Friday, September 14, 2018

മരുന്നും മന്ത്രവും : വിശ്വാസമല്ലേ എല്ലാം?


ഞാൻ പ്രകൃതി ചികിത്സയുടെ ഉപാസകനോ ഉപയോഗ്താവോ അല്ല. അതിനെ അന്നും ഇന്നും ന്യായീകരിക്കുന്നുമില്ല. മനുഷ്യൻ അസുഖങ്ങൾ വരുമ്പോൾ സാധാരണ അതാത് സമൂഹങ്ങളിൽ നിലവിലുള്ള ചികിത്സ സമ്പ്രദായങ്ങൾ അതാത് സമയത്തു ഉപയോഗിക്കും. കഴിഞ്ഞ നൂറ് വര്ഷങ്ങൾക്ക് മുമ്പുള്ള രീതികളല്ല ഇപ്പോഴുള്ളത്. ഇരുന്നൂറും മുന്നൂറും വര്ഷം മുമ്പ്‌ രീതികൾ വളരെ വ്യത്യസ്തം. അന്നും മനുഷൻ ജനിച്ചു വളർന്നു, ഭോഗിച്ചു, പ്രത്യുൽപ്പാദനം ചെയ്തു, ജീവിച്ചു മരിച്ചു. ഇന്നും നടക്കുന്നത് അതൊക്കെ തന്നെ. ടെക്‌നോളജി സയൻസ് വളർച്ച കൊണ്ട് നമ്മുടെ ജീവിത രീതി മാറി. മരണനിരക്കും ജനന നിരക്കും കുറഞ്ഞു. ആയുസ്സ് അല്പം കൂടി അസുഖങ്ങളും കൂടി. അതിനനുസരിച്ചു കഴിഞ്ഞ മുപ്പത് കൊല്ലങ്ങളിൽ ആരോഗ്യ പരിപാലന ബിസിനസ്സ് ബില്ല്യൻസ് ഡോളർ ബിസിനസ് ആയി.
ആളുകൾ മരുന്ന് തിന്നും തിന്നാതയും അന്നും ഇന്നും മരിക്കുന്നുണ്ട്. മിക്കവരും മിക്കവാറും ചിക്ൽത്സകൾ സ്വീകരിക്കുന്നത് അന്നന്ന് സമൂഹങ്ങളിൽ പ്രബലമായ രീതികൾ കൊണ്ടും അങ്ങനെയുള്ള രീതിയിൽ സമൂഹത്തിൽ നില നിൽക്കുന്ന വിശ്വാസ്യത കൊണ്ടുമാണ്.
പണ്ട് ആളുകൾ ആയൂർവേദമോ,
നാട്ടു വൈദ്യമോ അതാത് ദേശങ്ങളിൽ നിലവിലുള്ള രീതികളോ ഉപയോഗിക്കുന്നത് അന്നന്ന് നിൽക്കുന്ന പ്രബല വിശ്വാസ രീതികളിൽ നിന്നാണ്. ഇന്നും അതൊക്കെ തന്നെയാണ്. ഇന്ന് മോഡേൺ മെഡിക്കൽ സംവിധാനങ്ങൾ പോലും ഒരു വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്നത് അതിന് പിന്നിലുള്ള ശാസ്ത്ര സത്യങ്ങളും കെമിക്കൽ ഫോർമുലയും ചികഞ്ഞു നോക്കിയിട്ടല്ല പ്രബലമായ വിശ്വാസം കൊണ്ടാണ്. ഇവിടെയും ഡോക്റ്റർമാർ വ്യവസ്ഥാവൽക്കരിക്കപ്പെട്ടതും വിപണീവൽക്കരിക്കപ്പെട്ടതുമായ ആരോഗ്യ സംബന്ധ അറിവുകളുടെ രാഷ്ട്രീയമാണ് ഉപയോഗിക്കുന്നത്. The politics of knowledge often operate on the basis of the prevailing legitimacy framework of hegemonic institutional framework that perpetuate a certain faith based on prevailing values in those space and time of history. A hundred years ago, there were hardly many modern medical doctors and medical education industry , pharama or hospital industry . Today all these are a part of legitmized business empire .
ചുരുക്കത്തിൽ എന്തൊക്കെ പറഞ്ഞാലും ഇന്നും ബഹു ഭൂരി പക്ഷം ജനങ്ങളും മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത് നമ്മൾ പഠിച്ചും അറിഞ്ഞും കണ്ടും കെട്ടുമൊക്കെ വളരുന്ന വിശ്വാസവും പ്രത്യാശയും കൊണ്ടാണ്. അതിന് ഭരണകൂടം നൽകുന്ന സാധുതയാണ് . അല്ലാതെ അതിന് പിന്നിൽ ഉള്ള ശാസ്ത്ര സത്യങ്ങൾ ചികഞ്ഞു നോക്കിയിട്ടല്ല. ഒരു പ്രബലമായ ഹെജമണിക് ഫ്രെയ്‌മിവർക്കിലുടെ മോഡേൺ മെഡിക്കൽ ഡോക്റ്റർമാരാകുന്നവർക്ക് ആയുർവേദ ഡോക്ടർമാരോടുള്ള സമീപനം പോലും അറിവിന്റ അധികാര സാധുത സ്റ്റാറ്റസ് മനസ്ഥിതിയിലാണ് .
മനുഷ്യൻ ഒരു വിചിത്ര ജീവിയാണ്. But human beings do not live by reason alone. മനുഷ്യൻ യുക്തി കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. Human beings are rational and irrational at the same time and often oscillating between the two. They are logical in many aspects and illogical in many other. അത് സാധാരണക്കാരനായാലും സ്റ്റീവ് ജോബ്സ് ആണങ്കിലും റോക്കറ്റ് സയന്റിസ്റ്റ് ആണെങ്കിലും. അത് കൊണ്ട് തന്നെയാണ് വിശ്വാസത്തെയും നിശ്വാസത്തയെയും പോലെ അന്ധ വിശ്വാസങ്ങളും അന്നും ഇന്നുമുള്ളത്.
മനുഷ്യന് അന്നും ഇന്നും പേടി മരണത്തെയാണ്. അത് നീട്ടിവയ്ക്കാനോ അല്ലെങ്കിൽ അത് കഴിഞ്ഞു എന്തെങ്കിലും സംവിധാന വിശ്വാസമുണ്ടാക്കാനുമാണ് മനുഷ്യ ജാതി ഉൽപ്പത്തി കഥകൾ തൊട്ട് ശ്രമിക്കുന്നത്. മരണവും മരണ ഭയവും ഇല്ലായിരുന്നുവെങ്കിൽ മിക്ക മതങ്ങളും ഇവിടെ പച്ച പിടിക്കില്ലായിരുന്നു.
ചുരുക്കത്തിൽ മനുഷ്യൻ അന്നും ഇന്നും ശ്വാസം കൊണ്ടും വിശ്വാസം കൊണ്ടും പ്രത്യാശകൊണ്ടുമാണ് ജീവിക്കുന്നതും. മനുഷ്യൻ മരണ തീയതി നീട്ടിക്കിട്ടാൻ മരുന്നോ മന്ത്രമോ അത്ഭുത രോഗ ശാന്തിയോ ഒക്കെ ഉപയോഗിക്കുന്നതും ഇന്നും ഇന്നലെയും തുടങ്ങിയതല്ല .
മരണത്തിന്റെ തീയതി നീട്ടികിട്ടാൻ ആണ് നാ ആശുപത്രി എന്ന് ഇന്ന് അറിയുന്ന സംവിധാനത്തിലേക്കും അതിലെ വ്യവസ്ഥാപിത അപ്പോത്തിക്കിരിമാരായ ഡോക്റ്റർ പുരോഹിത വർഗ്ഗത്തിലേക്കും അഭയത്തിനായി ആർജിച്ച വിശ്വാസത്തോടെ ഓടിഎത്തുന്നത്. അത് മോഡേൺ സ്റ്റേറ്റിന്റെ ചിട്ട ചട്ടപ്പടിയിലാണ്
അതിലും കാര്യങ്ങൾ കൈവിടും എന്ന തോന്നൽ വരുമ്പോൾ അമ്പലത്തിലും പള്ളിയിലും നേർച്ച ഇടും. അതിലും വിശ്വാസമാണ് കാര്യം. ചിലർ രോഗ ശാന്തി വരക്കാരടെ പിറകെ പോകും. ചിലർ ഏലസ്സ് കെട്ടും. ചിലർ പ്രകൃതി മരുന്ന് തേടി പോകും. ചിലർ പ്രകൃതി ചികത്സ തേടും . ചിലർ ഇതൊന്നും ഇല്ലാതെ മരിക്കാൻ തീരുമാനിക്കും. എല്ലാം നമ്മൾ അന്നന്ന് ആർജിക്കുന്ന വിശ്വാസം കൊണ്ടാണ്.
ആയതിനാൽ ഇപ്പോൾ ഒരു ജേക്കബ് വടക്കുംചേരിയെ ജയിലിൽ പിടിച്ചിട്ടാൽ തീരുന്നതല്ല മനുഷ്യന്റെ വിശ്വാസത്തിന്റെയും പ്രബല വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും പ്രശ്നങ്ങൾ. അയാളുടെ പ്രകൃതി ചികിത്സാ മൗലീക വാദത്തോട് തികച്ചും വിയോജിപ്പാണ്. എല്ലാ മൗലീക വാദങ്ങളോടും അത് തന്നെയാണ് നിലപാട് . അതുപോലെ എന്തൊക്കെ കാര്യങ്ങൾ ഇവിടെ പരസ്യമായും രഹസ്യമായും നടക്കുന്നു . എല്ലാ മതങ്ങളിലും രോഗ ശമന ഏർപ്പാടുകളും വിശ്വാസ അന്ധവിശ്വാസ ധാരകളും ഉണ്ട് . അവരെ എല്ലാവരെയും ജയിലിൽ നിറച്ചാലും മനുഷ്യന്റ പ്രബല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മരണം നീട്ടികിട്ടാനുള്ള പരക്കം പാച്ചിൽ എന്തെങ്കിലും കുറയും എന്ന് തോന്നുന്നില്ല .
ജെ എസ് അടൂർ

No comments: