലൂടെ ഉടായിപ്പിന് വേണ്ടി എങ്ങനെ കളിച്ചു നാട്ടുകാരെ എല്ലാവരെയും കളിപ്പിക്കാം എന്ന കാര്യത്തിൽ ഇന്ത്യയിതുവരെ കണ്ട പരമ പൂജ്യ നേതാക്കളിൽ നമ്പർ വൺ ആണ് . ആ കാര്യത്തിൽ ഒരൊറ്റ പന്ധ പ്രധാനും അദ്ദേഹത്തിന്റ ഏഴയലത്തു വരില്ല . എന്തോരം റേഞ്ചാണ് . എന്തൊരു അഭിനയ പാടവം .ഒരു ഓസ്ക്കാരിനുള്ള മുതലാണ് .. ചുമ്മാതല്ല നമ്മുടെ പ്രിയൻ സംവിധായകനും ,നമ്മുടെ ടി വി സ്റ്റുഡിയോ മേജർ സിൽമക്കാരനും ഷിറ്റ് എന്ന് വാ തുറന്നാൽ പറഞ്ഞു പാർലമെന്റ്‌ വരെയെത്തിയ പഴയ കമ്മീഷണർ സിൽമ സാറുമൊക്കെ അദ്ദേഹത്തിന്റ ഫാൻ കബ്ബിൽ ചേർന്ന് രാജ്യ സ്നേഹത്തിന്റ മകുടോദാഹരങ്ങളാകുന്നത് . ഡിഗ്രിതൊട്ട് കരച്ചിൽ വരെ ഫെക്കുവാണെങ്കിലെന്താ പത്തു ലക്ഷത്തിന്റ നാര്സിസ്റ്റ് കോട്ടിട്ടാലെന്താ ആറായിരം കോടി മുഖ കാന്തി രാജ്യമാകെ കാണിച്ചാലെന്താ വീണിടത്ത് കിടന്നുരണ്ടിട്ട് അതും ഒരു മഹാ വിദ്യയാണെന്ന് വിളിച്ചു കൂവാൻ കാപ്പണം അമേധ്യത്തിലാണെങ്കിലും നക്കിയെടുത്തു 'ഹാ ഹാ ' എന്ത് മധുരം എന്ന് പറയുന്ന മാധ്യമ കിങ്കര കുഴലൂത്തുകാർ കൂടെയുണ്ടല്ലോ .രാജാവിന് മുണ്ടില്ലെങ്കിലും ഹാ ഹാ എത്ര മനോഹരമായ രാജ വസ്ത്രം രാജ ധർമ്മം ധീര വീര പരാക്രമി എന്ന് വിളിച്ചു കൂവാൻ കുഴലൂത്തുകാരുണ്ടല്ലോ !! ഇത്രയയും ആപ്പുകൾ ഇറക്കി രാജ്യത്തിനെ ആപ്പിലാക്കിയ ഏതെങ്കിലും പ്രധാന മന്ത്രി ഇത്‌ വരെ ഇന്ത്യ ഭരിച്ചിട്ടുണ്ടോ .?
രാജ്യത്തോടും സൈന്യത്തോടും ഒരുപാട് സ്നേഹവും അഭിനന്ദിനെപ്പോലെയുള്ള യഥാർത്ഥ സൈനീകരോടും രാജ്യ സ്നേഹികളോടും അഭിമാനവുമുണ്ട് എന്നും .അഭിനന്ദനാണ് അഭിമാനമുള്ള ഇന്ത്യക്കാരൻ .
പിന്നെ ഇമ്രാൻഖാന്റെ അഞ്ചു മിനുറ്റ് പ്രസംഗം കൊണ്ട് അങ്ങേരുടെ ഫാനാകാൻ മാത്രം പറയരുത് . ക്രിക്കറ്റ് കളി വേറെ .ഈ കളി വേറെ . പഴയ ക്രിക്കറ്റ് സെലിബ്രിറ്റിയുടെ വാചക കസർത്തിലൂടെ സമാധാനം പെട്ടന്ന് വരുമെന്നൊന്നും കരുതാൻ കഴിയാത്രത്ത അന്തരാഷ്ട്ര ചരിത്ര വിവരമുണ്ട് .വാചക മേളകളിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല അപ്പുറത്തു വളർന്നു അവിടെയും ഇവിടെയും നാശം വിതക്കുന്ന മത മൗലീക തീവ്ര വാദ വൈറസും അതിൽ നിന്നുളവാകുന്ന ആളെ കൊല്ലി അക്രമ ഭീകരതയും . സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യൻറെ കണ്ണിലെ കരെടുത്തു നമ്മൾക്ക് സുല്ല് സമാധാനം പറയാം എന്ന് പറഞ്ഞാൽ കോലും കരടുമൊന്നും അങ്ങനെ പോകില്ല ഇമ്രാൻ ഭായ് .
അപ്പുറത്തുള്ളവരോടും ഇപ്പറത്തുള്ളവരോടും പറയാനുള്ളത് പ്രവർത്തിയാണ് പ്രസംഗത്തെക്കാൾ വലുത് . അവിടെയാണ് പ്രശ്നം .അവിടേയും ഇവിടേയും .
പ്രജാപതിക്കു തൂറാൻ മുട്ടുമ്പോൾ പാത്രവും പിടിച്ചു ആ സുവർണ്ണ സ്വർണ്ണ അപ്പിയുടെ മണം ആസ്വദിക്കാൻ വെമ്പുന്ന എല്ലാ രാജ്യസ്നേഹികൾക്കും നല്ല നമസ്ക്കാരം .
ജയ് ഹിന്ദ് .ജയ് കിസാൻ .ജയ് ജവാൻ .
ജെ എസ് അടൂർ

സമാധാനം പ്രസംഗത്തിൽ നിന്ന് പ്രവർത്തിയിൽ കൊണ്ടുവരട്ടെ

ഇമ്രാൻഖാന്റെ അഞ്ചു മിനുറ്റ് പ്രസംഗം കൊണ്ട് അങ്ങേരുടെ ഫാനാകാൻ മാത്രം പറയരുത് . ക്രിക്കറ്റ് കളി വേറെ .ഈ കളി വേറെ . പഴയ ക്രിക്കറ്റ് സെലിബ്രിറ്റിയുടെ വാചക കസർത്തിലൂടെ സമാധാനം പെട്ടന്ന് വരുമെന്നൊന്നും കരുതാൻ കഴിയാത്രത്ത അന്തരാഷ്ട്ര ചരിത്ര വിവരമുണ്ട്.
മാത്രമല്ല അപ്പുറത്തു കാര്യങ്ങൾ നടത്തുന്നത് ഡീപ് സ്റ്റേറ്റ് എന്ന മിലിട്ടറി-ഇന്റലിജെൻസ്-മുള്ള പവർ നെറ്റ്വർക്കാണ് . ജനാധിപത്യവും സിവിലിയൻ സർക്കാരുമൊക്കെ ഇടക്കിടെ അതിന്റ മുകളിൽ വിരിക്കുന്ന പുതപ്പാണ് .ഇതുവരെ അങ്ങനെ ഭരിക്കാൻ ശ്രമിച്ചവരെ കൊല്ലുകയോ , ജയിലിൽ അടക്കുകയോ നാട് കടത്തുകയോ ചെയ്ത് ചരിത്രമാണ്ള്ളത് .അത് കൊണ്ടാണ് ഇമ്രാൻ ഭായിയുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടേണ്ടത് . ആള് ആറടി രണ്ടിഞ്ച് പൊക്കമുള്ള സുന്ദരനാണ് .1992 ഇൽ വേൾഡ് കപ്പ് പൊക്കിയ ക്രിക്കറ്റ് ലെജൻഡാണ്.ഓക്സ്ഫോഡിൽ പഠിച്ചു മണി മണിയായി ഇഗ്ളീഷ് പറയും .പക്ഷെ അത് കൊണ്ടൊക്കെ അപ്പുറത്തു കടത്തിൽ മുങ്ങി നിൽക്കുന്ന രാജ്യത്തെയോ അവിടെമാകെ പടർന്ന് മത മൗലീക തീവ്ര വാദ വൈറസ്സിനെയോ ചൈനയുടെ ത്രിധരാഷ്ട്ര ആലിംഗനത്തെയോ മാറ്റി മറിച്ചു തെക്കേ ഏഷ്യയിൽ സമാധാനം കൊണ്ട് വരാനാകുമോ എന്ന് കണ്ടറിയണം .
വാചക മേളകളിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല അപ്പുറത്തു വളർന്നു അവിടെയും ഇവിടെയും നാശം വിതക്കുന്ന മത മൗലീക തീവ്ര വാദ വൈറസും അതിൽ നിന്നുളവാകുന്ന ആളെ കൊല്ലി അക്രമ ഭീകരതയും . സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യൻറെ കണ്ണിലെ കരെടുത്തു നമ്മൾക്ക് സുല്ല് സമാധാനം പറയാം എന്ന് പറഞ്ഞാൽ കോലും കരടുമൊന്നും അങ്ങനെ പോകില്ല ഇമ്രാൻ ഭായ് .
അദ്ദേഹത്തിന് നല്ലത് വരട്ടെ, സമാധാനം പ്രസംഗത്തിൽ നിന്ന് പ്രവർത്തിയിൽ കൊണ്ടുവരട്ടെ എന്ന് ആശംസിക്കാം.
ജെ എസ് അടൂർ