ഇപ്പോള്‍ ബി ജെ പി സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന പല ജനദ്രോഹ നയങ്ങളും യു പി ഏ രണ്ടാമന്‍ കൊണ്ട് വന്നതാണ്. ഉദാഹരണത്തിന് ആധാര്‍. അത് ഒരു സെക്ക്യുരിട്ടി സര്‍വേലാന്‍സ് പദ്ധതിയായി ഇറക്കിയത് യു പി ഏ രണ്ടാണ്. അത് ഒരു സര്‍വീസ് എഫിഷന്‍സിയായി അവതരിപ്പിച്ചത് ഒരു തിരെഞ്ഞെടുപ്പിലും ജനാധിപത്യ പ്രക്രിയയിലും പങ്കെടുക്കാതെ ഭരണത്തില്‍ ഇടപെട്ട മോണ്ടെക് സിംഗ് അല്ലൂവാലിയെ പോലുള്ളവര്‍ ആണ് . അത് നടപ്പാക്കാന്‍ വിളിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ നന്ദന്‍ നിലകനിയെ. പ്ലാനിംഗ് കമ്മീഷന്‍ പിരിച്ചു വിടാന്‍ ശിപാര്‍ശ ആദ്യം ചെയ്തതും ഇവരൊക്കെ തന്നെ. അത് പോലെ പെട്രോള്‍ /ഡീസലിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞതും ഈ മഹാന്മാരൊക്കെ തന്നെ . ഇന്‍ഡയറകറ്റ് ടാക്സ് കൂടി , കോര്പെരെട്ടു എക്സൈസ് ടാക്സ് കുറച്ചതും കൊണ്ഗ്രെസ്സിലെ ഈ കോര്പെരെട്ടു ലോബ്ബി തന്നെ. അത് പോലെ ഇന്ത്യയിലെ എം എന്‍ സി കളെയോ , സര്‍ക്കരിനെയോ ചോദ്യം ചെയ്യുന്ന സിവില്‍ സൊസൈറ്റി /എന്‍ .ജീ . ഓ കള്‍ക്കെതിരെ പ്രതികാര നടപടി എടുത്തതും ഈ ചിദംബരം എന്ന ഇന്ത്യന്‍ കൊര്‍പ്പെട്ടുകളുടെ പ്രതിനിധി തന്നെ. കാരണം ആയാളും അയാളുടെ ഭാര്യയും വേദാന്ത എന്ന സഹസ്ര കൊടീശ്വരെന്‍റെ കോടി കണക്കിന് ഫീസ് മേടിക്കുന്ന വാക്കീലുമാര്‍. എന്നിട്ട് സ്വന്തംമായി തിരെഞ്ഞെടുപ്പിനെ നേരിടുവാന്‍ ധൈര്യമില്ലാതെ രാഷ്രീയവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്‍ത്തിക് ചിദംബരത്തിന് സീറ്റ് കൊടുത്തു. കെട്ടി വച്ച കാശും കൂടി കിട്ടാതെ തൊറ്റ് തുന്നം പാടി.
യു പി എ ഒന്നും രണ്ടും വിജയിച്ചതിനു പിറകില്‍ വൈ എസ ആര്‍ എന്ന ഒരു ജനകീയ നേതാവ് ഉണ്ടായിരന്നു. അദ്ദേഹത്തിന്‍റെ ദൂരൂഹ ഹെലോകൊപ്ട്ടര്‍ മരണത്തിനു ശേഷം തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ ആന്ധ്രയെ വിഭജിച്ചു അവിടെ കൊണ്ഗ്രെസ്സിനെ കുഴിച്ചു മൂടിയതും ഒരു ഗ്രാസ് റൂട്ട് ബന്ധവും ഇല്ലാത്ത രാജധാനിയിലെ കോര്പെരെട്ടു വാല്യക്ക്കാര്‍ തന്നെ. കാരണങ്ങളില്‍ ഒന്ന് ഗോദാവരി ബെല്ട്ടിലെ പെട്രോളിയം ഗാസ് നിക്ഷേപം തന്നെ.
ഈ രണ്ടാം യു പി ഏ യുടെ കയറൂരി വിട്ട കൊര്‍പ്പരെട്ടു പ്രീണനവും വലതു പക്ഷ നയ വ്യതിയാനവു എല്ലാം ഇന്ന് ആഘോഷിക്കുന്നത് മോഡി സാറും കൂട്ടരുമാണ്. അവര്‍ യു പി എ രണ്ടാമന്‍റെ കോര്പെരെട്ടു പ്രീണന നയം വളരെ സുതാര്യമായ ഒരു ക്രോണി ക്യാപ്പിറ്റലിസം ആയി വളര്‍ത്തി. അഡാനി -അംബാനി-അമിത്- മോഡി ( AAAM) ഗുജറാത്ത് കംപിനിയാണ് ഇപ്പോള്‍ കാര്യക്കാര്‍ - മറ്റെല്ലാവരും വാല്യക്കാര്‍ മാത്രം. അവര്‍ എക്കൊനോമിയെ പരി പോഷിപ്പിച്ചു പരിപൊഴിച്ച് കോര്‍പ്പരേട്റ്റ് ലാഭം കൊയ്യുംമ്പോള്‍ "കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന ' പരുവത്തിലാണ് എക്കോണമി.മോഡിയുടെ വീര വാദം എല്ലാം കട്ടപ്പുക ആയ അവസ്ഥയില്‍.
ഇതൊക്കെ ആണെങ്കിലും യു പീ ഏ രണ്ടാമന്‍ ചെയ്തു വച്ച നയ വൈകല്യങ്ങള്‍ കൊണ്ട് തന്നെ ഈ നയങ്ങളെ എതിര്‍ക്കുവാനുള്ള മോറല്‍ കാപ്പിറ്റല്‍ കൊണ്ഗ്രെസ്സിനു ഇല്ല എന്നതാണ് ഒരു പ്രതി പക്ഷ പാര്‍ട്ടി എന്ന നിലയില്‍ കൊണ്ഗ്രെസ്സു നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ധാര്‍മിക പ്രതി സന്ധി .കഴിഞ്ഞ ചില ദിശകങ്ങളായി കൊണ്ഗ്രെസ്സു പിന്തുടര്‍ന്നു വരുന്ന ഇരട്ടത്താപ്പു നയങ്ങങ്ങള്‍ കാരണമാണ് ആ പാര്‍ട്ടിക്ക് ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസ്യത നഷ്ട്ടപെട്ടത് .
രാഹുല്‍ ഗാന്ധി അല്ല പ്രശനം . അയാള്‍ എന്ത് തന്നെ പറഞ്ഞാലും ഒരു ജനാധിപത്യ വാദിയും കാര്യങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹവും ഒക്കെയുള്ള ഒരു ചെറൂപ്പ്ക്കരാനാണ്. വിദേശത്തെ ചര്‍ച്ചകളും മറ്റും താരതമ്യേന കാര്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാനും ചെയ്യാനും താല്പര്യമുള്ള ഒരു പ്രതിപക്ഷ നേതാവായി തോന്നി. നല്ല കാര്യം. പക്ഷെ അതുകൊണ്ട് കൊണ്ഗ്രെസ്സ് നേരിടുന്ന രാഷ്ട്രീയ-ധാര്‍മ്മീക-സംഘടന വെല്ലു വിളികള്‍ തീരുന്നില്ല. സംസ്ഥാന തലങ്ങളില്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടി എന്നൊന്നില്ല. ഉള്ളത് കൊണ്ഗ്രെസ്സ് ഗ്രൂപുകളും അവരുടെ അവനവിസം മാത്രം കളിക്കുന്ന നേതാക്കളും ആണ്. പാര്‍ട്ടി അണികള്‍ ഇല്ലാത്ത സംസ്ഥാങ്ങളില്‍ പോലും ആശയം ഇല്ലാത്ത ആമാശയപരമായ ഗ്രൂപ്പ് നേതാക്കള്‍ കടി പിടി കൂടുന്ന വിചിത്രമായ കാഴ്ച്ച. അങ്ങനെയാണ് പല സംസ്ഥാനങ്ങളിലും പാര്‍ട്ടി നശിച്ചത്. ഉദാഹരണം ഒറീസ്സ , എം .പി , തമിഴ് നാട്, ഗുജറാത്ത് , മഹാരാഷ്ട്ര ...യു പി യും ബീഹാറും പണ്ടേ കൈവിട്ടു പോയതാണ്.
കൊണ്ഗ്രെസ്സിനു യു പി ഏ യില്‍ നിന്നും അവര്‍ മുന്‍പ് നടത്തിയ പല നയങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും പുതിയ നയങ്ങള്‍ ഉണ്ടോ എന്നതാണ് പ്രധാന പ്രശനം. യു പി എന്ന പേരിന്‍റെ തന്നെ ക്രെടിബിലിട്ടി പോയി. ഒന്നാം യു പി ഏ കാലത്ത് ചെയ്ത വിവരാവകാശം , തൊഴില്‍ ഉറപ്പു , വികെന്ദ്രിയ ഭരണം, ഗാര്‍ഹിക പീഡനത്തിനു എതിരെയുള്ള ബില്‍ , വനാവകാശ നിയമ എന്ന നല്ല കാര്യങ്ങളുടെ എല്ലാം ക്രെടിബിളിട്ടി യു പി ഏ രണ്ടാമിനലെ കൊര്‍പ്പരെട്ടു ലോബികള്‍ ഇല്ലാതാക്കി .
രണ്ടാമത്തെ പ്രശ്നം ദല്‍ഹി രാജധാനില്‍ ഒരു ജനകീയ ബന്ധവും ഇല്ലാത്ത വരേണ്യ സ്തുതിചോല്ലുകാര്‍ക്ക് അപ്പുറം ജനകീയ നേതാക്കള്‍ ഉണ്ടോ എന്നതാണ്. കഴിഞ്ഞ യു പി ഏ രണ്ടാമനിലെ മന്ത്രിമാരുടെ ലിസ്റ്റ് നോക്കുക. താഴെകിടയില്‍ നിന്നും കൊണ്ഗ്രെസ്സു രാഷ്ട്രീയം നടത്തി വളര്‍ന്നു വന്ന ഒരു ആന്റണി സാര്‍ ഒഴിച്ചു ബാക്കി ഉള്ള മിക്കവരും ഡല്‍ഹി ദര്ബരിന്റെ പുറം വാതിലില്‍ കൂടി മെയ്യനങ്ങി പണി ചെയ്യാതെ ജനത്തിന് പണികൊടുത്ത വരേണ്യരാണ്. ജനകീയ നേതാക്കള്‍ ആയ മമതയും ജഗനെയും ഒക്കെ ദല്‍ഹി ഉപചാപക സംഘങ്ങള്‍ പുറത്താക്കി . കൊണ്ഗ്രെസ്സില്‍ ഇപ്പോള്‍ ശേഷിക്കുന്ന ജനകീയ നേതാക്കള്‍ ആയ സീത രാമ്മയ്യയെയും , ഉമ്മന്‍ ചാണ്ടിയെയും പോലുള്ളവര്‍ ഡല്‍ഹിയിലെ സ്തുതി ചൊല്ലി ശിങ്കിടി നെറ്റ് വര്‍ക്കിനു വെളിയില്‍ ആണ്.
ഇപ്പാള്‍ പറയുന്ന ദാരിദ്ര്യ നിര്‍മാര്‍ജനം എഴുപതുകള്‍ മുതല്‍ 'ഗരീബി ഹ്ട്ടാവോ ' എന്ന് പറഞ്ഞു തേഞ്ഞ ഒരു മുദ്രാവാക്യം ആണ്. പിന്നെ ഇപ്പോള്‍ പറയുന്ന മീഡിയം ആന്‍ഡ് സ്മാള്‍ സ്കയില്‍ സംരഭങ്ങളുടെ യഥാര്‍ത്ഥ അന്ധകര്‍ പഴയ കൊണ്ഗ്രെസ്സ് വന്‍ കോര്പെരെട്ടു പ്രീണന നയം തന്നെ. കെട്ടഴിച്ചു വിട്ട നവ ലിബറല്‍ കോര്പെരെട്ടു മുതലാളിത്വ പ്രീണന നയത്തില്‍ തഴച്ചു വളര്‍ന്നു വലുതായതാണ് ഇപ്പോള്‍ മോഡി സാറിന്‍റെ വലംകയ്യയിരിക്കുന്ന അംബാനി പരിവാര്‍. അവര്‍ 2012 വരെ കൊണ്ഗ്രെസ്സു നേതാക്കളുടെ പ്രത്യകിച്ചു പ്രണബ് അങ്കിളിന്‍റെ ഏറ്റവും അടുത്ത കോര്പെരെട്ടു കണ്ണില്‍ ഉണ്ണികള്‍ ആയിരുന്നല്ലോ. അതുകഴിഞ്ഞ് പൊട്ടാന്‍ പോകുന്ന ഒരു പാര്‍ട്ടി കമ്പിനിയില്‍ നിന്നും അവര്‍ പെട്ടന്നു 'ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് ' നടത്തി ബീ ജീ പ്പി യിഇല്‍ 'റീ -ഇന്വേസ്ട്ടു ' ചെയ്തു മോഡി സാറിന്‍റെ ആളുകള്‍ ആയി.
ചുരുക്കി പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് കൊണ്ഗ്രെസ്സു നടത്തിയ രാഷ്ട്രീയ ഇരട്ടത്താപ്പും ജനദ്രോഹ നയങ്ങളും തെറ്റാണെന്ന് ഏറ്റുപറഞ്ഞു ഒരു പുതിയ നയരേഖയും പുതിയ രാഷ്ട്രീയ ധര്മീകതയും ഒരു പുതിയ ടീമിനെയും ജനകീയ നേതാക്കളെയും കൊണ്ട് വന്നില്ലെങ്കില്‍ വഞ്ചി തിരുനക്കരെ തന്നെ നില്‍ക്കും . കൊണ്ഗ്രെസ്സിന്‍റെ ഇരട്ടത്താപ്പ് രാഷ്ട്രീയ അധാര്‍മികതയാണ് ആദ്യം മാറ്റേണ്ടത് . രണ്ടാമത് മാറ്റേണ്ടത് കൊണ്ഗ്രെസ്സു കഴിഞ്ഞ ചില വര്‍ഷങ്ങള്‍ യായി നടപ്പാക്കി കൊണ്ടിരുന്ന നയ സമീപനങ്ങള്‍ ആണ് .
രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ പ്രസംഗങ്ങള്‍ നന്നായിരുന്നു. രാഹുല്‍ ഗാന്ധി ഒരു നല്ല മനുഷ്യനും മികച്ച ഒരു ജനാധിപത്യ വാദിയും , അഹിംസയിലും മതെതരത്തിലും ബഹു സ്വരതയിലും വിശ്വസിക്കുന്ന ഒരു നേതാവ് ആണെന്നത് നല്ല കാര്യമാണ്. പക്ഷെ അതുകൊണ്ട് തീരുന്നതല്ല കൊണ്ഗ്രെസ്സ് നേരിടുന്ന മോറല്‍ പോളിറ്റിക്കള്‍ ഡഫിസിറ്റ് .കൊണ്ഗ്രെസ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി രാഷ്ട്രീയ വിശ്വാസ്യത വീണ്ടെടുക്കുകയാണ് .അതിനു പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചിട്ട് ഒരു കാര്യവും ഇല്ല . കാരണം പഴയ വീഞ്ഞ് വല്ലാതെ പുളിച്ചതാണ്. അതിനു പുതിയ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെ വേണം .
തൊലിപ്പുറത്തെ ചികില്സ കൊണ്ടോ വിന്‍ഡോ ഡ്രസ്സിംഗ് കൊണ്ടോ മാറുന്നന്നതല്ല കൊണ്ഗ്രെസ്സു ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി .
കൊണ്ഗ്രെസ്സിനു ഇന്ന് ഒരു വ്യതസ്തവും സമൂലവും മിശ്രിതവുമായ സാമ്പത്തിക സാമൂഹ്യ നയം ആണ് വേണ്ടത് . അത് ഇന്ത്യയില്‍ രണ്ടു ഡോളറില്‍ കുറവു ദിവസ വരുമാനമുള്ള ഏതാണ്ട് എഴുത്തി അഞ്ചു ശതമാനം ആളുകള്‍ക്ക് സൌജന്യ വിദ്യാഭ്യാസവും ആരോഗ്യവും ജീവനോപാധികളും ഉറപ്പാക്കി കൊണ്ടുല്ലതാകണം. അത് ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതാകണം . അത് കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ മാറ്റം വരുതുന്നതാകണം. അത് അഴിമതിക്കും വര്‍ഗീയതക്കും അക്രമത്തിനും എതിരാണെന്ന് ജനത്തിന് ബോധ്യം വരണം. അത് ജനകീയ പങ്കാളിത്തത്തോടെ ഉള്ളതാകണം.
അങ്ങനെ ഒരു സമൂല മാറ്റം വരുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോ എന്നാണ് കണ്ടറിയണ്ടത്. കൊണ്ഗ്രെസ്സിനെ റീ-ഇന്‍വെന്റ് ചെയ്യണ്ടത് ജനാധിപത്യ ഇന്ത്യയുടെ നില നില്‍പ്പിനു ആവശ്യമാണ്. കൊണ്ഗ്രെസ്സിനെ രാഷ്ട്രീയമായും ധാര്‍മ്മികമായും നയപരമായമും, സംഘടാന പരമായും പുനര്‍ ജീവിപ്പിച്ചു പുനരൂദ്ധരിക്കണ്ടത് ഇന്ത്യന്‍ ജന്ത്യന്‍ ജനാധിപത്യ ത്തിന്‍റെ ആവശ്യം ആണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കൊണ്ഗ്രെസ്സും ഇന്ത്യയും നേരിടുന്ന വെല്ലുവിളിയും അതാണ്.
പക്ഷെ ദല്‍ഹിയിലെ സ്തുതീചൊല്ല് ശിന്കിടികള്‍ക്ക് അതിനു കഴിയില്ല. ചിദംബരം- അലൂവാലിയ മുതലായ പാസ്റ്റ് ബാഗെജുകളെ കൊണ്ട് നടന്നാല്‍ കൊണ്ഗ്രെസ്സിനു അത് വലിയ ഒരു ബാധ്യതയായിരിക്കും . പഴയ ബാഗേജുകള്‍ മാറ്റി പുതിയ രാഷ്ട്രീയ -ധാര്‍മ്മീക-സംഘടന -നയ സമീപനം കൊണ്ട് വരണമെങ്കില്‍ പുതിയ ചിന്തയും പുതിയ നയസമീപനങ്ങളും പുതിയ ടീമും അത്യന്താപേക്ഷിതമാണ്