യൂറോപ്പിന്റെ പ്രയാണ-പരവേശങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തോട് കൂടെ സാമ്പത്തിക പരാധീനതയിൽ ആയ യൂറോപ്പിലെ രാജ്യങ്ങളിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലം കുഴാമറിച്ചിലുകൾ നിറ ഞ്ഞതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് യൂറോപ്പിൽ നിന്നുള്ളവരായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രധാന രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച കോളനി രാജ്യങ്ങളിൽ ഉണ്ടായി വന്ന വിപണിയാണ്. കോളനികളിൽ നിന്ന് തുച്ചമായ വിലക്ക് പ്രകൃതി വിഭങ്ങൾ ചൂഷണം ചെയ്തു യൂറോപ്പ്യൻ രാജ്യങ്ങളിൽ സംസ്കരിച്ചു വീണ്ടും കോളനി വിപണിയിലേക്ക് വലിയ ലാഭത്തിനു വിറ്റാണ് കൊളോണിയൽ സാമ്പത്തിക രൂപം യൂറോപ്പിൽ എങ്ങും വളർന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ഉണ്ടടായ ബ്രിട്ടീഷ് -യൂറോപ്പ്യൻ വ്യവസായിക വിപ്ലവം കോളനികളിലെ മനുഷ്യരെയും പ്രകൃതിയെയും പിഴിഞ്ഞു എടുത്തുണ്ടായ അനീതിയും അധീശത്വവും നിറഞ്ഞ ഒരു വ്യവസ്ഥ ആയിരുന്നു. ഈ അനീതി സാമ്രാജ്യവ്യവസ്ഥയുടെ ആഫ്രിക്കയിലെ ജനകോടികളെ മൃഗീയവൾക്കരിച്ച അടിമ തൊഴിലും ഏഷ്യയിൽ നിന്നും ആഫ്രീക്കയിൽ നിന്നും മൃഗാസകത്തിയോടെ തട്ടിയെടുത്ത പ്രകൃതി വിഭാഗങ്ങൾ ആയിരുന്നു. അത് അഫ്രീക്കയിലെയും ഏഷ്യയിലെയും കോളനി രാജ്യങ്ങളെ ഒരു നൂറ്റാണ്ടിൽ അധികം സാമ്പത്തിക-സാമൂഹിക ബലാസംഗം ചെയ്തു വളർത്തിയെടുത്ത വിയർപ്പിന്റെയും ചോരയുടെയും ദുഷിച്ച ഗന്ധമുള്ള കൊളോണിയൽ സാമ്പത്തിക സൗധങ്ങൾ ആണ്. ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളായ ലണ്ടനിലും പാരീസിലും കാണുന്ന പല വൻ സൗധങ്ങളും പലതും കൊളനികളെ കൊള്ളയടിച്ചു കെട്ടിപടുത്തതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയൽ വ്യവസായ വൽക്കാരണത്തിന്റെ കാതൽ സ്റ്റീലും ഇന്ധനം കൽക്കാരിയും ടെക്നോളജി തെർമൽ ശക്തിയുമായിരുന്നു. സ്റ്റീലും സ്‌ടീമും തോക്കും ആയിരിന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ കോളിയൽ വ്യവസായ വിപ്ലവത്തിന്റെ കരുത്തു. കൊളോണിയൽ മുതളിത്ത വ്യവസ്ഥ ഏറ്റവും കുറഞ്ഞ കൂലികൊടുത്തു ഏറ്റവും കൂടുതൽ തൊഴിൽ പിടിച്ചുവാങ്ങി ഏറ്റവും ലാഭത്തോടെ സാധങ്ങൾ നിർമ്മിച്ച് കൊള്ള ലാഭത്തോടെ കോളനികളിൽ വിറ്റു സമ്പത്തു കേന്ദ്രീകരിച്ച് ഉണ്ടായ ഒരു കൊളോണിയൽ സാമ്പത്തിക വ്യവസ്ഥ അമേരിക്കയിലും പടിഞ്ഞാറേ ഏഷ്യയിലും എണ്ണ കണ്ടെത്തിയത്തോട് കൂടി ഉലയാൻ തുടങ്ങി.
കൽക്കരിയിലും ഇരുമ്പിലും പടുത്തുഉയർത്തിയ കൊളോണിയൽ സാമ്പത്തിക വ്യവസ്ഥയുടെ ബദൽ സാമ്പത്തിക അധികാരം വളർന്നത് എണ്ണയുടെ സാമ്പത്തിക അധികാര ഘടനയിലൂടെയാണ്. യഥാർത്ഥത്തിൽ 1920 കളിൽ അന്താരാഷ്ട്ര മുതലാളിത്ത ഘടനയുടെ രൂപവും ഭാവവും മാറി. അതുകൊണ്ടു തന്നേ 1920 കളിൽ ബ്രിട്ടീഷ് പഴയ കോളനികളിലെ കൽക്കരി ഘനികളിൽ നിന്നും പശ്ചിമ ഏഷ്യയിലെ എണ്ണപാടങ്ങളിൽ പിടി മുറുക്കാൻ ഉള്ള വെമ്പലിൽ ആയിരുന്നു. യാഥാർത്തിൽ ഇന്ന് കാണുന്ന ഇസ്രായേൽ-പാലസ്തീൻ കലഹങ്ങളും ഇറാൻ-ഇറാക്ക് യുദ്ധവും സൗദി അറേബ്യായുടെ വളർച്ചയും പഴയ കോളനി അധികാരങ്ങളും തളർച്ചയും തുടങ്ങുന്നത് 1920 കളിൽ എണ്ണക്കു പുറകെ ഉള്ള നെട്ടോട്ട കിട മത്സരത്തിന്റെ പരിണിത ഫലങ്ങലാണ്.
1920കളിൽ മുതലാളിത്ത വ്യവസ്ഥയുടെ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിച്ചു. ഇതിൽ ആദ്യത്തതു പശ്ചിമ യൂറോപ്പിന് വെളിയിൽ വളർന്ന രണ്ടു സമാന്തര സാമ്പത്തിക-അധികാര സ്വരൂപങ്ങൾ ആണ്. അതിൽ ഒന്ന് തൊഴിലാളി സമഗ്രാധിപത്യം പ്രസംഗിച്ച സോവിയറ്റ് യൂണിയനും രണ്ടാമത് അധിനിക വ്യവസായ ഫാക്റ്ററി മുതലാളിത്ത സമഗ്രാധിപത്യം പ്രസംഗിച്ച അമേരിക്കയും. ഇതിന് രണ്ടിനും വെളിയിൽ യൂറോപ്പ്യൻ കച്ചവട്ടതാല്പര്യങ്ങളെ പുറത്തു നിർത്തിയ ജപ്പാന്റെ സാമ്പത്തിക-മിലിട്ടറി മസിലും ആയിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിൽ മുസ്‌ലിം അധീനതയിൽ ഉള്ള ഓട്ടോമാൻ സാമ്രാജ്യത്തെ തകർത്തു വിഘടിപ്പിച്ചതും ബ്രിറ്റീഷ് ആധിപത്യം എണ്ണ മായമായ ഭൂവിഭാഗങ്ങളെ ഉറ്റു നോക്കോയായിരുന്നു. എന്നാൽ ടെക്നോളജി രംഗത്ത് കുതിച്ചു മുന്നേറിയ ജർമ്മനി അന്നും ഇന്നും ബ്രിട്ടീഷ് സാമ്പത്തിക അധിനിവേശ മോഹങ്ങക്കു വെല്ലുവിളി ആയിരുന്നു. ഈ സാമ്പത്തിക-അധിനിവേശ ആസക്തികളുടെ 1920 കളിയും 30 കളിലും യൂറോപ്പോൾ നടന്ന മൃഗീയ മത്സരങ്ങളും അതേകാലത്തു വളർന്നു വന്ന തീവ്ര മത-ഭാഷാദേശീയതയിൽ നിന്നുയർന്ന ഫാസിസവും നാസിസവും ഒക്കെയാണ് രണ്ടാം ലോകമാഹായുദ്ധത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലം. യൂറോപ്പ്യൻ രാജ്യങ്ങൾ യുദ്ധത്തിൽ വ്യപൃതരായി തമ്മിൽ കൊന്നു കൊലവിളിച്ചപ്പോൾ അമേരിക്ക ഒരു വശത്തുകൂടി യുദ്ധം ചെയ്യാൻ പലിശക്ക് കടം കൊടുത്തും യുദ്ധത്തിന് ആവശ്യമായ സാധന സാമഗ്രികൾ കയറ്റി അയച്ചും അവർ തന്നെ കടം കൊടുത്ത കാശുകൊണ്ട് യുറോപ്യൻ രാജ്യങ്ങളെ കൊണ്ട് വാങ്ങിപ്പിച്ചും അമേരിക്ക പുതിയ മുതലാളിത്ത കൊയ്ത്തു തുടങ്ങി. അതോടൊപ്പം 'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി ' എന്നതുപോലെ മധ്യ-പൂർവ ഏഷ്യാ എന്ന് അമേരിക്ക വിളിക്കാൻ തുടങ്ങിയ എണ്ണ ദേശങ്ങളേ അമേരിക്ക പാട്ടിലാക്കി.
യുദ്ധത്തിൽ കൊന്നു കൊലവിളിച്ചു നാടും നഗരുമെല്ലാം ബോംബിട്ടു നശിച്ച യൂറോപ്യൻ രാജ്യങ്ങളുടെ കൈയ്യിൽ പണവുമില്ല, എണ്ണയുമില്ല, പണിയും ഇല്ല എന്ന ദാരുണ അവസ്ഥയിൽ ആയിരുന്നു. അങ്ങനെ നശിച്ചു നാരാണ കല്ലടിഞ്ഞ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് വീണ്ടും അമേരിക്കയെ ആശ്രയിക്കാതെ നിവർത്തിയില്ലായിരുന്നു. ഒരു വശത്തു എണ്ണയും വണ്ണവും കമ്മ്യുണിസവും ഇരുമ്പും കൈയൂക്കും ഉള്ള സോവിയറ്റ് യൂണിയനും അവരുടെ ശിങ്കിടി രാജ്യങ്ങളും മറുവശത്തു എണ്ണയും പണവും പണിയും ടെക്നോളജിയും ഉള്ള അമേരിക്ക. രണ്ടാം ലോകമഹായുദ്ധ കാലത്തു യൂറോപ്പിൽ നിന്നും അമേരിക്കയിൽ കുടിയേറിയ യൂറോപ്പിലെ യഹൂദ ശാത്രജ്ഞന്മാരും ബുദ്ദി ജീവികളും ആണ് അമേരിക്കയെ ഒരു ടെക്നോളജി സൂപ്പർ പവർ ആക്കിയത്. യൂറോപ്പിയൻ രാജ്യങ്ങൾക്കു എന്നും വിശ്വാസം റഷ്യൻ ഓർത്തഡോൿസ് കമ്മ്യുണിസത്തേക്കാൾ അമേരിക്കൻ ആംഗ്ലോ-യൂറോപ്പ്യൻ പ്രൊട്ടസ്റ്റേണ്ടു മുതലാളിത്തമായിരുന്നു.
ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം ജർമ്മൻ യഹൂദനായ മാർക്സ് ലണ്ടനിൽ കുടിയേറി ജർമ്മനിയിലെയും യൂറോപ്പിലെയും വ്യവസായ വിപ്ലവത്തിന്റെ ചൂഷണത്തെ തുറന്നു കാണിക്കാൻ ഉണ്ടാക്കിയെടുത്ത ' വൈരുദ്ധാത്മക ഭൗതീക വാദം' എന്ന ജ്ഞാന വ്യാപാര സാമിഗ്രി കയറ്റി അയച്ചപ്പോൾ ആവശ്യക്കാർ അധികവും യുറോപ്പിനും ബ്രിട്ടനും വെളിയിൽ ആയിരുന്നു. അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചത് ഓർത്തോക്സ് കമ്മ്യുണിസ്റ് റഷ്യയിൽ ആയിരുന്നു. അതുപോലെ തന്ന മാക്സ് വെബ്ർ പറഞ്ഞ പ്രൊട്ടസ്റ്റേന്റ് മുതലാളിതം വേര് പിടിച്ചത് അമേരിക്കയിലും.
പഴയ ഗതകാല സ്മരണയിൽ യൂറോപ്പ്യൻ രാജ്യങ്ങൾ യുദ്ധാനന്തരം 1951 ആദ്യമുണ്ടാക്കിയത് യൂറോപ്പ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യുണിറ്റി ആണ്. അവിടെ നിന്നും അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെ വളർത്തയെടുത്തിയ യൂറോപ്യൻ പൊതു വിപണിയുടെ സ്ഥാപണവൽക്കരണമായാണ് 1957 -58 ഇൽ യൂറോപ്യൻ ഇക്കൊണോമിക് കമ്മ്യുണിറ്റി ഉടലെടുത്തത്.
No comments:
Post a Comment