Friday, September 14, 2018

എന്താണ് കേരള ഫസ്റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

കേരള സമൂഹത്തിൽ ജനിച്ചു വളർന്നു കേരളത്തിന്റെ പൊതു വിദ്യാഭ്യാസത്തിന്റയും പൊതു ജനാരോഗ്യത്തിന്റെയും ഗുണഭോക്താക്കളായി കേരളത്തിലെ മണ്ണിനെയും മനുഷ്യനെയും മരങ്ങളെയും , പുഴകളെയും , കടലിനെയും , കാറ്റിനെയും , മലകളെയും മലയാളത്തെയും സ്നേഹിച്ചു വളർന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന ദേശം കേരളമാണ് . നാക്കിന്റെ രുചിയും വാക്കിന്റെ പൊരുളും , പൂക്കളുടെ മണവും , പുഴയുടെ നിറവും , കാഴ്ചയിലെ വർണ്ണങ്ങളിൽ കൂടിയെല്ലാം മനസ്സിൽ കയറിയ കേരളം ഒരു മലയാളിയുടെ അസ്തിത്വ സത്വത്തിന്റ ഭാഗമാണ് .
അങ്ങനെയുള്ള ദേശത്തെ പ്രളയം വിഴുങ്ങിയപ്പോൾ ജാതിക്കും മതത്തിനുമപരി നമ്മുടെ ഉറ്റവരും ഉടയവരുമായ മനുഷ്യർ പ്രളയ വേദനയിൽ ആയപ്പോൾ എനിക്കും നിങ്ങൾക്കും പലർക്കും ഉറങ്ങാൻ കഴിഞ്ഞില്ല . കാരണം എന്റെ കേരളത്തിന്റെ ദുഃഖം എന്റെ ദുഃഖം കൂടിയാണ് . എന്റെ നാക്കിന്റെ രുചിയും വാക്കിന്റെ പൊരുളും പങ്ക് വയ്ക്കുന്നവർ നമ്മുടെ മലയാണ്മയുടെ ഭാഗമാണ് .
കേരള ഫസ്റ്റ് എന്നത് എന്റെ കേരളം എന്ന് ഓരോ മലായാളിക്കും തോന്നുന്ന ഒരു കൂട്ടായ്മയും കൂട്ട് ഉത്തരവാദിത്തവും ആത്മ ബോധവുമാണ് . അത് കൊണ്ടാണ് നമ്മുടെ ആളുകൾ വിഷമിക്കുമ്പോൾ നമുക്കും വിഷമം വരുന്നത് .
അങ്ങനെ ഒരു സ്നേഹച്ചരടാൽ മറ്റുള്ള മനുഷ്യരു മായി താദാത്മ്യം പ്രാപിച്ചു അവരോടൊപ്പം കരയാനും ചിരിക്കാനും അവരിൽ ഒരാൾ ആയി ഒപ്പമുണ്ട് എന്ന് പറയുന്നതിന് പറയുന്നതാണ് സോളിഡാരിറ്റി എന്ന മനോഹരമായ വാക്ക് . കേരളം പ്രളയക്കെടുതിയിൽ ആയപ്പോൾ എന്റെ കേരളം എന്ന് ആത്മാവിൽ തൊടുന്ന സോളിഡാരിറ്റിയാണ് എനിക്ക് കേരള ഫസ്റ്റ് . അത് ഉള്ളിലെ കവിതയുടെ നിശ്വാസമാണ് .
അത് കേരളം എന്ന വീരവാദമല്ല. അതി ദേശീയതയല്ല . അതിശോക്തിവൽക്കരണമല്ല . അത് മലയാണ്മയുടെ ആത്മബോധത്തിൽ നിന്നുയരുന്ന കൂട്ടായ്മയുടെ ഡിഗ്നിറ്റിയാണ് .
അങ്ങനെയാണ് ആ എന്റെ കേരളം എന്ന ബോധത്തെ കേരള ഫസ്റ്റ് എന്ന് വിളിച്ചത് .അത് മാത്രമല്ല ഇന്ത്യയിൽ സാക്ഷരതയിലും മാനവ വികസനം സൂചികയിലും സാമ്പത്തിക അഭിവൃദ്ധിയിലും വിദേശത്തു നിന്ന് വരുന്ന റെമിറ്റൻസിലും ഒന്നാമത് നിൽക്കുന്ന കേരളം ഒരു പ്രതി സന്ധി വരുമ്പോൾ അതിനെ നേരിടാൻ ഉള്ള സാമൂഹിക സാമ്പത്തിക കരുത്തുള്ള സമൂഹമാണ് കേരളത്തിലും പുറത്തുമുള്ള മലയാളി സമൂഹം . അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ എയിഡ് തേടി നിസ്സഹായതയിൽ അലയേണ്ട നാടല്ല കേരളം .
അങ്ങനെയുള്ള സമൂഹത്തിലെ മനുഷ്യരുടെ ആശയങ്ങളും , കൂട്ടായ്മയും കൂട്ടുത്തരവാദിത്തവും ഉണ്ടെങ്കിൽ നവമലയാളികൾക്ക് നവകേരളത്തിന് തുടക്കം കുറിക്കാം .നവമലായാളി പ്രളയത്തിന് നേരെ ചങ്കുറപ്പോടെ രക്ഷപ്രവർത്തനം നടത്തിയ ചെറുപ്പക്കാരാണ് . രാഷ്ട്രീയ തിമിരം പിടിക്കാത്ത ശുഭാപ്തിയുള്ള കേരള ഫസ്റ്റ് എന്ന് പറഞ്ഞു അവധിഎടുത്തു സന്നദ്ധ സേവനം ചെയ്ത് മലയാളിയാണ് മാറ്റത്തിന്റ നാന്ദി .
ഭാവന നിർഭരമായ ആശയ സങ്കരങ്ങളും പ്രചോദിതരാണ് മനുഷ്യരും സർഗാത്മകവും ക്രിയാത്മകവുമായ കൂട്ടായ മനുഷ്യരുടെ ആവേശവുമാണ് ലോകത്തെ മാറ്റിയത് . അതാണ് കേരളത്തെ മാറ്റുവാൻ കാമ്പും കരുത്തുമുള്ളയൊന്നു .
Kerala First is a call for a new imagination to rethink , renew and rebuild a resilient, peaceful and sustainable Kerala with a collective responsibllity to protect environment , and ensure human rights for all.
Kerala First is a call for action to proritize the idea of a new Kerala in the world .
Kerala First is about inspiring ideas , young people , and action for positive change.
Kerala First is a call for younger people to lead our society and politics .
Kerala First is a wake up call to our society not to be complacent in the false sense security and business as usual mode.
Kerala First is a call for humility and confidence to address the arrogance of power
Kerala First is the courage of conviction that ordinary people can do extraordinary change .
Kerala Firs is evoke positive energy and action and ignore negative energies .
Kerala First is to fight the cynicism and defeatism that nothing will change here .
Kerala First is the call for optimism to say " indeed We can Change and We Will Change "
"Never doubt that a small group of thoughtful, committed citizens can change the world; indeed, it's the only thing that ever has."
Margaret Mead
ജെ എസ് അടൂർ

No comments: