Tuesday, August 15, 2017

ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലെ പുഴു കുത്തുകള്‍.

ഗുജറാത്ത് രാജ്യ സഭ തിരെഞ്ഞെടുപ്പില്‍ കണ്ടത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിനു പുഴുകുത്തു വീഴാന്‍ തുടങ്ങിയത് പണചാക്കുകള്‍ എം എല്‍ ഏ മാരുടെ വോട്ടു വിലകൊടുത്തു വാങ്ങി രാജ്യ സഭ അംഗങ്ങളായി പാര്‍ലമെന്‍ടില്‍ ഒരു പണിയും ചെയ്യാതെ സെന്‍ട്രല്‍ ഹാളില്‍ കറങ്ങി നടന്നു അവരുടെ ബിസിനെസ്സ് ലോബിയിംഗിനും കൂടുതല്‍ കാശുഉണ്ടാക്കാനും പാര്‍ലിമെന്റ് ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത് മുതലാണ്. അങ്ങനെയാണ് വിജയ മല്ല്യയും രാജീവ്‌ ചന്ദ്രശേഖറും, സീ ന്യൂസ് മുതലാളിയും പഴയ വീഡിഓ കോണ്‍ മുതലാളിയും അനേകം താല്‍പ്പര കക്ഷികളും കാശു ഇന്‍വെസ്റ്റ്‌ ചെയ്തു അതില്‍ കൂടുതല്‍ കാശു തിരിച്ചു പിടിക്കുന്നതിനു പാര്‍ലിമെന്‍റെ ദുരുപയോഗം ചെയ്യുവാന്‍ തുടങ്ങിയത് . ഈ വിഷയം വിശദമായി ഞാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങളിലും സോഷ്യല്‍ വാച്ച് റിപ്പോര്‍ട്ടിന്റെ പാര്‍ലമേന്ടു പഠനത്തിലും ഉണ്ട് . രാജീവ്‌ ചന്ദ്രശേഖരിനെ പോലെ പൈസ ഇന്‍വെസ്റ്റ്‌ ചെയ്തു പുറം വാതിലില്‍ കൂടി രാജ്യ സഭയില്‍ കയറുന്നവരുടെ രാഷ്ട്രീയം എന്നത് അവനവനിസവും ബിസിനസ് സ്വാര്‍ത്ഥ താല്പര്യങ്ങളും മാത്രമാണ്. ഭരണത്തിലെ ഇരിക്കുന്നവരുടെ രാഷ്ട്രീയം ആണ് അവരുടേത്. അവര്‍ കൊണ്ഗ്രെസ്സുള്ളപ്പോള്‍ കൊണ്ഗ്രെസ്സും ബീ ജെ പി ഭരിക്കുമ്പോള്‍ ബി ജെ പി യുമാകുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇത്തിള്‍ കണ്ണികളാണ്.
അമിത് ഷാ വലിയ രാഷ്ട്ര തന്ത്രഞ്ഞനോ മാസ്റ്റെര്‍ സ്ട്രാട്ടെജിസ്റ്റോ പ്രത്യായ ശാസ്ത്ര വിശാരദനോ ഒന്നുമല്ല. അത് അറിയണമെങ്കില്‍ അദ്ദേഹത്തിന്‍റെ പൂര്‍വ രാഷ്ട്രീയ നാള്‍ വഴികള്‍ പഠിച്ചാല്‍ മതി . അദ്ദേഹം വെറും പ്രായോഗിക ഉപജാപക രാഷ്ട്രീയത്തിന്‍റെ ഫ്ലോര്‍ മാനേജര്‍ ആണ്. ഒരു ഒപ്പെറെറ്റര്‍. ഒരു തരത്തില്‍ അഹെമദ് പട്ടേല്‍ സ്കൂളില്‍ പഠിച്ചു പാസ്സായി ഗുജറാത്തില്‍ പയറ്റി തെളിഞ്ഞ അടവുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പരീക്ഷിച്ചു വിജയിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ഇമേജിനെ ശിങ്കിടി മാധ്യമങ്ങള്‍ ബലൂണ്‍ പോലെ വീര്‍പ്പിച്ചു വില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ ചേരുവകള്‍ സിമ്പിള്‍ ആണ് . പണം ഇറക്കി കളിക്കണ്ടടെത്തു പണം ഇഷ്ട്ടം പോലെ ഇറക്കി എതിരാളികളെ വിലക്ക് വാങ്ങുകയോ നിശ്ബ്ദരാക്കുകയോ ചെയ്യുക. കയൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന സാദാ സ്ട്രാറ്റെജി . വിജയിക്കുവാന്‍ വേണ്ടി എന്ത് കള്ളത്തരങ്ങളളോ അക്രമങ്ങളോ വൃത്തികേടുകളോ കാണിക്കുവാന്‍ ഒരു മടിയും ഇല്ലാത്ത അവസ്ഥ . പിന്നെ ഒരുരാഷ്ട്രീയ-ജനാധിപത്യ മൂല്യങ്ങളോടുള്ള തികച്ചും സിനിക്കള്‍ ആയ കാഴ്ചപ്പാട് . ഇതൊക്കെ തന്നെയാണ് ഗുജറാത്തിലും, യൂ പ്പി യിലും ഇപ്പോള്‍ ബീഹാറിലും പയറ്റിയത് . അത് കൊണ്ട് തന്നെയാണ് തിരെഞ്ഞുടുപ്പില്‍ ജയിക്കാതെ ഒരു സംഖം ഏ .എല്‍ ഏ മാരെ 'അക്ക്യുര്‍ 'ചെയ്തു 'മേര്ജു ' ചെയ്തു ത്രിപുരയിലെ അസംബ്ലിയില്‍ ബി ജെ പി ക്ക് എം- എല്‍ ഏ ഉണ്ടാക്കിയത് . ഇതാണ് അരുണാചല്‍ പ്രദേശിലും മണി പൂരിലും പിന്നെ ഗോവയിലും ബീഹാറിലും ഇപ്പോള്‍ ഗുജറാത്ത്‌ രാജ്യ സഭ തിരഞ്ഞെടുപ്പിലും ആരെങേറിയത് . .
കൊണ്ഗ്രെസ്സിന്റെ പ്രായോഗിക ഉപജാപക രാഷ്ട്രീയവും , ആദര്‍ശം ഇല്ലാത്ത വെറും ഗ്രൂപ്പ് കളിയും ആണ് ആ പാര്‍ട്ടിയെ ഈ പരുവത്തില്‍ ആക്കിയത് . ഒരു ആദര്‍ശവും മൂല്യങ്ങളും ഇല്ലാതെ എങ്ങനെയെങ്കിലും ജയിക്കുവാന്‍ വേണ്ടി എന്ത് ചെയ്യുന്ന മോഡി -അമിത് ഷാ കംപൈനെയും ജനങ്ങള്‍ പതിയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് തന്നെ ആയിരിക്കും അവരുടെ വീഴ്ചയുടെ തുടക്കം. ഭരണത്തിന്‍റെ അഹങ്കാരത്തില്‍ കളം നിറഞ്ഞു കളിച്ച ഒരു സൊ-കാള്‍ഡ് 'മാസ്റ്റര്‍ സ്ട്രാട്ടെജിസ്റ്റ് ' ഉണ്ടായിരുന്നു . അദ്ദേഹത്തിന്‍റെ പേര് പ്രമോദ് മഹാജന്‍ എന്നായിരുന്നു . 2 0 0 4 ലിലെ തിരെഞ്ഞെടുപ്പില്‍ യു പി ഏ വിജയിച്ചതില്‍ അദ്ദേഹത്തിന്‍റെ സംഭാവന വലുതായിരുന്നു .
അഹമെദ് പട്ടേല്‍ വിജയിച്ചതില്‍ കൊണ്ഗ്രെസ്സിനെ കുറെ ആശ്വസിക്കാം . പക്ഷെ അത് കൊണ്ടൊന്നും കൊണ്ഗ്രെസ്സു പാര്‍ട്ടി ഇപ്പോഴുള്ള കയത്തില്‍ നിന്ന് കര കയറും എന്ന അമിത പ്രത്രീക്ഷയൊന്നും ആര്‍ക്കും വേണ്ട.

No comments: