Sunday, February 18, 2018

എന്റെ എഫ് ബി എഴുത്തു രീതികൾ


ഞാൻ മിക്കപ്പോഴും എഴുതുന്നത് ആൻഡ്രോയ്ഡ് ട്രാൻസ്ലിറ്ററേഷൻ ആപ്പ് ഉപയോഗിച്ചു എന്റെ ഫോണിൽ ആണ്. മിക്കപ്പോഴും എഴുതുന്നത് രാവിലെയോ അല്ലെങ്കിൽ രാത്രി പത്തു കഴിഞ്ഞോ. അല്ലെങ്കിൽ ടാക്സി, എയർപൊട്ട്, ട്രെയിൻ, പ്ലെയിൻ യാത്രയിൽ. തോന്നുന്നത് അപ്പോൾ നേരിട്ട് എഫ് ബി യിൽ എഴുതും. ഒന്നും പ്ലാൻ ചെയ്തുള്ള എഴുത്ത് ജോലി തിരക്കിനിടക്ക് നടക്കില്ല. അത് കൊണ്ട് എല്ലാം സ്പർ ഓഫ് ദ മൊമെന്റ് എഴുത്താണ് ഇത് എഴുതുന്നത് തന്നെ ഡിന്നറിനു ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ആണ് . പെട്ടന്ന് എഴുതുമ്പോൾ വരുന്ന അക്ഷര പിശാചിനെ പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ശരി ആക്കും. അര മണിക്കൂറിൽ കൂടുതൽ എഴുതാൻ ചിലവാക്കില്ല. അതാണ്‌ എന്റെ ഫേസ് ബുക്ക്‌ എഴുത്തു രീതി. പിന്നെ അതു ബ്ലോഗിൽ ഡോക്കുമെന്റ് ചെയ്യും. ചിലതൊക്കെ ബ്ലോഗിലേക്ക് പകർത്താൻ വിട്ടു പോകും. എല്ലാം ദിവസവും രണ്ടു മണിക്കൂർ പുസ്തകം വായിക്കും. ഒരു മണിക്കൂർ പത്രം വായിക്കുന്നത് മൊബൈലിൽ ആണ്. ഞാൻ ഒരു മീറ്റിംഗിലും ഫോൺ കൊണ്ട് പോകാറില്ല. ഓഫീസിൽ ഫോൺ ഉപയോഗിക്കുന്നത് വിരളം. ഒറ്റക്ക് ഇരിക്കുമ്പോൾ മാത്രമേ ഉപയോഗിക്കുക ഉള്ളൂ. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഫോൺ മാറ്റി വക്കും. പിന്നെ വളരെ വിരളം ആയി മാത്രമേ എഫ് ബി യിൽ ചാറ്റാറുള്ളൂ. അങ്ങനെ ചാറ്റിയ പലരും എന്റെ ലൈഫ് ലോങ്ങ്‌ ഫ്രണ്ട്‌സ് ആയി. എഫ് ബി യിൽ കൂടെ കണ്ടെത്തിയ സൗഹൃദങ്ങളിലും പലതും മനോഹരം ആണ്. അങ്ങനെ ചാറ്റ് ചെയ്തു വഴക്ക് കൂടി റിയൽ ഫ്രണ്ട് ആയ ഒരാൾ ആണ് മുരളി വെട്ടം  Murali Vettath. പിന്നെRavi Varma. അങ്ങനെ എത്ര മനോഹരമായ സൗഹൃദങ്ങൾ. നിങ്ങളുടെ എഫ് ബി രീതികൾ എങ്ങനെയാണ് ? പങ്കു വെക്കാമോ ?

No comments: