Friday, July 15, 2016

അധികാരത്തിന്റെ അടയാളപ്പെടുത്തലുകൾ

അധികാരത്തിന്റെ അടയാളപ്പെടുത്തലുകൾ
അധികാരം(power) ഓരോ സമൂഹത്തിലും വർത്തിക്കുന്നത് പല തലങ്ങളിലും പല മാനങ്ങളിലും ആണ്. ഓരോ സമൂഹത്തിലും അധികാര ഘടനകളും അധികാര സംസ്ക്കാരവും രൂപപ്പെട്ടു വരുന്നത് ചരിത്രപരമായ പ്രക്രിയകളിൽ കൂടി ആണ്. അധികാര രാഷ്ട്രീയ രൂപങ്ങളെ വായിച്ചെടുക്കണ്ടത് അതാതു സാമൂഹിക ചരിത്ര സാഹചര്യങ്ങളിൽ കൂടി ആണ്.
ജനാധിപത്യം എന്നോ ജനായത്തം എന്നോ ഒക്കെ നാം വിളിക്കുന്ന ഭരണകൂടങ്ങൾ ,വിവിധ രാജ്യങ്ങളില്‍ ,വളരെ വൈവിധ്യ സ്വഭാവത്തോട് കൂടിയാണ് ഭരണ അധികാരങ്ങൾ കൈയേറുന്നത്. ഭരണ സംവിധാനങ്ങൾ ഒന്നാണെങ്കിലും ഭരണ അധികാര സ്വഭാവങ്ങൾ ഇൻഡിയിലെ വിവിധ സംസ്ഥാനങ്ങളിൽ വൈവിധ്യമാര്‍ന്നതാണ്. അതുകൊണ്ട് തന്നേയാണ് തൊട്ടടുത്തു കിടക്കുന്ന കേരളത്തിലും തമിഴ് നാട്ടിലും അധികാര രാഷ്ട്രീയവും ഭരണ അധികാര സ്വഭാവവും വളരെ വ്യത്യസ്തമായിരിക്കുന്നത്.
എങ്ങനെയാണ് ഒരു സമൂഹത്തിലും രാജ്യത്തും അധികാര സാസ്കാരങ്ങൾ രൂപപ്പെടുന്നത്? ചരിത്രപരമായി അധികാര ഘട്ടനകൾ സാമൂഹ്യ സ്ഥാപന വ്യവസ്ഥകൾ ആയി മാറിയത് മത സംഹിത സ്ഥാപന വ്യവസ്ഥകളിൽ കൂടിയും അത് സാധുത നൽകുന്ന കുടുംബ സംവിധാന അടിസ്ഥാന സ്ഥാപനത്തിൽ കൂടിയും ആണ്. കഴിഞ്ഞ അയ്യായിരം വർഷങ്ങൾ ആയി എല്ലാ മനുഷ്യ സമൂഹത്തിലും മത സ്ഥാപന വ്യവസ്ഥകൾ പല രൂപത്തിലും ഭാവത്തിലും നില നിൽക്കുന്നത് എന്തുകൊണ്ടാണ് ?
മനുഷ്യർ പരസ്പരമുള്ള വിനിമയങ്ങളില്‍ കൂടിയും, മനുഷ്യനും പ്രകൃതിയും, അതിലെ ചാരാചരങ്ങലുമായുള്ള ഒത്തുതീർപ്പു വിനിമയങ്ങളിൽ കൂടിയാണ്, സാമൂഹിക വിചാരങ്ങളും സാംസ്ക്കാരിക പരിസരങ്ങളും ഉയർന്നു വന്നത്. മനുഷ്യൻ മറ്റു മനുഷ്യരുമായോ പ്രകൃതി പരിസരങ്ങളുമായോ ഏർപ്പെടുന്ന എല്ലാ വിനിമയങ്ങളിലും അധികാര സ്വാഭാവങ്ങളുടെ വ്യവഹാരം ഉണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും, പ്രപഞ്ചവും തമ്മിലുള്ള വൈവിധ്യ ആശയ വിനിമയങ്ങളെ നിജപ്പെടുത്തി സാധുകരിക്കുന്ന പ്രക്രിയയിൽ കൂടിയാണ് പുരാതന ലോക വീക്ഷണങ്ങള്‍രൂപപെട്ടത്‌. അതിന്റെ സ്ഥാപനൽക്കരണത്തിലൂടെയാണ് മത( അഭിപ്രായ) സംവാദ സമവായങ്ങൾ പുരാതന ഗോത്ര സാമൂഹിക പരിസരങ്ങളിൽ ഉടലെടുത്തത്.
ഏതു സാമൂഹിക സ്ഥാപന വ്യവസ്ഥയും മൂന്നു ഘടകങ്ങളിൽ ആണ് പടുത്തു ഉയർത്തുന്നത്. ഒന്നാമതായി സാമൂഹിക സ്വത്വം ( social identity). രണ്ടാമതായി, ആദർശ ധർമ്മങ്ങൾ(ethical ideals). മൂന്നാമതായി, സ്വയഅതിജീവന താല്പര്യങ്ങൾ( survival self-interest and instincts). പക്ഷെ സാമൂഹിക സ്ഥാപനങ്ങൾ നിലനിൽക്കുന്നത് അധികാര സാധുത പ്രക്രിയയെ (power legitimation process) ആശ്രയിച്ചായിരിക്കും. അധികാര സാധുത പ്രക്രിയ പുരാതന ഗോത്ര സമൂഹങ്ങളിൽ വർത്തിക്കുന്നത് തലമൂത്ത മൂപ്പന്മാർ മരിച്ചു മണ്ണടിയുമ്പോൾ കുടിയിരുത്തി കുടി ദൈവങ്ങൾ ആക്കിയാണ്. അങ്ങനെ മൂപ്പനെ കുടിയിരുത്തി ഒരു അധികാര സ്വഭാവം കൽപ്പിച്ചു നൽകിയാണ് കൂട്ട് കുടുംബ വിവാഹ വിനിമയ കണ്ണികള്‍( kinship ties) ഉണ്ടായത്. അങ്ങനെയാണ്ഗോ ത്ര സമൂഹങ്ങളിൽ പ്രാചിന മത രൂപങ്ങളും അധികാര വിനിമയ ഘടനകളും ഉണ്ടായി തുടങ്ങിയത്.
അധികാരം സ്ഥാപനവത്കരിക്കുമ്പോൾ അത് ശക്തി മിത്തുകളും പ്രതീകങ്ങളുമായി മാറും. അധികാര സ്ഥാപന വ്യവസ്ഥകൾ നിലനിൽക്കണമെങ്കിൽ അതിനു തക്ക അധികാര സാധുത ശ്രോതാസ്സ് വേണം. അങ്ങനെ അധികാര വ്യവസ്ഥാ സ്ഥാപനങ്ങൾ വിപുലമായി വികസിക്കുമ്പോൾ അതിന് സാധുത നൽകുവാൻ 'പരമാധിക സ്രോതസ്സ്' ( sovereign power resource) വേണം. ഗോത്ര സംസ്കാരങ്ങൾ ഒരു പരിമിത സാമൂഹിക രാഷ്ട്രീയ ഇടങ്ങളിൽ വർത്തിക്കുന്നതു ഗോത്ര സ്വത്വത്തില്‍ കൂടിയാണ്(clan and tribal identity).
അത് നിലനിർത്തുന്നതിന് കുടി മൂപ്പന്മാരും അവർ അടയാളപ്പെടുത്തുന്ന കുടി ദൈവങ്ങളും നൽകുന്ന പരിമിത അധികാര സാധുത മതി.
എന്നാൽ അധികാര സ്ഥാപന വ്യവസ്ഥകൾ വിപുലമാകുമ്പോൾ അവ ശക്തി സ്വരൂപങ്ങൾ ആയിമാറും. ഏതു അധികാര ശക്തി സ്വരൂപങ്ങളും പിടിച്ചുനിൽക്കണമെങ്കിൽ ആയുധങ്ങളും ആശയങ്ങളും വേണം. ഗോത്ര സമൂഹ വ്യവസ്ഥത്തിയിലെ പരിമിതമായ അധികാര വിനിമയ ഘടന കൊണ്ട് വിപുലമായ ഭരണ ശക്തി സ്വരൂപങ്ങളെ പിടിച്ചു നിർത്താൻ സാധിക്കുകയില്ല.
അധികാര വിനിമയങ്ങൾ ശക്തി സ്വരൂപങ്ങളായി പരിണമിച്ചു ആശയങ്ങളുടെയും, ആയുധങ്ങളുടെ ശക്തിയിലാണ് ഭരണകൂടങ്ങൾ ഉണ്ടായി തുടങ്ങിയത്. വിപുലമായ ഭരണകൂടങ്ങൾക്ക് നില നിക്കണമെങ്കിൽ വിപുലമായ സാമൂഹിക രാഷ്ട്രീയ സാധുത (extensive. Social and political legitimation) വേണം. ഒരു 'പരമാധികാര ശക്തി' ശ്രോതസ്സിൽ നിന്ന് മാത്രമേ വിപുലമായ സാധുത സാധ്യമാകൂ. ഗോത്ര കുടി ദൈവങ്ങളുടെ പരിമിത അധികാര സാധുത വലയത്തിനുമപ്പുറം, സര്‍വ്വ ശക്തനും സർവ വ്യാപിയുമായ ദൈവ സാധുത( divine legitimacy) എന്ന സാമൂഹിക രാഷ്ട്രീയ ആശയ ധാരകളിൽ കൂടിയാണ് മതവ്യവസ്ഥകൾ രൂപപ്പെട്ടു വന്നത്. ഭരണകൂടങ്ങൾ ആയുധ ബലത്തിൽ കൂടിയും വ്യാപാര സമ്പത്തിൽ കൂടിയും അധികാര വിനിമയ ഘട്ടനകൾ ഉറപ്പിക്കുന്നത്. അതിനു അനുപൂരകമായി വളർന്നു വന്ന സാമൂഹിക-രാഷ്ട്രീയ സാധൂതാ സംവിധാനങ്ങളാണ് മത-സംഹിത സ്ഥാപന-വ്യവസ്ഥകള്‍.
മതവ്യവസ്ഥകൾ വർത്തിക്കുന്നത് അധികാര വിനിമയങ്ങളെ ആശയ രൂപങ്ങളായി മനുഷ്യ മനസ്സുകളിൽകുടി ഇരുത്തിയാണ്. ഭരണകൂടങ്ങളുടെ ശക്തി ആയുധങ്ങൾ ബലത്തിലും സാമ്പത്തിക മേല്കൊയ്മകളിലൂടെയും ആണ് നിലനിർത്തുന്നത്. പക്ഷെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടാകുമ്പോൾ പഴയ ആയുധ ബലത്തിനും പഴയ വ്യപര വ്യവഹാര സമ്പത്തുകൾക്കും പ്രസക്തി നശിക്കുകയും ഭരണകൂടങ്ങൾ കൊഴിഞ്ഞു പോകുകയും ചെയ്യും.
എന്നാൽ ആശയ സഞ്ചയങ്ങളുടെ ഒരു സോഫ്റ്റ് വെയർ ആയ മത സരൂപങ്ങൾ സമൂഹത്തിൽ അധികാര സാധുതയോടെ മൂവായിരം വര്‍ഷങ്ങളില്‍ നിലകൊണ്ടു. . ഇതിന് ഒരു കാരണം മത ആശയ സംഹിതകൾ ഒരാളുടെ ജനനം മുതൽ മരണവരെയുള്ള ജീവിതത്തെ ,കുടുംബ സ്ഥാപന വ്യവഹാരങ്ങളിൽ കൂടെ , നിയന്ത്രിക്കുന്നതിൽ നിന്നാണ്. ഒരാളുടെ പേരിടുന്നത്ത് തുടങ്ങുന്ന അധികാര അടയാളപ്പെടുതൽ അയാൾ പ്രായപൂർത്തിയായി ലൈംഗീക പ്രത്യത്പാദന ശേഷി പ്രാപിക്കുമ്പോഴും വിവാഹ വ്യവഹാരത്തിലും കുട്ടികൾ ഉണ്ടാകുമ്പോഴും മരിക്കുമ്പോഴും, മരിച്ചു കഴിഞ്ഞും, നില നിർത്തുന്ന ആശയ- അധികാര അടയാളപെടുത്തലാണ്.
എല്ലാ മത ആശയ സംഹിതകളും ശക്തി സ്വരൂപങ്ങൾ ആകുന്നതു അധികാര വ്യവഹാരങ്ങൾ ആശയ രൂപത്തിൽ മനുഷ്യരുടെ മനസ്സിനുള്ളിൽ കുടി ഇരുത്തിയാണ്. രണ്ടാമത് വ്യക്തികളുടെയും സമൂഹത്തിന്റെ സ്വത്വ നിർമ്മിതി നിയന്ത്രിച്ചു കൊണ്ടാണ്.
ഉദാഹരണത്തിന്ന് , ലോകത്തിലെ ബഹുഭൂരിപക്ഷവും സ്വന്തം പേര് സ്വയം തിരഞ്ഞെടുക്കാറില്ല. മിക്കപ്പോഴും പേര്നല്‍കുന്നത് ജാതി-മത- വംശ- ലിങ്ങ സ്വത്വങ്ങളുടെ പരിസരത്തില്‍ ആണ്. സ്വന്തം പേര് യാഥാർത്തിൽ ഒരു ആശയത്തെയും മത സ്വതത്തെയും അതിൽകൂടി അധികാര ഘടനയേയും ആണ് അടയാളപെടുത്തുന്നത്. അത് അയാളെ ഒരു സമൂഹവുമായി ബന്ധിപ്പിക്കുന്ന അടയാള സ്വതവും അധികാര സൂത്രവും ആണ്. അതുകൊണ്ടു ഓരോ പേരിലും ഒരുപാട് ചരിത്ര അധികാര ആശയ രൂപങ്ങൾ അടയാളപ്പെടുത്തകയാണ്.
ജനിക്കുമ്പോൾ തുടങ്ങുന്ന അടയാളപ്പെടുതൽ മരിച്ചു കഴിഞ്ഞാൽ പിന്നെയും ഒരു ലോകമുണ്ടന്നു വിശ്വസിപ്പിച്ചു മരണാനന്തരവുംത്ടരും. അടുത്ത തലമുറക്ക് വീണ്ടും പേർ ചൊല്ലിയും, സർവ ശക്തനും സർവ വ്യാപിയുമായ ദൈവം നമ്മെളെ തലമുറ തലമുറായായി കാക്കുമെന്നുള്ള സുരക്ഷാ വലയത്തിൽ ഉറപ്പിൻ മേലുമാണ് മതങ്ങൾ നമ്മുടെ മനസ്സിൽ അധികാരത്തിന്റെ ആദ്യവും അവസാനവുമായ അടയാളപ്പെടുതൽ ആകുന്നതു. അങ്ങനെ യുള്ള ആന്തരവൽക്കാരിക്കപ്പെട്ട ശ്രേണീ അധികാര രൂപങ്ങളിലൂടെയാണ് , പിതൃസത്തയും പുരുഷ മേധാവിത്തവും , ജാതി വ്യവസ്ഥയും , സാമൂഹിക സ്വത ശക്തികളായി തലമുറ കൈമാറി മാറി ഇപ്പോഴും മാറി പോകാൻ മടിച്ചു നിൽക്കുന്നത്.
ഒരാൾ ചിന്തിച്ചു യുക്ത്തിയിലൂടെ നിരീശ്വര വാദിയാൽ പോലും അയാളുടെ പേരിന്റെ സ്വത വ്യവഹാരത്തിലൂടെ മതം അയാളെ പിന്തുടരും. അതുകൊണ്ടു തന്നെയാണ് ഒരാൾ മതത്തെ ത്യജിച്ചാലും തള്ളി പറഞ്ഞാലും അയാളുടെ പേരിന്റെ അടയാളപെടുത്തലിൽ കൂടി മത ജാതി സ്വതങ്ങൾ അയാളെ ജീവിതത്തിലും മരണത്തിലും പിന്തുടരുന്നത്.
ഇങ്ങനെ മൂവായിരത്തിൽ അധികം വർഷങ്ങളായി അധികാര -ആശയ സംസ്കാര -സ്വത്വ വിനിമയങ്ങളെ നിയന്ത്രിക്കുന്ന ഒരു സാമൂഹിക രാഷ്ട്രീയ സാധുത പ്രത്യയ ശാത്രമായതിനാലാണ് മത സ്വരൂപങ്ങൾ21 നൂറ്റാണ്ടിലും ശക്തി സ്വരൂപങ്ങൾ ആയി വർത്തിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടു മുതൽ രൂപപ്പെട്ടു ഭരണകൂട വ്യവസ്ഥ രൂപങ്ങളും വ്യവസായ സാമ്പത്തിക വ്യവസ്ഥയും പതിയെ മത രാഷ്ട്രീയ പ്രത്യയാ ശാസ്ത്രത്തിനു ബദലുകൾ ഉണ്ടാക്കി തുടങ്ങി. അത് കൊണ്ട് തന്നേ ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രീയ ചിന്തയും ആശയ വ്യവസ്ഥകളുടെ മുന്നേറ്റവും , വിപണീ മുതലാളിത്ത മുന്നേറ്റവും , പുതിയ സാങ്കേതിക വിദ്യയിലൂടെ ആയുധ ശേഷിയുടെ കുതിപ്പും വ്യവസ്ഥാപിത മത വ്യവസ്ഥകളെ ആധുനിക അധികാര ഭരണകൂടങ്ങളുടെ പിന്നാമ്പുറത്തേക്ക് തള്ളി മാറ്റി . പുതിയ അധികാര ശക്തി ഭരണകൂടങ്ങൾ ആകുകയും അതിനുള്ള പരമാധികാര ശ്രോതാസ്സ് ഭരണഘടനയിൽ ആസ്പദമാക്കിയ പരമാധികാര ദേശ-രാഷ്ട്രങ്ങൾ എന്ന ആശയ സംഹിതക്കുമായി.
പക്ഷെ മനുഷ്യന്റെ പേരിലും നേരിലും ഓർമ്മയിലും വ്യക്തി സമൂഹ സ്വതങ്ങളിലും സഹസ്രാബ്ധങ്ങൾ ആന്തരവത്കരിക്കപ്പെട്ടു വ്യവഹരിക്കുന്ന അധികാര രൂപങ്ങൾ, മത -,ജാതി -വംശ അടയാളപ്പെടുതൽ ആയി ഇന്നും മനുഷ്യരെയും പിന്തുടരുന്നു എന്നതാണ് വാസ്തവം. അത്‌കൊണ്ടു തന്നേയാണ്, ആധുനിക ആശയ ശാസ്ത്ര സംഹിതകളാലും സാങ്കേതിക മികവുള്ള ആയുധ ബലത്താലും ആഗോള വിപണിയുടെ സമ്പത് സന്നാഹങ്ങളും വിളക്കി ചേർത്ത ആധുനിക ഭരണകൂടങ്ങൾക്ക് പോലും മത ആശയ അധികാര വ്യവസ്ഥകളെ തുടച്ചു മാറ്റാൻ കഴിയാത്തത്.
ഭരണം കയ്യാളുന്നവരുടെ മനസ്സിൽ നിന്നും ഭരിക്കപ്പെടുന്നവരുടെ മനസ്സിൽ നിന്നും സഹസ്രാബ്ധങ്ങളായി അടിഞ്ഞു കൂടിയ ആന്തരവത്കരിക്കപ്പെട്ട അധികാര സ്വതരൂപങ്ങൾ , ആധുനിക ആശയ ഭരണകൂടങ്ങളുടെ പ്രതലത്തിന് തൊട്ടു താഴെ ഇപ്പോഴും എല്ലായിടത്തും സജീവമാണ്. അതിനെ ആശയ രാഷ്ട്രീയ തലത്തിൽ നിയന്ത്രിക്കുന്നതിന് സെക്കുലറിസം പോലുള്ള ആശയ സംഹിതകൾ താൽക്കാലിക ഉപാധിയാണ്. എന്നാല്‍, അതിനു മത അധികാര സ്വതങ്ങൾക്കു പകരമുള്ള അധികാര ഘടന ആകാൻ സാധിച്ചില്ല എന്നതാണ് കഴിഞ്ഞ നൂറു വർഷത്തെ ചരിത്രം വെളിവാക്കുന്നത്.
സാമൂഹികമായും സാസ്കാരികമായും മത- ജാതി-ലിംഗ- വംശ വ്യവസ്ഥകളിലൂടെ അന്തരവത്കരിക്കപ്പെട്ട അധികാര രൂപങ്ങൾ, ജനായത്ത ഭരണകൂടത്തെയും വ്യവസ്ഥിതിയെയും പല രീതിയിൽ ദുർബലപെടുത്തുന്നത്.
അതുകൊണ്ടു തന്നേയാണ് 21 ആം നൂറ്റാണ്ടിലും ദക്ഷിണ ഏഷ്യയിലെ ജനായത്ത രാഷ്ട്രര്യത്തിലെ ഒത്തു തീർപ്പുകൾ ഇപ്പോഴും ജാതി കുടുംബ വാഴ്ചകളുടെ മേല്കോയമിയിൽ കൂടി വ്യവഹരിക്കുന്നത്. അതുകൊണ്ടു തന്നേയാണ് ആഫ്രിക്കയിൽ ജനായത്ത വൈവസ്ഥിതിക്ക് ഗോത്ര സ്വത മേല്കൊയ്മയെ അതിജീവിക്കുവാനാകാത്തത്. അതുകൊണ്ടു തന്നേയാണ് ചൈനയിൽ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം നിൽനിക്കുന്നത്. അതുകൊണ്ടു തന്നേയാണ് 70 വർഷത്തെ റഷ്യൻ കമ്മ്യൂണിസത്തിന് ഓർത്തഡോക്സ് സഭയെ പിഴുത് മാറ്റാൻ സാധിക്കാഞ്ഞത്. അതുകൊണ്ട് തന്നെയാണ് ആധുനിക ആശയങ്ങളുടെ ഈറ്റില്ലമായ യൂറോപ്പ് ഇപ്പോഴും ക്രിസ്തീയ സ്വത സംസ്കാരത്തെ കൈവിടാൻ മടിക്കുന്നത്. കാരണം ഭരണകൂടങ്ങളെ മാറ്റുന്നത് ചരിത്രത്തിൽ താരതമ്യന എളുപ്പമാണ്. പക്ഷെ അന്തരിവത്കരിക്കപ്പെട്ട അധികാര രൂപങ്ങളെ മാറ്റി മറിക്കുവാൻ നൂറ്റാണ്ടുകൾ വേണ്ടി വരും.
ഇപ്പോൾ അറബ് രാജ്യങ്ങളിൽ ഉള്ള ഒരു കുഴാമറിച്ചിലുകൾക്ക് ഒരു പരിധിവരെ കാരണം അവിടെ പരമ്പരാഗതമായി നിലനിന്നിരുന്ന ഗോത്ര അധികാര വിനിമയ സത്വങ്ങളെ അമേരിക്കയുടെ ആയുധ അധികാര അധിനിവേശം തട്ടി ഇളക്കി എന്നതിനാലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ എണ്ണ പണത്തിന്റെ കൊഴുപ്പിലും സോവിയറ്റ്-അമേരിക്കൻ ലോക അധികാര സമാവാക്യത്തിലും ഉയർന്നു വന്ന അറബ് ദേശ രാഷ്ട്രങ്ങളുടെ പ്രതലത്തിനു തൊട്ടു താഴെ വർത്തുച്ചിരുന്ന ഗോത്ര ഇസ്ലാമിക സ്വത അധികാര ശ്രേണി ശൃങ്ങലകളെ ചരിത്ര രാഷ്ട്രീയ ബോധമില്ലാത്ത ബുഷ്-ബ്ലൈർ നേത്രത്തിൽ അമേരിക്കൻ യുദ്ധ അധിനിവേശങ്ങൾ തട്ടിയുടച്ചതിന്റെ പരിണിത ഫലങ്ങൾ ആണ് സ്വത രാഷ്ട്രീയ ഭീകരതകളായി കൊല്ലും കൊലവിളിയും നടത്തി ലോകമെമ്പാടും മരണം വിതച്ചു സ്വർഗം കൊയ്യാൻ നടക്കുന്നത്.
അധികാരത്തിന്റെ അടയാളപ്പെടുതൽ സ്വരൂപങ്ങളും വിരുപങ്ങളുമായി ആണ് ചരിത്രത്തിൽ വിളയാടിയത്. അധികാരത്തിന്റെ പ്രതല അടയാളങ്ങളെയും ആഴത്തിൽ വേരോടിയ സ്വത അധികാര ഘടന അടയാളപ്പെടുത്തലുകളെയും മനസ്സിലാക്കിയാൽ മാത്രമേ അധികാര രാഷ്ട്രര്യത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കി സമൂഹത്തെ കാല കാലങ്ങളിൽ നവീകരിക്കുവാൻ സാധിക്കുകയുള്ളൂ.

യൂറോപ്പിന്റെ പ്രയാണ-പരവേശങ്ങൾ

യൂറോപ്പിന്റെ പ്രയാണ-പരവേശങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തോട് കൂടെ സാമ്പത്തിക പരാധീനതയിൽ ആയ യൂറോപ്പിലെ രാജ്യങ്ങളിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലം കുഴാമറിച്ചിലുകൾ നിറ ഞ്ഞതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് യൂറോപ്പിൽ നിന്നുള്ളവരായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രധാന രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച കോളനി രാജ്യങ്ങളിൽ ഉണ്ടായി വന്ന വിപണിയാണ്. കോളനികളിൽ നിന്ന് തുച്ചമായ വിലക്ക് പ്രകൃതി വിഭങ്ങൾ ചൂഷണം ചെയ്തു യൂറോപ്പ്യൻ രാജ്യങ്ങളിൽ സംസ്കരിച്ചു വീണ്ടും കോളനി വിപണിയിലേക്ക് വലിയ ലാഭത്തിനു വിറ്റാണ് കൊളോണിയൽ സാമ്പത്തിക രൂപം യൂറോപ്പിൽ എങ്ങും വളർന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ഉണ്ടടായ ബ്രിട്ടീഷ് -യൂറോപ്പ്യൻ വ്യവസായിക വിപ്ലവം കോളനികളിലെ മനുഷ്യരെയും പ്രകൃതിയെയും പിഴിഞ്ഞു എടുത്തുണ്ടായ അനീതിയും അധീശത്വവും നിറഞ്ഞ ഒരു വ്യവസ്ഥ ആയിരുന്നു. ഈ അനീതി സാമ്രാജ്യവ്യവസ്ഥയുടെ ആഫ്രിക്കയിലെ ജനകോടികളെ മൃഗീയവൾക്കരിച്ച അടിമ തൊഴിലും ഏഷ്യയിൽ നിന്നും ആഫ്രീക്കയിൽ നിന്നും മൃഗാസകത്തിയോടെ തട്ടിയെടുത്ത പ്രകൃതി വിഭാഗങ്ങൾ ആയിരുന്നു. അത് അഫ്രീക്കയിലെയും ഏഷ്യയിലെയും കോളനി രാജ്യങ്ങളെ ഒരു നൂറ്റാണ്ടിൽ അധികം സാമ്പത്തിക-സാമൂഹിക ബലാസംഗം ചെയ്തു വളർത്തിയെടുത്ത വിയർപ്പിന്റെയും ചോരയുടെയും ദുഷിച്ച ഗന്ധമുള്ള കൊളോണിയൽ സാമ്പത്തിക സൗധങ്ങൾ ആണ്. ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളായ ലണ്ടനിലും പാരീസിലും കാണുന്ന പല വൻ സൗധങ്ങളും പലതും കൊളനികളെ കൊള്ളയടിച്ചു കെട്ടിപടുത്തതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയൽ വ്യവസായ വൽക്കാരണത്തിന്റെ കാതൽ സ്റ്റീലും ഇന്ധനം കൽക്കാരിയും ടെക്നോളജി തെർമൽ ശക്തിയുമായിരുന്നു. സ്റ്റീലും സ്‌ടീമും തോക്കും ആയിരിന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ കോളിയൽ വ്യവസായ വിപ്ലവത്തിന്റെ കരുത്തു. കൊളോണിയൽ മുതളിത്ത വ്യവസ്ഥ ഏറ്റവും കുറഞ്ഞ കൂലികൊടുത്തു ഏറ്റവും കൂടുതൽ തൊഴിൽ പിടിച്ചുവാങ്ങി ഏറ്റവും ലാഭത്തോടെ സാധങ്ങൾ നിർമ്മിച്ച് കൊള്ള ലാഭത്തോടെ കോളനികളിൽ വിറ്റു സമ്പത്തു കേന്ദ്രീകരിച്ച് ഉണ്ടായ ഒരു കൊളോണിയൽ സാമ്പത്തിക വ്യവസ്ഥ അമേരിക്കയിലും പടിഞ്ഞാറേ ഏഷ്യയിലും എണ്ണ കണ്ടെത്തിയത്തോട് കൂടി ഉലയാൻ തുടങ്ങി.
കൽക്കരിയിലും ഇരുമ്പിലും പടുത്തുഉയർത്തിയ കൊളോണിയൽ സാമ്പത്തിക വ്യവസ്ഥയുടെ ബദൽ സാമ്പത്തിക അധികാരം വളർന്നത് എണ്ണയുടെ സാമ്പത്തിക അധികാര ഘടനയിലൂടെയാണ്. യഥാർത്ഥത്തിൽ 1920 കളിൽ അന്താരാഷ്ട്ര മുതലാളിത്ത ഘടനയുടെ രൂപവും ഭാവവും മാറി. അതുകൊണ്ടു തന്നേ 1920 കളിൽ ബ്രിട്ടീഷ് പഴയ കോളനികളിലെ കൽക്കരി ഘനികളിൽ നിന്നും പശ്ചിമ ഏഷ്യയിലെ എണ്ണപാടങ്ങളിൽ പിടി മുറുക്കാൻ ഉള്ള വെമ്പലിൽ ആയിരുന്നു. യാഥാർത്തിൽ ഇന്ന് കാണുന്ന ഇസ്രായേൽ-പാലസ്തീൻ കലഹങ്ങളും ഇറാൻ-ഇറാക്ക് യുദ്ധവും സൗദി അറേബ്യായുടെ വളർച്ചയും പഴയ കോളനി അധികാരങ്ങളും തളർച്ചയും തുടങ്ങുന്നത് 1920 കളിൽ എണ്ണക്കു പുറകെ ഉള്ള നെട്ടോട്ട കിട മത്സരത്തിന്റെ പരിണിത ഫലങ്ങലാണ്.
1920കളിൽ മുതലാളിത്ത വ്യവസ്ഥയുടെ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിച്ചു. ഇതിൽ ആദ്യത്തതു പശ്ചിമ യൂറോപ്പിന് വെളിയിൽ വളർന്ന രണ്ടു സമാന്തര സാമ്പത്തിക-അധികാര സ്വരൂപങ്ങൾ ആണ്. അതിൽ ഒന്ന് തൊഴിലാളി സമഗ്രാധിപത്യം പ്രസംഗിച്ച സോവിയറ്റ് യൂണിയനും രണ്ടാമത് അധിനിക വ്യവസായ ഫാക്റ്ററി മുതലാളിത്ത സമഗ്രാധിപത്യം പ്രസംഗിച്ച അമേരിക്കയും. ഇതിന് രണ്ടിനും വെളിയിൽ യൂറോപ്പ്യൻ കച്ചവട്ടതാല്പര്യങ്ങളെ പുറത്തു നിർത്തിയ ജപ്പാന്റെ സാമ്പത്തിക-മിലിട്ടറി മസിലും ആയിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിൽ മുസ്‌ലിം അധീനതയിൽ ഉള്ള ഓട്ടോമാൻ സാമ്രാജ്യത്തെ തകർത്തു വിഘടിപ്പിച്ചതും ബ്രിറ്റീഷ് ആധിപത്യം എണ്ണ മായമായ ഭൂവിഭാഗങ്ങളെ ഉറ്റു നോക്കോയായിരുന്നു. എന്നാൽ ടെക്നോളജി രംഗത്ത് കുതിച്ചു മുന്നേറിയ ജർമ്മനി അന്നും ഇന്നും ബ്രിട്ടീഷ് സാമ്പത്തിക അധിനിവേശ മോഹങ്ങക്കു വെല്ലുവിളി ആയിരുന്നു. ഈ സാമ്പത്തിക-അധിനിവേശ ആസക്തികളുടെ 1920 കളിയും 30 കളിലും യൂറോപ്പോൾ നടന്ന മൃഗീയ മത്സരങ്ങളും അതേകാലത്തു വളർന്നു വന്ന തീവ്ര മത-ഭാഷാദേശീയതയിൽ നിന്നുയർന്ന ഫാസിസവും നാസിസവും ഒക്കെയാണ് രണ്ടാം ലോകമാഹായുദ്ധത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലം. യൂറോപ്പ്യൻ രാജ്യങ്ങൾ യുദ്ധത്തിൽ വ്യപൃതരായി തമ്മിൽ കൊന്നു കൊലവിളിച്ചപ്പോൾ അമേരിക്ക ഒരു വശത്തുകൂടി യുദ്ധം ചെയ്യാൻ പലിശക്ക് കടം കൊടുത്തും യുദ്ധത്തിന് ആവശ്യമായ സാധന സാമഗ്രികൾ കയറ്റി അയച്ചും അവർ തന്നെ കടം കൊടുത്ത കാശുകൊണ്ട് യുറോപ്യൻ രാജ്യങ്ങളെ കൊണ്ട് വാങ്ങിപ്പിച്ചും അമേരിക്ക പുതിയ മുതലാളിത്ത കൊയ്ത്തു തുടങ്ങി. അതോടൊപ്പം 'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി ' എന്നതുപോലെ മധ്യ-പൂർവ ഏഷ്യാ എന്ന് അമേരിക്ക വിളിക്കാൻ തുടങ്ങിയ എണ്ണ ദേശങ്ങളേ അമേരിക്ക പാട്ടിലാക്കി.
യുദ്ധത്തിൽ കൊന്നു കൊലവിളിച്ചു നാടും നഗരുമെല്ലാം ബോംബിട്ടു നശിച്ച യൂറോപ്യൻ രാജ്യങ്ങളുടെ കൈയ്യിൽ പണവുമില്ല, എണ്ണയുമില്ല, പണിയും ഇല്ല എന്ന ദാരുണ അവസ്ഥയിൽ ആയിരുന്നു. അങ്ങനെ നശിച്ചു നാരാണ കല്ലടിഞ്ഞ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് വീണ്ടും അമേരിക്കയെ ആശ്രയിക്കാതെ നിവർത്തിയില്ലായിരുന്നു. ഒരു വശത്തു എണ്ണയും വണ്ണവും കമ്മ്യുണിസവും ഇരുമ്പും കൈയൂക്കും ഉള്ള സോവിയറ്റ് യൂണിയനും അവരുടെ ശിങ്കിടി രാജ്യങ്ങളും മറുവശത്തു എണ്ണയും പണവും പണിയും ടെക്നോളജിയും ഉള്ള അമേരിക്ക. രണ്ടാം ലോകമഹായുദ്ധ കാലത്തു യൂറോപ്പിൽ നിന്നും അമേരിക്കയിൽ കുടിയേറിയ യൂറോപ്പിലെ യഹൂദ ശാത്രജ്ഞന്മാരും ബുദ്ദി ജീവികളും ആണ് അമേരിക്കയെ ഒരു ടെക്നോളജി സൂപ്പർ പവർ ആക്കിയത്. യൂറോപ്പിയൻ രാജ്യങ്ങൾക്കു എന്നും വിശ്വാസം റഷ്യൻ ഓർത്തഡോൿസ് കമ്മ്യുണിസത്തേക്കാൾ അമേരിക്കൻ ആംഗ്ലോ-യൂറോപ്പ്യൻ പ്രൊട്ടസ്റ്റേണ്ടു മുതലാളിത്തമായിരുന്നു.
ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം ജർമ്മൻ യഹൂദനായ മാർക്സ് ലണ്ടനിൽ കുടിയേറി ജർമ്മനിയിലെയും യൂറോപ്പിലെയും വ്യവസായ വിപ്ലവത്തിന്റെ ചൂഷണത്തെ തുറന്നു കാണിക്കാൻ ഉണ്ടാക്കിയെടുത്ത ' വൈരുദ്ധാത്മക ഭൗതീക വാദം' എന്ന ജ്ഞാന വ്യാപാര സാമിഗ്രി കയറ്റി അയച്ചപ്പോൾ ആവശ്യക്കാർ അധികവും യുറോപ്പിനും ബ്രിട്ടനും വെളിയിൽ ആയിരുന്നു. അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചത് ഓർത്തോക്സ് കമ്മ്യുണിസ്റ് റഷ്യയിൽ ആയിരുന്നു. അതുപോലെ തന്ന മാക്സ് വെബ്ർ പറഞ്ഞ പ്രൊട്ടസ്റ്റേന്റ് മുതലാളിതം വേര് പിടിച്ചത് അമേരിക്കയിലും.
പഴയ ഗതകാല സ്മരണയിൽ യൂറോപ്പ്യൻ രാജ്യങ്ങൾ യുദ്ധാനന്തരം 1951 ആദ്യമുണ്ടാക്കിയത് യൂറോപ്പ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യുണിറ്റി ആണ്. അവിടെ നിന്നും അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെ വളർത്തയെടുത്തിയ യൂറോപ്യൻ പൊതു വിപണിയുടെ സ്ഥാപണവൽക്കരണമായാണ് 1957 -58 ഇൽ യൂറോപ്യൻ ഇക്കൊണോമിക് കമ്മ്യുണിറ്റി ഉടലെടുത്തത്.

യുറോപ്പ്- ബ്രിട്ടന്‍ ചേരിതിരുവകള്‍

യുറോപ്പ്- ബ്രിട്ടന്‍ ചേരിതിരുവകള്‍
ബ്രിട്ടനിലെ ജനങ്ങള്‍ യുറോപ്പ്യന്‍ യുണിയനില്‍ നിന്ന് വിട്ടു പോകുവാന്‍ വിധി എഴുതിയതോടുകൂടി യൂറോപ്യൻ യുണിയന്‍ വീണ്ടും അന്താരഷ്ട രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയം ആകുകയാണ്.1993 ല്‍ രൂപംകൊണ്ട യുറോപ്പ്യന്‍ യുണിയന്‍ 1958ഇല്‍ ഉടലെടുത്ത പഴയ യുറോപ്പ്യന്‍ ഇകനോമിക് കമ്മ്യൂണിറ്റിയുടെ പുതിയ അവതാരമായിരുന്നു. ഇന്ന് പടിഞ്ഞാറന്‍ യുറോപ്പിലെയും മദ്ധ്യയുറോപ്പിലെയും കിഴക്കന്‍ യുറോപ്പിലെയും 28 അംഗരാജ്യങ്ങള്‍ ഉള്ള യുറോപ്പ്യന്‍ യുണിയന്‍ രാജ്യങ്ങളില്‍ ഏതാണ്ട് 50 കോടിയില്‍പരം ഉള്ള ലോകജനസംഖ്യയുടെ 7.3% ജനങ്ങള്‍ വസിക്കുന്നു. എന്നാല്‍ ലോക സാമ്പത്തികമൂല്യത്തിന്‍റെ ഏകദേശം 24% യുറോപ്പ്യന്‍ യുണിയന്‍ രാജ്യങ്ങളില്‍ ആണ് എന്നത് ലോക സമ്പത്ത്ഘടനയില്‍ യുറോപിനുള്ള പ്രാധാന്യത്തെ കാണിക്കുന്നു.
യുറോപ്പ്യന്‍ യുനിയനിലെ 28 രാജ്യങ്ങളില്‍ 26 രാജ്യങ്ങളും മാനവ വികസന സൂചികയില്‍ വളരെ മുന്നിലാണ്. 1999 ഇല്‍ ഉണ്ടായ യുറോപ്പ്യന്‍ മോണിട്ടറി യുനിയനില്‍ അംഗങ്ങള്‍ ആയ 19 രാജ്യങ്ങള്‍ ഇന്ന് പൊതുകറന്‍സിയായ യുറോ ആണ് ഉപയോഗിക്കുന്നത്. ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായ യുറോപ്പ്യന്‍ യൂണിയന് ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും എംബസ്സിയും ഐക്യരാഷ്ട്ര സംഘടനയില്‍ പ്രധാന്യവുമുണ്ട്.
ഇന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ പലവിഭാഗങ്ങള്‍ക്കും ഏറ്റവും അധികം സാമ്പത്തിക സഹായം കിട്ടുന്നത് യുറോപ്പ്യന്‍ യുനിയനില്‍ നിന്നും അതിന്റെ പ്രധാന അംഗ രാജ്യങ്ങളിലും നിന്നുമാണ്. അത്പോലെ വികാസം കുറഞ്ഞ രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചക്കുമൊക്കെ ഏറ്റവും കൂടുതല്‍ സമ്പത്തിക സഹായം നൽകുന്ന ഓ.ഇ.സി.ഡി രാജ്യങ്ങളില്‍ പ്രധാനമായവ യുറോപ്പില്‍ നിന്നാണ്. ലോകത്തെ പ്രധാന ഏകീകൃത വിപണിയായ യുറോപ്പ്യന്‍ പൊതു മാര്‍ക്കറ്റ് സംവിധാനം ലോക സാമ്പത്തിക വ്യവസ്ഥയില്‍ പ്രധാനപെട്ടതാണ്. ഈ കാരണങ്ങളാല്‍ യുറോപ്പിലെ സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര രാഷ്ട്രീയപരിസരത്തെയും ലോക സാമ്പത്തിക സ്ഥിതിയും സാരമായി ബാധിക്കും.
യുറോപ്പ്യന്‍ യുണിയനില്‍ ജര്‍മ്മനി കഴിഞ്ഞാല്‍ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് യു.കെ. അത് മാത്രമല്ല യുറോപ്പിലെ സാമ്പത്തിക വിനിമയ സേവന മേഖലയുടെയും സ്റ്റോക്ക്‌ മാർകെറ്റിന്റെയും സിരാകേന്ദ്രമാണ് ലണ്ടന്‍. യുറോപ്പ്യന്‍ യുനിയനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നാണ് ലണ്ടന്‍. അത് കൊണ്ടൊക്കെ തന്നെ യുറോപ്പ്യന്‍ യുനിയനില്‍ നിന്ന് പിരിഞ്ഞു പോകാന്‍ യു.കെ യിലെ ജനങ്ങള്‍ വോട്ടു ചെയ്തതു യൂറോപ്പ്യന്‍ യുനിയനില്‍ മാത്രമല്ല യു.കെ യിലും അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ മേഖലയിലും അനുരണങ്ങള്‍ സൃഷ്ട്ടിക്കും.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷമുണ്ടായത്.? രണ്ടാം ലോക യുദ്ധത്തിനു ശേഷം ഉണ്ടായ അന്താരാഷ്ട്ര അധികാര ശ്രേണികള്‍ 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിയോടു കൂടി ദുര്‍ബലപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്ന അന്താരാഷ്ട്ര- അധികാര ഘടനയുടെ അച്ചുതണ്ട് ഒരു അമേരിക്കന്‍-യുറോപ്പ്യന്‍ മേല്ക്കൊയ്മയുടേതായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ സാമ്പത്തികവും രാഷ്ട്രീയവുമയി വിജയിച്ചത് അമേരിക്കയാണ്. യുദ്ധത്തില്‍ വലിയ കാര്യമായി പങ്കുടുക്കാത്ത അമേരിക്കന്‍ സാമ്പത്തികം 1929ഇലെ വലിയ സാമ്പത്തിക ദുരന്തത്തില്‍ നിന്നും കരകേറിയത് രണ്ടാം ലോക മഹായുദ്ധത്തില്‍ യുറോപ്പിനു ആയുധങ്ങളും മറ്റു സാധന സാമഗ്രികളും കയറ്റി അയച്ചാണ്. എന്നാല്‍ രണ്ടു ലോക മഹയുദ്ധങ്ങലുടെ സാമ്പത്തിക- രാഷ്ട്രീയ ക്ഷീണങ്ങള്‍ യുറോപ്പ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക- രാഷ്ട്രീയ കാലാവസ്ഥയെ തകിടം മറിച്ചു. ലോകത്തെ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. യുറോപ്പിലെ കൊളോണിയല്‍ അധികാര സ്വരൂപങ്ങള്‍ തനിയെ നില്‍ക്കുവാന്‍ പോലും ശേഷിയില്ലതായി.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക-രാഷ്ട്രീയ ഗുണഭോക്താവായ അമേരിക്കക്ക് ലോക സാമ്പത്തിക-രാഷ്ട്രീയ അധികാര ശ്രേണി കയ്യടക്കുന്നതിനു യുറോപ്പ്യന്‍ രാജ്യങ്ങളുടെ ഉണര്‍വ്വും ഉയിരും ആവശ്യമായിരുന്നു. ലോക രാഷ്ട്രീയത്തില്‍ അമരിക്കന്‍ അധീശത്വം നില നിര്‍ത്തുവാന്‍ യുറോപ്പും ജപ്പാനും ദക്ഷിണ കൊറിയയും സാമ്പത്തികമായി ഉന്നമിക്കേണ്ടത് അമേരിക്കന്‍ വിപണിക്കും അധികാര രാഷ്ട്രീയത്തിനും ആവശ്യമായിരുന്നു. പരസ്പരം വിഘടിച്ചും തമ്മിലടിച്ചും കാലു വാരിയും താന്‍ പോരിമ കാണിച്ചും കോളനി പിടിച്ചടക്കി സമ്പത്ത് സ്വരുകൂട്ടി വീണ്ടും വലിയ യുദ്ധം ചെയ്തു പിരിഞ്ഞും പോയ ഒരു ചരിത്രമാണ്‌ യുറോപ്പ്യന്‍ രാജ്യങ്ങല്‍ക്കുള്ളത്.
ഈ പരസ്പര യുദ്ധ ചരിത്രം തുടങ്ങുന്നത് മത-ചേരി-തിരിവ് സ്വത അധികാര-സ്വരൂപങ്ങളില്‍ നിന്നാണെന്ന് മറക്കരുത്. യൂറോപ്പിലെ കത്തോലിക്കാ-മത അധികാര ശ്രേണികളിലെ വടംവലികള്‍ ഉണ്ടാക്കിയ സഭ വേര്‍തിരിവുകളില്‍ തുടങ്ങിയ കിട മത്സരവും പിന്നീട് ഉണ്ടായ കോളനി മത്സര രാഷ്ട്രീയവും എല്ലാം യുറോപ്പ്യന്‍ രാജ്യങ്ങളുടെ ദേശീയ-സ്വത രൂപികരന്തിന്റെ അക കാംപാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കോളനി-സാമ്രാജിത്ത അധികാര -കിടമല്‍സരവും ഭാഷ-സഭ അടിസ്ഥാനത്തിലുള്ള പുതിയ സ്വത ദേശീയതയും ജര്‍മ്മനിയും 'ഗ്രേറ്റ്‌' ബ്രിട്ടനും തമ്മിലുള്ള വ്യവസയിക കിടമല്‍സരവും എല്ലാം യുറോപ്പിനെ രണ്ടു ലോക മഹായുദ്ധങ്ങിളിലേക്ക് തള്ളി വിട്ടു.

അതിന്റെ പരിണത ഫലമായി തകര്‍ന്നടിഞ്ഞ യുറോപ്പ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി ഉയർത്തണ്ടത് അമേരിക്കന്‍ മുതലാളിത്യ താല്‍പ്പര്യങ്ങള്ടെയും രാഷ്ട്രീയ അധീശ മോഹങ്ങളുടെയും ആവശ്യം ആയിരുന്നു. അതിനു പ്രധാന വിഘാതം പരസ്പരം വിഘടിച്ചു നിന്ന യുറോപ്പ്യന്‍ വിപണിയായിരുന്നു. അതുപോലെ തന്നെ അവിടുത്തെ ജനങ്ങള്‍ രണ്ടു യുദ്ധങ്ങളുടെ തിക്തഫലം നേരില്‍ കണ്ടു അനുഭവിച്ചതിനാല്‍ തീവ്ര ദേശീയ രാഷ്ട്രീയതോടു വിമുഖത ഉള്ളവരായിരുന്നു. അതുപോലെ തന്നെ സോവിയറ്റ് യുനിയന്‍ യുദ്ധാനന്തരം തുടങ്ങിയ 'കമ്മുനിസ്ട്ടു' മേല്‍കോയ്മ അധികാര ശ്രേണി കിടമത്സരവും യുറോപ്പിലെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളെ സാരമായി ബാധിച്ചു. മാത്രമല്ല അമേരിക്കന്‍ കുടിയേറ്റക്കാരില്‍ ഭുരിഭാഗവും ഇന്ഗ്ലിഷ് സംസാരിക്കുന്ന അങ്ങ്ലോ-സാക്സന്‍ പ്രോറ്റസ്റെന്ടു വിഭാഗങ്ങളിൽ ആയതിനാല്‍ തന്നെ വംശീയമായും ഭാഷാപരമായും അമരിക്ക കൂടുതല്‍ അടുത്തത് ബ്രിട്ടനും പിന്നീട് യുറോപ്പുമായാണ് . കാരണം അമേരിക്കന്‍ അധീശ-രാഷ്ട്രീയത്തിന്‍റെ സോഫ്റ്റ്‌-വെയര്‍ ഒരു പഴയ-ബ്രിട്ടിഷ് -യുറോപ്യന്‍ അധികാര സംസ്കാരമാണ്.
ഈ സാഹചര്യത്തില്‍ ആണ് അമേരിക്ക പ്രഥമമയും യുറോപ്പിനെ സഹായിക്കിന്നതിനു മാര്‍ഷല്‍ പ്ലാന്‍ എന്ന സാമ്പത്തിക -സഹായ പദ്ധതിയും , ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റികന്‍സ്ട്രക്ഷന്‍ ആന്‍ഡ്‌ ഡവലെപ്മെന്ടു എന്ന ലോക ബാങ്ക് സംവിധാനവും ഉപയോഗിച്ചു യുറോപ്പ്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉയർത്തുന്നതിന്റെ ഭാഗമായാണ് ഒരു യുറോപ്പ്യന്‍ ഏകീകൃത വിപണി എന്ന ആശയം ഉളവായത്. അങ്ങനെ 1948 മുതല്‍ പത്തു വര്‍ഷക്കാലം ഉണ്ടായ ചര്‍ച്ചകളുടെയും വില പേശലുകലുടെയും ഫലമായി ആണ് യുറോപ്യന്‍ എകനോമിക് കമ്മ്യുനിടി 1957 ലെ റോം ഉടമ്പടിയോട് കൂടി ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌ , ബല്‍ജിയം, ലെക്സംബരഗ് എന്നീ ആരു രാജ്യങ്ങള്‍ കൂടി യുറോപ്യന്‍ ഇകൊനോമിക് കംമ്യുനിറ്റിക്ക് തുടക്കമിട്ടത്. ഇതിന്‍റെ പ്രധാന ഉദ്ദേശം ഓരു യുറോപ്പ്യന്‍ ഏകീകൃത വിപണി ഉണ്ടാക്കുക എന്നതായിരുന്നു.
എന്നാല്‍ ബ്രിട്ടന്‍ ഇതില്‍ ചെരാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി ബ്രിട്ടന്‍ ഒരു യുറോപ്പ്യന്‍ അധികാര പങ്കിടല്‍ ശ്രേണിയിലേക്ക് ചുരുങ്ങാന്‍ തയ്യാറല്ലായിരുന്നു. സൂര്യന്‍ അസ്തമിക്കാത്ത കൊളോണിയല്‍ സാമ്രാജ്യം അടക്കി വാണ 'ഗ്രേറ്റ്‌ 'ബ്രിട്ടന്' അപ്പോഴും ലോക അധികാര മോഹങ്ങള്‍ വിട്ടുമാറിയിരുന്നില്ല. ഏഷ്യയിലെ പ്രധാന ബ്രിട്ടീഷ് കോളനികള്‍ സ്വതന്ത്രമയെങ്കിലും അവരുടെ അഫ്രീക്കന്‍ കൊളിനികള്‍ അപ്പോഴും ബ്രിട്ടീഷ് അധ്രീനതയില്‍ ആയുരിന്നു. അത് കൊണ്ട് തന്നെ അവരുടെ സാമ്പത്തിക-അധികാര ഭാവി അവര്‍ കൊമ്മൺവെല്‍ത്ത് രാഷ്ട്രശ്രേണിയില്‍ കൂടെയാണ് കണ്ടത്. അത് മാത്രമല്ല ആസ്ട്രേലിയയും, കാനഡയും, അമേരിക്കയും, കാനഡയും തമ്മില്‍ ബ്രിട്ടനുള്ള പൊക്കിള്‍കൊടി ബന്ധം അവര്‍ക്ക് ലോക അധികാര വിനിമയത്തില്‍ സഹായമാകും എന്ന കരുതലും ഉണ്ടായിരുന്നു. സൌത്ത് ആഫ്രിക്ക ഭരിച്ചതും ഒരു ബ്രിട്ടീഷ് ന്യുനപക്ഷമാണു. യുദ്ധാനന്തരം ബ്രിട്ടന്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ ആയെങ്കിലും ' ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല ' എന്ന അവസ്ഥയില്‍ ആയിരുന്നു പഴയ 'ഗ്രേറ്റ്‌ ബ്രിട്ടന്‍'. ഈ സാഹചര്യത്തില്‍ ബ്രിട്ടന്‍ യുറോപ്പ്യന്‍ ഇകൊനോമിക് കംമ്യുനിട്ടിയില്‍ ചേരുന്നതിനു അവിടെ ആദ്യമുതല്‍ എതിര്‍പ്പ് ഉണ്ടായിരുന്നു.
1857 ലെ സുയസ്സു പ്രതിസന്ധിയോടെ ആദ്യമായി ബ്രിട്ടിഷ് -അമേരിക്കന്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. അത് മാത്രമല്ല അകലത്തെ ബന്ധുവിനേക്കാള്‍ അയലതുള്ള ശത്രുവാണ് ഭേദം എന്നാ വാദഗതിയും ബ്രിട്ടനിലെ ഒരു ഭാഗം രാഷ്ട്രീയ -സാമ്പത്തിക വരേണ്യരിൽ ശക്തമായി. 1960 കളോടെ ബ്രിട്ടന് മിക്ക കോളനിയും അതിനോട് ചേര്‍ന്ന കോളനികളിലെ വിപണിയും നഷ്ട്ടമായി. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ ഒരു ഏകീകൃത യുറോപ്യന്‍ വിപണിയുടെ ഭാഗം ആകണമെന്ന് ബ്രിട്ടനിലെ മുതലാളിത്ത-സാമ്പത്തിക അധികാര വൃന്ദ്ങ്ങള്‍ക്ക് തോന്നി തുടങ്ങി. പഴയ ബ്രിട്ടീഷ് മഹിമയില്‍ നിന്നാല്‍ സാമ്പത്തിക നില പരുങ്ങലില്‍ ആകും എന്ന ചുറ്റുപാടിലാണ് 1963 ഇല്‍ ബ്രിട്ടന്‍ നിവര്‍ത്തി കേടു കൊണ്ട് യുറോപ്യന്‍ ഇകൊനിമിക് കംമ്യുനിട്ടിയില്‍ ചേരാന്‍ ശ്രമം തുടങ്ങി. എന്നാല്‍ 1963ലും 1967 ലും ഫ്രാന്‍സ് ബ്രിട്ടന്ടെ പ്രവേശനത്തെ വീറ്റോ ചെയ്തതതോടുകൂടി ബ്രിട്ടീഷ് ദേശീയ സ്വാഭിമാനം വീണ്ടും വൃണപ്പെട്ടു. അവസാനം 1973 ഇല്‍ യുറോപ്പ്യന്‍ ഇക്കൊന്മിക് കംമ്യുനിട്ടിയില്‍ കയറി പറ്റിയപ്പോഴും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കിടയിലും ഇത് പുതിയ ചെരിതിരുവുകല്ല്ക്കും വിഭാഗീയതള്‍ക്കും ഇടനല്‍കി .
അതുകൊണ്ട് തന്നെ 1973 മുതല്‍ ബ്രിട്ടീഷ്‌-യുറോപ്പ് ബന്ധം അവിടുത്തെ രാഷ്ടീയത്തിലെ ഒരു പ്രധാന വിഷയമാണ്‌. ചുരുക്കത്തില്‍ ഇപ്പോഴുണ്ടായ രെഫ്രാണ്ടം പഴയ രാഷ്ട്രീയ വടംവലികളടെ ബാക്കിപത്രവും കൂടിയാണ്.

Be the change you want to see in this world

Be the change you want to see in this world. Make a small difference by sparing one hour a day to be a part of Bodhgram local-global volunteers. Bodhigram is a movement for facilitating enlightened communities of humanbeings anywhere in this planet. Bodhigram is not a NGO, nor a campus, near adoor in Kerala, India..Bodhigram is simply an idea about ideals. It is an idea whose time has come. An idea that people can work together across the world without huge money or big institutions.Bodhgram is simply a spark of creativity, imagination and making a difference within and beyond.Join a movement for making change happen within and beyond.
Be a part of the Bodhigram Transformative initiatives by being a volunteer wherever you are living.This means spending one hour a day anywhere in the world for being voluntary leaders. Anyone who believes in secular democratic values, peace , basic human rights and pluralism of creative ideas and action can join the Bodhigram world volunteers network
Bodhigram will be initiating into three important areas in July
1. Bodhigram cultural Renaissance initiatives will begin with the Keral State level theatre workshop. We will have politics of poetry for young writers and poetry of politics for youth leaders. We will begin Bodhigram publishing this year with two important initiatives. Pradeep Panangad will be leading this initiallys across Kerala and lndia.
2. Bodhigram Ecotourism and community learning movement. This will include nature trails, River walks, forest fantasies, beach and bay etc and retreat in the spa. Initially it is for three days and five days.
3. Bodhigram Global and local learning and knowledge initiatives( Bodhigram Academy will begin with the first of its kind of Management Trainee Programs in partnership with Trancivic. We will have ethical and transformative leadership initiatives for youth leaders in Kerala, India and the world.
The first of this will be the African-Asian youth leadership and learning initiatives. Watch this space to see how local, National and global meet in creative ways as Bodhigram emerges as a local-global renaissance secular movement of people, poetry and nature.
Bodhigram is a non-funded initiatives of creative volunteers. Bodhigram is not the Bodhigram campus. Bodhigram means enlightened communities of enlightened people. Those want to make chage happen within and beyond can be a part Bodhigram volunteers.
Those who want to be a part of this non-partisan transformative movement in Kerala, India or anywhere in the world can send me a message inbox or to bodhigraam@gmail.com

How do we deal with power and success?

 The question is whether power position defines you or you define the power-positions. External notions of power is basically an illusion of perceptions. Power is not often what you have but others perceive you have. Management of power is to a large extent management of perceptions through multiple modes of communications.
Power that is given to you by a system or an institution can be simply taken away from you. Most of the governmental power is based on dominance called 'power over'. And that is also the primitive power of might over right. But often what transform is creative 'power within' and solidarity power of 'power with' and action oriented 'power to' create and act. Here power is creativity.
The paradox of dominant mode of power(power over) are that those wear it lightly become more influencing and powerful rather than who show off power .
It is rather easy to be arrogant or brash.Those who have real power within desist the temptations to be dominant or arrogant.
It is often tempting and easy to score a brownie point over another, in little games of little power tussle. But leadership is more than brownie points. Sometimes it is great to say a simple 'sorry'. In the long run - the history and life always salute people who are confident enough to be humble and humble enough to be inspiring. Smart people often tend to impress and impressive people often do not inspire
We all need to outgrow the image-trap as position of power tend to create false images. Our own self perceptions of false images of power can sometimes create delusions of power. Self-righteousness is also our own tactical way to make 'mileage' in a particular power game of moral tussles. Success create its own delusions of self and many end up as the prisoners of their self. As long as we are prisoners of 'self' and 'self image' of status, we cant be free. Freedom is an everyday act of liberating oneself from the prisons of self. Professional success often can create prisons of our own images.
To those who become professionally successful at a relatively young age and popular early in their career, it is important to remember the cardinal principle : 'don't become a victim of your own success'.

Like
Comment

On dealing with conflicts and making peace possible.


The ability to manage and handle perceived or real conflict requires patience and to understand multiple perceptions. Conflicts could be simply be due to ego clashes or power tussle or tensions of interest or identity conflicts. But towards the end of the day , conflicts are also about multiple perceptions based on multiple locations of power. Hence , managing conflicts is also managing perceptions. To manage perceptions, it is often important to detach and then rise above the immediate. And when you rise above the immediate and get over the temptations to use might to settle a conflict, one moves in to a higher level of leadership. When one moves above the rest in understanding multiple layers and locations of perceptions, one also acquires communicative imagination that helps to manage conflicts. We all have temptations to react. But a bit more patience with a bit of detachment can do wonders. And ability to say a simple 'sorry' and ability to 'forgive and forget' make our journeys light, happy and peaceful. People tend to fight over small issues or little egos.
Nations fight over resources, identity and zest to wield more power. Conflicts are often destructive ; it destroys the creative possibilities of self as well as the people. Conflicts often happen due to issues of ideals, identity or incentives. Those who transform the negative energies of internal conflicts within the self or external conflicts beyond the self in to positive forces of human will and energy become great leaders. They embrace peace first within them. Those who are at peace within them only can spread and initiate peace beyond themselves to the larger society. That is why Gandhi, Martin Luther King, Mandela and Mother Theresa continue to spread peace beyond their life. And that is why they were different from Hitler or Stalin. Those ideologies that preach and practices conflict as a means to capture power in the name of proletariat or the Prophet can't change history or people in the long run
Peace prevails.Peace surpasses all knowledge. Peace is a choice. Love is also a choice. Peace and love within us make us patient and beautiful. Joy is an expression of peace within. Hence Salam and Shalom are ideals people aspire.
Peace within and beyond is possible. Peace can be the spark for human creativity.
Paradox of peace is that it is the war within and beyond that make peace divine. Life is an experiment between war and peace. Instinctively human beings get the temptations to fight but imaginatively human beings have the will to transform conflicts in to streams of creativity. We are all dealing with sristi, sthithi or samhara in our every day life.
Peace be with all of you.

The IAS craze in middle class societies.


Why is that all of a sudden so many thousands of young people from Kerala are interested in getting in to IAS? Many thousands of young people in Kerala spend a minimum of three to five years in competition with each other to get in to governmental power and status. Many often spend the best of their years( 24 to 30) as if it is a choice between life and death; between success and failure. Many do it out of the persuasion and pressure from their parents as they think it is the 'ultimate'. And many do these out of their compulsions to 'prove' their worth to peers and parents. There is nothing wrong in it- though these competitive games affect many in an adverse manner. It affects those who make it and those who don't make it as well.
Many spend their best of youth in struggling with competition- and those who get through the examination develop a life long illusion that they are 'great' and hence they have 'earned' the right to 'rule over'. Many of the IAS/IPS officers due to their 'success' delusions and by their old colonial modes of training get in to a default mode of arrogance. Some of them join with a lots of ideals- and when they get trained by hardened officers who personify arrogance, they also fall in to the same 'image- trap' to 'look' and 'act' powerful. Many tend to believe that it is their right to be arrogant- and at least look 'powerful'. Once they get in to the power-hierarchy of the government machine, many of them begin to have the 'know it all' syndrome. Many 'generalists' then will begin to behave as specialists.. Many IAS officers simply may not listen to those who report to them or to the 'ordinary people'. They tend to give 'lectures' and order'. Because of this false illusions of 'superiority' complex, they often behave in a brhaminical mode of behavior and often tend to think they are doing a 'favour'. Most of them end up as mediocre status-quo officers of no great consequences, except maintaining status of the governmental machine. But as they move up in the hierarchy, their survival in the power-circus often depends on the 'favour' of the political elites. As they are trained to manage and serve power, they are fine with playing the tunes of the political class in general.
There are of course, many excellent officers and few of them are great as human beings as well. Many of the 'successful' typical bureaucrats learn the trick of the trade to manage political leaders as well and they are generally committed to power- and not the person in power. Hence, they can easily switch loyalties overnight.
Few of them excel by outgrowing the 'illusions' of success and begin to learn and create new things- and leave a mark in the world as they continue to learn and unlearn; and learn to listen and learn to be humble and learn to serve a larger cause than themselves. There are less than ten percent officers in this category. Some of the best people I have seen are officers and gentlemen. Excellent officers learn to be 'civil' and 'servant' of the people. Our country is moving forward due to such genuine civil servants who are humble and transformative- and honest. I have seen so many of such inspiring officers who also happened to be great scholars, thinkers and change makers. They are great human beings and people who continue to inspire. Sharad Behar, BN Yugandar, BD Sharma and many others belong to this category. I believe the present chief secretary of Kerala, Vijayand is also a a very honest officer and gentleman- who tried to make a difference. There are many more such good officers.
And some of the most mediocre and arrogant types I have seen also these glorified bureaucrats in the corridors of power.. The key issue is whether we still need to form the old models of 'colonial' bureaucracy and such selections in a new world.
Why can't public administration be like a real profession? People those who are inclined to become Public Administrators can do an entrance examination after 12 years of school to do a five year MPAP( Masters in Public Administration and Public Policy) and they can then join the government. Of course, there can also be space for experts with proven expertise to get in to the civil service at the age of 35 to 55. So the services have a mix of good people with multiple expertise and this 'exclusive' arrogance will vanish when it is seen as a profession, rather than a power position. Army officers come through NDA or such training- and they join at an early age, so that they serve the country at the best of their youth.
Those who do not get through the civil service examination often carries a bit of 'failure complex' and feel a bit 'bitter' and many may take years to get over it. I still can't understand why people spend so many years to be a glorified cog in the government machine. And many think being a 'collector'( old colonial coinage of those who are supposed to collect tax) of a district is the 'ultimate' dream. Why is this happening in Kerala? Why is that IAS is seen as ultimate - when there are so many creative options for bright young people ? Why is that not many aspire to become a great scientist, writers, or a big change maker or create business that can transform the world?

ബജറ്റ് വീണ്ടു വിചാരങ്ങൾ.

ബജറ്റ് വീണ്ടു വിചാരങ്ങൾ.
ജോൺ സാമുവൽ
പുതിയ സർക്കാരിന്റെ പുതിയ ധനമന്ത്രി ഡോ. തോമസ്സ് ഐസക്ക് ഒരു പുതിയ ഉണർവ്വിൽ അടുത്ത അഞ്ചു കൊല്ലത്തെ നോക്കി നടത്തിയ ബജറ്റ് പ്രസംഗം നന്നായി. 116 പേജിൽ ഉള്ള പ്രസംഗത്തിൽ പറയാത്ത കാര്യങ്ങൾ കുറവ്. വാഗ്ദാനങ്ങൾ ആവശ്യം പോലെ. പോരാത്തതിന് പുട്ടിന് പീര എന്നത് പോലെ ആവശ്യത്തിന് ശ്രീ നാരായണ സൂക്തങ്ങളും ഓ. എൻ. വി കവിതയും. കേരളത്തിലെ ബജറ്റ് പ്രസങ്ങളിൽ ആപ്ത വാക്യങ്ങൾക്കു ഒരു ധന മന്ത്രിയും കുറവ് വരുത്തിയിട്ടില്ല. ആയതിനാൽ തന്നെ ബജറ്റ് പ്രസംഗത്തിൽ ഊർജസ്വലനായ ധനമന്ത്രി നമ്മുടെ പ്രതീക്ഷയ്ക്കൊത്തു തന്നെ പ്രസംഗിച്ചു. നല്ല കാര്യം.
കേരളത്തിൽ അന്നും ഇന്നും ഉള്ള പ്രശ്നം മനോഹരമായ പ്രസംഗത്തിന് ശേഷം സർക്കാർ കാര്യം മുറപോലെ പോകുമെന്നതാണു. അതുകൊണ്ടു തന്നെയാണ് പറഞ്ഞതിൽ പാതി പതിരായി പോയി, അറിഞ്ഞതിൽ പാതി നടക്കാതെ പോയി എന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ബജറ്റ് പ്രസംഗത്തെ അഭിനന്ദിക്കുമ്പോഴും പ്രധാന പ്രശ്നം പ്രസംഗവും പ്രവർത്തിയും തമ്മിൽ എത്ര മാത്രം അന്തരം ഉണ്ടാകുമെന്നതാണ്. അതിനു കൊറേയൊക്കെ മാറ്റം വരുത്തുവാനുള്ള ഇച്ഛാശക്തി പുതിയ സർക്കാരിനുണ്ടാകുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്.
കേരളത്തിൽ അടുത്ത ഒരാഴ്ച്ച ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകും. അത് കഴിഞ്ഞു നാം വീണ്ടും അടുത്ത മാർച്ചിൽ അടുത്ത ബജറ്റ് പ്രസംഗം കേട്ട് വീണ്ടും ഉത്തേജിതരായി മൂന്നു ദിവസം ചർച്ച ചെയ്തു പിൻ വാങ്ങും. ഈ ബജറ്റ് പ്രസംഗങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ജനത്തിന് താല്പര്യമുണ്ടെങ്കിലും അറിയുവാൻ തക്കതായ മാർഗ്ഗമില്ല. അതിനെ കുറിച്ച് ഒരു വരി പോലും ബജറ്റ് പ്രസംഗത്തിൽ ഇല്ല എന്നുള്ളതാണ് പ്രശനം. ഒരു ജനകീയ സർക്കാർ എല്ലാ മൂന്നു മാസം കൂടുമ്പോഴും സർക്കാർ വരവ് ചെലവ് കണക്കുകളും നടപ്പിലാക്കിയ വാഗ്ദാനങ്ങളുടെ നിജ സ്ഥിതിയും നികുതി ദായകരായ പൊതുജന സമക്ഷം അവതരിപ്പിക്കുവാൻ അമാന്തിക്കുന്നതെന്തു കൊണ്ടാണ്? ഇതിന് ഒരു മാറ്റം ജനപങ്കാളിത്തത്തിൽ വിശ്വസിക്കുന്ന തോമസ് ഐസക് കൊണ്ടുവരും എന്ന പ്രതീക്ഷ തെറ്റി.
ആദ്യമായി ബജറ്റിന്റെ പൊതു വരവ് ചെലവ് കണക്കുകൾ. പുതുക്കി അവതരിപ്പിച്ച ബജറ്റിൽ 84616.85 കോടി രൂപ വരവും 97683.10 കോടി രൂപ ചിലവും ആണ് പ്രതീക്ഷിക്കുന്നത്. റവന്യു കമ്മി 13066.25 കോടി രൂപയാണ്. 17, 926 കോടി രൂപ പൊതു കടമെടുത്താൽ അതിന്റെ 73% കമ്മി നികത്താൻ ചിലവഴിക്കേണ്ടി വരും. കഴിഞ്ഞ വർഷങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത വരുമാനം ഉണ്ടാകാതെ വന്നപ്പോൾ പറഞ്ഞതിൽ പലതും ചെയ്യാതെ ട്രഷറി ഒരു വിധം നോക്കി നടത്തി പോയെന്നു മാത്രം. അതുകൊണ്ട് തന്നെ പുതുക്കിയ ബജറ്റിൽ പറഞ്ഞ വരവ് ചിലവ് കണക്കുകളും യാഥാർത്ഥ വരവ് ചിലവ് കണക്കുകളും എത്ര മാത്രം പൊരുത്തപ്പെടുമെന്നും കണ്ടു തന്നെയറിയണം. പൊതുവെ ധനകാര്യ മാനേജ്മെന്റിൽ വൈദഗ്ധ്യമുള്ള തോമസ് ഐസക്കിന് അതിനു കഴിയും എന്ന് പ്രത്യാശിക്കാം.
ഇനി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ പ്രസക്തമായ കാര്യങ്ങൾ. ഈ പുതുക്കിയ ബജറ്റിൽ ചില പുതിയ നല്ല കാര്യങ്ങൾ ഉണ്ട്. അവയിൽ ഒന്നാമത്തേത് ഒരു സ്ത്രീ പക്ഷ ബജറ്റ് നിർദേശമാണ്. സ്ത്രീ ശാക്തീകരണത്തിന് പുതിയ വകുപ്പും പുതിയ നിർദ്ദേശങ്ങളും അഭിനന്ദനം അർഹിക്കുന്നു. അടുത്ത നല്ല കാര്യം ട്യൂറിസം, ഐ.റ്റി മേഖലകളെ ശക്തിപ്പെടുത്താൻ ഉള്ള ബജറ്റ് നിർദേശങ്ങൾ ആണ്. സാംസ്കാരിക കലാ രംഗങ്ങൾക്ക് ഉത്തേജനം നല്കുന്ന ചില നിർദ്ദേശങ്ങളും ശ്രദ്ധ അർഹിക്കുന്നു. സാമൂഹിക സുരക്ഷ മേഖലയിൽ കഴിഞ്ഞ സർക്കാർ തുടങ്ങിയ പദ്ധതികൾ എല്ലാം തന്നെ തുടർന്നു കൊണ്ടുപോകുന്നതും ചിലതിന് കൂടുതൽ തുക മാറ്റി വച്ചതും നല്ല കാര്യമാണ്. എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും ഭവനം എന്നൊക്കെ കഴിഞ്ഞ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പുതിയ സർക്കാരും തുടരുന്നത് നല്ലതു തന്നെ.
ബജറ്റിൽ പറയുന്ന ഒരു പുതിയ നിർദേശം എങ്ങനെ മാർക്കറ്റിൽ നിന്ന് 20,000 കോടി രൂപ സ്വരൂപിച്ചു പുതിയ പശ്ചാത്തല സൗകര്യങ്ങൾ ഉണ്ടാക്കി സാമ്പത്തിക മാന്ദ്യത്തെ തരണം ചെയ്യാമെന്നാണ്. ഇതിനു വേണ്ടി സർക്കാർ പ്രത്യേക സംവിധാനം ഉണ്ടാക്കി അന്തരാഷ്ട വിദഗ്ദ്ധരുടെ ഉപദേശത്തിൽ 20,000 കോടി മാർക്കറ്റിൽ നിന്നും സർക്കാർ ഗ്യാരന്റിയോടു കൂടി എടുത്തു ചെലവഴിച്ചു മാന്ദ്യാവസ്ഥയെ തരണം ചെയ്യുമെന്നാണ് ഐസക് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെയും കേരള സാമ്പത്തിക സ്ഥിതിയെയും രക്ഷിക്കട്ടെ എന്ന് പ്രത്യാശിക്കാനേ ഇപ്പോൾ വകയുള്ളൂ.
എവിടെയൊക്കെയാണ് പ്രശ്നങ്ങൾ? ഒന്നാമതായി പ്രീ. ഫാബ്രിക്കറ്റഡ് വീടുകൾ പാവങ്ങൾക്ക് കൊടുക്കുമെന്ന ആശയത്തിൽ പല അപകതകളും ഉണ്ട്. രണ്ടാമതായി കൂടുതൽ പൊതുമേഖലാ വ്യവസായ സരംഭങ്ങൾ തുടങ്ങുന്നതിനു മുൻപ് ഇപ്പോൾ നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സംരംഭങ്ങളെ ലാഭത്തിലാക്കിയെല്ലെങ്കിൽ അത് പോലെയുള്ള സ്ഥിതി പുതു സംരംഭങ്ങൾക്കും വരും. കെ. എസ്. ആർ. ടി.സി ഓരോ മാസവും നേരിടുന്ന നഷ്ടം 85 കോടി രൂപയാണ്. എല്ലാ ബജറ്റ് പ്രസംഗങ്ങളിലും അതിനെ നന്നാക്കാൻ കാലാകാലങ്ങളിൽ പാക്കേജ് ഉണ്ടാക്കിയെങ്കിലും ആ സ്ഥാപനം ഇപ്പോഴും വൻപിച്ച നഷ്ടത്തിൽ തന്നെ. ഗണ്യമായ ലാഭമുള്ളത് മദ്യ വ്യാപാരം നടത്തുന്ന ബീവറേജസ് കോർപ്പറേഷനു മാത്രം. അതുകൊണ്ട് തന്നെ വീണ്ടും പൊതു മേഖല സരംഭങ്ങളിൽ പണം മുടക്കുന്നതിനു മുൻപ് ഉള്ളത് നന്നാക്കുവാനാണ് ശ്രമിക്കേണ്ടത്. അതിന് ആദ്യം വേണ്ടതു രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കി പ്രഫഷണൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ അവയെ ലാഭകരമാക്കാനുള്ള ശ്രമമാണ്.
ഏതാണ്ട് അൻപതിൽ അധികം സർക്കാരിതര സ്ഥാപങ്ങൾക്കും എൻ.ജി.ഓ കൾക്കും ബജറ്റിൽ കോടി കണക്കിന് തുക കൊടുക്കാൻ വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്? ആരാണ് ഇവയെ തിരഞ്ഞെടുത്തത്? ഇതിനു സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ? ഈ കൊടുക്കുന്ന തുകയ്ക്ക് തുല്യമായ എന്ത് ഔട്ട്പുട്ട് ആണ് ഈ സ്ഥാപനങ്ങൾ തരുന്നത്? ഇവിടെ എന്താണ് പ്രശ്നം? ഭരിക്കുന്ന പാർട്ടികളുടെയും മന്ത്രമാരുടെയും സിൽബന്ധികൾക്കും 50 ലക്ഷവും 25 ലക്ഷവും കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്? അർഹതപ്പെട്ട നല്ല സർക്കാരിതര സ്ഥാപങ്ങൾക്കു ഗ്രാന്റ് കൊടുക്കുന്നത് നല്ലതു തന്നെ. പക്ഷെ അത് ഒട്ടും സുതാര്യമല്ലാതെ തോന്നിയവർക്കു തോന്നിയതു പോലെ കൊടുക്കുന്നത് ജനകീയ സദ്ഭരണത്തിന്റെ ലക്ഷണമല്ല. അതും സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തിൽ.
കേരളത്തിൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ സ്മാരകങ്ങളും മ്യുസിയങ്ങളും ഉണ്ടാക്കിയ ശേഷം അവയൊക്കെ ആരും കയാറാനില്ലാതെ കാട് പിടിച്ചു നശിച്ചു പോകുന്ന അവസ്ഥയാണ് പലപ്പോഴും ഉള്ളത്. ഈ ബജറ്റിലും സ്മാരകങ്ങൾക്കും മ്യൂസിയങ്ങൾക്കും ഒരു കുറവുമില്ല. ഇതിൽ പ്രധാന പ്രശ്നം കെട്ടിട നിർമ്മാണത്തിന് പണം കൊടുത്ത ശേഷം നടത്തിക്കൊണ്ടു പോകുവാൻ പണമില്ലാത്ത അവസ്ഥയാണ്. ഇത് കൂടാതെ സർക്കാർ ഗവേഷണ സ്ഥാപങ്ങൾക്ക് ഈ വർഷവും പണം കൊടുക്കും. എന്നാൽ അവയിൽ നിന്ന് എന്ത് ഗവേഷണ ഫലങ്ങളാണു ഉണ്ടാകുന്നത് എന്നത് ഇപ്പോഴും ഒരു വിഷയമല്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിൽ ആണ് അധികം ഗവേഷമില്ലാത്ത ഗവേഷണ സ്ഥാപനങ്ങൾ നമ്മുടെ ചിലവിൽ നടത്തിക്കൊണ്ടു പോകുന്നത്.
വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും നന്നാക്കണം എന്ന ആഗ്രഹം വളരെ നല്ലതാണ്. എങ്ങനെ നന്നാക്കണം എന്നതാണ് പ്രശനം. ആയിരം കോടി രൂപ മുടക്കി 140 സ്കൂളുകൾ ‘അന്താരാഷ്ട്ര’ നിലവാരത്തിലേക്ക് ഉയർത്തും എന്നാണു വാഗ്ദാനം. ഈ ‘അന്തരാഷ്ട്ര’ നിലവാരം എന്താണു സർ? 140 പുതിയ സ്കൂൾ ബ്ലോക്ക് ഉണ്ടായത് കൊണ്ടോ കുറെ സ്മാർട്ട് ബോർഡും സ്മാർട്ട് കളാസ്സ് മുറിയും ഉണ്ടായതുകൊണ്ടോ മാത്രം ഇവിടെ വിദ്യഭ്യാസ നിലവാരം ഉയരില്ല. ഇവിടെ അടുത്ത പത്തു കൊല്ലങ്ങളിൽ പല സ്കൂളുകളിലും പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥിതിയിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്. ആയതു കൊണ്ട് തന്നെ കേരളത്തിലെ വിദ്യാഭ്യാസം നവീകരിക്കാൻ ഒരു സമൂലമായ സമീപനമാണു വേണ്ടത്. 140 സ്കൂളുകളെ ‘അന്താരാഷ്ട്ര’ മോഡലിൽ ഉയർത്തിയിട്ടു സാദാ സ്കൂളുകളെ അവയുടെ വഴിക്കു വിട്ടാൽ അത് സർക്കാർ തന്നെ രണ്ട് തരം വിദ്യാഭ്യാസ നിലവാരം ഉണ്ടാക്കുന്ന അവസ്ഥ വരുത്തും. കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ കുറേക്കൂടി പണം കൊടുത്തു രക്ഷപ്പെടുത്താനാവില്ല. അതിന് സമൂലമായ പരിവർത്തനം വന്നില്ലെങ്കിൽ കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പലായനം ചെയ്യുന്നത് തുടരും. അത് ഭാവിയിൽ കേരളത്തിന്റെ സമ്പദ് ഘടനയേയും സമൂഹത്തെയും സാരമായി ബാധിക്കും എന്നതിൽ സംശയമില്ല.
ഈ ബജറ്റിൽ നികുതി പിരിവു മെച്ചപ്പെടുത്താനും ട്രഷറിയെ നവീകരിക്കുവാനുമുള്ള നിർദേശങ്ങൾ നല്ലതു തന്നെ. അതിൽ പ്രധാനമായത് വ്യാപാരി വ്യവസായികളെ വിശ്വാസത്തിൽ എടുത്ത് അവരുടെ സഹകരണത്തോടെ നികുതി വരുമാനം മെച്ചപ്പെടുത്തും എന്നതാണു.
മൊത്തത്തിൽ ബജറ്റ് പ്രതിസന്ധികളെ ഓർമപ്പെടുത്തിക്കൊണ്ടുതന്നെ ശുഭാപ്തി വിശ്വാസം നിറഞ്ഞതാണ്. സ്വാഭാവികമായും പുതിയ സർക്കാരിന്റെ പുതിയ ബജറ്റ് ആകുമ്പോൾ ഉത്സാഹവും ശുഭാപ്തി വിശ്വാസവും കൂടും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പരിചയ സമ്പന്നനും കഴിവ് തെളിയിച്ച ധനകാര്യ മന്ത്രി ആയതിനാലും ബജറ്റ് പ്രസംഗത്തിലെ കുറേ വാഗ്ദാനങ്ങൾ എങ്കിലും ഫലപ്രാപ്തിയിൽ എത്തും എന്ന് പ്രത്യാശിക്കാം.

മോഹവലയങ്ങളിലെ ഈയാംപാറ്റകൾ


പുതിയ മോഹവലയങ്ങൾ പുതിയ ഉപഭോഗ ആസ്‌ക്തികളിൽ കൂടി ആത്മ വിശ്വാസത്തെയും ആത്മ അഭിമാനത്തെയും കാർന്നു തിന്നുമ്പോൾ പലരും എത്തിപ്പെടുന്നത് അരക്ഷിതാവസ്ഥയുടെ ചതുപ്പ്നിലങ്ങളിൽ ആണ്. അതുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്നാണ് ചെറുപ്പക്കാർ ആത്മീയ പ്രത്യാശയ പാളയെങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.
കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ മനുഷ്യന്റെ ആഗ്രഹങ്ങൾ കൂടുകയും സംവേദന ക്ഷമ കുറയുകയും ചെയതിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ന് വിപണിയും വിപണിയിൽ ഇറങ്ങുന്ന മോഹന ഉല്പന്നങ്ങളും ആണ് ഒരു വലിയ ശതമാനം ആളുകളുടെ ആഗ്രഹ സ്വപ്നങ്ങളെ ഉത്തേജിപ്പിക്കുന്നത്. വിപണിയിൽ ഒരു പുതിയ മൊബൈൽ ഫോൺ ഇറങ്ങിയാൽ, ഒരു പുതിയ കാറിന്റെ മോഡൽ ഇറങ്ങിയാൽ നമ്മുടെ മോഹ സ്വപ്നങ്ങൾ ഉണരും. വിപണി സൃഷ്ടിക്കുന്ന മോഹ വലയങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്ന സ്വപ്നങ്ങൾ മാത്രം ഉള്ള ഒരു തലമുറയ്ക്ക് അവരെക്കാളും വലിയ സ്വപ്നങ്ങൾ നെയ്തു എടുക്കുവാൻ കഴിയുമോ?
ഒരു നിയോ ലിബറൽ വിപണിയുടെ ഉന്മാദത്തിൽ ഒരാളുടെ 'വിലയും നിലയും' അളക്കുന്നത് അയാൾ സമൂഹത്തിനോ ലോകത്തിനോ മറ്റുള്ള സഹജീവികൾക്കോ സർഗ്ഗാത്മകമോ ക്രിയാത്മകമോ ആയ എന്തെകിലും ചെയ്തോ എന്ന അടിസ്ഥാനത്തിൽ അല്ല. മറിച്ചു അയാൾ വാങ്ങി കൂട്ടുന്ന പണത്തിന്റെ അടിസ്ഥാനത്തിലും അയാൾ ഓടിക്കുന്ന കാറിന്റെ വിലയിലും അയാൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ മോഡലും മറ്റു ഉപഭോഗ സന്നാഹങ്ങളും ആശ്രയിച്ചിരിക്കും.
ഈ പുതിയ ഉപഭോഗ മോഹ വലയങ്ങളുടെ പടവുകൾ ചവിട്ടി കയറി നിങ്ങൾ ഒരു ഉപഭോഗ ശ്രീമാൻ ആകുമ്പോഴാണ് ജീവിതത്തിൽ വിജയിക്കുന്നത് എന്ന മിഥ്യാ ധാരണ സമൂഹത്തിൽ മാനസിക രോഗികളുടെ എണ്ണം കൂട്ടുന്നുണ്ട്. ഇന്ന് ഒരു കുട്ടി കൗമാര പ്രായത്തിൽ എത്തുമ്പോഴേക്കും വല്ലാതെ പിയർ പ്രഷർ അനുഭവിക്കുവാൻ തുടങ്ങുന്നു. ഈ പിയർ പ്രഷർ വർത്തിക്കുന്ന ഒരു തലം ഉപഭോഗ മോഹ വലയങ്ങൾ ആണ്. മൊബൈൽ ഫോണിന്റെ പുതിയ മോഡലുകൾ മുതൽ നിരത്തിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ബൈക്ക് വരെ ഈ ഗണത്തിൽ പെടും. പിന്നീട് തിരഞ്ഞെടുക്കുന്ന ഉന്നത വിദ്യാഭ്യാസം പോലും വിദ്യ അഭ്യസിക്കുക എന്നതിൽ ഉപരി 'നിലയും വിലയും' തെളിയിക്കുവാനുള്ള ഒരു ഉപഭോഗ മോഹ ഭംഗിയായി കാണിക്കുവാൻ വെമ്പുന്ന ഒരു ഒരു കോലത്തിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു.
ജീവിത വിജയം തന്നെ ഉപഭോഗ മോഹ വലയങ്ങളിൽ ഉയരത്തിൽ ഏറ്റവും പുതിയ ഉൽപ്പന്ന രതിയിൽ
അഭിരമിക്കുകക എന്നതാണ് എന്ന് വരുമ്പോൾ അത് ഒരു തരം സാമൂഹിക മനോരോഗം സൃഷ്ടിക്കും. ഇത് ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന മാനസിക വ്യഥയും സംഘർഷവും ചെറുതല്ല. കാരണം ഇന്ന് ഒരാൾ ജോലി ചെയ്യുന്ന മാനസിക സംതൃപ്തിയേക്കാൾ പ്രധാനം അയാൾ എത്ര മാത്രം ശമ്പളം നേടുന്നത് എന്നാകുമ്പോൾ ചെറുപ്പക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ചില്ലറയല്ല.
ഇന്നു കല്യാണ കമ്പോളങ്ങൾ നിറഞ്ഞു ആടുന്നത് അവരവരുടെ ജാതിക്കും മതത്തിനു സാമ്പത്തിക നിലക്കും അനുസരിച്ചു ഒരുക്കിയെടുത്ത കല്യാണ മോഹന പോർട്ടലുകളിൽ കൂടിയാണ്. അങ്ങനെയുള്ള കല്യാണ വിപണിയിൽ ആദ്യ ചോദ്യം എന്താണ് 'മന്‍തിലി പാക്കേജ്'' എന്നതാണ്. പരസ്പരം ഭോഗിക്കുവാനുള്ള ജീവിത കൂട്ടാളിയെ കല്യാണ ഉപഭോഗ വിപണിയിൽ നിന്ന് തിരിഞ്ഞു പിടിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം വേറെ.
ഇന്ന് 'നല്ല' ശമ്പളം ഇല്ലാത്ത ഒരു മധ്യ വർഗ്ഗ സമൂഹത്തിൽ പെട്ട ഒരാൾക്ക് കല്യാണ വിപണിയിൽ വളരെ ദുരിതം അനുഭവിക്കേണ്ടി വരും. ഇന്ന് ജോലിയെന്നു പറഞ്ഞാൽ കുറഞ്ഞത് അമ്പതിനായിരവും ഒരു ലക്ഷവും ഒക്കെ വാങ്ങുന്നവരാണ്. സർക്കാർ ഉദ്യഗസ്ഥർക്കു സ്ഥിര ജോലിയും പെൻഷനും ഉള്ളതിനാൽ ചില ഡിസ്‌കൗണ്ടുകൾ ഒക്കെ കിട്ടിയെന്നിരിക്കും.
ശമ്പളവും കല്യാണവും എല്ലാം ഇന്ന് ഉപഭോഗ മോഹ സ്വപ്നങ്ങൾ ആയി ചുരുങ്ങുമ്പോൾ കമ്പോളത്തിന് പുറത്തു നിൽക്കുന്നവരും പുറത്താക്കപ്പെട്ടവരും അനുഭവിക്കുന്ന മാനസിക വ്യഥകൾ അധികമാരും ശ്രദ്ധിക്കാറില്ല ശ്രദ്ധിക്കുവാൻ ഉള്ള സമയവും ഇല്ല.
ഈ കടമ്പകൾ കടന്നു ഒരു ' നല്ല' ജോലി കിട്ടിയാൽ തുടങ്ങും അടുത്ത കടമ്പ.
മത്സര കമ്പോള സംസ്കാരം നെഞ്ചിലേറ്റിയ കോർപ്പറേറ്റ് കമ്പിനികളിൽ 'ടാർജറ്റ്' എല്ലാ ആഴ്ചയും അയാളുടെ ജോലിയെ നോക്കി പേടിപ്പിച്ചു പീഡിപ്പിക്കും. ജോലി കിട്ടി ആറുമാസം കഴിഞ്ഞു തൽക്കാൽ 'സ്ഥിരപ്പെടുതൽ' ആയാൽ വീണ്ടും ഉപഭോഗ മോഹ വലയം ഫുൾ 'ക്രഡിറ്റിൽ' അവരെ തേടിയെത്തും. അവർ പുതിയ വാഹനവും മൊബൈൽ ഫോണും പിന്നീട് ഫ്ലാറ്റും വാങ്ങുമ്പോഴേക്കും ഇ.എം.ഐ എന്ന ഭീകരൻ മാസാവസാനം തുറിച്ചു നോക്കും. ഒരു ഭാഗത്തു 'ടാർജറ്റ്' എന്ന തോക്കു ചൂണ്ടി നിൽക്കുന്ന ബോസ് മറുഭാഗത്തു ഇ.എം.ഐ മാസവസാന ശമ്പള ത്തിൽ കണ്ണും നാട്ടു ഇരിക്കുന്നു. വീട്ടിൽ ചെന്നാൽ വേറെ സംഘർഷം. ചുരുക്കത്തിൽ ഉപഭോഗ കമ്പോള സംസ്കാരത്തിന്റെ മോഹവലയങ്ങൾ ഒരുപാട് പേരെ വലിച്ചു മുറുക്കുന്നുണ്ട്.
ഇത് വിവാഹ മോചനത്തിലേക്കും മറ്റു മാനസിക സംഘര്ഷങ്ങളിലേക്കും പലരെയും കൊണ്ടെത്തിക്കും. ഇങ്ങയുള്ള മാനസിക സംഘർഷങ്ങൾ പലരേയും നിരാശവാദികളും വിഷാദ രോഗികളും ആക്കുന്നുണ്ട്. ഇന്ന് കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്ന് മാനസിക ആരോഗ്യനിലയിൽ ഒരു വലിയ വിഭാഗം ആളുകൾ അനുഭവിക്കും പ്രശ്നങ്ങൾ ആണ്. കേരളത്തില്‍ ഇന്ന് മാനസിക രോഗങ്ങള്‍ കൂടുന്നു എന്ന് വേണം കരുതാന്‍. പലപ്പോഴും ഇത് പുറത്തു പറയാതെ വിങ്ങുന്നവർ ഏറെയാണ്. മാനസിക ആരോഗ്യ പ്രശങ്ങളെ നേരിടുവനുള്ള മരുന്നുകളുടെ വിൽപ്പന വർദ്ധിച്ചിരിക്കുന്നതെന്തു കൊണ്ടടാണ്?. അധികമായി വരുന്ന മദ്യസക്തിയും ഒരു പരിധിവരെ ഇങ്ങനെയുള്ള മാനസിക സംഘര്ഷങ്ങൾക്കി ഒരു താൽക്കാലിക വിടുതൽ എന്ന രീതിയിൽ ആണ് തുടങ്ങുന്നത്.
ഇന്ന് അമ്പലത്തിലും പള്ളിയിലും പുതു ആത്മീയ ധാരകളിലും ചെറുപ്പക്കാർ അഭയം തേടുന്നത് വിപണിയുടെ മോഹ വലയങ്ങളുടെ നീരാളിപിടുത്തിൽ പിടിച്ചു നിൽക്കാൻ ഉള്ള ആത്മാവിശ്വാസത്തിനോ അല്ലെങ്കിൽ അതിൽ നിന്ന് കുതറി മാറി പുതിയ ആത്മീയ ആവേശത്തെ പുല്കാനോ ആയിരിക്കും. ഇന്ന് പള്ളികളും അമ്പലങ്ങളിലും ചെറുപ്പക്കാർ കൂടുതൽ പോകുന്നത് അവർ അനിദിനം അനുഭവിക്കുന്ന അരക്ഷിത ബോധത്തിനും അതിൽ നിന്നുണ്ടാകുന്ന മാനസിക പിരിമുറകത്തിനും ഒരു മറു മരുന്ന് എന്ന നിലയിൽ ആണെന്ന് തോന്നുന്നു.
ഇങ്ങയുള്ള ഉപഭോഗ മോഹ വലയങ്ങളുടെ നീരാളിപിടുത്തത്തോടും സമൂഹ-സാമ്പത്തിക-രാഷ്ട്രീയ സമ്മർദ അവസ്ഥയിലും ആണ് ചെറുപ്പക്കാർ പലപ്പോഴും റിബൽ ചെയ്തു കലഹിച്ചു തീവ്ര ആത്മീയ ധാരകളിലും അതിന്റെ ചുഴിയിലും അക്കപ്പെടുന്നത്. ഇന്ന് പൊതു രാഷ്ട്രീയ പ്രവർത്തനം ഒരു വോട്ടു പിടുത്ത കമ്പോളവും ഉപജീവന മാർഗ്ഗവുമായി പരിണമിച്ചു ആമാശയപരമാകുമ്പോൾ ആശയറ്റ ചെറുപ്പക്കാർക്ക് അത് പ്രത്യാശക്കു വക നൽകുന്നില്ല.
അങ്ങനയുള്ള ഒരു സാഹചര്യത്തിൽ ആണ് പലപ്പോഴും നവാത്മീക സരംഭങ്ങൾ ആത്മ സംഘര്‍ഷംഅനുഭവിക്കുന്ന ആത്മാക്കളെ പ്രത്യാശ ഗീത താരാട്ട് പാട്ട് പാടി ഉറക്കുന്നതു. അവിടെയും തൃപ്തി വരാത്തവർ ലോകത്തിൽ നിന്നും ലോക സൗഖ്യങ്ങളിൽ നിന്നും വിരക്തിയോടെ പലായനം ചെയ്യും.
ഉപഭോഗത്തിൽ മോഹവലയത്തിൽ നിന്നും തീവ്ര ആത്മീയതയുടെ തീവ്ര വാദ കുരുക്കുകളിലൂടെ സ്വർഗം തേടി ഇറങ്ങുമ്പോഴാണ് അവർ ജീവ നിഷേധികളും ജീവിത ഹിംസകരും ആകുന്നത്. തികച്ചു വിഭ്രാത്മകമായ വിചിത്രമായ മനോരോഗ ബാധിതരാണ് സ്വർഗവും ഹൂറികളെയും തേടി ആളുകളെ കൊന്നു കൊല വിളിച്ചു സ്വയം സ്വർഗസ്ഥരാവാൻ വെമ്പുന്ന ചരിത്രത്തിലെ ഈയാം പാറ്റകൾ.

കാഴ്ച്ചകളുടെ കലി കാലം.

കാഴ്ച്ചകളുടെ കലി കാലം.
നാം ജീവിക്കുന്നത് ഒരു വിചിത്രമായ ദിശാ സന്ധിയിൽ ആണ്. കാഴ്ചകളുടെ കലി കാലത്തിന്റെ കയത്തിലാണോ നാം ?
ഇന്ന് വിവര സാങ്കേതിക അതിവേഗ ബ്രെഹത് പാതകളിലൂടെ അതി വേഗ കാഴ്ചകളും ചർച്ചകളും മിന്നി മറഞ്ഞു പോകുമ്പോൾ ഉടനടി തോന്നലുകളുടെ ദ്രുത വലയത്തിൽ അകപ്പെട്ടു കുഴാമറിച്ചിലിൽ ആണ് ഒരു വലിയ ശതമാനം ആളുകൾ.
നമ്മുടെ കാഴ്ചപ്പാടുകൾ മിന്നി മറയുന്ന കാഴ്ചകളെ നോക്കിയാകുമ്പോൾ അവിടെ ചരിത്രത്തിനോ ചിന്തക്കോ ഗഹനമായ ഉൽകാഴ്ചകൾക്കോ സ്ഥാനമില്ല. ഈ ഉടനടി തോന്നലുകൾ നമ്മിൽ പുതിയ വിഹ്വലതകളും അരക്ഷിത അവസ്ഥയും ഉണ്ടാക്കുന്നു.
ഇങ്ങനെ ദ്രുത കാഴ്ചകളുടെ പ്രവാഹത്തിൽ ദൃശ്യ മാധ്യമങ്ങൾ കാഴ്ചകൾ പരതിയെടുത്തു ഉടനടി കാഴ്ചപ്പാടുകൾ ഉണ്ടാക്കി നമ്മെ കാഴ്ചക്കാർ ആകുമ്പോൾ സംഭവിക്കുന്നത് പലപ്പോഴും നമുക്ക് വിപുലമായ കാഴ്ച്ച നശിക്കുകയാണ് എന്നതാണ്. നമ്മൾക്ക് നേർ കാഴ്ചകൾ കാണാൻ സമയമില്ല. നമ്മൾ പലപ്പോഴും വിവര സാങ്കേതിക ഇടവഴികളിൽ കണ്ടും കേട്ടും ഉടനടി തോന്നലുകൾ ആധാരമാക്കി മനുഷ്യനെയും, മതത്തെയും , ലോകത്തെയും കാണാൻ തുടങ്ങുന്നു. ഇതിന്‍റെ പരിണിതഫലങ്ങള്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയവും രാഷ്ടീയനേതാക്കളും ഇന്ന് ഇമേജു മര്കെറ്റിങ്ങനെ ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് നമ്മുടെമോഡിസാര്‍ നാഴികക്ക് നാല്പതുവെട്ടം ഉടുപ്പ്മാറിഫോട്ടോക്ക്പോസ്ചെയ്യുന്നത്.
ഇന്നലെ പതിവില്ലാതെ ചാനലുകളിലെ അന്തിചര്‍ച്ച കണ്ടു. കുറെ പേർ നാട് വിട്ടു എങ്ങോ പോയി. വീട്ടുകാർ പറഞ്ഞെന്നു പറയുന്നു അവരെവിടെയാണ് പോയതെന്ന് അറിയില്ല എന്ന്. കാണാതായവർ ഇസ്ലാം മത വിശ്വാസികൾ ആയതിനാൽ ഊഹാപോഹങ്ങൾ നടത്തി ടി.വി മാധ്യമങ്ങൾ ഇപ്പോൾ ലോക ശ്രദ്ധയിൽ ഉള്ള ഐ.എസ് മായി കൂട്ടി വായിച്ചു കഥ മെനയുന്നു. എന്നിട്ട് വിദ്വാൻമാരെ വിളിച്ചുകൂട്ടി ചർച്ച ചെയ്യാൻ വിളിക്കുന്നു.
കാരണം ദ്രശ്യ മാധ്യമങ്ങൾ പലപ്പോഴും മെനയുന്നത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാണ്. ഒന്നോ രണ്ടോ ദൽഹി മുംബൈ ചാനലുകളായ ' ദേശീയ' ചാനലുകൾ ഒരു സ്റ്റോറി ലൈൻ ഇട്ടുകൊടുത്താൽ അത് ഏറ്റു പിടിച്ചു കൂടെ പാടുകയാണ് നാടൻ ചാനലുകൾ മിക്കപ്പോഴും ചെയ്യുന്നത്.
അത് മാത്രമല്ല സാകിർ നായിക്ക് കലപിലയും പിന്നെ കാശ്മീരിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കേരള -ഐ.എസ് സ്റ്റോറി ലൈൻ ഓടും എന്ന് ടി.വി കച്ചവടക്കാർക്ക് അറിയാം. അങ്ങനെ ഊഹാപോഹ ചർച്ച ഒരു ക്രൈം ത്രില്ലർ കഥ പോലെ പൊടി പൊട്ടിക്കുകയാണ്. ഈ മാധ്യമ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ സംഘി സഹോദരങ്ങൾ എവേറെഡി !!!
എന്താണ് ഇങ്ങനെ ഊഹാപോഹ കഥ വച്ച് പ്രൈം ടൈം കാച്ചിയാലുള്ള പ്രശ്നങ്ങൾ? ഒന്നാമതായി ദാ ചെന്നായ് വരുന്നേ ചെന്നായ് വരുന്നേ എന്ന് പറഞ്ഞു ജനങ്ങളിൽ ഭീതി പരത്തുന്ന ഏർപ്പാടു. അത് പണ്ട് വായിച്ച കഥയിലെ ഒരു പയ്യൻ മരത്തിൽ കയറിയിരുന്നു ദാ ചെന്നായ് വരുന്നേ എന്ന് നാട്ടുകാരെ വിരട്ടുന്നത് പോലെയാണ്. ശരിക്കും ചെന്നായ് വരുമ്പോൾ അത് ആരും അറിയികയുമില്ല എന്ന ഒരു വിചിത്രമായ അവസ്ഥ.
ഇങ്ങനെയുള്ള 'ക്വിക്കി' ചർച്ചകളിൽ പ്രശ്നങ്ങളെ കാര്യ കാരണ സഹിതം വിശകലനം ചെയ്യാനുള്ള നേരമോ മാനസിക നിലയോ ഇല്ല. ഇതിന് ഒരു കാരണം അർണാബ് ഗോസാമി മോഡലിൽ ടി.വി ആങ്കർ ഒര് തട്ട് തകർപ്പൻ വാദഗതിയുമായെത്തും എന്നിട്ട് ബാക്കിയുള്ളവർ ഒരു ഡിബേറ്റ് രൂപത്തിൽ ആങ്കർമാർ പറയുന്നതിനോട് പ്രതീകരിക്കും.
ഇത് കേട്ട് ആൾക്കാർ ഫേസ് ബുക്കിലും , വാട്സ് ആപ്പിലും ഇസ്ലാം തീവ്ര മൗലീക വിശ്വാസത്തെ ചൂണ്ടികാണിച്ചു പോസ്റ്റും. അങ്ങനെ സമൂഹത്തിൽ പരസ്പര സംശയത്തിന്റ് വിത്ത് പാകും. എല്ലാ മത ധാരകളിലും നവ യാഥാസ്ഥിതികത്വവും മൗലീക വാദവും അതുപോലെ മത സത്വ വിചാരങ്ങളും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നേതെന്തു കൊണ്ടാണ് എന്നതു പ്രസക്തമായ ഒരു വിഷയമാണ്.
ഇപ്പോഴത്തെ കുഴാമറിച്ചില്‍ കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകളും ഒരു പരിധിവരെ കാഴ്ച്ച വ്യവസായവും ദൃശ്യ മാധ്യമങ്ങളും കാരണക്കാരാണ്. ഇതിനു ഒരു കാരണം 'കറുപ്പ് കണ്ടാൽ അത് കാക്കയാണെന്നു' തെളിയിക്കാൻ ഉള്ള വ്യഗ്രത ആണ്. രണ്ടാമത് വിവാദങ്ങൾ വലുതാക്കി വാർത്ത മെനഞ്ഞു കാഴ്ച്ചക്കാരെ പിടിച്ചു നിർത്തുന്ന പൊടി കൈകൾ. എവിടെ എങ്കിലും ഒരു സംഭവം ഉണ്ടായാൽ ഉടനടി ഇമേജ് ലോകമെമ്പാടും പരക്കും. 'കാള പെറ്റു കയാറെടുക്കൂ ' എന്ന മട്ടിൽ ഉടനടി അന്തി ചർച്ചയും സംഘടിപ്പിക്കും. കാര്യങ്ങൾ ശുഭം.
ഈ കാഴ്ച പ്രവാഹങ്ങളുടെ കുത്തൊഴുക്കിന്റെ പ്രഭാവത്തിൽ പലപ്പോഴും കാഴ്ചക്കാർ അവരുടെ അഭിപ്രായങ്ങൾ രൂപ പെടുത്തുന്നത് അറിവിന്റെയോ തിരിച്ചറിവിന്റെയോ ചിന്തയുടെയോ അടിസ്ഥാനത്തിൽ ആകില്ല. ലോക ദൃശ്യ മാധ്യമ ഇന്റർ നെറ്റ് സോഷ്യൽ നെറ്റ് വർക്ക് സൂപ്പർ ഹൈ വെയിൽ കൂടി അനുസ്യുതം പ്രവഹിക്കുന്ന ഈ ദ്രുത കാഴ്ച്ചകൾ പലപ്പോഴും നമ്മുടെ ചിന്തയെ അടച്ചു അപ്പോൾ അപ്പോൾ തോന്നുന്ന തോന്നലുകളിലേക്ക് തള്ളി വിടും. ആ ഉടനടി തോന്നലുകളുടെ തെള്ളി പാച്ചിലിൽ പലപ്പോഴും നാം വസ്തുതകളെയും ചരിത്രത്തെയും ഒരു പ്രശ്നത്തിന്റ് വിവിധ മാനങ്ങളെയും തലങ്ങളെയും മറക്കും.
അങ്ങനെയുള്ള അവസ്ഥയിൽ ആണ് നമ്മൾ ഒരു മതത്തിലെ തീവ്ര വാദം ശ്രദ്ധിക്കുന്നതും മറ്റു മതങ്ങളിലെ തീവ്ര വാദത്തെ ശ്രദ്ധിക്കാത്തതും. ഇങ്ങനയുള്ള ഉടനടി തോന്നലുകൾ വച്ചു മറ്റുള്ള വരെ നോക്കി അളക്കുമ്പോൾ ആണ് പരസ്പര സംശയങ്ങളും സമൂഹത്തില്‍ൽ തെറ്റി ധാരണകളും ഉണ്ടാകുന്നത്.
പരസ്പരം സംവേദിക്കാതെ മനസ്സിലാക്കാതെ ഉടനടി തോന്നലുകൾ നോക്കി മനുഷ്യരെ കുറിച്ചും മതങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും ലോകത്തെ കുറിച്ചും ഉടനടി തോന്നുന്നതു പോലെ അഭിപ്രായം രൂപീകരിച്ചാൽ ഉണ്ടാകുന്ന വിഭ്രാത്മകം ആയ വിചിത്രമായ ഒരു ദിശാസന്ധിയിൽ ആണ് ലോകത്തിലെ ഒരു വലിയ ശതമാനം ആളുകൾ.
കാഴ്ചകളുടെ കുത്തൊഴുക്കിൽ കാഴ്ച നഷ്ട്ടപെട്ട നാമും വെറും കാഴ്ച്ചക്കാർ മാത്രമാകുന്നൊരു കലി കാലമണിത്.

എന്താണ് ബോധിഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത് ?

എന്താണ് ബോധിഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത് ?, കഴിഞ്ഞ ചില മാസങ്ങൾ ആയി പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്.
പുതിയ അന്വേഷണങ്ങളും ആശയങ്ങളും ഒഴുകാൻ പാകത്തിലുള്ള ഒരു ചെറിയ അരുവിയാണ് ബോധിഗ്രാം. മനുഷ്യനെകുറിച്ചും, സമൂഹത്തെ കുറിച്ചും പ്രകൃതിയെകുറിച്ചും പ്രപഞ്ചത്തെകുറിച്ചുമുള്ള അറിവുകളെയും തിരിച്ചറിവുകളെയും എങ്ങനെ സര്ഗാത്മകവും ക്രിയാത്മകവുമായി അന്വേഷിക്കാം എന്ന ആശയമാണ് ബോധിഗ്രാം. മനുഷ്യന്റെ ചിന്തയും വാക്കും ആശയങ്ങളും പുതിയ കൂട്ടായ്മകളിലൂടെ സ്പുടം ചെയ്തു പുതിയ അറിവുകളുടെയും തിരിച്ചറിവുകളെയും അരുവികൾ ഉണ്ടാകുമ്പോഴാണ് നമ്മളിൽ പുതിയ കവിതയുടെ നാമ്പും പുതിയ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ കാമ്പും ഉണ്ടാകുന്നത്.
മാറ്റം ആദ്യമുണ്ടാകേണ്ടത് മനുഷ്യ മനസ്സുകളിൽ ആണ്. പുതിയ മാറ്റങ്ങൾക്കു വഴി തെളിക്കുന്നത് കൂട്ടായ സർഗാത്മക അന്വേഷണ കൂട്ടായ്കളിൽ കൂടെയാണ്. മനുഷ്യനെകുറിച്ചും പ്രപഞ്ചത്തെകുറിച്ചുമുള്ള പുരാതന ചോദ്യങ്ങൾ പുതിയ രീതിയിലും പുതിയ തലത്തിലും പുതിയ സാമൂഹിക പരിസരങ്ങളിലും വീണ്ടും വീണ്ടും ചോദിക്കുന്നിടത്തു നിന്നാണ് മനുഷ്യനും സമൂഹവും പുതുക്കപ്പെട്ടു തുടങ്ങുന്നത്. അന്വേഷണങ്ങളുടെ പുതിയ പുലരികൾ ആണ് നമ്മളെ പുതിയ ബോധ തലങ്ങളിൽ എത്തിക്കുന്നത്.
കേരളവും ഇന്ത്യയും ലോകവും ഇന്ന് ഒരു ദിശാസന്ധിയിലും പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്. ഇതിനു ഒരു കാരണം പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉയർന്നു ശക്തിപ്രാപിച്ചു ആശയ ധാരകൾ അധികാര അധീശത്വ രൂപങ്ങളായി ജീവിച്ചു മരിച്ചു എന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും കാമ്പും പഴയ ആശയ സംഹിതകൾക്കും നഷ്ട്ടപ്പെട്ടു എന്നതാണു വാസ്തവം.
പഴയ ആശയ സംഹിതകൾ സംവിധാനങ്ങളും അധികാര രുപങ്ങളും ആയി സ്ഥാപനവൽക്കരിക്കുമ്പോൾ അവ സൃഷ്ടിയിൽ നിന്ന് സ്ഥിതിയിലേക്കും പിന്നീട് സംഹാര അവസ്ഥയിലേക്കും പോകുമ്പോൾ ആണ് അവ യാഥാസ്ഥിതിക അധികാര ഘടനകളായി പരിണമിച്ചു പുതിയ അന്വേഷങ്ങൾക്കും ആശയങ്ങൾക്കും ചിന്തകൾക്കും വിരാമം കുറിക്കുന്നത്. ഇങ്ങനെയാണ് പഴയ ആശയ ധാരകൾ പിന്നീട് മത -യാഥാസ്ഥിക സ്വരൂപങ്ങൾ ആയി നമ്മുടെ ബോധ്യതലങ്ങൾക്കു പൂട്ടിട്ടു മനസ്സിനെയും മാനുഷിക ബന്ധങ്ങളെയും നിയന്ത്രിച്ചു വരുതിയിൽ ആക്കി നമ്മെ ഭരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉണ്ടായ ആശയയ ധാരകളുടെ പുഴ വറ്റിയിരിക്കുന്നു. അതുകൊണ്ടു തന്നേയാണ് ലോകം പഴയ യാഥാസ്ഥിതിക അധികാര രൂപങ്ങളായ മത സ്വരൂപങ്ങളിൽ പുതിയ രാഷ്ട്രീയ മേല്കൊയ്മകൾ വിളക്കി എടുത്ത ഒരു നവ യാഥാസ്ഥിതിക രാഷ്ട്രീയത്തെ വളർത്തുന്നത്.ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് മതസ്വരൂപങ്ങൾ രാഷ്ട്രീയ നവ യാഥാസ്ഥിതികയിൽ ഊന്നി ഹിംസാത്മക ചിന്തകളിലൂടെയും ഭീകര രൂപിയായി ഭയപ്പെടുത്തിയും പുതിയ അരക്ഷിതവസ്ഥകൾ സൃഷ്ടിച്ചും അധികാര സ്ഥാപനങ്ങൾ കൈയടക്കാനുള്ള വെമ്പലിൽ ആണ്. അതുകൊണ്ടു തന്നെയാണ് ജനങ്ങൾ വീണ്ടും ജാതി മത വംശ ചിന്തകളുടെ പഴയ താവളങ്ങളുടെ യാഥാസ്ഥിതിക സുരക്ഷയിലേക്ക് ചിന്തയറ്റു കൂപ്പു കുത്തുന്നത്. ഇത് തന്നേയാണ് ശ്രീ നാരായണ ഗുരുവിൽ നിന്നും വെള്ളാപ്പള്ളി നടേശിനിലേക്കും ശ്രീ ബുദ്ധനിൽ നിന്നും ഗാന്ധിജിയിൽ നിന്നും, അരബിന്ദോ ഘോഷിൽ നിന്നും മോദിയിലേക്കും ഉള്ള ദൂരം. നെഹ്രുവിൽ നിന്ന് കോൺഗ്രസ് ഇങ്ങനെ വറ്റി വരണ്ട അവസ്ഥയിൽ ആകുന്നതിന്റ് കാരണങ്ങളിൽ ഒന്നിതാണ് .ഇതുകൊണ്ടു തന്നെയാണ് സാക്കിർ നായിക്കിന് ഇവിടെ കേൾവിക്കാർ കൂടുന്നത്. ഇത് കൊണ്ട് തന്നെയാണ് യൂറോപ്പ് പഴയ മത സ്വരൂപ സ്വതങ്ങൾ വീണ്ടും രാഷ്ട്രീയ ഇട വഴികളിൽ തേടുന്നത്. ഇത് കൊണ്ട് തന്നെയാണ് അമേരിക്ക ഇന്ന് എബ്രഹാം ലിംകണിൽ നിന്നും ഡൊണാൾഡ് ട്രമ്പിൽ എത്തി നിൽക്കുന്നത്. ഇതാണ് ലെനിനിൽ നിന്നും പുട്ടിനിലേക്കുള്ള ദൂരം.
മാനവ നൈതീകതയിൽ തെളിഞ്ഞു ഇനിയും പുതിയ ആശയ ധാരകൾ സർഗ്ഗാത്മ കൂട്ടായ്മകളുടെ പുതിയ ബോധ തലങ്ങളിലൂടെ പുതിയ അരുവികൾ ഒഴുകണ്ടതു പുതിയ കാലത്തിന്റെ ആവശ്യമാണ്. ഇപ്പോഴത്തെ യാഥാസ്ഥിക ദിശാസന്ധികളെ തരണം ചെയ്യാൻ പുതിയ ആശയ ധാരകളുടെ പുതിയ അരുവികളും പുഴകളും ഉണ്ടാകണം.
ബോധിഗ്രാം ഒരു ഉത്തരം അല്ല. ബോധിഗ്രാം മറ്റൊരു എൻ. ജി. ഓ അല്ല. അത് ആശയങ്ങളെയാണ് തേടുന്നത് . അത് ഫണ്ട് സ്വരൂപിച്ചു സമൂഹ മാരാമത്തു പണി ചെയ്യുന്ന ഒരു സ്ഥാപനം അല്ല. അത് വാക്കുകളുടെ വഴികളും അറിവിന്റെ വഴികളും മനുഷ്യ നന്മയുടെ വഴികളും തേടിയുള്ള ഒരു യാത്രയുടെ പരീക്ഷണം ആണ്. അത് സർഗ്ഗാത്മകവും ക്രിയാത്മകവും ആയ ഒരു അന്വേഷണ കൂട്ടായ്മകളുടെ തുടക്കം ആണ്. അത് പുഴയായി ഒഴുകാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ അരുവിയുടെ ചെറിയ ഒഴുക്കാണ്.
കേരളം ഇന്ന് ഒഴുക്കറ്റു അഴുക്കു അടിയുന്ന , കൂട്ടായ്‌മ കൈവിട്ടു പോയ ഒരു ആൾ കൂട്ടമായി പരിണമിക്കുകയാണ്. ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ല. ആയതിനാൽ ആശയ ധാരകളിൽ നിന്ന് ആമാശയ ഭോഗ താല്പര്യങ്ങളിലേക്ക് മാത്രം വന്നടിയുന്ന മാനസികവസ്ഥയുടെ അതിർ വരമ്പുകളെ വെട്ടി ഇളക്കി ഒഴുക്കു ഉണ്ടാക്കിയാൽ മാത്രമേ കേരള സമൂഹത്തെ നവീകരിക്കുവാൻ സാധിക്കുകയുള്ളൂ.
ബോധിഗ്രാം അറിവുകളും തിരിച്ചറിവുകളും പുതിയ സ്വപ്നങ്ങളും വിളയിക്കുവാനുള്ള ഒരു പാടമാണ്. അത് പുതിയ കവിതകൾക്കും പുതിയ സംസ്കാരത്തിനും വേണ്ടിയുള്ള കാതോർക്കലാണ്. അത് ഒരു സാർഗാത്മക അന്വേഷണം ആണ്. ആർക്കും എവിടെയും അതിൽ പങ്കു ചേരാം. അത് സർഗ്ഗാത്മകവും ക്രിയാത്മകവും ആയ ബോധ ധാരകളുടെ കൂട്ടായമ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുവാനുള്ള ഒരു ചെറിയ വലിയ ശ്രമം ആണ്. അത് അടിസ്ഥാന തലത്തെയും ആഗോള തലത്തെയും സർഗ്ഗാത്മ വിനിമയങ്ങളിലൂടെ ബന്ധിപ്പിക്കുവാനുള്ള ഒരു ശ്രമമാണ്. അത് ലിംഗ-ജാതി-മത-വംശ-ഭാഷ-ദേശ ഭേദമന്യേ എല്ലാ മനുഷ്യരെയും ഒരു സർവ്വ ജീവ പ്രപഞ്ചത്തിന്റെ ഭാഗമായി കാണുവാനുള്ള ഒരു ശ്രമം ആണ്.
ഞാൻ അതിന് ഒരു ചെറിയ നിമിത്തം മാത്രം.ഞാൻ പോയികഴിഞ്ഞാലും ഈ പുഴ ഒഴുകുമെന്നു എന്റെ മനസ്സ് എന്നോട് ചൊല്ലി തന്നതിൽ നിന്നാണ് ബോധിഗ്രാം തുടങ്ങിയത്. അത് അവിടെ അവസാനിക്കില്ല. അത് കേരളവും ഇന്ത്യയും കടന്നു ലോകമെമ്പാടും പുതിയ അന്വേഷങ്ങൾക്കു വഴി തെളിക്കും. പുതിയ പൂക്കാലങ്ങൾ വരേണമെങ്കിൽ പുതിയ നാമ്പും പുതിയ മരങ്ങളും ഈ നാട്ടിൽ വളരണം.

Wednesday, July 13, 2016

The Preacher and the preached


All totalitarian approach and ideologies are certainty about a certain truth as perceived by actors with institutional authority and power. Totalitarian approach that claim to understand the truth of all history and humankind often militate against pluralism and diversity that drive human creativity and eternal search to make sense of the nature and universe in billions of expressions.
The aesthetic of life is in its diversity of expressions. Dogmas are authoritarian doctrines that are imposed on the thinking of the people and imprison the imaginative potential of human beings. It is the totalitarian political ideologies ,often inspired by the materialist dogma (including dialectical materialism) and religious dogma that killed the largest number of people in the world. More than 250 years of crusades killed millions. Those who are familiar with the history of inquisition will know what a dogma can do to those who are suspects or non-conformist. Galileo suffered as he was perceived as an enemy of the reigning dogma of the Catholic Church. The interesting thing is that as the world progressed the most organised religious institutional network in the world( Catholic Church) kept on redefining and refining their dogma to cope of up with the changing times and the world. That is why Catholic Church survived as one of the oldest organised and religious institutional power in the world.
All those who preach their conviction of a dogma seek blind believers to confirm to what they perceive as the theology of the world, heaven and hell. Their comparative religious understanding is not a genuine understanding of multiple searches to understand human beings, society, nature and universe. Their comparative religious 'dialogue' is a tactical shallow polemics to deceive few more to their dogmatic certainty.
The irony is that often they speak about love and end up promoting suspicion and hatred. They will claim to be humble and then argue the superiority of their pet dogma. They claim to preach peace and their totalitarian approach create war within and beyond.
Great Prophets and those who touched the souls of the world never created a religions. All religions survived and thrived as they were the political ideologies to rule the world in the name of the God. There is no religion in the world that survived without the political patronage. That is why even now the Holy Bible is Kings James version.
Religions exist at five level. At the level of basic human experience to commune and communicate beyond the immediate and the yearning for collective experience 2. At the level of philosophical searches, asking questions that are relevant beyond time and space and questions that seek to understand the human nature and nurture in relation to the society, planet and universe- and God. 3. Religions exists as norm making institutions that tend define human relations through managing birth, marriage, procreation and death. 4. As a set of doctrines that tend to discipline human behavior by drawing boundaries and limiting options of choices and the institutionalized religion operate in everyday life at the fourth level. Lastly as authoritarian dogmas that often use the identity of the blind believer and ultimate conformists to build political power to rule and annihilate the nonconformist and skeptics as heretics.
It is often the first level of religion that is authentic, plural and diverse. The last level is the dogmatic authoritarian version. And most of the preachers belong to the last two levels of religious power structures, though their seek to shift their followers from the authentic experiential level to the doctrinal dogmatic level, because the institutional power of religion is often based on the political power of their institutional network of dogma.
Hence Dr. Zakir Naik is preacher of dogma with a communicative command over English and political patronage of theocratic monarchy like Saudi Arabia. He is not actually much different from the southern Baptist preachers and televangelists. He seeks to combine the American mode of aggressive televangelism with an authoritarian doctrinal strand of the Islam. It is his 'modernist' posturing with medieval world view that does the trick- as he seeks to communicate to the educated as an 'educated' man who claim to quote from all scriptures, though he is more than often using the usual rhetorical tricks to impress the audience. In his rhetorical flourish, the audience often tend to think that he has come to a a 'scientific' conclusion about the ultimate truth after studying all religions, though his understanding of comparative religions seem to be more rhetorical tactic and lack the depth of understanding of plural tradtions and interpretative strands of all religions.
The problem is not about the genuine religious experience. The problem is when preachers of one or other kind subvert authentic experience of the people to promote mono culture and monopoly of power. And there are enough number of such preachers of all religions in India too.
Dr. Zakir Naik at one level is the Islamic version of the entrepreneurial preaching and televangelist industry in the USA . His Peace TV is a business enterprise that mint money. At this level he is not also much different from the Yoga entrepreneurial charlatan called Ram 'Dev'. At another level, he is also a master of subversion and use a theological dogma of medieval world in the modernist grab. As he preaches the superiority of his dogma in the 'modern English' educated grab, it tends to impress many educated people with his rhetoric and pseudo logic of 'dialogue'. It is his medieval dogmatic ideology of absolute truth that make him dismissive of diversity, pluralism and many ways of understanding and appreciating divinity even within the Islamic traditions. But the point is that he is not alone in this business. India too got so many who pedal in the old brahaminical and castist dogma in the new grab of modern 'educated' posturing of ' Harvard' educated blah, blah, blah Swamy types.
Preaching is now a business enterprise to make money and have millions of fans. They sell themselves like celebrities in the market place of souls. But the issue is that market elites are in new nexus with political elites. Hence, Zakir Naik is a great man in Saudi Arabia and he may be a suspect in his country of birth. That is the tragedy and comedy of our times.