Sunday, March 3, 2019

ഫേസ് ബുക്ക് മാറ്റൊലി പാർട്ടി പ്രവർത്തനം

ഫേസ് ബുക്കിൽ വാദിച്ചു ആരുടേയും രാഷ്ട്രീയ നിലപാടുകളോ , നിലവാരമോ , രാഷ്ട്രീയ ചായ്‌വുകളോ മാറ്റാനോക്കുകയില്ല .ട്രോളിയേത് കൊണ്ട് ട്രോളുന്നവർക്ക് വിരേചന സുഖം കിട്ടുമെന്നതിൽ കൂടുതലൊരു മാറ്റവും വരില്ല .കള്ളു കുടിച്ചു ലക്ക് കേട്ട് മുണ്ടഴിച്ചു തലയിൽ കെട്ടി റോഡരികിൽ മുള്ളി പിന്നെ പിന്നെ ആരോക്കയോടോ ഉള്ള കലിപ്പ് മാറ്റാൻ തെറി പറയുന്നവരെപ്പോലെയാണ് ഫേസ് ബുക്ക് മുക്കിൽ വന്ന് ട്രോളി പാർട്ടി പ്രവർത്തനം നടത്തുന്നവർ .
ഇത് കൊണ്ടൊന്നും അവർക്കുണ്ടാകുന്ന വിരേചന സുഖത്തിലുപരി അവരുടെ പാർട്ടികൾക്ക് വോട്ടു കുറയുന്നതല്ലാതെ കൂടുതലൊന്നും കിട്ടില്ല .
രഷ്ട്രീയ നിലപാടുകളും ആശയങ്ങളും മാന്യതയോടും പര്സപര ബഹുമാനത്തോടും പറയുന്നവരോടെന്നും ബഹുമാനമാണ് .അവരവരുടെ പാർട്ടി നിലപാടുകൾ കൃത്യമായി പറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട് .അങ്ങനെയുള്ളവർ പൊതുവെ ചൊറിയാൻ ചൊറുതനവുമായി ഫേസ് ബുക്ക് ഊട് വഴികളിൽ കറങ്ങി നടക്കില്ല . പല തരം അഭി പ്രായങ്ങളും രാഷ്ട്രീയ വിചാര ധാരകളും ആരോഗ്യകരമായ നവ മാധ്യമ സംവാദങ്ങളും ജനായാത്ത സംവാദത്തിനും ജനാധിപത്യ സംവിധാനത്തിനും ആവശ്യമാണ് .പരസ്പരം വിയോജിക്കുമ്പോഴും പരസ്പര ബഹുമാനവും പ്രതി പക്ഷ ബഹുമാനവും പരസ്പര സ്നേഹവുമൊക്കെയുണ്ടാകുമ്പോഴാണ് നമ്മൾ മാനുഷത്വമുള്ള മനുഷ്യരാകുന്നത് .സോഷ്യൽ മീഡിയ അല്ല ജീവിതം .
ഫേസ് ബുക്ക് പോലുള്ള ഇടങ്ങൾ വെറും മാറ്റൊലി ഇടങ്ങളാണ് . അവിടെ മിക്കപ്പോഴും നടക്കുന്നത് മാറ്റൊലി ഉപരിപ്ലവ കക്ഷി രാഷ്ട്രീയ വാചക കസർത്തുകളണ് . യഥാർത്ഥ ജനകീയ രാഷ്ട്രീയ പ്രവർത്തകർക്കറിയാം മാറ്റൊലി രാഷ്ട്രീയം പ്രൊജക്ഷൻ മാത്രമാണെന്ന് . അതുകൊണ്ട് സോഷ്യൽ മീഡിയ സർക്കസിനും അടി പിടിക്കും അവർ സമയം പാഴാക്കില്ല .അവിടെയുള്ള അടി പിടി സർക്കസുകളിൽ നിന്നു കഴിവതും ദൂരെ മാറി നടക്കുന്നത് ആരോടും എതിർപ്പോ വിരോധമോ ഉണ്ടായിട്ടല്ല . മറിച്ചു ഈ സർക്കസുകൾക്ക് സമയം മെനെക്കെടുത്തിയത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ലന്ന് മനസ്സിലാക്കിയതിനാലാണ് . Because such argumentative altercations are unproductive time consuming worthless efforts .
ജെ എസ് അടൂർ

No comments: