Saturday, June 24, 2017

എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക

എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഞാന്‍ പഠിച്ചതും പറയുന്നതും. ഒരോ മനുഷ്യനും അവരവര്‍ക്ക് ബോധ്യമായതില്‍ വിശ്വസിക്കുവനുള്ള അവകാശം മനുഷ്യ അവകാശമാണ് .അത് പോലെ ഒരാള്‍ക്ക് മതത്തിലും ദൈവത്തിലും വിശ്വാസമില്ലെങ്കില്‍ അതും വേറൊരു തരം വിശ്വാസമാണ് . നിരീശ്വര വാദികള്‍ക്ക് പോലും അവരുടെ വിശ്വാസം ഉണ്ട് . നിങ്ങളുടെ വിശ്വാസം ആര്‍ക്കും ദോഷമോ. ഉപ്ദ്രവമോ ചെയ്യാത്തിടത്തോളം കാലം നിങ്ങലോടു യോജിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് വിശ്വസിക്കുവാനുള്ള അവകാശത്തെ ഞാന്‍ ബഹുമാനിക്കും .

ാന്‍ എല്ലാവരില്‍ നിന്നും എല്ലാ മത പുസ്തകങ്ങളില്‍ നിന്നും പഠിച്ചിട്ടുണ്ട് .
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്നാണ് ഗുരു ദേവനില്‍ നിന്ന് പഠിച്ചത് . ദൈവം സ്നേഹം തന്നെ എന്നാണ് ബൈബിളില്‍ നിന്ന് പഠിച്ചത് . നിന്‍റെ ശത്രുവിനെ പോലും സ്നേഹിക്കണം എന്നാണ് ഞാന്‍ ബൈബിളില്‍ നിന്ന് പഠിച്ചത് . ലോകോ സമസ്താഃ സുഖിനോ ഭവന്തു ' എന്നാണ് മംഗള മന്ത്രത്തില്‍ നിന്ന് പഠിച്ചത് . "കര്‍മ്മേന്യ വാധികാരസ്തെ , മാ ഫലഷു കദാചന എന്നാണ് ഗീതയില്‍ നിന്നും പഠിച്ചത് . ' ലോകത്തുള്ള എല്ലാവരോടും കരുണയും സമാധാനവും കാട്ടണമെന്നാണ് ' ഞാന്‍ ഖുറാനില്‍ നിന്നും പഠിച്ചത്. ലോകത്തെ എല്ലാ സുഖ-സൌകര്യ-പദവികളോടും 'ഡിറ്റാചുമേന്ടു' വേണമെന്നു ഞാന്‍ പഠിച്ചത് ധമ്മപാത യില്‍ നിന്നാണ് . മത ഗ്രന്ഥങ്ങളില്‍ നിന്നു എന്ത് എടുക്കുന്നു എന്നും ഏതു എടുക്കുന്നു എന്നും എന്തിനു എടുക്കുന്നു എന്നും എടുക്കുന്ന ആളിന്‍റെ ഉദ്ദേശവും കാഴ്ചപ്പാടുമനുസരിച്ചു മാറും.

No comments: