Thursday, February 22, 2018

രാഷ്ട്രീയപാർട്ടികളിലെ പ്രതിസന്ധികൾ

വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളിലെ പ്രതിസന്ധികൾക്ക് കാരണം ആശയ സമരങ്ങല്ലോ പ്രത്യയശാസ്ത്ര പ്രശ്നങ്ങളോ അല്ല. വ്യവസ്ഥാപിത താൽപ്പര്യങ്ങളും വ്യക്തിഗത അധികാര മോഹങ്ങള്ളും, അതിനു വേണ്ടിയുള്ള അധികാര വടംവലികളും,അധികാരഗർവും, താൻപോരിമയും അവസര വാദ തിരെഞ്ഞെടുപ്പു അടവുനയങ്ങളും പ്രായോഗിക തിരെഞ്ഞെടുപ്പ് രാഷ്ട്രീയവുമെല്ലാം സാധാരണക്കാരിൽ രാഷ്ട്രീയ പാര്ട്ടികളിലുള്ള വിശ്വാസം വല്ലാതെ കുറച്ചു.
 രാഷ്ട്രീയ പാർട്ടികൾ എങ്ങനെഎങ്കിലും തിരഞ്ഞെടുപ്പിനു നിന്ന് കുറെ ഏറെ വോട്ടു മേടിച്ചു കുറെപ്പേർക്ക് സർക്കാർ അധികാരം കൈക്കലാക്കി സസുഖം അഞ്ചുകൊല്ലം വാഴാനുള്ള ഉപാധിയായാണ് ഇന്ന് നല്ലൊരു പങ്കു രാഷ്ട്രീയ കക്ഷി പ്രവത്തകരും വലിയൊരു വിഭാഗം ജനങ്ങളും കാണുന്നത്. ഭരണകക്ഷികളും പ്രതിപക്ഷവും തമ്മിൽ നടുത്തുന്ന അധികാര വടംവലികളും പരസ്പര വെല്ലുവിളികളും ഇന്ന് ജനകീയ പ്രശ്നങ്ങള്ക്ക് വേണ്ടിയോ പര്ശ്വവൽക്കരിക്കപെട്ട ജനങ്ങൾക്ക്‌ വേണ്ടിയോ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയോ അല്ല . മറിച്ചു തമ്മിൽ ഭേദം തോമ്മനാണെന്ന് വരുത്തി തീർത്തു അടുത്ത തിരെഞ്ഞെട്ടുപ്പ് ചന്തയിൽ ചന്തം പറയാനും മേനി നടിക്കാനുമുള്ള ചർവിത രാഷ്ട്രീയമായി അധപതിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള ഒരൂ പ്രധാന കാരണം. 
രാഷ്ട്രീയ കക്ഷികളുടെ സമ്മേളങ്ങൾ ഇന്ന് സാമൂഹ്യ പരിവർത്തനത്തിനോ സാമുഹിക നവോദ്ധാനത്തിനോ പുതിയ രാഷ്ട്രീയ നയങ്ങളോ ചർച്ച ചെയ്തു പാകപെടുത്തുന്ന പൊതു ജനകീയ രാഷ്ട്രീയ പ്രക്രീയ അല്ലാതായിരിക്കുന്നു. മറിച്ചു അധികാര വിധേയത്വവും വിധേയതയും പരസ്പ്പര സ്തുതി വചനങ്ങളും അധികാര കണക്കു തീർക്കലുകൽക്കുമുള്ള ഒരു ബ്രാണ്ട് ബില്ടിംഗ് മാമാങ്കമായിരിക്കുന്നു.ഇതൊക്കെ പൊതുവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയും പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള തുടക്കത്തെയും സൂചിപ്പിക്കുന്നു

No comments: