സോഷ്യൽ മീഡിയയിലെ പാർട്ടി സർക്കസുകൾ
ഫേസ് ബുക്കിൽ ഒരു പാർട്ടിക്ക് വേണ്ടി വീറോടെ വാദിക്കുന്ന പലരുണ്ട് .പിന്നെ തെറി വിളിക്കുന്ന കാലാൾപ്പടയുണ്ട് . പക്ഷെ ഇവിടെ ആരെങ്കിലും ഘടാ ഘട വാദ മുഖങ്ങൾ നിരത്തിയത് കൊണ്ടോ അവരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഓടി നടന്നു തെറി വിളിച്ചിട്ടോ , കൂകി തോൽപ്പിച്ചിട്ടോ ഒരു വോട്ടു പോലും ഒരു പാർട്ടിക്കും കൂടുതൽ കിട്ടില്ല .കുറയാൻ സാധ്യതയുമുണ്ട് .
എല്ലാ പാർട്ടികൾക്കും ഇന്ന് സോഷ്യൽ മീഡിയ വിങ്ങുണ്ട് .അതിന് ചില ഭരണ പാർട്ടികളും കാശുള്ള പാർട്ടികളും കോടികൾ മുടക്കുന്നുണ്ട് . ഇത് പല തലത്തിലാണ് നടത്തുന്നത് . വിവിധ പാർട്ടികൾ കൺസൾട്ടിങ് കമ്പിനികളെയും സോഷ്യൽ മീഡിയ പി ആർ കമ്പിനികളെയും വാടകക്കെടുക്കും .അവർ നേതാക്കൾക്ക് വേണ്ടി ഗോസ്റ്റ് എഴുത്തു നടത്തും , ലൈവ് നടത്തും , ഫേസ് ബുക്ക് , ട്വിറ്റർ എന്നുവയുമായി കോർപ്പേരെറ്റ് ഡീൽ ഉണ്ടാക്കി ഫോല്ലോവേസിനെ കൂട്ടുകയും ടാര്ജറ്റ്ഡ് ഓഡിയൻസ് മാര്കെറ്റിങ്ങും വിസിബിലിറ്റിയും കൊടുക്കും .കമ്പിനികളെ ഏൽപ്പിച്ചാൽ ശരിക്കുള്ള ഐ ഡി യും ഫേക്ക് ഐഡിയു കൊണ്ട് ചിലദിവസങ്ങൾ കൊണ്ട് നിങ്ങൾക്ക് മൂന്നു ലക്ഷമോ അഞ്ചു ലക്ഷമോ ഫോല്ലോവേര്സിനെ കിട്ടും .ഇതെല്ലം കഴിഞ്ഞാണ് സോഷ്യൽ മീഡിയ കാലാൾപടയെ സൃഷ്ടിക്കുന്നത് . അവർക്ക് ട്രെയിനിങ്ങും വർക്ഷോപ്പും കൊടുത്ത മോഡസ് ഓപ്പെറേണ്ടിയും പഠിപ്പിക്കും .എന്നിട്ട് വിവിധ നോഡൽ പോയിന്റുകൾ വഴി ഫേക്ക് ന്യൂസ് , ട്രോള് , അറ്റാക്ക് ചെയ്യണ്ട ടാർജറ്റ് എന്നിവ വാട്സ് ആപ്പ് ഗ്രൂപ് , ഫോൺ , പിന്നെ ക്ലോസ്ഡ് ഗ്രൂപ്പുകൾ എന്നിവയിൽ കൂടി വിനിമയം ചെയ്യും .ഇതിൽ സോഫിസ്റ്റിക്കേറ്റഡ് പ്രൊഫൈലും , ഗുണ്ടാ പ്രൊഫൈലും ഫേക്ക് പ്രൊഫൈലും ,തരികിട പ്രൊഫൈലും ,തറ പ്രൊഫൈലുമുക്കെ കാണും .
പക്ഷെ ജനകീയരായ ഗ്രാസ്റൂട്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കോ പ്രവർത്തകരോ ജനങ്ങളുടെ ഇടയിലാണ്.അവർക്ക് സോഷ്യൽ മീഡിയ മറ്റൊരു ബ്രോഡ്കാസ്റ്റിങ് ഉപാധിമാത്രം .അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലും ട്വറ്റർ ഹാൻഡിലും ഉപയോഗിക്കുന്നത് ശമ്പളം പറ്റുന്ന ജോലിക്കാരാണ് . അവരാരും സോഷ്യൽ മീഡിയ ഗോ ഗ്വാ സർക്കസിനോ ബോക്സിങിനോ ഷാഡോ ബോക്‌സിംഗിനോ സമയം മിനക്കെടുത്തില്ല .
പിന്നെ ചിലരുണ്ട് .അവർ പലപ്പോഴും ഭരണ പാർട്ടികളുടെ ശമ്പളം പറ്റികൊണ്ടോ പറ്റാതയോ ഭരണ തേരിലുള്ളവർക്ക് സ്തുതി ഗീതങ്ങൾ പാടുന്ന പ്രൊഫൈലുകൾ .അവർ പ്രൊഫൈൽ ഉപയോഗിക്കുന്നത് അതാത് ഭരണ പാർട്ടി സർക്കാരുകളുടെ പി ആർ വർക്കും പിന്നെ മറ്റുള്ളവരെ ഊശിയാക്കുവാനും എതിർ പാർട്ടിക്കാർ എത്ര മണ്ടന്മാരും കഷ്മലൻ മാരുമാണെന്നു പറയാൻ മാത്രമാണ് .അവരുടെ പ്രൊഫൈലിൽ നിന്ന് ഒരേ തരം പാർട്ടി സ്തുതിഗീതങ്ങളും സർക്കാർ പി ആർ പണിയും അല്ലെങ്കിൽ മറ്റ് പാർട്ടിക്കാരെ തെറി പറയുക എന്നതൊഴിച്ചു എന്തെങ്കിലും ആശയങ്ങളോ വിജ്ഞാന പ്രദമായ കാര്യങ്ങളോ വരാറില്ല . കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ അപ്പോൾ ചിലർ ചാടി വീഴും വാളും പരിചയുമായി .കേരള സർക്കാരിന്റെ എന്തെങ്കിലും പോളിസികൾ വിമർശിച്ചാൽ ഉടനെ വാളും പരിചയുമായി മറ്റൊരു കൂട്ടർ .
ഇവരിൽ പലരും മറക്കുന്ന ഒരു രാഷ്ട്രീയ ബാലപാഠമുണ്ട് .അത് സർക്കാർ എന്ന് പറയുന്നത് എല്ലാ ജനങ്ങളുടേതുമാണ് .എല്ലാ ജനങ്ങളുടെയും നികുതിപണം കൊണ്ടാണ് സർക്കാർ എന്ന സംവിധാനം മുന്നോട്ട് പോകുന്നത് .സർക്കാർ ഒരു പാർട്ടിയുടേയോ അവരുടെ ശിങ്കിടികളുടെയോ നേതാക്കളുടെയോ അല്ല .സർക്കാരിൽ ഏതെങ്കിലും പാർട്ടിയുടെ വിലാസത്തിൽ തിരഞ്ഞെടുക്കപെട്ടാലും അവർ ഭരണഘടന പ്രകാരം സത്യാ പ്രതിന്ജ ചെയ്യുമ്പോൾ മുതൽ ' We the people ' എന്ന എല്ലാ ജനങ്ങളോടും ബാധ്യസ്ഥരാണ് അകൗണ്ടബിളാണ് .ശ്രീ പിണറായി വിജയൻ കേരളത്തിൽ ഉള്ള എല്ലാ ജനങ്ങളുടെയും മുഖ്യ മന്ത്രിയും ശ്രീ നരേന്ദ്ര മോഡി ഇന്ത്യയിൽ ഉള്ള എല്ലാ ജനങ്ങളുടെയും പ്രധാന മന്ത്രിയാണ് .ഞാൻ ബഹുമാനിക്കുന്നത് ആ ജനാധിപത്യ പദവിയെയാണ് . അല്ലാതെ ഒരു വ്യക്തിയുടെയും ഫാനോ ഭക്തനോ ആയി അയാൾ /അവർ പറയുന്നതും ചെയ്യുന്നതും എല്ലാം ന്യായീകരിച്ചു പ്രവർത്തിക്കുന്നത് ഫാൻ ക്ളബ് പ്രവർത്തനമാണ് .അത് കൊണ്ട് തന്നെ സർക്കാരും മന്ത്രി മാരും ഭരിക്കുന്ന പാർട്ടികളുടെ കുത്തകയാണ് എന്ന് കരുതി അവർക്കു വേണ്ടി വാളും പരിചയമായി ഇറങ്ങുന്നത് ജനാധിപത്യ സംവിധാനത്തിന്റെ കാതൽ മനസ്സിലാക്കതു കൊണ്ടാണ് .സർക്കാരും സർക്കാർ പോളിസികളും ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും എല്ലാം ജനങ്ങളോട് അകൗണ്ടബിളായിരിക്കണം .അത് കൊണ്ട് തന്നെ സർക്കാർ സംവിധാനവുമായി ബന്ധപെട്ടതെല്ലാം വിമർശനത്തിനതീതമല്ല .വേണ്ടപ്പോൾ സർക്കാരിനെ അഭിനന്ദിക്കാനും ആവശ്യമുള്ളപ്പോൾ വിമര്ശിക്കുവാനും ഏതൊരു പൗരനും അവകാശമുണ്ട് എന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ ബാലപാഠം .
പിന്നെ കേരളത്തിൽ മാത്രമുള്ളയൊന്നു എല്ലാവരെയും പാർട്ടി ബൈനറി ലെൻസിൽ കൂടി കണ്ട് കണ്ട് ശീലിച്ചു മാത്രം അതെ ബൈനറിയിലൂടെ എന്തും ഏതും ആരെയും കാണുന്നവർ .നിങ്ങൾ ഞങ്ങൾക്കൊപ്പല്ലെങ്കിൽ മറു ചേരിയിലാണ് എന്ന സിംപ്ലിസിറ്റിക് സമവാക്യം എല്ലാകാര്യങ്ങളിലും If you are not with us , you are against us എന്ന മനസ്ഥിതിയുമായി നടക്കുന്നവർ .എല്ലാവരെയും ' കമ്മിയോ ' കൊങ്ങിയോ ' 'സംഘിയോ " സുടാപ്പിയോ ' ' മുലീ ' യോ എന്ന ഏതെങ്കിലും കണ്ണിക്കുള്ളിൽ അടച്ചു അടി കൊടുക്കാൻ വെമ്പുന്നവർ .കേരളത്തിലെയും ഇന്ത്യയിലെയും ഭൂരി പക്ഷം പേരും ഈ കള്ളികൾക്ക് വെളിയിൽ വർത്തിക്കുന്ന സാധാരണ വോട്ടറുമാരാണ് എന്ന് പലർക്കും ദഹിക്കില്ല .ഒരു വ്യവസ്ഥാപിത പാർട്ടി അംഗമോ അനുഭാവിയോ അല്ലാതെ പൗരാവകാശ രാഷ്ട്രീയത്തിൽ വർത്തിക്കാം എന്ന് പലർക്കും വിശ്വാസമില്ല .
രാഷ്ട്രീയ പാർട്ടി ന്യായീകരണ സേനയിൽ ഏറ്റവും അസഹീനമായ ഒന്നാണ് വാശി വച്ച് വളി വിടുന്നവർ . വാശിക്ക് വളി വിട്ടു രാഷ്ട്രീയം കളിച്ചാൽ അത് ദുർഗന്ധം പരത്തുകയെയുള്ളൂ .
കേരളത്തിലേ സ്ത്രീ വിരുദ്ധത ഏറ്റവും പ്രകടമാകുന്ന ഒരിടമാണ് സാമൂഹ്യ മാധ്യമങ്ങൾ . ഏതെങ്കിലും സ്ത്രീകൾ അവരുടെ അഭിപ്രായം പറഞ്ഞാൽ .പിന്നെ അവരുടെ ശരീരത്തിന്റ ഓരോ ഭാഗവും വർണിച്ചു 'പൂ "യും 'മ ' യും 'കു ' വും കൂട്ടി പച്ച തെറി വിളമ്പുന്ന ഓരോ പാർട്ടിയുടെയും 'വളി സേന ' ( farting battalion )വെറും നാറ്റക്കേസുകളായ പേടി തൊണ്ടന്മാരാണ് . നേരെ വന്നാൽ പേടിച്ചു തൂറികളായ ചില ഇനങ്ങളാണ് ഫേക്ക് ഐഡി കളിൽ കൂടി സ്ത്രീകളെയും അല്ലാത്തവരെയും തെറി വിളിക്കുന്നത് .അവർക്ക് ആരോടൊക്കെയുള്ള കലിപ്പും ആശയ ദാരിദ്ര്യവും ഭോഗ ദാരിദ്ര്യവും എല്ലാം വന്നു വിരേചിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ് .സുനിത ദേവദാസിനെയും , കെ ആർ മീരയെയും , ശ്രീജ നെയ്യാറ്റിങ്കരയെയൊക്കെ തെറി വിളിച്ചു ഫേസ് ബുക്കിലാകെ ദുർഗന്ധം പരത്തുന്ന പിള്ളേർ പലരും അവരുടെ മക്കളാകാൻ പ്രായമുള്ളവരാണ് എന്നതാണ് സങ്കടം .
ഇങ്ങനെ വളി വിട്ടും തെറി വിളിച്ചും തൂറിയും തോൽപ്പിക്കാൻ നടക്കുന്നയാളുകളെ കൂടെ കൊണ്ട് നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഗതികേടുകളെ കണ്ടിട്ട് സഹതാപമാണ് തോന്നാറ് .
ഫേസ് ബുക്കിൽ വാദിച്ചു ആരുടേയും രാഷ്ട്രീയ നിലപാടുകളോ , നിലവാരമോ , രാഷ്ട്രീയ ചായ്‌വുകളോ മാറ്റാനോക്കുകയില്ല .ട്രോളിയേത് കൊണ്ട് ട്രോളുന്നവർക്ക് വിരേചന സുഖം കിട്ടുമെന്നതിൽ കൂടുതലൊരു മാറ്റവും വരില്ല .കള്ളു കുടിച്ചു ലക്ക് കേട്ട് മുണ്ടഴിച്ചു തലയിൽ കെട്ടി റോഡരികിൽ മുള്ളി പിന്നെ പിന്നെ ആരോക്കയോടോ ഉള്ള കലിപ്പ് മാറ്റാൻ തെറി പറയുന്നവരെപ്പോലെയാണ് ഫേസ് ബുക്ക് മുക്കിൽ വന്ന് ട്രോളി പാർട്ടി പ്രവർത്തനം നടത്തുന്നവർ .
ഇത് കൊണ്ടൊന്നും അവർക്കുണ്ടാകുന്ന വിരേചന സുഖത്തിലുപരി അവരുടെ പാർട്ടികൾക്ക് വോട്ടു കുറയുന്നതല്ലാതെ കൂടുതലൊന്നും കിട്ടില്ല .
രഷ്ട്രീയ നിലപാടുകളും ആശയങ്ങളും മാന്യതയോടും പര്സപര ബഹുമാനത്തോടും പറയുന്നവരോടെന്നും ബഹുമാനമാണ് .അവരവരുടെ പാർട്ടി നിലപാടുകൾ കൃത്യമായി പറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട് .അങ്ങനെയുള്ളവർ പൊതുവെ ചൊറിയാൻ ചൊറുതനവുമായി ഫേസ് ബുക്ക് ഊട് വഴികളിൽ കറങ്ങി നടക്കില്ല . പല തരം അഭി പ്രായങ്ങളും രാഷ്ട്രീയ വിചാര ധാരകളും ആരോഗ്യകരമായ നവ മാധ്യമ സംവാദങ്ങളും ജനായാത്ത സംവാദത്തിനും ജനാധിപത്യ സംവിധാനത്തിനും ആവശ്യമാണ് .പരസ്പരം വിയോജിക്കുമ്പോഴും പരസ്പര ബഹുമാനവും പ്രതി പക്ഷ ബഹുമാനവും പരസ്പര സ്നേഹവുമൊക്കെയുണ്ടാകുമ്പോഴാണ് നമ്മൾ മാനുഷത്വമുള്ള മനുഷ്യരാകുന്നത് .സോഷ്യൽ മീഡിയ അല്ല ജീവിതം .
ജീവിതത്തിൽ നേരും നെറിയും ആത്മാർത്ഥയുമുള്ള മനുഷ്യരെ എനിക്ക് സ്നേഹവും ബഹുമാനവും ഇഷ്ടവുമാണ് .അതിന് അവരുടെ പാർട്ടി വിശ്വാസമോ , ജാതിയോ , മതമോ , വർഗ്ഗമോ, വിദ്യാഭ്യസ യോഗ്യതയോ ഒന്നും വിഷയമല്ല . അതുകൊണ്ട് തന്നെ സി പി എം ഇലും കോൺഗ്രസിലും സി പി ഐ യിലും ബി ജെ പി യിലും പല പാർട്ടികളിലുള്ള ഉള്ള പലരും വ്യക്തിപരമായി എന്റെ നല്ല കൂട്ടുകാരാണ്
ഫേസ് ബുക്ക് പോലുള്ള ഇടങ്ങൾ വെറും മാറ്റൊലി ഇടങ്ങളാണ് . അവിടെ മിക്കപ്പോഴും നടക്കുന്നത് മാറ്റൊലി ഉപരിപ്ലവ കക്ഷി രാഷ്ട്രീയ വാചക കസർത്തുകളണ് . യഥാർത്ഥ ജനകീയ രാഷ്ട്രീയ പ്രവർത്തകർക്കറിയാം മാറ്റൊലി രാഷ്ട്രീയം പ്രൊജക്ഷൻ മാത്രമാണെന്ന് . അതുകൊണ്ട് സോഷ്യൽ മീഡിയ സർക്കസിനും അടി പിടിക്കും അവർ സമയം പാഴാക്കില്ല .അവിടെയുള്ള അടി പിടി സർക്കസുകളിൽ നിന്നു കഴിവതും ദൂരെ മാറി നടക്കുന്നത് ആരോടും എതിർപ്പോ വിരോധമോ ഉണ്ടായിട്ടല്ല . മറിച്ചു ഈ സർക്കസുകൾക്ക് സമയം മെനെക്കെടുത്തിയത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ലന്ന് മനസ്സിലാക്കിയതിനാലാണ് . Because such argumentative altercations are unproductive time consuming worthless efforts .
നേരിൽ ആളുകളെ കാണുവാനും സംവേദിക്കുവാനും സ്നേഹിക്കാനുമെല്ലാം ഇഷ്ട്ടമാണ് .അനോണിമസ് ഗോ ഗ്വാ പ്രൊഫൈലുകളോട് അതിന് കഴിയില്ല .അത് കൊണ്ട് അത് ഒഴിവാക്കുക എന്നതാണ് സമീപനം
ജെ എസ് അടൂർ
No comments:
Post a Comment