കേരളത്തിൽ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു വരികയും പ്രായമുള്ളവരുടെ എണ്ണം കൂടുകയുമാണ് . മിക്കവാറും സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായി കാണുന്നത് നാൽപ്പതു വയസ്സ് കഴിഞ്ഞ ആളുകളെയാണ്. കേരളത്തിൽ സാമ്പത്തിക മാനദണ്ഡങ്ങൾക്കുമപ്പുറം സാമൂഹിക തലത്തിൽ ഒരു മധ്യ വർഗ സമൂഹ മനസ്ഥിതി വ്യാപകമായിരിക്കുകയാണ്. ഇതിന്റെ ഒരു പരിണിത ഫലം 'എനിക്ക് എന്ത് കിട്ടും ', 'എനിക്ക് എന്ത് പ്രയോജനം ' എന്ന മനസ്ഥിതി രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ പോലും ഉണ്ടാകുന്നിടത്താണ്. 'എനിക്ക് സമൂഹത്തിനു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന 'ചോദ്യം സ്വയം ചോദിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു എന്നതാണ് ഞാൻ കേരളത്തിന്റ തെക്കുമുതൽ വടക്കുവരെ സഞ്ചരിച്ചു സമൂഹത്തിൽ ഇടപെടുമ്പോൾ കാണുന്നത്. പിന്നെയുള്ളത് പ്രവാസ ത്വരയാണ്. കേരളത്തിനും ഇന്ത്യക്കും വെളിയിൽ പോയാൽ മാത്രമേ 'രക്ഷപെടുകയുള്ളൂ 'എന്ന ഒരു സാമൂഹിക അവസ്ഥ മധ്യ വർഗ്ഗ മനസ്ഥിതിയിൽ വ്യാപകമാണ്. ഇതിന് ഒരു കാരണം കേരളത്തിലെ ഒട്ടു മിക്ക 'സക്സസ് മോഡലുകൾ 'പ്രവാസ മലയാളികൾ എന്ന പൊതു ബോധവും കൂടി യാണ്.
കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിന് വെളിയിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടി. അവരിൽ ഭൂരി ഭാഗവും കേരളത്തിൽ തിരികെ വരാനുള്ള സാധ്യത വിരളമാണ്. ജനന നിരക്ക് കുറയുകയും കൂടുതൽ ചെറുപ്പക്കാർ പ്രവാസ ജീവിതത്തിലേക്ക് പോകുകയും ചെയ്താൽ കേരളത്തിലെ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും 'ബ്രെയിൻ ഡ്രയിൻ 'കൂടുകയും ചെയ്യും. ഇത് കേരളത്തിന്റെ രാഷ്ട്രീയ -സാമ്പത്തിക -സംമൂഹിക സ്ഥിതിയെ വല്ലാതJ

No comments:
Post a Comment