മനുഷ്യനും പ്രകൃതിയും ടെക്നൊളജീയും
ഒന്ന്
മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. എന്നാൽ മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് മനുഷ്യൻ നിരന്തരം പ്രകൃതിയുമായി സമരസപെട്ടു പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങളെ തങ്ങൾക്കനുരൂപമായി രൂപപ്പെടുത്തി ജീവന് അപ്പുറം അതിജീവനവും ഉപജീവനവും ജീവിതവും സൃഷ്ട്ടിക്കുന്നതായതിനാലാണ്.
മനുഷ്യൻ പ്രകൃതിയെയും പ്രകൃതിയിൽ ഉള്ളതിനെയും ഇണക്കി ജീവനെ പരിരക്ഷിക്കാൻ കാരണം മനുഷ്യനു മറ്റു ജീവികളിൽ നിന്നും വിഭിന്നമായ മസ്തിഷ്ക പ്രവർത്തന വ്യവഹാരമുണ്ടായതിനാലാണ്.
മനുഷ്യ മസ്തിഷ്ക്കം ഏതാണ്ട് 1.2 കിലോഗ്രാം മുതൽ 1.6 കിലോഗ്രാം വലിപ്പമുള്ള അത്ഭുത ജീവ പ്രതിഭാസമാണ്. ശരീരത്തെയും, ഓർമ്മകളെയും ചിന്തകളെയും ഭാവനയെയും ഭാഷപ്രയോഗങ്ങളെയും കാഴ്ച്ചകളെയും കാഴ്ചപ്പാടുകളെയും രുചിയെയും ലൈംഗീകതയും ശരീരത്തിന്റ സർവ്വപ്രവർത്തനത്തെയും നിയന്ത്രിക്കുന്ന കേന്ദ്ര ജീവപ്രവർത്തന മാനേജ്‌മെന്റ് സംവിധാനമാണ്. സെന്ററൽ നേർവെസ് സിസ്റ്റം.
മനുഷ്യ മസ്തിഷ്ക്കത്തിൽ സദാ സജീവമായിരിക്കുന്ന 86 ബില്ല്യൻ ന്യൂറോൺ(നേർവ് സെൽ) വാഹന വൈദ്യുത വ്യവഹാരത്തെയാണ് നമ്മൾ മനസ്സെന്നും മനസ്ഥിതിയെന്നും മൈൻഡ് എന്നും എല്ലാം പറയുന്നത്. മൂന്നു തരം നൂറോണും ന്യൂറൽ നെറ്റ്വർക്കുമാണ് മനുഷ്യന്റ എല്ലാ അനുഭവ ബുദ്ധി വ്യവഹാരത്തെയും മജ്ജയെയും മാംസത്തെയും അന്തര അവയങ്ങളെയും നോട്ടത്തെയും കാഴ്ചകളെയും എല്ലാം എല്ലാം സജീവമാക്കി നിർത്തുന്നത്.
മനസ്സ് എന്ന് പറയുന്നത് മനുഷ്യ ഓർമ്മകളുടെ ജീവവ്യവഹാരമാണ്. നമ്മൾ കണ്ടു അറിയുന്നതും കേട്ട് അറിയുന്നതും കൊണ്ടു അറിയുന്നതും തിരിച്ചു അറിയുന്നതും ചിന്തിച്ചു അറിയുന്നതും ഉള്ളറിയുന്നതും എല്ലാം ഓർമ്മകളുടെ ഓളങ്ങളാണ്. മസ്തിഷ്കത്തിലെ ന്യൂറോൺ വാഹന വ്യവഹാരങ്ങളായാണ്. എല്ലാ വിജ്ഞാവും അറിവുകളും വിശ്വാസങ്ങളും യുക്തികളും ഓർമ്മകളുടെ ന്യൂറൽ വ്യവഹാരങ്ങളാണ്.
മനുഷ്യ മസ്തിഷ്‌കം ഓർമ്മകളുംകാഴ്ചകളും ഭാവനകളും ഭാഷയും ഒരുമിപ്പിച്ചു പ്രവർത്തിപ്പിച്ചാണ് മനുഷ്യനെ സ്വയബോധമുള്ള ജീവിയാക്കുന്നത്. സ്വയബോധമുള്ള മനുഷ്യനാണ് മറ്റു മനുഷ്യരുടെ സ്വയബോധങ്ങൾ അറിഞ്ഞു ഇണയും തുണയുമായി സാമൂഹിക ബന്ധങ്ങളിൽ സജീവമാക്കുന്നത്.
മനുഷ്യൻ ഒറ്റക്കാണ് ജീവൻ അനുഭവിക്കുന്നത് എങ്കിലും ജീവനിൽ നിന്ന് മനുഷ്യൻ ജീവിതം മെനയുന്നത് സാമൂഹികമാണ്. അതു കൊണ്ടു തന്നെ എല്ലാം മനുഷ്യ ജീവിതവും സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം എന്നത് ഓർമ്മകളുടെ പങ്കു വയ്ക്കലാണ്.
പല മനുഷ്യരുടെ മസ്തിഷ്ക വ്യവഹാരങ്ങളിൽ സംഭവിക്കുന്ന പങ്കുവക്കപ്പെടുന്ന ഓർമ്മകളാണ്.
ഭക്ഷണ രീതിയും ഭാഷ രീതിയും വസ്ത്ര ധാരണവും ആവാസ രീതിയുമൊക്കെ. അതിനെയാണ് പൊതുവെ സംസ്കാരം എന്ന് പറയുന്നത്.
മനുഷ്യ ജനുസ്സിന്റ ചരിത്രത്തിൽ അവരുടെ കൈ വിരുതും മെയ് വിരുതും കാഴ്ച്ച വിരുതുമെല്ലാം പ്രകൃതിയും സമൂഹവും തമ്മിലുള്ള സന്നിവേശത്തിൽ സംഭവിക്കുന്നയൊന്നാണ് . ഇപ്പോൾ നമ്മൾ ആ പ്രക്രിയയെ ടെക്നോളേജി (സാങ്കേതിക വിദ്യ എന്നത് ടെക്നൊലെജിയുടെ പൂർണ അർത്ഥം ഇല്ലാത്ത പദമാണ് ) എന്നറിയപ്പെടുന്നത്.
ടെക്നൊലെജി വിവിധ പ്രകൃതിദത്ത ഉപാധികളും(tools ), രീതികളും(methods ), കര കൗശലങ്ങളും(craft ), പ്രായോഗിക അറിവുകളും(practice knowledge ) ഏകോപിച്ചു മനുഷ്യൻ പ്രകൃതിയുമായി നിരന്തരം സമരസപ്പെടുന്ന വിനിമയ പ്രക്രിയയാണ്. മനുഷ്യൻ പ്രകൃതിയെയും സമൂഹത്തെയും സന്നിവേശിപ്പിച്ചു് ജീവന, അതിജീവന, ഉപജീവന ഉപാധികളാക്കുന്ന പ്രക്രിയയാണ്..
അറിവുകളുടെയും പുതിയ കണ്ടെത്തലുകളുടെയും ഓർമ്മകൾ സാംശീകരിച്ചു കാലദേശങ്ങൾക്കപ്പുറം വിനിമയം ചെയ്യുന്നതാണ് വിജ്ഞാനം.
അതു പ്രകൃതിയെകുറിച്ചും പ്രകൃതി വിന്യാസങ്ങളെകുറിച്ചും പ്രപഞ്ചത്തെകുറിച്ചു ആകുമ്പോൾ അതു ശാസ്ത്രമാകുന്നു. ശാസ്ത്ര വിജ്ഞാനവും പ്രായോഗിക ഉപയോഗ വിനിമയങ്ങളും പുനർ വിചാര -നിർമ്മിതി ചെയ്താണ് മനുഷ്യൻ ടെക്നൊലെജികളെ നിരന്തരം പുതുക്കുന്നത്.
ജെ എസ് അടൂർ
തുടരും

No comments:
Post a Comment