Sunday, February 18, 2018

ജാതി-മത അടയാളപ്പെടുത്തളുകള്‍

ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക സാംസ്ക്കാരിക വിന്യാസങ്ങളിലും വിനിമയങ്ങളിളിലും ജാതി-മത അടയാളപ്പെടുത്തൽ ഒരു യാഥാർഥ്യമാണ്. ഇതിന് പ്രധാന കാരണം ഇന്ത്യ ഉപ ഭൂഘണ്ഡത്തിലെ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ ശ്രേണീവൽക്കരണം ജാതിയെന്ന ആശയ സ്വത്വ ത്തിൽ അധിഷ്ഠിതമായി കഴിഞ്ഞ രണ്ടായിരത്തിലധികം വർഷങ്ങളിലായി പലതരത്തിലും പലരൂപത്തിലും ഉളവായ ഇന്ത്യൻ സാമൂഹിക ഘടനയുടെതന്നെ ഉൾക്കാമ്പും പ്രാധമിക സ്വതവുമാണ്. ഇതിൽ തന്നേ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കനുസരിച്ചു കാലാകാലങ്ങളിൽ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും. ജാതി-മതമെന്ന അടിസ്ഥാന സ്വതം ജനനം മുതൽ മരണം വരെ പേരിലും നാളിലിലും എല്ലാ കാര്യങ്ങളിളിലും ഇവിടെയുള്ള എല്ലാവരെയും പിന്തുടരുന്നു. ഈ അധികാര സാമൂഹിക -സാമ്പത്തിക വിന്യാസത്തിന്റ കാതൽ സമൂഹത്തിൽ രൂഢമൂലമായ അസമത്വത്തിലും അസ്‌പൃശ്യതയിലുമാണ്‌. ഇങ്ങനെയുള്ള ആയിരക്കണക്കിന് വര്ഷങ്ങളായി നില നിന്നിരുന്ന അന്യായത്തിനെതിരെ, അടിച്ചമർത്തലിത്തിനെതിരെ, ചൂഷണത്തിനെതിരെ ശബ്ദമുയർന്നിട്ട് കേവലം നൂറ്റമ്പത് വർഷങ്ങൾ ആയിട്ടേ ഉള്ളു. അതിനെതെതിരെ ഒരു പൊതു ബോധ്യമുണ്ടായി തുടങ്ങിയിട്ട് കേവലം നൂറു കൊല്ലങ്ങൾ പോലുമായില്ല. അതുകൊണ്ടു തന്നെ ഒരാൾ ഈ അന്യായ അസാമാനതയെ എതിർത്താലും ഇല്ലെങ്കിലും സാമൂഹിക മനസ്ഥിതിയിൽ രൂഡമൂലമായ ജാതി -മത സ്വതങ്ങൾ മരണം വരെയും അതു കഴിഞ്ഞു പോലും ഒരാളെ പിന്തുടരുന്ന വിചിത്രമായ അവസ്ഥയാണ് ഇന്ത്യയിൽ ഉള്ളത്. ഇവിടെയും എവിടെയും സമൂഹത്തിലെ അധികാരത്തിന്റെ അടയാളപ്പെടുത്തലുകൾ തുടങ്ങുന്നത് ഒരാളുടെ പേരിലും, പറയുന്ന ഭാഷയിലും, കഴിക്കുന്ന ഭക്ഷണത്തിലും തുടങ്ങി എല്ലായിടത്തും അയാളെ പിന്തുടരുന്ന സത്വ നിർമ്മിതികളാണ്. ഒരാളുടെ സ്വതങ്ങൾ അയാൾ മാത്രം അടയാളപെടുത്തുന്നതല്ല. മറ്റുള്ളവരും അതാത് സമൂഹവും കൽപ്പിച്ചു നൽകുന്നതും കൂടിയാണ് 

No comments: