ഓരോ മരണവും ഓർമപെടുത്തുന്നത് ജീവിതത്തെ ആണ്. ഓരോ ജീവിതവും അടയാളപ്പെടുത്തുന്നത് മരണത്തെയാണ്. മനുഷ്യർ ജീവിക്കുന്നതും മരിക്കുന്നതും ഓർമ്മകളിൽ കൂടിയാണ്. ചരിത്രം സൃഷ്ടിക്കുന്നതും ചരിത്രം കുറിക്കുന്നതും ഓർമ്മകളിൽ കൂടിയാണ്. കഥയും കവിതകളും ഓർമ്മകളുടെ ഏറ്റുപറച്ചിലും കുമ്പസാരവുമാണ്. കൂട്ടായ ഓർമകളിൽ കൂടെയും കൂട്ടായ ഓർമപെടുത്തലിൽ കൂടെയുമായാണ് കുടുംബവും സമൂഹവും തലമുറകൾ കൈമാറുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്നതു ഓർമകളുടെ ഓരങ്ങളും ഒഴുക്കുകളുമാണ്. ഓർമ്മകളുടെ അന്ത്യമാണ് മരണം. ഓർമ്മകൾ ഇല്ലെങ്കിൽ മനുഷ്യർ ഇല്ല.
No comments:
Post a Comment