Sunday, March 3, 2019

തീവ്ര വാദ -ഭീകര വാദം വന്ന വഴികൾ.

തീവ്ര വാദ -ഭീകര വാദം വന്ന വഴികൾ.
ഇന്ന് ലോകത്തെങ്ങും ഇന്ത്യയിലുമെല്ലാമുള്ള ഒരു പ്രധാന പ്രശ്നമാണ് ഭീകര തീവ്ര വാദങ്ങൾ. വംശ ജാതി മത ഭ്രാന്ത് പിടിച്ചവർ മാരക വിഷം കുത്തി വച്ച് ചിന്തയറ്റവർ മനുഷ്യത്വം നഷ്ട്ടപെട്ടവരാണ് സ്വയം കൊന്നും മറ്റുള്ള സാധാരണക്കാരെ കൊന്നും ഭീതി പടർത്തിയും വിദ്വഷം പരത്തിയും തങ്ങളുടെ സ്വത -പ്രത്യയ ശാസ്ത്ര പരിപാടികൾ നടത്താനുദ്ദേശിക്കുന്നത്. മുമ്പും വിമാനം റാഞ്ചലും ഭീകര തീവ്ര വാദവുമുണ്ടായിട്ടുന്നെങ്കിലും അത് മത -സ്വത്വ വ്യവസ്‌ഥയുമായി കൂട്ടിയിണക്കി അത് ഒരു പ്രോക്സി യുദ്ധ രീതിയാക്കി മാറ്റിയത് അമേരിക്കയാണ്. അതിന്റ പ്രധാന ചട്ടുകം സിയാ ഉൽ ഹഖ് എന്ന പാകിസ്താനിലെ പട്ടാള മേധാവിയും അയാളുടെ അനുചരന്മാരായ ഐ എസ ഐ യും. സുൾഫിക്കർ അലി ബോട്ടോയെയും പാകിസ്താനിലെ ജനാധിപത്യ സാധ്യതകളെയും തൂക്കിലേറ്റിയാണ് അമേരിക്ക സിയയെ അവരോധിച്ചത്. എന്നിട്ടാണ് ഇസ്ലാമിക്ക് മത തീവ്ര വാദവും അതിലൂടെ യുദ്ധ സന്നദ്ധതയും നിറച്ചു അമേരിക്ക യൂ എസ് എസ ആറിന് എതിരെ അഫഗാനിസ്ഥാനിൽ പ്രോക്സി യുദ്ധം തുടങ്ങിയത്
ലോകത്തിൽ നമ്മൾ ഇന്ന് കാണുന്ന പലതും 1977-മുതൽ 1982 കാലഘട്ടത്തിൽ ഉളവായ അധികാര ഫ്രെയിംവർക്കാണ്. ആ കാലത്തു ഉണ്ടായ മൂന്നു പ്രധാന അധികാര ഫ്രെയിമ്വർക്കുകളാണ്. ഒന്ന് നിയോലോബറൽ പോളിസി ഫ്രെയ്‌മ്ിവർക്ക്. രണ്ടു സത്വ വാദ നിയോ കൺസർവേറ്റിവ് രാഷ്ട്രീയം. . മൂന്നു മത തീവ്ര വാദ ഭീകരത. ഇതിൽ ആദ്യത്തേത് അരങ്ങേറിയത് ചിലിയിലാണ്. രണ്ടാമതാണ് ഇന്ത്യ, യു കെ, യു എസ് മുതൽ പലയിടങ്ങളിലും. മൂന്നാമതത്തിന്റ തുടക്കം 1977ഇൽ ഇറാനിലും (ഖുമൈനി )പിന്നെ സിയയുടെ വരവോടെ പാകിസ്താനിലുമാണ്.
അങ്ങനെ പാകിസ്ഥാൻ അമേരിക്കയുൾപ്പെടെയുള്ളവർക്ക് ഇസ്ലാമിക തീവ്ര വാദ വൈറസ് വികസിച്ചു പരീക്ഷിക്കുവാനുള്ള ഇടമായി. അങ്ങനെയാണ് മുജാഹിദിനും പിന്നെ താലിബാനും പാകിസ്ഥാൻ എന്ന പരീക്ഷണ ശാലയിൽ പൈസയും പ്രത്യയ ശാസ്ത്രവും തിരുകി സിയ ഉൽ ഹഖിനെയും ഐ എസ ഐ യെയും ഉപയോഗിച്ചു വളർത്തിയത്. അമേരിക്ക ഈ സമയത്തു പാകിസ്താന് കൊടുത്ത എയ്ഡ് മാത്രം നോക്കിയാൽ മതി. ഇതിൽ ഐഡിയോളജിക്കൽ വാറിന് അമേരിക്ക ഉപയോഗിച്ചത് സൗദി അറേബിയയാണ്. വഹാബിസവും സലഫിസവും താലിബാനിസവും ജിഹാദുമെല്ലാം മൈൻസ്ട്രീം മത മൗലീക വാദ ഐഡിയോളോജി ആയി വളർന്നത് 80 കളിലാണ്. ആ പാക്കേജിലാണ് ഒസാമ ബിൻ ലാദനെ പോലുള്ളവർ അമേരിക്കൻ സൗദി സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ ശീത കോണ്ട്രാക്റ്റ് പണികൾകെത്തിയത്
എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ പരീക്ഷിച്ചു ആ രാജ്യത്തെ നശിപ്പിച്ചത് 90കളിൽ സോവിയറ്റ് തിരോധനത്തോടെ അതിന്റ ആവശ്യം അമേരിക്കയില്ലാതാകുകയും സിയയുടെ ഉപയോഗം തീരുകയും ചെയ്തു. അതോടെ ഒരു വിമാന ബോംബ് സ്ഫോടനത്തിൽ അയാളുടെ കഥ കഴിച്ചു. ഈ എൺപതുകളിലാണ് ഏറ്റവും കൂടുത ആയുധ കള്ളക്കടത്തുകൾ അമേരിക്കയുടെയും യൂറോപ്പിയൻ രാജ്യങ്ങളുടെയും അറിവോടെ നടന്നത് ആ കാലത്താണ് എൽ റ്റി റ്റി ക്കും മാവോയിസ്റ്റുകൾക്കും വിഘടന വാദികൾക്കും ഇഷ്ട്ടം പോലെ കള്ള കടത്തു ആയുധങ്ങൾ കിട്ടി ഭീകര വാദം അക്രമങ്ങൾ ഖാലിസ്ഥാൻ വാദമടക്കമുള്ളതിൽ ഉണ്ടായത്.
അഫ്ഗാനിസ്ഥാൻ നശിപ്പിക്കാൻ ഉണ്ടാക്കിയ ഭീകര തീവ്ര വാദികളെയെയാണ് പാക്കിസ്ഥാൻ തൊണ്ണൂറു മുതൽ പ്രോക്സി യുദ്ധത്തിനായി ഐ സ്‌ ഐ യുടെ നേത്രത്വത്തിൽ ഉപയോഗിക്കുന്നത്. ഈ അപകട വൈറസ് പാകിസ്താന്റ ഉള്ളിൽ വളരുന്ന ക്യന്സറാണ്. അത് ഏറ്റവും കൂടുതൽ കൊന്നത് പാകിസ്താനികളെയാണ്. ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ച ബേനസീറിനെ കൊന്നതും ഈ മത തീവൃ വാദ വൈറസാണ്. കഴിഞ്ഞ മുപ്പത് കൊല്ലത്തോളമായി കാശ്മീരിലും മറ്റ് പലയിടത്തും ഈ ഭീകര വാദ വൈറസിനെ ഐ എസ് ഐ അടക്കം ഉപയോഗിക്കുന്നത്.
ഇതിനെ ബുദ്ധികൊണ്ടും ശക്തി കൊണ്ടും ഡിപ്ലോമസി കൊണ്ടും രാഷ്ട്രീയമായും നേരിടാൻ ഇന്ത്യക്ക് ഇന്ന് കരുത്തുള്ളത് നമ്മൾ ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമായതിനാലും നമുക്ക് ബുദ്ധിയും ശക്തിയുമുള്ള ഒരു സു സജ്ജ്‌ സേനയുള്ളതിനാലാണ്. ഭീകര വാദ അക്രമങ്ങളിലൂടെ നമുക്ക് നഷ്ടമായത് രണ്ടു പ്രധാന മന്ത്രിമാരെയാണ്.
പാല് കൊടുത്തു വളർത്തിയ പാമ്പ് തിരിഞ്ഞു കൊത്തിയപ്പോഴും തീറ്റ കൊടുത്തു കൊഴുത്തു തടിച്ച ഭീകര വാദ വേട്ടപ്പട്ടികൾ വേട്ടക്കാരന് എതിരെ 9/11യിലൂടെ സ്വന്ത മിറ്റത്തു എത്തിയപ്പോഴാണ് പണ്ട് അവർ തുറന്നു വിട്ട ഭൂത വൈറസുകൾ ലോകമാകെ ഊടാടി സഞ്ചരിച്ചു സ്വയം കൊല്ലുകയും ആളുകളെ ബോംബിനും തോക്കിനും ഇരയാകുന്ന ആഗോള തല വിന്യാസ നെറ്റ് വർക്കാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞത്. അത് കഴിഞ്ഞാണ് അമെരിക്ക വാർ ഓൺ ടെറർ തുടങ്ങിയത്. ഇരുപത്തെട്ടു കൊല്ലമായിട്ടും ആ ഭീകര വാദ വൈറസ് പലതായി മ്യൂറ്റേറ്റ് ചെയ്ത് പല രീതിയിൽ ആക്രമിക്കുകയാണ്. പലയിടത്തു.
മത തീവ്ര ഭീകര വാദങ്ങളെ എങ്ങനെ നേരിടണം.
ശേഷം അടുത്തതിൽ
ജെ എസ് അടൂർ

No comments: