Friday, September 14, 2018

Asianet discussion on Flood response in Kerala

Joy of Giving vs Returns on Investment.


Many asked me , what are the 'returns on investment' or incentives for the common men if they contribute a months salary for rebuilding Kerala? My answer is that world is still a good place as there are millions of people who open their hearts, minds and money to support the less privileged, devastated by natural calamities everywhere . Yesterday in one day, NDTV raised 100 million. Because there are millions of ordinary people who do not live by bred alone. They give to feel good, to say that they are a part of the larger humanity.
I give a large chunk of my earning for the larger common good, and as a moral and political responsibility because I feel deep within that I am a part of larger humanity and this beautiful planet. When I decided to use my life's savings and my inherited property for the Bodhigram initiatives, many rich cousins and friends asked me ' what is the return on investment ' in such 'dead investment '? I said "when you die , every investment is a dead investment and you are sure to die. "
Instead of spending money on big comforts, a five star life or to buy an expensive BMW, one can also get simple joy by giving, sharing and caring. It is not merely about charity. It is about the simple joys of living simply. We need money for our need and not seek more greed or to consume endlessly till we reach our end.
'Bodh ' means consciousness of freedom within . Bodhi is a tree of life. And gram means a community of life. Bodhigram symbolises my world view. A community of life driven by consciousness of freedom under the tree of life. It is the symbiosis of life within, life around and life beyond. It is to make change happen within and beyond to seek freedom in life and live without fear or favour. Hence I give and share to feel the joy of life.
Because you and I have two choices in life. One. Live every single day and see work as a creative expression of life and money as a means to have adequate food, clothes, shelter and other basic need (health, education etc). And there are those who see every thing in terms of 'return on investment ' and incentives for the self. Both these people will die one day. And those who have millions of cash earned smartly through investing wisely with good cash returns on investment will get flowers on their funeral day from the Banks where they left behind millions of all their 'returns on investments'
Human beings do not live by bread alone. You and I will surely die one day. And our life's worth is how much you really lived, how much you loved, how much you shared and how much you cared for others and what difference you made to the life, people and planet.
You will not take millions of money or your huge mansions or gold to your grave. And if you live only for yours self, you are not living but you are existing simply, earning a livelihood and simply consuming ,excreting and more insecure . Life is not an investment that seek returns on investment. Life is not merely about earning money for livelihood. It is much more than that .
Life is being a part of larger life of the people and planet, a sense of belonging to billions of manifestations of life in the flow of a river, in the song of a bird, in the flowers and fruits of trees, love of a dog, majesty of a tiger, in the fury of the nature and pulse of humanity. Hence don't be prisoners of the self by seeking returns on everything by reducing life, work and everything as mere 'investment '.
Money is simply a means and delusions of money are illusions of life. Return on investments will not stop you from not being taken to the grave where you neither have anything to invest nor returns on investment because you will never return.
So, live, love, share, care and feel life everyday. Life is a blessing and share it with everyone and feel the joys of giving in the art of living. Be creative. Do commune and be a part of a community and make your life a blessing .
JS Adoor

My worldview: Dancing with Dreams.

My worldview
Dancing with Dreams.
Bodhigram is a nuturing farm of imagination to dance with the dreams. It is a call to action to experiment with creative possibilities of life and get excited to discover the beauty of the self, to go beyond the self to touch, sense and feel the life within and beoyond time and space. It is a space to seek and discover the transformative options for people and planet. It is a work of art in progress.
Dancing with your dream in a playful rhythem is what make you and your dreams alive and exciting. Many a time many people are either prisoners of thier dreams or end up imprisoning their dreams. Freeing your dreams and then dancing with your dreams as partners in the symphony of life make the world brighter with hope.
Daring to dream and dreaming dreams beyond yourselves require immence sense of freedom within and beyond to unleash your imagination and ability to inspire others to join the dream to translate it in to a work of art, an act of colective enterprise.
Never be fearful about realising freedom. Freedom within comes in with immense responsibility to expand freedom beyond you and make change, happen within, around and beyond.
Fearless minds can only become real changemakers. And real changemakers do not seek quick return, or recognition or name or fame or wealth. They dance with their dreams, they play with history and they make change happen within and beyond. They dare to dream beyond their life-span.They dream beyond time and space. Their work is the creative expression of life.
Transformative leadership seeks to challenge and change within and beyond.
Transfomative leaders continuously seek to bridge the 'Being'- 'Doing' and 'Becoming'.It is the capacity to be honest with oneslf, continously transform oneself, be aware about the world deep with in ; and it is the freedom to learn and unlearn continuously with a sense of your being and growing and outgrowing within and beyond.
Transformative leaders transform gently with a sense of sharing and caring. They often transform the words, and deeds in a playful manner with a sense of meditative mission to softly dancing playfully with lives and making thier life like a flute where drems flow and spread like music.
Dancing with your dreams and playing with the music of life make life a creative journey of excitement.
I work with a lot of young people and my effort is to help them to find their own pathways to learn to dance with their dreams to discover the aesthetics of the self to go beyond the slef to touch, feel and sense life beyond themselves.
Life is exciting. Live every moment with gratitude and love.
JS

മരുന്നും മന്ത്രവും : വിശ്വാസമല്ലേ എല്ലാം?


ഞാൻ പ്രകൃതി ചികിത്സയുടെ ഉപാസകനോ ഉപയോഗ്താവോ അല്ല. അതിനെ അന്നും ഇന്നും ന്യായീകരിക്കുന്നുമില്ല. മനുഷ്യൻ അസുഖങ്ങൾ വരുമ്പോൾ സാധാരണ അതാത് സമൂഹങ്ങളിൽ നിലവിലുള്ള ചികിത്സ സമ്പ്രദായങ്ങൾ അതാത് സമയത്തു ഉപയോഗിക്കും. കഴിഞ്ഞ നൂറ് വര്ഷങ്ങൾക്ക് മുമ്പുള്ള രീതികളല്ല ഇപ്പോഴുള്ളത്. ഇരുന്നൂറും മുന്നൂറും വര്ഷം മുമ്പ്‌ രീതികൾ വളരെ വ്യത്യസ്തം. അന്നും മനുഷൻ ജനിച്ചു വളർന്നു, ഭോഗിച്ചു, പ്രത്യുൽപ്പാദനം ചെയ്തു, ജീവിച്ചു മരിച്ചു. ഇന്നും നടക്കുന്നത് അതൊക്കെ തന്നെ. ടെക്‌നോളജി സയൻസ് വളർച്ച കൊണ്ട് നമ്മുടെ ജീവിത രീതി മാറി. മരണനിരക്കും ജനന നിരക്കും കുറഞ്ഞു. ആയുസ്സ് അല്പം കൂടി അസുഖങ്ങളും കൂടി. അതിനനുസരിച്ചു കഴിഞ്ഞ മുപ്പത് കൊല്ലങ്ങളിൽ ആരോഗ്യ പരിപാലന ബിസിനസ്സ് ബില്ല്യൻസ് ഡോളർ ബിസിനസ് ആയി.
ആളുകൾ മരുന്ന് തിന്നും തിന്നാതയും അന്നും ഇന്നും മരിക്കുന്നുണ്ട്. മിക്കവരും മിക്കവാറും ചിക്ൽത്സകൾ സ്വീകരിക്കുന്നത് അന്നന്ന് സമൂഹങ്ങളിൽ പ്രബലമായ രീതികൾ കൊണ്ടും അങ്ങനെയുള്ള രീതിയിൽ സമൂഹത്തിൽ നില നിൽക്കുന്ന വിശ്വാസ്യത കൊണ്ടുമാണ്.
പണ്ട് ആളുകൾ ആയൂർവേദമോ,
നാട്ടു വൈദ്യമോ അതാത് ദേശങ്ങളിൽ നിലവിലുള്ള രീതികളോ ഉപയോഗിക്കുന്നത് അന്നന്ന് നിൽക്കുന്ന പ്രബല വിശ്വാസ രീതികളിൽ നിന്നാണ്. ഇന്നും അതൊക്കെ തന്നെയാണ്. ഇന്ന് മോഡേൺ മെഡിക്കൽ സംവിധാനങ്ങൾ പോലും ഒരു വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്നത് അതിന് പിന്നിലുള്ള ശാസ്ത്ര സത്യങ്ങളും കെമിക്കൽ ഫോർമുലയും ചികഞ്ഞു നോക്കിയിട്ടല്ല പ്രബലമായ വിശ്വാസം കൊണ്ടാണ്. ഇവിടെയും ഡോക്റ്റർമാർ വ്യവസ്ഥാവൽക്കരിക്കപ്പെട്ടതും വിപണീവൽക്കരിക്കപ്പെട്ടതുമായ ആരോഗ്യ സംബന്ധ അറിവുകളുടെ രാഷ്ട്രീയമാണ് ഉപയോഗിക്കുന്നത്. The politics of knowledge often operate on the basis of the prevailing legitimacy framework of hegemonic institutional framework that perpetuate a certain faith based on prevailing values in those space and time of history. A hundred years ago, there were hardly many modern medical doctors and medical education industry , pharama or hospital industry . Today all these are a part of legitmized business empire .
ചുരുക്കത്തിൽ എന്തൊക്കെ പറഞ്ഞാലും ഇന്നും ബഹു ഭൂരി പക്ഷം ജനങ്ങളും മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത് നമ്മൾ പഠിച്ചും അറിഞ്ഞും കണ്ടും കെട്ടുമൊക്കെ വളരുന്ന വിശ്വാസവും പ്രത്യാശയും കൊണ്ടാണ്. അതിന് ഭരണകൂടം നൽകുന്ന സാധുതയാണ് . അല്ലാതെ അതിന് പിന്നിൽ ഉള്ള ശാസ്ത്ര സത്യങ്ങൾ ചികഞ്ഞു നോക്കിയിട്ടല്ല. ഒരു പ്രബലമായ ഹെജമണിക് ഫ്രെയ്‌മിവർക്കിലുടെ മോഡേൺ മെഡിക്കൽ ഡോക്റ്റർമാരാകുന്നവർക്ക് ആയുർവേദ ഡോക്ടർമാരോടുള്ള സമീപനം പോലും അറിവിന്റ അധികാര സാധുത സ്റ്റാറ്റസ് മനസ്ഥിതിയിലാണ് .
മനുഷ്യൻ ഒരു വിചിത്ര ജീവിയാണ്. But human beings do not live by reason alone. മനുഷ്യൻ യുക്തി കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. Human beings are rational and irrational at the same time and often oscillating between the two. They are logical in many aspects and illogical in many other. അത് സാധാരണക്കാരനായാലും സ്റ്റീവ് ജോബ്സ് ആണങ്കിലും റോക്കറ്റ് സയന്റിസ്റ്റ് ആണെങ്കിലും. അത് കൊണ്ട് തന്നെയാണ് വിശ്വാസത്തെയും നിശ്വാസത്തയെയും പോലെ അന്ധ വിശ്വാസങ്ങളും അന്നും ഇന്നുമുള്ളത്.
മനുഷ്യന് അന്നും ഇന്നും പേടി മരണത്തെയാണ്. അത് നീട്ടിവയ്ക്കാനോ അല്ലെങ്കിൽ അത് കഴിഞ്ഞു എന്തെങ്കിലും സംവിധാന വിശ്വാസമുണ്ടാക്കാനുമാണ് മനുഷ്യ ജാതി ഉൽപ്പത്തി കഥകൾ തൊട്ട് ശ്രമിക്കുന്നത്. മരണവും മരണ ഭയവും ഇല്ലായിരുന്നുവെങ്കിൽ മിക്ക മതങ്ങളും ഇവിടെ പച്ച പിടിക്കില്ലായിരുന്നു.
ചുരുക്കത്തിൽ മനുഷ്യൻ അന്നും ഇന്നും ശ്വാസം കൊണ്ടും വിശ്വാസം കൊണ്ടും പ്രത്യാശകൊണ്ടുമാണ് ജീവിക്കുന്നതും. മനുഷ്യൻ മരണ തീയതി നീട്ടിക്കിട്ടാൻ മരുന്നോ മന്ത്രമോ അത്ഭുത രോഗ ശാന്തിയോ ഒക്കെ ഉപയോഗിക്കുന്നതും ഇന്നും ഇന്നലെയും തുടങ്ങിയതല്ല .
മരണത്തിന്റെ തീയതി നീട്ടികിട്ടാൻ ആണ് നാ ആശുപത്രി എന്ന് ഇന്ന് അറിയുന്ന സംവിധാനത്തിലേക്കും അതിലെ വ്യവസ്ഥാപിത അപ്പോത്തിക്കിരിമാരായ ഡോക്റ്റർ പുരോഹിത വർഗ്ഗത്തിലേക്കും അഭയത്തിനായി ആർജിച്ച വിശ്വാസത്തോടെ ഓടിഎത്തുന്നത്. അത് മോഡേൺ സ്റ്റേറ്റിന്റെ ചിട്ട ചട്ടപ്പടിയിലാണ്
അതിലും കാര്യങ്ങൾ കൈവിടും എന്ന തോന്നൽ വരുമ്പോൾ അമ്പലത്തിലും പള്ളിയിലും നേർച്ച ഇടും. അതിലും വിശ്വാസമാണ് കാര്യം. ചിലർ രോഗ ശാന്തി വരക്കാരടെ പിറകെ പോകും. ചിലർ ഏലസ്സ് കെട്ടും. ചിലർ പ്രകൃതി മരുന്ന് തേടി പോകും. ചിലർ പ്രകൃതി ചികത്സ തേടും . ചിലർ ഇതൊന്നും ഇല്ലാതെ മരിക്കാൻ തീരുമാനിക്കും. എല്ലാം നമ്മൾ അന്നന്ന് ആർജിക്കുന്ന വിശ്വാസം കൊണ്ടാണ്.
ആയതിനാൽ ഇപ്പോൾ ഒരു ജേക്കബ് വടക്കുംചേരിയെ ജയിലിൽ പിടിച്ചിട്ടാൽ തീരുന്നതല്ല മനുഷ്യന്റെ വിശ്വാസത്തിന്റെയും പ്രബല വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും പ്രശ്നങ്ങൾ. അയാളുടെ പ്രകൃതി ചികിത്സാ മൗലീക വാദത്തോട് തികച്ചും വിയോജിപ്പാണ്. എല്ലാ മൗലീക വാദങ്ങളോടും അത് തന്നെയാണ് നിലപാട് . അതുപോലെ എന്തൊക്കെ കാര്യങ്ങൾ ഇവിടെ പരസ്യമായും രഹസ്യമായും നടക്കുന്നു . എല്ലാ മതങ്ങളിലും രോഗ ശമന ഏർപ്പാടുകളും വിശ്വാസ അന്ധവിശ്വാസ ധാരകളും ഉണ്ട് . അവരെ എല്ലാവരെയും ജയിലിൽ നിറച്ചാലും മനുഷ്യന്റ പ്രബല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മരണം നീട്ടികിട്ടാനുള്ള പരക്കം പാച്ചിൽ എന്തെങ്കിലും കുറയും എന്ന് തോന്നുന്നില്ല .
ജെ എസ് അടൂർ

മനോരമ ലേഖനം

My article on Disaster response governance in Today's Manorama. This includes suggestions to ensure transparency, accountability and participation. There are also concrete suggestions on how to raise resources for the disaster response - and also the need to have comprehensive assessment at the state and regional level. Please feel free to share.
MANORAMAONLINE.COM|BY MANORAMA ONLINE
കേരളത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മലയാളിസമൂഹം ഒരുമിച്ച് അതിജീവിച്ചു. പ്രകൃതിദുരന്തങ്ങ.....

കേരള ഫസ്റ്റ് - റേഡിയോ ചാറ്റ്





കേരള ഫസ്റ്റ് ചിന്തകള്‍ : പ്രളയാനന്തര കേരളം എങ്ങെനെ പുതുക്കാം

കേരള ഫസ്റ്റ് ക്യാമ്പയിൻ .
25000 കോടിയുടെ പുതു കേരള നിർമാണ ഫണ്ട് .
കേരളം വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് . നമുക്ക് ഒരു രാജ്യത്തിന്റെയും ദൽഹി ദര്ബാറിന്റെയും ഓശാരവും എയഡും വേണ്ടാ എന്ന് തന്റേടത്തോടേയും ആത്മ വിശ്വാസത്തോടെയും പറയാൻ കഴിയണം .
നമ്മൾ കേരളത്തിലെയും ലോകത്തേയും മലയാളികൾ ഒരുമിച്ചു ശ്രമിച്ചാൽ ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മോബി ലൈസ് ചെയ്ത് ഏറ്റവും സമർഥമായി ഇമ്പ്ലിമെൻറ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക. നമുക്ക് മാത്രമാണ് അത് ഇന്ത്യയിൽ ചെയ്തു കാണിക്കാനുള്ള കപ്പാസിറ്റിയുള്ളത് . We should move from reactive approach to proactive approach . We need to think and act big and deliver with courage of conviction.
കേരള ഫസ്റ്റ് ആണെന്ന് പെർഫോമ് ചെയ്ത് കാണിക്കുക. മോഡിയുടെ പുറകെയും ആരുടെ പുറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന് ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ
നമ്മൾ വെറും മൂന്നാം ലോകക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസന സൂചികയിൽ ഒന്നാമത് .ലോകത്ത്‌ ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരളത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക .
കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ 500 കൊടിയിലധികമാണ് നമ്മൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൊടുത്തത് . അല്ലാതെ ആളും അർത്ഥവുമായി ഒരു മുന്നൂറു കോടിയെങ്കിലും നമ്മൾ മൈബൈലൈസ് ചെയ്തു .
ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is the time to rebuild hope in everyone and every where in Kerala. Tell the union government of India .Thank you , we don't need your aid too.
കേരളത്തിലെ മൊത്തം കുടുംബങ്ങൾ 1,12,17,853. ഇതിൽ ഒരു 80 ലക്ഷം കുടുമ്പങ്ങൾ ഒരു മാസം ശരാശരി ആയിരം രൂപ വച്ച് 15 മാസം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും . അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .
ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും . പക്ഷെ രണ്ടു കണ്ടീഷൻ . ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം രൂപ വരെ ഒരു പുതു കേരള നിർമിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശനമേയുള്ളൂ കേരളത്തിൽ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം Together we did it. ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്നമാണ് . അത് കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും
വേണമെന്ന് വച്ചാൽ കേരളത്തിന് വേണ്ടി ഒരു മാസത്തെ ശമ്പളം പതിനഞ്ചോ അതിലധികമോ തവണയായി കൊടുക്കാൻ തയ്യാറുള്ളവരുണ്ട് . കേരളത്തിലും ലോകത്തിലും ഉള്ള മലയാളികൾ Equal Monthly Instalment (EMI) ആയി 15 മാസത്തേക്ക് കേരള റീകൺസ്ട്രക്ഷൻ ഫണ്ടിലേക്കി തുകമാറ്റം. കമ്പിനികൾക്കും സർക്കാർ ജീവനക്കാർക്കും പേ റോൾ സംഭാവനകൾ നൽകാം. വിദേശ മലയാളികളിൽ മാസം നൂറു ഡോളർ മുതൽ 500 ഡോളർ വരെ കപ്പാസിറ്റിയുള്ള ലക്ഷകണക്കിന് മലയാളികൾ ഉണ്ട്.
അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു മാസം പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടിൽ തക്സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .
പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം . ഒന്ന് . പൂർണ സുതാര്യതയും അകൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക .
അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചിലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക്‌ മനസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്പോർട്ട് അവതരിപ്പിക്കണം .
അതിന്റ ഏകോപനത്തിനായി ഒരു മന്ത്രിയെയോ അല്ലെങ്കിൽ എല്ലാവര്ക്കും സ്വീകാര്യനായ ഒരു സ്വതന്ത്ര മാനേജ്മെന്റ് വിദഗ്ധനെയോ ചുമതലപെടുത്തുക പ്രധാന വകുപ്പുകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ ടീമും ഇത് നടപ്പാക്കാൻ ഏറ്റവും മിടുക്കരായ അഞ്ചു ഓഫീസർമാരെ നിയമിക്കുക . എല്ലാ ജില്ലകളിലും കോർഡിനേഷന് ഏറ്റവും മിടുക്കാരായ നൂറു യൂത്തു വോളിന്റിയർമാരെ സുതാര്യമായി തിർഞ്ഞെടുക്കുക (ഭരിക്കുന്ന പാർട്ടികളുടെ ആളുകളെ തള്ളി കയറ്റിയാൽ കുളമാകും ). ഇത് ഏറ്റവും വലിയ പങ്കാളിത്തത്തൊട് കൂടി കൊണ്ട് പോകുവാൻ സർക്കാരിന്റ കീഴിൽ എല്ലാവർക്കും പ്രാധിനിത്യമുള്ള് ഒരു ഓട്ടോണമസ് സ്‌പെഷ്യൽ വെഹിക്കിൾ സംവിധാനം കക്ഷി രാഷ്ട്രീയത്തിന് അതീതമായി കൊണ്ട് പോകുവാൻ കഴിയും. ഇങ്ങനെ ചെയ്യുവാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷനും പൊളിറ്റിറ്റിക്കൽ വില്ലുമുണ്ടെങ്കിൽ നമ്മുടെ നേതാക്കൾ പാർട്ടി നേതാക്കൾക്കപ്പുറം സ്റ്റേറ്റ്‌സ്മാൻ മാരായി ചരിത്രത്തിൽ ഇടം നേടും.
We need to first mobilize the minds and money will follow
മാറ്റം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ് . പിന്നെ സമൂഹത്തിൽ .we are what we think we are! കേരളത്തിലേക്ക് ലോകം വരട്ടെ നമ്മൾ ചെയ്യുന്ന മാറ്റം കണ്ടു പ്രചോദിതരാകാൻ .An unusual times requires an unusual solution. കേരളത്തിന് ഇപ്പോൾ തന്നെ ഉള്ള പൊതു കടം രണ്ട് ലക്ഷം കൊടിയിലേറെയാണ്. വീണ്ടും കുറെ കൂടി കടം വാങ്ങി മരാമത്തു പണികൾ നടത്തിയാൽ അത് ബിസിനസ് ആസ് യൂഷ്വൽ ആയിരിക്കും. പക്ഷെ കളക്ടീവ് പാർട്ടിസിപ്പേഷനും ഓണർഷിപ്പും ഉണ്ടെങ്കിൽ നമുക്ക് അതുഭുതങ്ങൾ സൃഷ്ടിക്കാം. We can together create wonders.
കേരള ഫസ്റ്റ് .We can indeed inspire change. We can Inspire the idea of a new India. Kerala was sought after by the world for our spices and a chapter of the world history began in our land when Vasco De Gama landed here looking for spices in 1498 . Let now the world come here for new ideas. We can. We must. We can inspire our new generation and the world. This flood is challenge for us to renew and revitalize our people and land. And an opportunity to build a new Kerala, sustainable, forward looking, peaceful and prosperous. We should make our young people to dream a great future for this green land of rivers and trees.
കേരളം ഒന്നാമത് .കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
We can indeed make change happen within and beyond .
Many may think it is not 'practical' and very difficult and many may come out with reasons not to raise money from people .Many in the government and political parties will be reluctant to go beyond their comfort zone .
But leaders are those who make seemingly difficult thing possible and manage to bring big changes. Those want to make things happen , just DO IT with courage of conviction, and building a shared sense hope , vision and mission across the society .We need to build a new hope for Kerala
ജെ എസ്സ് അടൂർ

കേരള ഫസ്റ്റ് 2.
കേരളത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മലയാളി സമൂഹമൊരുമിച്ചു അതിജീവിച്ചു . പ്രകൃതി ദുരന്തങ്ങൾ പലപ്പോഴും സാമ്പത്തിക -സാമൂഹിക രാഷ്ട്രീയ പ്രത്യഘാതങ്ങൾ ഉളവാക്കും .അതുകോണ്ടു ദുരന്ത പ്രതീകരണം ഒരു ഭരണ രാഷ്ട്രീയ പ്രക്രിയകൂടിയാണ് .
എന്നാൽ ദുരിത്വാശ്വാസത്തിന്റ രണ്ടാം ഘട്ടത്തിൽ കരുതലും , ജാഗ്രതയും എല്ലാവരുടെയും പങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം എന്നത് സർക്കാരും ഭരിക്കുന്ന പാർട്ടികളും നേരിടുന്ന പ്രധാന പ്രശ്നമാണ് . ഇനി വരുന്ന ആഴ്ച്ചകളും അടുത്ത മൂന്ന് മാസങ്ങളും ഈ ഫലപ്രദമായ ദുരിത്വാശ്വാസ , പുനരധിവാസ , പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അതി പ്രധാനമാണ് . അടുത്ത ഘട്ടത്തിലെ പ്ലാനിങ്ങിലും ഏകോപനത്തിലും നടപ്പാകുന്നതിലും പിഴവ് പറ്റാതെയും കാലിടറാതെയും സർക്കാർ ശ്രദ്ധിക്കണം . ദുരന്ത മാനേജ്മെന്റിലും , നിവാരണത്തിലും സർക്കാരും മുഖ്യ മന്ത്രിയും ചെയ്യേണ്ട അടിയന്തര നടപടികൾക്കുള്ള ചില നിർദേശങ്ങളാണ് താഴെ വിവരിക്കുന്നത് .
1) സർക്കാരും മുഖ്യ മന്ത്രിയും ആദ്യം ചെയ്യേണ്ടത് എല്ലാവരെയും വിശ്വാസത്തിലെടുക്കുക എന്നതാണ് . എല്ലാവരുടെയും പങ്കാളിത്തത്തിനും കൂട്ട് ഉത്തരവാദിത്തമുറപ്പാക്കുന്നതിനും ഇത് ആവശ്യമാണ് .
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി അവരുടെ നിർദേശങ്ങൾക്കായി ഒരു കൺസൾട്ടേഷൻ ഉടനെ നടത്തുക . അതിനെ തുടർന്ന് അടുത്ത ആറു മാസത്തേക്ക് കൃത്യമായ ടെമ്സ് ഓഫ് റെഫെറെൻസ് ആധാരമാക്കി ഓൾ പാർട്ടി കണ്സള്ട്ടേറ്റിവ് കമ്മറ്റി രൂപീകരിക്കുക . അതുപോലെ കേരളത്തിലെ വിവിധ സാമൂഹിക സംഘടനകളെയും സർക്കാരിതര സംഘടനകളെയും വിദേശ മലയാളി സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ദുരന്ത -പുനരധിവാസ കൺസൾട്ടേഷൻ നടത്തുക . വിദേശത്തും സ്വദേശത്തുമുള്ള മലയാളികൾക്കുള്ള നിർദേശങ്ങൾ മുഖ്യ മന്ത്രിയുടെ ഓഫീസിലേക്ക് അയക്കുവാൻ സംവിധാനമുണ്ടാക്കുന്നത് പ്രയോജനകാര്യമാണ് .
2.കൃത്യമായ ദുരന്തശ്വാസ -പുനരധിവാസ മാനദണ്ഡങ്ങളും പ്രായോഗിക ഗൈഡ് ലൈൻസും ഉടനെ സർക്കാർ പുറത്തിറക്കണം . ഇത് തയ്യാറാക്കേണ്ടത് മേൽ വിവരിച്ച കൺസൾട്ടേഷന്റെ അടിസ്ഥാനത്തിലും ഒറീസ്സ പോലെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കാര്യങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുമായിരിക്കണം .
3, സുതാര്യതയും സർക്കാർ ഭരണ നിര്വഹണ ഉത്തരവാദിത്തവും പ്രധാനമാണ് . മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന തുകയുടെ കണക്കുകളും അതെങ്ങനെ , എവിടെ , എന്തിന് വേണ്ടി ചിലവാക്കി എന്ന റിപ്പോർട്ടും ഒരു പ്രത്യേക വെബ്‌സൈറ്റിൽ ആഴ്ച്ചതോറും അപ്‌ഡേറ്റ് ചെയ്യുക . ഈ ദുരന്ത പുനരധിവാസത്തിനായുള്ള എല്ലാ വിവരങ്ങളും പങ്കു വെക്കാൻ വെബ് പോർട്ടലും സാമൂഹിക മാധ്യമങ്ങളും പത്രകുറിപ്പുകളും ഇറക്കുക ഇങ്ങനെ എല്ലാ വിവരങ്ങളും സുതാര്യമായാൽ പകുതി പ്രശ്നങ്ങൾ കുറയും .
4. ഫലപ്രദമായ പങ്കാളിത്തവും ഏകോപനവും ദുരന്ത പുനരധിവാസത്തിന് ആവശ്യമാണ് . ആദ്യമായി വിവിധ സർക്കാർ , സർക്കാർ ഇതര സംഘടനകളുടെയും ദുരന്ത നിവാരണ രംഗത്ത് പരിചയവും വൈദദ്ധ്യം ഉള്ളവരെയും ഉൾപ്പെടുത്തി ദുരന്ത നിവാരണ ഏകോപന സമിതി പ്ലാനിങ് ബോഡിന്റെ ചുമതലയിൽ നടത്തുക . ഇത് ജില്ലാ തലത്തിലും പഞ്ചായത്തു തലത്തിലുമാവശ്യമാണ് . ഭരിക്കുന്ന പാർട്ടികളുടെ സജീവ അനുഭാവികളെയും അവരുടെ സർക്കാരിതര സംഘടനകകെയും സർക്കാർ ഉൽസാഹ കമ്മറ്റിക്കാരെയും ഈ ഏകോപന സമിതികളിൽ സാധാരണ കാണുന്നത് പോലെ കുത്തി നിറക്കരുത് . പ്രതി
പക്ഷ പ്രാധിനിത്യവും സ്വതത്ര വിദഗ്ധരുടെ പ്രാധിനിത്യവുമുറപ്പാക്കിയേലേ ഫലവത്തായ പങ്കാളിത്തമുണ്ടാകയുളളൂ .
5) പുനരധിവാസ-പുനർ നിർമ്മാണ ഫണ്ട് സ്വരൂപണം ആവശ്യമാണ് . ഇതിന് ഏതാണ്ട് ഇരുപത്തിനായിരത്തിൽ അധികം കോടി സ്വരൂപിക്കണം . ഇതിന് മൂന്ന് മാർഗങ്ങളുണ്ട് .ഒന്നാമതായി . ഒരു ചെറിയ സെസ് ഏർപ്പെടുത്തുക .അത് വളരെ ശ്രദ്ധയോടെ നിര്വഹിക്കണ്ടയൊന്നാണ് . രണ്ടാമതായി പേ റോൾ ഗിവിങ് .സർക്കാർ ഉദ്യോഗസ്ഥരും വിവിധ കമ്പിനികളിൽ ജോലി ചെയ്യുന്നവരും മാസം നൂറു രൂപ മുതൽ അയ്യായിരം വരെ ഒരുവര്ഷത്തേക്കു എല്ലാമാസവും സംഭാവന ചെയ്യുന്ന ഒരു രീതിയാണ് . ഒരാൾ പൈസ വാഗ്ദാനം ചെയ്‌താൽ അയാളുടെ ബാങ്ക് അകൗണ്ടിൽ നിന്ന്എല്ലാമാസവും ഓട്ടോമാറ്റിക് ഡെബിറ്റ് ചെയ്യുന്ന രീതിയാണിത് .മൂന്നാമതായി .സ്പോൺസർ എ പ്രോജക്റ്റ് . വിദേശത്തുള്ള മലയാളി സംഘടനകൾക്കും , സർക്കാരിതര സംഘടനകൾക്കും നേരിട്ട് ഒരു പ്രോജക്റ്റ് സർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന രീതിയാണിത് . എല്ലാ ജില്ലയിലും ചില പഞ്ചായത്തുകളിലെ പുനരധിവാസം സർക്കാരിനും സർക്കാരിതര സംഘടനകൾക്കും ഏകോപനത്തോടെ നടത്തുവാൻ ഉള്ള സംവിധാനമാണിത് . ഇതിന് കുറഞ്ഞത് ഒരു കോടി രൂപ ചിലവാക്കാൻ തയ്യറുള്ളവർക്കായിരിക്കണം സ്പോൺസർ എ പ്രീജക്റ്റിൽ പങ്കെടുക്കാൻ യോഗ്യത .ഇതിന് കൃത്യമായ മാനദണ്ഡങ്ങളും ഏകോപന ഗൈഡ് ലൈനും ആവശ്യമാണ് .കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പുനരധിവാസ സാരംഭങ്ങളും ഇതിൽപ്പെടുത്തം . ഇതിനു വേണ്ടി ഒരു പുനരധി വാസ -പുനർ നിർമാണ ഫണ്ട് തുടങ്ങുന്നതാണ് അഭികാമ്യം . ആ ഫണ്ടിലേക്ക് ആർക്കും സംഭാവന ചെയ്യുവാൻ സാധിക്കണം .ഇതുകൂടാതെ ഒരു പ്രളയ ആശ്വാസ ഭാഗ്യക്കുറി തുടങ്ങാവുന്നതാണ്. ഇതിൽ പ്രധാനം ഫണ്ട് വിനയോഗിക്കുന്നതിൽ വേണ്ട പൂർണ്ണ സുതാര്യതയാണ് .
6) ദുരന്ത പ്രതികരണ മാനേജുമെന്റും മോണിറ്ററിങ്ങും
ദുരന്ത പ്രതീകരണത്തിന്റ ആദ്യഭാഗമായി വേണ്ടത് റിക്കവറി -പുനരധിവാസ വിലയിരുത്തലാണ് . സംസ്ഥാന തലത്തിലും , ജില്ലാ തലത്തിലും നീഡ് അസീസ്സ്മെന്റ് റിപ്പോർട്ടുകൾ വേണം . അങ്ങനെയുള്ള റിപ്പോർട്ടുകൾ വിദേശത്തു നിന്നും സ്വദേശത്തും ഫണ്ട് സ്വരൂപണത്തിനും ആവശ്യമാണ് .
ദുരന്ത നിവാരണത്തിൽ ഇടപെടുന്ന സർക്കാരിതര സംഘടനകളും സാമൂഹിക സംഘടനകളും പ്ലാനിങ് ബോർഡിൽ ഓൺലൈൻ ആയി ദുരന്ത നിവാരണത്തിന് ഒരു എൻഡോഴ്സ്മെന്റ് അവശ്യമാണ് . ഇതുകാരണം ഏതൊക്കെ സംഘടനകൾ എവിടെ പ്രവർത്തിക്കുന്നു എന്ന വിവരം ഉടനടി ലഭിക്കും.
അത് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്വരെ ഒഴിവാക്കാൻ സഹായിക്കും .
സർക്കാരിന്റ എല്ലാ നല്ല കാര്യങ്ങൾക്കും പിന്തുണയും ആശംസകളും എന്നുമുണ്ടാകും
സ്നേഹാദരങ്ങളോടെ
ജെ എസ്സ് അടൂർ



കേരള ഫസ്റ്റ് -3
കേരള ഫസ്റ്റ് , അധവ എന്റെ കേരളം എന്ന ആശയത്തിന്റ പൊരുൾ എന്താണ് .? അത് കുറെ പൈസ എങ്ങനെയെങ്കിലും പിരിച്ചു ദുരന്താശ്വാസത്തിന് കൊടുക്കുക എന്നത് മാത്രമല്ല
1) കക്ഷി രാഷ്ട്രീയ ലോയൽറ്റികൾക്ക് അതീതമായും ജാതി മത ചിന്തകൾക്ക് അതീതമായും കേരളത്തിലെ പ്രകൃതിയെയും സമൂഹത്തെയും എല്ലാ മനുഷ്യരെയും ലോകത്തുള്ള എല്ലാ മലയാളികളെയും ഒരു പോലെ കരുതലോടെ കാണാനുള്ള മനോഭാവം
2)ലോകത്തിലോ ഇന്ത്യയിലോ എവിടെയാണെങ്കിലും കേരളം എന്റെ പ്രിയോരിട്ടി ആണെനന്നും കേരളത്തിലെ ജനങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും എന്റേതും കൂടിയാണണ ഉൾബോധം . അത് കൊണ്ട് തന്നെ കേരളത്തിന് വേണ്ടി നല്ലത് ചെയ്യാൻ കഴിയും എന്ന സെൻസ് ഓഫ് ബി ലോങ്ങിങ് . ഇത് ഏറ്റവും കൂടുതൽ എനിക്കും അതുപോലെ ഏകദേശം മൂന്നര കോടിയോളം വരുന്ന കേരളത്തിലും ലോകത്തു എല്ലായിടത്തും ഉള്ള നമ്മൾ മലായാളികൾക്കു ഒരു പോലെ തോന്നിയത് നമ്മുടെ പ്രിയ നാടിനെ പ്രളയം വിഴുങ്ങിയപ്പോഴാണ് .
3) കേരളത്തിലെ പുനരധിവാസ പുനർനിർമാണ പ്രവർത്തനത്തിനു വേണ്ട 25000 കോടിയോളം തുക നമ്മൾ കേരളത്തിലും ലോകത്തുമുള്ള ഒരൊറ്റ സമൂഹം എന്ന രീതിയിൽ കൂട്ട് ഉത്തരവാദിത്തത്തോടെ സഹകരിച്ചാൽ നടക്കും എന്ന നമ്മുടെ സാമൂഹിക കരുത്തിൽ ഉള്ള ആത്മവിശ്വാസം .
4)കഴിഞ്ഞ ആഴ്ച്ച ഞാൻ മലയാള മനോരമയിലും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പറഞ്ഞ ഒരു മാസത്തെ ശമ്പളമോ വരുമാനമോ 15 ഓ , അതിൽ അധികമായോ തവണകളായി അടച്ചാൽ ആവശ്യത്തിന് പണം കിട്ടുമെന്ന സാലറി ചലഞജ് എന്ന ആശയം മുഖ്യ മന്ത്രിയും കേരളത്തിലെ സമൂഹവും ഏറ്റെടുത്തതിൽ സന്തോഷം .
എന്നാൽ ഇതിന്റ വരും വരായ്കളിലേക്കു VT Balram അടക്കം പലരും എഴുതുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട് . പുനരധിവാസ പുനർ നിർമാണത്തെ കുറിച്ച് ഏഷ്യനെറ്റിൽ അടക്കം കേരളത്തിലെ പലരും സക്രിയമായ ആശയങ്ങൾ പങ്കു വച്ചു .
5)ഇങ്ങനെ സിവിൽ സമൂഹത്തിൽ നടന്ന ചർച്ചയുടെ ഫലമായി നാളെ പ്രത്യേക നിയമ സഭ കൂടുന്നത് നല്ല കാര്യമാണ് .
എന്നാൽ നിയമ സഭയിൽ പരസ്പരം പഴി ചാരി വിഴുപ്പലക്കാതെ കക്ഷി രാഷ്ട്രീയ പെറ്റി പൊളിറ്റിക്സിന് അതീതമായി കേരള ഫസ്റ്റ് എന്ന മനസ്ഥിതിയോടെ ഈ കാര്യത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുവാൻ കഴിയുമോ എന്നാണ് കണ്ടറിയേണ്ടത് . നമ്മുടെ എം എൽ എ മാരിലും കക്ഷി നേതാക്കളിലും എത്ര പേർക്ക് സ്റേറ്സ്മാൻ /വുമൺ എന്ന പോലെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഒക്കുമോയെന്നാണ് തിരിച്ചറിയേണ്ടത് . കേരളത്തിന് വേണ്ടി കക്ഷി രാഷ്ട്രീയ ഈഗോകൾക്ക് അപ്പുറം എത്ര നേതാക്കൾക് ചിന്തിക്കാൻ ഒക്കുമെന്നാണ് കാണേണ്ടത് .
എല്ലാവരേയും ഉൾക്കൊണ്ട് പൊതു പങ്കാളിത്തത്തോടെ പുതിയ പൊളിറ്റിക്കൽ ഇമാജിനേഷനോട് കൂടെ ഒരു പുതിയ കേരളത്തെ കുറിച്ച് സ്വപനം കാണുവാൻ പ്രതിപക്ഷത്തെ കൂടെ വിശ്വാസത്തിൽ എടുത്തു കേരളത്തിന് പുതിയ ദിശാ ബോധം നൽകുവാൻ മുഖ്യ മന്ത്രിക്കും സർക്കാരിനും കഴിയുമോ എന്നാണ് കണ്ടറിയേണ്ടത് .
6) മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാനടക്കം ലക്ഷകണക്കിന് മലയാളികൾ സംഭാവന ചെയ്തത് നല്ല കാര്യമാണ് . എന്നാൽ ഈ തുക റിലീഫ് എന്നതിന് അപ്പുറം പുനരധിവാസത്തിനും പുനർ നിർമാണത്തിനും ഉപയോഗിക്കാൻ പര്യാപ്‌തമല്ല .
7) അത് കൊണ്ട് നാളെ നിയമസഭ ഒരു കേരള റീ കൺസ്ട്രക്ഷൻ ഡെവലെപ്മെന്റ് ഫണ്ട് രൂപീകരിക്കാനും അത് കാര്യക്ഷമമായി വിനയോഗിക്കുവാൻ വേണ്ടി കേരള റീ കൺസ്ട്രക്ഷൻ ബോർഡും രൂപീകരിക്കുവാൻ തീരുമാനിച്ചാൽ നല്ലത് . ആ സംവിധാനം സുതാര്യവും സ്വതതന്ത്രവും പ്രതി പക്ഷ പാർട്ടികളടക്കം എല്ലാവരുടെയും പങ്കാളിത്തത്തോടെ പുതിയ ഇമാജിനേഷനോടെ നടത്തിയാൽ കേരളം ഒരു പുതിയ സന്ദേശമായിരിക്കും ലോകത്തിന് നൽകുന്നത് .
8. കേരളത്തിന്റ പുനരധിവാസ പുനർ നിർമാണം സര്ക്കാര് കാര്യം മുറപോലെയെന്നും അതുപോലെ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ മേധാവിത്തത്തിലും മാത്രം സ്ഥിരം പല്ലവിയിൽ നടത്തിയാൽ ഇന്നുള്ള സോഷ്യൽ ഡോളിഡാരിറ്റി നഷ്ട്ടമാകുകയും ഈ ആവേശ ആഴ്ച്ചകൾ കഴിഞ്ഞുള്ള സദാ കക്ഷി രാഷ്ട്രീയ നിലവാരത്തിലേക്ക് കൂപ്പു കുത്തും .
9)ഇത് കേരളത്തെ റീ ഇമാജിൻ ചെയ്യാനും റിന്യൂ ചെയ്യിവാനും ഉള്ള അവസരമാണ് . അത് പരിസ്ഥിതി സന്തുലനത്തോടെ പങ്കാളിത്തത്തോടെ താഴെതട്ടിൽ നിന്ന് തുടങ്ങി പഞ്ചായത്തുകളുടെ സഹകരണത്തോടെയും സിവിൽ സൊസൈറ്റി പങ്കാളിത്തതൊടയും ചെയ്യണ്ട ഒന്നാണ് . അത് രണ്ടു കൊല്ലത്തെ സമയ ബന്ധിതമായി ചെയ്യണ്ട ഒന്നാണ് .
അതിന് സർക്കാറിനും പ്രതിപക്ഷത്തിനും കഴിയുമോ ?
ജെ എസ് അടൂർ

കേരള ഫസ്റ്റ് -4
ദുരന്ത പ്രതിസസന്ധി : പുതു വഴികളും മറു വഴികളും
പണം അല്ല പ്രശനം. പണം ഭാവനപരായി എങ്ങനെ സ്വരൂപിക്കാം, എങ്ങനെ ചിലവഴിക്കാം എന്നതാണ് ആലോചിക്കേണ്ടത്.
ഞങ്ങളുടെ പണമാണ് സർക്കാർ പണവും. അത് കൊണ്ട് തന്നെയാണ് അത് എങ്ങനെ, എവിടെ, എപ്പോൾ, എന്തിന് വേണ്ടി ചിലവഴിച്ചു എന്നറിയാനുള്ള അവകാശം ജങ്ങൾക്കുണ്ട്
ജനങ്ങളും സർക്കാരും സ്‌റ്റേറ്റും ഒരു സോഷ്യൽ കോണ്ട്രാറ്റിലാണ് അധിഷിട്ടിതമായിരിക്കുന്നത്.
അതിൽ സർക്കാർ എന്ന് പറയുന്നത് എല്ലാ ജനങ്ങളുടേതുമാണ്. സർക്കാർ ഭരിക്കുന്ന പാർട്ടിയുടെ സർക്കാർ അല്ല. അത് പോലെ ജനങ്ങൾ സർക്കാരിന്റെതല്ല. സർക്കാർ ജനങ്ങളുടേത് ആണ്. അതുകൊണ്ട് അവരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. അവരോട് സുതാര്യവും അക്വണ്ടബിളും ആയിരിക്കുവാൻ ബാധ്യസ്ഥരാണ്.
ജനങ്ങളുടെ കൈയ്യിൽ നിന്നും പലതരത്തിൽ ഈടാക്കുന്ന നികുതി കൊണ്ട്മാത്രമാണ് സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്. അത് നമ്മളുടെ പേരിൽ നിർമ്മിച്ച് പാസാക്കിയ ഭരണ ഘടനയിൽ അധിഷ്ഠിധമായിരിക്കും എന്നും അതനുസരിച്ചു പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, മന്ത്രിമാരെയും ക്യാബിനെറ്റിനെയും സർക്കാർ ഭരിക്കുവാൻ നാം ഏൽപ്പിച്ചിരിക്കുന്നത്.
ചുരുക്കത്തിൽ നമ്മുടെ പണം കൊണ്ട് നമ്മളുടെ ഭരണഘടന കൊണ്ട് എല്ലാവര്ക്കും വേണ്ടി എല്ലാവരുടെയും മനുഷ്യഅവകാശങ്ങളും പങ്കാളിത്തതൊട്ടും കൂടി ജീവനും സ്വത്തിനും സുരക്ഷ നൽകി സുതാര്യതയോടും അൽകൗണ്ടബിലിറ്റിയോടും ഭരണ നിർവഹണം നടത്താൻ നമ്മൾ നമ്മളെ സേവിക്കാൻ തിരഞ്ഞെടുത്തു ഏർപ്പെടുത്തിയിരിക്കുന്ന pഒരു സഹായ സഹകരണ സംവിധാനമാണ് ജനാധിപത്യ ഭരണ സംവിധാന
അതുകൊണ്ട് നമ്മൾ കൊടുക്കുന്ന പണം എന്തിന്, എവിടെ, എപ്പോൾ, എങ്ങനെ ആർക്കുവേണ്ടി ആരാൽ ചിലവാക്കി എന്നറിയാനും അത് ചോദിക്കുവാനും ജനങ്ങൾക്ക് അവകാശമുണ്ട്. അതാണ് ജനാധിപത്യത്തിന്റെ കാതൽ.
കേരളത്തിലെ ദുരിത പ്രതിസന്ധയിൽ നിന്നും ജന പങ്കാളിത്തത്തോടെ ഒരു പുതിയ അവസരമാക്കി കേരള സമൂഹത്തെയും പ്രകൃതിയെയും ഭരണ സംവീധാനത്തെയും പുതുക്കി പുതു വഴികളിലൂടെയും മറുവഴികളിലൂടെയും എങ്ങനെ മുന്നോട്ട് പോകാം.?
1)മുഖ്യ മന്ത്രിയുടെ ദുരിത്വാശ്വസ ഫണ്ടിലേക്ക് ഞാനടക്കമുള്ള ലക്ഷകണക്കിന് ആളുകൾ വിശ്വാസത്തോടെ സംഭാവന ചെയ്യുന്നത്.
അത് കൊണ്ട് തന്നെ ആ പൈസ എവിടെ എങ്ങനെ ചിലവഴിച്ചു എന്ന് ഒരു പീപ്പിൾസ് അകൗണ്ടബിലിറ്റി റിപ്പോർട് സർക്കാർ സെപ്റ്റംബർ 30ഇന് മുമ്പ് പ്രസിദ്ധീകരിക്കണം. അത് പോലെ കേന്ദ്ര വിഹിതമായ അറുന്നൂറു കൊടിയും. ഇതെല്ലം കൂടി ഉൾപ്പെട്ട കേരള ഫ്ലഡ് റിലീഫ് പെർഫോമൻസ് റിപ്പോർട്ട് സർക്കാർ ജനസമക്ഷം സമർപ്പിച്ചു ജനങ്ങളെ വിശ്വാസത്തിൽ എടുത്തിട്ടായിരിക്കണം പുനരധിവാസ പുനർ നിർമാണ ഘട്ടത്തിലേക്ക് പോകുവാൻ.
2)അത് പോലെ വളരെ വിശദമായി വാർഡ് തലത്തിൽ നിന്ന് മുകളിലോട്ടുള്ള അസെസ്മെന്റ് റിപ്പോർട്ടും സെപ്റ്റംബർ മുപ്പത്തിനകം സുതാര്യമായി കേരള ഡിസാസ്റ്റർ റെസ്പോൺസ്. ഓർഗ് എന്ന ഒരു വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം.
3)ഈ രണ്ടു പൊതു രേഖകളെ അടിസ്ഥാനമാക്കി ഒരു കേരള ഫ്ലഡ് റെസ്പോൺസ് ആൻഡ് റീകൺസ്ട്രക്ഷൻ പ്ലാൻ ഒക്ടോബർ പതിനഞ്ചോട് കൂടി അതിന്റ പൂർണ ബജറ്റൊഡ് കൂടി ജനസമക്ഷവും അസ്സെംബ്ലിയിലും അവതരിപ്പിച്ചിട്ട് വേണം. അടുത്ത ഘട്ടത്തിലേക്ക് പോകുവാൻ.
3)കേരളപിറവി ദിനമായ 2018 നവംബർ ഒന്ന് മുതൽ 2020 നവംബർ ഒന്ന് വരെയുള്ള രണ്ടു കൊല്ലത്തിനുള്ളിൽ നടപ്പാക്കാൻ ഉള്ള കേരള പീപ്പിൾസ് ഫ്ലഡ് റെസ്പോൺസ് ഓപ്പറേഷനൽ പ്ലാൻ ഉണ്ടാക്കണം. എല്ലാ മൂന്നു മാസവും പെർഫോമെൻസ് ആൻഡ് പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. തുടർച്ചയായ മോണിറ്ററിംഗ് സംവിധാനവും ജനങ്ങൾക്കു കൃത്യമായ ഫീഡ്ബാക്ക് തരുവാനുള്ള സംവിധാനവും അതുപോലെ ഒരു പീപ്പിൾ ഗ്രീവൻസ് റീഡറെസ്സൽ സെൽ ജില്ലാതലത്തിൽ ഉണ്ടായിരിക്കണം
4) മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും ഉപയോഗിക്കുവാൻ പറ്റില്ല. അത് ഒരു റിലീഫ് ഫണ്ടാണ്. പുനരധിവാസത്തിന് വേണ്ടത് കേരള റീകൺസ്ട്രക്ഷൻ ആൻഡ് ടെവേലോപ്മെൻറ് ഫണ്ടാണ്. അത് കാര്യക്ഷമമായും സുതാര്യമായും ഫലപ്രദമായും, സമയ പരിധിക്കുള്ളിൽ നിർവഹിക്കുവാൻ എല്ലാവരുടെയും പ്രതി പക്ഷയത്തിന്റയും പങ്കാളിത്തമുള്ള ഒരു കേരള റീകൺസ്ട്രക്ഷൻ ആൻഡ് ടെവേലോപ്മെന്റ്റ് ബോർഡ് ആണ് ആവശ്യം. ഇത് നിയമസഭയിൽ ഒരു പ്രത്യേക നിയമ നിർമ്മാണത്തിലൂടെ നടപ്പാക്കണം
അതിന് ഭരണത്തിൽ ഉള്ളവർക്ക് പൊളിറ്റിക്കൽ ഇമാജിനേഷൻ ഉണ്ടോ എന്നാണ് കണ്ടറിയേണ്ടത്.
ജെ എസ് അടൂർ

കേരള ഫസ്റ്റ് -5
ഇപ്പോൾ കേരള പുനർ നിർമ്മാണ ത്തിന് എങ്ങനെ ഫണ്ട് സ്വരൂപിക്കും എന്നതാണല്ലോ ചർച്ച വിഷയം.
ഇന്നലെ ന്യൂസ് 18 ചർച്ചയിൽ ഇതായിരുന്നു ഒരു വിഷയം. ഇതിൽ ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാർ പറഞ്ഞത് മന്ത്രിമാർ തന്നെ ഒരു ക്യാംപയിൻ മോഡിൽ സ്വദേശത്തും വിദേശത്തും ഫണ്ട് പിരിക്കുവാൻ ഇറങ്ങുവാൻ തീരുമാനിച്ചു എന്നതാണ്. അതിന്റ ഉദ്ദേശ ശുദ്ധിയേയും അദ്ദേഹമടക്കമുള്ള മന്ത്രിമാരുടെ ആത്മാർത്ഥ പരിശ്രമത്തെ ആദരിക്കുകയും ചെയ്യുന്നു.
എന്നാൽ ഈ കാര്യത്തിൽ എന്റെ നിലപാട് എന്താണ് എന്ന് ഇന്നലത്തെ ചർച്ചയിൽ പറഞ്ഞതിന് കൃത്യത വരുത്തുവാനാണ് ഈ കുറിപ്പ്.
1) ജനാധിപത്യ വ്യവസ്ഥിതിയിൽ സർക്കാർ എന്ന് പറയുന്നത് ജനങ്ങളുടേതാണ്. ഇന്ത്യൻ ഭരണ ഘടന തുടങ്ങുന്നത് We the people എന്ന് പറഞ്ഞാണ്. ആ ഭരണ ഘടനയുടെ അടിസ്ഥാനത്തിൽ ആ ഭരണ ഘടനയിൽ സത്യപ്രതിജ്ഞ ചെയ്താണ് എല്ലാ ജന പ്രതിനിധികൾക്കും മന്ത്രിമാർക്കും രാഷ്‌ടീയ സാധുതയുണ്ടാകുന്നത്.
അതുപോലെ ജനങ്ങൾ അനുദിനം കൊടുക്കുന്ന പരോക്ഷ നികുതി പണം കൊണ്ടും പ്രത്യക്ഷ നികുതി പണം കൊണ്ടാണ് സർക്കാർ സംവിധാനങ്ങളും മന്ത്രിമാരും എം എൽ എ മാര് തൊട്ട് പഞ്ചായത്ത് മെമ്പര്മാറ് വരെ പണം ചിലവാക്കുന്നതും ശമ്പളം വാങ്ങുന്നതും. അത് കൊണ്ട് തന്നെ സർക്കാർ ജനങ്ങളുടെ പേരിൽ വായ്പ്പ എടുത്താലും ജനങ്ങളുടെ മുകളിലാണ് അതിന്റ ബാധ്യത മുഴുവനും. ഇപ്പോൾ തന്നെയുള്ള പൊതു കടം രണ്ടു ലക്ഷം കോടി രൂപയിൽ അധികമാണ്. ഈ വര്ഷം നികുതി വരുമാനം കുറയും ചിലവ് കൂടും. അത് കൊണ്ട് തന്നെ വീണ്ടും കട ബാധ്യത കൂടും. കാര്യങ്ങൾ സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ കേരളം ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. അത് നേരത്തെ പറഞ്ഞില്ലന്ന് വേണ്ട.
ഇതൊക്കെ കൊണ്ടാണ് സുതാര്യതയും അറിയാനുള്ള അവകാശവും അകൗണ്ടബിലിറ്റിഎല്ലാം പ്രധാനമാകുന്നത്.
ജനങ്ങൾ സർക്കാരിന്റതല്ല. സർക്കാർ ജനങ്ങളുടേതാണ്. ഏതു പാർട്ടിയിൽ ഉള്ളവർ ഭരിച്ചാലും ആരൊക്കെ മുഖ്യ മന്ത്രിയോ മന്ത്രിയായാലും, സർക്കാർ എന്നും പാർട്ടി, ജാതി, മത, ലിംഗ വ്യത്യസം ഇല്ലാതെ എല്ലാ ജനങ്ങളുടെതുമാണ്.
അത് കൊണ്ട് തന്നെ ഒരു ജനായത്ത വ്യവസ്ഥിതിയിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് സർക്കാരിന്റ ചുമതലയാണ്. അത് കൊണ്ടാണ് അധികാര അഹങ്കാരത്തിന്റെ വാക്കുകളും ചേഷ്ടകളും എല്ലാം അസ്ഥാന അധിക പറ്റുകളായി ജനങ്ങൾക്ക് പലപ്പോഴും തോന്നുന്നത്.
ഒരു മന്ത്രിയെയോ എം എൽ എ യോ നമ്മൾ സ്നേഹാദരങ്ങളോടെ കാണുന്നത് അവർ നമ്മുടെ എല്ലാവരുടെയും പ്രതിനിധികളായത് കൊണ്ടാണ് അല്ലാതെ നമ്മുടെ അധികാരികൾ ആയത് കൊണ്ടല്ല.
ഈ ആമുഖ മൂല്യങ്ങൾ പരസ്പര ബഹുമാനത്തോടെയുള്ള എല്ലാ സർക്കാർ സർക്കാരിതര ചർച്ചകൾക്കും അത്യാവശ്യമാണ്.
2) കേരളത്തിന്റെ പുനർ നിർമ്മിതിക്കു എത്ര പണം എത്ര കൊല്ലം കൊണ്ട് വേണം. സർക്കാരിൽ ഉള്ള മന്ത്രിമാർ തരുന്ന കണക്കുകൾ ഇതിനെകുറിച്ച് കൃത്യമായ ധാരണ ആർക്കും ഇപ്പോഴും ഇല്ലെന്ന് വ്യക്തമാക്കുന്നു. ആദ്യം പറഞ്ഞ ഔദ്യോഗിക കണക്കു ഇരുപതിനായിരം കോടി എന്നാണ്. അത് കഴിഞ്ഞു അത് 25000 കോടിയായി. ചിലർ മുപ്പത് എന്നും ചിലർ 40 ആയിരം കോടിയെന്നും പറഞ്ഞു പറഞ്ഞു ഇപ്പോൾ ഒരു ലക്ഷം കോടി എന്ന് പറയുന്നു.
ഇങ്ങനെയുള്ള പലർക്കും മനസ്സിൽ അപ്പോൾ തോന്നുന്ന കണക്കും വച്ച് പിരിവിന് വിദേശത്തോ, സ്വദേശത്തോ ആര് പോയാലും വലിയ ഫണ്ട് ശേഖരണം നടത്തുവാൻ പ്രയാസമായിരിക്കും.
അതു കൊണ്ടാണ് കൃത്യമായ വസ്തുനഷ്ടമായ എംപിരിക്കൽ അസ്സസ്മെന്റ് റിപ്പോർട്ടും അതിനെ അധികരിച്ചു വ്യക്തമായ റിസോഴ്സ് മൊബിലിസെഷൻ സ്ട്രാറ്റജിയും ഇല്ലാതെ മന്ത്രിമാർ വിദേശത്തു പോയി ഫണ്ട് ശേഖരിക്കുവാൻ പൊകുന്നത് putting cart before the horse എന്നത് പോലെയാകുന്നത്. അതിനാലാണ് ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചത്. അത് റിസോർഴ്സ് മൊബിലൈസേഷൻ രംഗത്ത് 25 കൊല്ലമായി ഉള്ള അനുഭവ പരിചയത്തിന്റ വെളിച്ചത്തിൽ പറഞ്ഞതാണ്.
3) അതുകൊണ്ട് തന്നെ ആദ്യമായി വേണ്ടത് കൃത്യമായ അസ്സസ്മെന്റാണ്. പഞ്ചായത്തു കളുടെ സജീവ സഹകരണം ഉണ്ടെകിൽ ഇത് രണ്ടാഴ്ച്ചകൊണ്ട് നടത്താവുന്ന ഒരു റാപ്പിഡ് അസ്സസ്മെന്റ് സർവേ കൊണ്ട് നടത്തം.
കെ പി എം ജി കൺസൾട്ടണ്ടുകളെക്കാൾ പലമടങ്ങു ഗവേഷണ പരിചയവും ഡൊമൈൻ നോളേജ്യൂമുള്ള വിദ്ഗദ്ധരാണ് പ്ലാനിങ് ബോഡിൽ ഉള്ളതു. മന്ത്രി സഭയിൽ തന്നെ ഈ വിഷയത്തിൽ വിവരമുള്ള തോമസ് ഐസക് ഉണ്ട്.
കെ പി എം ജി ക്കു വേണമെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രൊജക്റ്റ് ഡെവെലര്പമെന്റിൽ ഒരു പരിധിവരെ സഹായിക്കാം.
എന്നാൽ റാപ്പിഡ് അസ്സസ്മെന്റ് പ്ലാനിങ് ബോഡിന് സീ ഡി എസ, TISS, IIM മുതലായവരുടെ സഹായത്തോടെ പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃത്യമായ കോസ്റ്റിങ് സഹിതം ഒരു റിപ്പോർട്ട് സെപ്റ്റെംബർ ഇരുപതിനകം സമർപ്പിക്കാൻ വലിയ പ്രയാസമൊന്നും ഇല്ല.
4) അത് പോലെ ഇതുവരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യ മന്ത്രിയുടെ ദുരിത്വശ്വാസ നിധിയിൽ നിന്നും കേന്ദ്ര വിഹിതമായ 600കോടിയിൽ എത്ര തുക എവിടെ എന്തിനൊക്കെ ചിലവാക്കിഎന്ന ഫ്ളഡ് റീലീഫ് പെർഫോമെൻസ് റിപ്പോർട്ട് ഒക്ടോബർ ആദ്യവരാം പുറത്തിറക്കാൻ വലിയ പ്രയാസമില്ല. അത് സർക്കാരിന് കാര്യക്ഷമതയും സുതാര്യതയും അകൗണ്ടബിലിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ സഹായിക്കും.
5) ഈ രണ്ടു പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒരു കേരള റിന്യൂവെൽ ആൻഡ് റീബില്ഡിങ് സ്ട്രാറ്റജി പ്ലാൻ തയ്യാറാക്കേണ്ടത്. ആ സ്ട്രാറ്റജി പ്ലാൻ തയ്യാ റാക്കേണ്ടത് അടച്ചിട്ട എ സി മുറികളിൽ ഇരുന്നു ചില വിദ്‌ഗദൻമാർ മാത്രമല്ല. അത് പഞ്ചായത്തു തലത്തിൽ ചർച്ച ചെയ്ത് വിവിധ തുറന്ന കൺസൾട്ടേഷനുകളിൽ കൂടി രൂപീകരിക്കണ്ട ഒന്നാണ്. അതിന്റ അടിസ്ഥാനത്തിൽ ആണ് കൃത്യ മായും സുതാര്യവുമായ ബജറ്റും അതിന് ആവശ്യമായ റിസോർസ് മൊബിലിസെഷൻ സ്ട്രാറ്റജിയും രണ്ടു വർഷത്തെക്കുള്ള ഓപ്പെറേഷൻ സ്റ്റാറാറെജിയും വേണ്ടത്. ഇതെല്ലാം അടുത്ത രണ്ടു മാസത്തിൽ ചെയ്യാവുന്നതാണ്. ഇത് രണ്ടും നിയമസഭയിൽ അവതരിപ്പിച്ചു സ്‌പെഷ്യൽ ബജറ്റായി പാസാക്കേണ്ടതാണ്. വക മാറ്റി ചിലവാക്കാതിരിക്കുവാന് കേരള റീബിൽഡിങ് ആൻഡ് ഡെവലെപ്മെന്റ് ഫണ്ട് വേണം എന്ന് ഒന്നാം ദിവസം മുതൽ ഞാൻ പറയുന്നത്.
പക്ഷെ ഇതൊന്നും അല്ലാതെ ബിസിനസ് ആസ് യൂഷ്വൽ ആയും കാര്യങ്ങൾ ചെയ്യാം. സർക്കാർ കാര്യം മുറപോലെയും ചെയ്യാം. എന്നാൽ അത് കൊണ്ട് വലിയ റീന്യൂവലോ റീബിൽഡിങ്ങോ വാചക മേളകൾക്കപ്പുറം എന്തെങ്കിലും നടക്കുമോ എന്ന് ജനങ്ങൾ ചോദിക്കുന്നത് സ്വാഭാവികം
മന്ത്രി മാരെല്ലാം വിദേശ ക്യാമ്പയിൻ നടത്തി ആയിരക്കണക്കിന് കോടി പിരിക്കാൻ ആത്മ വിശ്വാസമുണ്ടെങ്കിൽ നല്ല കാര്യം. അതാണോ മന്ത്രി മാരുടെ അഡ്മിനിസ്ട്രേറ്റിവ് റെസ്പോണ്സിബിലിറ്റി എന്നതും ചിന്തനീയ മാണ്. മന്ത്രി മാർക്ക് ജോബ് ഡിസ്‌ക്രിപ്‌ഷൻ പല രാജ്യത്തും ഉണ്ടെങ്കിലും ഇന്ത്യയിൽ ഉണ്ടെന്ന് തോന്നുന്നില്ല.
എന്തായാലും കാര്യങ്ങൾ നടക്കട്ടെ. കാത്തിരുന്നു കാണാം. സർക്കാരിനും എല്ലാവര്ക്കും നല്ലത് വരട്ടേയുള്ളൂ എന്നാണ് ആഗ്രഹം
ജെ എസ് അടൂർ

കേരള ഫസ്റ്റ് -6
കേരള പുനർനിർമ്മാണത്തിന് പണം മാത്രമല്ല പ്രശ്‌നം.
കേരളത്തിൽ ആകമാനമുള്ള ചർച്ച കേരളം എങ്ങനെ റീബിൽഡ് ചെയ്യണം എന്നതാണ്. പക്ഷെ ഈ ചർച്ചകളെല്ലാം അവസാനം ചെന്ന് നിൽക്കുന്നത് പണം എങ്ങനെ സ്വരൂപിക്കാം എന്നിടത്തേക്കാണ്. പണം എങ്ങനെ സ്വരൂപിക്കാം എന്നു നൂറു കാണണക്കിന് നിർദേശങ്ങളുമുണ്ട്.
എന്നാൽ റീബിൽഡിങ് കേരള എന്നത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പണമല്ല എന്നാണ് തോന്നുന്നത്. കാരണം കേരളം ഇപ്പോഴുള്ള അവസ്ഥയിൽ എത്തപെട്ടത് കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ടൊന്നുമല്ല. ഏതെങ്കിലും ഒരു സർക്കാർ പോളിസി കാരരണവുമല്ല. കേരളത്തിലെ ആവാസ വ്യവസ്ഥയിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മനസ്ഥിതികളിലും കഴിഞ്ഞ മുപ്പതിൽപ്പരം വര്ഷങ്ങളായി വന്ന മാറ്റങ്ങളാണ് ഇന്ന് സമൂഹത്തിൽ ദർശിക്കുന്നത്. അതിന്റ പരിണിത ഫലമാണ് പരിസ്ഥിതി നേരിടുന്ന പലവിധ പ്രശ്നങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ അക്രമിക്കപെട്ടത് പുഴകളാണ്. പുഴകളുടെ ഒഴുക്കിന് വേണ്ട മണൽ വാരി, പ്ലാസ്റ്റിക്കും, മാലിന്യങ്ങളും കൊണ്ട് പുഴ നിറച്ചു, പുഴയുടെ കര കൈയ്യേറി കൈയ്യിലാക്കി സ്വന്തം കാര്യം മാത്രം സിന്ദാബാദ് എന്ന രീതിയിൽ വികസിച്ചു വികലമാക്കിയ ഭൂമിയും അതിലുള്ളതുമാണ് ഇന്ന് പ്രളയത്തിൽ ദുരന്തപൂർണമാകുന്നത്
സമൂഹത്തിലും സാമ്പത്തിക രംഗത്ത് മൊക്കെ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങളായ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സർക്കാരിലും പ്രതിഫലിക്കുന്നത്. സർക്കാർ നയങ്ങൾ പോലും സമൂഹത്തിൽ ഉണ്ടാകുന്ന ഒഴുക്കിന് അനുസരിച്ചു നീന്തുന്ന ഒരു ഏർപ്പാട് ആണ്. കാരണം സർക്കാർ എന്ന സാമൂഹിക -രാഷ്ട്രീയ -ഉദ്യഗസ്ത സംവിധാനത്തിൽ ഉള്ളവരെല്ലാം ഈ സമൂഹത്തിന്റ വിരോധാഭാസങ്ങളിലും, മാറ്റങ്ങളിലും, മുൻ വിധികളിൽ എല്ലാം ജീവിക്കുന്ന മനുഷ്യരാണ്.
കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ സാമ്പത്തിക വളർച്ചക്കു പല ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. കേരളത്തിൽ അറുപതുകളുടെ അവസാനവും എഴുപതുകൾ മുതൽ എല്ലായിടത്തും എല്ലാവര്ക്കും ലഭ്യമായ കോളേജ് വിദ്യാഭ്യാസവും ടെക്നിക്കൽ, പ്രൊഫെഷണൽ കോഴ്സുകളും കേരളത്തിലെ നല്ലൊരു ശതമാനം ആളുകളെ സ്‌കിൽഡ്, പ്രൊഫെഷനൽ വർക്കേഴ്‌സാക്കി. ആ ജോലികൾക്ക് ഗൾഫിലെയും ലോകത്തെയും ഗ്ലോബൽ ലേബർ മാർകെറ്റിൽ ആവശ്യമുണ്ടായപ്പോൾ ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് മലയാളികൾ കുടിയേറി. ഈ കുടിയേറ്റത്തിൽ ഒന്നും സർക്കാരിനു വലിയ പങ്കൊന്നും ഇല്ലായിരുന്നു. മിക്കവരും അതി ജീവനത്തിനും കുറെപ്പേർ ഗ്ലോബൽ പ്രൊഫെഷണൽ മാർക്കറ്റിലെ പുതിയ അവസരങ്ങളും നോക്കിയാണ് കുടിയേറ്റങ്ങൾ നടത്തിയത്.
അവർ അയച്ചു കൊടുത്ത പണം കൊണ്ടാണ്, കേരളത്തിൽ സാമ്പത്തിക വളർച്ച 1987 മുതൽ തുടങ്ങിയത്. അവരിൽ വീടില്ലാത്തവർ വീട് വയ്ക്കാൻ തുടങ്ങി. കേരളത്തിൽ കഴിഞ്ഞ മുപ്പത് കൊല്ലം ഏറ്റവും കൂടുതൽ വളർന്നത് റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ സെക്റ്ററാണ്. അതോടൊപ്പം ആശുപത്രികളും കോളേജുകളും സർക്കാർ കെട്ടിടങ്ങളും, ഫ്‌ലാറ്റ് സമുച്ചയങ്ങളും വളർന്നു. ഏറ്റവും ജനസാന്ദ്രതയുള്ള കേരളത്തിൽ എല്ലാവരും വീട് വയ്ക്കാൻ തുടങ്ങിയപ്പോൾ സ്ഥലം തികയാതെ വന്നു. ചിലർ കണ്ടം നികത്തി വീട് വച്ച്. ചിലർ കുന്നിടിച്ചു വീടും, വിവിധ ആവശ്യത്തിന് മറ്റ് കെട്ടിടങ്ങളും പണിത്. സ്ഥലമില്ലാത്തവർ പുറമ്പോക്കിൽ നദീ തടങ്ങളിലും ഹൈറെഞ്ചിലും വീട് വച്ചു. മിക്ക സർക്കാർ ബിൽഡിങ്ങുകളും അങ്ങനെ കണ്ടവും കുളവുമൊക്കെ നികത്തിയുണ്ടാക്കിയതാണ്.. എനിക്ക് നേരിട്ട് അറിയാവുന്ന അടൂരിലെ പല ബിൽഡിങ്ങുകളും അതുപോലെ അടൂർ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡും കണ്ടം നികത്തിയുണ്ടാക്കിയതാണ്.
കേരളത്തിലെ സാമ്പത്തിക വളർച്ച ജീവിത നിലവാരം വർധിപ്പിച്ചു, ഉന്നത വിദ്യാഭ്യാസം ഏറെക്കുറെ സാർവത്രികമായി. അത് പോലെ കേരളം പതിയെ മധ്യവർഗ്ഗ സാമൂഹിക കാഴ്ചപ്പാടുള്ള ഒരു കൺസ്യൂമർ സമൂഹമായി. ഒരു വലിയ ശതമാനം ആളുകൾ ബൈക്കുകളും കാറുകളും വാങ്ങി. വാഹനങ്ങളുടെ എണ്ണം കൂടി.റോഡുകളുടെ വണ്ണം അതിന് അനുസരിച്ചു കൂടിയില്ല. ഫ്ലാറ്റുകൾ വളർന്നു. അതിന് അനുസരിച്ചു ഡ്രൈനേജ് വളർന്നില്ല. നഗരവൽക്കരണവും അതിനനുസരിച്ചു മാലിന്യങ്ങളും കൂടി. വേസ്റ്റ് മാനേജ്‌മെന്റ് തകരാറിലായി. അങ്ങനെ നമ്മുടെ ആവാസ വ്യവസ്ഥയും, കാഴ്ച്ചപ്പാടുകളും പരിസ്ഥിതിയും പാടെ മാറി.
അതിനനുസരിച്ചു സർവീസ് സെക്റ്റർ കുതിച്ചു വളർന്നപ്പോൾ സ്വാഭാവികമായി കൃഷി, നിർമ്മാണ കാര്യങ്ങൾ കുറഞ്ഞു. ഇന്ന് ഏതാണ്ട് എഴുപത് ശതമാനത്തോളം സർവീസ് സെക്റ്ററാണ്. അതിൽ റിയൽ എസ്റ്റേറ്റും, വിദ്യാഭ്യാസ -ആരോഗ്യ ബിസിനസും, ടൂറിസവും കൺസ്യൂമർ സെക്റ്റർ എല്ലാം പെടും. കേരളത്തിൽ വരുന്ന ഒന്നേകാൽ ലക്ഷം കോടിയോളം പ്രവാസ മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് നിദാനം. കേരളം സാമ്പത്തികമായി വളർന്നപ്പോൾ നമ്മുടെ ബജറ്റും കമ്മിയും വളർന്നു. രണ്ടു ലക്ഷം കോടി രൂപയിൽ അധികം പൊതു കടമുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ ഇക്കോണമി ഒരു ഡെറിവേറ്റിവ് സർവീസ് ഇക്കോണമിയാണ്. നമ്മുടെ സമൂഹത്തിലെ സാമ്പത്തിക അവസ്ഥ ഗൾഫിലെയും മറ്റു രാജ്യങ്ങളിലെയും സാമ്പത്തിക സ്ഥിതിയിൽ ആശ്രയിച്ചിരിക്കുന്നതു കൊണ്ടാണ് നമ്മുടേത് ഒരു ഡെറിവേറ്റിവ് ഇക്കോണമിയാകുന്നത്. ഗൾഫിലെയും മറ്റുള്ളിടത്തെയും സാമ്പത്തിക മാന്ദ്യം കേരളത്തിലെ സാമ്പത്തിക വളർച്ചയേ ബാധിക്കും.
ഇതെല്ലം പരിഗണിച്ചു വേണം പുതിയ കാര്യങ്ങൾ പരിഗണിക്കുവാൻ.
കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ ഒരു കോലാറ്ററൽ ഡാമേജ് ആണ് കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ. ഒരു വലിയ പരിധിവരെ ഇത് ആരും മനപ്പൂർവം ചെയ്തല്ല. നാട് ഓടുമ്പോൾ നമ്മൾ എല്ലാവരും നടുവേ ഓടി. രാഷ്ട്രീയ പാർട്ടികളും സർക്കാരും കൂടെയോടി.
പ്രളയം സത്യത്തിൽ ഒരു പ്രകൃതി പ്രതിഭാസമാണ്. മഴയില്ലങ്കിൽ മരങ്ങളില്ല. മരങ്ങളും മലയുമില്ലെങ്കിൽ മഴയില്ല. മഴയില്ലെങ്കിൽ മനുഷ്യരില്ല. മഴ കൂടി പ്രളയം വന്നു നദികൾ നിറഞ്ഞൊഴുകി ആണ് ഭൂമിയെ ഉർവരമാക്കുന്നത്. ലോകത്തെ എല്ലാ പ്രധാന മനുഷ്യ ആവസ വ്യവസ്ഥകളും നദികളുമായി ബന്ധപ്പെട്ടതാണ്. ഇടക്ക് ഇടക്ക് ഉണ്ടാകുന്ന പ്രളയങ്ങളാണ് കൃഷി വ്യവസ്ഥയെ നദീതട തീരങ്ങളിൽ വളർത്തിയത്. അത് കൊണ്ട് മഴയും പ്രളയുമല്ല പ്രശനം. അവയെ അഭിമുകരിക്കുവാൻ ഒരു സമൂഹത്തിനും സർക്കാരിനും പ്രാപ്തിയോ തയ്യാറെടുപ്പോ ഇല്ലാത്തതാണ് ഒരു പ്രളയത്തെ ദുരന്തമാക്കുന്നത്. മഴയും പ്രളയവും ഇനിയുമുണ്ടാകും .അവയെ നേരിടാനുള്ള ഡിസാസ്റ്റർ പ്രിപ്പേഡ്‌നെസ്സ് കേരളത്തിലെ സർക്കാർ സംവിധാനത്തിനും സമൂഹത്തിനുമുണ്ടോ എന്നതാണ് പ്രധാന പ്രശനം
കേരളം റിന്യൂ ചെയ്യണമെങ്കിലും റീ ബിൽഡ് ചെയ്യണമെങ്കിലും കേരളത്തിലെ നിലവിൽ നിൽക്കുന്ന സാമ്പത്തിക അവസ്ഥയും, സാമൂഹിക, രാഷ്ട്രീയ അവസ്ഥകളും ആവാസ വ്യവസ്ഥയും സർക്കാർ സംവിധാനങ്ങളും പുന പരിശോധിക്കാതെ സാധിക്കില്ല. നമ്മുടെ കക്ഷി രാഷ്ട്രീയ സംസ്കാരം പുനപരിശോധിക്കാതെ അത് നടക്കില്ല.
അതാണ് ഏറ്റവും വലിയ വെല്ലുവിളി. മന്ത്രിമാർക്കോ സർക്കാരിനോ കേരളത്തിലെ സാമൂഹിക മനസ്ഥിതിയെ പെട്ടെന്ന് മാറ്റുവാനാകില്ല.
പ്രളയ രക്ഷ പ്രവർത്തന സമയത്തു ഉണ്ടായ സോഷ്യൽ സോളിഡാരിറ്റി അടുത്ത സ്റ്റേജിൽ നിലനിൽക്കാനുള്ള സാധ്യത കുറവാണ്. രണ്ടു മാസം കഴിഞ്ഞാൽ ഇത് 2019 തിരെഞ്ഞെടുപ്പ് രാഷ്ട്രീയ പിടിവലികളിൽ കുരുങ്ങും എന്നതാണ് രണ്ടാമെത്തെ വെല്ലുവിളി. വെള്ളം ഇറങ്ങിയിട്ട് നദിക്കരയിലെ മറ്റു പരിസ്ഥിതി ലോല സ്ഥലങ്ങളിൽ ഉള്ളവർ മാറണം എന്ന് പറഞ്ഞാൽ എളുപ്പം നടക്കുന്ന കാര്യമല്ല. പാർട്ടികൾക്ക് വേണ്ടത് വോട്ടാണ്. അത് കൊണ്ട് തന്നെ പണമല്ല പ്രധാന വെല്ലുവിളി.
പണം പ്രധാനമാണ്. റോഡുകളും പാലങ്ങളും, വീടുകളും പുതുക്കിപ്പണുതാൽ മാത്രം നവകേരളം ഉണ്ടാകില്ല.
ആളുകളുടെ മനസ്ഥിതി മാറ്റാൻ സർക്കാർ പോളിസികൾ കൊണ്ട് മാത്രം സാധിക്കില്ല. അത് പാർട്ടി -ജാതി -മതങ്ങൾക്ക് അതീതമായ ഒരു പങ്കാളിത്ത ജനകീയ മൂവ്മെന്റിലൂടെ മാത്രമേ സാധിക്കകയുള്ളൂ. കേരളം പഴയ ആവാസ വ്യവസ്ഥയിലേക്കോ അമ്പത് വയസ്സ് കഴിഞ്ഞവരുടെ ഗൃഹാതുരത്വ കൃഷി സ്മരണകളിലേക്കോ തിരിച്ചു പോക്കും നടക്കില്ല. നമ്മൾക്കു പോകേണ്ടത് മുന്നോട്ടാണ്. അതിന് ഭാവന പൂർണ്ണവും എന്നാൽ യാഥാർഥ്യ ബോധത്തോടുള്ള പുതു വഴികളും മറു വഴികളും കൂട്ടായി ഒരുമിച്ച് അന്വേഷിക്കുകയാണ് വേണ്ടത്.
അത് ഒരു കൺസൾട്ടിങ് കമ്പിനിക്ക് ഔട്സോഴ്സ് ചെയ്യണ്ട കാര്യമല്ല. കാരണം അവർക്ക് താല്പര്യമുള്ളത് അവരുടെ മാര്കെറ്റിങ്ങിൽ ആണ്. അവരുടെ അകൗണ്ടബിലിറ്റി അവരുടെ ഷെയർ ഹോൾഡേഴ്‌സിനോടും അവർക്കു കാശ് കൊടുക്കുന്ന ക്ലയന്റ്‌സിനോടുമാണ്. In business there is nothing like a free lunch. രണ്ടു കോടി കെ പി എം ജി കമ്പിനി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു ഇൻസെന്റീവ് മാർക്കറ്റിങ് നടത്തി സൗജന്യമായി കൺസൾട്ടിങ് ഒരു കമ്പിനി തന്നാൽ അവരുടെ ലോങ്ങ് ടെം മാർക്കറ്റ് ടെവേലോപ്മെന്റ്റ് സ്ട്രാറ്റജിയുടെ ഭാഗമാണ് എന്ന് കണ്സല്ട്ടിംഗിനെ കുറിച്ച് എ ബി സി ഡി അറിയാവുന്നവർക്കറിയാം. റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ലോകത്തു ഒരു കമ്പിനിയും കച്ചവടവും ഡിസ്കൗണ്ടും ഒന്നും നടത്തില്ല . ഒരു ബിസിനസ്സും ഒരു സന്നദ്ധ പ്രവർത്തനമല്ല. അത് ലാഭം തേടിയുള്ള അനിസ്യൂത യാത്രയാണ്.
ഒരു കൺസൾടെൻസി പ്രോജക്റ്റ് പ്ലാനിൽ കൂടെ മലയാളി മനസ്സിനെയോ കേരളത്തെയോ പുനർ നിർമ്മിക്കാൻ ആകില്ല. സർക്കാരിനെ കൊണ്ട് മരാമത്തു പണികൾ ചെയ്യാം. പക്ഷെ മലയാളികളുടെ മനസ്സ് മാറില്ല.
മലയാളികളുടെ മനസ്ഥിതി മാറാതെ കേരളം മാറില്ല. അത് കൊണ്ട് കേരളം പുനസൃഷ്ട്ടിക്കാനും മലയാളികളുടെ മനസ്സിനെ തൊടാനും വോട്ട് രാഷ്ട്രീയത്തിന് അപ്പുറമുള്ള ഒരു കൂട്ടായ പൊളിറ്റിക്കൽ സോഷ്യൽ ആൻഡ് ഇക്കോണോമിക് ഇമാജിനേഷൻ ആണ് വേണ്ടത്.
ജെ എസ് അടൂർ



കേരള ഫസ്റ് -7
Kerala First Vision Challenge #
കേരള ഫസ്റ്റ് തുടങ്ങിയത് തവണകളായോ നേരിട്ടോ കൊടുക്കാവുന്ന Salary Challenge എന്ന സമൂഹ മാധ്യമ ചർച്ചയിലൂടെയാണ് .
What makes Change happen ?Only two things can change the world: Ideas and People. Imaginative ideas and inspired people changed the world . That has been the history of big changes in the world . Money and everything else is often secondary . When you mobilize the minds with innovative and imaginative ideas, money simply follows. So don't follow the money . Make money follow you. That is the best resource mobilization strategy .
Jesus had only twelve people with him. But there was the powerful idea of Love and Liberation . Buddha began the journey alone , but enabled a new imagination and inspired millions of people that changed the world . Prophet Mohammed did not have many people with him when he began and within hundred years the world changed for ever .Because of new imagination and inspired people with a sense of mission changed the world . Marx and Lenin too inspired a new imagination and inspired millions of minds . In Kerala, Sri Narayana Guru did it . There is no power in the world as powerful as an ignited and imaginative mind. That is what make human beings a distinct species .
Government by definition is a law and order maintaining system run on tax money from people and in return ensure security , safety and service to people in a given territory based on a social contract . Hence new imaginations always emerged in the civil society and not in the power establishments.
പ്രളയക്കെടുതിയിൽ അകപ്പെട്ട റോഡുകളും , പാലങ്ങളും , വീടുകളും പണിയാണോ , അറ്റകുറ്റ പണികൾ നടത്താനോ ഒരു മരാമത്തു ആസൂത്രണവും , അതിന് വേണ്ടി ഒരു പ്രൊജക്റ്റ് പ്ലാനും , അതിന് വേണ്ട പണവും മതി . അത് സത്യത്തിൽ വലിയ പ്രയാസമുള്ള കാര്യമല്ല . റോഡും പാലങ്ങളും സർക്കാർ കാര്യങ്ങൾ മുറപോലെ എന്നത് പോലെ പണിത് പരിചയിച്ചതാണ് . വീട് പണിയാൻ ധന സഹായം ചെയ്യുന്ന പദ്ധതിയും സർക്കാരിന് അറിയാം . അതൊക്ക രണ്ടു മൂന്ന് കൊല്ലം കൊണ്ട് ചെയ്യാവുന്നതാണ് . അതിന് സർക്കാർ ഫണ്ട് സമാഹരണവും , 2019ഇലെ പ്ലാനും ബജറ്റും , ബാങ്കിങ് മേഖലയുമായി ഏകോപനവും ലോൺ റീ ഷെഡ്യൂളിങ്ങും , കേന്ദ്ര ധന സഹായവു കൊണ്ടൊക്കെ കഴിയും . ഈ മരാമത്തു പണികൾ കുറെ കാര്യക്ഷമത കൂടെയുണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥ സന്നാഹങ്ങൾക്ക് കഴിയും .
പക്ഷെ ആ മരാമത്ത് പണി കൊണ്ട് കേരളത്തിലെ മനുഷ്യരെ പുതുക്കുവാനോ , കേരളം പുനർ സൃഷ്ട്ടിക്കപ്പെടാനോ സാധിക്കില്ല .കേരളത്തെ മാറ്റേണ്ടത് കേരളത്തിലെ മനുഷ്യരും ലോകത്തു എല്ലായ്യിടത്തുമുള്ള മലയാളികളുമാണ് . അവരുടെ മനസ്സും മനസ്ഥിതികളും മാറിയില്ലെങ്കിൽ കേരളം മാറില്ല .അത് കൊണ്ടാണ് പറയുന്നത് ആദ്യം കേരളം പുനർ സൃഷ്ടിയ്ക്കേണ്ടത് മലയാളികളുടെ മനസ്സിലാണ് .
മനുഷ്യൻ തുടങ്ങുന്നത് മനസ്സിൽ നിന്നാണ് . മനുഷ്യർ സ്വയം വിചാരിക്കാതെ അവരുടെ മനസ്സ് മാറില്ല ..അതിനുള്ള സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയുണ്ടാകണെമെങ്കിൽ എല്ലാ ജനങ്ങളുടെയും പങ്കാളിത്തവും , ബോധ പൂർവമായ ഇടപെടലും , കൂട്ടായ സാമൂഹിക , സാമ്പത്തിക , പരിസ്ഥിതി , രാഷ്ട്രീയ കൂട്ടു ഉത്തരവാദിത്തമുണ്ടാകണം .
ഈ കാര്യത്തിൽ സർക്കാർ ചെയ്യേണ്ടത് എല്ലാവരെയും കേൾക്കുവാൻ വേഗതയും പറയുവാൻ അൽപ്പം അവധാനതയുമാണ് വേണ്ടത് . 'ഞങ്ങൾക്കെല്ലാം അറിയാം , ഞങ്ങൾ വേണ്ടത് പോലെ ചെയ്തോളാം ' എന്ന അധികാര അഹങ്കാരങ്ങൾ കൊണ്ട് കേരളമോ മനുഷ്യരോ മാറില്ല . സർക്കാർ പോളിസി ഇമ്പോസ്‌ ചെയ്ത് അടിച്ചു അപ്പം തീറ്റയിച്ചാലും ഫലം വിപരീതമായിരിക്കും . കേരളത്തെ മാറ്റേണ്ടത് കുറെ വിദഗ്ദ്ധ ശിരോമണികൾ എവിടെയെങ്കിലും ഇരുന്നുണ്ടാക്കുന്ന ഒരു പ്രോജക്റ്റ് ബ്ലൂ പ്രിന്റിൽ കൂടെയല്ല . മറിച്ചു അടിസ്ഥാനതലം മുതലുണ്ടാകേണ്ട ഒരു സാമൂഹിക , സാമ്പത്തിക , രാഷ്ട്രീയ പുതിയ ഭാവന അല്ലെങ്കിൽ ന്യൂ ഇമാജിനേഷനിൽ കൂടിയാണ് . പുതിയ ,(പഴയതല്ല )ജനകീയ ആസൂത്രണ പ്രക്രിയയാണ് . അതിൽ സർക്കാരിന്റ റോൾ ഒരു ന്യൂട്രൽ ഫെസിലിറ്റേറ്ററുടേതാണ് .
കേരള സമൂഹത്തിലെ നവ നിർമ്മാണത്തിന് ചെയ്യാവുന്ന ചില കാര്യങ്ങൾ .
1) എന്തൊക്ക , എവിടെയൊക്കെ മാറ്റണം എന്ന് അടുത്ത നാല് മാസം കൊണ്ട് എല്ലാ സ്‌കൂൾ , കോളേജ് , യൂണിവേഴ്സിറ്റി തലങ്ങളിലും , കുടുംബ ശ്രീ , പഞ്ചായത്തു തലങ്ങളിലും ഒരു ന്യൂ കേരള വിഷൻ ചലഞ്ചു സംഘടിപ്പിക്കുക . അത് ഫീഡ് ചെയ്യുവാൻ ഉള്ള ഡിജിറ്റൽ , സമൂഹ മാധ്യമ സംവിധാനമുണ്ടാക്കി ഒരു ന്യൂ കേരള ആശയ ബാങ്ക് രൂപീകരിക്കുക .ഒരു ന്യൂ കേരള ഐഡിയ ബാങ്ക് . വിദേശത്തുള്ള മലയാളി സംഘടകൾക്കും ഇത് സാധിക്കും . എല്ലാവരും വലിയ ലേഖനം എഴുതാതെ കേരളത്തെ മാറ്റുവാൻ അഞ്ചു ആശയങ്ങൾ മാത്രം അവതരിപ്പുക്കുവാൻ അവസരം നൽകുക .
2)എന്റെ പുതിയ കേരളം vision challenge ഇവിടെ തുടങ്ങാം .
എന്റെ പുതിയ കേരളത്തിനു വേണ്ടി ഒന്ന് മുതൽ അഞ്ചു വരെയുള്ള പുതിയ ആശയങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കുക . അത് മാറ്റത്തിന് ഉള്ള ആശയം ആയിരിക്കണം . ഒരു ആശയമോ അഞ്ചു വരെ ആശയമോ ആയിരിക്കണം . അത് നിങ്ങളുടെ സമൂഹ മാധ്യമത്തിലോ അല്ലെങ്കിൽ കേരള ഫസ്റ്റ് ഫേസ് ബുക്ക് ഗ്രൂപ്പിലോ പോസ്റ്റ് ചെയ്യുക
3) അത് മാത്രം പോരാ ഇതിന് നിങ്ങൾക്ക് വൊലെന്റിയർ ആയി ചെയ്യാവുന്ന ഒരു കാര്യം കൂടി കൂടി കുറിക്കുക . ഉദാഹരണത്തിന് ഞാൻ വലിയ വീട് പണിയില്ല , ഞാൻ സൈക്കിൾ ഉപയോഗിച്ചു തുടങ്ങും ,അങ്ങനെ എന്തെങ്കിലും .
4) പുതിയ കേരളവും കേരളത്തിന്റെ പുനർ നിർമ്മാണവും തുടങ്ങേണ്ടത് നമ്മൾ ഓരോരുത്തരിലും നിന്നാണ് . നമ്മുടെ ഉള്ളിൽ ഉള്ള ഇമാജിനേഷനിൽ കൂടിയാണ് .നമ്മളുടെ മനസ്സിലും സമീപനത്തിലും നാം ഓരോരുത്തരും മാറ്റേണ്ട കാഴ്ച്ചപ്പാടുകളിലൂടെയാണ് , പുതിയ ബോധത്തിൽ കൂടിയാണ് , പുതിയ ഉത്തരവാദിത്തത്തിൽ കൂടിയാണ് , പുതിയ ചോയ്‌സുകളിൽ കൂടിയാണ് .
പുതിയ കേരളത്തിന്റ പുതിയ നാമ്പ് ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലെ ബോധത്തിൽ നിന്നും ബോധ്യങ്ങളിൽ നിന്നുമാണ് . അത് ഒരു പുതിയ അരുവിയുടെ തുടക്കമായി ഒരു പുഴയായി ഒഴുകി നമ്മുടെ സാമൂഹിക മനസ്ഥിതിയെ ഉർവരമാക്കി കേരളത്തെ പുതുക്കി മാറ്റാൻ പ്രാപ്‌തമാണ്
Never underestimate the power of an idea and power of an inspired mind and an ignited person .
കേരളത്തിലെ മാറ്റം തുടങ്ങേണ്ടത് ഇന്ന് ഇവിടെയാണ് .ഇന്ന് നമ്മൾ ഒരോരുത്തരും കേരളത്തിന് ഒരു വിഷൻ പങ്ക് വച്ച് നമ്മൾ എടുക്കുന്ന ചെറിയ വലിയ തീരുമാനങ്ങളിൽ നിന്നാണ് .
ഞാനും നിങ്ങളും മാറുമ്പോൾ നമ്മുടെ സമൂഹം മാറും .നമ്മുടെ സമൂഹം മാറിയാൽ കേരളം ഉണർന്നു തെളിഞ്ഞു മലമുകളിലെ വിളക്ക് പോലെ പ്രകാശിക്കും . So let us light a candle deep within each of us with a pledge .നമ്മൾ പ്രകാശം പരത്തുന്ന മനുഷ്യരായാൽ കേരളം പ്രകാശിക്കും . പ്രകാശം പരത്തുന്ന കേരളമാണ് എന്റെ സ്വപ്നം . We together can indeed enlighten Kerala.
ഇവിടെ അവസാനിക്കുന്നില്ല .ഇവിടെ തുടങ്ങുകയാണ് .
ജെ എസ് അടൂർ


കേരള ഫസ്റ്റ് വിഷൻ -8
കേരളം എങ്ങനെയാണ് പുനർ നിർമ്മിക്കണ്ടത് എന്ന ആശയങ്ങൾ നമ്മൾ ഓരോരുത്തരും പങ്കു വക്കുകയും. അതിന് വേണ്ടി നമുക്ക് എന്ത് ചെയ്യുവാൻ കഴിയുകയും എന്ന് നമ്മൾ വിചാരിക്കുമ്പോൾ ആണ് മാറ്റം മനസ്സിലും മനുഷ്യനിലും തുടങ്ങുന്നത്.
ഇതിന്റ ഭാഗമായി സെപ്റ്റമ്പർ ഒന്നാം തീയതി തിരുവനന്തപുരം ഗാന്ധി ഭവനിൽ വിവിധ സാമൂഹിക സംഘടനകളെ പ്രതി നിധീകരിച്ചു കേരളത്തിൽ മിക്ക ജില്ലകളിൽ നിന്നും വന്ന ഞങ്ങൾ 85 പേരോളം പേർ ചർച്ച ചെയ്‌തത്‌ കേരളത്തെ പുതുക്കി എടുക്കുവാൻ എന്തൊക്കെ ചെയ്യണം, അതിൽ നമ്മൾക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന വിഷയമാണ്.
അടുത്ത മാസങ്ങളിൽ ഞങ്ങൾ കേരളമാകെയുള്ള ചെറുപ്പക്കാരോടുമൊത്തും, സാമൂഹ്യ പ്രസ്ഥാനങ്ങളോടോപ്പവും ചർച്ച അടിസ്ഥാന തലത്തിൽ സംഘടിപ്പിക്കും. എന്നിട്ട് പുതിയ കേരളം എങ്ങനെ ആയിരിക്കണം എന്നതിനെകുറിച്ച് കൂട്ടായ ധാരണയും കൂട്ട് ഉത്തരവാദിത്തവുമെടുത്തു ഒരുമിച്ചു പ്രവർത്തിക്കും.
പലകാര്യങ്ങളിലും അടിസ്ഥാന തലത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടെയെങ്കിലേ കേരളം മാറുകയുള്ളൂ.
കേരള വിഷൻ ചലഞ്ചിലേക്ക് എന്റെ അഞ്ചു നിർദേശങ്ങൾ.
1). ചൊട്ടയിലെ ശീലം ചുടല വരെ.
മൂന്നാം ക്‌ളാസ് തൊട്ട് മുതൽ 12 ക്‌ളാസ് വരെ സിവിക് എന്ന പാഠ്യ വിഷയവും പാഠ പുസ്തകവും സിവിക് പ്രൊജക്റ്റും നിര്ബന്ധമാക്കുക.
പരിസ്ഥിതി സംരക്ഷണം, ജൻഡർ സെന്സിറ്റി വെയ്സ്റ്റ് മാനേജമെന്റ്, ഡിസാസ്റ്റർ പ്രീപെട്നെസ്സ് , സെക്കുലർ ഡെമോക്രാറ്റിക് മൂല്യങ്ങൾ, ഇന്ത്യൻ ഭരണഘടന, മനുഷ്യ അവകാശങ്ങൾ, സുസ്ഥിര വികസനം എല്ലാം ഇതിന്റെ ഭാഗമാക്കാം.
അതുപോലെ നീന്തൽ, സൈക്ലിങ്, സാമൂഹിക പ്രവർത്തനം, ദുരന്ത നിവാരണം, എമെര്ജെന്സി മെഡിക്കൽ സപ്പോർട്, ലൈഫ് സ്‌കിൽസ്, പ്ലംബിങ്, ഇലക്ട്രിക് റിപ്പയറിങ്‌, കാർപെന്ററി , പാചകം മുതലായവയും സ്കിൽ ഡവലോപ്മെന്റിൽ ഉൾപ്പെടുത്തണം.
ഇങ്ങനെ തുടക്കത്തിലേ പഠിപ്പിക്കുന്നത് കൊണ്ടാണ് നോർവേയിൽ ഉള്ള ആരും ചപ്പു ചവറുകൾ എങ്ങും വലിച്ചെറിയാത്തത്.. അതുകൊണ്ടാണ് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ കുറയുന്നത്. അത് കൊണ്ട് കൂടിയാണ് ഇന്ന് മാനവ വികസന സൂചികയിലും പരിസ്ഥിതി സംരക്ഷണത്തിലും സമാധാനത്തിലും മനുഷ്യ അവകാശങ്ങളിലും മുന്നിൽ നോർവേ നിൽക്കുന്നത്. അവിടെ മാറിയത് ജനങ്ങളാണ്. മിക്കവരും പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കും. സൈക്കിൾ ഉപയോഗിക്കുന്നവർ അനേകം.
കതിരിൽകൊണ്ട് വളം വെച്ചിട്ട് കാര്യമില്ല. മാറ്റം തുടങ്ങേണ്ടത് പ്രൈമറി സ്‌കൂളിൽ നിന്നാണ്.
2) സാമ്പത്തിക മോഡൽ മാറണം.
ഇപ്പോഴത്തെ ഡെറിവേറ്റിവ് സർവീസ് ആൻഡ് കൺസെപ്‌ഷൻ മോഡൽ ഇക്കോണോമി മാറണം. കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഡി സെൻട്രലൈസ്ഡ് അഗ്രോ പ്രോസസിങ് വിപ്ലവും, ലോകത്തു തന്നെ ഏറ്റവും നല്ല റിസേർച് ആൻഡ് ഡവലപ്മെന്റ്റ് ഫെസിലിറ്റിയും കെ പി എം ജി യെ കാട്ടിൽ ലോക ബ്രാൻഡുള്ള കൺസൾട്ടിങ് കമ്പിനികളും കേരളത്തിൽ മലയാളിക്ക് തുടങ്ങാൻ കഴിയും. ടൂറിസം കൂടുതൽ ഇക്കോ ടൂറിസമാക്കാം.
അടുത്ത അഞ്ചു കൊല്ലത്തിന് അകം ലോകം വീണ്ടും ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. അതിന് അനുസരിച്ചു കേരളം മുൻ കൂട്ടി മാറിയില്ലെങ്കിൽ നമ്മുടെ സംസ്ഥാന സർക്കാരും നമ്മുടെ സമൂഹത്തിലെ വലിയ ശതമാനം ആളുകളും കടക്കെണിയിൽപ്പെടും.
3) എല്ലാ ജല ശ്രോതസ്സ്കളെയും സംരക്ഷിക്കുക.
പുഴയിലും കായലിലും മാലിന്യം എറിയുന്നത് നിരോധിക്കുക. നദിയുടെ അഞ്ഞൂറ് മീറ്ററിനുള്ളിൽ കെട്ടിടങ്ങൾ വയ്ക്കുന്നത് നിർത്തലാക്കുക. അതുപോലെ എല്ലാ പഞ്ചായത്തിലും നീന്തൽ കുളവും മറ്റു കുളങ്ങളും നിര്ബന്ധമാക്കുക.
4) കേരളത്തിൽ എല്ലാവര്ക്കും വീട് പണിയാൻ സ്ഥലം തികയില്ല. കേരളത്തിൽ ഇനിയും നാലും അഞ്ചും നിലയുള്ള ഹാബിറ്റാറ്റ് കമ്മ്യൂ ണിറ്റികളാണ് വേണ്ടത്. ഇതിന് നല്ല ഉദാഹരണങ്ങൾ ചൈനയിൽ കാണാം.. അവിടെ പ്രായമായവർക്ക് പ്രത്യേക സപ്പോർട്ട് സിസ്റ്റവും സോഷ്യൽ വർക്കേഴ്സും 24x7 കാൾ സെന്റർ സപ്പോർട്ട് ഉണ്ട്
എഴുനൂറ്റാമ്പത് തൊട്ട് രണ്ടായിരം Sq feet മതി ഒരു കുടുമ്പത്തിന് താമസിക്കുവാൻ.
കെട്ടിടങ്ങളും ഫ്‌ലാറ്റ്കളും ഉണ്ടാക്കുമ്പോൾ അത് ഭൂകമ്പം, വെള്ളപൊക്കം, തീ പിടുത്തം എന്നിവയെ നേരിടാൻ കെല്പുള്ളതായിരിക്കണം.
അതുപോലെ എല്ലാ റോഡുകൾക്കും ഡ്രയിനേജ്, സൈക്കിൾ ട്രാക്ക് എന്നിവ നിർബന്ധമാക്കുക. .
അത് പോലെ കെട്ടിട നിർമാണത്തിന് പുതിയ രീതികൾ കൊണ്ട് വന്നേ മതിയാകു. മണലും, പാറപ്പൊടിയും, കരിങ്കല്ലും ഉപയോഗിച്ച്കൊണ്ടിരുന്നാൽ ക്വാറി മാഫിയാ കൂടും മലകൾ തകരും, പുഴകൾ പകരം വീട്ടും.
5) പൊതു ഗതാഗതത്തിന്റ ഗുണമേന്മ കൂട്ടി പ്രൈവറ്റ് വാഹനങ്ങൾ റോഡുകളിൽ കുറക്കുക. എല്ലാ സ്‌കൂൾ കുട്ടികൾക്കും സൈക്കിൾ നൽകി സൈക്ലിങ് പ്രോത്സാഹിപ്പിക്കുക. പേ ആൻഡ് പാർക് സംവിധാനം വ്യാപകമാക്കുക. ബാങ്കോക്കിൽ തരിശ് കിടക്കുന്ന ഭൂമിയെല്ലാം പേ ആൻഡ് പാർക്ക് ആക്കുവാൻ സർക്കാർ പോളിസിയിറക്കി.
അതുപോലെ ചൈനയിലും ലോകത്തു പലയിടത്തും കാർ പൂളിങ് ഇൻസെന്റീവ് കൊടുത്തു പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇനിയും പലതുണ്ട്. കേരളത്തിലെ ഡിസാസ്റ്റർ പ്രിപ്പേഡ്‌നെസ്സ് പഞ്ചായത്, ജില്ലാ തലങ്ങളിലാണ് വളരെ ശക്തി പെടുത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ചു 2012 ഇൽ തിരുവന്തപുരത്ത് സുരക്ഷായൻ എന്ന പേരിൽ നടന്ന അന്തരാഷ്ട ഡിസാസ്റ്റർ പ്രീപെഡൻസിന് ചെയ്യേണ്ട വിശദ വിവരങ്ങൾ ഞാൻ ഉൾപ്പെടെയുള്ളവരാണ് എഴുതിയത്. അതിന്റ ഫോള്ളോ അപ് ആയി ഞാൻ നിർദേശിച്ച പാർട്ടിസിപ്പേറ്ററി ഇൻവെർന്മെന്റ് ആക്ഷൻ പ്ലാനിന്റ് ഭാഗമായാണ് ഹരിത കേരള ഇനിഷ്യേറ്റിവ് സർക്കാർ തുടങ്ങിയത്. പക്ഷെ ഡിസാസ്റ്റർ പ്രിപെഡനസ്സിൽ അന്ന് പറഞ്ഞതൊന്നും ഇന്നും നടന്നിട്ടില്ല നമുക്ക് സ്വന്തമായി കൃത്യമായ മോണിറ്ററിങ്ങും അലേർട്ട് സിസ്റ്റവും ഉണ്ടാകണം.
കൃഷി ചെയ്യുന്ന രീതി തന്നെ മാറണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം അഴിച്ചു പണിത് ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും വന്ന് നമ്മുടെ യൂണിവേഴ്സിറ്റികൾ മാറ്റാം. പക്ഷെ അതിന് ആദ്യം വേണ്ടത് നിയമനങ്ങളിലും സിണ്ടിക്കേറ്റിലും കക്ഷി രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതാക്കുക എന്നതാണ്.
കേരളത്തെ പുതുക്കണമെങ്കിൽ ഇനിയും ഒരു പാട് കാര്യങ്ങൾ മാറേണ്ടതുണ്ട്. നമ്മൾക്കു പുതു വഴികളും മറുവഴികളും അന്വേഷിച്ചു കണ്ടെത്തണം
ജെ എസ് അടൂർ

Manorama Article on disaster governance

Image may contain: text

കേരള ഫസ്റ്റ് ക്യാമ്പയിൻ .

കേരള ഫസ്റ്റ് ക്യാമ്പയിൻ .
25000 കോടിയുടെ പുതു കേരള നിർമാണ ഫണ്ട് .
കേരളം വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് . നമുക്ക് ഒരു രാജ്യത്തിന്റെയും ദൽഹി ദര്ബാറിന്റെയും ഓശാരവും എയഡും വേണ്ടാ എന്ന് തന്റേടത്തോടേയും ആത്മ വിശ്വാസത്തോടെയും പറയാൻ കഴിയണം .
നമ്മൾ കേരളത്തിലെയും ലോകത്തേയും മലയാളികൾ ഒരുമിച്ചു ശ്രമിച്ചാൽ ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മോബി ലൈസ് ചെയ്ത് ഏറ്റവും സമർഥമായി ഇമ്പ്ലിമെൻറ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക. നമുക്ക് മാത്രമാണ് അത് ഇന്ത്യയിൽ ചെയ്തു കാണിക്കാനുള്ള കപ്പാസിറ്റിയുള്ളത് . We should move from reactive approach to proactive approach . We need to think and act big and deliver with courage of conviction.
കേരള ഫസ്റ്റ് ആണെന്ന് പെർഫോമ് ചെയ്ത് കാണിക്കുക. മോഡിയുടെ പുറകെയും ആരുടെ പുറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന് ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ
നമ്മൾ വെറും മൂന്നാം ലോകക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസന സൂചികയിൽ ഒന്നാമത് .ലോകത്ത്‌ ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരളത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക .
കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ 500 കൊടിയിലധികമാണ് നമ്മൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൊടുത്തത് . അല്ലാതെ ആളും അർത്ഥവുമായി ഒരു മുന്നൂറു കോടിയെങ്കിലും നമ്മൾ മൈബൈലൈസ് ചെയ്തു .
ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is the time to rebuild hope in everyone and every where in Kerala. Tell the union government of India .Thank you , we don't need your aid too.
കേരളത്തിലെ മൊത്തം കുടുംബങ്ങൾ 1,12,17,853. ഇതിൽ ഒരു 80 ലക്ഷം കുടുമ്പങ്ങൾ ഒരു മാസം ശരാശരി ആയിരം രൂപ വച്ച് 15 മാസം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും . അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .
ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും . പക്ഷെ രണ്ടു കണ്ടീഷൻ . ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം രൂപ വരെ ഒരു പുതു കേരള നിർമിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശനമേയുള്ളൂ കേരളത്തിൽ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം Together we did it. ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്നമാണ് . അത് കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും
വേണമെന്ന് വച്ചാൽ കേരളത്തിന് വേണ്ടി ഒരു മാസത്തെ ശമ്പളം പതിനഞ്ചോ അതിലധികമോ തവണയായി കൊടുക്കാൻ തയ്യാറുള്ളവരുണ്ട് . കേരളത്തിലും ലോകത്തിലും ഉള്ള മലയാളികൾ Equal Monthly Instalment (EMI) ആയി 15 മാസത്തേക്ക് കേരള റീകൺസ്ട്രക്ഷൻ ഫണ്ടിലേക്കി തുകമാറ്റം. കമ്പിനികൾക്കും സർക്കാർ ജീവനക്കാർക്കും പേ റോൾ സംഭാവനകൾ നൽകാം. വിദേശ മലയാളികളിൽ മാസം നൂറു ഡോളർ മുതൽ 500 ഡോളർ വരെ കപ്പാസിറ്റിയുള്ള ലക്ഷകണക്കിന് മലയാളികൾ ഉണ്ട്.
അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു മാസം പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടിൽ തക്സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .
പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം . ഒന്ന് . പൂർണ സുതാര്യതയും അകൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക .
അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചിലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക്‌ മനസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്പോർട്ട് അവതരിപ്പിക്കണം .
അതിന്റ ഏകോപനത്തിനായി ഒരു മന്ത്രിയെയോ അല്ലെങ്കിൽ എല്ലാവര്ക്കും സ്വീകാര്യനായ ഒരു സ്വതന്ത്ര മാനേജ്മെന്റ് വിദഗ്ധനെയോ ചുമതലപെടുത്തുക പ്രധാന വകുപ്പുകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ ടീമും ഇത് നടപ്പാക്കാൻ ഏറ്റവും മിടുക്കരായ അഞ്ചു ഓഫീസർമാരെ നിയമിക്കുക . എല്ലാ ജില്ലകളിലും കോർഡിനേഷന് ഏറ്റവും മിടുക്കാരായ നൂറു യൂത്തു വോളിന്റിയർമാരെ സുതാര്യമായി തിർഞ്ഞെടുക്കുക (ഭരിക്കുന്ന പാർട്ടികളുടെ ആളുകളെ തള്ളി കയറ്റിയാൽ കുളമാകും ). ഇത് ഏറ്റവും വലിയ പങ്കാളിത്തത്തൊട് കൂടി കൊണ്ട് പോകുവാൻ സർക്കാരിന്റ കീഴിൽ എല്ലാവർക്കും പ്രാധിനിത്യമുള്ള് ഒരു ഓട്ടോണമസ് സ്‌പെഷ്യൽ വെഹിക്കിൾ സംവിധാനം കക്ഷി രാഷ്ട്രീയത്തിന് അതീതമായി കൊണ്ട് പോകുവാൻ കഴിയും. ഇങ്ങനെ ചെയ്യുവാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷനും പൊളിറ്റിറ്റിക്കൽ വില്ലുമുണ്ടെങ്കിൽ നമ്മുടെ നേതാക്കൾ പാർട്ടി നേതാക്കൾക്കപ്പുറം സ്റ്റേറ്റ്‌സ്മാൻ മാരായി ചരിത്രത്തിൽ ഇടം നേടും.
We need to first mobilize the minds and money will follow
മാറ്റം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ് . പിന്നെ സമൂഹത്തിൽ .we are what we think we are! കേരളത്തിലേക്ക് ലോകം വരട്ടെ നമ്മൾ ചെയ്യുന്ന മാറ്റം കണ്ടു പ്രചോദിതരാകാൻ .An unusual times requires an unusual solution. കേരളത്തിന് ഇപ്പോൾ തന്നെ ഉള്ള പൊതു കടം രണ്ട് ലക്ഷം കൊടിയിലേറെയാണ്. വീണ്ടും കുറെ കൂടി കടം വാങ്ങി മരാമത്തു പണികൾ നടത്തിയാൽ അത് ബിസിനസ് ആസ് യൂഷ്വൽ ആയിരിക്കും. പക്ഷെ കളക്ടീവ് പാർട്ടിസിപ്പേഷനും ഓണർഷിപ്പും ഉണ്ടെങ്കിൽ നമുക്ക് അതുഭുതങ്ങൾ സൃഷ്ടിക്കാം. We can together create wonders.
കേരള ഫസ്റ്റ് .We can indeed inspire change. We can Inspire the idea of a new India. Kerala was sought after by the world for our spices and a chapter of the world history began in our land when Vasco De Gama landed here looking for spices in 1498 . Let now the world come here for new ideas. We can. We must. We can inspire our new generation and the world. This flood is challenge for us to renew and revitalize our people and land. And an opportunity to build a new Kerala, sustainable, forward looking, peaceful and prosperous. We should make our young people to dream a great future for this green land of rivers and trees.
കേരളം ഒന്നാമത് .കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ
We can indeed make change happen within and beyond .
Many may think it is not 'practical' and very difficult and many may come out with reasons not to raise money from people .Many in the government and political parties will be reluctant to go beyond their comfort zone .
But leaders are those who make seemingly difficult thing possible and manage to bring big changes. Those want to make things happen , just DO IT with courage of conviction, and building a shared sense hope , vision and mission across the society .We need to build a new hope for Kerala
ജെ എസ്സ് അടൂർ