Tuesday, August 15, 2017

പണാധിപത്യത്തിന്‍റെ സ്വാതന്ത്ര്യം

ഇന്ത്യയില്‍ ഇന്ന് പണാധിപത്യവും ജാത്യധിപതിത്യവും ഒത്തു ചേര്‍ന്ന് അനുദിനം ജനകീയ ജനായത്തത്തെ സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥയും വിഷലിപ്തമാക്കി നിര്‍മാര്‍ജനം ചെയ്യുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗുജറാത്തിലും ത്രിപുരയിലും പണം വാരിയെറിഞ്ഞു എം എല്‍ ഏ മാരെ വിലക്ക് വാങ്ങുക ; ബീഹാറില്‍ തിരെഞ്ഞെടുത്ത സഖ്യത്തെ അട്ടിമറിച്ചു പിന്‍ വഴിയില്‍ കൂടെ ഭരണം പിടിചെടുക്കുക്ക, കേരളത്തെ കുറിച്ച് മുഴു കള്ളങ്ങളും അര്‍ത്ഥ സത്യങ്ങളും ശിങ്കിടി മുതലാളി മാധ്യമങ്ങള്‍ വഴി വിളമ്പി , പ്രസിഡണ്ട്‌ ഭരണം കൊണ്ടുവന്നു ജനാധിപത്യത്തെ അട്ടിമാരിക്കുവനുള്ള ശ്രമം. കപട-ദേശീയത വിളമ്പി അവര്‍ മാത്രമാണ് രാജ്യ്സേന്ഹികള്‍ അന്നും അവരെ എന്തിര്‍ക്കുന്നവരെ രാജ്യ ദ്രോഹികള്‍ എന്ന് മുദ്രകുത്തി ആക്രമിക്കുക. അവരുടെ അഴിമതികളെ ശിങ്കിടി മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചു വെള്ള പൂശുകയോ ഒളിച്ചു വയ്ക്കുകയോ ചെയ്യുക. ഇന്ത്യന്‍ ഭരണ ഘടനെയെ ഒളിഞ്ഞും തെളിഞ്ഞും ദുര്‍ബല പെടുത്തുക. അക്രമ രാഷ്ട്രീയത്തെ അഴിച്ചു വിട്ടു ഭയത്തിന്‍റെ രാഷ്ട്രീയം സൃഷ്ട്ടിക്കുക . ഇങ്ങനെയൊക്കെയാണ് സ്വാതന്ത്ര്യത്തെയും മനുഷ്യവകശങ്ങളെയും നിഷ്ക്രിയമാക്കുവാന്‍ അനുദിനം ശ്രമിക്കുന്നത് . ഓഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനമാണ് ? എന്താണ് സ്വാതന്ത്ര്യം ? എന്താണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ ഭാവി ?

No comments: