ഷാജാഹാൻ മാടാമ്പാട്ട് കഴിഞ്ഞ ബുധനാഴ്ച്ച ജനീവയിൽ വച്ചു സ്നേഹപൂർവം കൈഒപ്പോടെ തന്ന ഈ പുസ്തകം ഉടനെ വായിച്ചു തീർത്തു. ഈ പുസ്‌തകം വായിക്കണമെന്ന് അതിറങ്ങിയപ്പോൾ തന്നെ കരുതിയതാണ്. പക്ഷെ ഷാജഹാന്റെ കയ്യിൽ നിന്നു തന്നെ പുസ്തകം വാങ്ങി വായിക്കുവാൻ ആയിരുന്നു നിയൊഗം. യൗവനത്തിന്റെ തീഷ്ണതയും, വിഹ്വലതകളും, ആശയങ്ങളും, ആശകളും, സ്വയം കണ്ടെത്തലുകളും തുടങ്ങുന്നത് ഇങ്ങനെയുള്ള ജീവിതത്തിന്റെ നാൽക്കവലകളിലാണ്. ജെ എൻ യു ചുവർ ചിത്രങ്ങൾ അങ്ങനെയുള്ള ഒരു ഓർമ്മയുടെ
നാൽക്കവലകളിൽ കണ്ട കാഴ്ചകളുടെയും കാഴ്ച്ച പ്പാടുകളുടെയും, കൂട്ടുചേരലിന്റെയും, കൂട്ടായ്മകളുടെയും പ്രണയത്തിന്റെയും പങ്കുവയ്ക്കലാണ്. ഇത് ഷാജഹാന്റെ മാത്രം ജീവിത പുസ്തകത്തിലെ ഒരു അദ്ധ്യായമല്ല. ഒരു തലമുറയുടെ കാൽപ്പാടുകൾ പുസ്തക താളുകളിൽ തെളിഞ്ഞു വരുന്നുണ്ട്. ഷാജഹാൻ ജെ ൻ യു വിൽ തുടങ്ങിയപ്പോഴേക്കും ഞാൻ പുന യൂണിവേഴ്‌സിറ്റി വിട്ടിരുന്നു. എന്നാൽ അനുഭവങ്ങളുടെ ഭൂമിക ഏറെകുറെ സമാനം. അതു കൊണ്ടായിരിക്കാം കണ്ടമാത്രയിൽ പണ്ടെന്നോ കൂട്ടായിരുന്ന സഹയാത്രികനെ കണ്ടെത്തിയതിലുള്ള സന്തോഷം. With Shajahan Madampat

No comments:
Post a Comment