Tuesday, August 15, 2017

ഇന്ത്യയില്‍ പുതിയ ഇടതുപക്ഷ കാഴ്ചപ്പാടിന്‍റെ പ്രസക്തി

ഇടതു പക്ഷ അജണ്ട എന്ന് ഒന്ന് കേരളത്തില്‍ ഭരണത്തിലോ പാര്ട്ടികളിലോ ഉണ്ടോ ? ഇന്‍ഡ്യയിലെ ഏതെങ്കിലും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ അതുണ്ടോ ? ഉണ്ടെങ്കില്‍ അത് എന്താണ് ? അതിനു മാര്‍ക്സിസവും സോഷ്യലിസവും സാമ്പത്തിക നീതിയുമായോ ഇന്ത്യയിലെ വര്‍ത്തമാന അവസ്ഥകളുമായി കടലും കടലാടിയും തമ്മില്‍ ഉള്ള ബന്ധമുണ്ടോ ? തിരെഞ്ഞെടുപ്പില്‍ ജയിച്ചു ഭരണം മുറ പോലെ കൊണ്ട് പോകുന്നു എന്നതില്‍ ഉപരി പ്രത്യേകിച്ച് എന്തെങ്കിലും സവിശേഷ രാഷ്ട്രീയ സാമൂഹിക അജണ്ടകള്‍ കേരളത്തിലെ രണ്ടു മുന്നണികള്‍ക്കും കൈവിട്ടു പോകുന്നിടത്താണ് പ്രശ്നം തുടങ്ങന്നുത്.
എന്താണ് പ്രധാന പ്രശ്നം? . പ്രഖ്യാപിത പ്രത്യയ ശാസ്ത്ര രാഷ്ട്രീയവും , തിരെഞ്ഞെടുപ്പ് രാഷ്ട്രീയ അടവുകളും ഭരണ-അധികാര രാഷ്ട്രീയ പോളിസികളും തമ്മില്‍ വര്‍ധിച്ചു വരുന്ന വലിയ അന്തരമാണ്. ഇത് ഒരു മുന്നണിയുടെയോ ഒരു പാര്‍ട്ടിയുടെയോ മാത്രം പ്രശ്നം അല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതു. ചോദ്യങ്ങള്‍ ചോദിച്ചാല്‍ പഴയ കാര്യങ്ങള്‍ പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. കാലം മാറുന്നതനുസരിച്ച് കോലം മാറിയാലും അത് ഭാവിയെ നിര്‍ണയിക്കുകയില്ല . ഇന്നെലെകളിലെ വീരസ്യം കൂടുതല്‍ പറയുന്നത് വയസ്സായ പാര്‍ട്ടികളുടെ ലക്ഷണമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്. ഇന്നലെ ചെയ്ത നല്ല കാര്യങ്ങള്‍ നാളെ വരുന്ന കലികാലത്തെ നേരിടാന്‍ ത്രാണി ഉണ്ടോ എന്നതാണ് ചിന്തിക്കണ്ട വിഷയം. പഴയ മുദ്രാവാക്യങ്ങളും ഭരണ ഭൂതകാലവും വര്‍ത്തമാന-ഭാവി അവസ്ഥകളെ നേരിടാനുള്ള ത്രാണി നലകുമെന്ന പ്രത്യാശയില്‍ ജീവിക്കുന്ന വന്ദ്യ വിധേയ വിശ്വാസികള്‍ പലപ്പോഴും മൂഡസ്വര്‍ഗ്ഗ പരിസരത്ത് ആണെന്ന് അവര്‍ അറിയുന്നത് കാലിനടിയിലെ മണ്ണിളകി തെന്നി വീഴുമ്പോള്‍ ആയിരിക്കും .
ഇത് പറഞ്ഞാല്‍ മിക്ക പാര്‍ട്ടികളും ഒരു സെല്‍ഫ്-ഡിനെയേല്‍ മോഡില്‍ ആയിരിക്കും . അവര്‍ക്ക് ഒരു കുഴപ്പവുമില്ല . മറ്റവര്‍ക്കാണ് കുഴപ്പം എന്ന് സ്ഥാപിക്കും. അവരവരുടെ പഴയ കാല വീര ഗാഥകള്‍ പറഞ്ഞു വരാനിരിക്കുന്ന നാളുകളിലും ജൈത്ര യാത്ര തുടരും എന്ന വിശ്വാസികള്‍ക്ക് അങ്ങനെയുള്ള ചോദ്യങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നതാണ് . അത് കൊണ്ട് തന്നെ ചോദ്യം ചോദിക്കുന്നവരേ ശത്രു പാളയത്തില്‍ കുടി ഇരുത്തും . ഇന്ന പാര്‍ട്ടിക്ക് എതിരാണ് എന്ന് സ്ഥാപിക്കും . ഇടതു പക്ഷ പ്രത്യയ ശാസ്ത്രത്തിന്‍റെ ഭാവിയെ കുറിച്ച് ചോദ്യം ചോദിച്ചാല്‍ തന്നെ ഇടതു പക്ഷ 'വിരുദ്ധര്‍' എന്ന മുദ്ര കുത്തി ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്തു ഡയലോഗിനുള്ള ഇടം പോലും ഇല്ലതാക്കും . സെല്‍ഫ് -ഡിനേയല്‍ തന്നെ ഒരു സാമൂഹിക രാഷ്ട്രീയ പ്രതി സന്ധിയുടെ ലക്ഷണങ്ങള്‍ ആണെന്ന് എത്ര പേര്‍ തിരിച്ചറിയും ?
ബി ജെ പ്പിക്കു ഭരണ ബാഗുജുകള്‍ കേരളത്തില്‍ ഇല്ല . അവരുടെ രാഷ്ട്രീയ അജണ്ടകള്‍ കൂടുതല്‍ ക്രിത്യമായതിനാല്‍ അവര്‍ അജണ്ട സെറ്റ് ചെയ്യാന്‍ പഠിച്ച പണി പതിനെട്ടും നോക്കുക്കയാണ് . അതിനു നൂറു കണക്കിന് കോടി പണമിറക്കാന്‍ ഡല്‍ഹിയിലും ബോംബയിലും ഭരണം ഉപയോഗിച്ച് ശിങ്കിടി മുതലാളി മാര്‍ ക്യു നില്‍ക്കുകയാണ്. അക്രമം വിന്യസിക്കാന്‍ ഒരു മടിയും ഇല്ലാത്ത അവസ്ഥ . അപ്പുറത്ത് ഇസ്ലാമിക തീവ്ര പ്രതീകരണ രാഷ്ട്രീയം . ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടികള്‍ക്ക് അകത്തും പുറത്തും ഐഡന്റിറ്റി പോളിടിക്സു ഐഡിയോലജിക്കല്‍ പോളിട്ടിക്സിനെ നിഷ്ക്രിയമാക്കുന്ന വിചിത്ര അവസ്ഥ . ഇതിനെയെല്ലാം എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ രണ്ടു വ്യവസ്ഥാപിത മുന്നണികളും അങ്കലാപ്പിലാണ്‌ .
തമ്മില്‍ ഭേദം തൊമ്മന്‍ ആണ് എന്നു അനുയായികള്‍ ആശ്വസിക്കുകയോ , ന്യായീകരിക്കുകയോ ചെയ്യുന്നതു കൊണ്ട് രാഷ്ട്രീയ അജണ്ട ഉണ്ടെന്നു അര്‍ത്ഥമില്ല. തിരഞ്ഞെടുപ്പില്‍ എങ്ങനെ എങ്കിലും ജയിച്ചു -അധികാര സൌകര്യങ്ങള്‍ അനുഭവിച്ചു അഞ്ചു കൊല്ലം 'മെയിന്റനന്‍സ് ' നടത്തി കൊണ്ട് പോകുക എന്നതില്‍ അപ്പുറം ഒരു രാഷ്ട്രീയ അജെണ്ടയോ , ഇടതു പക്ഷ അജന്ടെയോ വാചക കസര്‍ത്ത്കള്‍ക്കും ടീവി യിലെ അന്തി ചര്‍ച്ചകള്‍ക്കും അപ്പുറം പോകുന്നില്ല എന്നതാണ് കേരളത്തിലെ ഭരണ പാര്‍ട്ടികളും കഴിഞ്ഞ കുറെ കൊല്ലങ്ങളായി നേരിടുന്ന യഥാര്‍ഥ ആന്തരിക പ്രതിസന്ധി. നാട് ഓടുമ്പോള്‍ നടുവേ ഓടി ജയിക്കുക എന്ന നിലനില്ല്പ്പു രാഷ്ടീയം എന്നതില്‍ ഉപരി ഒരു സവിശേഷ ആദര്‍ശമോ ഒരു പ്രത്യയശാസ്ത്ര വ്യക്തതയോ നിലപാടോ ഭരണത്തിലോ പാര്ട്ടികളിലോ ഉണ്ടോ എന്ന് സംശയമാണ് .
എന്താണ് ഒരു ഇടതു പക്ഷ അജണ്ട എന്ന കാര്യത്തില്‍ തന്നെ സംശയമുള്ളവര്‍ പിന്നെ എങ്ങനെ അജണ്ട സെറ്റ് ചെയ്യും ? ഇവിടെ ഞാന്‍ ഒരു പാര്‍ട്ടിയുടെ കാര്യം മാത്രമല്ല ഉദ്ദേശിക്കുന്നത് . പ്രധാന പ്രശ്നം മാര്‍ക്സിസം വാചക കസര്‍ത്തുകളിലും ഭരണം സാദാ പതിവിന്‍ പടി ആകുമ്പോഴുള്ള മഹാ വൈരുധ്യം . രണ്ടാമത്തെ പ്രശ്നം തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ 'എല്ലാ ശരിയാകും' എന്ന ഒരു രാഷ്ട്രീയ അജെന്ടയും ഇല്ലാത്ത പരസ്യ വാചകത്തില്‍ നിന്ന് .
ഇവിടെ സംഘപരിവാര്‍ അജണ്ട ഹൈജാക്ക് ചെയ്യുമ്പോള്‍ അതിനെതിരെയുള്ള ഒരു പ്രതീകരണ രാഷ്ട്രീയം മാത്രമായി ചുരുങ്ങുംപോഴാനു കൈയ്യില്‍ ഉണ്ടായിരുന്നു എന്ന് ജനം കരുതുന്ന അജണ്ടകള്‍ പോലും കൈവിട്ടു പോകുന്നത് .
പിന്നെ ഹാവാര്‍ഡില്‍ നിന്നുള്ള നവ-ലിബറല്‍ മുതലിളിത്തത്തിന്‍റെ വക്താവിനെ തന്നെ ഉപദേശി ആയി നിയമിച്ചപ്പോഴേ ഇടതു പക്ഷ രാഷ്ട്രീയ അജണ്ടായല്ല , പാക്കേജിംഗും ബ്രാന്‍ഡ്‌ മാനേജുമെന്ടും ആണ് ഭരണ രാഷ്ട്രീയത്തില്‍ കാര്യം എന്ന് പറയാതെ പറയുക ആയിരുന്നില്ലേ ? ഇത് പറഞ്ഞത് പ്രഖ്യാപിത പ്രത്യയ ശാസ്ത്ര രാഷ്ടീയവും ഭരണ-അധികാര രാഷ്ട്രീയവും തമ്മിലുള്ള വലിയ വൈരുധ്യങ്ങളെയും
അന്തരങ്ങളെയും ചൂണ്ടി കാണിക്കുവാനാണ് . അത് മാത്രമല്ല അധികാര-അഹങ്കാരങ്ങളും ഇമാന്സിപെറ്ററി പൊളിട്സും തമ്മില്‍ ഉള്ള വൈരുധ്യങ്ങളെ തിരിച്ചറിയെണ്ടതുണ്ട് എന്ന് പറയാന്‍ കൂടിയാണ് .
ബീ ജെ പി യുടെ രാഷ്ട്രീയം ഇന്ത്യയില്‍ വളരെ ചെറിയ ഒരു ന്യൂന പക്ഷമായ വരേണ്യ ജാതി -വര്‍ഗ്ഗത്തിന്‍റെ തീവ്ര വലതു പക്ഷ രാഷ്ട്രീയമാണ്. അതിന്‍റെ പിന്നിലുള്ള ആര്‍ . എസ്.എസ് യഥാര്‍ഥത്തില്‍ ഒരു ബ്രാമ്മിന്‍ മേധാവിത്ത സംഘടനയാണ് . അതിന്‍റെ തുടക്കം തന്നെ മഹാരാഷ്ട്രയുടെ ഒരു പ്രധാന ഭാഗം പൂനാ കേന്ദ്രമായി ഭരിച്ച പേഷ്വാ ബ്രാമ്മിന്‍ മേധാവിത്തത്തിന്‍റെ ബാക്കിപത്രമായി ഇന്ത്യയില്‍ അധിപധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ്‌ . ആ സംഘടനയുടെ തുടക്കം മുതല്‍ ഇത് വരെ മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രാമ്മണ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവര്‍ ആണ് അതിനെ നയിച്ചിട്ടുള്ളത് . അതിന്‍റെ പിന്നിലുള്ള ഗോരക്ഷ രാഷ്ട്രീയം മുതല്‍ വെജിട്ടെരിനിസം വരെ ആ അജെണ്ടയുടെ ഭാഗമാണ് . എന്നാല്‍ വളരെ ചെറിയ വരേണ്യ ന്യൂന പക്ഷ ജാതി മേധാവിത്തത്തിനു ഇന്‍ഡ്യ ഭരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പുനയില്‍ പേഷ്വാ ബ്രമ്മണായ സവര്‍ക്കര്‍ 'ഹിന്ദുത്വ ' എന്ന ആശയം മുന്നില്‍ വച്ച് മുകള്‍ തട്ടില്‍ ഉള്ള ജാതികളെ സംഘടിപ്പിച്ചു അധികാരവും ഭരണവും കൈയ്യാളുവാന്‍ ഒരു ത്രീവ്ര വലതു പക്ഷ ബ്രാമ്മാണ മേധാവിത്ത രാഷ്ട്രീയത്തിന് 1925 മുതല്‍ കളമൊരുക്കിയതു . ഈ കുതന്ത്ര അപകട രാഷ്ട്രീയം ആദ്യം തിരിച്ചരിഞ്ഞത് ആദ്യം മഹാത്മാ ഫുലെയും പിന്നെ ഗാന്ധിയും അമ്ബെട്ക്കരുമാണ്. ഇവരെല്ലാവരും മഹാരാഷ്ട്രയില്‍ നിന്നോ പഴയ ബോംബെ പ്രൊവിന്‍സില്‍ നിന്നോ ആണെന്നത് യദാര്‍ശ്ചികം അല്ല . പക്ഷെ ഗാന്ധി ഈ അപകടര രാഷ്ട്രീയത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ഒരു സനാതന കൌന്ടര്‍ നരേറ്റീവ് സൃഷ്ട്ടിച്ചതോട് കൂടി ആദ്യകാലത്തേ ആര്‍ എസ എസ അജണ്ട പൊളിഞ്ഞു . അത്കൊണ്ട് തന്നെയാണ് പൂനാക്കാരനായ വേറൊരു പേഷ്വാ ബ്രാമ്മണ മേധാവിത്ത വിശ്വാസിയായ ഗോട്സെ തന്നെ ഗാന്ധിജിയെ വെടിവച്ച് കൊന്നത് . ആ കൊലപതം അവരുടെ അക്രമ രാഷ്ട്രീയത്തിന്‍റെ തുടക്കമാണ്
ഗാന്ധിജിയെ കൊലചെയതതിനു ശേഷം ഗാന്ധി പ്രധിനിധാനം ചെയ്ത ഇന്ക്ലുസീവ് സനാതന അഹിംസാത്മക ഹിന്ദു ആശയങ്ങളെയും അംബേദ്‌കര്‍ മുന്നോട്ടു വച്ച ദളിത്‌ അവകാശ സ്വാന്ത്ര്യ രാഷ്ട്രീയത്തെയും എതിര്‍ത്ത് അവര്‍ക്കെതിരായ ആശയ പ്രചാരണത്തിലൂടെ തോല്‍പ്പിക്ക എന്നതായിരുന്നു കഴിഞ്ഞ എഴുപതു കൊല്ലത്തെ അവരുടെ പ്രധാന രാഷ്ട്രീയ അജണ്ട. രണ്ടാമതായി അവരുടെ രാഷ്ട്രീയ അജണ്ട അന്താരഷ്ട്ര സോഷ്യലിസ്റ്റ്‌ ഇടതുപക്ഷെ ആശയങ്ങല്ക്കെതിരായ രാഷ്ട്രീയമാണ്. അതിനു അവര്‍ ആശയ സമരങ്ങളും അക്രമ സമരങ്ങളും അതുപോലെ കോഓപ്ടീവ് പോളിട്ക്സും ഒരു പോലെ രാജ്യമാകെ വിന്യസിപ്പിച്ചു . ഈ ന്യൂന-പക്ഷ വടക്ക് -പടിഞ്ഞാറെ ഇന്ത്യയിലെ ബ്രാമ്മണ മേധാവിധം പല രൂപത്തിലും ഭാവത്തിലും അടിച്ചേല്‍പ്പിക്കാനുള്ള അക്രമ-ആശയ ജനാധിപത്യ രാഷ്ട്രീയമാണ് ഇന്ത്യയില്‍ ഇന്ന് അരെങ്ങേറൂന്നത്. ഇന്ന് ആ അക്രമ -ആശയ രാഷ്ട്രീയത്തിനു കൂട്ടായി മാര്‍വാഡി മുതലാളിത്വ സാമ്പത്തിക ശക്തിയും ഉണ്ട് . അതുകൊണ്ട് തന്നെ മാധ്യമങ്ങളെ അവര്‍ വിലക്ക് മേടിച്ചു അത് ഉപയോഗിച്ചു ഒരു ആശയ -അക്രമ യുദ്ധ തന്ത്രത്തിലൂടെ ഇന്‍ഡ്യയാകെ അക്രമോല്സുകമായ ഭീതിയുടെ ഒരു ഇല്ലബരല്‍ റിപബ്ലിക്ക്‌ നിര്‍മ്മിക്കുവാന്‍ എന്തും ചെയ്യുവാന്‍ മടിക്കാത്തത് .
കൊണ്ഗ്രെസ്സ് ഗാന്ധി-നെഹ്‌റു പ്രത്യയശാസ്ത്ര അടിത്തറ നഷ്ട്ടപെട്ടതോടു കൂടി അധികാരം പിടക്കാനുള്ള ഒരു തിരഞ്ഞെടുപ്പ് രാഷ്ടീയ-താല്പര്യ ഒരു കുടുമ്പത്തെ മാത്രം കേന്ദ്രീകരിച്ച നെറ്റ്‌വര്‍ക്ക് യായി ചുരുങ്ങിയതോടെ അതിന്റെ പ്രത്യയ ശാസ്ത്ര പ്രസക്തി തന്നെ നഷ്ടടപെട്ടു. ഇന്‍ഡ്യയിലെ ഇടതു പക്ഷ പ്രസ്ഥാനങള്‍ ഒരു ഇടതു പക്ഷ ജനാധിപത്യ രാഷ്ട്രീയ ബദല്‍ മുന്നോട്ടു വച്ച് എന്നതാണ് അതിനന്‍റെ രാഷ്ട്രീയ പ്രസക്തി . ലോഹ്യ സൊഷ്യലിസ്റ്റ് ധാരയില്‍ ഉള്ളവര്‍ ജാതി സ്വത രാഷ്ട്രീയത്തിന് വളരെ പ്രാധാന്യം കൊടുത്തപ്പോള്‍ ഇടതു കമ്മുനിസ്റ്റ്‌ രാഷ്ട്രീയം തികച്ചും യാന്ത്രികമായ വൈരുധ്യാന്മക ഭൌതീക സിത്തന്ധത്തില്‍ ഉറച്ചു നിന്ന് ദളിത്‌-ആദിവാസി പാര്‍ശ്വവലകൃത ജനവിഭാഗത്തിന്ന്‍റെ സ്വത രാഷ്ട്രീയ പ്രശ്നങ്ങളെ മനസ്സിലാക്കാതെ ഒരു വര്‍ഗ്ഗ രാഷ്ടീയ പ്രത്യായ ശാസ്ത്ര അടിത്തറയുണ്ടാക്കി ഒരു സംഘടനെ വളര്‍ത്തിഎടുത്തു ഇന്‍ഡ്യയില്‍ കിഴക്കും തെക്കേ അറ്റത്തും നിലയുറപ്പിച്ചത് അത് സംഘ പരിവാര്‍ രാഷ്ടീയത്തിന് വടക്കെ ഇന്ത്യന്‍ ഗോസായി രാഷ്ട്രീയത്തിനും ജനാധിപത്യ ബദല്‍ ആയതു കൊണ്ട് കൂടിയാണ് .
എന്നാല്‍ കൊണ്ഗ്രെസ്സ്യം വടക്കെ ഇന്‍ഡ്യയിലെ ലോഹ്യ സോഷ്യലിസ്റ്റുകളും , ബംഗാള്‍-ത്രിപുര -കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നണികളും പ്രത്യയ ശാസ്ത്ര രാഷ്ട്രീയത്തില്‍ നിന്ന് ഭരണ രാഷ്ട്രീയ നീക്ക് പോക്ക് രാഷ്ട്രീയത്തിലേക്ക് ചുവടു ഉറപ്പിച്ചപ്പോള്‍ പ്രായോഗിക തിരഞ്ഞെടുപ്പ് നീക്ക്-പോക്ക് രാഷ്ട്രീയ അടവ് നയങ്ങള്‍ ഈ പാര്‍ട്ടികളുടെഎല്ലാം പ്രത്യയ ശാസ്ത്ര അടിത്തറയെ തകര്‍ത്തുകളഞ്ഞു.
അത്കൊണ്ട് തന്നെ ഇന്ന് ഇന്ത്യയില്‍ അരങ്ങേറുന്ന വടക്ക്-പടിഞ്ഞാറെ ഇന്ത്യന്‍ ഗോസായി ബ്രാമ്മണ-മാര്‍വാദി മേധാവിത്ത അക്രമ രാഷ്ട്രീയ അജണ്ടക്ക് ബദലായി ഒരു പുതിയ ഇടതു പക്ഷ ജനാധിപത്യ പ്രത്യയ ശാസ്ത്ര രാഷ്ട്രീയ അജണ്ട ഉയര്‍ന്നു വരേണ്ടതുണ്ട് . ഇന്ത്യയിലെ പവപെട്ടവരും പാര്‍ശ്വവല്ക്രത സമൂഹങ്ങളും ഇന്ന് മറ്റെന്നെത്തെക്കാളും ഭീതിയും പ്രയാസങ്ങളും അനുഭവിക്കുന്ന കാലമാണ്. ആം ആദ്മി പാട്ടിയുടെ ഏറ്റവും വലിയ ദോഷം അതിനു ഒരു പ്രത്യയ ശാസ്ത്ര ബദല്‍ ആകുവാന്‍ സാധിച്ചില്ല എന്നതാണ് . ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഗുജറാത്തില്‍ നിന്നുള്ള അംബാനി-അദാനി നെട്ട് വര്‍ക്കും അവരുടെ രാഷ്ട്രീയ മുഖമായ മോഡി-ഷാ കമ്പൈനും ആണ് . പക്ഷെ തിരകഥ സംവിധാനം നാഗ്പൂരില്‍ നിന്നുള്ള ബ്രാമ്മണ മേധാവികള്‍ തന്നെ . അതില്‍ വെറും ഒരു സപ്പോര്‍ട്ട് ആക്ട്ടര്‍ റോള്‍ മാത്രമേ അരുണ്‍ ജെറ്റ്ലിയെ പോലുള്ളവര്‍ക്കൊള്ളൂ . കേരളത്തിലെ ബീ ജെ പി നേതാക്കള്‍ക്ക് വടക്ക്-പടിഞ്ഞാറെ ഇന്‍ഡ്യയിലെ ഗോസായി രാഷ്ട്രീയ അജണ്ടയില്‍ ഒരു എക്സ്ട്രാ നടന്‍മാരുടെ റോള് പോലുമില്ല എന്നതാണ് സത്യം . കാരണം ദ്രാവിഡ രാഷ്ട്രീയം ഗോസായി രാഷ്ട്രീയ ചരിത്ര-സാമൂഹിക -സാംസ്‌കാരിക ബദല്‍ ആണെന്നതാണ് . അത് കൊണ്ട് തന്നെയാണ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇവര്‍ക്ക് തമിഴ് നാട്ടിലും കേരളത്തിലും വേര് പിടിച്ചു തിരെഞ്ഞെടുപ്പില്‍ ജയിക്കുവനിതുവരെ കഴിയാതെ പോയത് .
അക്രമോല്സുകമായ ത്രീവ വലതുപക്ഷ വരേണ്യ ജാതി ആധിപത്യത്തില്‍ ഒരു രാഷ്ട്രീയ വേലിയേറ്റം ഉണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയെ തുരങ്കം വെക്കാനുള്ള ശ്രമങ്ങലാണ്‌ നടക്കുന്നത് .
എങ്ങോട്ടാണീ പോക്ക് ? ഇത് എവിടെക്കാണ് രാജ്യത്തെയും കേരളത്തെ കൊണ്ട് പോകുന്നത് ? ഈ ചോദ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോടോ അല്ല . ഇവിടെ ജനാധിപത്യം യഥാര്‍ത്ഥത്തില്‍ നില നിന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ് .
ഇവിടെ ഒരു പുതിയ ജനകീയ -ജനധിപത്യ പ്രത്യയ ശാസ്ത്ര ബദല്‍ രാഷ്ട്രീയവും പുതിയ സംഘടന രൂപങ്ങളും ഉണ്ടെകേണ്ടത് പുതിയ കാലത്തിന്‍റെ പുതിയ ഇന്‍ഡ്യയുടെ ആവശ്യം ആണെന്ന് തിരിച്ചറിവുള്ള അധികം ആരും ഭരണതിലോ ഭരിച്ചു വയസ്സായ പാര്‍ട്ടികളിലോ ഇല്ല എന്നതാണ് കേരളവും ഇന്ത്യയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി .
LikeShow More Reactions
Comment

No comments: