ഒളിഞ്ഞു നോട്ടമാണ് നല്ല പത്ര പ്രവര്‍ത്തനം എന്ന് കരുതുന്നില്ല . എന്നാല്‍ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ മംഗളത്തെ കല്ലെറിയിട്ടെ. ഇവിടുത്തെ വ്യവസ്ഥാപിത മാധ്യമ കച്ചവടക്കരോക്കെ ആവശ്യം പോലെ രാഷ്ട്രീയ നേതാക്കളുടെ സ്ടണ്ടും, രാസ ലീലകളും , പിന്നെ അപ സര്‍പ്പക കഥകളും അടിച്ചു കാശു ഉണ്ടാക്കിയിട്ടിണ്ടന്നത് മറന്നു പോകാതിരിയ്ക്കാന്‍ ചില ചിന്ന ഉദാഹരണങ്ങള്‍. ചവറയിലെ സരസന്‍ 'കുലപാതകം' വച്ച് അന്നത്തെ മന്ത്രി ബേബി ജോണിനെ വില്ലനാക്കി ക്രൂശിച്ചു. സരസന്‍ അപ സര്‍പ്പക നോവല്‍ കുറെ മാസം ഓടി. അവസാനം സരസന്‍ തിരിച്ചു വന്നു. പിന്നെ മറിയം റഷീദ ചാര അപസര്‍പ്പക കഥ മെനഞ്ഞു. അവസാനം ചില കുടുമ്പങ്ങളെ കുത്ത് പാള എടുപ്പിച്ചു. ഒരു മുഖ്യമന്ത്രിയെ കൊണ്ട് രാജി വപ്പിച്ചു . ആ കള്ള കഥയുടെ ജീവിക്കുന്ന രക്ത സാക്ഷിയായി നമ്പി നാരായന്‍ ഇപ്പോഴും ഇവിടുണ്ട്. അവസാനം അത് കള്ള കഥയെന്നു തെളിയിച്ചതും മാധ്യമങ്ങള്‍ തന്നെ
ഇക്കഴിഞ്ഞ മേയ് വരെ സരിത കാണ്ഡം ആട്ട കഥ ഒരു സീരിയല്‍ കണക്കെ ചാനലായ ചാനല്‍ എല്ലാം പോടിപ്പും തൊങ്ങലും വച്ച് കഥയുണ്ടാക്കി ഓടിച്ചു ടി ആര്‍ പി കൂട്ടി . ഇപ്പോള്‍ മുഖ്യമന്ത്രിയെ ട്രോല്ലുംപോള്‍ വേദനിക്കുന്ന മാന്യന്മാര്‍ പലരും ഒരു നാണവും മാനവും ഇല്ലാതെ മുന്‍ മുഖ്യ മന്ത്രിയെ വച്ച് അശ്ലീല ഫ്ലെക്സ് വിപ്ലവം കവലയാകെ നടത്തിയതും, കല്ലെറിഞെതും എല്ലാം ദശകങ്ങള്‍ക്കും മുന്‍പായിരുന്നില്ല. തിരെഞ്ഞുട്പ്പിനു രണ്ടു ദിവസം മുന്നില്‍ പച്ച കള്ളം വച്ചു 'പ്രമുഖ' ചാനല്‍ വിളമ്പിയ 'ബ്രെകിംഗ് ന്യൂസ്', സീഡി തേടി കോയമ്പത്തൂര്‍ ലൈവും അത്ര പഴയ കഥകളല്ല . പിന്നെ ജോസ് തെറ്റയില്‍ ഒളിഞ്ഞു നോട്ടം ഇവിടെ കാണിച്ചതും ഇപ്പോള്‍ ധാര്മികം പറയുന്നവര്‍ ഒക്കെയാണ് . കേരളത്തിന്റെ അത്മവിഷ്കരമായ ചാനലിനു ഒളിഞ്ഞു നോട്ടത്തിനു ഒരു അവാര്‍ഡു തന്നെ നല്‍കണം - ഉണ്ണിത്താന്‍ മുതല്‍ അബ്ദുള്ള കുട്ടി വരെ .
കച്ചവടത്തില്‍ ആണ് കാര്യം. അല്‍പ്പം ഇക്കിളി വേണമെന്ന് താല്പര്യമുള്ളവര്‍ ഏറെയുണ്ടാക്മ്പോള്‍, മാധ്യമങ്ങള്‍ അത്യാവശ്യം സെക്സ് മസാല വിളമ്പി ഇക്കിളി സപ്ലേ നടത്തുന്നത് വിപണിയുടെ ആവശ്യമാണ്.

ഇപ്പോളത്തെ മംഗളം മോഡല്‍ ടീ വി ചാനല്‍ കച്ചവട ഉല്‍ഘാടനത്തിനു ഒരു മന്ത്രിയുടെ ഫോണ്‍ രാസ ലീലകള്‍ വച്ച് കച്ചവടം നടത്തുന്നത് പത്ര പ്രവര്‍ത്തനം അല്ല. തികഞ്ഞ അശ്ലീല കച്ചവട യുക്തിയാണ്. അങ്ങനെയുള്ള യുക്തിക്ക് പ്രത്യക ധാര്‍മ്മികതയൊന്നുമില്ല . അങ്ങനെയുള്ള കഴുത്തറപ്പന്‍ വാര്‍ത്ത വിപണിയില്‍ രാഷ്ട്രീയ ധാര്മികതെയെ വച്ച് കളിക്കുന്നതില്‍ തന്നെ ഒരു അശ്ലീലം ഉണ്ട് .
പിന്നെ ഇപ്പോ മംഗളം ടീ വീ യെ കൈ ചൂണ്ടുന്ന മാന്യരോട് പറയാനുള്ളത് : നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയെട്ടെ!! .
പിന്നെ ഇപ്പോ മംഗളം ടീ വീ യെ കൈ ചൂണ്ടുന്ന മാന്യരോട് പറയാനുള്ളത് : നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയെട്ടെ!! .
പണ്ട് മനോരമ വാരിക തുടരന്‍ പൈങ്കിളി അടിച്ചു കാശ് വാരുന്നത് കണ്ടു. അതിനെക്കള്‍ തറ പൈങ്കിളി അടിച്ചു കൂടുതല്‍ കാശു വരാനാണ് മംഗളം ആദ്യം തുടങ്ങിയത് തന്നെ. അത് വിപണിയില്‍ കച്ചവടത്തിന് ഇറക്കി വിജയിച്ച ഒരു ഫോര്‍മുലയും പ്രോഡക്ട്ടുമാണ്. ഇപ്പോള്‍ ടി വി യുടെ കാര്യത്തിലും കച്ചവടം തന്നെ ലക്‌ഷ്യം . പിന്നെ പത്ര പ്രവര്‍ത്തനം ഒക്കെ പുട്ടിനു പീര കണക്കാണല്ലോ ഇപ്പോള്‍ എവിടെയും .
പിന്നെ ഇതൊക്കെ കണ്ടു ഇക്കളി പെട്ട് ചിരിക്കുന്ന നാട്ടുകാരോടു : ' ആരാന്‍റെ അമ്മക്ക് ഭ്രാന്തു വന്നാല്‍ എന്ത് രസം '. !!!!
No comments:
Post a Comment