Tuesday, September 5, 2017

പാര്‍ട്ടി ഏതായാലും പദവിയാണ് കാര്യം : വിധേയ രാഷ്രീയത്തിലെ വാല്യക്കാര്‍


മോഡി സര്‍ക്കാര്‍ 'മുഖം മിനുക്കാന്‍ ' കുറെ മുന്‍ ഉദ്യോഗസ്ഥ പ്രമാണി മാരെ സഹമന്ത്രിമാര്‍ ആക്കിയുട്ടുണ്ട് . നല്ല കാര്യം . പക്ഷേ അതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ? ഈ ഐ ഏ എസ /ഐ പി എസ /ഐ എഫ് സ് അടിത്തൂണ്‍ പറ്റിയവരുടെ രാഷ്ട്രീയം എന്താണ് ?
സര്‍ക്കാര്‍ സംവിധാനത്തിന്‍റെ കാര്യക്കാരും കൈക്കാരും ഉദ്യോഗസ്ഥ പ്രമാണി മാരാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവര്‍ ഐ എ എസ്സ് കരോ , ഐ പീ എസ്സ് കരോ ചിലപ്പോള്‍ ഐ എഫ് എസ് കരോ ആണ്. ഇവരില്‍ ഒരു ചെറിയ വിഭാഗം ഒരു ജനായത്ത മൂല്യ വിവസ്ഥിതിയില്‍ ഊന്നി സത്യ സന്ധമായി ജോലി ചെയ്തു റിട്ടയര്‍ ചെയ്തു ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു ജീവിക്കുന്നവരാണ് . അവരുടെ കാര്യമല്ല ഇവിടെ വിഷയം .
എന്നാല്‍ ഒരു ഗണ്യമായ വിഭാഗം അതതു കാലത്തേ അധികാര-ഭരണത്തില്ലുള്ള രാഷ്ട്രീയ പ്രമാണിമാരെ സുഖിപ്പിച്ചു പരമാവധി സ്വാര്‍ത്ഥ അധികാര താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്. അവര്‍ക്ക് ആത്യന്തികമായിയുള്ള പ്രതിബദ്ധത ഭരണ-അധികാര -അഹങ്കാരങ്ങളോടെ മാത്രമാണ് . അവരുടെ ഡ്രൈവിംഗ് ഫോഴ്സ് - ഒരു രാഷ്ട്രീയ മൂല്യമോ , വിശ്വാസ മൂല്യങ്ങളോ ഒന്നും അല്ല. അവരുടെ പ്രധാന ഡ്രൈവിംഗ് ഫോഴ്സ് അവരുടെ കരീയര്‍ അമ്ബിഷന്‍ ആണ് . അതിനു വേണ്ടി ആണ് അവര്‍ ഇമേജുകള്‍ നിര്‍മ്മിക്കുന്നതും, അതതു കാലത്തേ രാഷ്ട്രീയ പ്രമാണികള്‍ക്ക് സ്തുതി പാടുന്നതും; അവരില്‍ പലരും പോസ്റ്റ്‌-റിറ്റയര്‍ മെന്‍റ് സ്ഥാന-മാന -സന്നാഹങ്ങള്‍ക്ക് വേണ്ടി അന്നന്നുള്ള അധികാര-രാഷ്ട്രീയ പ്രമാണി മാരുടെ അശ്രിതരാകും. അവരില്‍ ചുരുക്കം ചിലര്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞോ അല്ലെങ്കില്‍ അതിനു മുമ്പോ അവരുടെ രാഷ്ട്രീയ പ്രമാണി മാരുടെ ഒത്താശയോടെ തിരഞ്ഞെടുപ്പിനു ഇറങ്ങുന്നതും .
രാഷ്ട്രീയതിലേക്കു കരിയര്‍ ഷിഫ്റ്റ്‌ നടത്തുന്ന സിവില്‍ സര്‍വീസ് കരിയറിസ്ട്ടുകള്‍ മറ്റാരെയും പ്രതിനിധിക്കരിക്കാറില്ല. അവര്‍ ഭരണ-അധികാര കരീയറില്‍ നിന്നു ഒരു രാഷ്രീയ കരിയര്‍ അമ്ബീഷനെ ലാക്കാക്കി അവസരവാദ നിലപാടുകള്‍ എടുക്കുന്നവരാണ് . അവര്‍ക്ക് പാര്‍ട്ടി ഏതായാലും പ്രശ്നമില്ല. പദവിയാണ് കാര്യം. കാരണം അവരുടെ ഐഡിയോലോജി അവര്‍ മാത്രമാണ്. കടുത്ത നാര്‍സിസം ആണ് അവരില്‍ പലരുടെയും മുഖ മുദ്ര. .അവര്‍ ആദ്യമായും അവസാനമായും പ്രതിനിധീകരിക്കുന്നത് അവരുടെ കരിയര്‍ അമ്ബീഷന്‍ മാത്രമാണ്. അവര്‍ മിക്കപ്പോഴും ഒരു ജനതയോ, ഒരു ആശയത്തെയോ പ്രതീനിധീകരിക്കുന്നവര്‍ അല്ല. അവര്‍ കൊണ്ഗ്രെസ്സു അധികാരത്തില്‍ ഉള്ളപ്പോള്‍ കൊന്ന്ഗ്രെസ്സുകരാകും, ബീ ജെ പി ആണെങ്കില്‍ ബീ ജെ പി . സീ പീ എം ആണെങ്കില്‍ അവര്‍ ഇടതു പക്ഷം ആകും. യഥാരഥത്തില്‍ അവര്‍ അവരുടെ പക്ഷവും അധികാര പക്ഷവും ആണ് .
പാരമ്പര്യ പാര്‍ട്ടി അധികാര -രാഷ്ട്രീയ പ്രമാണികളെ സംബധിച്ചിടത്തോളം ഇവര്‍ അലങ്കാരമുള്ള വാല്യക്കാരാണ്. ഇതിനു രണ്ടു മൂന്ന് കാരണങ്ങള്‍ ഉണ്ട്. ഒന്ന് ഇവര്‍ക്ക് ജനപിന്തുണ സീറോ ആണെന്നതാണ്. അവര്‍ രാഷ്ട്രീയ ഉപഗ്രഹങ്ങള്‍ പോലുമല്ല. അവര്‍ക്ക് സ്വന്ത്രമായി നിന്നു പതിനായിരം വോട്ടു പോലും വാങ്ങാനുള്ള കരുത്തില്ല. രണ്ടു ഭരണ അകത്തളങ്ങളില്‍ വന്ദ്യ വിധേയരായി പ്രവര്‍ത്തിച്ച ഇവര്‍ ഒരു രാഷ്ട്രീയ പ്രാമാണി പറയുന്ന ടാസ്ക്കുകള്‍ എഫിഷിന്റ്റായി നടപ്പാക്കി കൊടുക്കും . മൂന്ന് തലവേദന അയാല്‍ ഈ അധികാര ഭരണ വാല്യക്കാരെ തൂക്കി എടുത്തു വെളിയില്‍ കളയാം . നാലാമതായി ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ വിദ്യാഭ്യാസത്തിനും പദവിക്കും മാന്യത നല്‍കുന്ന മദ്ധ്യ വര്‍ഗ്ഗ വോട്ടര്‍മാരെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള ഒരു രാഷ്ട്രീയ ഗിമ്മിക്ക് കൂടി ആണ് .മറ്റൊരു കാര്യം സാധാരണ രാഷ്ട്രീയക്കാരേ അധികം വളര്‍ത്തിയാല്‍ അവര്‍ കാലു വാരാന്‍ ഉള്ള സാധ്യതകള്‍ കൂടുതല്‍ ആണെന്ന് രാഷ്ട്രീയ മുതലാളി പ്രമാണിമാര്‍ക്കറിയാം .
അത് മാത്രമല്ല ഇത് രാഷ്ട്രീയ പാര്‍ട്ടികളെ അവരുടെ പ്രമാണിമാര്‍ എങ്ങനെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന എന്നതിന് ഉദാഹരണമാണ്. കാരണം യഥാര്‍ത്ഥ രാഷ്രീയ പ്രവര്‍ത്തകന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് . കാരണം അവര്‍ ജന പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചു ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു അനുദിനം പ്രവര്‍ത്തിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ആകുന്നതു. സാധാരണ അവര്‍ ഒരു എം പി യോ എം- എല്‍ എ ആകെണമെങ്കില്‍ കുറഞ്ഞത് അഞ്ചു പത്തു കൊല്ലം ഗ്രാസ് റൂട്ട് ലവലില്‍ പ്രവര്‍ത്തിക്കണം. ചിലപ്പോള്‍ ഇരുപതും ഇരുപത്തി അഞ്ചും കൊല്ലം പ്രവര്‍ത്തിച്ചിട്ടയിരിക്കും ആറ്റു നോറ്റിരുന്ന ഒരു സീറ്റ് കിട്ടുന്നത്. ജയിച്ചാല്‍ ഭാഗ്യം. ജയിചില്ലേല്‍ സ്വാഹ . ചുരുക്കി പറഞ്ഞാല്‍ യദാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ഹൈ റിസ്ക്‌ ഓപ്ഷന്‍ ആണ് . അതില്‍ പത്തും അമ്പതും കൊല്ലം പ്രവര്‍ത്തിച്ചും ഒന്നും ആകാതെ പോയ കഴിവുള്ളവര്‍ ഒരു പാടുണ്ട് .
പക്ഷെ ഈ ഐ എ എസ്/ഐപീ എസ/ഐഎഫ് എസ് കരീയരിസ്ട്ടുകളില്‍ ഭൂരിഭാഗവും അത് തിര്ഞ്ഞെടുക്കുന്നത് തന്നെ അധികാര -ഭരണത്തിന്‍റെ സ്റ്റാറ്റസിന് വേണ്ടിയാണ് . ഒരു മദ്ധ്യ വര്‍ഗ്ഗ ഫ്യുഡല്‍ സമൂഹത്തില്‍ അധികാര സ്റ്റാട്ട്സ് ഒരു വലിയ അങ്ങീകാരത്തിനുള്ള ഉപാധിയാണ്. ഇവരില്‍ നല്ലൊരു വിഭാഗവും ജനങ്ങളുമായി 'സമ്പര്‍ക്കം ' ചെയ്യുന്നത് അധികാര-ഭരണ സുരക്ഷിത സ്ഥാന-മാനങ്ങളില്‍ നിന്നാണ്. അത് കൊണ്ട് തന്നെ ഇവര്‍ ജനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനെതെയും നോക്കി കാണുന്നത് ഒരു 'ഔദ്യോഗിക ' കാഴ്ചപ്പടോടെ തന്നെ ആയിരുക്കും. ഇവരില്‍ ഭൂരി ഭാഗം പേരും കണ്‍ഫേമിസ്റ്റു സ്റ്റാറ്റസ് കൊയുടെ ആളുകള്‍ ആയിരിക്കും . അത് കൊണ്ട് തന്നെ ഇവര്‍ മന്ത്രി മാരയാലും സര്‍ക്കാര്‍ -കാര്യം മുറ പോലെ എന്ന മനസ്ഥിതിയുള്ള വ്യവസ്ഥാപിത താല്പര്യക്കരയിരിക്കും . അവര്‍ അധികാര-രാഷ്ട്രീയ പ്രമാണി മാരോടു അമിത വിധയെര്‍ ആയിരക്കും.
അതുകൊണ്ട് തന്നെ ഇവരില്‍ പലരും കാറ്റിനു ഒത്തു തൂറ്റുന്നവരും അധികാര-ഭരണ രാഷ്ട്രീയത്തിലെ സ്കില്‍ ഫുള്‍ മൈന്‍ടന്‍സ് മാനെജര്‍ മാര്‍ എന്നതില്‍ കവിഞ്ഞും ഒരു രാഷ്ട്രീയ പ്രസക്തിയും ഇല്ല.
LikeShow More Reactions
Comment

No comments: