യുറോപ്പ്- ബ്രിട്ടന് ചേരിതിരുവകള്
ബ്രിട്ടനിലെ ജനങ്ങള്‍ യുറോപ്പ്യന്‍ യുണിയനില്‍ നിന്ന് വിട്ടു പോകുവാന്‍ വിധി എഴുതിയതോടുകൂടി യൂറോപ്യൻ യുണിയന്‍ വീണ്ടും അന്താരഷ്ട രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയം ആകുകയാണ്.1993 ല്‍ രൂപംകൊണ്ട യുറോപ്പ്യന്‍ യുണിയന്‍ 1958ഇല് ഉടലെടുത്ത പഴയ യുറോപ്പ്യന്‍ ഇകനോമിക് കമ്മ്യൂണിറ്റിയുടെ പുതിയ അവതാരമായിരുന്നു. ഇന്ന് പടിഞ്ഞാറന്‍ യുറോപ്പിലെയും മദ്ധ്യയുറോപ്പിലെയും കിഴക്കന്‍ യുറോപ്പിലെയും 28 അംഗരാജ്യങ്ങള്‍ ഉള്ള യുറോപ്പ്യന്‍ യുണിയന്‍ രാജ്യങ്ങളില്‍ ഏതാണ്ട് 50 കോടിയില്‍പരം ഉള്ള ലോകജനസംഖ്യയുടെ 7.3% ജനങ്ങള്‍ വസിക്കുന്നു. എന്നാല്‍ ലോക സാമ്പത്തികമൂല്യത്തിന്റെ ഏകദേശം 24% യുറോപ്പ്യന്‍ യുണിയന്‍ രാജ്യങ്ങളില്‍ ആണ് എന്നത് ലോക സമ്പത്ത്ഘടനയില്‍ യുറോപിനുള്ള പ്രാധാന്യത്തെ കാണിക്കുന്നു.
യുറോപ്പ്യന്‍ യുനിയനിലെ 28 രാജ്യങ്ങളില്‍ 26 രാജ്യങ്ങളും മാനവ വികസന സൂചികയില്‍ വളരെ മുന്നിലാണ്. 1999 ഇല് ഉണ്ടായ യുറോപ്പ്യന്‍ മോണിട്ടറി യുനിയനില്‍ അംഗങ്ങള്‍ ആയ 19 രാജ്യങ്ങള്‍ ഇന്ന് പൊതുകറന്‍സിയായ യുറോ ആണ് ഉപയോഗിക്കുന്നത്. ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായ യുറോപ്പ്യന്‍ യൂണിയന് ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും എംബസ്സിയും ഐക്യരാഷ്ട്ര സംഘടനയില്‍ പ്രധാന്യവുമുണ്ട്.
ഇന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ പലവിഭാഗങ്ങള്‍ക്കും ഏറ്റവും അധികം സാമ്പത്തിക സഹായം കിട്ടുന്നത് യുറോപ്പ്യന്‍ യുനിയനില്‍ നിന്നും അതിന്റെ പ്രധാന അംഗ രാജ്യങ്ങളിലും നിന്നുമാണ്. അത്പോലെ വികാസം കുറഞ്ഞ രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചക്കുമൊക്കെ ഏറ്റവും കൂടുതല്‍ സമ്പത്തിക സഹായം നൽകുന്ന ഓ.ഇ.സി.ഡി രാജ്യങ്ങളില്‍ പ്രധാനമായവ യുറോപ്പില്‍ നിന്നാണ്. ലോകത്തെ പ്രധാന ഏകീകൃത വിപണിയായ യുറോപ്പ്യന്‍ പൊതു മാര്‍ക്കറ്റ് സംവിധാനം ലോക സാമ്പത്തിക വ്യവസ്ഥയില്‍ പ്രധാനപെട്ടതാണ്. ഈ കാരണങ്ങളാല്‍ യുറോപ്പിലെ സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര രാഷ്ട്രീയപരിസരത്തെയും ലോക സാമ്പത്തിക സ്ഥിതിയും സാരമായി ബാധിക്കും.
ഇന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ പലവിഭാഗങ്ങള്‍ക്കും ഏറ്റവും അധികം സാമ്പത്തിക സഹായം കിട്ടുന്നത് യുറോപ്പ്യന്‍ യുനിയനില്‍ നിന്നും അതിന്റെ പ്രധാന അംഗ രാജ്യങ്ങളിലും നിന്നുമാണ്. അത്പോലെ വികാസം കുറഞ്ഞ രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചക്കുമൊക്കെ ഏറ്റവും കൂടുതല്‍ സമ്പത്തിക സഹായം നൽകുന്ന ഓ.ഇ.സി.ഡി രാജ്യങ്ങളില്‍ പ്രധാനമായവ യുറോപ്പില്‍ നിന്നാണ്. ലോകത്തെ പ്രധാന ഏകീകൃത വിപണിയായ യുറോപ്പ്യന്‍ പൊതു മാര്‍ക്കറ്റ് സംവിധാനം ലോക സാമ്പത്തിക വ്യവസ്ഥയില്‍ പ്രധാനപെട്ടതാണ്. ഈ കാരണങ്ങളാല്‍ യുറോപ്പിലെ സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര രാഷ്ട്രീയപരിസരത്തെയും ലോക സാമ്പത്തിക സ്ഥിതിയും സാരമായി ബാധിക്കും.
യുറോപ്പ്യന്‍ യുണിയനില്‍ ജര്‍മ്മനി കഴിഞ്ഞാല്‍ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് യു.കെ. അത് മാത്രമല്ല യുറോപ്പിലെ സാമ്പത്തിക വിനിമയ സേവന മേഖലയുടെയും സ്റ്റോക്ക് മാർകെറ്റിന്റെയും സിരാകേന്ദ്രമാണ് ലണ്ടന്‍. യുറോപ്പ്യന്‍ യുനിയനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നാണ് ലണ്ടന്‍. അത് കൊണ്ടൊക്കെ തന്നെ യുറോപ്പ്യന്‍ യുനിയനില്‍ നിന്ന് പിരിഞ്ഞു പോകാന്‍ യു.കെ യിലെ ജനങ്ങള്‍ വോട്ടു ചെയ്തതു യൂറോപ്പ്യന്‍ യുനിയനില്‍ മാത്രമല്ല യു.കെ യിലും അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ മേഖലയിലും അനുരണങ്ങള്‍ സൃഷ്ട്ടിക്കും.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷമുണ്ടായത്.? രണ്ടാം ലോക യുദ്ധത്തിനു ശേഷം ഉണ്ടായ അന്താരാഷ്ട്ര അധികാര ശ്രേണികള്‍ 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിയോടു കൂടി ദുര്‍ബലപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്ന അന്താരാഷ്ട്ര- അധികാര ഘടനയുടെ അച്ചുതണ്ട് ഒരു അമേരിക്കന്‍-യുറോപ്പ്യന്‍ മേല്ക്കൊയ്മയുടേതായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ സാമ്പത്തികവും രാഷ്ട്രീയവുമയി വിജയിച്ചത് അമേരിക്കയാണ്. യുദ്ധത്തില്‍ വലിയ കാര്യമായി പങ്കുടുക്കാത്ത അമേരിക്കന്‍ സാമ്പത്തികം 1929ഇലെ വലിയ സാമ്പത്തിക ദുരന്തത്തില്‍ നിന്നും കരകേറിയത് രണ്ടാം ലോക മഹായുദ്ധത്തില്‍ യുറോപ്പിനു ആയുധങ്ങളും മറ്റു സാധന സാമഗ്രികളും കയറ്റി അയച്ചാണ്. എന്നാല്‍ രണ്ടു ലോക മഹയുദ്ധങ്ങലുടെ സാമ്പത്തിക- രാഷ്ട്രീയ ക്ഷീണങ്ങള്‍ യുറോപ്പ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക- രാഷ്ട്രീയ കാലാവസ്ഥയെ തകിടം മറിച്ചു. ലോകത്തെ സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. യുറോപ്പിലെ കൊളോണിയല്‍ അധികാര സ്വരൂപങ്ങള്‍ തനിയെ നില്ക്കുവാന് പോലും ശേഷിയില്ലതായി.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക-രാഷ്ട്രീയ ഗുണഭോക്താവായ അമേരിക്കക്ക് ലോക സാമ്പത്തിക-രാഷ്ട്രീയ അധികാര ശ്രേണി കയ്യടക്കുന്നതിനു യുറോപ്പ്യന്‍ രാജ്യങ്ങളുടെ ഉണര്‍വ്വും ഉയിരും ആവശ്യമായിരുന്നു. ലോക രാഷ്ട്രീയത്തില്‍ അമരിക്കന്‍ അധീശത്വം നില നിര്‍ത്തുവാന്‍ യുറോപ്പും ജപ്പാനും ദക്ഷിണ കൊറിയയും സാമ്പത്തികമായി ഉന്നമിക്കേണ്ടത് അമേരിക്കന്‍ വിപണിക്കും അധികാര രാഷ്ട്രീയത്തിനും ആവശ്യമായിരുന്നു. പരസ്പരം വിഘടിച്ചും തമ്മിലടിച്ചും കാലു വാരിയും താന്‍ പോരിമ കാണിച്ചും കോളനി പിടിച്ചടക്കി സമ്പത്ത് സ്വരുകൂട്ടി വീണ്ടും വലിയ യുദ്ധം ചെയ്തു പിരിഞ്ഞും പോയ ഒരു ചരിത്രമാണ് യുറോപ്പ്യന്‍ രാജ്യങ്ങല്‍ക്കുള്ളത്.
ഈ പരസ്പര യുദ്ധ ചരിത്രം തുടങ്ങുന്നത് മത-ചേരി-തിരിവ് സ്വത അധികാര-സ്വരൂപങ്ങളില്‍ നിന്നാണെന്ന് മറക്കരുത്. യൂറോപ്പിലെ കത്തോലിക്കാ-മത അധികാര ശ്രേണികളിലെ വടംവലികള്‍ ഉണ്ടാക്കിയ സഭ വേര്‍തിരിവുകളില്‍ തുടങ്ങിയ കിട മത്സരവും പിന്നീട് ഉണ്ടായ കോളനി മത്സര രാഷ്ട്രീയവും എല്ലാം യുറോപ്പ്യന്‍ രാജ്യങ്ങളുടെ ദേശീയ-സ്വത രൂപികരന്തിന്റെ അക കാംപാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കോളനി-സാമ്രാജിത്ത അധികാര -കിടമല്‍സരവും ഭാഷ-സഭ അടിസ്ഥാനത്തിലുള്ള പുതിയ സ്വത ദേശീയതയും ജര്‍മ്മനിയും 'ഗ്രേറ്റ്' ബ്രിട്ടനും തമ്മിലുള്ള വ്യവസയിക കിടമല്‍സരവും എല്ലാം യുറോപ്പിനെ രണ്ടു ലോക മഹായുദ്ധങ്ങിളിലേക്ക് തള്ളി വിട്ടു.
അതിന്റെ പരിണത ഫലമായി തകര്‍ന്നടിഞ്ഞ യുറോപ്പ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി ഉയർത്തണ്ടത് അമേരിക്കന്‍ മുതലാളിത്യ താല്പ്പര്യങ്ങള്ടെയും രാഷ്ട്രീയ അധീശ മോഹങ്ങളുടെയും ആവശ്യം ആയിരുന്നു. അതിനു പ്രധാന വിഘാതം പരസ്പരം വിഘടിച്ചു നിന്ന യുറോപ്പ്യന്‍ വിപണിയായിരുന്നു. അതുപോലെ തന്നെ അവിടുത്തെ ജനങ്ങള്‍ രണ്ടു യുദ്ധങ്ങളുടെ തിക്തഫലം നേരില്‍ കണ്ടു അനുഭവിച്ചതിനാല്‍ തീവ്ര ദേശീയ രാഷ്ട്രീയതോടു വിമുഖത ഉള്ളവരായിരുന്നു. അതുപോലെ തന്നെ സോവിയറ്റ് യുനിയന് യുദ്ധാനന്തരം തുടങ്ങിയ 'കമ്മുനിസ്ട്ടു' മേല്‍കോയ്മ അധികാര ശ്രേണി കിടമത്സരവും യുറോപ്പിലെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളെ സാരമായി ബാധിച്ചു. മാത്രമല്ല അമേരിക്കന്‍ കുടിയേറ്റക്കാരില്‍ ഭുരിഭാഗവും ഇന്ഗ്ലിഷ് സംസാരിക്കുന്ന അങ്ങ്ലോ-സാക്സന്‍ പ്രോറ്റസ്റെന്ടു വിഭാഗങ്ങളിൽ ആയതിനാല്‍ തന്നെ വംശീയമായും ഭാഷാപരമായും അമരിക്ക കൂടുതല്‍ അടുത്തത് ബ്രിട്ടനും പിന്നീട് യുറോപ്പുമായാണ് . കാരണം അമേരിക്കന്‍ അധീശ-രാഷ്ട്രീയത്തിന്റെ സോഫ്റ്റ്-വെയര്‍ ഒരു പഴയ-ബ്രിട്ടിഷ് -യുറോപ്യന്‍ അധികാര സംസ്കാരമാണ്.
ഈ സാഹചര്യത്തില്‍ ആണ് അമേരിക്ക പ്രഥമമയും യുറോപ്പിനെ സഹായിക്കിന്നതിനു മാര്‍ഷല്‍ പ്ലാന്‍ എന്ന സാമ്പത്തിക -സഹായ പദ്ധതിയും , ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റികന്സ്ട്രക്ഷന് ആന്‍ഡ് ഡവലെപ്മെന്ടു എന്ന ലോക ബാങ്ക് സംവിധാനവും ഉപയോഗിച്ചു യുറോപ്പ്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉയർത്തുന്നതിന്റെ ഭാഗമായാണ് ഒരു യുറോപ്പ്യന്‍ ഏകീകൃത വിപണി എന്ന ആശയം ഉളവായത്. അങ്ങനെ 1948 മുതല്‍ പത്തു വര്‍ഷക്കാലം ഉണ്ടായ ചര്‍ച്ചകളുടെയും വില പേശലുകലുടെയും ഫലമായി ആണ് യുറോപ്യന്‍ എകനോമിക് കമ്മ്യുനിടി 1957 ലെ റോം ഉടമ്പടിയോട് കൂടി ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ് , ബല്‍ജിയം, ലെക്സംബരഗ് എന്നീ ആരു രാജ്യങ്ങള്‍ കൂടി യുറോപ്യന്‍ ഇകൊനോമിക് കംമ്യുനിറ്റിക്ക് തുടക്കമിട്ടത്. ഇതിന്റെ പ്രധാന ഉദ്ദേശം ഓരു യുറോപ്പ്യന്‍ ഏകീകൃത വിപണി ഉണ്ടാക്കുക എന്നതായിരുന്നു.
എന്നാല്‍ ബ്രിട്ടന് ഇതില്‍ ചെരാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി ബ്രിട്ടന് ഒരു യുറോപ്പ്യന്‍ അധികാര പങ്കിടല്‍ ശ്രേണിയിലേക്ക് ചുരുങ്ങാന്‍ തയ്യാറല്ലായിരുന്നു. സൂര്യന് അസ്തമിക്കാത്ത കൊളോണിയല്‍ സാമ്രാജ്യം അടക്കി വാണ 'ഗ്രേറ്റ് 'ബ്രിട്ടന്' അപ്പോഴും ലോക അധികാര മോഹങ്ങള്‍ വിട്ടുമാറിയിരുന്നില്ല. ഏഷ്യയിലെ പ്രധാന ബ്രിട്ടീഷ് കോളനികള്‍ സ്വതന്ത്രമയെങ്കിലും അവരുടെ അഫ്രീക്കന് കൊളിനികള് അപ്പോഴും ബ്രിട്ടീഷ് അധ്രീനതയില് ആയുരിന്നു. അത് കൊണ്ട് തന്നെ അവരുടെ സാമ്പത്തിക-അധികാര ഭാവി അവര്‍ കൊമ്മൺവെല്ത്ത് രാഷ്ട്രശ്രേണിയില് കൂടെയാണ് കണ്ടത്. അത് മാത്രമല്ല ആസ്ട്രേലിയയും, കാനഡയും, അമേരിക്കയും, കാനഡയും തമ്മില്‍ ബ്രിട്ടനുള്ള പൊക്കിള്‍കൊടി ബന്ധം അവര്‍ക്ക് ലോക അധികാര വിനിമയത്തില്‍ സഹായമാകും എന്ന കരുതലും ഉണ്ടായിരുന്നു. സൌത്ത് ആഫ്രിക്ക ഭരിച്ചതും ഒരു ബ്രിട്ടീഷ് ന്യുനപക്ഷമാണു. യുദ്ധാനന്തരം ബ്രിട്ടന് സാമ്പത്തിക പ്രശ്നങ്ങളില്‍ ആയെങ്കിലും ' ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല ' എന്ന അവസ്ഥയില്‍ ആയിരുന്നു പഴയ 'ഗ്രേറ്റ് ബ്രിട്ടന്'. ഈ സാഹചര്യത്തില്‍ ബ്രിട്ടന് യുറോപ്പ്യന്‍ ഇകൊനോമിക് കംമ്യുനിട്ടിയില്‍ ചേരുന്നതിനു അവിടെ ആദ്യമുതല്‍ എതിര്‍പ്പ് ഉണ്ടായിരുന്നു.
1857 ലെ സുയസ്സു പ്രതിസന്ധിയോടെ ആദ്യമായി ബ്രിട്ടിഷ് -അമേരിക്കന്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. അത് മാത്രമല്ല അകലത്തെ ബന്ധുവിനേക്കാള്‍ അയലതുള്ള ശത്രുവാണ് ഭേദം എന്നാ വാദഗതിയും ബ്രിട്ടനിലെ ഒരു ഭാഗം രാഷ്ട്രീയ -സാമ്പത്തിക വരേണ്യരിൽ ശക്തമായി. 1960 കളോടെ ബ്രിട്ടന് മിക്ക കോളനിയും അതിനോട് ചേര്‍ന്ന കോളനികളിലെ വിപണിയും നഷ്ട്ടമായി. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ ഒരു ഏകീകൃത യുറോപ്യന്‍ വിപണിയുടെ ഭാഗം ആകണമെന്ന് ബ്രിട്ടനിലെ മുതലാളിത്ത-സാമ്പത്തിക അധികാര വൃന്ദ്ങ്ങള്ക്ക് തോന്നി തുടങ്ങി. പഴയ ബ്രിട്ടീഷ് മഹിമയില്‍ നിന്നാല്‍ സാമ്പത്തിക നില പരുങ്ങലില്‍ ആകും എന്ന ചുറ്റുപാടിലാണ് 1963 ഇല് ബ്രിട്ടന് നിവര്‍ത്തി കേടു കൊണ്ട് യുറോപ്യന്‍ ഇകൊനിമിക് കംമ്യുനിട്ടിയില്‍ ചേരാന്‍ ശ്രമം തുടങ്ങി. എന്നാല്‍ 1963ലും 1967 ലും ഫ്രാന്‍സ് ബ്രിട്ടന്ടെ പ്രവേശനത്തെ വീറ്റോ ചെയ്തതതോടുകൂടി ബ്രിട്ടീഷ് ദേശീയ സ്വാഭിമാനം വീണ്ടും വൃണപ്പെട്ടു. അവസാനം 1973 ഇല് യുറോപ്പ്യന്‍ ഇക്കൊന്മിക് കംമ്യുനിട്ടിയില്‍ കയറി പറ്റിയപ്പോഴും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കിടയിലും ഇത് പുതിയ ചെരിതിരുവുകല്ല്ക്കും വിഭാഗീയതള്ക്കും ഇടനല്കി .
അതുകൊണ്ട് തന്നെ 1973 മുതല്‍ ബ്രിട്ടീഷ്-യുറോപ്പ് ബന്ധം അവിടുത്തെ രാഷ്ടീയത്തിലെ ഒരു പ്രധാന വിഷയമാണ്. ചുരുക്കത്തില്‍ ഇപ്പോഴുണ്ടായ രെഫ്രാണ്ടം പഴയ രാഷ്ട്രീയ വടംവലികളടെ ബാക്കിപത്രവും കൂടിയാണ്.
No comments:
Post a Comment